തൃശൂർ: വരൾച്ചാ മുൻകരുതൽ നടപടികളുടെ ഭാഗമായി വാട്ടർ അഥോറിറ്റിയും ജലനിധിയും ചേർന്ന് സംസ്ഥാനത്താകെ കുഴൽകിണറുകൾ നന്നാക്കിയെടുക്കുമെന്നു ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. പ്രവർത്തനസജ്ജമായ 12,000 എണ്ണത്തിനു പുറമേ, 5585 കുഴൽകിണറുകൾ പുതിയതായി നിർമിക്കും. മലപ്പുറം-289, പാലക്കാട്-260, തൃശൂർ-300 എന്നീ ക്രമത്തിൽ കുഴൽക്കിണറുകൾ സജ്ജമാക്കും. നടപടിക്രമങ്ങൾക്കു സംസ്ഥാനതലത്തിൽ 12 കോടി രൂപയുടെ പ്രവർത്തനാനുമതി ലഭിച്ചിട്ടുണ്ട്. വരൾച്ചയെ നേരിടാനുള്ള ശ്രമങ്ങൾക്കു പണം പ്രശ്നമാകില്ലെന്നു ധനമന്ത്രിയും മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളുടെ വരൾച്ചാ മുൻകരുതൽ നടപടികളുടെ ഭാഗമായി ജലവിഭവവകുപ്പ് തൃശൂർ രാമനിലയത്തിൽ സംഘടിപ്പിച്ച അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരൾച്ച രൂക്ഷമാകുന്നതിനുമുൻപേ, ഫെബ്രുവരി മാസത്തിൽ തന്നെ വെള്ളമെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. നടപടികൾ എല്ലാം പൂർണമാണെന്ന് അഭിപ്രായമില്ല. ചിലയിടത്തു വെള്ളമെത്തിക്കാനുള്ള പൈപ്പുകളില്ല. തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടാൽ ശുദ്ധീകരിച്ച വെള്ളമെത്തിക്കാൻ സൗകര്യമുണ്ടാക്കും. സൗജന്യമായി നല്കുന്ന…
Read MoreCategory: Palakkad
വെറും കളിപ്പാപ..! മുന്നണിയിൽ ശക്തിയുള്ള പാർട്ടിയൊന്നുമല്ല സിപിഐയെന്ന് ഇ.പി ജയരാജൻ
തൃശൂർ: ജനയുഗം നിലവാരത്തകർച്ചയുടെ മാധ്യമമായി മാറിക്കഴിഞ്ഞുവെന്ന് മുൻ മന്ത്രി ഇ.പി.ജയരാജൻ. മുന്നണിമര്യാദകൾ പാലിക്കാതെയാണ് സിപിഐ മുഖപത്രം പ്രവർത്തിക്കുന്നതെന്നും ജയരാജൻ കുറ്റപ്പെടുത്തി. ചില സങ്കുചിത താത്പര്യങ്ങൾ വെച്ച് ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവരുടെ കൈയിലെ പാവയായി സിപിഐ മാറിയെന്ന് തുറന്നടിച്ച ജയരാജൻ മുന്നണിയിൽ നിന്നു പ്രവർത്തിച്ചില്ലെങ്കിൽ സിപിഐ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പും നൽകി. മുന്നണിയിൽ അത്ര ശക്തിയുള്ള പാർട്ടിയൊന്നുമല്ല സിപിഐ എന്നും അദ്ദേഹം പറഞ്ഞു. സംഗമം സാംസ്കാരികവേദി സംഘടിപ്പിച്ച നോട്ടുറദ്ദാക്കലും ഇന്ത്യൻ സന്പദ് ഘടനയും എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്യാൻ എത്തിയ ജയരാജൻ മാധ്യമപ്രവർത്തരോട് സംസാരിക്കുകയായിരുന്നു.
