തിരക്കേറിയ റോഡിലേക്ക്  ആ​ട്ടി​ൻ​കൂ​ട്ട​ത്തെ മേയാൻ വിടുന്ന ഉ​ട​മ​യ്ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണം

പു​തു​ന​ഗ​രം: പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​നു സ​മീ​പം വാ​ഹ​ന​ത്തി​ര​ക്കേ​റി​യ പാ​ത​യി​ൽ ആ​ട്ടി​ൻ​കൂ​ട്ട​ത്തെ മേ​യാ​ൻ വി​ടു​ന്ന ഉ​ട​മ​യ്ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം ശ​ക്ത​മാ​യി. വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ ഇ​വി​ടെ പോ​ലീ​സ് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് വേ​ഗ​ത നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വി​ടേ​യ്ക്കാ​ണ് ആ​ടു​ക​ൾ കൂ​ട്ട​മാ​യി എ​ത്തു​ന്ന​ത്. ഇ​വ​യെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ന്‍റെ വ​ല​തു​വ​ശ​ത്തു​കൂ​ടി​യാ​ണ് ഇ​രു​വ​ശ​ത്തേ​ക്കും സ​ഞ്ച​രി​ക്കു​ന്ന​ത്. അ​ബ​ദ്ധ​ത്തി​ൽ റോ​ഡി​ൽ നി​ല്ക്കു​ന്ന ആ​ടി​നെ ഇ​ടി​ച്ചാ​ൽ വാ​ഹ​ന ഉ​ട​മ​യി​ൽ​നി​ന്ന് യ​ഥാ​ർ​ഥ സം​ഖ്യ​യു​ടെ ഇ​ര​ട്ടി​യാ​ണ് ആ​ടി​ന്‍റെ ഉ​ട​മ​സ്ഥ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത​ത്രേ. ഉ​ട​മ​യി​ല്ലാ​തെ നി​ര​ത്തി​ൽ നാ​ല്ക്കാ​ലി​ക​ളെ വി​ടാ​ൻ പാ​ടി​ല്ലെ​ന്നു നി​യ​മ​വ്യ​വ​സ്ഥ​യു​ണ്ടെ​ങ്കി​ലും ഇ​തു ലം​ഘി​ക്കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് ആ​ട്ടി​ൻ​കൂ​ട്ടം റോ​ഡി​ൽ കി​ട​ക്കു​ന്ന​ത്.

Read More

ക​നാ​ൽ​പ്പാ​ല​ത്തി​നു കൈ​വ​രി​യി​ല്ല; വാ​ഹ​ന​യാ​ത്ര ദു​രി​തം; നിരവധി അപകടങ്ങൾ ഉണ്ടായിട്ടും നടപടിയെടുക്കാതെ അധികൃതർ

ചി​റ്റൂ​ർ: ക​ന്നി​മാ​രി​യി​ൽ മു​ൻ വാ​ണി​ജ്യ​നി​കു​തി പ​രി​ശോ​ധ​നാ​കേ​ന്ദ്ര​ത്തി​നു സ​മീ​പം ക​നാ​ൽ​പ്പാ​ല​ത്തി​നു കൈ​വ​രി​യി​ല്ലാ​ത്ത​തു വാ​ഹ​ന​യാ​ത്ര ദു​രി​ത​ത്തി​ലാ​ക്കി. മീ​നാ​ക്ഷി​പു​രം- പാ​ല​ക്കാ​ട് റോ​ഡ് റ​ബ​റൈ​സ് ചെ​യ്യു​ന്ന സ​മ​യ​ത്ത് പാ​ലം വീ​തി​കൂ​ട്ടു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും ജോ​ലി​ക​ൾ നി​ർ​ത്തി​വ​ച്ചു. പാ​ല​ത്തി​നു താ​ഴെ ക​നാ​ലി​ലേ​ക്കു മു​പ്പ​ത​ടി​യോ​ളം താ​ഴ്ച്ച​യു​ണ്ട്. ഇ​വി​ടെ നി​ര​വ​ധി വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്. കൊ​ല്ല​ത്തു നി​ന്നു​മെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​ര​സം​ഘ​ത്തി​ന്‍റെ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് നാ​ല്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ട്. കോ​ഴി​ക്ക​ട​ത്ത് വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും നി​ത്യ​സം​ഭ​മാ​യി​രു​ന്നു. പ്രാ​യാ​ധി​ക്യ​മു​ള്ള​വ​ർ​ക്കു പാ​ല​ത്തി​ലൂ​ടെ ന​ട​ന്നു​പോ​കാ​ൻ പ​ര​സ​ഹാ​യം വേ​ണ്ടി​വ​രും. നൂ​റു​ക​ണ​ക്കി​നു വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്. അ​ന്പ​തു​വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Read More

