മണ്ണാർക്കാട്: മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കളെ പോലീസ് പിടികൂടി. കമിതാക്കളെ മൈസൂരിൽ നിന്നും ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി എട്ടാം തീയ്യതിയാണ് പൊന്പ്ര കണക്കം പുളളി വീട്ടിൽ മിഥുരഞ്ജിനി കാമുകനായ എലന്പുലാശ്ശേരി ഉഴുന്നുംപാടം മുഹമ്മദ് ബഷീർ എന്ന മജീദിനൊപ്പം നാടുവിട്ടത്. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു. എസ്.ഐ. അരുണ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മൈസൂരിലെ ഗ്രാമീണ മേഖലയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. കോയന്പത്തൂരിൽ ബിസിനസുകാരന്റെ ഭാര്യയായ രഞ്ജിനി ഭർത്താവിനെയും ആറും, നാലും വയസ്സു പ്രായമുള്ള മക്കളെയും ഉപേക്ഷിച്ചാണ് നാട് വിട്ടത്. മുഹമ്മദ് ബഷീറിന് ഭാര്യയും 8 വയസ്സുള്ള ഒരു പെണ്കുട്ടിയുമുണ്ട്. ഇയാൾക്കെതിരെ ഭാര്യയുടെ പരാതിയിൽ സ്ത്രീ പീഢനത്തിനുൾപ്പെടെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കി.
Read MoreCategory: Palakkad
ഗ്രാമപഞ്ചായത്തുകൾ തോറും ഇക്കോ ഷോപ്പുകൾ ശക്തിപ്പെടുത്തുമെന്ന് കൃഷി മന്ത്രിസുനിൽ കുമാർ
അന്തിക്കാട്: വിഷമില്ലാത്ത നല്ല ജൈവ പച്ചക്കറികൾ ജനങ്ങൾക്ക് നല്കാൻ ഗ്രാമപഞ്ചായത്തുകൾ തോറും ഇക്കോ ഷോപ്പുകൾ ശക്തിപ്പെടുത്തുമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. ആനന്ദപ്ലാസ ഓഡിറ്റോറിയത്തിൽ അന്തിക്കാട് ഗ്രാമപഞ്ചായത്ത് ഇക്കോ ഷോപ്പ് ഉദ്ഘാടനം ഇന്ന് രാവിലെ നിർവ്വഹിക്കുകയായിരുന്നു മന്ത്രി . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വി.ശ്രീവത്സന് പച്ചക്കറികൾ നൽകി ആദ്യ വില്പന മന്ത്രി നിർവഹിച്ചു.സർട്ടിഫിക്കറ്റുകൾ നൽകി കർഷകരെ ആദരിച്ചു. ഗീതഗോപി എം എൽ എ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.സി.ശ്രീദേവി മുഖ്യാതിഥിയായിരുന്നു.ആത്മ ഡയറക്ടർ അനിത കരുണാകരൻ പദ്ധതി വിശദീകരിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏ.വി.ശ്രീവത്സൻ സ്വാഗതവും കൃഷി ഓഫീസർ ഏ.ടി.ഗ്രേസി നന്ദിയും പറഞ്ഞു.