Read Moreആ ചിരിമാഞ്ഞിട്ട് ഒരു വർഷമാകുന്നു… കലാഭവൻ മണിയുടെ ചരമവാർഷികമായ മാർച്ച് 4, 5, 6 തീയതികളിൽ വിവിധ കലാപരിപാടികൾ
ചാലക്കുടി: കലാഭവൻ മണിയുടെ ഒന്നാം ചരമവാർഷികം മാർച്ച് 4, 5, 6 തീയതികളിൽ വിവിധ പരിപാടികളോടെ ആചരിക്കാൻ സംഘാടകസമിതി തീരുമാനിച്ചു. നാലിനു വിവിധ പഞ്ചായത്തുകളിൽ മണി അഭിനയിച്ച് ചിത്രങ്ങളുടെ പ്രദർശനം നടത്തും. അഞ്ചിനു നാടൻപാട്ട് കലാകാരന്മാരുടെ നേതൃത്വത്തിൽ നാടൻപാട്ടുകൾ അവതരിപ്പിക്കും. ആറിനു അനുസ്മരണ സമ്മേളനം നടത്തും. സംഘാടകസമിതി യോഗത്തിൽ കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ കണ്ണത്ത് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സണ് ഉഷ പരമേശ്വരൻ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിൽ, അഡ്വ. കെ.ബി.സുനിൽകുമാർ, സംവിധാകൻ സുന്ദർദാസ്, പി.എം.ശ്രീധരൻ, ഇ.സി.സുരേഷ്, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreനല്ലത് ചേരത്തില്ലല്ലോ..! നാട്ടിൽ വേണ്ടാത്ത ചക്ക കടൽ കടന്നപ്പോൾ താരമായി; സായിപ്പ് ചക്കയ്ക്ക് നൽകിയ ഇടം ബർഗർ പട്ടികയിൽ
കൊച്ചി: നാട്ടിൻപുറങ്ങളിലെ പറന്പിലും വഴിയിലും വീണു ചീഞ്ഞു നശിക്കുന്ന ചക്കയ്ക്കു വിദേശത്തു താരപരിവേഷം. കടൽ കടന്നെത്തുന്ന ചക്കയ്ക്കു ബർഗർ എന്ന വിഭവത്തിലാണു സായിപ്പ് ഇടംകൊടുത്തിരിക്കുന്നത്. അമേരിക്കൻ വിഭവമായ ടെരിയാക്കിയിൽ കോഴിയിറച്ചിക്കു പകരമായും പച്ചച്ചക്ക ഉപയോഗിക്കുന്നു. ചക്കക്കുരു പൊടിച്ചുണ്ടാക്കുന്ന പാസ്തയാണു വിദേശത്തെ പുതിയ ഇഷ്ടവിഭവം. സംസ്ഥാന വാണിജ്യ-വ്യവസായ വകുപ്പ് കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നടത്തിവരുന്ന ബിസിനസ് മീറ്റായ വ്യാപാർ-2017ൽ ചക്കയ്ക്കു വലിയ പ്രാധാന്യമാണു ലഭിച്ചിരിക്കുന്നത്. ചക്കയിൽനിന്ന് ഇരുപതോളം ഉത്പന്നങ്ങളുണ്ടാക്കുന്ന കന്പനികൾ വരെ വ്യാപാർ മീറ്റിലുണ്ട്. അമേരിക്കയിൽനിന്നും യൂറോപ്പിൽ നിന്നുമുള്ള ആവശ്യത്തിനനുസരിച്ച് ബർഗറിനുളളിൽ വയ്ക്കുന്ന കട്ലറ്റ്, അമേരിക്കൻ ഭക്ഷണമായ ടെരിയാക്കി എന്നിവയ്ക്കുവേണ്ടിയെല്ലാം ചക്കയ്ക്ക് കരാർ ലഭിക്കുന്നുണ്ടെന്നു കണ്ണൂരിൽനിന്നുള്ള കെ. സുഭാഷ് പറഞ്ഞു. ചക്കക്കുരു പൊടിച്ചെടുത്താണ് പാസ്ത നിർമിക്കുന്നത്. ചക്ക അധിഷ്ഠിത ഉത്പന്നങ്ങൾക്ക് വിദേശത്തു ഡിമാൻഡ് കൂടിവരികയാണെന്നും അദ്ദേഹം പറഞ്ഞു.കീടനാശിനി വിമുക്തവും ആരോഗ്യവർധകവുമാണെന്നതാണ് ചക്കയുടെ പ്രധാന വാണിജ്യ സവിശേഷത. മലേഷ്യ, തായ്…
Read Moreഈ മണി മരണമണി..! അതിരപ്പള്ളി പദ്ധതിയുമായി മന്ത്രി മുന്നോട്ട് പോയാൽ അത് സർക്കാരിന്റെ മരണമണിയെന്ന് ഹസൻ