ഒരു ബോർഡിൽ തീരാവുന്ന പ്രശ്നം…! വ​ട​വ​ന്നൂ​ർ-​ഉൗ​ട്ട​റ എ​സ് വ​ള​വു​റോ​ഡി​ൽ അപകടം പതിവാകുന്നു;  ജാഗ്രതാ ബോർഡിൽ തീരാവുന്ന പ്രശ്നം കണ്ടില്ലെന്ന് നടിച്ച് അധികൃതരും

കൊ​ല്ല​ങ്കോ​ട്: വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ വ​ട​വ​ന്നൂ​ർ-​ഉൗ​ട്ട​റ എ​സ് വ​ള​വു​റോ​ഡി​ൽ മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ൻ പ​രി​ഹാ​ര​ന​ട​പ​ടി​യെ​ടു​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു​മാ​സ​ത്തി​നി​ടെ സ്ഥ​ല​ത്ത് പ​ത്തോ​ളം വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ന​ട​ന്നു. ര​ണ്ടു സ്വ​കാ​ര്യ​ബ​സു​ക​ൾ ആ​ര്യ​വൈ​ദ്യ​ശാ​ല വ​ള​വി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് വ​യ​ലി​ലേ​ക്ക് ഇ​റ​ങ്ങി അ​പ​ക​ട​മു​ണ്ടാ​യി. പി​ക്ക​പ്പ് വാ​ൻ എ​തി​രേ​വ​ന്ന വാ​ഹ​ന​ത്തി​നു വ​ഴി​മാ​റി കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് വീ​ട്ടു​മ​തി​ലി​ൽ ഇ​ടി​ച്ച് ഡ്രൈ​വ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. ആ​റു​മാ​സം​മു​ന്പ് കൊ​ല്ല​ങ്കോ​ട്-​പു​തു​ന​ഗ​രം പാ​ത വീ​തി​കൂ​ട്ടി പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും റോ​ഡി​ലു​ള്ള വ​ള​വു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്കു തി​രി​ച്ച​റി​യും​വി​ധം ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ മൂ​ന്നു​പേ​ർ അ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​ന്പോ​ൾ മ​തി​യാ​യ ജാ​ഗ്ര​താ ബോ​ർ​ഡു​ക​ൾ വ​യ്ക്കാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യ​ത്. കൊ​ല്ല​ങ്കോ​ട്-​പാ​ല​ക്കാ​ട് പ്ര​ധാ​ന​പാ​ത​യാ​യ​തി​നാ​ൽ തു​ട​ർ​ച്ച​യാ​യി വാ​ഹ​ന​സ​ഞ്ചാ​ര​മു​ണ്ട്. അ​പ​ക​ട​മു​ണ്ടാ​കു​ന്പോ​ൾ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി തി​രി​ച്ചു​പോ​കു​ന്ന അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്ന​തി​നു ഇ​ട​യാ​ക്കു​ന്ന​തെ​ന്നു യാ​ത്ര​ക്കാ​ർ ആ​രോ​പി​ച്ചു.

Read More

കൂത്തൊഴുക്കിൽ കാണാതായ സുദേവനെ കാണാൻ നാട്ടുകാരുടെ കുത്തൊഴുക്ക്..!  വീട്ടുകാരുമായി വഴക്കിട്ട് പുഴയിൽ ചാടിയ യുവാവ് തിരികെയെത്തി; തിരിച്ചുവന്ന കഥ  വിശ്വാസത്തിലെടുക്കാതെ നാട്ടുകാരും

