പാലക്കാട്: സംസ്ഥാനത്തെ ആദ്യ “കേരള ചിക്കൻ പ്രൊഡ്യൂസർ കന്പനി’ കുടുംബശ്രീയുടെ നേതൃത്വത്തിൽ പാലക്കാട് ആരംഭിക്കുന്നു. ഇറച്ചിക്കോഴിയുടെ വർധിക്കുന്ന ആവശ്യകതയെയും ഭക്ഷ്യസുരക്ഷയെയും മുൻനിർത്തി, ആരോഗ്യകരവും ഗുണമേന്മയുള്ള കോഴിയിറച്ചി കുറഞ്ഞ നിരക്കിൽ വിപണിയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി കന്പനിയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി എ.സി.മൊയ്തീൻ നിർവഹിച്ചു. കെ. ബാബു എംഎൽഎ അധ്യക്ഷനായി. കേരളത്തിൽ ആദ്യമായി ഇറച്ചിക്കോഴികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ജനനി പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. മൃഗസംരക്ഷണ വകുപ്പ്, കേരള വെറ്ററിനറി സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് കന്പനി രൂപവത്കരിക്കുന്നത്. കേരള ചിക്കൻ ബ്രാൻഡിൽ സംസ്ഥാനത്തുതന്നെ ഉത്പാദിപ്പിക്കുന്ന ഇറച്ചിക്കോഴികളെയാണ് ലഭ്യമാക്കുക. ഇതിനായി ബ്രോയിലർ പാരന്റ് ഫാം (ബ്രീഡർ ഫാം) ഹാച്ചറി, മാംസ സംസ്കരണശാല, ഫാം, വില്പനശാല എന്നിവ തയാറാക്കും. ഇതിന്റെ തുടക്കമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബ്രീഡർ ഫാമും മാംസ സംസ്കരണശാലയും ജില്ലയിൽ…
Read MoreCategory: Palakkad
കിഴക്കഞ്ചേരിയിലെ കാട്ടാനശല്യം; മലയോര കർഷകർ മന്ത്രിയെ കണ്ടു; സോളാർവേലി നിർമിക്കുമെന്ന് മന്ത്രി
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയായ പനംകുറ്റി പ്രദേശത്തെ കാട്ടാനശല്യം തടയാൻ സോളാർവേലി നിർമാണം ഉടനേ ആരംഭിക്കും. മുൻമന്ത്രിയും സിപിഐ നേതാവുമായ കെ.ഇ.ഇസ്മയിലിന്റെ നേതൃത്വത്തിൽ മലയോര കർഷക പ്രതിനിധികൾ കണ്വീനർ ചെറുനിലം ജോണി ഉൾപ്പെടുന്ന സംഘം വനംമന്ത്രി രാജുവിനെ തിരുവനന്തപുരത്ത് കണ്ടു ചർച്ച നടത്തിയതിനെ തുടർന്നാണ് വനാതിർത്തിയിൽ നാലുകിലോമീറ്റർ ദൂരത്തിൽ വേലി സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുള്ളത്. പേപ്പർ വർക്കുകൾക്കുശേഷം വൈകാതെ തന്നെ നിർമാണപ്രവൃത്തികൾ ആരംഭിക്കും. പോത്തുചാടിമുതൽ പനംകുറ്റി, ഒളകരവരെ വരുന്ന ഭാഗത്താണ് ഫെൻസിംഗ് സ്ഥാപിക്കുക. കഴിഞ്ഞ എട്ടുമാസത്തോളമായി മേഖലയിൽ ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്ന സ്ഥിതി തുടരുകയാണ്. നിരവധി കർഷകരുടെ വിളകളെല്ലാം നശിപ്പിച്ചിട്ടും ആരും തിരിഞ്ഞുനോക്കാതെ കർഷകർ ഒറ്റപ്പെട്ട സാഹചര്യത്തിലാണ് കെ.ഇ.ഇസ്മയിൽ കർഷകരുടെ ദുരിതം അറിഞ്ഞ് സ്ഥലം സന്ദർശിക്കുകയും അടിയന്തിരമായി മന്ത്രിയെ കാണുന്നതിനുമുള്ള നടപടിയെടുത്തത്.
