ഒ​ഴു​ക്കി​ന് ത​ട​സ​മാ​കു​ന്നു; ക​ണ്ണി​യ​മ്പു​റം തോ​ട്ടി​ലെ ഉ​രു​ക്ക് അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം​ ചെ​യ്യ​ണ​മെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ

ഒ​റ്റ​പ്പാ​ലം: ഈ ​വേ​ന​ലി​ലെ​ങ്കി​ലും ക​ണ്ണി​യം​മ്പു​റം തോ​ടി​ലെ റെ​യി​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​വ​ണ​മെ​ന്ന് ജ​ന​കീ​യാ​വ​ശ്യം. റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് താ​ഴെ​യാ​ണ് നീ​രൊ​ഴു​ക്കി​ന് വ​ലി​യ ത​ട​സ​മാ​യി റെ​യി​ൽ​പാ​ല​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ കി​ട​ക്കു​ന്ന​ത്.

ഭാ​ര​ത​പ്പു​ഴ​യു​ടെ പ്ര​ധാ​ന കൈ​വ​ഴി​യാ​യ ക​ണ്ണി​യം​പു​റം തോ​ടി​ൽ പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​ണ് റെ​യി​ൽ​വേ​യു​ടെ പാ​ലം അ​വ​ശി​ഷ്ട​ങ്ങ​ൾ ഒ​ഴു​ക്കി​ന് പ്ര​ധാ​ന വി​ല​ങ്ങു​ത​ടി​യാ​യി കി​ട​ക്കു​ന്ന​ത്. ജ​ല​ത്തി​ന്‍റെ നീ​രൊ​ഴു​ക്കി​ന് ഇ​ത് വ​ലി​യ ത​ട​സ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. മേ​ൽ​പ്പാ​ല​ത്തി​ന് താ​ഴെ​യാ​യി പാ​ലം നി​ർ​മാ​ണ​ത്തി​ന് റെ​യി​ൽ​വേ കൊ​ണ്ടു​വ​ന്നി​ട്ട​താ​ണ് ഈ ​ഇ​രു​മ്പ്, ഉ​രു​ക്ക് ഭി​ത്തി​ക​ൾ.

വ​ർ​ഷ​കാ​ല​ത്ത് ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്ക് ഒ​ഴു​കു​ന്ന വെ​ള്ള​ത്തി​ന്‍റെ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടാ​ൻ ഇ​ത് കാ​ര​ണ​മാ​കു​മെ​ന്നു​ണ്ട്. ഇ​തു കൊ​ണ്ട് ത​ന്നെ പ്ര​ദേ​ശ​ത്ത് വെ​ള്ളം ക​യ​റാ​നു​ള്ള സാ​ഹ​ച​ര്യ​വും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ഇ​തി​ന് തൊ​ട്ട​ടു​ത്താ​ണ് നി​ര​വ​ധി ത​വ​ണ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ ശാ​ന്തി​ന​ഗ​ർ കോ​ള​നി ഉ​ള്ള​ത്. ഈ ​വേ​ന​ൽ ക്കാ​ല​ത്തി​നു മു​മ്പ് ത​ന്നെ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് താ​ഴെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പാ​ല​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ശ​ക്ത​മാ​യി ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

ഈ ​അ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​വി​ടെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ്. നി​ര​വ​ധി ത​വ​ണ റെ​യി​ൽ​വേ അ​ധി​കൃ​ത​രു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ബ​ന്ധ​പ്പെ​ട്ടു​വെ​ങ്കി​ലും അ​നു​കൂ​ല​മാ​യ നി​ല​പാ​ട് ഇ​വ​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​വു​ന്നി​ല്ല. പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ കൂ​ടി ന​ഗ​ര​സ​ഭ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യം.

Related posts

Leave a Comment