വ​ട​ക്ക​ഞ്ചേ​രി: സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളേ​യും വീ​ട്ടു​കാരേ​യും നാ​ട്ടു​കാരേ​യും ര​ണ്ട് ദി​വ​സം ഉ​ദ്വേ​ഗ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി ആ​ശ​ങ്ക​പ്പെ​ടു​ത്തി​യ പു​ഴ ചാ​ട്ട​ക്കാ​ര​ൻ സു​ര​ക്ഷി​ത​നാ​യി വീ​ട്ടി​ലെ​ത്തി.കി​ഴ​ക്ക​ഞ്ചേ​രി മ​ന്പാ​ട് കാ​ര​പ്പാ​ടം സു​ദേ​വ (56)നാ​ണ് ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് വീ​ട്ടി​ലെ​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു. എ​വി​ടെ നി​ന്നാ​ണ് ഓ​ട്ടോ വി​ളി​ച്ച​തെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. പു​ഴ​യി​ൽ ചാ​ടി​യ​തി​നു ശേ​ഷ​മു​ള്ള കാ​ര്യ​ങ്ങ​ൾ ഓ​ർ​മ്മ​യി​ല്ലെ​ന്നും പ​റ​യു​ന്നു​ണ്ട്. ര​ണ്ട് ദി​വ​സം ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​തി​ന്‍റെ ക്ഷീ​ണ​മ​ല്ലാ​തെ മ​റ്റു മു​റി​വു​ക​ളോ ച​ത​വു​ക​ളോ ഇ​ല്ലെ​ന്ന് വീ​ട്ടി​ൽ സു​ദേ​വ​നെ കാ​ണാ​നെ​ത്തി​യ പോ​ലീ​സ് പ​റ​ഞ്ഞു. പു​ഴ​യി​ൽ ചാ​ടി ഒ​ഴു​കി പോ​യി എ​ട്ട് കി​ലോ​മീ​റ്റ​ർ ഒ​ഴു​കി മം​ഗ​ലം പാ​ലം ക​ട​ന്നു​ള്ള പാ​ട​ത്ത് ക​യ​റി കി​ട​ന്നെ​ന്നാ​ണ് സു​ദേ​വ​ൻ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് എ​ല്ലാ​വ​രും​വി​ശ്വ​സി​ച്ചി​ട്ടി​ല്ല. രാ​ത്രി​യി​ൽ ഇ​ത്ര​യും ദൂ​രം ശ​ക്ത​മാ​യ ക​ല​ക്ക് വെ​ള്ള​ത്തി​ലൂ​ടെ ഒ​ഴു​കി പോ​യി ര​ക്ഷ​പ്പെ​ട്ടെ​ന്ന​ത് അ​വി​ശ്വ​സ​നീ​യ​മാ​ന്നെ​ന്ന് നാ​ട്ടു​കാ​രും പ​റ​യു​ന്നു.​ സു​ദേ​വ​നെ പു​ഴ​യി​ൽ കാ​ണാ​തെ ര​ണ്ട് ദി​വ​സം രാ​പ​ക​ലി​ല്ലാ​തെ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​വ​രും കാ​ണാ​താ​യ…

Read More

ദേ​ശീ​യ​പാ​ത​യി​ൽ കു​ഴി​യ​ട​യ്ക്കു​ന്ന​ത് മ​ണ്ണും ക്വാ​റി​വേ​സ്റ്റും ടാ​ർ മി​ക്സ​റും ഉ​പ​യോ​ഗി​ച്ച്; ഒരു വർഷത്തിനുള്ളിൽ നടന്നത് എണ്ണിയാൽ തീരാത്ത ഓട്ടയട

