അലനല്ലൂർ: ഇന്ത്യൻ സൂപ്പർ ലീഗിൽ തന്റെ അരങ്ങേറ്റ സീസണിൽ തന്നെ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച് മലയാളികളുടെ അഭിമാനമായി മാറിയ സുഹൈർ വി.പിക്ക് ജന്മനാടായ എടത്തനാട്ടുകരയിൽ ആവേശോജ്വല സ്വീകരണം. കരിപ്പൂരിൽ നിന്നും റോഡ് മാർഗം എത്തിയ താരത്തെ ജില്ലാ അതിർത്തിയായ കാഞ്ഞിരംപാറയിൽ നിന്ന് മുദ്രാവാക്യങ്ങളും ആർപ്പുവിളികൾക്കുമൊപ്പം ബൊക്കെ നൽകിയും പൂമാലയിട്ടുമാണ് വരവേറ്റത്. പിന്നീട് തുറന്ന വാഹനത്തിൽ നിരവധി ഇരുചക്രവാഹനങ്ങളുടെയും വാധ്യമേളങ്ങളുടെയും അകന്പടിയോടെയാണ് താരത്തെ എടത്തനാട്ടുകരയിലേക്ക് ആനയിച്ചത്. നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനായി മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച് എടത്തനാട്ടുകരയുടെ പേരും പെരുമയും വാനോളമുയർത്തിയ എടത്തനാട്ടുകരയുടെ പ്രിയപുത്രന് ചലഞ്ചേഴ്സ് ക്ലബിന്റെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. സെമിഫൈനലിലടക്കം മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റികളും സ്വന്തം പേരിലാക്കിയാണ് താരം തന്റെ പ്രഥമ ഐ.എസ്.എൽ സീസണ് അവസാനിപ്പിച്ചത്. ചലഞ്ചേഴ്സ് ക്ലബ് സെക്രട്ടറി വി.മുബാറക്ക്, ട്രഷറർ പി.നാസർ, കെ.ടി ജഫീൽ, നൗഷാദ് പുത്തൻക്കോട്ട്, പി.ഷൗലക്കലി, മുഹമ്മദ് അഷൂർ പാറോക്കോട്ട്,…
Read MoreCategory: Palakkad
മാറ്റമൊന്നുമില്ല, മണ്ണാർക്കാട്ട് യുഡിഎഫ് സ്ഥാനാർഥി അഡ്വ. എൻ. ഷംസുദീൻ തന്നെ
മണ്ണാർക്കാട് : മുസ്ലീംലീഗ് ഇന്നലെ പ്രഖ്യാപിച്ച പട്ടികയിൽ മണ്ണാർക്കാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. എൻ. ഷംസുദീൻ. കഴിഞ്ഞ രണ്ടുതവണ മണ്ണാർക്കാട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാ സാമാജികനായി. ഇത് മൂന്നാം ഉൗഴം. 1991ൽ വിദ്യാർഥി പ്രതിനിധിയായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെന്പർ, എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയാണ്. 2005 ൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മെന്പർ. 2011ലും 2016 ലും മണ്ണാർക്കാട് നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.നിയമസഭാംഗം എന്ന നിലയിൽ സംസ്ഥാന വഖഫ് ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹിയിൽ നടന്ന നാഷണൽ ലെജിസ്ലേച്ചേഴ്സ് കോണ്ഫറൻസിൽ സംസ്ഥാന നിയമസഭയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മികച്ച നിയമസഭാ സാമാജികനുള്ള കെ.കെ. നായർ ശ്രേഷ്ട സാമാജിക…
Read Moreവെറുതേ കളഞ്ഞിരുന്ന വൈക്കോലിന് ആവശ്യക്കാരേറെ; വിൽപ്പന സജീവം; ഒരു റോൾ വൈക്കോലിന് 100 രൂപ മുതൽ 140 രൂപ വരെ വില
