പാലക്കാട്: സർക്കാർ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.പാലക്കാട് ജില്ലാ സപ്ലൈ ഓഫീസറുടെ നടപടിക്കെതിരെയാണ് കമ്മീഷൻ അംഗം കെ. മോഹൻകുമാറിന്റെ നിരീക്ഷണം. ജന്മനാ അംഗ പരിമിതയായ സംസാര – കേൾവി ശക്തിയില്ലാത്ത പെണ്കുട്ടിയുടെ അച്ഛൻ കോട്ടത്തറ സ്വദേശി ശിവസ്വാമിയുടെ ബിപിഎൽ റേഷൻ കാർഡ് പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തിയെന്ന പരാതിയിലാണ് ഉത്തരവ്. റേഷൻകാർഡ് മാറ്റാൻ അപേക്ഷ നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല. ബിപിഎൽ പട്ടികയിൽ നിന്നും ഒഴിവാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വിവരിച്ചിരിക്കുന്ന സർക്കാർ ഉത്തരവ് പൂർണമായും ഉൾക്കൊള്ളാതെയാണ് പരാതിക്കാരന്റെ കാർഡ് പൊതുവിഭാഗത്തിലാക്കിയതെന്ന് രേഖകൾ പരിശോധിച്ച കമ്മീഷൻ വിലയിരുത്തി. റേഷൻ കാർഡിനെ കുറിച്ചുള്ള ആക്ഷേപം പാലക്കാട് ജില്ലാ കളക്ടറും ജില്ലാ സപ്ലൈ ഓഫീസറും പരിഗണിച്ച് രണ്ട് മാസത്തിനകം നിയമാനുസരണം തീർപ്പുകൽപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
Read MoreCategory: Palakkad
എല്ലാ ശരിയാക്കാൻ..! സർക്കാർ ജീവനക്കാരിൽ കൂടുതൽ സമയം ജോലി ചെയ്യുന്നത് പോലീസ് ഉദ്യോഗസ്ഥർക്കും കൗണ്സലിംഗ് നൽകണം
പാലക്കാട്: സർക്കാർ ജീവനക്കാരിൽ ഏറ്റവുംകൂടുതൽ സമയം ജോലി ചെയ്യുന്നത് പോലീസ് ഉദ്യോഗസ്ഥരാണെന്നും അവരുടെ മാനസിക സംഘർഷം ലഘൂകരിക്കാൻ വിദഗ്ധരുടെ നേതൃത്വത്തിൽ കൗണ്സലിംഗ് നൽകണമെന്ന് മഹാരാഷ്ട്രാ മുൻ ഗവർണർ കെ.ശങ്കരനാരായണൻ. വിശ്വാസിന്റെ അഞ്ചാം വാർഷികവും ഇ-നീതി കേന്ദ്രയുടെയും പോലീസ് ഉദ്യോഗസ്ഥർക്കുള്ള ക്രൈം കൗണ്സലിംഗ് സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിമിനൽ നീതിന്യായ സംവിധാനത്തിൽ ഇരകളുടെ ക്ഷേമത്തിനായുള്ള നൂതന പ്രവർത്തനങ്ങൾ എന്ന വിഷയത്തെക്കുറിച്ച് മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഡോ. പി.എം. നായർ മുഖ്യപ്രഭാഷണം നടത്തി. വിശ്വാസ് വൈസ് പ്രസിഡന്റ് അഡ്വ.എസ്. ശാന്താദേവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി എം. തുഷാർ , ജില്ലാ ശിശു സംരക്ഷണഓഫീസർ പ്രഫുല്ലദാസ്, ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോർജ് , സീനിയർ എ.പി.പി. കെ.ഷീബ, അഡ്വ. ടി. റീന, കെ.മുരളീധരൻ, എം.പി. സുകുമാരൻ, അഡ്വ.…
Read Moreവെളിച്ചം സ്വപ്നങ്ങളിൽ മാത്രം..! മണ്ണെണ്ണക്കയത്തുകാർക്ക് വൈദ്യുതി വെളിച്ചത്തിനു കാട്ടുചോലയുടെ അകലം; ഒരു മരച്ചില്ലപോലും മുറിക്കാതെ വൈദ്യുതി എത്തുമെങ്കിലും നിയമം മുറുകെ പിടിച്ച് വനംവകുപ്പ്
