പാലക്കാട്: സർക്കാർ ഏജൻസികളും വകുപ്പുകളും നേരിട്ടുനടത്തുന്ന പൊതുമേഖലയിലെ നിർമാണ പ്രവർത്തനങ്ങൾക്കു മലബാർ സിമന്റ്സ് ഉപയോഗിക്കാൻ സർക്കാരിനോടു ശിപാർശ ചെയ്യാൻ നിയമസഭാ സമിതി യോഗം തീരുമാനിച്ചു. പൊതുമേഖലാ സഥാപനങ്ങളെ സംബന്ധിച്ചുള്ള കേരള നിയമസഭാ സമിതി വാളയാർ മലബാർ സിമന്റ്സിൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ സിമന്റിന്റെ എട്ടുശതമാനം മാത്രമാണ് നിലവിൽ മലബാർ സിമന്റ്സിൽ ഉത്പാദിപ്പിക്കുന്നത്. മുൻവർഷങ്ങളിലെ പ്രതാപം തിരിച്ചുപിടിക്കാൻ വിപണിയിൽ ശക്തമായി ഇടപെടേണ്ടതുണ്ട്. പിഡബ്ല്യുഡി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ ഏജൻസികൾ നേരിട്ടു നടത്തുന്ന നിർമാണങ്ങൾക്കു മലബാർ സിമന്റ്സ് നിർബന്ധമാക്കിയാൽ ഉത്പാദനം വർധിപ്പിച്ച് ലാഭം വർധിപ്പിക്കാമെന്നു നിയമസഭാ സമിതി അധ്യക്ഷൻ സി.ദിവാകരൻ എംഎൽഎ പറഞ്ഞു. മലബാർ സിമന്റസിന്റെ നാനൂറിലധികം വരുന്ന ഏജൻസികളിൽ പലരും സ്വകാര്യ സിമന്റ് കന്പനികളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇത്തരം ഏജൻസികളെ ഒഴിവാക്കാൻ നടപടി സ്വീകരിക്കേണ്ടതുണ്ട്. വലിയതോതിലുള്ള ഉത്പാദനത്തിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും…
Read MoreCategory: Palakkad
പ്രിയനന്ദനന്റെ സിനിമയുടെ പോസ്റ്ററിന് സെൻസർ വിലക്ക്; അശ്ലീലം കൂടുതലെന്ന് ബോർഡ്; ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കലെന്ന് സംവിധായകൻ
‘സ്വന്തം ലേഖകൻ തൃശൂർ: സംവിധായകൻ പ്രിയനന്ദനന്റെ പുതിയ സിനിമയായ പാതിരാക്കാലത്തിന്റെ പോസ്റ്ററിന് സെൻസർ ബോർഡിന്റെ വിലക്ക്. തോക്കിനു മുന്നിൽ നിസഹായനായി കുനിഞ്ഞിരിക്കുന്ന മനുഷ്യനെ ചിത്രീകരിച്ച പോസ്റ്ററാണ് അശ്ലീലം കലർന്ന പോസ്റ്ററാണെന്ന് സെൻസർബോർഡ് വിധിച്ചത്. ഈ പോസ്റ്റർ പൊതു ഇടങ്ങളിൽ ഒട്ടിക്കാൻ പാടില്ലെന്ന് നിർദ്ദേശിക്കുകയും ഒട്ടിക്കില്ലെന്ന ഉറപ്പ് ചിത്രത്തിന്റെ പ്രവർത്തകരിൽ നിന്നും എഴുതി വാങ്ങുകയും ചെയ്തു. നിരവധി പുസ്തകങ്ങളുടെ കവർ ഡിസൈനറും പ്രശസ്ത ആർട്ടിസ്റ്റുമായ വിനയലാലാണ് വളരെ സിംബോളിക്കായ ഈ പോസ്റ്റർ ഡിസൈൻ ചെയ്തത്. പോസ്റ്ററുകൾ പോലും സെൻസർ ചെയ്ത് വിലക്കുന്ന രീതി സിനിമയിൽ പുതിയതാണെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള വ്യക്തമായ കടന്നുകയറ്റമാണെന്നും പ്രിയനന്ദനൻ പ്രതികരിച്ചു. സിനിമയുടെ കഥാതന്തുവുമായി ബന്ധപ്പെട്ടാണ് പോസ്റ്റർ ഡിസൈൻ ചെയ്തതെന്നും സംവിധായകൻ പറഞ്ഞു. എന്നാൽ സിനിമയിൽ കാര്യമായ വെട്ടലുകൾ ഒന്നും ഉണ്ടായിട്ടില്ല. സെൻസർ ബോർഡ് പോസ്റ്റർ വിലക്കിയെങ്കിലും നേരത്തെ തന്നെ അച്ചടിച്ച ബ്രോഷറുകളിലും മറ്റും…
Read Moreബിഎസ്എഫിൽ എസ്ഐ ആയി; സംസ്ഥാനത്തെ ആദ്യവനിത എസ്ഐയായ ലതികയ്ക്കു നാട്ടുകാരുടെ വക ബിഗ്സ ല്യൂട്ട്
ഒറ്റപ്പാലം: ബിഎസ്എഫിൽ എസ്ഐയായി അതിർത്തി കാക്കാൻ നിയോഗം ലഭിച്ച പെണ്കരുത്ത് ലതികയ്ക്ക് ആദരവുകളുടെ സ്നേഹോപഹാരം. ഈ നിയമനം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യവനിതയാണു ലതിക. അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയാണു പനമണ്ണ അന്പലവട്ടം തോന്നക്കോട്ടിൽ ബാലകൃഷ്ണന്റെ മകൾ ലതിക (27)യ്ക്ക് അതിർത്തി രക്ഷാസേനയിൽ ഇൻസ്പെക്ടറായി ജോലി ലഭിച്ചത്. ഡിസംബർ 12നു ജോലിയിൽ പ്രവേശിക്കും. പരിശീലനം ഇതിനകം പൂർത്തിയാക്കി. 2016 നവബറിലാണ് ഇവർക്ക് സേനയിൽ പ്രവേശനം ലഭിച്ചത്. പിന്നീട് ഒരുവർഷം പരിശീലനം. സാഹസിക പരിശീലനങ്ങൾ ഡെറാഡൂണിലായിരുന്നു. അതിർത്തി രക്ഷാപരിശീലനത്തിലാണു കൂടുതൽ ബുദ്ധിമുട്ടുണ്ടായതെന്നു ലതിക പറഞ്ഞു. പഞ്ചാബിലാണ് അതിർത്തി രക്ഷാനിരീക്ഷണ പരിശീലനം. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽനിന്നു ബിഎഡ് പൂർത്തിയാക്കി കെപിടി ഹൈസ്കൂളിൽ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്യുന്നതിനിടെ ബിഎസ്എഫ് സബ് ഇൻസ്പെക്ടർ പരീക്ഷ പാസായി പരിശീലനത്തിനു പോകുകയായിരുന്നു. ഈമാസം 11നു പാസിംഗ് ഒൗട്ട് പരേഡ് കഴിഞ്ഞു. കൽക്കത്തയിലാകും ആദ്യനിയമനമെന്നു കരുതുന്നു. അച്ഛനും അമ്മ കോമളവും…
Read More900ഗ്രാമിന് ഒരു ലക്ഷം വില..! സ്വകാര്യബസിൽ കടത്തിയ കഞ്ചാവുമായി യുവാവ് പിടിയിൽ; ആസാം നൗഗാം സ്വദേശി സജാദൽ ആണ് പിടിയിലായത്.