നെന്മാറ: രണ്ടാംവിള കൊയ്ത്ത് കഴിഞ്ഞ നെൽപ്പാടങ്ങളിൽ വൈക്കോലിന് ആവശ്യക്കാരേറെ. കൊയ്ത്തുയന്ത്രം കൊയ്ത ശേഷം പാടേശേഖരങ്ങളിൽ കിടക്കുന്ന ഉണങ്ങിയ വൈക്കോൽ ട്രാക്ടർ ഉപയോഗിച്ച് മൂന്ന് അടി വലിപ്പമുള്ള റോൾ ആക്കി മാറ്റിയ ഒരു റോൾ വൈക്കോലിന് 100 രൂപ മുതൽ 140 രൂപ വരെ വില നൽകിയാണ് കർഷകരിൽ നിന്ന് ക്ഷീര കർഷകരും കച്ചവടക്കാരും വാങ്ങി കൊണ്ടു പോകുന്നത്. ഒന്നാം വിള കൊയ്ത്ത് സീസണിൽ വൈക്കോൽ ക്ഷാമം ഉണ്ടായപ്പോൾ സൂക്ഷിച്ചുവച്ചിരുന്ന കച്ചവടക്കാർ ഒരു റോൾ വൈക്കോലിന് 250 രൂപ മുതൽ 300 രൂപ വരെ വിലക്ക് വിൽപ്പന നടത്തിയിരുന്നു. എന്നാൽ മറ്റു ജില്ലകളിലേക്ക് കൊണ്ടുപോകുന്ന കച്ചവടക്കാർ നെൽപ്പാടത്തെ വൈക്കോൽ മൊത്തമായി വാങ്ങി അവർ തന്നെ ട്രാക്ടർ ഉപയോഗിച്ച് റോളാക്കി മാറ്റിയാണ് കൊണ്ടുപോകുന്നത്. ഏക്കറിന് 1700 രൂപ മുതൽ 2000 രൂപ വരെ വില കർഷകർക്ക് നൽകിയാണ് കൊണ്ടുപോകുന്നത്. ഒരേക്കറിൽനിന്ന്…
Read Moreകേരളത്തിൽ വികസന രാഷ്ട്രീയം മാറേണ്ടതുണ്ട്; എഴുപതുകൾക്കു മുമ്പുള്ള പാലക്കാട്ടു നിന്നും വലിയ വ്യത്യാസം ഇന്നത്തെ പാലക്കാടിനുണ്ടായിട്ടില്ലെന്ന് ഇ ശ്രീധരൻ
പാലക്കാട് : തനിക്കുള്ള സാങ്കേതിക പരിജ്ഞാനം സമൂഹത്തിന് വേണ്ടി ഉപയോഗിക്കുന്നതിനാണ് രാഷ്ട്രീയത്തിലിറങ്ങിയതെന്ന് പാലക്കാട് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഇ.ശ്രീധരൻ. വികസന കാഴ്ചപ്പാടോ ദീർഘവീക്ഷണമോ ഇല്ലാതെ കേരളത്തിൽ നടപ്പിലാക്കുന്ന പദ്ധതികൾ ജനങ്ങളിൽ അധികഭാരം ഏൽപ്പിച്ചതായും ഇ.ശ്രീധരൻ പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കേരളത്തിൽ വികസന രാഷ്ട്രീയം മാറേണ്ടതുണ്ട്. എഴുപതുകൾക്കു മുന്പുള്ള പാലക്കാട്ടു നിന്നും വലിയ വ്യത്യാസം ഇന്നത്തെ പാലക്കാടിനുണ്ടായിട്ടില്ല. ഏറെ തുരങ്കങ്ങൾ നിർമ്മിച്ചും പ്രതിബന്ധങ്ങൾ തരണം ചെയ്തുമാണ് 7 വർഷം കൊണ്ട് കൊങ്കണ് റെയിൽവേ പൂർത്തീകരിച്ചത്. 7 വർഷം കഴിഞ്ഞിട്ടും പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമ്മാണം എങ്ങുമെത്തിയില്ല. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമ്മാണം കൊണ്ട് ജനത്തിന് ഉപകാരമില്ല. ഇതേ അവസ്ഥയാണ് ഇൻഡോർ സ്റ്റേഡിയത്തിലും മോയൻസ് ഡിജിറ്റലൈസേഷനിലും സംഭവിക്കുന്നത്. കേരളത്തെ വികസനത്തിലേക്ക് നയിക്കുന്ന പദ്ധതികളോട് സംസ്ഥാന സർക്കാറിന് താൽപര്യമില്ല. കോഴിക്കോട്, തിരുവനന്തപുരം മെട്രൊ പദ്ധതികളോട് സർകാർ മുഖം…
Read Moreഅർധരാത്രിയിലെ 15 മിനിറ്റ് ചർച്ച, എല്ലാം കോംപ്രമൈസ്…എ.വി. ഗോപിനാഥിനെ അനുനയിപ്പിച്ച് ഉമ്മന്ചാണ്ടി; പ്രചാരണത്തിനിറങ്ങും
പാലക്കാട്: പാർട്ടിയിൽ അർഹിക്കുന്ന പരിഗണനയെന്ന ഉറപ്പിൽ പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥിനെ ഒപ്പം നിർത്തി ഉമ്മൻചാണ്ടി. വിമതസ്വരം ഉയർത്തിയ ഗോപിനാഥുമായി അർധരാത്രി ചർച്ച നടത്തിയ ഉമ്മൻചാണ്ടി വെറും പതിനഞ്ചു മിനുട്ടുകൊണ്ടാണ് പ്രശ്നം പരിഹരിച്ചത്. ചർച്ചയിൽ തൃപ്തനാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്നും എ.വി.