നാ​ട്ടു​പ്ര​മാ​ണി​മാ​രു​ടെ വീ​ടു​ക​ളി​ൽ മാ​ത്രം ഉ​ണ്ടാ​യി​രു​ന്നു​ള്ളു..! പുതുനഗരത്തെ ന​ഹാ​ര ഉ​ണ​ർ​ത്തി​നു നൂ​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​മ്പര്യ തി​ള​ക്കം

പു​തു​ന​ഗ​രം : നൂ​റ്റാ​ണ്ടുക​ളു​ടെ പാ​ര​ന്പ​ര്യ തി​ള​ക്ക​ത്തി​ൽ പു​തു​ന​ഗ​രം മുസ്ലിം വ​ലി​യ പ​ള്ളി​യി​ൽ പ്ര​യോ​ഗ​ത്തി​ലു​ള്ള ന​ഹാ​ര വാ​ദ്യ​നാ​ദം പു​ത്ത​ൻ ത​ല​മു​റ​യ്ക്ക് കൗ​തു​ക​മാ​വു​ന്നു. പു​തു​ന​ഗ​രം ഹ​ന​ഫി വ​ലി​യ പ​ള്ളി​യി​ലാ​ണ് ആ​ചാ​രം മു​ട​ങ്ങാ​തെ ന​ഹാ​ര എ​ന്ന നാ​മ​ധേ​യ​ത്തി​ൽ അ​ഞ്ചു നേ​ര​ത്തെ നി​സ്കാ​ര സ​മ​യ മു​ന്ന​റി​യി​പ്പു​മാ​യി നി​ല​കൊ​ള്ളു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് വീ​ടു​ക​ളി​ൽ ചു​മ​ർ ഘ​ടി​കാ​ര​ങ്ങ​ളോ കൈ​യി​ൽ കെ​ട്ടു​ന്ന സ​മ​യ​സൂ​ചി​ക​ളോ എ​ല്ലാ വീ​ടു​ക​ളി​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തെ​ല്ലാം നാ​ട്ടു​പ്ര​മാ​ണി​മാ​രു​ടെ വീ​ടു​ക​ളി​ൽ മാ​ത്രം ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ഇ​ന്ന് പു​തു​ന​ഗ​ര​ത്ത് 65ൽ ​കൂ​ടു​ത​ൽ നി​സ്ക്കാ​ര പ​ള്ളി​ക​ളു​ണ്ട്. എ​ന്നാ​ൽ നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് പു​തു​ന​ഗ​ര​ത്ത ഒ​രു പ​ള്ളി മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​പ​ള്ളി​യി​ലാ​ണ് നി​സ്ക്കാ​ര ന​ഹാ​ര ഉ​ണ്ടാ​യി​രു​ന്ന​ത്. നി​സ്കാ​ര സ​മ​യ മു​ന്ന​റി​യി​പ്പു ന​ൽ​കി ന​ഹാ​ര വാ​ദ്യ​ഘോ​ഷ നാ​ദം മു​ഴ​ക്കി​യാ​ൽ കൊ​ടു​ങ്കാ​റ്റാ​യി ഗ്രാ​മ മു​സ്ലീം വീ​ടു​ക​ളി​ൽ എ​ത്തി​യി​രു​ന്ന​താ​യി മു​തി​ർ​ന്ന പൗ​ര​ൻ എ.​വി ജ​ലീ​ൽ അ​റി​യി​ച്ചു. നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് മു​സ്ലീം കാ​ര​ണ​വന്മാരു​ടെ ബു​ദ്ധി​യി​ലു​ണ്ടാ​യ​താ​ണ് ന​ഹാ​ര വാ​ദ്യ…

Read More

പണിപാളിയ ഓട്ടം..! പാ​ല​ക്കാ​ട്ട് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് കു​തി​ര​യോ​ട്ടം; പോ​ലീ​സ് കേ​സെ​ടു​ത്തു