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യി​ൽ കു​ഴി​യ​ട​യ്ക്കു​ന്ന​ത് മ​ണ്ണും ക്വാ​റി​വേ​സ്റ്റും ടാ​ർ​മി​ക്സ​റും ഉ​പ​യോ​ഗി​ച്ച്. കു​തി​രാ​നി​ൽ ക്വാ​റി​വേ​സ്റ്റും ടാ​ർ​മി​ക്സ​റും ഉ​പ​യോ​ഗി​ച്ച് കു​ഴി​യ​ട​യ്ക്കു​ന്പോ​ൾ വ​ട​ക്ക​ഞ്ചേ​രി ത​ങ്കം ജം​ഗ്്ഷ​നി​ലെ കു​ഴി​യ​ട​യ്ക്ക​ൽ റോ​ഡി​ലേ​ക്ക് മ​ണ്ണും ചെ​ളി​യും വാ​രി​യി​ട്ട്. ആ​റു​വ​രി​പ്പാ​ത​യ്ക്കാ​യി നി​ർ​മി​ച്ച റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​യ്ക്കു​ന്ന​ത് ര​ണ്ടാ​ഴ്ച നി​ല​നി​ല്ക്കാ​വു​ന്ന വി​ധം അ​ധി​ക​മാ​യി ടാ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള കു​ഴി​ട​യ്ക്ക​ലാ​ണ്. ഇ​ത്ത​രം ഓ​ട്ട​യ​ട​യ്ക്ക​ൽ കൊ​ന്പ​ഴ ഭാ​ഗ​ത്താ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. നി​ർ​മാ​ണം ക​ഴി​ഞ്ഞ് വെ​ള്ള​വ​ര​യി​ട്ട റോ​ഡി​ലാ​ണ് കു​ഴി​ക​ൾ പെ​രു​കു​ന്ന​ത്. ഇ​വി​ടെ ടാ​ർ അ​ട​ർ​ന്നു​പോ​ന്ന ഭാ​ഗ​ങ്ങ​ളു​ടെ അ​രി​കു​ക​ൾ വീ​ണ്ടും കു​ത്തി​യി​ള​ക്കി ഓ​ട്ട​യ​ട​യ്ക്കു​ന്നു​ണ്ട്. മ​ഴ​മാ​റി​യാ​ൽ മ​ണ്ണും ചെ​ളി​യും വാ​രി​യി​ട്ട വ​ട​ക്ക​ഞ്ചേ​രി ത​ങ്കം ക​വ​ല​യി​ൽ ഇ​നി പൊ​ടി​ശ​ല്യ​വും രൂ​ക്ഷ​മാ​കും. കു​തി​രാ​നി​ലും ഇ​തു​ത​ന്നെ​യാ​കും സ്ഥി​തി. പു​തി​യ ആ​റു​വ​രി​പ്പാ​ത നി​ർ​മി​ച്ച് ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​ന്നെ നി​ര​വ​ധി​ത​വ​ണ​യാ​ണ് ഓ​ട്ട​യ​ട​യ്ക്ക​ൽ ന​ട​ക്കു​ന്ന​ത്. ഒ​രു​ഭാ​ഗ​ത്ത് ഓ​ട്ട​യ​ട​യ്ക്ക​ൽ പൂ​ർ​ത്തി​യാ​യാ​ൽ മ​റു​ഭാ​ഗം വാ​തു​റ​ക്കും. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​മൂ​ലം ടാ​റിം​ഗി​ന്‍റെ ആ​യു​സും കു​റ​വാ​ണ്.

Read More

ലൈഫ് പദ്ധതിയിൽപ്പെടുത്തി ഫ്ളാറ്റ് നൽകാമെന്ന് പറഞ്ഞ് മാറ്റിപാർപ്പിച്ചവർക്ക് ദുരിതം; മഴയിൽ ഓലഷെഡ് ചോർന്നൊലിക്കുന്നു; വിഷപ്പാപ്പുകളുടെ ശല്യവും; പരാതിയുമായി വീട്ടമ്മമാർ