Read Moreതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കേ നാട്ടിലെങ്ങും ഉദ്ഘാടന ബഹളം; പണി തീർന്നില്ലെങ്കിലും തൽക്കാലം ഉദ്ഘാടനം നടക്കട്ടേയെന്ന് നേതാക്കൻമാകരും
വടക്കഞ്ചേരി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാനിരിക്കേ നാട്ടിലെവിടെയും ഉദ്ഘാടന ബഹളം. മന്ത്രിമാർ കൂട്ടത്തോടെയാണ് വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കുന്നത്.ഇതിനാൽ വാർഡ് മെംബർമാർ മുതലുള്ളവരെല്ലാം ഇപ്പോൾ ഏറെ തിരക്കിലാണ്. എംപിയും എംഎൽഎമാരുമുണ്ട് ഇക്കൂട്ടത്തിൽ. പണികൾ പൂർണമായി കഴിഞ്ഞില്ലെങ്കിലും ഉദ്ഘാടനം നടക്കട്ടെയെന്ന നിലപാടിലാണ് രാഷ്ട്രീയ നേതൃത്വങ്ങൾ. സർക്കാരിന്റെ ആയിരം ദിനങ്ങളോടനുബന്ധിച്ച് തരൂർ നിയമസഭാമണ്ഡലത്തിലെ വികസനങ്ങൾ രേഖപ്പെടുത്തുന്ന രേഖയിൽ മാത്രമേ ഇപ്പോൾ വികസനം കാണുകയുള്ളൂ. വികസനരേഖയിൽ വടക്കഞ്ചേരി ശിശുസൗഹൃദ പോലീസ് സ്റ്റേഷൻ എന്നു കാണിച്ച് കന്പ്യൂട്ടറിൽ ഡിസൈൻ ചെയ്ത മനോഹരമായ ഒരുകെട്ടിടം കാണാം. എന്നാൽ സ്റ്റേഷനിൽ നോക്കിയാൽ ഈ കെട്ടിടം കാണില്ല. ഇത്തരത്തിൽ കന്പ്യൂട്ടർ ഡിസൈനിംഗ് കെട്ടിടങ്ങൾ പിന്നേയുമുണ്ട്. ആയിരം ദിനങ്ങൾ പിന്നിടുന്പോൾ ജനങ്ങൾക്കു മുന്പാകെ അവതരിപ്പിച്ച വാഗ്ദാനങ്ങൾ എല്ലാം തുടങ്ങിവയ്ക്കുകയും നല്ലൊരു ശതമാനം പദ്ധതികളും പൂർത്തീകരിക്കുകയും ചെയ്തെന്നാണ് രേഖയിൽ പറയുന്നത്.അതേസമയം രണ്ടായിരം കോടി രൂപയുടെ കണ്ണന്പ്ര വ്യവസായ പാർക്ക്, 95…
Read Moreകെട്ടിടങ്ങളിലെ തീപ്പിടുത്തം; ബഹുനില കെട്ടിടങ്ങളിലെ സുരക്ഷാക്രമീകരണങ്ങളിൽ വീഴ്ചയുണ്ടെന്ന് അഗ്നിശമന സേന
വടക്കഞ്ചേരി: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറലിന്റെ നിർദ്ദേശപ്രകാരം വടക്കഞ്ചേരി അഗ്നിരക്ഷാനിലയത്തിന്റെ അധികാരപരിധിയിലുള്ള ഓഡിറ്റോറിയങ്ങൾ, ബഹു നില കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ തരം വ്യാപാരസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ആശുപത്രികൾ തുടങ്ങിയവയിൽ പരിശോധന നടത്തി. സ്റ്റേഷൻ ഓഫീസർ ജോബി ജേക്കബ്, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഇ.സി ഷാജു, ലീഡിങ് ഫയർമാൻ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ ഭൂരിപക്ഷം കെട്ടിടങ്ങളിലും ഫയർ സർവീസ് അനുശാസിക്കുന്ന സുരക്ഷാക്രമീകരണങ്ങൾ സ്ഥാപിച്ചിട്ടില്ലെന്ന് കണ്ടെത്തി. സ്ഥാപിച്ചിട്ടുള്ളവയിൽ സുരക്ഷാ ക്രമീകരണങ്ങളിൽ പലതും പ്രവർത്തനക്ഷമവുമല്ല. ഫയർ സർവീസ് നിർദ്ദേശം നൽകിയ കെട്ടിടങ്ങളിൽ ആയത് സമയബന്ധിതമായി പുതുക്കിയിട്ടുമില്ല. ഓരോ സ്ഥാപനങ്ങളിലും ഉണ്ടായിട്ടുള്ള ഇത്തരം വീഴ്ചകൾ ദൂരീകരിക്കുന്നതിന് മുന്നോടിയായി വടക്കഞ്ചേരി , കിഴക്കഞ്ചേരി , വണ്ടാഴി, കണ്ണന്പ്ര, പുതുക്കോട് എന്നീ പഞ്ചായത്തുകളിലെ മുഴുവൻ കെട്ടിടങ്ങളിലും വരും ദിവസങ്ങളിൽ തുടർ പരിശോധന ഉണ്ടാകുന്നതാണെന്നും ഫയർഫോഴ്സ് അധികൃതർ…