Read Moreസംസ്ഥാനത്ത് 6000 റോഡുകൾ പുനർനിർമിക്കും; ദേശീയ പാത നിർമാണം ആധുനിക സംവിധാനത്തോടെ നടത്തുന്ന ഇന്ത്യയിലെ നാലാമത്തെ സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി എ.കെ.ബാലൻ
മണ്ണാർക്കാട്: രണ്ട് വർഷത്തിനകം സംസ്ഥാനത്ത് 6000 റോഡുകൾ പുനർ നിർമിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ അറിയിച്ചു. മന്ത്രി സഭയുടെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി ലഫ്റ്റനന്റ് കേണൽ ഇ.കെ.നിരഞ്ജൻ സ്മാരക റോഡിന്റെ നിർമാണോദ്ഘാടനം കാരാകുറുശ്ശി അയ്യപ്പൻകാവിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജർമൻ നിർമിത ആധുനിക യന്ത്രങ്ങളുപയോഗിച്ച് ദേശീയ പാത നിർമാണം നടത്തുന്ന ഇന്ത്യയിലെ നാലാമത്തെ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. പ്രകൃതിനാശം കുറയ്ക്കുന്നതിനും ഉപയോഗശൂന്യമായ അവശിഷ്ടങ്ങൾ കുറയ്ക്കുന്നതിനും ഈ നൂതന രീതി അനിവാര്യമാണ്. പൊതുമരാമത്തു വകുപ്പിനു കീഴിൽ 10000 കോടിയുടെ പാലങ്ങളും റോഡുകളും ഇപ്പോൾ നിർമാണത്തിലാണ്. 2500 കോടിയുടെ നിർമാണ പ്രവൃത്തികൾക്ക് ഈ ബജറ്റിൽ അനുമതി നൽകിയിട്ടുള്ളതായും മന്ത്രി അറിയിച്ചു. പരിപാടിയിൽ കെ.വി.വിജയദാസ് എം.എൽ.എ അധ്യക്ഷനായി.
Read More“നഗരസഭയുടേത് ഏകാധിപത്യഭരണം’: പ്രതിഷേധവുമായി വ്യാപാരി സംഘടന രംഗത്ത്
മണ്ണാർക്കാട്: വ്യാപാരികളെ തകർക്കുന്ന നഗരസഭയുടെ ഏകാധിപത്യ ഭരണത്തിന് എതിരെ പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാർക്കാട് യൂണിറ്റ് രംഗത്ത്. ബസ് സ്റ്റാൻഡിലെ നഗരസഭയുടെ കെട്ടിടത്തിലേക്ക് വൈദ്യുതി പുനസ്ഥാപിച്ചില്ലെങ്കിൽ നഗരസഭയിലേക്ക് മാർച്ച് നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു. മണ്ണാർക്കാട് നഗരസഭയുടെ ഏകാധിപത്യ ഭരണത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ രംഗത്തെത്തി ഇത് വലിയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കി ഇരിക്കുകയാണ്. ഇതോടെ ബസ് സ്റ്റാന്റിലെ കെട്ടിടം പൊളിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നു. നഗരസഭയുടെ അപ്രതീക്ഷിതമായ നടപടി മനുഷ്യത്വരഹിതമാണെന്ന് ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബാസിത് മുസ്ലീം പത്ര സമ്മേളനത്തിൽ പറഞ്ഞു . ചെറുകിട വ്യാപാരികളോടുള്ള പ്രതികാരമെന്നോണം കെട്ടിടത്തിലേക്കുള്ള വിദ്യുച്ഛക്തി വിച്ഛേദിച്ചു. ഇത് പുനസ്ഥാപിച്ചില്ലെങ്കിൽ നഗരസഭയിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും. കെട്ടിടം പൊളിക്കുന്നതിനായി ബലക്ഷയമെന്ന കാരണം ദുരൂഹതയുണർത്തുന്നു. ഇത് ഉന്നത സമിതി പരിശോധിക്കണമെന്ന ആവശ്യമുയർന്നു. കക്ഷി ഭേദമെന്യെ കൗണ്സിലർമാർ…
