ശു​ദ്ധ​ജ​ല സ്രോത​സ്സു​ക​ൾ ഉപയോഗപ്രദമാക്കാൻ നടപടിയില്ല; പഞ്ചായത്തു നിർമിച്ചു നൽകിയ കിണറുകളെല്ലാം ഉപയോഗശൂന്യം

കു​ത്ത​ന്നൂ​ർ: കു​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ർ​മ്മി​ച്ച നൂ​റി​ൽ എ​ഴു​പ​തു ശ​ത​മാ​നം കി​ണ​റു​ക​ൾ ഉ​പ​യോ​ഗ്യ​ശൂ​ന്യ​മാ​ണെ​ന്ന പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ. സ്വ​ന്ത​മാ​യി കു​ടി​വെ​ള​ള സ്രോ​ത​സ്സി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​വ​യു​ടെ ശു​ദ്ധീ​ക​ര​ണ​വും പു​ന​ർ​നി​ർ​മ്മാ​ണ​വും ഏ​റെ ആ​ശ്വാ​സ​മാ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ ഈ ​വി​ഷ​യ​ത്തി​ൽ മു​ൻ​കൈ എ​ടു​ക്കാ​ത്ത​തി​ൽ പ​രാ​തി​യു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​വ​ക്കു പ​ക​ര​മാ​യി പ​ഞ്ചാ​യ​ത്ത് കു​ഴ​ൽ​കി​ണ​ർ കു​ടി​വെ​ള​ള പ​ദ്ധ​തി ആ​രം​ഭി​ച്ചെ​ങ്കി​ലും കു​ടി​വെ​ള​ള​ത്തി​ന​നു​യോ​ജ്യ​മാ​യ ശു​ദ്ധ​ജ​ലം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും അ​ടു​ത്ത കാ​ല​ത്താ​യി ആ​രം​ഭി​ച്ച ജ​പ്പാ​ൻ കു​ടി​വെ​ള​ള പ​ദ്ധ​തി ക​ണ​ക്ഷ​ൻ അ​ധി​ക ചി​ല​വാ​യ​തി​നാ​ൽ പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് ഉ​പ​ക​രി​ക്കു​ന്നി​ല്ലെ​ന്നും കി​ണ​റു​ക​ളു​ടെ ശു​ദ്ധീ​ക​ര​ണം ഇ​തി​നു പ​രി​ഹാ​ര​മാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റു​ക​ൾ പാ​ഴ് വ​സ്തു​ക്ക​ൾ നി​ക്ഷേ​പി​ക്കാ​നു​ള​ള ഇ​ട​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കു​ത്ത​ന്നൂ​ർ ന​ടു​മ​ന്ദം, പ​റ​വ​ണി, എ​ന്നീ മേ​ഖ​ല​ക​ളി​ലെ മൂ​ന്നി​ൽ പ​രം കി​ണ​റു​ക​ളാ​ണ് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി പാ​ഴ് വ​സ്തു​ക്ക​ൾ​കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്. കാ​ല​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​ത്ത​തി​നാ​ൽ അ​വ​യു​ടെ ചു​മ​ർ ഇ​ടി​ഞ്ഞ് അ​വ​യി​ൽ നി​ന്ന് വി​ഷ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും, ദു​ർ​ഗ​ന്ധ​ന​വും ഉ​ണ്ടാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഇ​തി​നെ​തി​രെ…

Read More

കനത്ത കാ​റ്റിലും മ​ഴ​യിലും ക​ല്ല​ടി​ക്കോ​ട് പ്ര​ദേ​ശ​ത്ത് വ്യാ​പ​ക നാ​ശ ന​ഷ്ടം; 10 ല​ക്ഷം രൂ​പ​യു​ടെ നാശനഷ്ടങ്ങൾ

ക​ല്ല​ടി​ക്കോ​ട്: ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും, ക​ല്ല​ടി​ക്കോ​ട് പ്ര​ദേ​ശ​ത്ത് വ്യാ​പ​ക നാ​ശ ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി. ക​രി​ന്പ ത​ന്പു​രാ​ൻ ചോ​ല ക​ള​ത്തൂ​ർ ശാ​ന്ത​മ്മ​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന കോ​ണ്‍​ക്രീ​റ്റ് കു​ളി​മു​റി തെ​ങ്ങ് വീ​ണ് പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു .​ദേ​ശീ​യ പാ​ത​യി​ൽ മ​ര​ങ്ങ​ൾ പൊ​ട്ടി​വീ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ചു.പ്ളാ​വ്, മാ​വ്, നേ​ന്ത്ര വാ​ഴ​ക​ൾ, ക​മു​ക്, തു​ട​ങ്ങി​യ​വ ക​ട​പു​ഴ​കി വീ​ണൂ. ആ​ള​പാ​യ​മി​ല്ല. 10 ല​ക്ഷം രൂ​പ​യു​ടെ നാ​ശ ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു.

