മംഗലംഡാം: കാട്ടുവഴികളിലെ ചതിക്കുഴികളും ആനശല്യവും മലയോരങ്ങളിൽ അപകട പരന്പരകൾ നിത്യസംഭവമാകുന്നു. കഴിഞ്ഞ രാത്രി കുഞ്ചിയാർപ്പതിക്കടുത്ത് താമരകുളം വളവിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആദിവാസികളായ രണ്ട് പേർ മരിക്കാനിടയായതും വഴിയിലെ ഇത്തരം ചതിക്കുഴികൾ മൂലമാണ്. ഉരുൾപൊട്ടലിൽ അടിയിലെ മണ്ണ് ഒലിച്ച് പോയി ഗുഹ പോലെയാണ് വഴിയുടെ അടിഭാഗം. ഇവിടെ വളവ് തിരിയാൻ പല തവണ ജീപ്പ് പുറകോട്ട് എടുക്കണം.ഇങ്ങനെ ജീപ്പ് പുറകോട്ട് എടുക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞു ജീപ്പ് 50 അടി താഴ്ചയിലേക്ക് നിരവധി തവണ കരണം മറിഞ്ഞത്. രാത്രി സമയം കൂടിയായതിനാൽ അപകടത്തിന്റെ തീവ്രത കൂട്ടി. ഇത്തരത്തിൽ കടപ്പാറ തളികകല്ല് ആദിവാസി കോളനി വഴിയിലും മണ്ണിടിഞ്ഞുള്ള അപകട സാധ്യതാ സ്ഥലങ്ങളുണ്ട്. പോത്തംതോട് കാട്ടുചോലക്ക് മുകളിലെ കുത്തനെയുള്ള കയറ്റത്തിൽ പുറമേക്ക് കാണുന്ന കോണ്ക്രീറ്റ് പാളികൾക്കടിയിൽ മണ്ണില്ല. ഇവിടെ വശം ചേർന്ന് വാഹനം പോയാൽ ഇടിഞ്ഞു വലിയ കൊക്കയിലേക്ക് മറിയും. തിപ്പിലികയം…
Read MoreCategory: Palakkad
പാലക്കാട് മണ്ഡലത്തിൽ വികസനത്തിന്റെ കാര്യത്തിൽ സ്ഥാനാർത്ഥികൾ ഒറ്റക്കെട്ട്! മൂവരും പറഞ്ഞത് ഇങ്ങനെ…
പാലക്കാട്: തങ്ങൾ വിജയിച്ചാൽ പാലക്കാട് മണ്ഡലത്തിൽ സമഗ്ര വികസനം നടപ്പാക്കുമെന്ന് നയം വ്യക്തമാക്കി പാലക്കാട് നിയോജകമണ്ഡലത്തിലെ സ്ഥാനാർഥികൾ. ജില്ല നേരിടുന്ന അടിസ്ഥാനപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്നും സ്ഥാനാർഥികൾ പറഞ്ഞു. പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറന്പിൽ, എൽഡിഎഫ് സ്ഥാനാർഥി സി.പി.പ്രമോദ്, എൻഡിഎ സ്ഥാനാർഥി ഇ.ശ്രീധരൻ എന്നിവർ വികസന കാഴ്ചപ്പാടും ആശയങ്ങളും തുറന്നുപറഞ്ഞത്. തന്റെ 67 വർഷത്തെ ഒൗദ്യോഗിക ജീവിതത്തിലെ അനുഭവ സന്പത്തും പരിചയവും ജില്ലയെ വികസനകുതിപ്പിലേക്ക് എത്തിക്കാൻ ഉപയോഗിക്കുമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ പറഞ്ഞു. വ്യാവസായിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ ഉൗന്നൽ നൽകിയിട്ടുള്ള വികസനമായിരിക്കും നടപ്പിലാക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വർഷക്കാലം എംഎൽഎ എന്ന നിലയിൽ ജില്ലയിലെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഷാഫി പറന്പിൽ പറഞ്ഞു. മെഡിക്കൽ കോളജ്, വിക്ടോറിയ കോളജിലെ സിവിൽ സർവീസ് അക്കാദമി എന്നിവക്ക് പുറമെ…
