മംഗലംഡാം: മംഗലംഡാമിന്റെ മറുകരയിലെ താമസക്കാർക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിനു റിസർവോയറിലൂടെ പ്രാണൻ അടക്കിപ്പിടിച്ചുള്ള തോണിയാത്ര ചെയ്യണം. ഭീതിജനകമായ ഈ യാത്ര ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. അണക്കെട്ട് നിർമിച്ചതുമുതലുള്ള ആറു പതിറ്റാണ്ടുകാലത്തെ ആധിയേറുന്ന യാത്രാചരിത്രമുണ്ട് ഇതിന്. മഴക്കാലങ്ങളിൽ ഡാം നിറഞ്ഞ് തുളുന്പിനില്ക്കുന്പോൾ അട്ടവാടി, രണ്ടാംപുഴ പ്രദേശത്തുകാരുടെ മനസ് പിടയും. റിസർവോയറിലൂടെ മുക്കാൽ മണിക്കൂറോളം തോണിയിലോ ചങ്ങാടത്തിലോ യാത്രചെയ്തു വേണം കുട്ടികൾക്ക് ഡാമിലെ സ്കൂളിലെത്താനും മറ്റാവശ്യങ്ങൾക്കെല്ലാം പോകാൻ. തോണിയാത്രയ്ക്കിടെ നല്ല കാറ്റും മഴയും വന്നാൽ പിന്നെ ദൈവാശ്രയം മാത്രമാണ് തുണ. ചികിത്സയ്ക്കും മറ്റേതു കാര്യങ്ങൾക്കും ഈ ദുരിതക്കയം കടക്കണം. മംഗലംഡാം-കടപ്പാറ റോഡിൽനിന്നും രണ്ടാംപുഴ വഴി അട്ടവാടിയിലേക്ക് വീതികുറഞ്ഞ വഴിയുണ്ട്. ഇവിടത്തെ കർഷകരെല്ലാം സംഘടിച്ചാണ് ഓരോവർഷവും വഴി റിപ്പയർ ചെയ്യുക. ഈ വർഷത്തെ അധിക മഴയിൽ ഉറവ നിറഞ്ഞും വെള്ളം കുത്തിയൊഴുകിയും റോഡ് തകർന്നു.മുന്പൊക്കെ പിക്കപ്പും ജീപ്പുമൊക്കെ കഷ്ടിച്ച് അട്ടവാടിവരെ എത്തുമായിരുന്നു. റോഡ്…
Read MoreCategory: Palakkad
നവജാത ശിശുവിന്റെ മൃതദേഹം തെങ്ങിൻ ചുവട്ടിൽ മൂടിയ നിലയിൽ കണ്ടെത്തി ; മാതാപിതാക്കൾ കസ്റ്റഡിയിൽ
ചിറ്റൂർ: കോഴിപ്പാറയിൽ വീടിന്റെ പിറകിൽ നവജാത ശിശുവിന്റേതെന്ന് കരുതുന്ന മൃതദേഹം കൊഴിഞ്ഞാന്പാറ പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മാതാപിതാക്കളെയും ഭാര്യാ മാതാവിനെയും കൊഴിഞ്ഞാന്പാറ പോലീസ് കസ്റ്റഡിയിലെടുത്തു പ്രാഥമിക അന്വേഷണം നടത്തി. കോഴിപ്പാറ നാലുസെന്റ് കോളനി വേൽമുരുകൻ (29), ഭാര്യ ഗീത (28), ഗീതയുടെ മാതാവ് നാരായണി (55) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുഞ്ഞിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് മൂവർക്കുമെതിരെ പോലീസ് കേസെടുത്തു. പോലീസ് പറയുന്നതിങ്ങനെ:- ഇക്കഴിഞ്ഞ തിങ്കളാഴ്ച ഗീതയുടെ കുഞ്ഞു മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന് നാലുസെന്റ് കോളനി നിവാസികൾ പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കോഴിപ്പാറ വേൽമുരുകന്റെ വീട്ടിലെത്തി പ്രാഥമിക അന്വേഷണം നടത്തി. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടുവളപ്പിലുള്ള തെങ്ങിൻ ചുവട്ടിൽ നിന്നും കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. ജില്ലാ പോലീസ് അസിസ്റ്റന്റ് സർജൻ ഗുജ്റാൾ, സയന്റിഫിക് ജില്ലാ മേധാവി എന്നിവരുടെ സാന്നിദ്ധ്യത്തിൽ…
Read Moreമെഡിക്കൽ സീറ്റ് വാഗ്ദാനം നൽകി 1.17 കോടി തട്ടിയകേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
പാലക്കാട്: എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ഒരു കോടി ഇരുപത് ലക്ഷം രൂപ തട്ടിയെടുത്ത് കബളിപ്പിച്ച കേസിൽ പിടിയിലായ തമിഴ്നാട് സ്വദേശി റിമാൻഡിൽ. കൃഷ്ണശി ജില്ലയിലെ ജക്കപ്പ നഗർ സ്വദേശിയും, കെംപ ഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ബോർഡ് മെന്പറുമായ ശിവകുമാറിനെ (37) നെയാണ് ടൗണ് നോർത്ത് പോലീസ് സംഘം ബാംഗ്ലൂരിൽ നിന്നും അറസ്റ്റുചെയ്തത്. പാലക്കാട് വലിയപാടം സ്വദേശിയും ഐ സ്പെഷലിസ്റ്റുമായ ഡോക്ടർ ശശികുമാറാണ് തട്ടിപ്പിന് ഇരയായത്. ഡോക്ടറുടെ രണ്ടാമത്തെ മകനു മെഡിക്കൽ സീറ്റിനായി കൃഷ്ണഗിരിയിലുള്ള കെംപ ഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനെ സമീപീച്ചു. അവിടെ ഉണ്ടായിരുന്ന ശിവകുമാർ എന്നയാൾ താൻ മാനേജ്മെന്റ് ട്രസ്റ്റിയാണെന്നും എൻ.ആർ.ഐ ക്വാട്ട ഒഴിവിൽ സീറ്റ് ഉണ്ടെന്നും ഒരു കോടി 20 ലക്ഷം രൂപ മൊത്തത്തിലും, കൂടാതെ വർഷം തോറും 22 ലക്ഷം രൂപ വേറെയും ചെലവ് വരുമെന്ന് പറയുകയും…
Read Moreഅട്ടപ്പാടിയിൽ കഞ്ചാവ് വേട്ടയ്ക്കുപോയ ആറ് വനപാലകരെ വനത്തിൽ കാണാതായി; മൂന്ന് സംഘങ്ങളായി കാണാതായവർക്കായി വനംവകുപ്പിന്റെ അന്വേഷണം തുടങ്ങി
പാലക്കാട്: അട്ടപ്പാടിയിലെ വനമേഖലയിൽ കഞ്ചാവ് വേട്ടയ്ക്ക് പോയ ആറംഗ വനപാലക സംഘത്തെ കാണാതായി. തിങ്കളാഴ്ചയാണ് ഗലസി-തുടുക്കി വനമേഖലയിലേക്ക് മുക്കാലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം യാത്ര തിരിച്ചത്. മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ വരകാർ പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇതേതുടർന്ന് ഇവർ വനത്തിൽ കുടുങ്ങിയിരിക്കാമെന്ന നിഗമനത്തിലാണ് വനംവകുപ്പ് അധികൃതർ. കാണാതായ ആറംഗ സംഘത്തിന് വേണ്ടി മൂന്ന് സംഘങ്ങളായി തിരിഞ്ഞ് വനംവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വയർലെസ് സംവിധാനങ്ങളും മൊബൈൽ ഫോണുകളും ഉൾപ്പടെയുള്ള ആശയവിനിമയ സംവിധാനങ്ങൾ ആറംഗ സംഘത്തിന്റെ കൈവശമുണ്ടെങ്കിലും ഇവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഒരു ദിവസത്തെ ഭക്ഷണം മാത്രം ശേഖരിച്ചാണ് സാധാരണ കഞ്ചാവ് വേട്ടയ്ക്കായി ഉദ്യോഗസ്ഥർ കാടുകയറുന്നത്. അതിനാൽ തിങ്കളാഴ്ച പോയ സംഘം ഇന്ന് രാവിലെയായിട്ടും തിരിച്ചെത്താത്തത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അഗളിയിലെ പോലീസ് സംഘം തിങ്കളാഴ്ച ആറംഗ സംഘത്തെ കണ്ടിരുന്നുവെന്ന് മനസിലായിട്ടുണ്ട്. ഇതാണ് സംഘത്തെ കുറിച്ചുള്ള അവസാന…
Read Moreകുതിരാൻ തുരങ്കത്തിന്റെ മുകൾ വശം ഇടിഞ്ഞു; 95 ശതമാനം പണികഴിഞ്ഞ ആദ്യ തുരങ്കത്തിന്റെ മുകൾവശമാണ് ഇടിഞ്ഞുകൊണ്ടിരിക്കുന്നത്
പട്ടിക്കാട്: കുതിരാൻ തുരങ്കത്തിന്റെ മുകൾവശം ഇടിഞ്ഞു. കുതിരാൻ ഇരട്ടതുരങ്കത്തിന്റെ കിഴക്കുഭാഗത്തെ കവാടത്തിന് മുകൾവശത്തെ ഷോട്ട്ക്രീറ്റ് ചെയ്തതാണ് ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. 95 ശതമാനം പണികഴിഞ്ഞ ആദ്യ തുരങ്കത്തിന്റെ മുകൾവശമാണ് ഇപ്പോൾ ഇടിഞ്ഞത്. പുലർച്ചെ ആറോടെയാണ് ഇവിടം ഇടിഞ്ഞു തുടങ്ങിയത്. ഷോട്ട്ക്രീറ്റ് ചെയ്ത ഈ ഭാഗം അധികം ഉറപ്പില്ലാത്ത മണ്ണാണ്. വനഭൂമിയായതിനാൽ ഇവിടെ ധാരാളം മരങ്ങളുണ്ട്. ഈ അപകടം മുന്നിൽ കണ്ടുകൊണ്ട് തുരങ്കത്തിന്റെ നിർമാണ ചുമതലയുള്ള പ്രഗതി ഗ്രൂപ്പ് 15 മീറ്റർ മുന്നോട്ട് നീക്കിയാണ് പ്രധാന കവാടം നിർമിച്ചിട്ടുള്ളത്. ഈ അപാകത ചൂണ്ടിക്കാണിച്ചുകൊണ്ട് ആറുമാസം മുന്പ് പ്രഗതി ഗ്രൂപ്പ് തുരങ്കത്തിനു മുകളിൽ ഇടതുവശത്തേക്കും വലതുവശത്തേക്കും വെള്ളം ഒഴുക്കുന്നതിനുവേണ്ടി കാച്ച് വാട്ടർ ഡ്രൈനേജ് നിർമിക്കുന്നതിനുവേണ്ടി വനം വകുപ്പിൽനിന്നും അനുമതി വാങ്ങിതരണമെന്ന് ആവശ്യപ്പെട്ട് കെഎംസിക്ക് കത്ത് നൽകിയിട്ടുണ്ട്. കെഎംസി അനുമതിക്കായി വനംവകുപ്പിനെ സമീപിച്ചിട്ടുണ്ട് എന്നാണ് സൂചന. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വനംവകുപ്പ് ഇക്കാര്യം പരിഗണിച്ചിട്ടില്ല.…
Read Moreസ്വർണാഭരണ നിർമാണം കുലത്തൊഴിലാക്കിയവർക്ക് ദുരിതപർവം; പട്ടിണിമാറ്റാൻ ഇവർക്ക് മറ്റ് തൊഴിലിടങ്ങൾ കണ്ടെത്തേണ്ട അവസ്ഥ