ചിറ്റൂർ: പൊള്ളാച്ചിയിൽനിന്നും പാലക്കാട്ടേയ്ക്ക് വന്ന സ്വകാര്യ ബസിൽനിന്നും വാഹന പരിശോധനയ്ക്കിടെ ഒളിപ്പിച്ചു കൊണ്ടുവന്ന 900 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. ആസാം നൗഗാം സ്വദേശി സജാദൽ (26) ആണ് പിടിയിലായത്.ചിറ്റൂർ എക്സൈസ് റേഞ്ച് ഓഫീസും പോലീസും ചേർന്നു ഞായറാഴ്ച വൈകുന്നേരം 8.30നായിരുന്നു വാഹനപരിശോധന. പിടികൂടിയ കഞ്ചാവിന് ഒരുലക്ഷത്തോളം രൂപ വിലവരുമെന്ന് പ്രതി എക്സൈസ് അധികൃതർക്കു മൊഴിനല്കി. പട്ടാന്പി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചില്ലറ വില്പനയ്ക്കായാണ് കഞ്ചാവു കൊണ്ടുവന്നത്. ഇതിനുമുന്പും കഞ്ചാവ് കടത്തിയതിനു പ്രതിക്കെതിരേ കേസുണ്ട്. ചിറ്റൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷാജി, പ്രിവന്റീവ് ഓഫീസർമാരായ സാഹിദ്, ഷൗത്തക്കലി, സിഇഒ അഖിൽ, ചിറ്റൂർ പോലീസ്, സിപിഒ മാരായ അബുതാഹിർ, സുജിത്ത്, ഡ്രൈവർ കൃഷ്ണകുമാർ എന്നിവരാണ് കഞ്ചാവു പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreകൊലകൊല്ലി പാറമകൾ വേണ്ടേവേണ്ട..! വീടുകൾക്ക് സമീപം തുടങ്ങുന്ന ക്രഷർ യൂണിറ്റിനെതിരെ മലയോരവാസികൾ പ്രക്ഷോഭത്തിലേക്ക്
വടക്കഞ്ചേരി: മംഗലംഡാം വി.ആർ.ടി.യിൽ വീടുകൾക്ക് സമീപം ആരംഭിക്കുന്ന ക്രഷർ യൂണിറ്റിനെതിരെ മലയോരവാസികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിനായി അടുത്ത ദിവസം യോഗം ചേർന്ന് പ്രക്ഷോഭ പരിപാടികൾക്ക് അന്തിമ രൂപം നൽകും.കാർഷിക മേഖലയേയും പ്രദേശവാസികളുടെ സ്വൈര്യ ജീവിതവും ഇല്ലാതാക്കുന്ന ക്രഷർ യൂണിറ്റിനെതിരെ ജീവൽമരണ പോരാട്ടം തന്നെ നടത്തുമെന്ന് കർഷകർ പറഞ്ഞു. ജനങ്ങളെ കുരുതി കൊടുക്കുന്ന ക്രഷർ യൂണിറ്റിന് ബന്ധപ്പെട്ട വകുപ്പുകൾ അനുമതി നൽകുക വഴി വലിയ അഴിമതിയും അനുമതികൾക്ക് പിന്നിലുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. വളരെ ഇടുങ്ങിയ റോഡാണ് വി.ആർ.ടി.യിലേക്ക് നിലവിലുള്ളത്. ക്രഷറിൽനിന്നുള്ള ടിപ്പറുകളും ടോറസുകളും പായുന്നതോടെ റോഡ് തകരുന്നതിനൊപ്പം വഴി നടക്കാനാവാത്ത സ്ഥിതിയാകും. ക്രഷർ യൂണിറ്റിൽ നിന്നുള്ള പൊടി നിറഞ്ഞ് ഹരിതാഭമായ കാർഷിക പ്രദേശങ്ങളും നശിക്കും.85 ഏക്കറിൽ അയൽ ജില്ലക്കാരനാണ് ക്രഷർ യൂണിറ്റ് തുടങ്ങുന്നത്.ഇതിന്റെ ഒരു ഭാഗം വനപ്രദ്ദേശമാണെന്നിരിക്കെ, ക്രഷർ വരുന്നത് തടയാൻ വനം വകുപ്പും നടപടി സ്വീകരിച്ചില്ലെന്നും പരാതിയുണ്ടു്. കിഴക്കഞ്ചേരി…