  പാ​ല​ക്കാ​ട്: ത​ത്ത​മം​ഗ​ല​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി കു​തി​ര​യോ​ട്ടം ന​ട​ത്തി​യ​ത് പോ​ലീ​സ് ഇ​ട​പെ​ട്ട് ത​ട​ഞ്ഞു. ത​ത്ത​മം​ഗ​ലം അ​ങ്ങാ​ടി വേ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കു​രി​ത​യോ​ട്ടം സം​ഘ​ടി​പ്പി​ച്ച​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച പോ​ലീ​സ് സം​ഘാ​ട​ക​രോ​ട് നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സം​ഘാ​ട​ക​ർ​ക്കെ​തി​രേ​യും കു​തി​ര​യോ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

വാളയാർ പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ര​ണം: സി​ബി​ഐ തെളിവെടുത്തു ; വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ ഊർജിതമാക്കും

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ​മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ സം​ഘം വാ​ള​യാ​റി​ലെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​ന്നു രാ​വി​ലെ​യാ​ണ് സി​ബി​ഐ ഡി​വൈ​എ​സ്പി അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​ബി​ഐ സം​ഘം വാ​ള​യാ​റി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കു​ട്ടി​ക​ൾ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ​ക​ണ്ട ഷെ​ഡി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ സം​ഘം ചോ​ദി​ച്ച​റി​ഞ്ഞു.ക​ഴി​ഞ്ഞ മാ​സം 30-നാ​ണ് സി​ബി​ഐ കേ​സ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​ത്. അ​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് സം​ഭ​വം ന​ട​ന്ന വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ര​ണ്ടു കു​ട്ടി​ക​ളു​ടേ​യും മ​ര​ണ​ത്തി​ൽ ര​ണ്ട് എ​ഫ്ഐ​ആ​റു​ക​ളാ​ണ് പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. മു​ന്പ് കേ​സ​ന്വേ​ഷി​ച്ച പ്ര​ത്യേ​ക സം​ഘ​ത്തി​ൽ നി​ന്നും സി​ബി​ഐ സം​ഘം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കു​മെ​ന്ന് സി​ബി​ഐ സം​ഘം അ​റി​യി​ച്ചു.

Read More

നൂറുകോടി 30 ലക്ഷം  രൂപയുടെ  കഞ്ചാവുമായി  പാലക്കാട് പിടിയിലായത് ഏഴ് പേർ; സംസ്ഥാനത്തെ എക്സൈസ് വകുപ്പിന്‍റെ  ഏറ്റവും വലിയ കഞ്ചാവു വേട്ട

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന​ലെ മാ​ത്രം പി​ടി​കൂ​ടി​യ​ത് 1029 കി​ലോ ക​ഞ്ചാ​വ്. ഇ​വ​യു​ടെ ആ​കെ മൂ​ല്യം നൂ​റു​കോ​ടി 30 ല​ക്ഷം രൂ​പ. മൂ​ന്നി​ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ര യും ​ക​ഞ്ചാ​വ് പി​ടി​കൂ​ടി യ​ത്. ആ​കെ ഏ​ഴു പേ​ർ അ​റ​സ്റ്റി​ലാ​യി. സം​സ്ഥാ​ന​ത്തെ ത​ന്നെ എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ഏ​റ്റ​വും വ​ലി​യ ക​ഞ്ചാ​വ് വേ​ട്ട​ക​ളി​ലൊ​ന്നാ​ണ് ഇ​ന്ന​ലെ വാ​ള​യാ​റി​ൽ ന​ട​ന്ന​ത്. ഇ​വി​ടെ ച​ര​ക്കു​ലോ​റി​യി​ൽ ക​ട​ത്തി​യ ആ​യി​രം കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ച​ര​ക്കു​ലോ​റി​യു​ടെ ര​ഹ​സ്യ അ​റ​യി​ൽ ക​ട​ത്തി​യ ക​ഞ്ചാ​വ് എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡാ​ണ് പി​ടി​കൂ​ടി​യ​ത്.ആ​ന്ധ്ര​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. വാ​ഹ​നം കാ​ലി​യാ​യി​രു​ന്നു എ​ന്നും ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നും എ​ക്സൈ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു.​പെ​രി​ന്ത​ൽ​മ​ണ്ണ മേ​ലാ​റ്റൂ​ർ എ​പ്പി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ബാ​ദു​ഷ (26), ഫാ​യി​സ് (21) ഇ​ടു​ക്കി ഉ​ടു​ന്പ​ൻ​ചോ​ല ക​ട്ട​പ്പ​ന ജി​ഷ്ണു എ​ന്ന ബി​ജു(24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 23 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് മ​ല​പ്പു​റം…