തൃശൂർ: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോയാൽ അതു പിണറായി സർക്കാരിന്റെ മരണമണി മുഴക്കമായിരിക്കുമെന്നു ജനശ്രീ സംസ്ഥാന ചെയർമാൻ എം.എം. ഹസൻ.പരിസ്ഥിതിക്ക് അനുസൃതമായ വികസനം മാത്രമാണ് സുസ്ഥിര വികസനം. എതിർപ്പുകൾ വകവയ്ക്കാതെ പദ്ധതി നടത്തിയേ തീരൂവെന്ന നിർബന്ധം ഒരു കാരണവശാലും സർക്കാർ സ്വീകരിക്കരുതെന്നാണ് ജനങ്ങളുടെ ഭാഗത്തു നിന്നുകൊണ്ടുള്ള ജനശ്രീയുടെ ആവശ്യം. പരിസ്ഥിതിയേയും ആവാസ വ്യവസ്ഥയേയും തകർക്കുകയും ചാലക്കുടിപ്പുഴയെ ഊറ്റുകയും ചെയ്യുന്ന പദ്ധതിയുമായി മുന്നോട്ടു പോകുമെന്നാണ് വൈദ്യുതിമന്ത്രി എം.എം.മണി പ്രഖ്യാപിച്ചത്. ഇതിനു മന്ത്രി തയാറായാൽ സർവശക്തിയുമെടുത്ത് ചെറുക്കാനുള്ള ചുമതല നമുക്കോരോരുത്തർക്കുമുണ്ട്. ഇതിനെ രാഷ്ട്രീയമായി കാണരുതെന്നും ഹസൻ പറഞ്ഞു. ജനശ്രീ മിഷൻ പത്താം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ജില്ലാ ക്യാന്പും അരണാട്ടുകര ടാഗോർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസൻ. ജില്ലാ ചെയർമാൻ ഒ.അബ്ദുറഹ്മാൻകുട്ടി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ മുഖ്യാതിഥിയായി. ജനശ്രീ മിഷൻ സെക്രട്ടറി ഡോ.ബി.എസ്.ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
Read Moreപിന്നിൽ ചുവപ്പൻ നയങ്ങൾ : ഭൂമാഫിയയുടെ പ്രതികാരം; നെല്ല് വിളവെടുക്കാനാകാതെ വയോധികയായ വിധവ
പട്ടിക്കാട്: ഭൂമാഫിയയുടെ പ്രതീകാരത്തിൽ വിളഞ്ഞ നെല്ല് വിളവെടുക്കാനാവാതെ വിധവയായ വയോധിക. പുത്തൂർ ഗ്രാമപഞ്ചായത്തിലെ നന്പ്യാർ റോഡിൽ തുളിയാകുന്ന് പാടശേഖരത്തിലാണ് സംഭവം. ഒളരിക്കര കോരപ്പത്ത് വീട്ടിൽ രമാദേവി ടീച്ചറുടെ (65) നെൽകൃഷിയാണ് വിളവെടുക്കാനാവാതെ നശിച്ചുകൊണ്ടിരിക്കുന്നത്.ഭർത്താവ് കോരപ്പത്ത് ഗോപാലൻ നായർ മരിച്ചുപോയതിനുശഷം 60 സെന്റ് സ്ഥലത്ത് നടത്തിവരുന്നത് ടീച്ചറാണ്. 42 വർഷക്കാലമായി ഇവർ കൃഷി നടത്തുന്നു. തൃശൂർ ഒളരിയിൽ താമസമാക്കിയ ടീച്ചറും കുടുംബവും അവിടെനിന്നും വന്നാണ് കൃഷി കാര്യങ്ങൾ നോക്കി നടത്തിയിരുന്നത്. എന്നാൽ, പ്രദേശത്ത് ഇവരുടെ കൃഷിയിടത്തിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും കന്നുകാലികളുടെ കടന്നുകയറ്റവും മറ്റു ശല്യങ്ങളും മൂലം വരന്പ് നിർമിച്ച് വേലികെട്ടി. ഇതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കമായത്. വേലി പൊളിക്കണമെന്ന നിലപാടുമായി ചിലർ രംഗത്തുവന്നു. പിന്നീട് പുത്തൂർ പഞ്ചായത്ത് മെന്പർ ഷാജിയുടെ നേതൃത്വത്തിൽ വന്ന് പുതിയ റോഡ് നിർമിക്കേണ്ടതുകൊണ്ട് വേലി പൊളിക്കണമെന്നും കൃഷിയിടത്തിന്റെ ഒരുഭാഗം സൗജന്യമായി റോഡ് നിർമാണത്തിന് വിട്ടു നൽകണമെന്നും…
Read Moreഗുണ്ടകളുടെ ജീവിതം..! യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 4പേർ അറസ്റ്റിൽ; പരിക്കേറ്റ റിജോ ഗുണ്ടലിസ്റ്റിൽപ്പെട്ടയാൾ