Read Moreട്രാക്ടറുകളിൽ മറയ്ക്കാതെ വൈക്കോൽ കൊണ്ടുപോകുന്നത് അപകടഭീഷണിയാകുന്നു
ചിറ്റൂർ: കൊയ്ത്ത് തുടങ്ങിയതോടെ ട്രാക്ടറുകളിൽ വൈക്കോൽ മറയ്ക്കാതെ കൊണ്ടുപോകുന്നത് യാത്രക്കാർക്കു ദുരിതമായി. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്നും അന്പതിലേറെ ട്രാക്ടറുകളാണ് യാതൊരു സുരക്ഷാനടപടിയുമില്ലാതെ വൈക്കോൽ കൊണ്ടുപോകുന്നത്. ഇതുമൂലം പിറകിൽ വരുന്ന ഇരുചക്രവാഹനയാക്കാരുടെയും കാൽനടയാത്രക്കാരുടെയും കണ്ണിൽ വൈക്കോൽ പൊടിവീഴുന്നതും പതിവാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ അനുഭവപ്പെട്ടതിനേക്കാൾ കൂടിയ തോതിലാണ് ഇപ്പോൾ ചൂട് അനുഭവപ്പെടുന്നത്. എതിരേനിന്നും വരുന്ന വാഹനങ്ങളുടെ പുകക്കുഴലിൽനിന്നുള്ള ചൂടുമൂലം വൈക്കോലിനു തീപിടിക്കാനുള്ള സാധ്യതയും ഏറെയാണ്.കഴിഞ്ഞ ഒരാഴ്ചയായി റോഡുവക്കത്തെ ഉണങ്ങിയ ചെടിത്തൂപ്പുകൾക്കു തീപിടിക്കുന്നതും പരിഭ്രാന്തിയുണ്ടാക്കുകയാണ്. കഴിഞ്ഞവർഷം അയ്യൻചള്ള, പാട്ടികുളം എന്നിവിടങ്ങളിൽ ലോറികളിലെ വൈക്കോലിനു തീപിടിച്ച് അപകടം നടന്നിരുന്നു. ഈ സാഹചര്യത്തിൽ വൈക്കോൽ കൊണ്ടുപോകുന്ന വാഹനങ്ങൾ സുരക്ഷിതമായി അടച്ചു സുരക്ഷിതമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Read Moreഹരേ ഭായ് , ബോലോ ലഹരി നഹി ചാഹിയേ… ലഹരിക്കെതിരെ ബോധവൽക്കരണവുമായി ഐസിപിഎഫ്
തൃശൂർ: നാട്ടിലെത്തിയ ഹിന്ദിക്കാരെ ലഹരിയിൽ നിന്ന് മുക്തമാക്കാൻ ബോധവൽക്കരണവുമായി ഇന്റർ കോളജിയേറ്റ് പ്രെയർ ഫെല്ലോഷിപ്പ്(ഐസിപിഎഫ്) തൃശൂരിലെത്തി. വടക്കൻ സംസ്ഥാനങ്ങളിൽ നടത്തിയ ബോധവൽക്കരണത്തിനുശേഷമാണ് സംഘം കഴിഞ്ഞ ദിവസം തൃശൂരിലെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി കഴിയുന്ന കുട്ടനെല്ലൂർ സെന്ററിലാണ് ഐസിപിഎഫിന്റെ ഏയ്ഞ്ചലോസ് മൊബൈൽ ടീം ഹിന്ദിയിൽ ബോധവൽക്കരണം നടത്തിയത്. മദ്യം, ലഹരിമരുന്ന്, പുകയില ഇവയുടെ ദോഷവശങ്ങൾ പ്രതിപാദിക്കുന്ന ഗാനങ്ങൾ, നാടകം, സിനിമാ പ്രദർശനം എന്നിവ നടത്തി. സുനിൽ പട്ടിമറ്റം സംവിധാനവും രചനയും നിർവഹിച്ച ’അറിയുക പ്രിയ മിത്രങ്ങളെ’ എന്ന നാടകമാണ് അവതരിപ്പിച്ചത്. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ആർ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ടോണി ഡി.ചൊവ്വൂക്കാരൻ അധ്യക്ഷത വഹിച്ചു. ടീം ലീഡർ കുഞ്ഞുമോൻ മാത്യുസ്, ജില്ലാ കണ്വീനർ ജെയ്സ് വർഗീസ്, പാസ്റ്റർ ഫിന്നി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
