ഒ​ഴു​ക്കി​ന് ത​ട​സ​മാ​കു​ന്നു; ക​ണ്ണി​യ​മ്പു​റം തോ​ട്ടി​ലെ ഉ​രു​ക്ക് അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം​ ചെ​യ്യ​ണ​മെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ

ഒ​റ്റ​പ്പാ​ലം: ഈ ​വേ​ന​ലി​ലെ​ങ്കി​ലും ക​ണ്ണി​യം​മ്പു​റം തോ​ടി​ലെ റെ​യി​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​വ​ണ​മെ​ന്ന് ജ​ന​കീ​യാ​വ​ശ്യം. റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് താ​ഴെ​യാ​ണ് നീ​രൊ​ഴു​ക്കി​ന് വ​ലി​യ ത​ട​സ​മാ​യി റെ​യി​ൽ​പാ​ല​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ കി​ട​ക്കു​ന്ന​ത്. ഭാ​ര​ത​പ്പു​ഴ​യു​ടെ പ്ര​ധാ​ന കൈ​വ​ഴി​യാ​യ ക​ണ്ണി​യം​പു​റം തോ​ടി​ൽ പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​ണ് റെ​യി​ൽ​വേ​യു​ടെ പാ​ലം അ​വ​ശി​ഷ്ട​ങ്ങ​ൾ ഒ​ഴു​ക്കി​ന് പ്ര​ധാ​ന വി​ല​ങ്ങു​ത​ടി​യാ​യി കി​ട​ക്കു​ന്ന​ത്. ജ​ല​ത്തി​ന്‍റെ നീ​രൊ​ഴു​ക്കി​ന് ഇ​ത് വ​ലി​യ ത​ട​സ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. മേ​ൽ​പ്പാ​ല​ത്തി​ന് താ​ഴെ​യാ​യി പാ​ലം നി​ർ​മാ​ണ​ത്തി​ന് റെ​യി​ൽ​വേ കൊ​ണ്ടു​വ​ന്നി​ട്ട​താ​ണ് ഈ ​ഇ​രു​മ്പ്, ഉ​രു​ക്ക് ഭി​ത്തി​ക​ൾ. വ​ർ​ഷ​കാ​ല​ത്ത് ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്ക് ഒ​ഴു​കു​ന്ന വെ​ള്ള​ത്തി​ന്‍റെ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടാ​ൻ ഇ​ത് കാ​ര​ണ​മാ​കു​മെ​ന്നു​ണ്ട്. ഇ​തു കൊ​ണ്ട് ത​ന്നെ പ്ര​ദേ​ശ​ത്ത് വെ​ള്ളം ക​യ​റാ​നു​ള്ള സാ​ഹ​ച​ര്യ​വും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​തി​ന് തൊ​ട്ട​ടു​ത്താ​ണ് നി​ര​വ​ധി ത​വ​ണ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ ശാ​ന്തി​ന​ഗ​ർ കോ​ള​നി ഉ​ള്ള​ത്. ഈ ​വേ​ന​ൽ ക്കാ​ല​ത്തി​നു മു​മ്പ് ത​ന്നെ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് താ​ഴെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പാ​ല​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ശ​ക്ത​മാ​യി…

Read More

വേ​ന​ൽ ക​ന​ക്കു​ന്നു; വ​ന്യ​ജീ​വി​ക​ൾ​ക്കു കു​ടി​വെ​ള്ള​മൊ​രു​ക്കി സൈ​ല​ന്‍റ് വാ​ലി വ​ന​പാ​ല​ക​സം​ഘം