ത​ത്ത​മം​ഗ​ലം: ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്നു വെ​ള്ള​പ്പ​ന​യി​ൽ ഓ​ല​ക്കു​ടി​ലി​ൽ താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​മാ​ർ ദു​രി​ത​ത്തി​ലാ​യി. ചോ​ർ​ച്ച​യു​ള്ള വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​തു ദു​ഷ്ക​ര​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​മ​ധു​വി​നു വീ​ട്ട​മ്മ​മാ​ർ പ​രാ​തി ന​ല്കി. ലൈ​ഫ് പ​ദ്ധ​തി​യി​ൽ പ്ലാ​റ്റു​ക​ൾ നി​ർ​മി​ച്ചു​ന​ല്കു​മെ​ന്ന ഉ​റ​പ്പിന്മേലാ​ണ് വൈ​ദ്യു​തി, കു​ടി​വെ​ള്ളം, ഇ​ത​ര സൗ​ക​ര്യ​ങ്ങ​ളോ​ടെ വീ​ടു​ക​ളി​ൽ 22 വ​ർ​ഷ​മാ​യി ക​ഴി​ഞ്ഞി​രു​ന്ന പ​തി​നാ​ലു കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ച്ച​ത്. നി​ല​വി​ൽ പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ വ​യ​ലി​ൽ താ​ത്കാ​ലി​ക കു​ടി​ലു​ക​ൾ കെ​ട്ടി​യാ​ണ് ഇ​വ​ർ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ങ്ങ​ളി​ലാ​യി പെ​യ്ത ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് ഓ​ല​ക്കു​ടി​ലു​ക​ൾ ചോ​ർ​ന്നൊ​ലി​ച്ചു രാ​ത്രി​കാ​ല​ത്ത് ഉ​റ​ങ്ങാ​ൻ​പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. വൈ​ദ്യു​തി​യി​ല്ലാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ൾ​ക്കു പ​ഠി​ക്കാ​നും ക​ഴി​യു​ന്നി​ല്ല. വീ​ടു​ക​ളി​ലേ​ക്ക് വി​ഷ​പാ​ന്പു​ക​ൾ ക​യ​റു​ന്ന​തും പ​തി​വാ​ണെ​ന്ന് വീ​ട്ട​മ്മ​മാ​ർ പ​റ​ഞ്ഞു. ഓ​ല​ക്കു​ടി​ലി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ഷ​ക്കീ​ല​യു​ടെ ഭ​ർ​ത്താ​വ് പ​നി​ബാ​ധി​ച്ചു ക​ഴി​ഞ്ഞ​വ​ർ​ഷം മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. കൂ​ടാ​തെ കു​ടി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രു വൃ​ദ്ധ​യ്ക്ക് മൂ​ന്നു​ത​വ​ണ പാ​ന്പി​ന്‍റെ ക​ടി​യു​മേ​റ്റു.ഫ്ളാ​റ്റു​ക​ൾ ന​ല്കു​ന്നി​ല്ലെ​ങ്കി​ൽ ത​ങ്ങ​ൾ നേ​ര​ത്തെ കു​ടി​ൽ​കെ​ട്ടി ക​ഴി​ഞ്ഞ സ്ഥ​ല​ത്ത് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ല്ക​ണ​മെ​ന്നു…

Read More

പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്രമിച്ച ആളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി; ശീതളപാനിയത്തിൽ മയക്കുമരുന്ന് നൽകി പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്

കോ​യ​ന്പ​ത്തൂ​ർ: ഹോ​സ്റ്റി​ലെ പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച് ഒ​ളി​വി​ലാ​യ ഹോ​സ്റ്റ​ൽ ഉ​ട​മ​യെ തി​രു​ന​ൽ​വേ​ലി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പീ​ള​മേ​ട് ചേ​ര​മാ​ൻ​ന​ഗ​ർ വി​ഐ​പി ന​ഗ​റി​ൽ ജ​ഗ​ന്നാ​ഥ​നാ​ണ് (45) മ​രി​ച്ച​ത്. ഹോ​സ്റ്റ​ലി​ലെ അ​ഞ്ചു​യു​വ​തി​ക​ളെ ഹോ​ട്ട​ലി​ലേ​ക്കു എ​ത്തി​ച്ച് ശീ​ത​ള​പാ​നീ​യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്നു ക​ല​ർ​ത്തി​ന​ല്കി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ​പോ​യ ജ​ഗ​ന്നാ​ഥ​നും ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ പു​നി​ത​യ്ക്കു​മാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​തോ​ടെ തി​രു​ന​ൽ​വേ​ലി ആ​ല​ങ്കു​ള​ത്തെ കി​ണ​റ്റി​ൽ ജ​ഗ​ന്നാ​ഥ​നെ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read More

എല്ലാ ശരിയാക്കി വരുകയിരുന്നു എസ് ഐയ്ക്ക് സ്ഥലംമാറ്റം; ഗംഭീര യാത്രയയ്പ്പ് നൽകി പൗരാവലി; സ്ഥ​ലം മാ​റ്റി​യ ന​ട​പ​ടി അ​ന്യാ​യ​മാ​ണെ​ന്നു കാ​ണി​ച്ച് എസ്പിയെ പ്രതിഷേധമറിയിച്ചു