ഇരിങ്ങാലക്കുട: യുവാവിനെ സംഘം ചേർന്ന് മർദ്ദിക്കുകയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുക യുംചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. തുന്പൂർ കണ്ണന്പുഴ വീട്ടിൽ വർഗീസിന്റെ മകൻ റിജോയ് (39)നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തെത്തുടർന്ന് ഒളിവിലായിരുന്ന പുത്തൻചിറ സ്വദേശികളായ ശാന്തിനഗറിൽ ലോലൻ ബിജു എന്ന ബിജു (42), അടയണിപറന്പിൽ കോഴി സലിം എന്ന സലിം (36), കണ്ണംപുഴ വീട്ടിൽ ഷെൽബിൻ എന്ന കോലൻ ഷെൽബിൻ (41), തുന്പൂർ ചൂണ്ടേപറന്പിൽ ജിംസൻ (45) എന്നിവരെയാണ് ഇരിങ്ങാലക്കുട സിഐ എം.കെ സുരേഷ് കുമാറും സംഘവും വിവിധ സ്ഥലങ്ങളിൽ നിന്നും പിടികൂടിയത്. പ്രതിയായ ചൂണ്ടേപറന്പിൽ ജിൻസനെ കഴിഞ്ഞവർഷം പരിക്കേറ്റ റിജോയ് ആക്രമിക്കുകയും വീട് തല്ലിപൊളിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിറകിലെന്നു പോലിസ് പറഞ്ഞു. റിജോയെ ആദ്യം ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്വാസകേശത്തിനേറ്റ മുറിവ് ഗുരുതരമായതിനാൽ എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. റിജോയുടെ നില ഇപ്പോഴും…
Read Moreജാഗ്രതൈ! അമ്മയും മക്കളും ബ്ലാക്ക് ബെൽറ്റാണ്! എല്ലാ പിന്തുണയുമായി ഭർത്താവ് അജിത്തും
സ്വന്തം ലേഖകൻ കൊടകര: നിരന്തരമായ പരിശീലനത്തിനൊടുവിൽ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയതിന്റെ ആഹ്ലാദത്തിലാണ് കൊടകര മരത്തോന്പിള്ളിയിലെ ഒരമ്മയും രണ്ടു പെണ്മക്കളും. മരത്തോന്പിള്ളി ആന്തപ്പിള്ളി വീട്ടിൽ സുമി എന്ന 34 കാരിയും മക്കളായ കൃഷ്ണേന്ദുവും കൃഷ്ണപ്രിയയുമാണ് ഒരുമിച്ച് കരാട്ടെ ബ്ലാക്ക്ബെൽറ്റ് കരസ്ഥമാക്കിയത്. ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനുള്ള കരുത്താർജിക്കാനാണ് സുമി നാലുവർഷം മുന്പ് മക്കളെ കരാട്ടെ പരിശീലനത്തിനയച്ചത്. മക്കളോടൊപ്പം കരാട്ടെ സ്കൂളിലെത്തിയ സുമിയോട് കരാട്ടെ പഠിക്കുന്നോ എന്ന് പരിശീലക ഷിമ ചോദിച്ചു.എങ്കിൽ ഒരു കൈ നോക്കുക തന്നെ എന്നായി സുമി. ഭരതനാട്യവും സംഗീതവും അഭ്യസിച്ചിട്ടുള്ള സുമിക്കു കരാട്ടെ വഴങ്ങുമോ എന്നു സംശയമുണ്ടായിരുന്നു. എന്നാൽ, ഭർത്താവ് അജിത്ത് കൂടി പ്രോത്സാഹിപ്പിച്ചതോടെ ആ വെല്ലുവിളി ഏറ്റെടുത്തു. സ്വകാര്യസ്ഥാപനത്തിലെ അക്കൗണ്ടന്റ് ജോലിക്കൊപ്പം കരാട്ടെ പരിശീലനവും മുടക്കമില്ലാതെ നടത്തി.നാലുവർഷത്തെ പരിശീലനത്തിനൊടുവിലാണ് കഴിഞ്ഞദിവസം ഇവർ ബ്ലാക്ക് ബെൽറ്റിന് അർഹത നേടിയത്. ഒപ്പം എട്ടാംക്ലാസുകാരിയായ കൃഷ്ണേന്ദുവും ആറാം ക്ലാസുകാരിയായ…