മ​ണ്ണാ​ർ​ക്കാ​ട്: വേ​ന​ലി​നെ നേ​രി​ടാ​നും വ​ന​ത്തി​നു​ള്ളി​ൽ​ത​ന്നെ വ​ന്യ​ജീ​വി​ക​ൾ​ക്ക് കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും സൈ​ല​ന്‍റ് വാ​ലി വ​ന​മേ​ഖ​ല​യി​ൽ 38 താ​ത്കാ​ലി​ക ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ച് വ​നം​വ​കു​പ്പ്. വ​ന്യ​ജീ​വി ആ​ക്ര​മ​ണം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ‘മി​ഷ​ൻ​ഫു​ഡ് ഫു​ഡ​ർ ആ​ൻ​ഡ് വാ​ട്ട​ർ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് നീ​ർ​ച്ചാ​ലു​ക​ളി​ൽ വെ​ള്ളം സം​ഭ​രി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്. സൈ​ല​ന്‍റ് വാ​ലി നാ​ഷ​ണ​ൽ പാ​ർ​ക്ക് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ജി. ​ഹ​രി​കൃ​ഷ്‌​ണ​ൻ നാ​യ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വ​ന​പാ​ല​ക​രാ​ണ് ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ച​ത്. പാ​ഴ്‌​മ​ര​ങ്ങ​ൾ, കാ​ട്ടു​വ​ള്ളി​ക​ൾ, ക​ല്ല്, മ​ണ്ണ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് വ​ന​ത്തി​നു​ള്ളി​ലെ തോ​ടു​ക​ളി​ലും മ​ഴ​വെ​ള്ള ഒ​ഴു​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ലും ബ്ര​ഷ് വു​ഡ്, ബോ​ൾ​ഡ​ർ ചെ​ക്ക്‌​ഡാ​മു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.ജ​ല​സം​ഭ​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം മ​ണ്ണൊ​ലി​പ്പ് ത​ട​യാ​നും ഇ​ത്ത​രം താ​ത്കാ​ലി​ക ത​ട​യ​ണ​ക​ൾ സ​ഹാ​യ​ക​ര​മാ​കും. സൈ​ല​ന്‍റ് വാ​ലി റേ​ഞ്ചി​ലെ ആ​റ് സെ​ക്ഷ​നു​ക​ളി​ലാ​യി 11 ബോ​ൾ​ഡ​ർ ചെ​ക്ക്ഡാ​മു​ക​ളും 15 ബ്ര​ഷ് വു​ഡ് ചെ​ക്ക്ഡാ​മു​ക​ളും നി​ർ​മി​ച്ച​താ​യി അ​സി. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ വി.​എ​സ്. വി​ഷ്‌​ണു പ​റ​ഞ്ഞു. ഭ​വാ​നി റേ​ഞ്ച് പ​രി​ധി​യി​ൽ…

Read More

നാ​ടും ന​ഗ​ര​വും വെ​ന്തു​രു​കു​ന്നു; നി​ളാ​ന​ദി വ​റ്റി​ത്തു​ട​ങ്ങി; മൂ​ന്നു ജി​ല്ല​ക​ളി​ലെ കൂ​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ താ​ളം തെ​റ്റും

ഒ​റ്റ​പ്പാ​ലം: വേ​ന​ല്‍ ക​ന​ത്ത​തോ​ടെ ഭാ​ര​ത​പ്പു​ഴ വ​റ്റി​ത്തു​ട​ങ്ങി. പു​ഴ​യു​ടെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും വ​റ്റി​വ​ര​ണ്ട സ്ഥി​തി​യാ​ണ്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി 444 കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ര​ത​പ്പു​ഴ വ​റ്റി​യ​തോ​ടെ ഇ​തി​നെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന​വ​ര്‍ വ​ലി​യ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. ഈ ​നി​ല തു​ട​ർ​ന്നാ​ൽ ഭൂ​രി​ഭാ​ഗം കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍​ക്കും ആ​ഴ്ച​യി​ല്‍ ഒ​ന്നോ ര​ണ്ടോ ദി​വ​സം മാ​ത്ര​മേ ഇ​നി വെ​ള്ളം എ​ടു​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളു​വെ​ന്നാ​ണ് സൂ​ച​ന. ഇ​ങ്ങ​നെ വ​ന്നാ​ൽ കു​ടി​വെ​ള്ള​ത്തി​ന് ജ​ന​ങ്ങ​ൾ ശ​രി​ക്കും വ​ല​യും. മൂ​ന്ന് ജി​ല്ല​ക​ളി​ലാ​യി 175 പ​ഞ്ചാ​യ​ത്തു​ക​ള്‍, എ​ട്ട് മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍, 444 കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍, ഭാ​ര​ത​പ്പു​ഴ​യി​ലെ വെ​ള്ള​ത്തെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ച്ച​ല്ല. കൃ​ഷി​ക്കാ​യി നാ​നൂ​റി​ല​ധി​കം ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​ക​ളു​ണ്ട്. ക​ന്നു​കാ​ലി​ക​ളും മൃ​ഗ​ങ്ങ​ളും ഭാ​ര​ത​പ്പു​ഴ​യെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ പു​ഴ​യു​ടെ അ​വ​സ്ഥ ഇ​പ്പോ​ള്‍ ത​ന്നെ ദ​യ​നീ​യ​മാ​ണ്. ഇ​നി വേ​ന​ൽ​മ​ഴ ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മേ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ലേ​ക്ക് നാ​ടും ന​ഗ​ര​വും എ​ത്തി​ച്ചേ​രാ​തി​രി​ക്കൂ. മ​ണ​ല്‍​കോ​രി​യ ചെ​റി​യ ചാ​ലു​ക​ളി​ലും ത​ട​യ​ണ​ക​ള്‍ കെ​ട്ടി​യ…