Read More

ഗ​വൺമെന്‍റ് എ​ൻ​ജി​നീ​യ​റിംഗ് കോ​ളജി​ലെ മ​ഞ്ഞ​പ്പി​ത്തം: രണ്ടുപേരുടെ നില ഗുരുതരം; മെ​ഡി​ക്ക​ൽ സം​ഘ​മെ​ത്തി

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗ​വ. എ​ൻ​ജി​നീ​യ​റിംഗ് കോ​ളജി​ൽ നാനൂ റില​ധി​കംപേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​റ​മെ 18 ജീ​വ​ന​ക്കാ​ർ​ക്കും മ​ഞ്ഞ​പ്പി​ത്ത ബാ​ധ​യു​ണ്ട്. ഇ​തി​ൽ ര​ണ്ടാളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ക​ഴി​ഞ്ഞ ഫെ​ബ്രുവരി മു​ത​ലാ​ണ് കോ​ളജി​ൽ മ​ഞ്ഞ​പ്പി​ത്ത ബാ​ധ തു​ട​ങ്ങി​യ​ത്. ആ​ണ്‍ കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ഹോ​സ്റ്റ​ലു​ക​ളി​ൽ താ​മ​സ​ക്കാ​ർ ഒ​ഴി​ഞ്ഞു പോ​യി. വീ​ട്ടി​ൽ പോ​യ​വ​രി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടതി​നെ ത്തുട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഗ​വ. എ​ൻ​ജി​നീയ​റിംഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ഞ്ഞ​പ്പി​ത്ത ബാ​ധ വ​ർ​ധി​ക്കു​ന്ന​തു​മൂ​ലം പ​രി​ശോ​ധ​ന​ക്കാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോള​ജി​ൽനി​ന്ന് മെ​ഡി​ക്ക​ൽ സം​ഘ​മെ​ത്തി. ക​മ്യൂ ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ പിജി വി​ദ്യാ​ർ​ഥി​ക​ളാ​ണ് മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ലു​ണ്ടായി​രു​ന്ന​ത്.

Read More

പോ​ത്തു​ണ്ടി സ​മ​ഗ്ര കു​ടി​വെ​ള്ള​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു; 12.5 ദ​ശ​ല​ക്ഷം ലി​റ്റ​ർ സം​ഭ​രി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണ് പു​തി​യ ശു​ദ്ധീ​ക​ര​ണ ശാ​ല

നെന്മാ​റ: ഇ​രു​പ​ത്തി​യ​ഞ്ചു​കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന പോ​ത്തു​ണ്ടി ഡാം ​ശു​ദ്ധ​ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ലെ ശു​ദ്ധീ​ക​ര​ണ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​നു​ള്ള ഒ​രു​ക്കം ത​കൃ​തി​യാ​യി. ജോ​ലി​ക​ൾ ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ക​ഐ​സ്ഇ​ബി വ​കു​പ്പി​നു ന​ല്കി​യെ​ന്നും ഉ​ട​നേ ക​ണ​ക്ഷ​ൻ ല​ഭി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.നെന്മാ​റ സെ​ക്ഷ​നി​ൽ മാ​ത്രം വാ​ട്ട​ർ അ​തോ​റി​റ്റി കു​ടി​ശി​ക​യാ​ക്കി​യ​ത് 5.5 കോ​ടി രൂ​പ​യാ​ണ്. തു​ക അ​ട​യ്ക്കു​ക​യോ സ​ർ​ക്കാ​രി​ൽ​നി​ന്നും ഇ​ള​വു ല​ഭി​ക്കു​ക​യോ ചെ​യ്തെ​ങ്കി​ലേ ക​ണ​ക്്ഷ​ൻ ന​ല്കാ​ൻ വ്യ​വ​സ്ഥ​യു​ള്ളൂ​വെ​ന്ന് കെഎ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ന​ല്കി​യ അ​പേ​ക്ഷ ഇ​ക്കാ​ര​ണ​ത്താ​ൽ അ​ധി​കൃ​ത​ർ നി​ര​സി​ച്ചി​രു​ന്നു. പ​ഴ​യ ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലെ ലോ​ടെ​ൻ​ഷ​ൻ വൈ​ദ്യു​തി ഹൈ​ടെ​ൻ​ഷ​നാ​ക്കി മാ​റ്റാ​നാ​ണ് പു​തി​യ ശ്ര​മം. ക​ണ​ക്ഷ​ൻ എ​ളു​പ്പം ല​ഭി​ക്കാ​ൻ പു​തി​യ ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലേ​ക്ക് കേ​ബി​ളി​ട്ട് വൈ​ദ്യു​തി എ​ടു​ക്കാ​നു​ള്ള ബ​ദ​ൽ സം​വി​ധാ​നം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഒ​രാ​ഴ്ച​ക്ക​കം വൈ​ദ്യു​തി ല​ഭി​ച്ചാ​ൽ മേ​യ് ര​ണ്ടാം​വാ​രം ട്ര​യ​ൽ റ​ണ്‍ സാ​ധ്യ​മാ​കു​മെ​ന്നും…