മംഗലംഡാം: മണ്ണെണ്ണക്കയത്തെ താമസക്കാർക്ക് വൈദ്യുതി വെളിച്ചത്തിന് ഒരു കാട്ടുചോലയുടെ അകലം. ഒരു പോസ്റ്റ് സ്ഥാപിക്കാൻ വനംവകുപ്പ് അനുവദിച്ചാൽ മറുകരയിലുള്ള പതിനൊന്നു വീട്ടുകാർക്ക് വൈദ്യുതി വെളിച്ചമാകും. ഈ പോസ്റ്റ് സ്ഥാപിക്കാൻ ഒരു മരച്ചില്ലപോലും മുറിക്കേണ്ടതില്ല. തുറസായ സ്ഥലത്തുകൂടി ലൈൻ വലിച്ചു കറന്റ് കൊടുക്കാവുന്നതാണ്. എന്നാൽ മനുഷ്യത്വ സമീപനത്തേക്കാൾ നിയമം മുറുകെ പിടിച്ച് വനംവകുപ്പ് അരനൂറ്റാണ്ടോളമായി താമസിച്ചുവരുന്ന മലയോരവാസികളെ കഷ്ടപ്പെടുത്തുന്നതു തുടരുകയാണ്. വൈദ്യുതി വെളിച്ചവും വൈദ്യുതോപകരണങ്ങളും ടിവിയുമെല്ലാം ഇന്നും ഇവിടത്തെ താമസക്കാർക്ക് സ്വപ്നം മാത്രം. മൊബൈൽ ഫോണ് ചാർജ് ചെയ്യാൻതന്നെ ദൂരെയുള്ള ബന്ധുവീടുകളോ പരിചയക്കാരുടെ വീടുകളോ ആശ്രയിക്കണം. വനംവകുപ്പിന്റെ തടസംമൂലം വൈദ്യുതിയെത്താൻ വൈകരുതെന്ന് മംഗലംഡാം കരിങ്കയത്ത് ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേ മാസങ്ങൾക്കുമുന്പ് വനംമന്ത്രി രാജു പറഞ്ഞിരുന്നെങ്കിലും അതെല്ലാം പൊള്ളയായ പ്രഖ്യാപനങ്ങളായി മാറി.
Read Moreതൊഴിലാളികൾ തിരുത്തൽ ശക്തിയായി മാറണം; ശക്തമായ പോരാട്ടങ്ങളിലൂടെയാണ് തൊഴിലാളികൾ അവരുടെ അവകാശങ്ങൾ നേടിയെടുത്തതെന്ന് കാനം രാജേന്ദ്രൻ
പാലക്കാട്: തൊഴിലാളികൾ തിരുത്തൽ ശക്തിയായി മാറണമെന്ന് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. എ ഐ ടി യു സി സംസ്ഥാന ഭാരവാഹികളുടെയും വർക്കിംഗ് കമ്മിറ്റിയുടെയും ജനറൽ കൗണ്സിലിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ നയങ്ങൾക്കെതിരെയും അടിച്ചേൽപ്പിക്കുന്ന തീരുമാനങ്ങൾക്കെതിരെയും സംസ്ഥാനത്തെ തൊഴിലാളികൾ പോരാടിയുട്ടുണ്ട്. ഇത്തരം ശക്തമായ പോരാട്ടങ്ങളിലൂടെയാണ് അവർ അവരുടെ അവകാശങ്ങളിൽ പലതും നേടിയെടുത്തതും അദ്ദേഹം പറഞ്ഞു. പൊതുമേഖലയുടെയും തൊഴിലാളികളുടെയും അവകാശം സംരക്ഷിക്കുന്നതിനുള്ള ശക്തമായ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകുമെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച സംസ്ഥാന ജനറൽ കെ പി രാജേന്ദ്രൻ പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ കെ വി കൃഷ്ണൻ, താവം ബാലകൃഷ്ണൻ, കെ ജി പങ്കജാക്ഷൻ, പി സുബ്രഹ്മണ്യൻ, വിജയൻകുനിശ്ശേരി, കെ മല്ലിക, എ എൻ രാജൻ, പി രാജു, പി കെ കൃഷ്ണൻ, വാഴൂർ സോമൻ, എച്ച് രാജീവൻ, പി വിജയമ്മ, സി പി ഐ ജില്ലാ സെക്രട്ടറി…
Read Moreഇലകളും നാരുകളും അടങ്ങിയ ഭക്ഷണം ധാരാളം ഉപയോഗിക്കൂ; കാൻസറിനെ പ്രതിരോധിക്കാം ഡോ. പി.വി ഗംഗാധരൻ
