വടക്കഞ്ചേരി: പ്രിയപ്പെട്ട സ്ഥാനാർഥികളേ, രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളേ, ജനപ്രതിനിധികളെ ആന ഉൾപ്പെടെയുള്ള വന്യമൃഗ ശല്യത്തിൽ മലയോര ഗ്രാമങ്ങൾ പലതും ഇല്ലാതാകുന്നു. തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ ഇനി മലയോരത്ത് അധികമാരുമുണ്ടാകില്ല. ശേഷിക്കുന്ന കുടുംബങ്ങളുടെ ദുരിതങ്ങൾ നേരിട്ടു മനസിലാക്കി പ്രതിവിധിപറഞ്ഞ് വോട്ടു ചോദിക്കൂ. ഈ തെരഞ്ഞെടുപ്പു സമയത്തല്ലാതെ പിന്നെ എപ്പോഴാണ് നിങ്ങൾ ഇവരുടെ വേദനകളും കഷ്ടപ്പാടുകളും കാണുക. ആലത്തൂർ നിയോജക മണ്ഡലത്തിലെ കിഴക്കഞ്ചേരി പഞ്ചായത്തിൽപ്പെടുന്ന ചൂരുപാറ, മണ്ണെണ്ണക്കയം, കവിളുപ്പാറ, ഓടംതോട് തുടങ്ങിയ മലയോര ഗ്രാമങ്ങളിൽ പലയിടത്തും താമസമുള്ള വീടുകൾ നാമമാത്രമായി ചുരുങ്ങി. ചൂരുപ്പാറയിൽ മുപ്പതിലേറെ വീടുകളുണ്ടായിരുന്നത് ഇപ്പോൾ രണ്ടുവീട് മാത്രമാണ് ശേഷിച്ചിട്ടുള്ളത്. ആനയെപേടിച്ച് എല്ലാവരുംതന്നെ മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറി. മലയോരത്ത് നാലും അഞ്ചും ഏക്കർ ഭൂമിയുള്ളവർ ആനയെ പേടിച്ച് താഴെ വാടകകെട്ടിടങ്ങളിൽ ദുരിത ജീവിതത്തിലാണ്. ഇവിടുത്തെ കടകളുടെയെല്ലാം പ്രവർത്തനം നിലച്ചു. വഴി ചോദിക്കാൻപോലും വഴിയിലോ വീടുകളിലോ ആളില്ലാത്ത സ്ഥിതി. പൂട്ടിയിട്ട…
Read MoreCategory: Palakkad
മാലിന്യം കുമിഞ്ഞുകൂടി മംഗലംപുഴ പച്ചപ്പുഴയായി; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
വടക്കഞ്ചേരി: ഒഴുക്കുനിലച്ച മംഗലംപുഴ ‘പച്ചപ്പുഴ’യായി മാറി. മംഗലംപാലത്തിനു താഴെ പുഴയുടെ താഴ്ന്ന ഭാഗത്ത് വെള്ളത്തിനാണ് പച്ച നിറമായിട്ടുള്ളത്. പായലുകളുടെ സാന്നിധ്യം കൂടുന്നതാണ് ഈ നിറവ്യത്യാസത്തിന് കാരണമെന്ന് ശാസ്ത്രാധ്യാപകർ പറയുന്നു. വെള്ളം പച്ചനിറമായി പുഴ കാണാൻ ഭംഗിയുണ്ടെങ്കിലും ഇത് അപകടകരമായ സ്ഥിതിയാണ്. പുഴയിൽ മാലിന്യം അടിഞ്ഞു കൂടിയിട്ടുണ്ടെന്നതിന്റെ ഏറ്റവും ബാഹ്യമായ ലക്ഷണമാണിത്. പ്രത്യേകിച്ച് കക്കൂസ് മാലിന്യങ്ങൾ പുഴവെള്ളത്തിൽ കലരുമ്പോൾ നൈട്രജന്റെയും ഫോസ്ഫറസിന്റെയും അളവ് അമിതമായി കൂടും. പായലുകളുടെ മികച്ച ഭക്ഷണമാണിത്. ഇതുവഴി പായലുകൾ അനിയന്ത്രിതമായി വളരുകയും വെള്ളത്തിനു മുകളിൽ പച്ച ആവരണമായി പടരും. ഇങ്ങനെയുള്ള വെള്ളത്തിൽ ഓക്സിജന്റെ അളവ് നന്നേ കുറയും. വെള്ളത്തിലെ മത്സ്യങ്ങളുടെയും മറ്റു ജലജീവികളുടെയും നിലനിൽപ്പും അവതാളത്തിലാക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വിദഗ്ദർ പറയുന്നു. തെളിഞ്ഞ നീല നിറത്തിലാണ് വെള്ളം കാണേണ്ടത്. ഇങ്ങനെ പച്ച കളറിൽ കാണുന്ന വെള്ളത്തിൽ കുളിക്കുകയോ തുണി കഴുകുകയോ വെള്ളത്തിൽ ഇറങ്ങുന്നതുപോലും ത്വക്…
Read Moreകോയമ്പത്തൂര്‍ ചാവടിയില്‍ വാഹനാപകടം; രണ്ടു മലയാളികളടക്കം മൂന്നു പേര് മരിച്ചു ; മരിച്ചത് പാലക്കാട് സ്വദേശികള്‍
പാലക്കാട്: സേലം-കൊച്ചി ദേശീയപാതയില്‍ കോയമ്പത്തൂര്‍ ചാവടി മേല്‍പ്പാലത്തിനു സമീപം കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മലയാളികളടക്കം മൂന്നു പേര് മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം ചേരുങ്കാട് ചന്ദ്രന്റെയും കല്യാണിയുടേയും മകന് അജിത്ത് (25), പിരായിരി പ്രതീക്ഷ നഗറില്‍ ഗണേഷിന്റെ മകന് വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികള്‍. അജിത്തും വിനീഷും ഫോട്ടോഗ്രാഫര്‍മാരാണ്. ഊട്ടിയിലെ സ്കൂളിലെ വാര്‍ഷികാഘോഷം പകര്‍ത്താന്‍ പോയതിനു ശേഷം തിരിച്ചുവരുമ്പോള്‍ ആയിരുന്നു അപകടം. ഇന്നലെ വൈകുന്നേരം ഏഴിനായിരുന്നു സംഭവം. തൃശൂരില്‍ നിന്നും തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന കാര്‍ മുന്നില്‍പെട്ട ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് ഡിവൈഡര്‍ മറികടന്ന് കോയമ്പത്തൂര്‍- പാലക്കാട് ട്രാക്കിലേക്ക് കയറി ഫോട്ടോഗ്രാഫര്‍മാര്‍ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടു കാറുകളും തലകീഴായി മറിഞ്ഞു. ഉള്ളില്‍ കുടുങ്ങിയ കാര്‍ യാത്രക്കാരെ ഓടിക്കൂടിയ മറ്റു യാത്രക്കാരും ലോറി ജീവനക്കാരും ചേര്‍ന്നാണ്…
Read Moreവേസ്റ്റ് കുക്കിംഗ് ഓയിലിൽ സ്റ്റൗ കത്തിച്ച് വള്ളിയോട് ഐടിഐയിലെ ട്രെയ്നികൾ
വടക്കഞ്ചേരി: കണ്ടുപിടുത്തങ്ങളുടെ രാജാക്കൻമാരായ വള്ളിയോട് പോളിടെക്നിക് കോളജിലെ ഐടിഐ ട്രെയ്നികൾ മറ്റൊരു കണ്ടെത്തൽകൂടി നടത്തി സാങ്കേതിക മികവിൽ വിസ്മയം തീർത്തു. യുദ്ധത്തെതുടർന്നുള്ള ഗ്യാസ് ക്ഷാമത്തിൽ പാചകം ബുദ്ധിമുട്ടിലാകുമോ എന്ന ആശങ്കകൾക്ക് പരിഹാരമാകുന്നതാണ് പുതിയ കണ്ടുപിടുത്തം. ഐടിഐ യിലെ മിടുക്കൻമാർ ഇതിനു ലളിതമായ വഴിയിലൂടെയാണ് പരിഹാരം കണ്ടെത്തിയിട്ടുള്ളത്. പപ്പടം, മത്സ്യ- മാംസം, ചിപ്സ്, എണ്ണക്കടികൾ തുടങ്ങിയവ വറുത്തതിനു ശേഷമുള്ള വേയ്സ്റ്റ് ഓയിൽ മതി ട്രെയ്നികൾക്ക് സ്റ്റൗ കത്തിക്കാൻ. ഒരു ലിറ്റർ വേയ്സ്റ്റ് ഓയിൽ കൊണ്ട് അഞ്ചുമണിക്കൂർവരെ സ്റ്റൗ കത്തിക്കാം. ഇതു പൊതുജനങ്ങൾക്കു