Read Moreകൂലി ചോദിച്ചാൽ…! തോട്ടം ഉടമയുടെ പീഡനം; പട്ടിണിയിൽ വീർപ്പുമുട്ടി കുടുംബങ്ങൾ; അഭയംതേടി ഇതരസംസ്ഥാന തൊഴിലാളികൾ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ
മംഗലംഡാം: മലമുകളിലെ തോട്ടം ഉടമയുടെ പീഢനങ്ങൾക്കിരയായി പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങൾ കൈകുഞ്ഞുങ്ങളുമായി 20 കിലോമീറ്റർ നടന്ന് മംഗലംഡാം പോലീസ് സ്റ്റേഷനിൽ അഭയം തേടി. ജാർക്കണ്ടിൽ നിന്നുള്ള കുടുംബങ്ങളാണ് ഡാമിന്റെ മലയോരമായ കുഞ്ചിയാർപ്പതിയിലെ തോട്ടത്തിൽ ഏറേ ദുരിതജീവിതത്തിന് ഇരയായത്. ആറ് മാസം പ്രായമുള്ള പിഞ്ചു കുട്ടി ഉൾപ്പെടെ നാല് കുട്ടികളും സ്ത്രീകളും യുവാക്കളുമായി 23 പേരാണ് ഉണ്ടായിരുന്നത്. ജാർക്കണ്ടിലെ ഗോഡ ജില്ലയിൽപ്പെട്ട ജിൽവ ആദിവാസി മേഖലയിൽ നിന്നുള്ളവരാണ് ഇവർ.വ്യാഴാഴ്ച വൈകീട്ടോടെ മലയിറങ്ങി നടന്ന് തളർന്ന ഇവർ രാത്രിയിൽ ഡാമിലെ പള്ളിക്കു സമീപം കഴിച്ചു കൂട്ടി. രാത്രിയിലും ഇന്നലെയും ഭക്ഷണമില്ലാതെ ഏറെ അവശനിലയിലാണ് കുട്ടികളും സ്ത്രീകളും സ്റ്റേഷനിലെത്തിയത്.ഭക്ഷണത്തിനു പോലും കൈവശം പണമില്ലെന്നറിഞ്ഞു് സ്ഥലത്തെത്തിയ പത്രപ്രവർത്തകരാണ് ഭക്ഷണം വാങ്ങി നൽകിയത്. രണ്ട് മാസം മുന്പാണ് ഇവരെ ബസിൽ ജാർക്കണ്ടിൽ നിന്നും ഏജന്റുവഴി ഇവിടെ എത്തിച്ചതെന്ന് പറയുന്നു. ഇവർ…
Read Moreഇഞ്ചിക്ക് വില കുത്തനെ കുറഞ്ഞു; മുടക്കിയതിന്റെ പാതിപോലും കിട്ടാത്ത അവസ്ഥ; പാട്ടകൃഷി നടത്തിയ കർഷകർ ദുരിതത്തിൽ
മുതലമട: ഭൂമി പാട്ടത്തിനെടുത്ത ഇഞ്ചി കർഷകർ ഇത്തവണ കനത്ത നഷ്ടത്തിൽ. എറണാകുളം സ്വദേശികളായ ജോർജ്, എബി, നാസർ എന്നിവരാണ് ചിറ്റൂർ മേഖലയിലെ പാറയ്ക്കൽച്ചള്ളയിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിയിറക്കിയത്. ഏക്കറിന് അന്പതിനായിരം രൂപ തോതിലാണ് ഭൂഉടമയ്ക്ക് പ്രതിഫലം നൽകിയിരിക്കുന്നത്.എറണാകുളം കുന്നത്തുനാട് സ്വദേശി ജോർജ് രണ്ടര ഏക്കർ ഭൂമിയാണ് ഇഞ്ചി കൃഷിക്ക് ഒരു വർഷം മുൻപ് പാട്ടത്തിനെടുത്തത്. കൃഷി ഇറക്കുന്നതിനും തൊഴിലാളികൾക്ക് കൂലി ഇനത്തിലുമായി 7 ലക്ഷത്തോളം ചിലവഴിച്ചിട്ടുമുണ്ട്. ഇപ്പോൾ ഉണക്കിയ ഇഞ്ചിക്ക് കിലോക്ക് 170 രൂപയാണ് വില. മൊത്തം 8 ലക്ഷത്തോളം ചിലവഴിച്ചതിൽ വിളവെടുപ്പു നടത്തിയ ഇഞ്ചി വിപണിയിലെത്തിച്ചാൽ മുടക്കു മുതലിന്റെ പകുതി മാത്രമേ ലഭിക്കൂ എന്നതാണ് ജോർജിന്റെ സങ്കടം. രണ്ടു വർഷം മുന്പ് ഇഞ്ചിക്ക് വില കൂടുതൽ ലഭിച്ചതിനാൽ മികച്ച വരുമാനം ലഭിച്ചിരുന്നു. ഈ വരുമാനം പ്രതീക്ഷിച്ചാണ് ജോർജ് രണ്ടര ഏക്കർ പാട്ടത്തിനെടുത്ത ത്. സ്വകാര്യ ധനകാര്യ…