ഗോപിനാഥ് പറഞ്ഞു ഗോപിനാഥുമായി അടച്ചിട്ട മുറിയിൽ നടന്ന ചർച്ചയ്ക്ക് ശേഷം ഗോപിനാഥിനെ പാർട്ടിക്ക് വേണമെന്നും സംഘടനയെ ശക്തിപ്പെടുത്തുകയെന്ന ആവശ്യത്തെ അംഗീകരിക്കുന്നതായും ഉമ്മൻചാണ്ടി പറഞ്ഞു. ചർച്ചയിൽ തൃപ്തനാണെന്നും ചില ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെന്നും എ.വി ഗോപിനാഥിന്റെ പ്രതികരണം.ചൊവ്വാഴ്ച കോട്ടയത്തു നിന്ന് രാത്രി ഏഴിന് ശേഷം പുറപ്പെട്ട ഉമ്മൻചാണ്ടി അർധരാത്രി 12നാണ് പെരിങ്ങോട്ടുകുറിശിയിൽ എത്തിയത്. ഉമ്മൻചാണ്ടിയുടെ വരവറിഞ്ഞ് പെരിങ്ങോട്ടുകുറിശിയിലെ, ഗോപിനാഥിന്റെ വീടും പരിസരവും പ്രവർത്തകരെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു.
Read Moreകുപ്പി ജ്യൂസിന് ആവശ്യക്കാരില്ല; പാലക്കാടൻ ചൂടിനെ അതിജീവിക്കാൻ കരിക്ക്, തണ്ണിമത്തൻ, പനംനൊങ്ക് വിപണി സജീവം
പാലക്കാട്: പാലക്കാടൻ ചൂടിനെ അതിജീവിക്കാൻ പനംനൊങ്ക്, കരിക്ക്, തണ്ണിമത്തൻ വിപണി സജീവമായി. കോട്ടമൈതാനത്തിനു ചുറ്റും നിരന്ന് ഒട്ടേറെ കച്ചവടക്കാർ വിപണി കീഴടക്കിയിരിക്കയാണ്. ഒരു കുലപന നൊങ്കിന് നൂറ്റിമുപ്പത് രൂപക്ക് കച്ചവടക്കാർ വാങ്ങുന്നു. കൊഴിഞ്ഞാന്പാറയിൽ നിന്നുമാണ് വാങ്ങുന്നത്. ആയിരം രൂപ വണ്ടി വാടക നൽകണം.എന്നാൽ ഒരു നൊങ്കിന് എട്ടുരൂപക്ക് വിൽക്കുന്നു. അയ്യായിരം രൂപക്ക വരെ ഒരു ദിവസം കച്ചവടം നടക്കുന്നതായി പാറ സ്വദേശി ഫ്രാൻസീസ് സേവ്യർ പറഞ്ഞു.ഇരുപത്തിയഞ്ചു വർഷമായി കച്ചവടം നടത്തി വരുന്ന വ്യക്തിയാണ് ഫ്രാൻസീസ് സേവ്യർ. കരിക്കിന് ഇരുപത്തിയഞ്ചു രൂപ ചിലവു് വരും. മുപ്പതു രൂപക്കാണ് വിൽക്കുന്നത്.പ്രതിദിനം അഞ്ഞൂറു കരിക്കു വരെ വിൽക്കുന്നതായി കച്ചവടക്കാരനായ കൊഴിഞ്ഞാന്പാറ സ്വദേശി രാധാകൃഷ്ണൻ പറഞ്ഞു. തമിഴ്നാട്ടിലെ ദണ്ഡി വനത്തിൽ നിന്നുമാണ് തണ്ണി മത്തൻ കൊണ്ടുവരുന്നത്.ലോറി വാടക ഇരുപത്തി മുവ്വാ യി രം രൂപ വരും. കണക്കാക്കിയാൽ കിലോക്ക് ഇരുപതു രൂപ അസ്സൽവരും.…
Read Moreസർവേയിൽ എൽഡിഎഫും തെരഞ്ഞെടുപ്പിൽ യുഡിഎഫും ജയിക്കുമെന്ന് കെ.സി.വേണുഗോപാൽ
ചിറ്റൂർ: തെരഞ്ഞെടുപ്പിനു മുൻപുള്ള സർവ്വേകൾ എൽഡിഎഫും തിരഞ്ഞെടുപ്പിനു ശേഷമുള്ള ഫലത്തിൽ യുഡിഎഫും ജയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ചിറ്റൂർ പാലാഴി കല്യാണമണ്ഡപത്തിൽ നടന്ന യുഡിഎഫ് നിയോജക മണ്ഡലം കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൂഡ് ഓയിൽ അന്താരാഷ്ട്ര വിപണിയിൽ ഏറെ താഴ്ന്നിട്ടും പെട്രോൾ ഡീസൽ വില കുറയ്ക്കാതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണ്. കർഷക ദ്രോഹത്തിൽ ബിജെപിയ്ക്കും യുവജന ദ്രോഹത്തിൽ എൽഡിഎഫിനും നൽകാനുള്ള മറുപടി വോട്ടിലൂടെ ലഭിക്കും. ഇത്രയധികം ധൂർത്തും അഴിമതിയും നിറഞ്ഞ സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല. ചിറ്റൂർ മണ്ഡലം തിരിച്ചുപിടിക്കുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. യുഡിഎഫ് ചെയർമാൻ രതീഷ് അധ്യക്ഷനായി. മുൻ എംഎൽഎമാരായ കെ.അച്യുതൻ, സി.ചന്ദ്രൻ, വി.എസ് വിജയരാഘവൻ എന്നിവർ സംസാരിച്ചു.