Read More

സ്വന്തം വീട്ടിലെ കൃഷി സംരക്ഷിക്കാൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ സാഹസം! ച​ക്ക​പ്പ​ഴം തി​ന്നാ​നു​ള്ള കൊ​തി​യി​ൽ ച​ക്ക വാ​ങ്ങു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ പ​ണം ചെലവഴിച്ചു

വ​ട​ക്ക​ഞ്ചേ​രി: പ​ന്നി ശ​ല്യ​ത്തി​ൽ നി​ന്നും പ്ലാ​വും ച​ക്ക​യും സം​ര​ക്ഷി​ക്കാ​നു​ള്ള അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ സാ​ഹ​സ​മാ​ണി​ത്. ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്ന് തേ​നി​ടു​ക്കി​ലെ കൂ​ട​ത്തി​നാ​ലി​ൽ ജോ​ണ്‍ തോ​മ​സാ​ണ് വീ​ട്ടു​വ​ള​പ്പി​ൽ ഓ​മ​നി​ച്ചു വ​ള​ർ​ത്തി​യ പ്ലാ​വി​ലെ ച​ക്ക​പ്പ​ഴം തി​ന്നാ​നു​ള്ള കൊ​തി​യി​ൽ ച​ക്ക വാ​ങ്ങു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ പ​ണം ചെ​ല​വ​ഴി​ച്ച് പ്ലാ​വി​നു ചു​റ്റും ക​ന്പി​വേ​ലി കെ​ട്ടി സം​ര​ക്ഷ​ണം തീ​ർ​ത്തി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് പ്ലാ​വി​ൻ തൈ​യി​ൽ ആ​ദ്യ​മാ​യി ച​ക്ക ഉ​ണ്ടാ​യ​ത്. ച​ക്ക​ക​ൾ ന​ന്നാ​യി മൂ​ത്ത​തി​നു ശേ​ഷം പ​റി​ക്കാ​മെ​ന്ന് ക​രു​തി നി​ർ​ത്തി. എ​ന്നാ​ൽ ഒ​രു രാ​ത്രി കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​മാ​യെ​ത്തി ച​ക്ക​ക​ളെ​ല്ലാം ന​ശി​പ്പി​ച്ചു. ഈ ​വ​ർ​ഷ​മെ​ങ്കി​ലും ച​ക്ക​യു​ടെ രു​ചി​യ​റി​യാ​നാ​ണ് ഈ ​മു​ൻ​ക​രു​ത​ൽ എ​ടു​ത്ത​തെ​ന്ന് ജോ​ണ്‍ തോ​മ​സ് പ​റ​ഞ്ഞു. ഈ ​പ്രദേശ​ങ്ങ​ളി​ലെ​ല്ലാം പ​ന്നി ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്. കി​ഴ​ങ്ങു​വ​ർ​ഗ്ഗ​ങ്ങ​ളൊ​ന്നും വീ​ട്ടു​വ​ള​പ്പി​ൽ കൃ​ഷി ചെ​യ്യാനാ​കി​ല്ല. താ​ഴെ വീ​ഴു​ന്ന നാ​ളി​കേ​ര​വും പ​ന്നി​ക​ൾ പൊ​ളി​ച്ച് തി​ന്നും. നാ​ളി​കേ​ര​ത്തോ​ടെ തെ​ങ്ങി​ൻ തൈ ​ന​ട്ടാ​ലും പ​ന്നി​ക​ൾ മ​ണ്ണ് മാ​റ്റി നാ​ളി​കേ​രം പു​റ​ത്തെ​ടു​ത്ത് തൈ…

Read More

ക്ഷേ​ത്ര പ​രി​സ​ര​ത്തെ സി​നി​മാ ചി​ത്രീ​ക​ര​ണം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു

പാ​ല​ക്കാ​ട്: ക്ഷേ​ത്ര പ​രി​സ​ര​ത്തെ സി​നി​മാ ചി​ത്രീ​ക​ര​ണം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. പാ​ല​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റം വാ​യി​ല്യാം​കു​ന്ന് ക്ഷേ​ത്ര പ​രി​സ​ര​ത്ത് ന​ട​ന്ന “നീ​യാം ന​ദി’ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ് ത​ട​ഞ്ഞ​ത്. ചി​ത്രീ​ക​ര​ണ സെ​റ്റി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​തു​വ​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. അ​തേ​സ​മ​യം ക്ഷേ​ത്ര പ​രി​സ​ര​ത്ത് അ​നു​മ​തി​യി​ല്ലാ​തെ ചി​ത്രീ​ക​രി​ച്ച​ത് ചോ​ദ്യം ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നാ​ണ് പ്രാ​ദേ​ശി​ക ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Read More

ന​ട്ടു​ച്ച​ക്കുപോ​ലും ന​ല്ല ത​ണു​പ്പു​ള്ള തെ​ളി​ഞ്ഞ ശു​ദ്ധ​ജ​ലം..! കു​രു​ത്തി​ച്ചാ​ലി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ കുത്തൊഴുക്ക്

മ​ണ്ണാ​ർ​ക്കാ​ട് : കു​ന്തി​പ്പു​ഴ​യി​ലെ കു​രു​ത്തി​ച്ചാ​ലി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം കൂ​ടി. ദി​വ​സ​വും ആ​യി​ര​ത്തി​ല​ധി​കം പേ​ർ ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ടെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നു​ൾ​പ്പെ​ടെ നി​ര​വ​ധി​യാ​ളു​ക​ൾ ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ട്. തെ​ളി​ഞ്ഞ ശു​ദ്ധ​മാ​യ ജ​ല​വും ന​ട്ടു​ച്ച​ക്ക്പോ​ലും ന​ല്ല ത​ണു​പ്പു​മു​ള്ള വെ​ള്ള​മാ​ണ് കു​രു​ത്തി​ച്ചാ​ലി​ലു​ള്ള​ത്. അ​താ​ണ് സ​ന്ദ​ർ​ശ​ക​രെ ഇ​വി​ടേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്. ക​ടു​ത്ത വേ​ന​ലി​ൽ അ​സ​ഹ​നീ​യ​മാ​യ ചൂ​ടി​ൽ വ​ലി​യ ആ​ശ്വാ​സ​മാ​ണ് ഇ​വി​ടെ വ​ന്ന് വെ​ള്ള​ത്തി​ൽ കു​ളി​ച്ചാ​ലെ​ന്ന് സ​ന്ദ​ർ​ശ​ക​ർ പ​റ​യു​ന്നു. പ​ല​രും ര​ണ്ടും മൂ​ന്നും മ​ണി​ക്കൂ​റു​ക​ൾ വെ​ള്ള​ത്തി​ൽ കി​ട​ന്ന് ഉ​ല്ല​സി​ച്ചാ​ണ് തി​രി​ച്ചു പോ​വാ​റെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. കു​രു​ത്തി​ച്ചാ​ൽ വ​രെ വാ​ഹ​ന​ങ്ങ​ൾ​ക്ക് യ​ഥേ​ഷ്ടം ക​ട​ന്നു ചെ​ല്ലാ​നാ​വു​മെ​ന്ന​തും സ​ന്ദ​ർ​ശ​ക​രെ ഇ​വി​ടേ​ക്ക് വീ​ണ്ടും വീ​ണ്ടും വ​രാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന മ​റ്റൊ​രു ഘ​ട​ക​മാ​ണ്. കൂ​ടാ​തെ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​ല്ലാം ഇ​ത് വ​ലി​യൊ​രു സൗ​ക​ര്യ​മാ​ണ്. കൂ​ടാ​തെ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്ക് പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 10 രൂ​പ​യാ​ണ് പാ​ർ​ക്കിം​ഗി​ന് ഈ​ടാ​ക്കു​ന്ന​ത്. സ​ന്ദ​ർ​ശ​ക​ർ കൂ​ടി​യ​തി​നാ​ൽ സ​മീ​പ​വാ​സി​ക​ൾ ക​ച്ച​വ​ടം വ​രെ…

