പ്ര​ള​യ​ദു​രി​താ​ശ്വാ​സ വിതരണത്തിൽ  രാഷ്ട്രീയ വി​വേ​ച​നം കാണിക്കുന്നതായി വീട്ടമ്മയുടെ പരാതി

വ​ട​ക്ക​ഞ്ചേ​രി: പ്ര​ള​യ ദു​രി​താ​ശ്വാ​സം സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​ക​ളി​ലും ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​ലും റ​വ​ന്യൂ വ​കു​പ്പും രാ​ഷ്ട്രി​യ വി​വേ​ച​നം കാ​ണി​ക്കു​ന്ന​താ​യി പ​രാ​തി. വ​ട​ക്ക​ഞ്ചേ​രി ര​ണ്ട് വി​ല്ലേ​ജ് ഓ​ഫീ​സി​നു കീ​ഴി​ൽ അ​ഞ്ചു മൂ​ർ​ത്തി മൂ​ർ​ത്തി മം​ഗ​ലം വേ​ണാ​ട്ട് ക​ള​പ​റ​ന്പ് മീ​നാ​ക്ഷി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള​ത്.

മീ​നാ​ക്ഷി​യു​ടെ വീ​ട് ഉ​ൾ​പ്പെ​ടെ പ്ര​ദേ​ശ​ത്തെ അ​ഞ്ച് വീ​ടു​ക​ൾ ഓ​ഗ​സ്റ്റി​ലെ പ്ര​ള​യ​ത്തി​ൽ മു​ങ്ങി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ന​ശി​ച്ച സ്ഥി​തി​യു​ണ്ടാ​യി. വീ​ട് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​പ്പോ​ൾ ഇ​വി​ടു​ത്തു​ക്കാ​ർ മം​ഗ​ലം ഗാ​ന്ധി സ്മാ​ര​ക യു.​പി.​സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​ണ് മൂ​ന്ന് ദി​വ​സം ക​ഴി​ഞ്ഞ​ത്.

എ​ന്നാ​ൽ വി​ധ​വ​യാ​യ മീ​നാ​ക്ഷി​യേ​യും മ​ക്ക​ളേ​യും ഒ​ഴി​വാ​ക്കി മ​റ്റു വീ​ട്ടു​ക്കാ​ർ​ക്കെ​ല്ലാം 10,000 രൂ​പ പ്ര​കാ​രം ന​ൽ​കി.​മീ​നാ​ക്ഷി​യു​ടെ വീ​ടി​നെ മാ​ത്രം സ​ഹാ​യം ന​ൽ​കു​ന്ന​തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി.​മീ​നാ​ക്ഷി​ക്ക് ആ​യി​രം രൂ​പാ മാ​ത്ര​മാ​ണ് ശു​പാ​ർ​ശ ചെ​യ്തി​ട്ടു​ള്ള​ത്.​ഇ​വ​രു​ടെ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യി​ട്ടി​ല്ലെ​ന്നാ​ണ് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ പു​തി​യ ക​ണ്ടെ​ത്ത​ൽ.​

വീ​ട് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തി​ന്‍റെ ഫോ​ട്ടോ സ​ഹി​തം ന​ൽ​കി​യി​ട്ടും ത​ന്നെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നാ​ണ് ഈ ​വീ​ട്ട​മ്മ​യു​ടെ പ​രാ​തി.

Related posts