കോയന്പത്തൂർ: ക്ഷേത്രനിർമാണത്തിനായി വീടൊഴിയാൻ ആവശ്യപ്പെട്ടു വധഭീഷണി മുഴക്കിയതിൽ മനംനൊന്ത് അച്ഛനും നാലുപെണ്മക്കളും കളക്ടറുടെ ഓഫീസിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു. വടവള്ളി നാഗരാജപുരം നടരാജൻ (38) ആണ് ആത്മഹത്യാശ്രമം നടത്തിയത്. ‘നിർമാണ തൊഴിലാളിയായ നടരാജനും നാലു പെണ്മക്കളും താമസിക്കുന്ന ചെറിയ വീട് ക്ഷേത്രനിർമാണത്തിനായി ഒഴിഞ്ഞു കൊടുക്കണമെന്നാവശ്യപ്പെട്ട് ചിലർ ഭീഷണിപ്പെടുത്തുകയായിരുന്നുവത്രേ.ഇവർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്കു പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ല. ഇതിൽ മനംനൊന്ത് നാലു പെണ്മക്കളുമായി കളക്ടർ ഓഫീസിലെത്തിയ നടരാജൻ ദേഹത്തു മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.പോലീസെത്തി ഇവരുടെ ശരീരത്തിൽ വെള്ളമൊഴിച്ച് ആത്മഹത്യാശ്രമത്തിൽനിന്നും പിന്തിരിപ്പിച്ച് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
Read MoreCategory: Palakkad
അവരെ പിടിക്കണം…! വിനായകന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാ വശ്യപ്പെട്ട് എബിവിപിയുടെ പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം
പാവറട്ടി: വിനായകന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റുചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ പാവറട്ടി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംഘർഷഭരിതമായി. മുല്ലശേരി സെന്ററിൽനിന്നും ആരംഭിച്ച മാർച്ച് പാവറട്ടി പോലീസ് സ്റ്റേഷനു സമീപം ഗുരുവായൂർ സിഐ ഇ.ബാലകൃഷ്ണൻ, പാവറട്ടി എസ്ഐ അരുണ് ഷാ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു. പോലീസിന്റെ ബാരിക്കേഡ് മറിച്ചിട്ട് മുന്നേറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് തടഞ്ഞു. ഇതിനിടെ ചിലർ പോലീസിനുനേരെ കല്ലെറിഞ്ഞു. ഇതോടെ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. പോലീസിന്റെ ലാത്തികൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റ എബിവിപി പ്രവർത്തകൻ അഭിഷേകിനെ മുല്ലശേരി ബ്ലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എബിവിപി നേതാക്കളായ വി.ആർ.അജിത്, കെ.വിഷ്ണു, ശ്രീഹരി തൃപ്രയാർ, കെ.പി.ഗോവിന്ദ് എന്നിവർ നേതൃത്വം നല്കി. ു
Read Moreകൊല്ലണ്ടായിരുന്നു..! മയിലുകളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം വിഷംകലർന്ന മക്കച്ചോളം അകത്തുചെന്ന്; കൃഷി നശിപ്പിക്കാതിരിക്കാൻ വിഷം കർഷകർ വച്ചതാകാമെന്ന് വനംവകുപ്പ്
കോയന്പത്തൂർ: തിരുപ്പൂരിൽ വിഷം കലർന്ന ഭക്ഷണം ഉള്ളിൽചെന്ന് മയിലുകൾ ചത്തതായി പരാതി. പൊങ്കല്ലൂർ തേവനാംപാളയം സർക്കാർ വിത്തുസംഭരണ കേന്ദ്രത്തിനു സമീപത്താണ് പതിനൊന്നു മയിലുകളെ ചത്തനിലയിൽ കണ്ടെത്തിയത്. തുടർന്ന് വേലംപട്ടി മൃഗാശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത് മറവുചെയ്തു. വിഷംകലർന്ന മക്കച്ചോളം അകത്തുചെന്നതാണ് മരണകാരണമെന്നു പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.അരികെയുള്ള കൃഷിനിലങ്ങളിൽ വിളകൾ തിന്നു നശിപ്പിക്കുന്നതിനാൽ കർഷകർ വിഷം വച്ചതാകാമെന്ന് വനംകുപ്പ് അധികൃതർ അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച് അന്വേഷണം തുടങ്ങി.