മുന്നിൽ കാണിച്ചു കൊടുത്ത് വിദ്യാർഥികൾ കൈയടി നേടുകയും ചെയ്തു. ഇന്നലെ രാവിലെ വടക്കഞ്ചേരി ബസ് സ്റ്റാൻഡിലായിരുന്നു പുതിയ കണ്ടുപിടുത്തത്തിന്റെ പ്രദർശനം സംഘടിപ്പിച്ചത്. സീറോ ബജറ്റ് അടുപ്പാണിത്. കൂടി വന്നാൽ 1200 രൂപയുടെ വേയ്സ്റ്റ് സാധന സാമഗ്രികൾ കൊണ്ട് പാചകം നടത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. പുക പ്രശ്നങ്ങളില്ല.…
Read Moreപാലക്കാട് വേനൽച്ചൂട് നാൽപത് ഡിഗ്രിയിലേക്ക്; നിർദേശങ്ങൾ പാലിക്കാം
പാലക്കാട്: വേനൽ ചൂട് ക്രമേണ ശക്തിപ്രാപിക്കുന്നു. ജില്ലയിൽ വരുംദിവസങ്ങളിൽ താപനില 40 ഡിഗ്രിക്കു മുകളിൽ ഉയരാൻ സാധ്യത. നിലവിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് മന്നു വരെ അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യമുള്ളതിനാൽ നേരിട്ട് വെയിൽ ഏൽക്കുന്നതു ഒഴിവാക്കുക എന്നതു തന്നെയാണ് പ്രധാനമായും ചെയ്യേണ്ടത്. സാധാരണ നിലയെക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ അധിക ചൂട് അനുഭവപ്പെടാനിടയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിർദേശം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണം. *ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നതു തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. *നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. *അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ…
Read Moreതൃത്താലയിൽ കനത്ത പോരാട്ടം
പാലക്കാട്: സിറ്റിംഗ് എംഎൽഎയും രണ്ടാം പിണറായി സർക്കാരിലെ മന്ത്രിയുമായ എം.ബി. രാജേഷും കോൺഗ്രസിലെ പ്രമുഖനും രണ്ടു ടേം തൃത്താല എംഎൽഎയുമായിരുന്ന വി.ടി. ബൽറാമും നേർക്കുനേർ വരുമ്പോൾ ഇരുകൂട്ടർക്കുമിതു ജീവൻ മരണ പോരാട്ടം. 2021 ലെ തെരഞ്ഞെടുപ്പിൽ കരുത്തുറ്റ പോരാട്ടം കാഴ്ചവച്ച് വിജയക്കൊടി പാറിച്ചാണ് സിപിഎമ്മിന്റെ എം.ബി. രാജേഷ് മണ്ഡലം പിടിച്ചെടുത്തത്. അത് ഇത്തവണയും ആവർത്തിക്കുമെന്നു സിപിഎം ഉറപ്പിക്കുന്നു. 2011ലും 2016ലും യുഡിഎഫിന്റെ വി.ടി. ബൽറാമിനെ തുണച്ച മണ്ണാണ് തൃത്താല. ഇത്തവണയും ബൽറാം മത്സരത്തിനിറങ്ങുമ്പോൾ യുഡിഎഫിന്റെ വിജയപ്രതീക്ഷയ്ക്ക് ഒരുകോട്ടവും തട്ടിയിട്ടില്ല. മണ്ഡലത്തിൽ ബിജെപിക്കു വലിയ സ്വാധീനമില്ലെങ്കിലും യുഡിഎഫ്- എൽഡിഎഫ് പോരിനിടെ ഇവർക്കു ലഭിക്കുന്ന വോട്ടുകൾ നിർണായകമാകും. ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ ചർച്ചയ്ക്കൊടുവിലാണ് അധ്യാപകനും പൊതുപ്രവർത്തകനുമായ വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ ബിജെപി സ്ഥാനാർഥിയായെത്തുന്നത്. അതുകൊണ്ടുതന്നെ എൻഡിഎ വോട്ടുകൾ ഭിന്നിച്ചുപോകില്ലെന്നു വേണം കരുതാൻ. കഴിഞ്ഞവർഷത്തെ തെരഞ്ഞെടുപ്പുകളിൽ വോട്ടുവിഹിതത്തിലുണ്ടായ വർധന ബിജെപിയുടെ പ്രതീക്ഷ…
Read Moreപാലക്കുഴി തിണ്ടില്ലം ജലവൈദ്യുത പദ്ധതി: തുണയായതു പ്രകൃതിയുടെ വരദാനം
വടക്കഞ്ചേരി: നിർമാണ പ്രവൃത്തികൾ പൂർത്തിയായ പാലക്കുഴി തിണ്ടില്ലം പുഴയിൽ നിന്നുള്ള മിനി ജലവൈദ്യുത പദ്ധതിക്ക് അനുഗ്രഹമായത് കുത്തനെയുള്ള മലഞ്ചെരിവും മലയുടെ ഉയര കൂടുതലുമാണെന്ന് അധികൃതർ. 222 മീറ്ററാണ് മലമുകളിലുള്ള പാലക്കുഴി തോട്ടിൽനിന്നും താഴെ കൊന്നക്കൽ കടവിലെ പവർഹൗസിലേക്കുള്ള വെള്ളത്തിന്റെ സമ്മർദ്ദദൂരം. ഇത് പ്രകൃതിതന്നെ ഒരുക്കിയിട്ടുള്ള വലിയ അനുഗ്രഹമാണ്. ജില്ലാ പഞ്ചായത്തിന്റെ ആദ്യ ജലവൈദ്യുത പദ്ധതിയായ മണ്ണാർക്കാട് മീൻവല്ലം പദ്ധതിക്കും ഇതേ അനുകൂല ഘടകങ്ങളായിരുന്നു. പവർഹൗസിൽനിന്നും മലയിലേക്കുള്ള ഹെഡിന്റെ ഉയരമാണ് പാലക്കുഴി പദ്ധതി വിഭാവനം ചെയ്യാൻ തന്നെ കാരണമായത്. നല്ല ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടം അതല്ലെങ്കിൽ വർഷത്തിൽ എല്ലാ മാസങ്ങളിലുമുള്ള ജലലഭ്യത തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് ജല വൈദ്യുത പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ഉത്പാദനച്ചെലവും അതിൽ നിന്നുള്ള വൈദ്യുതി ഉത്പാദന തോതും വരുമാനവും പദ്ധതി നടപ്പിലാക്കാനുള്ള മറ്റൊരു പ്രധാന ഘടകങ്ങളാണ്. പാലക്കുഴി പദ്ധതിയിൽ ജലലഭ്യത കുറവാണെങ്കിലും മലയുടെ ഉയരമാണ്…
Read Moreവി.എസിന്റെ വിശ്വസ്തൻ: എ. സുരേഷ് മലമ്പുഴയിൽ വിജയിക്കുമോ
പാലക്കാട്: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെയായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിഴലായി ഒപ്പം നടന്ന പിഎ എ. സുരേഷാണ് ഇന്ന് വി.എസിന്റെ അവസാനകാലത്തെ തട്ടകമായിരുന്ന മലന്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി. സിപിഎം കോട്ടയായി അറിയപ്പെടുന്ന മലന്പുഴയിലും സുരേഷിലൂടെ യുഡിഎഫിന് മാറ്റമുണ്ടാക്കാൻ കഴിയുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
Read Moreകല്ലിങ്കൽപ്പാടത്ത് ഇരുമുന്നണികൾക്കും മതിൽ വീതിച്ചുനൽകി താഴത്തേൽ കുടുംബം