ക​ല്ല​ടി​ക്കോ​ട്: ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി​ക​ൾ കാ​ലോ​ചി​ത​മാ​യി സം​ഘ​ടി​പ്പി​ച്ച് സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സ​വും സു​ര​ക്ഷ​യും ന​ൽ​കി പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ ക​ല്ല​ടി​ക്കോ​ട് എ​സ്.​ഐ മ​നോ​ജ്.​കെ.​ഗോ​പി​ക്ക് ക​ല്ല​ടി​ക്കോ​ട്ടെ പൗ​രാ​വ​ലി ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജ​ന​മൈ​ത്രി സു​ര​ക്ഷാ സ​മി​തി ക​ല്ല​ടി​ക്കോ​ട് ദ​ർ​ശ​ന കോ​ളേ​ജി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​ച്ചു​കൊ​ണ്ടു​വ​രു​ന്ന എ​സ്.​ഐ യെ ​സ്ഥ​ലം മാ​റ്റി​യ​തി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. ക​ർ​ത്ത​വ്യ നി​ർ​വ​ഹ​ണ​ത്തി​ൽ ക​ണി​ശ​ത പു​ല​ർ​ത്തി​യ എ​സ്.​ഐ യെ ​ആ​റു​മാ​സം പോ​ലും പൂ​ർ​ത്തി​യാ​ക്കാ​ൻ അ​വ​സ​രം കൊ​ടു​ക്കാ​തെ സ്ഥ​ലം മാ​റ്റി​യ ന​ട​പ​ടി അ​ന്യാ​യ​മാ​ണെ​ന്നു കാ​ണി​ച്ച് ചി​ല​ർ ജി​ല്ല പോ​ലീ​സ് മേ​ധാ​വി​യെ ക​ണ്ട് പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യു​മു​ണ്ടാ​യി. ജ​ന​മൈ​ത്രി സ​മി​തി ഒ​രു​ക്കി​യ യോ​ഗം ത​ച്ച​ന്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി.​സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​മൈ​ത്രി പ്ര​സി​ഡ​ന്‍റ് സ​മ​ദ് ക​ല്ല​ടി​ക്കോ​ട് അ​ധ്യ​ക്ഷ​നാ​യി. ത​ങ്ക​ച്ച​ൻ മാ​ത്യൂ​സ്, ജ​യ​പ്ര​കാ​ശ്, ഐ​സ​ക് ത​ച്ച​ന്പാ​റ എ​ന്നി​വ​ർ…

Read More

അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി ഉ​ണ​ക്ക​മ​ര​ങ്ങ​ൾ; അടിയന്തിരമായി വൃക്ഷങ്ങൾ മുറിച്ചുമാറ്റാൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ

ചി​റ്റൂ​ർ: കൊ​ഴി​ഞ്ഞാ​ന്പാ​റ നാ​ട്ടു​ക​ൽ റോ​ഡി​ൽ ച​രി​ഞ്ഞു നി​ൽ​ക്കു​ന്ന പു​ളി​മ​രം നി​ലം​പ​തി​ക്കാ​വു​ന്ന നി​ല​യി​ലാ ണു​ള്ള​ത്. ക​ണ്ണ​ൻ​മേ​ട് ,പു​ത്ത​ൻ പാ​ത​യ്ക്കു സ​മീ​പ​മാ​ണ് അ​ന്പ​തു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​ഴ​ക്ക​മു​ള്ള വൃ​ക്ഷം റോ​ഡി​ലേ​ക്ക് ച​രി​ഞ്ഞു നി​ൽ​ക്കു​ന്ന ത്. ​ഇ​തി​ന​ടി​യി​ലൂ​ടെ​യാ​ണ് ഇ​ല​ക്ടി​ക് ലൈ​ൻ പോ​വു​ന്ന​ത്. കൊ​ഴി​ഞ്ഞാ​ന്പാ​റ -ചി​റ്റൂ​ർ പ്ര​ധാ​ന പാ​ത​യെ​ന്ന​തി​നാ​ൽ യാ​ത്രാ വാ​ഹ​ന​ങ്ങ​ൾ ഇ​ട​ത​ട​വി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണി​ത്. മ​രം റോ​ഡി​ലേ​ക്കു വീ​ണാ​ൽ വ​ലി​യ അ​പ​ക​ട സാ​ധ്യ​ത​യു​ണ്ട്. നാ​ട്ടു​ക​ൽ ഇ​ല​ക്ട്രി​ക് സെ​ക്ഷ​ൻ ഓ​ഫീ​സി​നു അ​ര കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ലാ​ണ് മ​രം നി​ൽ​ക്കു​ന്ന​ത്. ഇ​ക്കൊ​ല്ലം കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തു​മു​ത​ൽ കൊ​ഴി​ഞ്ഞാ​ന്പാ​റ മേ​ഖ​ല​യി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ വീ​ണ് അ​റു​പ​തോ​ളം ഇ​ല​ക്ടി​ക് പോ​സ്റ്റു​ക​ൾ പൊ​ട്ടി​യി​രു​ന്നു.​ഇ​വ പു​ന​സ്ഥാ​പി​ക്കാ​ൻ ദി​വ​സ​ങ്ങ​ളോ​ളം വേ​ണ്ടി​വ​ന്നി​രു​ന്നു. ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​യ​തി​നൊ​പ്പം ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ത​ക​ർ​ന്ന​തി​നാ​ൽ പ​ല സ്ഥ​ല ത്തും ​ദി​വ​സ​ങ്ങ​ളോ​ളം കു​ടി​വെ​ള്ള വി​ത​ര​ണ​വും ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. റോ​ഡ് വ​ക്ക​ത്ത് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി പൊ​തു​മ​രാ​മ​ത്ത് മേ​ധാ​വി​ക​ളെ…

