നിങ്ങൾക്ക് എന്തുമാകമല്ലോ..!  പ​ഞ്ചാ​യ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഭൂ​മി കൈ​യേ​റി വേ​ലി​കെ​ട്ടി; തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ടാണ് ഭൂമി കൈയേറ്റം നടത്തിയതെന്ന് പരാതിക്കാരൻ രവീന്ദ്രൻ

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര​യി​ൽ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളെ​കൊ​ണ്ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ തോ​ട്ടി​ൻ​ക​ര​യി​ലു​ള്ള ഭൂ​മി കൈ​യേ​റി വേ​ലി​കെ​ട്ടി​യ​താ​യി പ​രാ​തി. ഒ​ന്ന് വി​ല്ലേ​ജി​ൽ ചൂ​ർ​ക്കു​ന്ന് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ര​വീ​ന്ദ്ര​നാ​ഥ​നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ത​ഹ​സീ​ൽ​ദാ​ർ, വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ല്കി​യ​ത്.

ക​ണ്ണ​ന്പ്ര തോ​ട്ടു​പാ​ലം ഭാ​ഗ​ത്താ​ണ് കൈ​യേ​റ്റം. ഇ​വി​ടെ തോ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ര​വീ​ന്ദ്ര​നാ​ഥി​ന്‍​റെ നാ​ലു​സെ​ന്‍​റ് സ്ഥ​ല​മാ​ണ് കൈ​യേ​റി വേ​ലി​കെ​ട്ടി തി​രി​ച്ച​ത്.

കാ​ല​ങ്ങ​ളാ​യി നി​കു​തി അ​ട​ച്ചു​വ​രു​ന്ന പ്രാ​യ​മാ​യ തെ​ങ്ങു​ക​ളു​ള്ള ഭൂ​മി​യാ​ണ് അ​നു​മ​തി​യി​ല്ലാ​തെ തൊ​ഴി​ലാ​ളി​ക​ളെ വ​ച്ച് കൈ​യേ​റി​യി​ട്ടു​ള്ള​തെ​ന്ന് പ​റ​യു​ന്നു. മ​ണ്ണൊ​ലി​പ്പ് ത​ട​യു​ന്ന​തി​നാ​യി വ​ള​ർ​ത്തി​യി​രു​ന്ന പ​രു​വ​പോ​ലെ​യു​ള്ള ചെ​ടി​ക​ൾ വെ​ട്ടി​ന​ശി​പ്പി​ച്ചാ​യി​രു​ന്നു അ​തി​ക്ര​മ​മെ​ന്ന് ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു.

Related posts