Read More

അ​മ്മ മ​റ​ഞ്ഞു; ഉ​ള്ളു​ല​ഞ്ഞ് ര​ശ്മി നേ​ടി​യ​ത് ഫു​ൾ എ​പ്ല​സ്; പ്ല​സ് ടു​വി​നു സ​യ​ൻ​സ് വി​ഷ​യ​മെ​ടു​ത്ത് പ​ഠി​ക്കാ​നാ​ണ് ആ​ഗ്ര​ഹം​

തി​രു​വി​ല്വാ​മ​ല: പ​രീ​ക്ഷ​യ്ക്കി​ട​യി​ൽ അ​മ്മ​യു​ടെ മ​ര​ണം ഏ​ൽ​പ്പി​ച്ച തീ​രാ​ദുഃ​ഖ​ത്തി​നി​ട​യി​ൽ മ​ന​സു ത​ള​രാ​തെ പ​ഠി​ച്ച ര​ശ്മി എ​സ്എ​സ് എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി. തി​രു​വി​ല്വാ​മ​ല ക​ണി​യാ​ർ​ക്കോ​ട് വി​നോ​ദ് ഭ​വ​നി​ൽ രാ​ജു – സി​ന്ധ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ ര​ശ്മി​യു​ടെ അ​മ്മ പ​രീ​ക്ഷ​ക്കി​ടെ​യാ​ണ് മ​രി​ച്ച​ത്. തി​രു​വി​ല്വാ​മ​ല ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ര​ണ്ടു പ​രീ​ക്ഷ ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് അ​മ്മ സി​ന്ധ്യ​യു​ടെ മ​ര​ണം. അ​മ്മ​യു​ടെ വേ​ർ​പാ​ടി​ന്‍റെ ദുഃ​ഖം ഉ​ള്ളി​ലൊ​തു​ക്കി തു​ട​ർ​ന്നു​ള്ള പ​രീ​ക്ഷ​ക​ളി​ലും ത​ള​രാ​തെ ന​ന്നാ​യി പ​ഠി​ച്ചു. പ​ഠി​പ്പി​ൽ മി​ടു​ക്കി​യാ​യി​രു​ന്ന ര​ശ്മി​യെ അ​ധ്യാ​പ​ക​രും പ്രോ​ത്സാ​ഹി​പ്പി​ച്ചു. അ​മ്മ​യു​ടെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ​നി​ന്നു പ​ഠി​ക്കു​ന്ന ര​ശ്മി പ്ല​സ് ടു​വി​നു സ​യ​ൻ​സ് വി​ഷ​യ​മെ​ടു​ത്ത് പ​ഠി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

Read More

പറക്കോട്ടുകാവ് താലപ്പൊലി​യു​ടെ വ​ര​വ​റി​യി​ച്ച് വി​ല്വാ​മ​ല​യു​ടെ താ​ഴ്വാ​ര​ങ്ങ​ളി​ൽ പൂ​മ​ര​ങ്ങ​ൾ പൂ​ത്തു​ല​ഞ്ഞു