ഒറ്റപ്പാലം: സ്വർണാഭരണ നിർമാണം കുലതൊഴിലാക്കിയിരുന്ന തട്ടാൻമാർക്ക് ദുരിതപർവം. അനുഷ്ഠാനം കണക്കെ സ്വർണാഭരണ നിർമാണം നടത്തി വന്നിരുന്ന ഇവർക്ക് തട്ടാനെന്ന പേരു വന്നതും പ്രത്യേകതരം ജാതിവിഭാഗമായതും തൊഴിലിന്റെ പ്രത്യേകത ഒന്നു കൊണ്ടുമാത്രമാണ്. പുതിയ കാലത്ത് ഗതകാല സുവർണ നിമിഷങ്ങൾ ആലോചിച്ചിരിക്കുകയല്ലാതെ ഇവർക്ക് മറ്റൊന്നിനും കഴിയുന്നില്ല. തൊഴിൽ നഷ്ടവും ഈ മേഖലയിലേക്ക് മറ്റുള്ളവരുടെയും യന്ത്രങ്ങളുടെയും കടന്നുവരവും ഇവരെ തൊഴിൽ നിഷേധത്തിലെത്തിച്ചു. തട്ടാൻ സമുദായത്തിന്റെ കുലതൊഴിലായിരുന്നു സ്വർണപണി. ജീവിക്കാൻ മാർഗങ്ങളില്ലാതെ വരികയും തൊഴിൽമേഖല കുത്തകകൾ കവർന്നെടുക്കുകയും ചെയ്തതോടെ പട്ടിണിമാറ്റാൻ ഇവർക്ക് മറ്റ് തൊഴിലിടങ്ങൾ കണ്ടെത്തേണ്ട അവസ്ഥയുണ്ടായി. ഇതോടുകൂടി ഒരുകാലത്ത് കൂണുപോലെ മുളച്ചുപൊന്തിയിരുന്ന സ്വർണപണിക്കാരുടെ തൊഴിലിടങ്ങളിൽ കരിന്തിരികത്തി. ഇന്ന് വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന തൊഴിലാളി വർഗ്ഗമാണ് തട്ടാൻ സമുദായം. മുൻ പ്രധാനമന്ത്രി വി.പി. സിംഗിന്റെ കാലത്ത് സ്വർണനിയന്ത്രണ നിയമം എടുത്തു കളഞ്ഞതോടുകൂടിയാണ് ഈ തൊഴിൽമേഖലക്ക് കനത്ത തിരിച്ചടി നേരിട്ടത്. ഇതോടുകൂടി വൻകിട ജ്വല്ലറികളുടെ കുത്തൊഴുക്കുതന്നെ…
Read Moreഡാം തുറന്നതോടെ മലമ്പുഴയിൽ വിനോദ സഞ്ചാരികളുടെ തിരക്കോടുതിരക്ക്; മണിക്കൂറുകളോളം കാത്തുനിന്നിട്ടും ഡാമിലേക്ക് എത്താനാകാതെ സഞ്ചാരികൾ
മലന്പുഴ: ഡാമിന്റെ ഷട്ടറുകൾ തുറന്നശേഷമുള്ള ആദ്യ ഞായറാഴ്ച്ചയായ ഇന്നലെ വിനോദ സഞ്ചാരികളുടെ വൻ തിരക്ക്. ഡാമിന്റെ സൗന്ദര്യം കാണാനെത്തിയ എല്ലാവർക്കും ഡാമിന്റെ പരിസരത്തേക്കു പോലും എത്താനായില്ല. അത്രയ്ക്കും തിരക്കായിരുന്നു റോഡുകളിൽ. പലരും മന്തക്കാട് സെന്റർ, ഐടിഐ എന്നിവിടങ്ങൾ വരെയെത്തി തിരിച്ചുപോയി. ഡാമിൽനിന്നും മൂന്നുകിലോമീറ്റർ അകലെയുള്ള മന്തക്കാട് സെന്റർ വരെ വാഹനങ്ങളുടെ നീണ്ടനിരയുണ്ടായിരുന്നു. പലരും മണിക്കൂറുകളോളം കാത്തുനിന്നിട്ടും ഡാമിലേക്ക് എത്താനായില്ല. ഓട്ടോഡ്രൈവർമാരാണ് ഇവിടങ്ങളിൽ ഗതാഗതം പണിപ്പെട്ടു നിയന്ത്രിച്ചിരുന്നത്. വേണ്ടത്ര പോലീസ് ഇല്ലാതിരുന്നതു വാക്കുതർക്കങ്ങൾക്കും ഇടയാക്കി.
