ഷൊർണൂർ: ഷൊർണൂരിൽ വൻ മരങ്ങൾക്കുമേൽ പൊതുമരാമത്തുവകുപ്പിന്റെ കോടാലികൈ. റോഡരികിൽ തലയുയർത്തി നിൽക്കുന്ന വൻ മരങ്ങളാണ് അപകടഭീഷണി എന്ന മറവിന്റെ പിൻബലം നിരത്തി പൊതുമരാമത്ത് വെട്ടിമാറ്റുന്നത്. ചില ലേലക്കാരും പൊതുമരാമത്തു വകുപ്പധികൃതരും തമ്മിലുള്ളരഹസ്യധാരണകളും മരങ്ങൾ മുറിച്ചുമാറ്റാൻ കാരണമാവുന്നുണ്ടെന്ന് ആരോപണമുയർന്നു. റോഡരികുകളിൽ ഉള്ള മരങ്ങൾ ലേലമെന്ന പ്രഹസനത്തിന്റെ മറവിൽ ചുളുവിലക്ക് വാങ്ങിക്കുന്ന സംഘങ്ങൾ വ്യാപകമായി പ്രവർത്തിക്കുന്നുണ്ട്. ഇവരും ഉദ്യോഗസ്ഥൻമാരും തമ്മിൽ രഹസ്യധാരണയുണ്ടാക്കിയാണ് പലപ്പോഴും വൻമരങ്ങൾക്കുനേരെ കോടാലികൈ ഉയർത്തുന്നത്. ചുളുവിലക്കാണ് ഇവർ ഇതുവാങ്ങിക്കുന്നത്. അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന്റെ മറവിൽ പാതകൾക്കരികിൽ തണലൊരുക്കി പടർന്നു പന്തലിച്ച് നിൽക്കുന്ന ഒരു പ്രശ്നവുമില്ലാത്ത മരങ്ങളും വെട്ടിമാറ്റുന്നുണ്ട്. ഷൊർണൂരിൽ ഇത്തരത്തിൽ നാല് മരങ്ങൾക്ക് മുറിച്ചുമാറ്റി. കുളപ്പുള്ളി മുതൽ ഷൊർണൂർവരെയുള്ള റോഡരികിലെ ഒരു കുഴപ്പവുമില്ലാത്ത മരങ്ങളാണ് അധികൃതർ മുറിച്ചുമാറ്റിയതെന്നാണ് നാട്ടുകാരുടെ പരാതി. മാവ് മരങ്ങളാണ് ഇതിൽ അധികവും. മെറ്റൽ ഇൻഡസ്ട്രീസ്, പ്രസ് ക്വാർട്ടേഴ്സ്, നഗരസഭാ മന്ദിരത്തിന് മുൻവശം…
Read MoreCategory: Palakkad
ഓണാഘോഷം: അബ്കാരി മേഖലയിലുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് എക്സൈസിന്റെ കണ്ട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി
ഓണാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 31 വരെ അബ്കാരി മേഖലയിലുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് തീവ്ര യത്ന പരിപാടി നടപ്പാക്കുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ ജില്ലാ- താലൂക്ക്തല 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകൾ ഇന്ന് തുറക്കും . മദ്യം, സ്പിരിറ്റ്, കഞ്ചാവ് കടത്ത് തടയാൻ നാഷണൽ ഹൈവേയിൽ വാഹന പരിശോധന കർശനമാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സ്, ചിറ്റൂർ താലൂക്കിലെ അതിർത്തി പ്രദേശങ്ങളിലെ ഉൗടുവഴികൾ കേന്ദ്രീകരിച്ചുള്ള ബോർഡർ പട്രോളിംഗ് യൂനിറ്റ്, അട്ടപ്പാടി മേഖലയിൽ അബ്കാരി കുറ്റക്യത്യങ്ങൾ തടയുന്നതിന് സ്പെഷ്യൽ യൂനിറ്റ് എന്നിവ വഴി ഉൗർജ്ജിത പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എക്സൈസ് ഡിവിഷൻ ഓഫീസ്, പലക്കാട്-0491-2505897 അസി: എക്സൈസ് കമ്മീഷണർ, പാലക്കാട്-9496002869, 0491-2526277 എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ- 9447178061. താലൂക്ക്തല കണ്ട്രോൾ റൂമുകൾ- പാലക്കാട് -0491-2539260, 9400069430 ചിറ്റൂർ-04923- 222272, 9400069610 ആലത്തൂർ- 04922-222474 , 9400069612, ഒറ്റപ്പാലം-0466-2244488,…
Read Moreറോഡരികിൽ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് പായ്ക്കറ്റുകൾ വളർത്തുമൃഗങ്ങൾക്കു ഭീഷണി
കൊല്ലങ്കോട്: റോഡുവക്കിൽ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് കവറുകൾ വളർത്തുമൃഗങ്ങൾക്കു ഭീഷണിയാകുന്നതായി പരാതി. പയിലൂർമൊക്കിൽ കടകൾക്കു സമീപത്താണ് ബേക്കറി, മറ്റു വ്യാപാരസ്ഥാപനങ്ങളിൽനിന്നുള്ള ഭക്ഷണ, പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നത്. ഇവിടെയെത്തുന്ന ആട്ടിൻകൂട്ടങ്ങളും മറ്റും മാലിന്യം തിന്നതിനൊപ്പം കവറുകൾ വയറ്റിലെത്തി വയർവീർത്ത് ചാകുന്നതു പതിവാണ്. മിക്ക പഞ്ചായത്തുകളും പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും കൊല്ലങ്കോട് പഞ്ചായത്തിൽ നടപ്പിലായിട്ടില്ല. ഇത്തരത്തിൽ അപകടത്തിൽപ്പെട്ട വളർത്തുമൃഗങ്ങളെ അറവുശാലകളിലേക്ക് കിട്ടുന്ന വിലയ്ക്ക് വില്ക്കുകയാണ് ചെയ്യുന്നത്. മണ്ണിൽ ദ്രവിക്കാത്ത പ്ലാസ്റ്റിക് കവറുകൾ വ്യാപാരികൾ ഉപയോഗിക്കുന്നതു തടയാൻ ബന്ധപ്പെട്ട കൊല്ലങ്കോട് പഞ്ചായത്ത് അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreനാലു ഷട്ടറുകള്, മൂന്നു സെന്റിമീറ്റർ! നൂറുകണക്കിനു കാണികളുടെ മനം കുളിർപ്പിച്ച് മലന്പുഴഡാം തുറന്നു
പാലക്കാട്: കാത്തുനിന്ന നൂറുകണക്കിനു കാണികളുടെ മനംകുളിർപ്പിച്ച് മലന്പുഴഡാം തുറന്നു. ഇന്നു രാവിലെ 11.35നാണ് ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നത്. അണക്കെട്ടിന്റെ നാലു ഷട്ടറുകളും മൂന്നു സെന്റിമീറ്റർ വീതമാണ് തുറന്നത്. നാലുവർഷത്തിനുശേഷം ആദ്യമായാണ് മഴക്കൂടുതല് കാരണം ഡാം തുറന്നുവിട്ടത്. തുറന്നുവിട്ട വെള്ളം മുക്കൈപ്പുഴവഴി കല്പാത്തിപുഴയിലൂടെ ഒഴുകി പറളിയിൽനിന്ന് ഭാരതപ്പുഴയിലെത്തും. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഷട്ടറുകൾ തുറന്നതിനാൽ നദി മുറിച്ചുകടക്കരുതെന്നും നദിയിൽ കുളിക്കുകയോ തുണി നനയ്ക്കുകയോ കളിക്കുകയോ ചെയ്യരുതെന്നും, നദിക്കരയോടു ചേർന്നു താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുനല്കി. പൊതുജനങ്ങൾ മുൻ കരുതലുകൾ പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെയും സമയബന്ധിതമായി അടിയന്തിരമായ നടപടികൾ സ്വീകരിക്കുന്നതിന്റെയും ഭാഗമായി റവന്യു വകുപ്പ് ജീവനക്കാർ അവധിയെടുക്കരുതെന്ന് ജില്ലാ കളക്ടർ ഇന്നലെ ഉത്തരവിട്ടിരുന്നു. ജീവനക്കാർ അവരവരുടെ…
Read Moreജനജീവിതം ദുരിതത്തിലാക്കി ഇടവേളയ്ക്കുശേഷം മഴ വീണ്ടും ; ശക്തമായ കാറ്റിൽ കനത്ത നാശനഷ്ടം
കഞ്ചിക്കോട്: ഇടവേളയ്ക്കുശേഷം മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ മേഖലയിൽ വ്യാപകനാശനഷ്ടം. തുടർച്ചയായ രണ്ടുദിവസത്തെ കനത്ത മഴയിൽ പലയിടത്തും വീടുകൾ വെള്ളക്കെട്ടിലായി. മരങ്ങൾ പൊട്ടിവീണ് വൈദ്യുതലൈനും പോസ്റ്റും തകർന്നു. വൈദ്യുതമുടക്കവും ഗതാഗതതടസവും ജനജീവിതം ദുരിതത്തിലാക്കി. എലപ്പുള്ളി, മരുതറോഡ്, പുതുശേരി പഞ്ചായത്തുകളിലായി ഹെക്ടർ കണക്കിനു നെൽകൃഷി വെള്ളത്തിലാണ്. പലയിടത്തും ഒന്നാംവിള വെള്ളം കയറി നശിക്കുകയും ഉപേക്ഷിക്കുകയും ചെയ്ത മട്ടിലാണ്. വൈകീട്ടോടെ കഞ്ചിക്കോട്ട് കാറ്റും മഴയിലും വൻമരം കടപുഴങ്ങി റോഡിനു കുറുകേവീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കഞ്ചിക്കോട്-വാളയാർ പഴയറോഡിൽ കൊയ്യാമരക്കാടിലാണ് മരംവീണത്. സംഭവസമയത്ത് ഓട്ടോറിക്ഷ കടന്നുപോയെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എലപ്പുള്ളി പേട്ട കമ്മാന്തറയിൽ വെള്ളക്കെട്ടിനെ തുടർന്ന് വീട്ടുകാരെ താത്കാലികമായി മാറ്റിപാർപ്പിച്ചു. തെക്കേവീട് മണിയമ്മയുടെ കുടുംബത്തെയാണ് സമീപവാസികൾ ഇവിടെനിന്നു മാറ്റിയത്.
Read Moreതളികകല്ല് ആദിവാസികോളനി റോഡുനിർമാണം: വിവരാവകാശ നിയമപ്രകാരം ലഭിയ്ക്കുന്ന മറുപടികൾ തോന്നുംമട്ടിൽ
മംഗലംഡാം: കടപ്പാറ-തളികകല്ല് ആദിവാസി കോളനി റോഡിന്റെ നിർമാണം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ചോദിക്കുന്ന ചോദ്യങ്ങൾക്ക് തോന്നുംമട്ടിൽ ഉത്തരം നല്കുന്നതായി പരാതി. തിരുവനന്തപുരത്തുള്ള പട്ടികവർഗ വികസനവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽനിന്നും തളികകല്ല് കോളനിയിലെ ഉൗരുമൂപ്പൻ രാഘവന് നല്കിയ വിശദീകരണങ്ങളിലാണ് നിരുത്തരവാദപരമായ മറുപടിയുള്ളത്. കടപ്പാറയിൽനിന്നും