Read Moreഅണക്കപ്പാറ പഴഞ്ചേരികളം കരിങ്കൽക്വാറിയിൽ ഫയർഫോഴ്സ് സ്കൂബ ടീമിന് പരിശീലനം
വടക്കഞ്ചേരി: അണക്കപ്പാറ പഴഞ്ചേരികളത്തെ കരിങ്കൽക്വാറിയിൽ ഫയർഫോഴ്സിനു കീഴിലുള്ള മുങ്ങൽവിദഗ്ധ സംഘമായ സ്കൂബ ടീമിന് പരിശീലനം. തെരഞ്ഞെടുക്കപ്പെട്ട ഏഴംഗ ടീമിനാണ് പരിശീലനം നല്കുന്നത്.വടക്കഞ്ചേരി ഫയർസ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇ.സി.ഷാജുവിന്റെ മേൽനോട്ടത്തിൽ വി.കണ്ണദാസ്, എം.ശ്രീജൻ, ഡി.സജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് എണ്പതടി താഴ്ചയിൽ മുങ്ങിതാണുള്ള തീവ്രപരിശീലന പരിപാടി നടത്തുന്നത്. ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി 45 മിനിറ്റ് സമയം വെള്ളത്തിനടിയിൽ മുങ്ങിക്കിടന്നുള്ള തെരച്ചിൽ പരിശീലനമാണ് നല്കുന്നത്. പഴഞ്ചേരികളം മുഹമ്മദിന്റെ ഒരേക്കർ വരുന്ന ഈ കരിങ്കൽക്വാറിയിൽ ഇപ്പോൾ 85 അടി വെള്ളമുണ്ട്. കുംഭമാസത്തിൽ ഇനിയും ആഴത്തിൽ വെള്ളമുള്ള കുളങ്ങളോ ഡാമുകളോ മറ്റു ജലാശയങ്ങളോ ഇത്രയും വിസ്തൃതമായ നിലയിൽ ജില്ലയിൽ മറ്റെവിടെയും ഇല്ലാത്തതിനാലാണ് പ്രവർത്തനമില്ലാതെ ഈ കരിങ്കൽക്വാറി പരിശീലനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. മുകളിൽനിന്നും ജലാശയത്തിലേക്ക് ഇടുന്ന സാധനം എണ്പത്തഞ്ച് അടി താഴ്ചയിലേക്ക് മുങ്ങിപ്പോയി എടുത്തുകൊണ്ടുവരുന്നതാണ് പരിശീലനം. ഓക്സിജൻ സിലിണ്ടർ, അണ്ടർ വാട്ടർ ടോർച്ച്, സേഫ്…
Read Moreമണ്ണാർക്കാട് താലൂക്കിൽ നിലംനികത്തലും മണ്ണുകടത്തും വ്യാപകം; പോലീസ് വേണ്ടത്ര നടപടികൾ എടുക്കുന്നില്ലെന്ന പരാതി
മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്കിന്റെ വിവിധഭാഗങ്ങളിൽ നിലംനികത്തലും മണ്ണുകടത്തും വ്യാപകമായെന്ന് പരാതി. ഗ്രാമീണ മേഖലകളിൽ യാതൊരു നിയന്ത്രണവുമില്ലാതെയാണ് മണ്ണെടുപ്പു നടക്കുന്നത്. ഇതുമൂലം പരിസ്ഥിതി ആഘാതത്തിനും സാധ്യത ഏറെയാണ്. റവന്യൂവകുപ്പിന്റെ സ്ക്വാഡ് അവധി ദിവസങ്ങളിലും മറ്റും സജീവമായ പ്രവർത്തനം നടത്തുന്നുണ്ടെങ്കിലും പോലീസ് വേണ്ടത്ര നടപടികൾ എടുക്കുന്നില്ലെന്ന പരാതി ശക്തമാണ്. റവന്യൂവകുപ്പിന്റെ സ്ക്വാഡ് നല്ല പ്രവർത്തനം നടത്തുന്നുണ്ടെങ്കിലും പോലീസ് സ്ക്വാഡിന്റെ പ്രവർത്തനം നടക്കുന്നില്ലത്രേ. അവധിദിവസങ്ങളിൽ കൃത്യമായ രീതിയിൽ സക്വാഡ് പ്രവർത്തനം നടത്തിയാൽ ഇതിനു താത്കാലിക പരിഹാരം കാണാനാകും. കഴിഞ്ഞദിവസം അനധികൃതമായി മണ്ണ്, മണൽ എന്നിവ കടത്തിയ വാഹനങ്ങൾ താലൂക്ക് സ്പെഷൽ സ്ക്വാഡ് പിടികൂടിയിരുന്നു. ഇവരിൽനിന്നും ജെസിബി, ടിപ്പർ തുടങ്ങിയ വാഹനങ്ങളും പിടിച്ചെടുത്തു. ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്നായിരുന്നു് സ്ക്വാഡിന്റെ പ്രവർത്തനം. തെങ്കര മണ്ണാർക്കാട് രണ്ട്, മണ്ണാർക്കാട്-ഒന്ന് എന്നീ വില്ലേജ് പരിധികളിലാണ് പരിശോധന നടത്തിയതെന്നു റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃതമായി മണ്ണെടുക്കുന്ന സംഘങ്ങളെ…