Read Moreവെള്ളം കിട്ടിയില്ലെങ്കിലെന്ന ലക്ഷങ്ങൾ ഞങ്ങൾ ചിലവാക്കിയില്ലേ; ജനങ്ങളുടെ ദാഹമകറ്റാൻ സ്ഥാപിച്ച കിയോസ്ക്കുകൾ റോഡരുകിൽ നോക്കുകുത്തിയാകുന്നു
ആലത്തൂർ: വേനൽ രൂക്ഷമായ സാഹചര്യ ത്തിൽ കഴിഞ്ഞ വർഷം ഉൾനാടൻ മേഖല കളിൽ കുടിവെള്ളമെത്തിക്കാനായി സ്ഥാ പിച്ച വാട്ടർ കിയോസ്കുകൾ ഉപേക്ഷിക്ക പ്പെട്ട നിലയിൽ കണ്ടെത്തി.പല ഭാഗങ്ങളി ലും ഇത് മറിഞ്ഞ് പാതയോരത്ത് കിടക്കു കയാണ് .ലക്ഷങ്ങൾ ചെലവഴിച്ചാണ് ജില്ല യുടെ വിവിധ പ്രദേശങ്ങളിൽ ഇതു സ്ഥാപി ച്ചത്. വെള്ളം നിറച്ചത് ചുരുക്കം ചില കിയോ സ്ക്കുകളിൽ മാത്രമാണ്.കുടിവെള്ള ക്ഷാമ ത്തെത്തുടർന്ന് ജനം നെട്ടോട്ടമോടിയപ്പോ ൾ പലയിടത്തും ഇതു നോക്കുകുത്തിയായി മാറി.ഒന്നിടവിട്ട ദിവസങ്ങളിൽ ടാങ്കർ ലോറി കളിൽ ചില പ്രദേശങ്ങളിൽ വെള്ളം നിറച്ചി രുന്നു. അത് അധികനാൾ നീണ്ടു പോയില്ല. ആലത്തൂർ താലൂക്കിൽ 142 കിയോസ്ക്കു കളാണ് സ്ഥാപിച്ചത്.ഇതിനുള്ള സ്റ്റാൻഡ് ആദ്യമേ എത്തിയിരുന്നു.സ്റ്റാൻഡ് എത്തി ക്കഴിഞ്ഞു് വൈകിയാണ് സംഭരണികൾ സ്ഥാപിച്ചത്.സംഭരണി സ്ഥാപിച്ചിട്ടും വെള്ളം എത്താതിരുന്നതിൽ പരാതി ഉയർന്നിരുന്നു. 5000 ലിറ്ററായിരുന്ന ടാങ്കിന്റെ സംഭരണ ശേ ഷി.സ്റ്റാൻഡിന് 35000…
Read Moreആരു പറഞ്ഞാലും മാറില്ല..! കലോത്സവം കാണാനെത്തിയ വിദ്യാർഥിക്ക് പോലീസിന്റെ മർദനം; പരിക്കേറ്റ കുട്ടിയെ അറസ്റ്റു ചെയ്തു സ്റ്റേഷനിൽ കൊണ്ടുപോയി; വിദ്യാർഥിക്ക് തോളെല്ലിന്ന് പരിക്ക്
ചിറ്റൂർ: ഉപജില്ലാ കലോത്സവം കാണാനെത്തിയ വിദ്യാർഥിയെ ചിറ്റൂർ പോലീസ് ലാത്തികൊണ്ട് അടിച്ചതായി പരാതി. കഞ്ചിക്കോട് ഹരിശ്രീ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി അബ്ബാസിനാണ് മർദനമേറ്റത്. മർദനത്തിൽ തോളിനും കാലിനും സാരമായി പരിക്കേറ്റ അബ്ബാസ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് ചിറ്റൂർ ഗവണ്മെന്റ് യുപി സ്കൂളിലായിരുന്നു സംഭവം. മർദനത്തെ തുടർന്നു സ്റ്റേഷനിൽ കൊണ്ടുപോയ വിദ്യാർഥിയെ പിന്നീട് മനുഷ്യാവകാശ പ്രവർത്തകരെത്തിയാണ് മോചിപ്പിച്ചത്. പോലീസ് മർദനത്തിൽ അബ്ബാസിന്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈലിനും കേടുപറ്റി. വിദ്യാർഥികളുമായി അബ്ബാസ് വഴക്കിടുകയും ബസിനുനേരെ കല്ലെറിഞ്ഞെന്നുമാണ് പോലീസ് നല്കുന്ന വിശദീകരണം. ചിറ്റൂർ വിക്ടോറിയ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ലാ കലോത്സവത്തിന് യുപി സ്കൂളും മത്സരവേദിയാണ്.
Read Moreചുമട്ടു നിയമമൊക്കെ മാറിമക്കളേ..! നെല്ല് കയറ്റുന്നത് തടയാനെത്തിയ ചുമട്ടു തൊഴിലാളികളെ പോലീസ് നീക്കി; ഈ പണി ചുമട്ടുനിയമത്തിൽ വരത്തില്ലെന്ന് പോലീസ്
ആലത്തൂർ: വീട്ടുവളപ്പിൽ നിന്ന് വിത്തുൽപാദന കേന്ദ്രത്തിലേക്ക് വാഹനത്തിൽ നെല്ല് കയറ്റുന്നതിനിടയിൽ തടസപ്പെടുത്താനെത്തിയ ചുമട്ടുതൊഴിലാളികളെ പോലീസ് എത്തി നീക്കം ചെയ്തു. കാവശേരി ചുണ്ട ക്കാട് ഗോകുലം മഠത്തിൽ വി.ശിവരാമ കൃഷ്ണ അയ്യരുടെ കളത്തിൽ നിന്നും നെല്ല് കയറ്റുന്നതിനിടെ ഇന്നലെ രാവി ലെയാണ് സംഭവം. പതിനൊന്ന് ടണ് നെല്ല് 368 ചാക്കുകളിലാക്കി സ്വന്തം തൊഴിലാളി കളെക്കൊണ്ട് വാഹനത്തിൽ കയറ്റുന്ന തിനിടെയാണ് പ്രദേശത്തെ ചുമട്ടു തൊഴിലാളികൾ രംഗത്തെത്തിയതെന്ന് പോലീസ് പറഞ്ഞു. ചുമട്ടു തൊഴിലാളി നിയമത്തിന്റെ പരിധിയിൽപ്പെടാത്ത കാര്യമായതുകൊണ്ടാണ് തടയാൻ വന്നവരെ നീക്കം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
Read Moreഓട്ടോയിൽ കയറിയ വിദ്യാർഥിനിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം; ബഹളം വച്ചതിനെ തുടർന്ന് ശ്രമം ഉപേക്ഷിച്ച് കുട്ടിയെ സ്കൂളിലെത്തിച്ചു; സ്കൂൾ അധികൃതരുടെ പരാതിയിൽ ഡ്രൈവറെ അറസ്റ്റു ചെയ്തു
വടക്കഞ്ചേരി: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ വടക്കഞ്ചേരി പോലീസ് തന്ത്രപരമായി പിടികൂടി അറസ്റ്റ് ചെയ്തു. മൂച്ചിക്കൽ കുളന്പ് സ്വദേശി സജി (40)യെയാണ് വടക്കഞ്ചേരി സിഐയുടെ ചാർജുള്ള ആലത്തൂർ സി ഐ കെ.എ. എലിസബത്ത് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ഏഴരക്കാണ് സംഭവമുണ്ടായത്. വിദ്യാർത്ഥിനി സ്റ്റോപ്പിൽ എത്തും മുന്പേ സ്ഥിരമായി യാത്ര ചെയ്യുന്ന ബസ് പോയിരുന്നു. ഇതിനിടെയാണ് സജി ഓട്ടോയുമായി എത്തിയത്.