Read Moreമംഗലം പാലം സിഗ്നൽ ജംഗ്ഷനിലെ സുരക്ഷ; എൻഫോഴ്സ്മെന്റ് സ്ക്വാഡും നാഷണൽ ഹൈവേ സേഫ്റ്റി വിഭാഗവും പരിശോധന നടത്തി
‘വടക്കഞ്ചേരി: ദേശീയപാത മംഗലം പാലത്തിനടുത്തെ സിഗ്നൽ ജംഗ്ഷനിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്ന ദീപിക വാർത്തയെ തുടർന്ന് ആർടിഒയുടെ എൻഫോഴ്സ്മെന്റ് സ്ക്വാഡും നാഷണൽ ഹൈവെ സേഫ്റ്റി വിഭാഗവും ഇന്നലെ വൈകീട്ട് ജംഗ്ഷനിൽ പരിശോധന നടത്തി. അതീവ അപകട സാധ്യതയുള്ള ജംഗ്ഷൻ എന്ന നിലയിൽ ഏറ്റവും അടിയന്തിരമായി ചെയ്യാവുന്ന കാര്യങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ നടപ്പിലാക്കുമെന്നും പരിശോധനകളിൽ കണ്ടെത്തിയിട്ടുള്ള കൂടുതൽ പോരായ്മകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ആ ടി ഒക്കും കളക്ടർക്കും റിപ്പോർട്ട് നൽകുമെന്ന് പരിശോധനാ സംഘം പറഞ്ഞു. കളക്ടർ പിന്നീട് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി റോഡ് സുരക്ഷ ഉറപ്പാക്കും.വാഹനം ഓടിക്കുന്പോൾ പാലിക്കേണ്ട നിയമങ്ങൾ കൃത്യമായി പാലിക്കാത്തതു മൂലമുണ്ടാകുന്ന അപകടങ്ങൾ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.തിരിവുകളിൽ ഇൻഡികേറ്റർ പ്രവർത്തിപ്പിക്കാതിരുന്ന വാഹനങ്ങൾ തടഞ്ഞു സംഘം നിർദ്ദേശം നൽകി. റോംഗ് സൈഡിലൂടെ വാഹനം ഓടിക്കുന്നവരേയും പിടികൂടി. ദേശീയപാതയോരത്ത് സിഗ്നൽ ജംഗ്ഷനടുത്തെ അനധികൃത പാർക്കിംഗ് ഒഴിവാക്കും.ജംഗ്ഷനിലെ സിഗ്നൽ വേണ്ട…
Read Moreസ്ഥാനാർത്ഥികളുടെ പരസ്യങ്ങൾക്ക് എംസിഎംസി സർട്ടിഫിക്കേഷൻ നിർബന്ധം
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾ പ്രചരണത്തിനായി നിർമിക്കുന്ന പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സർട്ടിഫിക്കേഷൻ നിർബന്ധം. പത്രം, ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ എന്നിവയിലൂടെ പ്രചരിപ്പിക്കുന്ന പരസ്യങ്ങൾക്കാണ് ഈ കമ്മിറ്റിയുടെ സർട്ടിഫിക്കേഷൻ എടുക്കേണ്ടത്. ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറത്തിലാണ് അപേക്ഷ നൽകേണ്ടത്.സർട്ടിഫിക്കേഷൻ ഇല്ലാത്ത പരസ്യങ്ങൾ എം.സി.എം.സി.യുടെ ലംഘനമായി കണക്കാക്കും. ഫോണ്: 04912505329.പരസ്യങ്ങൾ നിരീക്ഷിക്കുന്നത് എംസിഎംസി സെല്ല് മുഖേനപാലക്കാട്: അച്ചടിദൃശ്യശ്രവ്യ മാധ്യമങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന രാഷ്ട്രീയ പരസ്യങ്ങളുടെ പ്രീ സർട്ടിഫിക്കേഷൻ, പെയ്ഡ് ന്യൂസ് നിരീക്ഷണം എന്നിവ ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ എം.സി.എം.സി സെൽ മുഖേനയാണ് നടത്തുന്നത്. വിവിധ മാധ്യമങ്ങളിലെ പരസ്യങ്ങളിൽ ചട്ട ലംഘനങ്ങളുടെ പരിശോധന, സ്ഥാനാർത്ഥിയുടെ ചെലവ് സംബന്ധമായ പ്രകടമായതും അല്ലാത്തതുമായ രാഷ്ട്രീയ പരസ്യങ്ങളുടെ സസൂക്ഷ്മ നിരീക്ഷണം, സ്ഥാനാർത്ഥിയുടെ അറിവോടെയല്ലാതെ പത്ര മാധ്യമങ്ങളിൽ…