Read More

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് കേരള പോ​ലീ​സ് പെ​ൻ​ഷ​നേ​ഴ്സ്

വ​ട​ക്ക​ഞ്ചേ​രി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ​ക്ക് ക​ർ​ശ​ന ശി​ക്ഷാ​ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നു കേ​ര​ള സ്റ്റേ​റ്റ് പോ​ലീ​സ് പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ വ​ട​ക്ക​ഞ്ചേ​രി യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​ജെ. രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ. ​പ​ര​മേ​ശ്വ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. ലാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് മെം​ബ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട യൂ​ണി​റ്റ് മെം​ബ​ർ ഹം​സ​യേ​യും ജി​ല്ല​യി​ലെ മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത വ​ട​ക്ക​ഞ്ചേ​രി ഒ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ടി.​എ​സ്. ശ്രീ​ക​ല​യേ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. ഗോ​പാ​ല​കൃ​ഷ്ണ​ൻ, മു​ജീ​ബ് റ​ഹി​മാ​ൻ, സ​ണ്ണി ജോ​സ​ഫ്, പ്ര​സാ​ദ് വ​ർ​ക്കി പ്ര​സം​ഗി​ച്ചു.

Read More

തൊ​ഴി​ലി​ടം ദു​രി​ത​പൂ​ർ​ണ​മാ​ണ്; ‘മ​നു​ഷ്യ​ബോ​ർ​ഡു​ക​ൾ’​ക്കു കും​ഭ​ച്ചൂ​ടി​ന്‍റെ ദു​രി​ത​പ​ർ​വം

ഷൊ​ർ​ണൂ​ർ: കും​ഭ​ച്ചൂ​ടി​ൽ നാ​ടും ന​ഗ​ര​വും തി​ള​ച്ചു​തൂ​വു​ന്നു… പാ​ത​യോ​ര​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് യാ​ത്ര​ക്കാ​രെ വി​ളി​ച്ച് ക​യ​റ്റു​ന്ന​വ​ർ​ക്ക് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ഇ​നി​യും ന​ട​പ്പി​ലാ​ക്കു​ന്നി​ല്ല. ഹോ​ട്ട​ൽ എ​ന്ന കൈ ​ബോ​ർ​ഡു​മാ​യി കാ​റ്റും മ​ഴ​യും ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലും വ​ക​വ​യ്ക്കാ​തെ നി​ൽ​ക്കു​ന്ന​വ​രു​ടെ തൊ​ഴി​ലി​ടം ദു​രി​ത​പൂ​ർ​ണ​മാ​ണ്. ഇ​വ​ർ​ക്ക് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ തൊ​ഴി​ൽ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത​ല്ലാ​തെ തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നും ഇ​തു​വ​രെ​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ദേ​ശീ​യ​പാ​ത​ക​ളി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കു മു‍​ന്പി​ൽ തു​ട​ക്കം​കു​റി​ച്ച ഈ ​ജോ​ലി പി​ന്നീ​ട് എ​ല്ലാ​യി​ട​ത്തേ​ക്കും വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​രി​ക്കാ​ൻ ഒ​രു ക​സേ​ര​പോ​ലും ഇ​ല്ലാ​തെ പ​ക​ൽ മു​ഴു​വ​ൻ നി​ൽ​ക്കേ​ണ്ടി​വ​രു​ന്ന മ​നു​ഷ്യ ബോ​ർ​ഡു​ക​ളാ​ണ് ഇ​വ​ർ. ഇ​പ്പോ​ഴും വ്യാ​പ​ക​മാ​യി റോ​ഡ​രി​കി​ൽ ഇ​വ​രെ കാ​ണാ​നാ​വും. ചെ​റി​യൊ​രു ത​ണ​ലി​ന്‍റെ അം​ശം പോ​ലും ഇ​വ​ർ​ക്ക് അ​ന്യ​മാ​ണ്. തു​ട​ർ​ച്ച​യാ​യി 12 മ​ണി​ക്കൂ​ർ വ​രെ നി​ൽ​ക്കേ​ണ്ടി വ​രു​ന്ന തെ‍ാ​ഴി​ലാ​ളി​ക​ളാ​ണി​വ​ർ. ഇ​രി​പ്പി​ടം, ശു​ദ്ധ​ജ​ലം, ത​ണ​ൽ, വെ​യി​ല​ത്തു കു​ട എ​ന്നി​വ ഉ​റ​പ്പു വ​രു​ത്താ​നാ​ണു തൊ​ഴി​ൽ​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വു​ള്ള​ത്. ഇ​ക്കാ​ര്യം ന​ട​പ്പാ​ക്കു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണു സ്ക്വാ​ഡ് പ​രി​ശോ​ധ​ന​യ്ക്കു…