Read Moreഎഴുത്തുകാരി ഇർമ മക്ലൗറിനൊപ്പം ഫോട്ടോയെടുത്ത് വിഐപി ശൃംഖല നാലായിരം തികച്ച് അജയകുമാർ
വടക്കഞ്ചേരി: അങ്ങനെ അജയകുമാർ അതും സാധിച്ചെടുത്തു. വിവിധ മേഖലകളിലെ വിഐപികളുമായുള്ള തന്റെ ചങ്ങാത്തം നാലായിരമാകുന്പോൾ അത് വർണവിവേചനത്തിനും ലിംഗ അനീതികൾക്കുമെതിരേ പോരാടുന്ന ലോകപ്രശസ്ത തന്നെയാകണമെന്നായിരുന്നു അജയകുമാറിന്റെ ആഗ്രഹം. മനസിൽ കൊണ്ടുനടന്നിരുന്ന ആഗ്രഹം അതേപടി സഫലമായപ്പോൾ അജയകുമാറിന്റെ സന്തോഷത്തിനും അതിരില്ലാതായി. പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റും നരവംശ ശാസ്ത്രജ്ഞയുമായ ഇർമ മക്ലൗറിനൊപ്പംനിന്ന് ഫോട്ടോയെടുത്തായിരുന്നു അജയകുമാർ വിഐപിയുടെ മഹാശൃംഖല നാലായിരം തികച്ചത്. ആഫ്രിക്കയിൽനിന്നുള്ള ഇവർ പ്രാന്തവത്കൃതരുടെ ശബ്ദമെന്നാണ് അറിയിപ്പെടുന്നത്. ഇർമ മക്ലൗറിന്റെ പ്രധാന കൃതികളിലൊന്ന് ബ്ലാക്ക് ഫെമിനിസ്റ്റ് ആന്ത്രോപോളജി എന്നതാണ്. കേരള സാഹിത്യഅക്കാദമി തൃശൂർ ശ്രീ കേരളവർമ കോളജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ സഹകരണത്തോടെ സാഹിത്യഅക്കാദമി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംവാദവേദിയിലാണ് ഇർമ മക്ലൗറിനുമായി ചങ്ങാത്തത്തിന് അജയകുമാറിനു അവസരം ലഭിച്ചത്. ഇത്തരത്തിൽ ഒറ്റപ്പെട്ട തരം വിഐപികളെ കണ്ടെത്തി അവർക്കൊപ്പം നില്ക്കുന്ന ഫോട്ടോയും ചെറുവിവരണവും സൂക്ഷിച്ചുവയ്ക്കുകയാണ് കണ്ണന്പ്ര പാറക്കൽ അജയകുമാറിന്റെ ഹോബി. ഇതിനാൽ സമൂഹത്തിലെ നാനാതുറകളിലുള്ള…
Read Moreഅരനൂറ്റാണ്ടിലേറെ ചുമർചിത്ര രംഗത്ത് സജീവമായിരുന്ന ചുമർചിത്രകലാ ആചാര്യൻ കെ.കെ.വാരിയർ അന്തരിച്ചു
ഗുരുവായൂർ: ചുമർചിത്രകലാ ആചാര്യൻ കെ.കെ.വാരിയർ (84) അന്തരിച്ചു. ഇന്നു രാവിലെ 11.30ന് തൃശൂർ അശ്വിനി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ ഉച്ചയോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 15 വർഷത്തോളമായി ഗുരുവായൂർ തെക്കേനടയിൽ തുളസിനഗറിലെ ചിത്രഗേഹം എന്ന വീട്ടിലായിരുന്നു താമസം. അരനൂറ്റാണ്ടിലേറെയായി ചുമർചിത്ര രംഗത്ത് സജീവമാണ്. പഴയകാല ക്ഷേത്രങ്ങളിലെ ചുമർചിത്രങ്ങൾ കണ്ടെത്തി സംരക്ഷിച്ചിരുന്നത് കെ.കെ.വാരിയരുടെ നേതൃത്വത്തിലായിരുന്നു. ഇത്തരത്തിലുള്ള 98 ചിത്രങ്ങളാണ് സംരക്ഷിച്ചിട്ടുള്ളത്. 