നെന്മാറ: ഇലകളും നാരുകളും അടങ്ങിയ ഭക്ഷണം ധാരാളം ഉപയോഗിക്കുന്നതിലൂടെ കാൻസറിനെ ഒരു പരിധിവരെ പ്രതിരോധിക്കാമെന്ന് പ്രമുഖ കാൻസർ രോഗവിദഗ്ദൻ ഡോ. പി.വി ഗംഗാധരൻ പറഞ്ഞു. തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണ്ണമായും മാറ്റിയെടുക്കാവുന്ന അസുഖമാണ് കാൻസർ. രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പലപ്പോഴും കാൻസറിനെ ഗുരുതരമാക്കുന്നത്. കയറാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളി സംഘടിപ്പിച്ച കാൻസർ ബോധവത്ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടവക വികാരി ഫാ. ബേസിൽ ബേബി തെക്കുംമഠത്തിൽ അധ്യക്ഷത വഹിച്ചു.
Read Moreന്യൂഇയർ ആഘോഷിക്കാൻ കൊണ്ടുവന്ന ഹാഷിഷുമായി വിദ്യാർഥികൾ പിടിയിൽ; എറണാകുളത്ത് പഠിക്കുന്ന വിദ്യാർഥികൾ മണാലിയിൽ നിനാണ് സാധാനം വാങ്ങിയതെന്ന് പോലീസ്
പാലക്കാട്: വാളയാറിൽ ഹാഷിഷുമായി നാലു വിദ്യാർഥികൾ അറസ്റ്റിൽ. ഇന്നലെ പുലർച്ചെ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് പ്രതികൾ അറസ്റ്റിലായത്. വാളയാർ പോലീസിന്റെ രാത്രികാല പട്രോളിംഗിനിടെ സംശയാസ്പദനിലയിൽ കണ്ട യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് ഹാഷിഷുണ്ടെന്ന വിവരം ലഭിച്ചത്. 96 ഗ്രാം ഹാഷിഷാണ് ഇവരുടെ ബാഗിൽനിന്നു കണ്ടെടുത്തത്. സംഭവത്തിൽ പെരിന്തൽമണ്ണ ജൂബിലി റോഡ് തട്ടുങ്ങൽ നൂറുൽ അമീന്റെ മകൻ അമീൻ (19), മുവാറ്റുപുഴ പുതുപ്പാടി പുത്തൻപുരയിൽ താഹിറിന്റെ മകൻ തഷരീഫ് നിയാദ് (21), മുവാറ്റുപുഴ ഇടയാട്ടിൽ ഖാദറിന്റെ മകൻ ഷനാഫ് (21), കണ്ണൂർ കുഞ്ചേരി ആയിഷ ഹൗസിൽ അബൂബക്കറിന്റെ മകൻ മുഹമ്മദ് അൻവർ (21) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന ഹാഷിഷിനു പതിനായിരത്തിലധികം രൂപ വിലവരും. നാലുപേരും എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിൽ ചാർട്ടേഡ് അക്കൗണ്ടൻസി വിദ്യാർഥികളാണ്. ന്യൂഇയർ ആഘോഷത്തിനായി ഹിമാചൽപ്രദേശിലെ മണാലിയിൽനിന്നും കൊണ്ടുവന്ന ഹാഷിഷാണിതെന്ന് ഇവർ പറഞ്ഞതായി വാളയാർ പോലീസ് പറഞ്ഞു.…
Read Moreമുഖ്യമന്ത്രിക്ക് വധഭീഷണി അയച്ച രണ്ടു പേർ പിടിയിൽ; അയൽവാസിയോടുള്ള വൈരാഗ്യം തീർക്കാൻ അവരുടെ ഫോൺ മോഷ്ടിച്ചെടുത്ത് സന്ദേശം അയയ്ക്കുകയായിരുന്നുവെന്ന് പ്രതികൾ