Read More

ആ​ളി​യാ​റി​ൽ ഷ​ട്ട​ർ തു​റ​ന്നു; ചി​റ്റൂ​ർ പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; പു​ഴ​യോ​ര​ത്ത്   താമസിക്കുന്നവർ  ബന്ധുവീടുകളിലേക്ക് മാറി

ചി​റ്റൂ​ർ: ആ​ളി​യാ​റി​ൽ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തി​നാ​ൽ ചി​റ്റൂ​ർ​പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി മു​ത​ലാ​ണ് പു​ഴ​യി​ൽ വെ​ള്ള​മെ​ത്തി​യ​ത്. മൂ​ല​ത്ത​റ, ആ​ലാം​ക​ട​വ്, വി​ള​യോ​ടി, പാ​റ​ക്ക​ളം, നി​ല​ന്പ​തി​പ്പാ​ലം എ​ന്നി​വ ക​വി​ഞ്ഞൊ​ഴു​കു​ന്ന​തി​നാ​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം​വ​രെ​യും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. നി​ല​ന്പ​തി​പാ​ല​ങ്ങ​ൾ​ക്കു​മേ​ൽ വ​ൻ​തോ​തി​ൽ പാ​ഴ്ചെ​ടി​ക​ൾ അ​ടി​ഞ്ഞു​കൂ​ടി​യ​തി​നാ​ൽ മൂ​ല​ത്ത​റ, ആ​ലാം​ക​ട​വ് വ​ഴി​യു​ള്ള ഗ​താ​ഗ​തം വി​ള​യോ​ടി മേ​ന്പാ​ലം വ​ഴി ചു​റ്റി​യാ​ണ്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ത് ഏ​റെ ദു​രി​ത​മു​ണ്ടാ​ക്കു​ന്നു. ഇ​തു​മൂ​ലം ക​ല്യാ​ണ​പേ​ട്ട, ന​ർ​ണി, സ​ർ​ക്കാ​ർ​പ​തി ഭാ​ഗ​ങ്ങ​ളി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ നേ​ര​ത്തെ വീ​ട്ടി​ലേ​ക്കു വി​ട്ട​യ​ച്ചു. പാ​റ​ക്ക​ളം നി​ല​ന്പ​തി​യി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നെ​ങ്കി​ലും ഗ​താ​ഗ​ത​ത​ട​സം തു​ട​രു​ക​യാ​ണ്.നി​ല​വി​ൽ ഇ​തു​വ​ഴി കാ​ൽ​ന​ട​യാ​ത്ര​പോ​ലും അ​സാ​ധ്യ​മാ​ണ്. ഇ​ന്ന​ലെ പാ​ഴ്ചെ​ടി​ക​ൾ നീ​ക്കാ​ൻ സ​മീ​പ​വാ​സി​ക​ൾ ന​ട​ത്തി​യ ശ്ര​മ​വും വി​ഫ​ല​മാ​യി. ആ​ളി​യാ​ർ ഷ​ട്ട​ർ തു​റ​ന്ന​തോ​ടെ ചി​റ്റൂ​ർ പു​ഴ​യോ​ര​ത്ത് കു​ടി​ൽ​കെ​ട്ടി താ​മ​സി​ക്കു​ന്ന​വ​ർ ഇ​ന്ന​ലെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് താ​മ​സം മാ​റ്റി.

Read More