Read More

കു​ന്ന​ത്തു​കാ​ട്ടി​ൽ പ​ത്തു​ദി​വ​സ​ത്തി​നി​ടെ കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ച​തു ര​ണ്ടു​ത​വ​ണ; അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

ക​ല്ല​ടി​ക്കോ​ട്: മ​ല​യോ​ര​മേ​ഖ​ല​യി​ലെ കു​ന്ന​ത്തു​കാ​ട്ടി​ൽ കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വെ​ളു​പ്പി​നു നാ​ലു​മ​ണി​യോ​ടെ​യാ​ണ്‌ ര​ണ്ടു കാ​ട്ടാ​ന​ക​ൾ പാ​പ്പി​നി​ശേ​രി ബി​നു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി വാ​ഴ​ക​ളും ക​മു​കും കൊ​ക്കോ​യും ന​ശി​പ്പി​ച്ച​ത്. സ​മീ​പ​ത്തെ ച​ന്ദ്ര​ന്‍റെ കൃ​ഷി​യി​ട​ത്തി​ലും കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി​വേ​ലി നി​ർ​മി​ച്ച് കൃ​ഷി​യി​ട​ങ്ങ​ൾ​ക്കു സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും കാ​ട്ടാ​ന​ക​ൾ ക​മ്പി​ക​ളി​ൽ മ​രം​മ​റി​ച്ചി​ട്ട് വൈ​ദ്യു​തി​ബ​ന്ധം വിഛേ​ദി​ച്ചാ​ണ് കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ​ത്. 10 ദി​വ​സം​മു​മ്പാ​ണ് സ​മീ​പ​ത്തെ ജോ​സ് തു​റ​യ്ക്ക​ലി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി വാ​ഴ​യ​ട​ക്ക​മു​ള്ള കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ച​ത്. വ​നം​വ​കു​പ്പി​ന്‍റെ ദ്രു​ത​ക​ർ​മ​സേ​ന സ്ഥ​ല​ത്തെ​ത്തി ആ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​വി​ട്ടു. നി​ര​ന്ത​ര​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​നു​ള്ളി​ൽ ത​ന്നെ നി​ർ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Read More

താ​ര​മാ​യി സാ​ജു​വും താ​മ​ര​ച്ച​ക്ക​ക​ളും; വി​ഷു​വി​പ​ണി​യി​ൽ ഇ​ത്തി​രി​ക്കു​ഞ്ഞ​ൻ ച​ക്ക​യ്ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ

വ​ട​ക്ക​ഞ്ചേ​രി: വി​ഷു​വി​പ​ണി​യി​ൽ താ​ര​മാ​കു​ന്ന താ​മ​ര​ച്ച​ക്ക​ക​ൾ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ക​ണി​യ​മം​ഗ​ലം ത​ട്ടാം​പ​ട​വ് പു​ത്ത​ൻ​പു​ര​യി​ൽ സാ​ജു​വി​ന്‍റെ താ​മ​ര​പ്ലാ​വി​ൽ. ഓ​രോ കു​ല​യി​ലു​മു​ണ്ട് അ​മ്പ​തി​ലേ​റെ ച​ക്ക​ക​ൾ.15 വ​ർ​ഷം പ്രാ​യ​മാ​യ പ്ലാ​വി​ൽ ച​ക്ക​ക​ളു​ടെ എ​ണ്ണ​മെ​ടു​ത്താ​ൽ ആ​യി​ര​ത്തി​ൽ കൂ​ടു​ത​ലു​ണ്ടാ​കു​മെ​ന്നു സാ​ജു പ​റ​ഞ്ഞു. കു​ഞ്ഞ​ൻ​ച​ക്ക എ​ന്ന​തു ത​ന്നെ​യാ​ണ് താ​മ​ര​ച്ച​ക്ക​ക്ക് വി​പ​ണി മൂ​ല്യ​മു​ണ്ടാ​ക്കു​ന്ന​ത്. മോ​ഹ​വി​ല​യാ​ണി​തി​ന്. ച​ക്ക​ക​ൾ മൂ​പ്പെ​ത്തും മു​മ്പേ മൊ​ത്ത​മാ​യി ച​ക്ക​യെ​ടു​ക്കാ​ൻ ക​ച്ച​വ​ട​ക്കാ​രു​ടെ പ്ര​വാ​ഹ​വും തു​ട​ങ്ങി. കി​ലോ​യ്ക്ക് 50 രൂ​പ​യി​ൽ കൂ​ടു​ത​ൽ വി​ല വ​രും. അ​തും ത​നി​നാ​ട​നാ​കു​മ്പോ​ൾ ഈ​യി​നം ച​ക്ക ചൂ​ട​പ്പം​പോ​ലെ വി​റ്റു​പോ​കു​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​രും പ​റ​യു​ന്ന​ത്. വ​ള​രെ ചെ​റു​തും കാ​ണാ​ൻ ഭം​ഗി​യു​മു​ള്ള ച​ക്ക​ക​ളാ​യ​തി​നാ​ൽ ക​ണി​യൊ​രു​ക്കാ​നാ​ണ് ആ​ളു​ക​ൾ ച​ക്ക വാ​ങ്ങു​ക. ക​ട​ച്ച​ക്ക​യു​ടെ വ​ലു​പ്പ​മേ ഇ​തി​നു​ള്ളു​വെ​ങ്കി​ലും സാ​ധാ​ര​ണ ച​ക്ക ത​ന്നെ​യാ​ണ് ഇ​തെ​ന്നു സാ​ജു പ​റ​ഞ്ഞു. ഒ​രു ച​ക്ക ക​ഷ്ടി ഒ​രു​കി​ലോ​യേ തൂ​ക്കം വ​രൂ. തി​ങ്ങി​നി​റ​ഞ്ഞ് ചു​ള​യു​മു​ണ്ട്. ന​ല്ല മ​ധു​ര​വും. കു​രു​വി​നും ചു​ള​യ്ക്കും വ​ലു​പ്പ​ക്കു​റ​വാ​ണെ​ന്നു​മാ​ത്രം. കു​ല​ക​ളാ​യാ​ണ് ഉ​ണ്ട​ച്ച​ക്ക എ​ന്നു​പേ​രു​ള്ള ഈ ​ച​ക്ക​യു​ണ്ടാ​കു​ന്ന​ത്. വീ​ട്ടു​മു​റ്റ​ത്തെ പ്ലാ​വി​ൽ…

Read More

നേ​ന്ത്ര​വാ​ഴ​ക്കു​ല ആ​ർ​ക്കും വേ​ണ്ട; 10 രൂ​പ​യ്ക്കും ക​ച്ച​വ​ട​ക്കാ​ർ എ​ടു​ക്കു​ന്നി​ല്ല; ക​ർ​ഷ​ക​ർ ദു​രി​ത​ക്ക​യ​ത്തി​ൽ