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശം തൃശൂർ ഈസ്റ്റ് പോലീസിന് ലഭിക്കുന്നത്. തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. വധഭീഷണി വന്ന ഫോണ് സന്ദേശത്തെക്കുറിച്ച് വെള്ളിയാഴ്ച തന്നെ അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട്ട് നിന്നും രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ അയൽവാസിയോടുള്ള വിദ്വേഷം തീർക്കാൻ അയാളുടെ ഫോണെടുത്ത് ഭീഷണി സന്ദേശം അയച്ചുവെന്നായിരുന്നു മൊഴി. എന്നാൽ ഈ മൊഴി പോലീസ് കാര്യമായി എടുത്തിട്ടില്ല. പിന്നീടാണ് ഇരുവരെയും തൃശൂർ ഈസ്റ്റ് പോലീസിന് കൈമാറിയത്. ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇരുവരെയും വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കിയിരിക്കുകയാണ്.
Read Moreമുയലിനോടൊപ്പം ഓടുകയും വേട്ടക്കാരനോടൊപ്പം കൂടുകയും ചെയ്യുന്ന നിലപാടാണ് നരേന്ദ്രമോദിയുടേതെന്ന് കെ മുരളീധരൻ
പാലക്കാട്: കേന്ദ്രം ഭരിക്കുന്ന എൻഡി എ സർക്കാരും സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സർക്കാരും ജനങ്ങൾക്ക് ശാപമായി മാറിയിരിക്കുകയാണെന്ന് മുൻ കെപിസി സി പ്രസിഡന്റ് കെ മുരളീധരൻ എംഎൽഎ പറഞ്ഞു. ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ടൗണ്ഹാളിൽ സംഘടിപ്പിച്ച കോണ്ഗ്രസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ മുഴുവൻ ക്രെഡിറ്റും കോണ്ഗ്രസ് പ്രസ്ഥാനത്തിന് മാത്രമാണുള്ളത്. രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ തന്നെ ഭയപ്പെടുത്തുന്നതാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം എന്തെല്ലാം വൃത്തികേടുകളാണ് പ്രധാനമന്ത്രി പറഞ്ഞത്. നാലാംകിട രാഷ്ട്രീയക്കാരൻ പോലും പറയാത്ത കാര്യങ്ങളാണ് മോദി പറഞ്ഞു നടന്നത്. രാജ്യം സാന്പത്തികമായി തകർന്നിരിക്കുകയാണ്. നോട്ട് പിൻവലിച്ചത് വ്യവസ്ഥാപിത മാർഗത്തിലൂടെയായിരുന്നില്ല. പണക്കാർക്ക് ഒരു നിയമവും പാവങ്ങൾക്ക് മറ്റൊരു നിയമവുമാണിപ്പോൾ ഉള്ളതെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.ജിഎസ്ടി നടപ്പാക്കിയപ്പോൾ ഏറ്റവും കൂടുതൽ ആവേശം കാണിച്ചത് ധനമന്ത്രി തോമസ് ഐസക്കായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറി.…
Read Moreഫലമില്ലാത്ത വെറും ഓട്ടക്കാലണ..! നോട്ട് നിരോധനത്തിനും ജിഎസ്ടിക്കുമെതിരേ വീണ്ടും മുഖ്യമന്ത്രി; കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനം വേണ്ടത്ര മുൻകരുതൽ എടുക്കാതെയെന്ന് പിണറായി