Read Moreഞാന് ബിജെപിയുടെ പ്രാദേശിക നേതാവാ…! സവാള ബിസിനസിൽ പണം നിക്ഷേപിച്ചവരെ വഞ്ചിച്ചതായി പരാതി; സംഭവം കൊടകരയില്
കൊടകര: സമൂഹ മാധ്യമങ്ങൾ വഴി സവാള ബിസിനസിലേക്കു പങ്കാളികളെ ക്ഷണിച്ചു നിക്ഷേപം സ്വീകരിച്ചശേഷം പണം തരാതെ വഞ്ചിച്ചതായി പരാതി. ചെന്പൂചിറ സ്വദേശി പാട്ടത്തിൽ പ്രശാന്തിനെതിരെയാണു കൊല്ലം സ്വദേശി എ.ആർ. റിജുമോൻ, നൂറനാട് സ്വദേശിനി ആഷ്ന എന്നിവർ വെള്ളിക്കുളങ്ങര പോലീസിൽ പരാതി നൽകിയിട്ടുള്ളത്. ബിജെപിയുടെ പ്രാദേശിക നേതാവാണെന്നു സ്വയം പരിചയപ്പെടുത്തിയാണു തങ്ങളെ ബിസിനസിൽ പങ്കാളികളാക്കിയതെന്നും മാസം തോറും നല്ലൊരു തുക ലാഭ വിഹിതം നൽകാമെന്നു വാഗ്ദാനം നൽകിയിരുന്നതായും ഇതു വിശ്വസിച്ചു നിക്ഷേപം നടത്തിയ തങ്ങൾക്ക് ഇതുവരെ പണം ലഭിച്ചില്ലെന്നും പരാതിക്കാർ കൊടകരയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. എ.ആർ. റിജു, ഷിനു ഷാഹുൽ, ബ്രൂട്ടോ ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Read Moreകഴിഞ്ഞ മാസം തുറന്ന വടക്കഞ്ചേരി മേൽപ്പാത തകർന്നു; അറ്റകുറ്റപ്പണി തകൃതി; നിർമ്മാണ അപാകതകളാണ് റോഡിലുടനീളം
വടക്കഞ്ചേരി: കഴിഞ്ഞ മാസം തുറന്നു കൊടുത്ത ദേശീയപാതയിലെ വടക്കഞ്ചേരി മേൽപ്പാത തകർന്നതിനെ തുടർന്ന് പാലക്കാട് ഭാഗത്തേക്കുള്ള വാഹന ഗതാഗതം നിരോധിച്ചു. റോയൽ ജംഗ്ഷനിൽ കെഎസ്ആർടിസി ഡിപ്പോ വഴിയിലുള്ള വലിയ അണ്ടർ പാസിനു മുകളിലാണ് പാത തകർന്ന് തിരക്കിട്ട റിപ്പയർ വർക്കുകൾ നടക്കുന്നത്.കഴിഞ്ഞ മാസം ആറിനാണ് മേൽപ്പാത തുറന്നത്. മേൽപാലത്തിൽ വെളിച്ചമോ ശരിയായ ടാറിംഗ് പോലും നടത്താതെയാണ് പാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്. ആദ്യ ദിവസം തന്നെ ഇവിടെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി രണ്ട് പേർ മരിച്ചു. നിർമ്മാണ അപാകതകളാണ് റോഡിലുടനീളം. അഞ്ച് വർഷമെടുത്താണ് വടക്കഞ്ചേരിയിലെ മേൽപാത നിർമ്മാണം ഏതാണ്ട് അവസാനഘട്ടത്തിലെത്തിച്ചത്. 2016 ഏപ്രിൽ മാസത്തോടെ തുടങ്ങിയതാണ് ഒന്നര കിലോമീറ്റർ ദൂരം വരുന്ന ഈ സ്ലോപ്പിംഗ് കർവ് മേൽപാത. റോയൽ ജംഗ്ഷനിൽ നിന്ന് തുടങ്ങി തേനിടുക്കിലാണ് മേൽപാത അവസാനിക്കുന്നതെങ്കിലും ഹോട്ടൽ ഡയാനക്ക് സമീപം കുറച്ച് ദൂരം റോഡ് ലെവലാണ്.…