വനത്തിനകത്തുള്ള തളികകല്ലിലേക്കുള്ള റോഡുനിർമാണം പൂർത്തിയായെന്ന് കാണിച്ച് കഴിഞ്ഞമാസം തളികകല്ല് കാടർകോളനി ഉൗരുമൂപ്പൻ രാഘവനു കത്തുവന്നിരുന്നു. എന്നാൽ ഈമാസം വന്ന മറ്റൊരു കത്തിൽ പറയുന്നത് റോഡുനിർമാണം പൂർത്തിയായിട്ടില്ലെന്നാണ്. കിറ്റ്കോയ്ക്ക് നിർമാണചുമതലയുള്ള റോഡുനിർമാണത്തിൽ ഇനി ഇരുന്നൂറുമീറ്റർ ദൂരംകൂടി കോണ്ക്രീറ്റ് ചെയ്യാനുണ്ടെന്നും പോത്തൻതോടിനു കുറുകേപാലം നിർമിക്കാനുണ്ടെന്നും രണ്ടാമത്തെ കത്തിൽ പറയുന്നു. മൊബിലൈസേഷൻ അഡ്വാൻസ് ഇനത്തിൽ 50.42 ലക്ഷം രൂപയും പാർട്ട് ബിൽ ഇനത്തിൽ 7.30 ലക്ഷം രൂപയും റോഡുനിർമാണ ചുമതലുള്ള കിറ്റ്കോ ലിമിറ്റഡിന് അനുവദിച്ചതായും കത്തിൽ പറയുന്നു. വർഷക്കാലത്ത് കോളനി ഒറ്റപ്പെടുന്ന സ്ഥിതിയുള്ളതിനാൽ തോടിനു കുറുകേയുള്ള പാലത്തിന്റെ നിർമാണപ്രവൃത്തികൾ സമയബന്ധിതമായി…
Read Moreറോഡുകളുടെ തകർച്ച; ചെർപ്പുളശേരിയിൽ സ്വകാര്യബസുകൾ സർവീസ് നിർത്തും
ഒറ്റപ്പാലം: റോഡുകളുടെ തകർച്ചയെ തുടർന്ന് ചെർപ്പുളശേരിയിൽ ഓഗസ്റ്റ് രണ്ടിന് സ്വകാര്യബസുകൾ സർവീസ് നിർത്തും. ചെർപ്പുളശേരി-ഒറ്റപ്പാലം, പട്ടാന്പി- ചെർപ്പുളശേരി റൂട്ടുകളിലാണ് സ്വകാര്യബസുകൾ സൂചനാ പണിമുടക്ക് നടത്തുന്നത്. ബസുടമകളുടെയും തൊഴിലാളികളുടെയും സംയുക്തയോഗമാണ് തീരുമാനമെടുത്തത്. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ ഓഗസ്റ്റ് എട്ടുമുതൽ രണ്ടു റൂട്ടുകളിലും അനിശ്ചിതകാലസമരം തുടങ്ങാനാണ് തീരുമാനം. ഒറ്റപ്പാലം റൂട്ടിൽ ചെർപ്പുളശേരി-കീഴൂർ റോഡുവരെയും പട്ടാന്പി റൂട്ടിൽ ചെർപ്പുളശേരി-പേങ്ങാട്ടിരി വരെയും പ്രത്യക്ഷ സമരരംഗത്തിറങ്ങാൻ തീരുമാനിച്ചെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഒറ്റപ്പാലം റൂട്ടിൽ എലിയപറ്റ, കുറ്റിക്കോട്, തൃക്കടീരി, കീഴൂർ റോഡ് എന്നിവിടങ്ങളിലെല്ലാം റോഡ് തകർന്നുകിടക്കുകയാണ്. പലയിടത്തും റോഡുകളില്ലെന്ന് പറയാം. റോഡുകളിൽ മണ്ണും ചെളിയും കൂടിക്കലർന്നു സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പ്രധാനപാത ഉൾപ്പെടെയുള്ളവ തകർന്നിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. നടക്കാൻപോലും കഴിയാത്ത വിധത്തിലാണ് റോഡുകൾ തകർന്നുകിടക്കുന്നത്. ഇത്തരം റൂട്ടുകളിൽ സർവീസ് നടത്തുന്നതുവഴി ടയറുകൾ പൊട്ടിപൊളിയുകയും ബസുകൾക്ക് കേടുപാടുണ്ടാകുന്നതായും ബസ് ജീവനക്കാർ ചൂണ്ടിക്കാട്ടി.