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ നേ​ന്ത്ര​വാ​ഴ​ക്കു​ല എ​ടു​ക്കാ​ൻ ക​ച്ച​വ​ട​ക്കാ​രി​ല്ല. ഏ​ത്ത​ക്കാ​യ കി​ലോ​യ്ക്ക് 10 രൂ​പ തോ​ട്ട​ത്തി​ൽ പ​റ​ഞ്ഞി​ട്ടും ക​ച്ച​വ​ട​ക്കാ​ർ എ​ടു​ക്കാ​ൻ ത​യ്യാ​റാ​വു​ന്നി​ല്ല എ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ബാ​ങ്ക് വാ​യ്പ എ​ടു​ത്തും സ്വ​ർ​ണം പ​ണ​യ​പ്പെ​ടു​ത്തി​യും ക​ടം വാ​ങ്ങി​യും നേ​ന്ത്ര​വാ​ഴ കൃ​ഷി ന​ട​ത്തി​യ നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ അ​ട്ട​പ്പാ​ടി​യി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. മു​ൻ​വ​ർ​ഷം ഫെ​ബ്രു​വ​രി മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ കി​ലോ​യ്ക്ക് 40-42 രൂ​പ വ​രെ വി​ല ല​ഭി​ച്ചി​രു​ന്ന നേ​ന്ത്ര​ക്കു​ല​യ്ക്ക് ഇ​പ്പോ​ൾ പ​ത്തു​രൂ​പ​യ്ക്ക് പോ​ലും എ​ടു​ക്കാ​ൻ ആ​ളി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ വ​ൻ തു​ക ക​ട​മെ​ടു​ത്ത കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന അ​വ​സ്ഥ​യാ​ണ് സം​ജാ​ത​മാ​യി​രി​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ൻ കു​ടി​ലു​മ​റ്റ​ത്തി​ൽ രാ​ജേ​ഷ് പ​റ​ഞ്ഞു. കോ​ട്ട​ത്ത​റ, ഭൂ​തി​വ​ഴി, പു​ലി​യ​റ, അ​ഗ​ളി പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം നേ​ന്ത്ര​വാ​ഴ​ക​ളാ​ണ് രാ​ജേ​ഷ് കൃ​ഷി ചെ​യ്തി​ട്ടു​ള്ള​ത്. വാ​ഴ​ക്കു​ല​യു​ടെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​തി​ൽ താ​ങ്ങാ​നാ​കാ​ത്ത ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന​ത്. പാ​ല​ക്ക​യം സ്വ​ദേ​ശി കൊ​ച്ചേ​രി​യി​ൽ വീ​ട്ടി​ൽ അ​നീ​ഷ് മാ​ത്യു…

Read More

റോ​ഡ് നി​ർ​മാ​ണം അ​ന​ന്ത​മാ​യി നീ​ളു​ന്നു: മെ​ല്ലെ​പ്പോ​ക്കി​നെ​തി​രേ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്തം

വ​ട​ക്ക​ഞ്ചേ​രി: വാ​ൽ​കു​ള​മ്പ്- പ​ന്ത​ലാം​പാ​ടം മ​ല​യോ​ര​പാ​ത​യി​ൽ പ​നം​കു​റ്റി ഭാ​ഗ​ത്തെ ടാ​റിം​ഗ് പ​ണി​ക​ൾ അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു​പോ​കു​ന്ന​തി​നെ​തി​രേ നാ​ട്ടു​കാ​രി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം. റോ​ഡി​ൽ ഉ​റ​വ​യു​ള്ള മൂ​ന്നി​ട​ത്താ​യി കോ​ൺ​ക്രീ​റ്റ് പ​ണി​ക​ൾ ക​ഴി​ഞ്ഞ് ആ​ഴ്ച​ക​ളേ​റെ ക​ഴി​ഞ്ഞി​ട്ടും മ​റ്റു ഭാ​ഗ​ങ്ങ​ളി​ലെ ടാ​റിം​ഗ് പ​ണി​ക​ൾ വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി. ടാ​റിം​ഗി​നാ​യി റോ​ഡി​ൽ വി​രി​ച്ച മെ​റ്റ​ലും പാ​റ​പ്പൊ​ടി​യും​മൂ​ലം റോ​ഡ് വ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ൾ പൊ​ടി​യി​ൽ മു​ങ്ങു​ന്ന സ്ഥി​തി​യാ​യി. വാ​ഹ​ന​ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ളു​ടെ യാ​ത്ര​യും ദു​രി​ത​ത്തി​ലാ​ണ്. പ​രീ​ക്ഷ​ക​ൾ​ക്ക് പോ​കേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ പൊ​ടി​യി​ലൂ​ടെ ന​ട​ന്ന് അ​വ​ശ​രാ​കു​ക​യാ​ണെ​ന്നു ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു.റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി ര​ണ്ടു​വ​ർ​ഷം​മു​മ്പ് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നു​പ​റ​ഞ്ഞ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വ​രു​മ്പോ​ഴൊ​ക്കെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​ങ്ങ​ൾ പ​ല​ത​വ​ണ ന​ട​ത്തി. എ​ന്നി​ട്ടും പ​ണി​ക​ൾ​ക്കി​പ്പോ​ഴും ഒ​ച്ചി​ന്‍റെ വേ​ഗ​ത​യേ​യു​ള്ളു. ഇ​നി​യും ക​ഷ്ട​പ്പെ​ടു​ത്താ​തെ ടാ​റിം​ഗ് വ​ർ​ക്കു​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Read More