Read Moreമദ്യം തലയ്ക്ക് പിടിച്ചപ്പോൾ..! മദ്യലഹരിയിൽ വനിതാപോലീസിനെ വീട്ടിൽകയറി മർദിച്ചു; നെല്ലിപ്പാടം സ്വദേശി സുധാകരനെതിരെ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു
നെന്മാറ: മദ്യലഹരിയിൽ അയൽവാസിയായ വനിതാപോലീസിനെ വീട്ടിൽകയറി മർദിച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. നെന്മാറ നെല്ലിപ്പാടം സ്വദേശി സുധാകരനെതിരെ (39)യാണ് നെന്മാറ പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് സംഭവം. കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലാണ് പരാതിക്കാരിയായ വനിതാപോലീസ് ജോലിചെയ്യുന്നത്. മദ്യപിച്ചെത്തിയ യുവാവ് ഇവരുടെ വീട്ടിലെത്തി തട്ടികയറുകയും മർദിച്ചുവെന്നും ഇവരുടെ പരാതിയിൽ പറയുന്നതായി നെന്മാറ പോലീസ് അറിയിച്ചു.
Read Moreക്രൈം ബ്രാഞ്ചിനെ വിശ്വാസമില്ല..! തന്റെ മകന്റെ മരണ കാരണം കണ്ടെത്താൻ കേസ് സിബിഐ അന്വേഷിക്കണമെന്ന് മന്ത്രിയോട് വിനായകന്റെ അച്ഛൻ കൃഷ്ണൻ കുട്ടി
ഏങ്ങണ്ടിയൂർ: വിനായകന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് പിതാവ് കൃഷ്ണൻകുട്ടി മന്ത്രി എ.കെ. ബാലനോട് ആവശ്യപ്പെട്ടു. പാവറട്ടി പോലീസ് മർദിച്ചതിൽ മനംനൊന്ത് ആത്മഹത്യചെയ്ത വിനായകന്റെ വീട്ടിൽ സന്ദർശനം നടത്തിയ മന്ത്രി എ.കെ. ബാലനോട് പിതാവ് തന്റെ ആവശ്യം അറിയിച്ചത്. ക്രൈംബ്രാഞ്ച് സ്പെഷ്യൽ സ്ക്വാഡ് കേസ് അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞപ്പോൾ തനിക്ക് അത് വിശ്വാസമില്ലെന്നും, പോലീസിലെ തന്നെ ഒരു വിഭാഗമായ ക്രൈംബ്രാഞ്ച് കേസ് തേച്ചുമാച്ചുകളയുമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. നിങ്ങൾക്കുവേണമെങ്കിൽ സ്വകാര്യ അന്യായം നൽകാമെന്നും വിനായകന്റെ കുടുംബത്തോടൊപ്പം സർക്കാർ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി. ദളിത് എന്നുകേൾക്കുന്പോൾ ചില പോലീസുകാർക്ക് വിറളി പിടിക്കുന്നു. ഈ വിഭാഗക്കാർ പോലീസ് സ്റ്റേഷനുകളെ മൂന്നാംമുറ കേന്ദ്രങ്ങളാക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. മന്ത്രിയോടൊപ്പം സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. അശോകൻ, പി.എം. അഹമ്മദ്, എം.എ. ഹാരീസ് ബാബു, കെ.ആർ. സാംബശിവൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ്…
Read More“ഭാഗ്യം കടാക്ഷിച്ചില്ല’..! അന്യസംസ്ഥാന ലോട്ടറികൾക്കെതിരെ കേരള ലോട്ടറി വകുപ്പ് പണി തുടങ്ങി; മിസോറാം ലോട്ടറി വിറ്റ അഞ്ച് പേരെ പിടികൂടി; ഇവർ 18 ലക്ഷം രൂപയുടെ ലോട്ടറി വിറ്റതായി കണ്ടെത്തി
പാലക്കാട്: അന്യസംസ്ഥാന ലോട്ടറികൾക്കെതിരെ ലോട്ടറി വകുപ്പ് നടപടികൾ ആരംഭിച്ചു. പാലക്കാട്ട് മിസോറാം ലോട്ടറി വിറ്റ അഞ്ച് പേരെ അധികൃതർ പിടികൂടി. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നത് അഞ്ച് കോടിയിലധികം ടിക്കറ്റുകളും അധികൃതർ പിടിച്ചെടുത്തു. ഇവർ 18 ലക്ഷം ടിക്കറ്റുകൾ വിറ്റതായും അന്വേഷണസംഘം കണ്ടെത്തി. സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങാതെയാണ് മിസോറാം ലോട്ടറി കേരളത്തിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നതെന്നു ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ലോട്ടറി വകുപ്പ് ശക്തമായ നടപടി അന്യസംസ്ഥാന ലോട്ടറികൾക്കെതിരേ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലോട്ടറി വകുപ്പിന്റെ നടപടികൾ.