Read Moreനെല്ലിയാമ്പതിയിൽ ചൂടുകൂടുന്നു; തേയിലകൾക്കും ജലസേചനം; പകൽ താപനില 30 മുതൽ 32 ഡിഗ്രി സെൽഷ്യസ്
നെല്ലിയാന്പതി: വേനലിന്റെ തുടക്കത്തിൽതന്നെ നെല്ലിയാന്പതിയിൽ ചൂടുകൂടുന്നു. ചൂട് കൂടിയതോടെ തോട്ടംമേഖലയിലെ തേയിലകൾ നനച്ചുതുടങ്ങി. നെല്ലിയാന്പതിയിലെ പകൽ താപനില ഇപ്പോൾ 30 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയായാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഇത് കഴിഞ്ഞവർഷം 28- 30 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. പ്രളയാനന്തരം നെല്ലിയാന്പതിയിൽ താപനില കൂടുന്നത് ആദ്യമായാണ്. സാധാരണ സമശീത കാലാവസ്ഥയുള്ള നെല്ലിയാന്പതിയിൽ ഏപ്രിൽ, മേയ് മാസങ്ങളിലാണ് ചൂട് കൂടുക. ഇപ്പോൾതന്നെ ചൂട് കൂടിയതോടെ തേയില വിളവെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതോടെയാണ് തോട്ടം ഉടമകളുടെ നേതൃത്വത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം പന്പ് ചെയ്ത് സ്പ്രിംഗ്ളർ ഉപയോഗിച്ച് നനച്ചു തുടങ്ങിയത്.
Read Moreതേൻകോളനി വിഭജനം നടന്നില്ല; ഉത്പാദനത്തിൽ വൻഇടിവ്; തേൻ കർഷകർക്ക് തിരിച്ചടിയായി
തച്ചന്പാറ: പ്രളയത്തിനുശേഷംവന്ന തേൻ സീസണ് തേൻ കർഷകർക്ക് തിരിച്ചടിയായി. കേരളത്തിൽ ഇത്തവണ തേൻ ഉത്പാദനം 60 ശതമാനം കുറഞ്ഞതായാണ് കണക്ക്. തുടർച്ചയായ മഴ തേനീച്ചകളുടെ നാശത്തിനു കാരണമായി. സാധാരണഗതിയിൽ സെപ്റ്റംബർ മാസത്തോടെ തേനീച്ച കോളനി വിഭജനം തുടങ്ങും. ജനുവരി മുതൽ മാർച്ച് വരെ തേൻ എടുക്കുന്ന സമയമാണ്. ഒരുപെട്ടിയിൽ നിന്നും 12 മുതൽ 20 കിലോ വരെ തേൻ ലഭിക്കും. എന്നാൽ ഇത്തവണ ഫെബ്രുവരിമാസം പകുതിയായിട്ടും കാര്യമായി തേൻ ലഭിച്ചില്ല. പൊതുവേ തേനീച്ചകൾക്ക് വളർച്ചയില്ല. തേൻകോളനി വിഭജനവും കാര്യമായി നടന്നില്ല.പ്രളയസമയത്ത് കേരളത്തിൽ 40 ശതമാനം തേനീച്ചകൾ നശിച്ചിരുന്നു. അവശേഷിക്കുന്ന തേനീച്ചകളിൽനിന്നും കോളനി വിഭജനം നടത്താൻ കാര്യമായി കഴിഞ്ഞതുമില്ല. റബർ, മാവ് തുടങ്ങിയവയുടെ പൂവിൽനിന്നും ഇലയിൽ നിന്നാണ് കൂടുതൽ തേൻ ലഭിക്കുക. ഇത്തവണ റബറിന് നേരത്തെ തളിർവന്നെങ്കിലും രാത്രിയിലെ തണുപ്പും പകലിലെ ചൂടുംമൂലം തളിരെല്ലാം കരിഞ്ഞുപോയി. മാവുകൾ എല്ലാം…
Read Moreഒളകര ഫോറസ്റ്റ് റേഞ്ചിന്റെ പുതിയ ഓഫീസ് കെട്ടിടനിർമാണത്തിന് ഉറപ്പത്ര പോര..?