Read Moreപോലീസുകാർക്ക് ആപ്പുമായി…! പിന്നിൽ തൃശൂരിലെ മിടുക്കർ; ഇതോടെ റിപ്പോർട്ടുകൾ കടലാസ് രഹിതമാകും
സ്വന്തം ലേഖകൻ തൃശൂർ: പാസ്പോർട്ട് അപേക്ഷകരുടെ പോലീസ് വെരിഫിക്കേഷൻ വേഗത്തിലാക്കാൻ തൃശൂരിലെ പോലീസുകാർ തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ സംസ്ഥാന പോലീസ് സേനയിൽ നടപ്പാക്കുന്നു. പുതിയ വിദ്യയോടെ, പാസ്പോർട്ട് അപേക്ഷകരെക്കുറിച്ചു പോലീസ് നടത്തുന്ന അന്വേഷണം പൂർണമായും ഡിജിറ്റൽ രൂപത്തിലാകും. അന്വേഷണ റിപ്പോർട്ടുകൾ കടലാസ് രഹിതവുമാകും. ആദ്യഘട്ടത്തിൽ തൃശൂർ റൂറൽ ജില്ലയിലെ മാള പോലീസ് സ്റ്റേഷനിലും സിറ്റി പോലീസിനു കീഴിലുള്ള ഗുരുവായൂർ പോലീസ് സ്റ്റേഷനിലുമാണ് ഈ സംവിധാനം നടപ്പാക്കുന്നത്. ഇവിഐപി എന്ന പേരിലുള്ള ഈ വിദ്യയുടെ പൂർണ പേര് ഇലക്ട്രോണിക് വെരിഫിക്കേഷൻ ഇന്റർഫേസ് ഫോർ പാസ്പോർട്ട് ആപ്ലിക്കേഷൻസ്. പാസ്പോർട്ട് വെരിഫിക്കേഷൻ മൊബൈൽ ഫോണ് മുഖേന അതിവേഗത്തിലാക്കാവുന്ന ഈ വിദ്യയുടെ ഉദ്ഘാടനം നാളെ തൃശൂർ കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ നടക്കും. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ പോലീസ് സേനാംഗങ്ങളുടെ ജോലിഭാരം കുറയും. നിലവിൽ ഓരോ ദിവസവും പാസ്പോർട്ട് റീജണൽ ഓഫീസിലെത്തുന്ന അപേക്ഷകൾ…
Read Moreവിദ്യാഭ്യാസം സമൂഹ നിർമിതിക്കുള്ള ഉപകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പട്ടാമ്പി: വിദ്യാഭ്യാസമെന്നത് സമൂഹ നിർമിതിക്കുള്ള ഉപകരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പട്ടാമ്പി ഗവ. കോളജിൽ 1.60 കോടി ചെലവിൽ പുതുതായി നിർമിച്ച അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കലാലയങ്ങൾ പഠനത്തോടൊപ്പം സംവാദത്തിനും അഭിപ്രായ സംഘട്ടനത്തിനു മുള്ള വേദിയാകണം. കലാ സാംസ്കാരിക രാഷ്ര്ടീയ രംഗങ്ങളിലെ അതികായകരെല്ലാം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ വളർന്നുവന്നവരാണ്. പ്രതികരണ ശേഷിയുള്ള തലമുറയെ സൃഷ്ടിക്കാൻ അധ്യാപകൻ വഹിക്കേണ്ട പങ്ക് വലുതാണ്. സമൂഹത്തിലും പ്രകൃതിയിലും കാലത്തിലും വന്ന മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള പഠനം നടത്തിയാലെ യുവതലമുറക്ക് മനുഷ്യന്റെ പ്രശ്നങ്ങൾ പരിഹരിക്കാനാകു. സമൂഹത്തിന്റെ പൊതു ആവശ്യങ്ങൾ മൊത്തമായി കാണുന്ന വിദ്യാഭ്യാസ നയമാണ് സർക്കാരിന്റേത്. ചില സ്വാശ്രയ കോളജുകളിൽ വിദ്യാർഥി സംഘടനാ പ്രവർത്തനം അനുവദിക്കുന്നില്ല. പ്രതികരണ ശേഷിയില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാൻ അരാഷ്ര്ടീയ വാദം കാരണമാകും. അത്തരം കോളജുകളിൽ വർഗീയതയും വിദ്യാർഥികളിൽ മയക്കു മരുന്ന് വ്യാപനവും വർധിച്ചു വരുന്നുണ്ട്. രക്ഷിതാക്കളും…
Read More