Read Moreഇതൊന്നു കാണാൻ ആരുമില്ലേ അവിടെ…! ലൈഫ് പദ്ധതയിൽ നിന്നും പുറത്തായി; ടാർപോളിന് കീഴിൽ നിന്നും ചോരാത്ത കൂരയെന്ന ആയിഷയുടെ സ്വപ്നം ഇനിയും അകലെ
ശ്രീകൃഷ്ണപുരം: കരിന്പുഴ പഞ്ചായത്തിലെ പതിനേഴാം വാർഡ് ആറ്റാശ്ശേരി പനാംകുന്നിൽ താമസിക്കുന്ന നാരായക്കട അയമുവിന്റെ മകൾ ആയിഷക്ക് വീടെന്ന സ്വപ്നത്തിലേക്കുള്ള ദൂരം അകലുന്നു.ആശണർക്കും,വിധവകൾക്കും,പരസഹായമില്ലാത്തവർക്കും മുൻഗണന നൽകുമെന്നറിയിച്ച് നടപ്പിലാക്കുന്ന ലൈഫ് പദ്ധതിയിലും ആയിഷക്ക് സ്ഥാനമില്ല.ഗ്രാമ സഭ ബുക്കിൽ ഒന്നാമതുള്ള ആയിഷയുടെ സ്ഥാനം ലൈഫ് ലിസ്റ്റിൽ നിന്നും പറിച്ചെറിഞ്ഞപ്പോൾ ചോരാത്ത കൂരയെന്ന ആയിഷയുടെ സ്വപ്നവും പിഴുതെറിയപ്പെട്ടു. അഞ്ചു വർഷത്തിലധികമായി ടാർപോളിൻ മേഞ്ഞ ഒറ്റമുറി വീട്ടിലാണ് ആയിഷയുടെ താമസം. പരസഹായത്തിനു ആരുമില്ല.വർഷങ്ങൾക്ക് മുന്പ് ഭർത്താവും,പിതാവും മരണപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്ത് കിട്ടുന്ന വരുമാനമാണ് ഏക ആശ്രയം. പഞ്ചായത്തിൽ നടപ്പിലാക്കുന്ന ആദ്യ ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി ആയിഷക്ക് വീട് നാൽകാൻ ഉദ്ദേശിച്ചിരുന്നതായി പഞ്ചായത്ത് അംഗം പി.എ.തങ്ങൾ പറഞ്ഞു.എന്നാൽ ലൈഫ് പദ്ധതി പ്രഖ്യാപിച്ചതോടെ മറ്റു പദ്ധതികളൊന്നും നടപ്പിലായില്ല.ലൈഫ് പദ്ധതിയുടെ എ ഫോറത്തിൽ അപേക്ഷ നൽകുകയും ചെയ്തിരുന്നു.ലിസ്റ്റ് പ്രസിദ്ധീകരിച്ചു വന്നപ്പോൾ ആയിഷ ലിസ്റ്റിൽ നിന്നും…
Read Moreപോലീസായി അഭിനയിച്ച് ആറുപവൻ മോഷ്ടിച്ചു; ഈ റോഡിൽ കള്ളന്മാരുടെ ശല്യമുണ്ടെന്ന് പറഞ്ഞ് വീട്ടമ്മയുടെ മാല വാങ്ങി കടലാ സിൽ പൊതിഞ്ഞു നൽകി; വീട്ടിലെത്തി തുറ ന്നു നോക്കിയപ്പോൾ പൊതിയിൽ കല്ലുകൾ
കോയന്പത്തൂർ: പോലീസായി അഭിനയിച്ച് വീട്ടമ്മയിൽനിന്നും ആറുപവൻ മോഷ്ടിച്ചു. സിങ്കനെല്ലൂർ ജ്യോതിനഗർ രാജേശ്വരി (54)യുടെ സ്വർണമാണ് കവർന്നത്. ലക്ഷ്മിപുരം വീഥിയിലൂടെ നടന്നുപോകുന്നതിനിടെ രാജേശ്വരിയുടെ അടുത്തേക്ക് പോലീസെന്നു പരിചയപ്പെടുത്തി രണ്ടുപേരെത്തി ഇവിടെ കള്ളന്മാരുടെ ശല്യം രൂക്ഷമായതിനാൽ ആഭരണങ്ങൾ ധരിച്ചു നടക്കുന്നതു സുരക്ഷിതമല്ലെന്നു പറഞ്ഞു. തുടർന്ന് രാജേശ്വരി അണിഞ്ഞിരുന്ന ആഭരണങ്ങൾ അഴിച്ചുവാങ്ങി പേപ്പറിനുള്ളിൽ പൊതിഞ്ഞു നല്കി.വീട്ടിലെത്തി പൊതി അഴിച്ചുനോക്കിയപ്പോൾ കല്ലുകൾ കണ്ടതോടെ താൻ കബളിപ്പിക്കപ്പെട്ട വിവരം മനസിലായതോടെ സിങ്കാനല്ലൂർ പോലീസിനു പരാതി നല്കി. പോലീസ് മോഷ്ടാക്കൾക്കായി അന്വേഷണം തുടങ്ങി.