തി​രു​വി​ല്വാ​മ​ല: താ​ല​പ്പൊ​ലി​യു​ടെ വ​ര​വ​റി​യി​ച്ച് വി​ല്വാ​മ​ല​യു​ടെ താ​ഴ്വാ​ര​ങ്ങ​ളി​ൽ പൂ​മ​ര​ങ്ങ​ൾ പൂ​ത്തു​ല​ഞ്ഞു. കാ​വ് പ​രി​സ​ര​ത്തും ഭ​ഗ​വ​തി​ച്ചി​റ​യ്ക്കു സ​മീ​പ​വു​മു​ള്ള പൂ​മ​ര​ങ്ങ​ളാ​ണ് നി​റ​യെ പൂ​ത്ത് ചു​വ​പ്പ​ണി​ഞ്ഞ് നി​ൽ​ക്കു​ന്ന​ത്. താ​ല​പ്പൊ​ലി​ദി​വ​സം എ​ഴു​ന്ന​ള്ളി​പ്പി​നൊ​പ്പം വേ​ഷം കെ​ട്ടു​ന്ന ക​രി​വേ​ഷ​ങ്ങ​ൾ പൂ​മ​ര​ത്തി​ന്‍റെ പൂ​വു​കൊ​ണ്ടു​ള്ള മാ​ല​യാ​ണ് അ​ണി​യു​ക. ഭ​ഗ​വ​തി​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​തെ​ന്ന് ക​രു​തു​ന്ന ഈ ​ചു​വ​ന്ന പു​ഷ്പ​ങ്ങ​ളാ​ണ് പ​റ​വ​യ്പ്പി​നും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കാ​റു​ള്ള​ത്. തൊ​ല​പ്പൊ​ലി​യെ വ​ര​വേ​ൽ​ക്കാ​ൻ ദേ​ശ​ക്ക​മ്മി​റ്റി​ക​ൾ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി. ഞാ​യ​റാ​ഴ്ച താ​ല​പ്പൊ​ലി ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റു​ന്ന​തോ​ടെ ആ​വേ​ശം ഉ​ച്ച​സ്ഥാ​യി​ലെ​ത്തും. പി​റ്റേ​ന്നു​മു​ത​ൽ ഉ​ത്സ​വ​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് പൂ​ത​ൻ, തി​റ, നാ​യാ​ടി​ക​ൾ എ​ന്നി​വ ത​ട്ട​ക​ത്തെ വീ​ടു​ക​ളി​ലെ​ത്തും. ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വേ​ഷ​മി​ട്ട് വ​രു​ന്ന ഇ​വ​രു​ടെ ചു​വ​ടു​വെ​ച്ചു​ള്ള ക​ളി കു​ട്ടി​ക​ൾ​ക്കെ​ന്ന​പോ​ലെ മു​തി​ർ​ന്ന​വ​ർ​ക്കും ആ​സ്വാ​ദ്യ​മാ​ണ്. ഞായറാഴ്ച കൊടിയേറും

Read More

സംസ്ഥാന സർക്കാർ ഇടപെടുന്നില്ല; ആ​റു​വ​രിപ്പാത​യും തു​ര​ങ്ക നി​ർ​മാ​ണ​വും “പെ​രു​വ​ഴി​യി​ൽ’