വിദ്യാർത്ഥിനിയെ കയറ്റി മുന്നോട്ട് പോയ ഓട്ടോ കുറച്ചു ദൂരം പിന്നിട്ടപ്പോൾ ശരിയായ റോഡിലൂടെ പോകാതെ ചെറിയ ഇടവഴിയിലൂടെ തിരിഞ്ഞുആളൊഴിഞ്ഞ സ്ഥലത്തേക്ക് പോയി. അവിടെ വെച്ച്കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം തുടങ്ങി.പരിഭ്രാന്തിയിലായ കുട്ടി ബഹളം വെച്ചു. പ്രശ്നമാകുമെന്ന കണ്ട ഓട്ടോ ഡ്രൈവർ ശ്രമം ഉപേക്ഷിച്ചു.ഇക്കാര്യം മറ്റാരോടും പറയരുതെന്നും ഓട്ടോ ഡ്രൈവർ ഭീക്ഷണിപ്പെടുത്തി ,കുട്ടിയെ ഓട്ടോയിൽ തന്നെ സ്കൂളിൽ വിട്ടു. സ്കൂളിലെത്തിയ കുട്ടി കൂട്ടുകാരോടും സ്കൂൾ പ്രിൻസിപ്പലിനോടും വിവരം…
Read Moreപാപമുക്തിക്കായി തിരുവില്വാമല ഒരുങ്ങി..! പുനർജനി നൂഴൽ 30ന്; നൂഴാനെത്തുന്ന ഭക്തജനങ്ങൾക്കുള്ള ടോക്കണ് 29 മുതൽ നൽകും
ശശികുമാർ പകവത്ത് തിരുവില്വാമല: പ്രസിദ്ധമായ തിരുവില്വാമല പുനർജനി നൂഴൽ 30ന് നടക്കും. ഗുരുവായൂർ ഏകാദശി നാളിൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന് നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി നിരവധിയാളുകൾ പുനർജനി പുണ്യം തേടി വില്വാമലയിലെത്തും.തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിനു സമീപമുള്ള വില്വാമലയുടെ കിഴക്കേ അടിവാരത്തിലാണ് അത്ഭുത പ്രതിഭാസമായ പുനർജനി ഗുഹ. ഏകാദശി നാളിൽ പുലർച്ചെ ആരംഭിക്കുന്ന നൂഴൽ ചടങ്ങ് അർധരാത്രി വരെ തുടരും. അതിരാവിലെ വാദ്യഘോഷങ്ങളോടെ ക്ഷേത്രത്തിലെ മേൽശാന്തി ഗുഹാമുഖത്ത് പ്രത്യേക പൂജകൾ നടത്തി. നെല്ലിക്ക ഉരുട്ടിയാണ് നൂഴൽ ആരംഭിക്കുക. പാറപ്പുറത്ത് ചന്തുവാണ് ആദ്യം ഗുഹയിൽ പ്രവേശിക്കുക. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി നെല്ലിക്ക ഉരുട്ടിയതിനുശേഷം ഇരുളടഞ്ഞ ഗുഹയിൽ ആദ്യം അകത്ത് കടന്ന് ചന്തു പുനർജനി നൂഴുന്നു. വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശി (ഗുരുവായൂർ ഏകാദശി) നാളിലെ പരിപാവനമായ നൂഴൽ ചടങ്ങ് രാവിലെ മുതൽ രാത്രി വൈകും വരെ തുടരും.…
Read More