Read Moreബൈക്കിലെത്തി മാലപൊട്ടിക്കച്ച പ്രതികൾക്ക് ഒന്നരവർഷത്തെ തടവിനും പിഴയ്ക്കും വിധിച്ച് കോടതി
പാലക്കാട്: റോഡിലൂടെ നടന്നുപോകുന്ന സ്ത്രീകളുടെ മാല ബൈക്കിലെത്തി പൊട്ടിച്ച കേസിൽ പിടിയിലായ തമിഴ്നാട് അവിനാശി പെരുമാനല്ലൂർ ജവാദ് എന്ന സെയ്ത് യൂസഫ് (55), കടലൂർ, സ്വദേശി ആസിഫ് എന്ന ആരോഗ്യദാസ് (28) എന്നിവരെ പാലക്കാട് സിജഐം കോടതി മജിസ്ട്രേറ്റ് കെന്നത്ത് ജോർജ് ഒന്നരവർഷത്തെ തടവിനും 5000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. 2016ൽ പാലക്കാട് ജൈനിമേട്ടിൽനിന്നും 2017ൽ പുത്തൂർ പൂജാനഗറിൽ നിന്നുമാണ് വീട്ടമ്മമാരുടെ മാലകൾ പൊട്ടിച്ചത്. ടൗണ് നോർത്ത് എസ്ഐ ആർ.രഞ്ജിത്ത്, അഡീഷണൽ എസ്ഐ പുരുഷോത്തമൻ പിള്ള എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഡിഡിപി ലത ഹാജരായി. പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
Read Moreപ്രകൃതിയോടടുത്തു ജീവിച്ചാൽ രോഗങ്ങളെ അകറ്റിനിർത്താമെന്ന് മന്ത്രി രവീന്ദ്രനാഥ്
മൂന്നുമുറി: പ്രകൃതിയോടടുത്തു ജീവിച്ചാൽ ഒരു പരിധിവരെ രോഗങ്ങളെ അകറ്റിനിർത്താനാവുമെന്ന് മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. മറ്റത്തൂർ പഞ്ചായത്ത് പാലിയേറ്റീവ് പരിചരണ പരിപാടിയുടെ ഭാഗമായുള്ള പാലിയേറ്റീവ് സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യകരമായ ഭക്ഷണശീലം പതിവാക്കുകയാണ് രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യാശ പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പ്രത്യാശ എന്ന പേര് നിർദ്ദേശിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ.സലീഷിന് പഞ്ചായത്തിന്റെ ഉപഹാരം മന്ത്രി കൈമാറി. അന്പതാംവിവാഹ വാർഷികം ആഘോഷിക്കുന്ന വർഗീസ് രാജമ്മ ദന്പതികൾക്ക് മന്ത്രി സമ്മാനം നൽകി. കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.പ്രസാദൻ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ.ഡിക്സൻ ,മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാർ, പി.എസ്.പ്രശാന്ത്, ഷീല തിലകൻ, ലൈല ബഷീർ, എ.കെ.പുഷ്പാകരൻ,ശ്രീധരൻ കളരിക്കൽ, സുരേന്ദ്രൻ ഞാറ്റുവെട്ടി, പി.എ.സിസിലി,…
Read Moreഭിന്നശേഷി തടസമാവില്ല, ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാൻ; ജില്ലയിൽ ആദ്യ ഭിന്നശേഷി സൗഹൃദ ബീച്ച് ഉദ്ഘാടനം ചെയ്തു