Read Moreഒന്നു വിളിച്ചാൽ സാധനം വിട്ടിലെത്തും; പാലപ്പുറം,പനമണ്ണയിൽ വീടുകൾ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പന തകൃതി; നടപടിയെടുക്കാതെ എക്സൈസ്
ഒറ്റപ്പാലം: പാലപ്പുറത്തും പനമണ്ണയിലും വീടുകൾ കേന്ദ്രീകരിച്ച് മദ്യവില്പന നടത്തുന്നത് അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപം. ഇന്ത്യൻ നിർമിത വിദേശമദ്യമാണ് ഒറ്റപ്പാലം നഗരത്തിലെ രണ്ടു പ്രധാന സ്ഥളങ്ങളിലും വൻതോതിൽ വിറ്റഴിക്കുന്നത്. ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് എത്തിച്ചുനല്കാൻവരെ ഇവിടങ്ങളിൽ സംവിധാനമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പാലപ്പുറം രണ്ടു കോളജുകൾ പ്രവർത്തിക്കുന്ന സ്ഥലമായിട്ടുപോലും വീടുകൾ കേന്ദ്രീകരിച്ചുള്ള മദ്യവില്പന അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് വിമർശനം ഉയരുന്നത്. പനമണ്ണയിലും ഇത്തരത്തിൽ വൻതോതിൽ സമാന്തര മദ്യവില്പനശാല പ്രവർത്തിക്കുന്നുണ്ട്. രാപകൽവ്യത്യാസമില്ലാതെ ഇവയുടെ വില്പനയും തകൃതിയായി നടക്കുന്നുണ്ട്. നിരവധിതവണ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിലും എക്സൈസിലും അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് വിമർശനം. സർക്കാരിന്റെ മദ്യവില്പനശാലകളിൽനിന്നും വാങ്ങുന്ന മദ്യം ചെറിയ കുപ്പികളിലാക്കി ആവശ്യക്കാരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള അളവുകളിൽ വില്ക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് നാട്ടുകാർ പറയുന്നു. അവധിദിവസങ്ങളിൽ മദ്യഷോപ്പ് അടച്ചാലും ആവശ്യക്കാർക്ക് മദ്യം ലഭിക്കും. പറഞ്ഞ പണംമുടക്കി ഇതുവാങ്ങാൻ ആളുകൾ യഥേഷ്ടം വന്നുപോകുന്നുണ്ടെന്നു പ്രദേശവാസികൾ പറയുന്നു.…
Read Moreകാലവർഷത്തിൽ ജില്ലയിലെ ഭൂരിഭാഗം റോഡുകളും ചെളിക്കുളമായി; അറ്റകുറ്റപ്പണി ചെയ്യാത്തതും നിർമാണത്തിലെ അഴിമതിയുമാണ് തകർച്ചയ്ക്ക് പിന്നിലെന്ന് നാട്ടുകാർ
ഒറ്റപ്പാലം: കാലവർഷം ശക്തമായതോടെ റോഡുകൾ പൂട്ടുകണ്ടങ്ങളായി മാറി. മഴയിൽ ജില്ലയിലെ ഭൂരിഭാഗം റോഡുകളും പൂർണമായി തകർന്നു. യഥാസമയം അറ്റകുറ്റപ്പണി ചെയ്യാത്തതും നിർമാണത്തിലെ അഴിമതിയുമാണ് ഈ സ്ഥിതിയുണ്ടാക്കിയത്. കാൽനടയാത്രപോലും അസാധ്യമായ രീതിയിൽ ചേറും ചെളിയും കുഴഞ്ഞുമറിഞ്ഞ നിലയിലാണ് റോഡുകൾ. ഗ്രാമീണ റോഡുകൾക്കു പുറമേ നഗരത്തിലെ ഉപറോഡുകൾക്കും ഇതുതന്നെയാണ് സ്ഥിതി. റോഡുകൾ തകർന്നുണ്ടായ ഗർത്തങ്ങളിൽ മലിനജലം നിറഞ്ഞു കിടക്കുന്നതിനാൽ ഇതുവഴി വരാൻ ഓട്ടോയോ ടാക്സികളോ സമ്മതിക്കുന്നില്ല. പാലക്കാട്-കുളപ്പുള്ളിപാത, ഒറ്റപ്പാലം-അന്പലപ്പാറ റോഡ് തുടങ്ങിയ പ്രധാനപാതകളും ഇതിൽ ഉൾപ്പെടുന്നു. അതേസമയം ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൂടുതൽ തുക ബജറ്റിൽ ഓരോതവണയും വകയിരുത്തുന്നത് റോഡുകൾക്കാണ്. എന്നാൽ ഉദ്യോഗസ്ഥരുടെയും കരാറുകാരും ചേർന്നുള്ള പങ്കുകച്ചവടത്തിൽ റോഡുനിർമാണം അഴിമതിയിൽ മുങ്ങിപ്പോകുന്ന സ്ഥിതിയാണ്. റോഡുനിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി ആരെങ്കിലും പ്രക്ഷോഭം സംഘടിപ്പിക്കുകയോ പരാതി നല്കുകയോ ചെയ്താലും ഇതുമൂലം യാതൊരു ഗുണവുമുണ്ടാകാറില്ല.