Read More

തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ പാ​ല​ക്കാ​ട് കോ​ൺ​ഗ്ര​സി​ൽ ക​ല​ഹം; മു​​​ൻ ഡി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നെതിരേ വി.​​​കെ. ശ്രീ​​​ക​​​ണ്ഠ​​ൻ രംഗത്ത്

  പാ​​​ല​​​ക്കാ​​​ട്: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പോ​​​ളിം​​​ഗ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ പാ​​​ല​​​ക്കാ​​​ട് കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി​​​യി​​​ൽ ക​​​ല​​​ഹം പു​​​ന​​​രാ​​​രം​​​ഭി​​​ച്ചു. മൂ​​​ൻ ഡി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ എ.​​​വി. ഗോ​​​പി​​​നാ​​​ഥി​​​നെ​​​തി​​​രേ ഡി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ വി.​​​കെ. ശ്രീ​​​ക​​​ണ്ഠ​​​നാ​​​ണ് രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രാ​​​ൾ വി​​​ളി​​​ച്ചു​​​കൂ​​​വി​​​യാ​​​ൽ പാ​​​ർ​​​ട്ടി​​​യി​​​ൽ പ്ര​​​ശ്ന​​​മാ​​​ണെ​​​ന്നു വ​​​രു​​​ത്തി​​​ത്തീ​​​ർ​​​ക്കാ​​​നാ​​​ണ് ശ്ര​​​മം. അ​​​തി​​​നു പി​​​ന്നി​​​ൽ ചി​​​ല​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തൊ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ ബാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല. പാ​​​ർ​​​ട്ടി​​​യി​​​ൽ പു​​​നഃ​​​സം​​​ഘ​​​ട​​​ന നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തു ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ആ​​​ണ്. പ്ര​​​ശ്ന​​​മു​​​ണ്ടാ​​​യ​​​പ്പോ​​​ൾ ഉ​​​മ്മ​​​ൻ ​ചാ​​​ണ്ടി​​​യ​​​ട​​​ക്കം മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ വി​​​ളി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും ശ്രീ​​​ക​​​ണ്ഠ​​​ൻ പ​​​റ​​​ഞ്ഞു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്ത​​​തോ​​​ടെ പാ​​​ല​​​ക്കാ​​​ട് ഡി​​​സി​​​സി​​​യി​​​ലു​​​ണ്ടാ​​​യ പൊ​​​ട്ടി​​​ത്തെ​​​റി പാ​​​ർ​​​ട്ടി​​​യി​​​ൽ വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ച്ചി​​​രു​​​ന്നു. ഒ​​​രു​​​ഘ​​​ട്ട​​​ത്തി​​​ൽ പാ​​​ർ​​​ട്ടി വി​​​ട്ട് ഇ​​​ട​​​തു സ്ഥാ​​​നാ​​​ർ​​ഥി​​​യാ​​​യി ഗോ​​​പി​​​നാ​​​ഥ് മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ​​​വ​​​രെ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. കെ.​ ​​സു​​​ധാ​​​ക​​​ര​​​ൻ ന​​​ട​​​ത്തി​​​യ അ​​​നു​​​ര​​​ഞ്ജ​​​ന നീ​​​ക്ക​​​മാ​​​ണ് ഡി​​​സി​​​സി​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക്ക് അ​​​യ​​​വു വ​​​രു​​​ത്തി​​​യ​​​ത്.

Read More

ഏഴ് ദിവസം മുമ്പ് അപകടത്തിൽ ഭർത്താവും അച്ഛനും മരിച്ചു; വേ​ദ​ന​യും അ​വ​ശ​ത​ക​ളും ഉ​ള്ളി​ലൊ​തു​ക്കി  ഉ​ണ​ങ്ങാ​ത്ത മു​റി​വു​മാ​യി ചി​ത്ര വോ​ട്ടു ചെ​യ്യാ​നെ​ത്തി