Read Moreകരുതലും, ചികിത്സയും വിഫലമാക്കി വേദനകളില്ലാത്ത ലോകത്തേക്ക് വനമകൻ യാത്രയായി
കോയന്പത്തൂർ : ട്രെയിനിടിച്ച് മാരകമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കൊന്പൻ മരണത്തിനു കീഴടങ്ങി. ചാടിവയൽ ക്യാന്പിൽ മൃഗഡോക്ടർമാരുടെ കീഴിലുള്ള തീവ്ര ചികിത്സയ്ക്കിടെ ബുധനാഴ്ച്ച രാത്രി 11 മണിയോടെ വേദനകളില്ലാത്ത ലോകത്തേക്ക് അവൻ യാത്രയാവുകയായിരുന്നു. മാർച്ച് 15 അതിരാവിലെയാണ് മധുക്കരയിലെ പുതുപതിയിൽ വെച്ച് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിടിച്ച് 25 വയസു പ്രായം വരുന്ന ആണ് കാട്ടാനയ്ക്ക് പരിക്കേറ്റത്. മുതുകിലും, കാലുകളിലും പരിക്കേറ്റ് എഴുന്നേൽക്കാൻ സാധിക്കാതെ കിടന്നിരുന്ന ആനയെ വനപാലകർ ചാടിവയൽ ആന ക്യാന്പിൽ എത്തിച്ച് മൃഗഡോക്ടർമാരായ അശോകൻ, വിജയരാഘവൻ എന്നിവരുടെ നേതൃത്വത്തിൽ മരുന്നും ചികിത്സയും നൽകിയെങ്കിലും എല്ലാവരുടെയും പ്രാർത്ഥനകളും, കരുതലും, ചികിത്സയും വിഫലമാക്കി രാത്രി 11 മണിയോടെ വേദനകളില്ലാത്ത ലോകത്തേക്ക് മനുഷ്യന്റെ ക്രൂരതയുടെ മറ്റൊരു രക്ത സാക്ഷിയായി വനമകൻ യാത്രയാവുകയായിരുന്നു.
Read Moreകരിമ്പാറ മലയോര മേഖല വീണ്ടും പുലി ഭീതിയിൽ: വളർത്തു നായയെ കടിച്ചു കൊന്നു; പട്ടിയുടെ ജഡവുമായി പ്രതിഷേധിച്ച് നാട്ടുകാർ
നെന്മാറ: ഇടവേളയ്ക്ക് ശേഷം മലയോര മേഖലയിൽ വീണ്ടും പുലിയിറങ്ങി. മരുതംഞ്ചേരി ഭാഗത്താണ് വ്യാഴാഴ്ച പുലർച്ചെ പുലിയിറങ്ങി പട്ടിയെ കടിച്ചുകൊന്നത്. കയറാടി മരുതംഞ്ചേരി കല്യാണകണ്ടം വീട്ടിൽ കെ.ശ്രീജിത്തിന്റെ വീട്ടിൽ കെട്ടിയിട്ട പട്ടിയെയാണ് പുലി കടിച്ചുകൊന്നത്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ പിടികൂടുന്നത് പതിവായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പട്ടിയുടെ ജഡവുമായി നെന്മാറ വനം ഡിവിഷണൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഒരാഴ്ച്ച മുന്പും പുലിയിറങ്ങി ശ്രീജിത്തിന്റെ വീട്ടിലെ പട്ടിയെ കൊണ്ടുപോയിരുന്നു. വ്യഴാഴ്ച പുലർച്ചെ രണ്ടു മണിയോടെ പ്രദേശത്ത് പട്ടികൾ നിർത്താതെ കുരച്ചിരിന്നതായും പ്രദേശവാസികൾ പറയുന്നു. കാലത്ത് പട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേർന്നുള്ള തോട്ടത്തിൽ പുലിയുടെ കാൽപ്പാദം പതിഞ്ഞതായി കണ്ടെത്തിയത്. കാൽപ്പാടുകൾ പിന്തുടർന്നു നടത്തിയ തിരിച്ചിലിൽ കൽച്ചാടി പുഴ കടന്ന് തൊട്ടടുത്ത തോട്ടത്തിൽ പട്ടിയെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. പറന്പിക്കുളം കടുവ സംരക്ഷണകേന്ദ്രത്തിന്റെ പരിസ്ഥിതി…
Read More