Read Moreറോഡ് പരിശോധനകളിൽ നിന്നും രക്ഷനേടാൻ ട്രെയിൻമാർഗം കഞ്ചാവ് കടത്തുന്നതായി എക്സൈസ് സംഘം
ഷൊർണൂർ: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പാലക്കാട് ജില്ലയിലൂടെയാണ് ട്രെയിൻമാർഗം കഞ്ചാവു കടത്തുന്നതെന്ന് എക്സൈസ് പ്രത്യേകസംഘം കണ്ടെത്തി. ഇത്തരത്തിൽ കിലോക്കണക്കിനു കഞ്ചാവാണ് മറ്റു ജില്ലകളിലേക്ക് കടത്തിക്കൊണ്ടുപോകുന്നത്. അതിർത്തി കടത്താനാണ് കഞ്ചാവുമാഫിയ പരിശോധനകളില്ലാത്തതിനാൽ പ്രധാനമായും ട്രെയിനുകളെ ആശ്രയിക്കുന്നത്. തമിഴ്നാട്ടിൽനിന്നും ഉൗടുവഴികളിൽ കേന്ദ്രീകരിച്ചും കഞ്ചാവു കടത്തുന്നുണ്ട്. സ്വകാര്യവാഹനങ്ങളെയും ടാക്സികളെയും ഉപേക്ഷിച്ചാണ് ട്രെയിൻമാർഗം പുതിയതായി സ്വീകരിച്ചിരിക്കുന്നത്. ലോക്കൽ പോലീസിന്റെ ഉപദ്രവവും പരിശോധനയും ഇതുമൂലമുണ്ടാകാറില്ല. ഷൊർണൂർ ജംഗ്ഷൻ റെയിൽവേ ഇതിനകംതന്നെ കഞ്ചാവുമാഫിയകളുടെ ഇടതാവളമാണ്. രാജ്യത്തിന്റെ വിവിധ മേഖലകളിലേക്കു ദീർഘദൂര, ഹ്രസ്വദൂര ട്രെയിനുകൾ ഇവിടെനിന്നും ഉണ്ടെന്നുള്ളതാണ് ഇതിനുകാരണം. ലഹരിവസ്തുക്കൾ പിടികൂടാൻ എക്സൈസ് വകുപ്പിനാണ് ഇപ്പോൾ ചുമതല. എന്നാൽ ട്രെയിനുകളിൽ കയറി പരിശോധിക്കാൻ ഇവർക്കാകില്ല. വിരലിലെണ്ണാവുന്ന റെയിൽവേ പോലീസുകാരും തിരക്കുള്ള ട്രെയിനുകളിൽ പരിശോധനയ്ക്കു കയറാറില്ല. ഇതു ശരിക്കും മുതലെടുക്കുകയാണ് കഞ്ചാവു മാഫിയ. കഴിഞ്ഞ ഒരുമാസത്തിനിടെ ഇരുപതിനടുത്ത് യുവാക്കളാണ് കഞ്ചാവു കടത്തുന്നതിനിടെ അറസ്റ്റിലായത്. പിടിയിലായവരെല്ലാം യുവാക്കളായിരുന്നു. കാര്യമായ പരിശോധനകളൊന്നും ഇപ്പോഴും…
Read More