1970ൽ ഗുരുവായൂർ ക്ഷേത്രം അഗ്നിബാധയ്ക്കിരയായശേഷം ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ പുനസൃഷ്ടിക്കുന്നതിൽ നേതൃത്വം നൽകിയത് കെ.കെ.വാരിയരായിരുന്നു. 2002ൽ ചുമർചിത്രങ്ങളെ പരിചയപ്പെടുത്തുന്ന ചിത്രസൂത്രം എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിത്രരാമായണം, സ്വാമിവിവേകാനന്ദചരിതം, താന്ത്രികചിത്രങ്ങൾ എന്നിവ പ്രസിദ്ധമാണ്.1934ൽ കണ്ണൂർ മട്ടന്നൂരിലെ നാരായണൻ തങ്ങൾ കല്ലൂരില്ലത്തിന്റെയും മാധവി വാരസ്യാരുടെയും മകനായാണ് ജനനം. തലശേരിയിലെ സി.വി.ബാലൻനായർ എന്ന ഗുരുവിൽനിന്നാണ് ചുമർചിത്രം അഭ്യസിച്ചത്. ധാരാളം ശിഷ്യ·ാരാണുള്ളത്. കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപകനായിരുന്നു ഇദ്ദേഹം.ഭാര്യ: ദാക്ഷായണി വാരസ്യാർ. മക്കൾ:…
Read Moreപച്ചനിറം! കിഴക്കഞ്ചേരി മമ്പാട് അപൂര്വ്വയിനം പ്രാവുകളെ കണ്ടെത്തി; ഏഴ് വര്ഷം മുമ്പും ഈ ദേശാടന പ്രാവുകള് ഇവിടെ വന്നിരുന്നതായി പ്രദേശവാസികള്
വടക്കഞ്ചേരി: കിഴക്കഞ്ചേരി മന്പാട് അപൂർവ്വയിനം പ്രാവുകളെ കണ്ടെത്തി. മന്പാട് സ്കൂളിനു മുന്നിലെ ആൽമരത്തിലാണ് ഒരു കൂട്ടം പച്ച നിറമുള്ള പ്രാവുകളെത്തുന്നത്. സാധാരണ കാണപ്പെടുന്ന അരിപ്രാവ്, ഓമന പ്രാവ്, അന്പല പ്രാവ് എന്നിവയിൽ നിന്നും നിറങ്ങളിൽ മാത്രമാണ് ഇവക്ക് വ്യത്യാസമുള്ളത്. അരയാലിൽ നിറഞ്ഞു നിൽക്കുന്ന കായ്കൾ ഭക്ഷിക്കാനാണ് ഇവ കൂട്ടമായി എത്തുന്നത്. ഒരു കൂട്ടത്തിൽ തന്നെ നൂറും അതിൽ കൂടുതലും എണ്ണമുണ്ടെന്ന് ദിവസവും ഇവയെ നിരീക്ഷിക്കുന്ന മന്പാട് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പറഞ്ഞു. സ്കൂൾ മുറ്റത്ത് ശലഭോദ്യാനമൊരുക്കി ശ്രദ്ധേയരായ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഇത്തരം അപൂർവ്വതകൾ എപ്പോഴും പംനഭാഗമാക്കാറുണ്ട്. ഏഴ് വർഷം മുന്പും ഈ ദേശാടന പ്രാവുകൾ മന്പാട് വന്നിരുന്നതായി പ്രദേശവാസികളും സാഷ്യപ്പെടുത്തുന്നു.നഗര പ്രാന്തങ്ങളിൽ ആവാസ വ്യവസ്ഥകൾക്ക് കോട്ടം തട്ടുന്പോൾ ഗ്രാമാന്തരീക്ഷങ്ങൾപക്ഷികളുടെ സ്വൈര്യ വിഹാര കേന്ദ്രങ്ങായി നിലനില്ക്കുന്നു എന്നത് തന്നെ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നാണ് പക്ഷി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
Read More