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കേ​ണ്ട ആ​റു​വ​രി​പാ​ത-തു​ര​ങ്ക നി​ർ​മാ​ണങ്ങൾ ഇ​ഴ​ഞ്ഞു നീ​ങ്ങി​യി​ട്ടും സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​തെ മാ​റി നി​ൽ​ക്കു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ഏ​റെ ആ​ക്കം കൂ​ട്ടു​ന്ന മ​ണ്ണു​ത്തി-​വ​ട​ക്ക​ഞ്ചേ​രി ആ​റു​വ​രി പാ​ത നി​ർ​മാ​ണ​വും കു​തി​രാ​നി​ലെ തു​ര​ങ്ക നി​ർ​മാ​ണ​വും അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യി​ട്ടും നി​ർ​മാ​ണ ത​ട​സം നീ​ക്കാ​ൻ വേ​ണ്ട​ത്ര ഇ​ട​പെ​ട​ലി​ല്ലാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. കു​തി​രാ​നി​ലെ ഒ​രു തു​ര​ങ്ക​ത്തി​ന്‍റെ നി​ർ​മാ​ണം ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. അ​ടു​ത്ത തു​ര​ങ്ക​ത്തി​ന്‍റെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ധി​കം നാ​ളു​ക​ൾ വേ​ണ്ടെ​ന്നി​രി​ക്കെ​യാ​ണ് നി​സാ​ര പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ പ​ണി​ക​ൾ മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ആ​റു​വ​രി പാ​ത​യി​ൽ അ​ടി​പ്പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ വൈ​കി​യ​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് ദേ​ശി​യ പാ​ത അ​ഥോറി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. അ​ടി​പ്പാ​ത​യി​ല്ലാ​ത്ത പ​ല സ്ഥ​ല​ങ്ങ​ളി​ലും അ​ടി​പ്പാ​ത​യ്ക്കു​വേ​ണ്ടി ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യ​പ്പോ​ൾ അ​തി​ലി​ട​പ്പെ​ട്ട് പ​രി​ഹാ​രം കാ​ണാ​ൻ വൈ​കി​യ​താ​ണ് ആ​റു​വ​രി പാ​ത​യു​ടെ നി​ർ​മാ​ണം വൈ​കാ​ൻ കാ​ര​ണം. സ്ഥ​ല​മേ​റ്റെ​ടു​ത്ത് ന​ൽ​കു​ന്ന​തി​ലും…

Read More

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫിന്‍റെ  ഘ​ട്ടം​ഘ​ട്ട​മാ​യ അ​വി​ശ്വാ​സം വി​ല​പേ​ശാ​നു​ള്ള ത​ന്ത്രം: ബി​ജെ​പി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ് ഘ​ട്ടം ഘ​ട്ട​മാ​യി കൊ​ണ്ടു​വ​രു​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ങ്ങ​ൾ വി​ല​പേ​ശാ​നു​ള്ള ത​ന്ത്ര​മെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി ബി​ജെ​പി. ഇ​തു നേ​രി​ടാ​നു​ള്ള അം​ഗ​ബ​ല​വും ച​ങ്കു​റ​പ്പും ഭ​ര​ണ​സ​മി​തി​യ്ക്കു​ണ്ടെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ സി.​കൃ​ഷ്ണ​കു​മാ​ർ, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ. ​കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ർ പ്ര​സ്ക്ല​ബി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. അ​വി​ശ്വാ​സ​മു​ണ്ടെ​ങ്കി​ൽ പ്ര​മേ​യം കൊ​ണ്ടു​വ​രേ​ണ്ട​തു ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ​യാ​ണ്. പ​ക്ഷെ ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ആ​ർ​ക്കോ, എ​ന്തി​നോ വേ​ണ്ടി കാ​ത്തി​രി​ക്കു​ക​യാ​ണ്. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യ്ക്കെ​തി​രേ ഘ​ട്ടം ഘ​ട്ട​മാ​യി അ​വി​ശ്വാ​സം കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഉ​ദ്ദേ​ശം വി​ല​പേ​ശ​ലാ​ണ്. കാ​ല​ങ്ങ​ളാ​യി ന​ഗ​ര​സ​ഭ ഭ​രി​ച്ച യു​ഡി​എ​ഫ് പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ലൂ​ടെ എ​ല്ലാ​വ​രെ​യും പ​റ്റി​ക്കു​ക​യാ​ണെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഗ്രൂ​പ്പ​ടി​സ്ഥാ​ന​ത്തി​ൽ അ​ധി​കാ​രം പ​ങ്കി​ടു​ന്ന ന​ട​പ​ടി​ക​ളാ​ണ് കാ​ല​ങ്ങ​ളാ​യി യു​ഡി​എ​ഫും കോ​ണ്‍​ഗ്ര​സും ന​ഗ​ര​സ​ഭ​യി​ൽ തു​ട​ർ​ന്നു​വ​ന്നി​രു​ന്ന​ത്. വി​വി​ധ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക​യ​ല്ലാ​തെ ഒ​ന്നും പൂ​ർ​ത്തി​യാ​ക്കാ​ൻ യു​ഡി​എ​ഫി​നു നാ​ളി​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. യു​ഡി​എ​ഫി​ന്‍റെ ഭ​ര​ണ​കാ​ല​ത്തെ തൊ​ഴി​ത്തി​ൽ​കു​ത്തു​ക​ൾ ന​ഗ​ര​സ​ഭ​യെ പി​ന്നോ​ട്ട​ടി​പ്പി​ച്ചെ​ന്നും ബി​ജെ​പി ഭ​ര​ണ​സ​മി​തി​യു​ടെ ന​ഗ​ര​വി​ക​സ​ന പ​ദ്ധ​തി​ക​ൾ അ​ണി​യ​റ​യി​ൽ…