കയ്പമംഗലം : അഴീക്കോട് മുനയ്ക്കൽ ബീച്ചിലെ അഴിമുഖം തൊട്ടടുത്തു കാണാൻ ഇനി ഭിന്നശേഷിക്കാർക്കും അവസരം. ബീച്ചിലെത്തുന്ന ഭിന്നശേഷിക്കാർക്കായുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കി കേരളത്തിലെ ഭിന്നശേഷി സൗഹൃദ ബീച്ചുകളിൽ ഒന്നായി മുനയ്ക്കൽ.മുസിരിസ് ഡോൾഫിൻ ബീച്ച്. ഇതിന്റെ പ്രഖ്യാപനവും ഭിന്നശേഷിക്കാർക്കായുള്ള കുടുംബസംഗമവും ടൈസണ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്ക് തീരത്തേക്ക് എത്താൻ സൗകര്യപ്രദമായ രീതിയിൽ 26 റാംപുകളാണ് നിർമിച്ചിരിക്കുന്നത്. 330 മീ. നീളമുള്ള നടപ്പാത, മോട്ടോർ വീൽചെയറുകൾ, ക്രച്ചസുകൾ, വാക്കിംഗ് സ്റ്റിക്ക്, ബ്രെയിലി ലിപിയിലുള്ള ദിശാ സൂചകങ്ങൾ, കിയോസ്കി ടച്ച് സ്ക്രീൻ കൂടാതെ പാർക്കിംഗ് സൗകര്യവും ഇവർക്കായി ഒരുക്കിയിട്ടുണ്ട്. ബാരിയർ ഫ്രീ പദ്ധതി പ്രകാരം ഒന്പതു കോടി രൂപ ചെലവിട്ടു സം2021 ഓടെ കേരളത്തെ പൂർണ ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദ്രമാക്കി മാറ്റുകയാണു പദ്ധതിയുടെ ലക്ഷ്യം. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം…
Read Moreസൈലന്റ് വാലി മേഖലയിൽ കാട്ടാനവേട്ട; രണ്ടുപേർ അറസ്റ്റിൽ; പ്രതികളുടെ പക്കൽ നിന്നും തോക്കുകൾ കണ്ടെടുത്തു
മണ്ണാർക്കാട്: സൈലന്റ് വാലി ബഫർസോണ് മേഖലയിൽപ്പെടുന്ന കരുവാരക്കുണ്ടിൽ കാട്ടാനകളെ വെടിവച്ചുകൊന്നു. സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മലപ്പുറം തുവ്വൂർ മേലേതിൽ വീട്ടിൽ ജസീർ (35), നിലന്പൂർ പൂക്കോട്ടുപാടം പാട്ടക്കരിന്പ് കോളനിയിലെ ബിജുമോൻ (26) തുടങ്ങിയവരാണ് വനംവകുപ്പിന്റെ പിടയിലായത്. സൈലന്റ് വാലി ബഫർസോണിൽ ഉൾപ്പെട്ട കരുവാരക്കുണ്ട് മണലിയാംപാടത്തുനിന്നും രണ്ട് ആനകളെയൊണ് ഇവർ വെടിവച്ചുകൊന്നത്. ഒരു കൊന്പനും ഒരു പിടിയുമാണ് ഇവ. കൊന്പന്റെ ഇരു കൊന്പുകളും ഉൗരിയെടുത്ത നിലയിലാണ്. രണ്ടു ദിവസം മുന്പാണ് സംഭവം. വനംവകുപ്പിനു ലഭിച്ച വിവരത്തെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ പ്രതികളെ പിടികൂടിയത്. ഇവരിൽനിന്നും തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തി. സംഭവത്തിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. സൈലന്റ് വാലി റേഞ്ച് ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. ആനകളെ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി വെറ്ററിനറി സർജജർ ഷാജി പണിക്കശേരി ഉൾപ്പെടെ മൃഗസംരക്ഷണ വനം വകുപ്പ് ഉദ്യോഗസ്ഥർ കരുവാരക്കുണ്ടിലേക്കു പുറപ്പെട്ടു. പ്രതികളെ…
Read More