മം​ഗ​ലം​ഡാം : ഭ​ർ​ത്താ​വു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ വേ​ർ​പാ​ടു​ക​ളും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു​ള്ള പ​രി​ക്കു​ക​ളു​ടെ വേ​ദ​ന​യും അ​വ​ശ​ത​ക​ളും ഉ​ള്ളി​ലൊ​തു​ക്കി മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ ചി​ത്ര​യും ഇ​ന്ന​ലെ വോ​ട്ടു ചെ​യ്യാ​നെ​ത്തി. വ​ന​ത്തി​ന​ക​ത്ത് കാ​ട​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ത​ളി​ക ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലെ ചി​ത്ര​യാ​ണ് ഉ​ണ​ങ്ങാ​ത്ത മു​റി​വു​ക​ളു​ടെ വേ​ദ​ന​ക​ളു​മാ​യി ക​ട​പ്പാ​റ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ രാ​വി​ലെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ​ത്. കോ​ള​നി​യി​ലെ മ​റ്റു സ്ത്രീ​ക​ൾ​ക്കൊ​പ്പ​മാ​ണ് അ​വ​ർ വ​ന്ന​ത്. ഒ​രാ​ഴ്ച മു​ന്പാ​ണ് കോ​ള​നി​യി​ൽ നി​ന്നും 20 കി​ലോ​മീ​റ്റ​ർ മാ​റി ഉ​ൾ​ക്കാ​ട്ടി​ൽ ജീ​പ്പ് മ​റി​ഞ്ഞ് ചി​ത്ര​യു​ടെ ഭ​ർ​ത്താ​വ് ബാ​ബു (40), അ​ച്ഛ​ൻ രാ​ജ​ഗോ​പാ​ൽ (60) എ​ന്നി​വ​ർ മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ചി​ത്ര​ക്കും സാ​ര​മാ​യ പ​രി​ക്കേ​റ്റു. നെ​റ്റി​യി​ൽ ന​ല്ല മു​റി​വു​ണ്ടാ​യി. അ​ത് ഭേ​ത​പ്പെ​ട്ട് വ​രു​ന്ന​തേ​യു​ള്ളു. ശ​രീ​ര​വേ​ദ​ന​യും അ​സ​ഹ​നീ​യ​മാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ചി​ത്ര​യു​ടെ ഭ​ർ​തൃ​മാ​താ​വ് വ​ള്ളി​ക്കു​ട്ടി​യും മ​രി​ച്ചു. ഒ​രു വ​ർ​ഷം മു​ന്പ് ചി​ത്ര​യു​ടെ ഏ​ക സ​ഹോ​ദ​ര​ൻ മോ​ഹ​ന​ൻ കാ​ട്ടി​നു​ള്ളി​ൽ തേ​ൻ ശേ​ഖ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ട്ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഒ​രു…

Read More

പാ​ല​ക്കാ​ട് വി​ജ​യം ഉ​റ​പ്പ്, 45 സീ​റ്റു​ക​ൾ വ​രെ എ​ൻ​ഡി​എ​ക്ക് ല​ഭി​ക്കും: ഇ. ​ശ്രീ​ധ​ര​ൻ

  പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ 45 സീ​റ്റു​ക​ൾ വ​രെ നേ​ടു​മെ​ന്ന് പാ​ല​ക്കാ​ട്ടെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ഇ. ​ശ്രീ​ധ​ര​ൻ. പാ​ല​ക്കാ​ട്ടെ ത​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മെ​ട്രോ​മാ​ൻ എ​ന്ന വ്യ​ക്തി​പ്ര​ഭാ​വ​ത്തി​നാ​ണ് ത​നി​ക്ക് വോ​ട്ട് ല​ഭി​ച്ച​ത്. എ​ല്ലാ​ക്കാ​ല​വും ബി​ജെ​പി​യി​ൽ ഉ​ണ്ടാ​കു​മെ​ന്നും ​ശ്രീ​ധ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് തൂ​ക്കു​മ​ന്ത്രി​സ​ഭ​യ്ക്കാ​ണ് സാ​ധ്യ​ത​യെ​ന്നും തൂ​ക്കു​മ​ന്ത്രി​സ​ഭ വ​ന്നാ​ല്‍ ഒ​രു പ​ക്ഷേ രാ​ഷ്ട്ര​പ​തി ഭ​ര​ണ​മാ​വാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More