Read More

വൃ​ദ്ധ​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തിയ സംഭവം;  മൂ​ക​നും ബ​ധി​ര​നുമായ യുവാവ് അറസ്റ്റിൽ;  മ​ദ്യം പ​ങ്കു​വെ​ക്കു​ന്ന​തി​ലു​ള്ള ത​ർ​ക്കം  കൊലയ്ക്ക്കാരണമായെന്ന് പോലീസ്

മു​ത​ല​മ​ട: മു​ത​ല​മ​ട​യി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ വൃ​ദ്ധ​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പൊ​ള്ളാ​ച്ചി കി​ണ​ഞ്ഞു​ക​ട​വ് പെ​രു​മാ​ൾ​ബോ​യ​ന്‍റെ മ​ക​ൻ പൊ​ങ്കാ​ലി (63)യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന ആ​ളെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ചു​ള്ളി​യാ​ർ മേ​ട് കു​ണ്ട​ല കു​ള​ന്പ് പീ​ച്ച​ന്‍റെ മ​ക​ൻ ശെ​ൽ​വ​ൽ (27 )ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ചു​ള്ളി​യാ​ർ അ​ണ​ക്കെ​ട്ട് ഐ​ബി. റോ​ഡി​ൽ ത​ല​യ്ക്കും ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലും മു​റി​വു​ക​ളോ​ടെ​യാ​ണ് കൊ​ല​പാ​ത​ക സൂ​ച​ന ന​ല്കു​ന്ന വി​ധം ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. നെ​ന്മാ​റ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നു പ്ര​ദേ​ശ​ത്തെ നി​ര​വ​ധി​പേ​രെ കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് ചോ​ദ്യം​ചെ​യ്തു. മൃ​ത​ദേ​ഹം കി​ട​ന്ന സ്ഥ​ല​ത്ത് ഫോ​റ​ൻ​സി​ക്, ഫിം​ഗ​ർ​പ്രി​ന്‍റ വി​ദ​ഗ്ധ​ർ, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​ർ തെ​ളി​വെ​ടു​പ്പു ന​ട​ത്തി. ശെ​ൽ​വ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും മൂ​ക​നും ബ​ധി​ര​നു​മെ​ന്ന​തി​നാ​ൽ വി​വ​രം ഒ​ന്നും ക​ണ്ടെ​ത്ത​നാ​യി​ല്ല. പീ​ന്നീ​ട് യാ​ക്ക​ര ശ്ര​വ​ണ…

Read More

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെന്ന് ജില്ലാ കലക്ടർ

പാലക്കാട്: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ക​യും വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ക​ല​ക്ട​ർ ഡോ.​പി.​സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു. മ​ത സൗ​ഹാ​ർ​ദ്ദം വ​ള​ർ​ത്തു​ന്ന​തി​നും വ​ർ​ഗീ​യ​ത ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​മാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ജി​ല്ലാ ക​ല​ക്ട​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​നാ​വ​ശ്യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭ​വി​ഷ്യ​ത്തു​ക​ളെ കു​റി​ച്ച് യു​വാ​ക്ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കും. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ഇ​ത​ര മ​ത​സ്ഥ​രെ പ്ര​കോ​പി​പ്പി​ക്കു​ന്ന​തും മ​ത​സൗ​ഹാ​ർ​ദ്ദം ത​ക​ർ​ക്കു​ന്ന​തു​മാ​യ വാ​ക്കു​ക​ളും ചി​ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​ള​ള പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്ക​രു​തെ​ന്നും ജി​ല്ലാ ക​ല​ക്ട​ർ പ​റ​ഞ്ഞു. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി പ്ര​തീ​ഷ് കു​മാ​ർ, സ​ബ് ക​ല​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ്ജ്, ആ​ർ.​ഡി.​ഒ പി.​കാ​വേ​രി​ക്കു​ട്ടി, റ​വ​ന്യൂ-​പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ത-​സാ​മു​ദാ​യി​ക നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Read More