കൂ​ട് ചെ​റു​താ​ണെ​ന്ന് ആ​ക്ഷേ​പം; ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ സ്ഥാ​പി​ച്ച കൂ​ട് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ

മം​ഗ​ലം​ഡാം: ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ ഓ​ടം​തോ​ട് ച​ട​ച്ചി​കു​ന്നി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള കെ​ണി​ക്കൂ​ട് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ. കൂ​ട് സ്ഥാ​പി​ച്ച​തി​ന​ടു​ത്ത് മ​രം​മു​റി​ക്ക​ലും തീ​യി​ട​ലും ന​ട​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്തേ​ക്ക് ക​ടു​വ വ​രാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തി​നാ​ൽ ക​ടു​വ​യെ ക​ണ്ട സ്ഥ​ല​ങ്ങ​ളി​ൽ എ​വി​ടെ​യെ​ങ്കി​ലും കൂ​ട് സ്ഥാ​പി​ച്ചാ​ൽ മാ​ത്ര​മേ ദൗ​ത്യം വി​ജ​യി​ക്കു​ക​യു​ള്ളു എ​ന്ന വി​ല​യി​രു​ത്ത​ലാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ​മാ​സം 23നാ​ണ് ച​ട​ച്ചി​ക്കു​ന്നി​ൽ ചി​റ​ക്ക​ൽ ജോ​സി​ന്‍റെ റ​ബ​ർ​ത്തോ​ട്ട​ത്തി​ൽ കൂ​ട് സ്ഥാ​പി​ച്ച​ത്. പു​ലി സാ​ന്നി​ധ്യം കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​മാ​ണി​വി​ടെ. ഇ​ര​യാ​യി കൂ​ട്ടി​ൽ ഇ​ട്ടി​രു​ന്ന ജൂ​ലി എ​ന്ന വ​ള​ർ​ത്തു പ​ട്ടി ക്ഷീ​ണി​ത​യാ​യ​തി​നെ തു​ട​ർ​ന്ന് അ​തി​നെ മാ​റ്റി. ഇ​പ്പോ​ൾ മ​റ്റൊ​രു നാ​യ​യാ​ണ് ഇ​ര​യാ​യി ക​ഴി​യു​ന്ന​ത്. അ​തേ​സ​മ​യം ക​ടു​വ കെ​ണി​യി​ൽ​പ്പെ​ടാ​ൻ ഇ​ര​യാ​യി ആ​ടി​നെ കെ​ട്ടി​യി​ട​ണ​മെ​ന്നാ​ണു ക​ടു​വ​യു​ടെ ഇ​ര തേ​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്.​നാ​യ​യെ ഇ​ട്ടാ​ൽ പു​ലി​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യാ​ണ് കൂ​ടു​ത​ൽ. എ​ന്നാ​ൽ ഓ​ടം​തോ​ട്ടി​ൽ പു​ലി​യും കു​ടു​ങ്ങു​ന്നി​ല്ല. ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ സ്ഥാ​പി​ച്ചി​ട്ടു​ള്ള കൂ​ട് വ​ള​രെ ചെ​റു​താ​ണെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ളു​മു​ണ്ട്. ക​ടു​വ​യു​ടെ പാ​തി​പോ​ലും…

Read More