വടക്കഞ്ചേരി: ഒളകരയിൽ ഫോറസ്റ്റിന്റെ പുതിയ റേഞ്ച് ഓഫീസ് കെട്ടിട നിർമാണം മതിയായ ഉറപ്പോടുകൂടിയല്ലെന്ന് പരാതി. കെട്ടിടനിർമാണ ചട്ടങ്ങൾക്കനുസൃതമായ സാധന സാമഗ്രികൾ കെട്ടിടം പണിയുന്പോൾ ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്നു. കണിച്ചിപരുത ഒളകര റോഡിൽ വനാതിർത്തിയിലാണ് പുതിയ കെട്ടിട നിർമാണം നടക്കുന്നത്. ഒളകര കോളനിക്കടുത്തെ റേഞ്ച് ഓഫീസ് കെട്ടിടം കാലപഴക്കം വന്നതിനെ തുടർന്നാണ് വനത്തിലേക്ക് പ്രവേശിക്കുന്ന അതിർത്തിയിൽ തന്നെ പുതിയ കെട്ടിടം പണിയുന്നത്. കാടിനുള്ളിൽ കെട്ടിട നിർമാണത്തിന് സ്ഥലം ഒരുക്കാൻ നിരവധി മരങ്ങൾ മുറിച്ചതായും നാട്ടുകാർ ആരോപിക്കുന്നു. കാട്ടിൽനിന്നും മരകൊന്പ് എടുത്താൽ കേസും കോടതി നടപടികളുമായി മുന്നോട്ടുപോകുന്ന വനംവകുപ്പ് അധികൃതർ വൻമരങ്ങൾ കൂട്ടത്തോടെ വെട്ടിനശിപ്പിച്ചപ്പോഴും പരിശോധന പോലും ഉണ്ടായില്ലത്രെ. സ്ഥിരമായി ആനയിറങ്ങുന്ന സ്ഥലമായതിനാൽ ഉറപ്പുകുറഞ്ഞ കെട്ടിടം സുരക്ഷാ ഭീക്ഷണി ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. വനാതിർത്തിയിൽ കോണ്ക്രീറ്റിൽ തൂണുകൾ സ്ഥാപിച്ച് കമാനവും ആനകളുടെ സാന്നിധ്യമുണ്ടെന്ന മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
Read Moreകലയുടെ ചാരുതയുള്ള വെള്ളിനേഴിക്ക് അഭിമാനമായി സാംസ്കാരിക സമുച്ചയം; ടൂറിസം വകുപ്പ് നിർമ്മിക്കുന്ന സമുച്ചയത്തിന്റെ പ്രത്യകത ഇങ്ങനെ…
പാലക്കാട്: കലയുടെ ചാരുതയുള്ള വെള്ളിനേഴിക്ക് ചന്തം ചാർത്തി വെള്ളിനേഴി കലാഗ്രാമം ഉദ്ഘാടനത്തിനൊരുങ്ങി. കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ കളരിയും നിരവധി കലാകാരന്മാരുടെ ജന്മഗ്രാമവുമായ വെള്ളിനേഴിക്ക് അഭിമാനമായി ഇനി സാംസ്കാരിക സമുച്ചയം ശിരസുയർത്തും. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷത്തിന്ൈറ ഭാഗമായി വെള്ളിനേഴി ആസ്ഥാന മന്ദിരമായ സാംസ്ക്കാരിക സമുച്ചയം മാർച്ച് അഞ്ചിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിന് സമർപ്പിക്കും. ടൂറിസം വകുപ്പ് രണ്ട് കോടി ചെലവിലാണ് സമുച്ചയം നിർമിച്ചിരിക്കുന്നത്. 6870 ചതുരശ്ര അടി വിസ്തൃതിയിൽ രണ്ടു നിലകളിലായാണ് നിർമാണം. താഴത്തെ നിലയിൽ പൂമുഖം, മ്യൂസിയം, ലോബി, ലൈബ്രറി, പരിശീലന ഹാൾ, പഠന കളരി, ശുചിമുറി എന്നിവയ്ക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ അന്തരിച്ച കലാകാരന്മാരുടെ സ്മാരകങ്ങളോട് കൂടിയ ഉദ്യാനവും പ്രവേശനകവാടവും കൂടി നിർമിക്കുന്നുണ്ട്. ചുറ്റുമതിൽ, ഉദ്യാനം, ആംഫി തീയറ്റർ, ഇരിപ്പിടങ്ങൾ എന്നിവകൂടി ഒരുക്കാൻ പദ്ധതിയുണ്ട്. വെള്ളിനേഴി ഹൈസ്കൂൾ ഗ്രൗണ്ടിന് പടിഞ്ഞാറ് ഭാഗത്തായി വിദ്യാഭ്യാസ വകുപ്പ്,…
Read More