പാലക്കാട്: ചരക്ക്-സേവന നികുതിക്കും നോട്ട് നിരോധിക്കലിനുമെതിരേ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്ത്. ജിഎസ്ടിയിൽ കേന്ദ്രം വാഗ്ദാനം ചെയ്തതൊന്നും നടപ്പായില്ലെന്നും ഫലത്തിൽ സംസ്ഥാനങ്ങൾ വലിയ തിരിച്ചടിയാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനം വേണ്ടത്ര മുൻകരുതൽ എടുക്കാതെയുള്ളതായിരുന്നുവെന്നും ഇത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകർത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിന്റെ പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവേകരഹിതമായാണ് കേന്ദ്രം നോട്ട് നിരോധനം നടപ്പാക്കിയത്. അതിന്റെ ഫലമായി വിപണിയിൽ പണം എത്തുന്നത് ഇല്ലാതായി. ഇത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്നും വളർച്ച പിന്നോട്ടായെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധിച്ചതുകൊണ്ട് രാജ്യത്തെ കള്ളപ്പണം മുഴുവൻ പിടിക്കാൻ കഴിയുമെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രഖ്യാപനം. എന്നിട്ട് കള്ളപ്പണം മുഴുവൻ പിടിക്കാൻ കഴിഞ്ഞോയെന്നും നിരോധിച്ച നോട്ടുകൾ മുഴുവൻ തിരിച്ചെത്തിയില്ലേ എന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തിന്റെ അധികാരങ്ങൾ ഇല്ലാതാക്കുന്ന…
Read Moreമന്ത്രിയുടെ വാക്കിനും പുല്ലുവില..! കാട്ടുചോലയ്ക്ക് കുറുകേയുള്ള മരപ്പാലം തകർന്നു ; ദുരിതംപേറി ഹൃദ്രോഗിയായ വേശുഅമ്മ; വനംവകുപ്പിന്റെ എതിർപ്പുമൂലം വൈദ്യുതിയുമില്ല
മംഗലംഡാം: കാട്ടുചോലയ്ക്ക് കുറുകേയുള്ള മരപ്പാലം സമീപത്തെ മരംവീണ് തകർന്നതോടെ ഹൃദ്രോഗിയായ വേശുഅമ്മയുടെ ദുരിതം പിന്നേയും കൂടി. ഏതാവശ്യത്തിനും തോടുകടന്ന് ഡാമിലെത്തേണ്ട ഇവർക്ക് പാലമില്ലാത്തത് വലിയ കഷ്ടപ്പാടാണ്. മഴക്കാലത്ത് വേശുഅമ്മ ഉൾപ്പെടെയുള്ള ഇവിടത്തെ പതിനൊന്നു വീട്ടുകാർ ഇവിടെ ഒറ്റപ്പെടും. മംഗലംഡാമിൽനിന്നും 12 കിലോമീറ്റർ മാറി മലമുകളിലുള്ള മണ്ണെണ്ണക്കയത്തെ താമസക്കാരുടെ ദുരിതകാഴ്ചകളിൽ ഒന്നുമാത്രമാണിത്. ഏതാനും മാസങ്ങൾക്കുമുന്പാണ് വേശുഅമ്മയുടെ ഭർത്താവ് വേലായുധൻ മരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. രാത്രി നെഞ്ചുവേദനയെ തുടർന്നു വാഹനംകിട്ടി വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ ചികിത്സ ലഭിച്ചിരുന്നെങ്കിൽ വേലായുധൻ രക്ഷപ്പെടുമായിരുന്നു. കസേരയിൽ ഇരുത്തി രണ്ടുപേർ തോളിലേറ്റിയാണ് അന്ന് വേലായുധനെ വാഹനമെത്തുന്ന വഴിയിലെത്തിച്ചത്. യഥാസമയം ചികിത്സ കിട്ടാതെ മരണമടയുന്ന സംഭവങ്ങളും ഇവിടെ കുറവല്ല. സ്വകാര്യമേഖലയിൽപോലും മംഗലം ഡാമിലോ വടക്കഞ്ചേരിയിലോ വിദഗ്ധ ചികിത്സയ്ക്ക് സൗകര്യമില്ലാത്തതിനാൽ മലയോരമേഖലയിലുള്ളവർക്ക് ഏകാശ്രയം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയാണ്. രണ്ടുവർഷംമുന്പ് മണ്ണെണ്ണക്കയത്ത്…
Read More