Read Moreഞങ്ങളുണ്ട് കൂടെ..! ചിത്രയ്ക്ക് നീതി നിഷേധിച്ചതിനെതിരെ പ്രതിഷേധ കൂട്ടായ്മ; ചിത്ര പഠിക്കുന്ന കോളജിലെ വിദ്യാർഥികളും മാനേജ്മെന്റും ചേർന്നാണ് പ്രതിഷേധ കൂട്ടാമ സംഘടിപ്പിച്ചത്
ശ്രീകൃഷ്ണപുരം: ഏഷ്യൻ അത്ലറ്റിക് സ്വർണമെഡൽ ജേത്രിയും വിടിബി കോളജ് വിദ്യാർത്ഥിനിയുമായ പി.യു. ചിത്രയ്ക്ക് ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം നിഷേധിച്ചതിനെതിരെ കോളജ് മാനേജ്മെന്റ് ജീവനക്കാർ, വിദ്യാർഥികൾ എന്നിവരുടെ പ്രതിഷേധ കൂട്ടായ്മ നടത്തി. കടന്പഴിപ്പുറം ബസ് സ്റ്റാൻഡിൽ നടന കൂട്ടായ്മ കോളജ് ട്രസ്റ്റ് മാനേജർ ജയരാമൻ നന്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ഇ ജയൻ അധ്യക്ഷനായി. പരിശീലകൻ സിജിൻ, സന്ദീപ്, പ്രഫ. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
Read Moreഇനി ആവർത്തിച്ചാൽ..! വിദ്യാർഥികളോട് അപമര്യാദയായി പെരുമാറുകയും ഇറക്കിവിടുകയും ചെയ്ത ബസുകൾ തടഞ്ഞ് ജീവനക്കാർക്ക് താക്കീത് നൽകി കെഎസ്.യു പ്രവർത്തകർ
വടക്കഞ്ചേരി: വിദ്യാർഥികളോട് അപമര്യാദയായി പെരുമാറുന്ന ബസുകൾ തടഞ്ഞ് ജീവനക്കാർക്ക് കെ.എസ്.യു, യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ താക്കീതു നല്കി. ഇന്നലെ രാവിലെ വടക്കഞ്ചേരി ടൗണിൽ ചെറുപുഷ്പം സ്റ്റോപ്പിലും ആരതി സ്റ്റോപ്പിലുമായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. ട്രാഫിക് നിയന്ത്രിക്കുന്ന ഹോംഗാർഡിനെ കബളിപ്പിച്ച് വിദ്യാർഥികളെ ഏറെനേരം വഴിയോരത്ത് നിർത്തുന്ന ബസ് ജീവനക്കാരെയും പ്രവർത്തകർ താക്കീതു ചെയ്തു വിട്ടു. മഴയായാലും വെയിലായാലും ബസുകാരുടെ ഈ അഭ്യാസം നിത്യസംഭവമാണ്. ഹോംഗാർഡ് ഇടപെട്ട് വിദ്യാർഥികളെ കയറ്റിയാൽ ബസിൽ വച്ച് വിദ്യാർഥികളോട് അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും വഴിയിൽ ഇറക്കിവിടുന്ന സംഭവങ്ങളുമുണ്ട്. തൃശൂർ-പാലക്കാട്, തൃശൂർ-ഗോവിന്ദാപുരം ബസുകളിലാണ് കൂടുതലായി വിദ്യാർഥികളെ നെട്ടോട്ടമോടിക്കുന്നത്. മറ്റു യാത്രക്കാർ ഇടപെട്ട് വിദ്യാർഥികളെ കയറ്റിയാൽ ഇറങ്ങേണ്ട സ്റ്റോപ്പുവരെ വിദ്യാർഥികളോട് മോശമായി പെരുമാറുകയും അവരെ മാനസികമായി വേദനിപ്പിച്ച് പിറ്റേദിവസം ബസിൽ വരാത്ത വിധമാക്കുന്ന തന്ത്രങ്ങളും നടത്തുന്നതായി വിദ്യാർഥികൾ പറഞ്ഞു. ഇത്തരം ജീവനക്കാരെ ഒഴിവാക്കി യാത്ര സുഗമമാക്കണമെന്നാണ് മറ്റു യാത്രക്കാരുടെയും…
Read More