വടക്കഞ്ചേരി: ഉള്ളതുകൊണ്ട് ഇരുമുന്നണികൾക്കും മതിൽ പങ്കുവച്ച് വീട്ടുടമ. കല്ലിങ്കൽപ്പാടത്തെ താഴത്തേൽ സണ്ണിയാണ് ഇടതു- വലതു മുന്നണികൾക്ക് വീടിനു മുന്നിലെ മതിൽ തുല്യമായി വീതിച്ചു നൽകിയിട്ടുള്ളത്. ഇടതുമുന്നണിക്കു കിട്ടിയ പങ്കിൽ സ്ഥാനാർഥിയുടെ പേരും ചിഹ്നവും എഴുതി കളറാക്കിയിട്ടുണ്ട്. നിലവിലെ എംഎൽഎ പി.പി. സുമോദിന്റെ പേരും അരിവാൾ ചുറ്റിക നക്ഷത്രവുമാണ് എഴുതിയിട്ടുള്ളത്. എന്നാൽ യുഡിഎഫിന് അനുവദിച്ചു നൽകിയിട്ടുള്ള മതിലിന്റെ പാതിപങ്കിൽ കൈ ചിഹ്നം വരച്ചിട്ടുണ്ട്. സ്ഥാനാർഥിയുടെ പേര് എഴുതിയിട്ടില്ല. വാണിയംപാറ- കണ്ണമ്പ്ര റോഡിലാണ് ഈ തെരഞ്ഞെടുപ്പ് കൗതുകം എല്ലാവരേയും ആകർഷിക്കുന്നത്. തരൂർ മണ്ഡലത്തിൽ പി.പി. സുമോദ് തന്നെ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് നേരത്തെതന്നെ അനൗദ്യോഗിക പ്രഖ്യാപനമുണ്ട്. ഇതിനാൽ പലയിടത്തും ചുമരെഴുത്തുകളും സജീവമാണ്. യുഡിഎഫ് സ്ഥാനാർഥിയായി തൃശൂർ എരുമപ്പെട്ടി കടങ്ങോട് സ്വദേശി റിട്ട. എൻജിനീയർ കെ.സി. സുബ്രഹ്്മണ്യനാണ് ഇക്കുറി അങ്കത്തിനെത്തുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിലെ മികച്ച എൻജിനീയർ എന്ന അംഗീകാരവും സുബ്രഹ്്മണ്യനുണ്ട്. മികച്ച…
Read Moreമദ്യനിരോധനം നടപ്പാക്കുന്നവർക്കു വോട്ടെന്നു മദ്യ- ലഹരിവിരുദ്ധ സമിതി
കൺവൻഷൻ പാലക്കാട് രൂപത ഡയറക്ടർ ഫാ. ജോസ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.മംഗലംഡാം: സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കുന്നവർക്കുമാത്രമേ വോട്ടുചെയ്യുകയുള്ളൂവെന്നു കെസിബിസി മദ്യ- ലഹരിവിരുദ്ധ സമിതി മംഗലംഡാം ഫൊറോന കൺവൻഷൻ. ഒരുവശത്ത് മദ്യലഭ്യത കൂട്ടുകയും മറുഭാഗത്ത് മദ്യവിമുക്തിക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാൻ ഇരുമുന്നണികളും തയാറാകണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. ഫൊറോനാതല കൺവൻഷൻ കെസിബിസി മദ്യ- ലഹരിവിരുദ്ധ സമിതി പാലക്കാട് രൂപതാ ഡയറക്ടർ ഫാ. ജോസ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ഡോ. മാത്യു കല്ലടിക്കോട് മുഖ്യപ്രഭാഷണം നടത്തി. ഫൊറോന വികാരി ഫാ. സുമേഷ് നാല്പതാംകളം, ഫൊറോന ഡയറക്ടർ ഫാ. സെബിൻ കുരുത്തി, ഫൊറോന പ്രസിഡന്റ് വി.ജി. കുര്യാക്കോസ്, സേവ്യർ കലങ്ങോട്ടിൽ. സിസ്റ്റർ മരീന എഫ്സിസി, ജോസ് കുര്യൻ, സി.എ. ജോയി, ജോ, നിർമല ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Read More