Read Moreപിണറായി നല്ല മുഖ്യമന്ത്രിയാകുന്നത് പാര്ട്ടിക്ക് മാത്രം; ഇടതു ഭരണത്തില് വികസിച്ചത് പാര്ട്ടി മാത്രമെന്ന് ഇ. ശ്രീധരൻ
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി വീണ്ടും പാലക്കാട്ടെ ബിജെപി സ്ഥാനാര്ഥി ഇ. ശ്രീധരൻ. പിണറായി നല്ല മുഖ്യമന്ത്രിയാകുന്നത് പാര്ട്ടിക്ക് മാത്രമാണ്. ഇടതു ഭരണത്തില് വികസിച്ചത് പാര്ട്ടി മാത്രമാണെന്നും ശ്രീധരൻ വിമര്ശിച്ചു. എൽഡിഎഫ് ഭരണം അഴിമതിയിൽ മുങ്ങി നില്ക്കുകയാണെന്നും താൻ കൊണ്ടുവന്ന പല പദ്ധതികളും സര്ക്കാര് മുടക്കിയെന്നും ശ്രീധരൻ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വികസനമാണ് ബിജെപിയുടെ പ്രധാന അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreഇലക്ഷൻ സംവിധാനങ്ങൾ വിലയിരുത്താൻ എഡിജിപി വിജയ് സാഖറെ അട്ടപ്പാടിയിൽ പറങ്ങിറങ്ങി
അഗളി : ഇലക്ഷൻ സംവിധാനങ്ങൾ വിലയിരുത്തുന്നതിനും ചർച്ച ചെയ്യുന്നതിനുമായി എഡിജിപി വിജയസാഖറെ ഇന്നലെ അട്ടപ്പാടിയിൽ സന്ദർശനം നടത്തി. രാവിലെ പതിനൊന്നിന് മട്ടത്തുകാട് ബഥനി സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാണ് എഡിജിപിയും സംഘവും എത്തിയത്.അഗളി എ എസ് പി പഥം സിംഗ് ന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇലക്ഷൻ സംബന്ധിച്ച കാര്യങ്ങൾ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.വെച്ചപ്പതി, വരഗംപാടി ഉൗരുകളിലും ഏതാനും ബൂത്തുകളിലും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഉച്ചക്ക് ഒരു മണിയോടെ എഡിജിപിയും സംസ്ഥാന ഇലക്ഷൻ കമ്മീഷൻ ഒബ്സർവർ ദീപക് മിശ്രയും അട്ടപ്പാടിയിൽ നിന്ന് മടങ്ങി. പാലക്കാട് ജില്ലാ കളക്ടർ മൃണ് മയി ജോഷി, എസ് പി വിശ്വനാഥൻ എന്നിവർ ഉദ്യോഗസ്ഥരുമായി കൂടുതൽ ചർച്ചകളും വിശകലനങ്ങളും നടത്തിയ ശേഷമാണ് മടങ്ങിയത്.
Read Moreനിന്നുനിന്ന് അവൾ അവിടെത്തന്നെ ചരിഞ്ഞു; കരയ്ക്ക് കയറിവരുമെന്ന് പ്രതീക്ഷിച്ച് നിന്ന കാട്ടാനക്കൂട്ടം കാട്ടിലേക്ക് മടങ്ങി; ആനയ്ക്ക് സംഭവിച്ചതെന്തന്നറിയാൻ പോസ്റ്റുാർട്ടം
നെന്മാറ : നെല്ലിയാന്പതി മണലാരൂ എസ്റ്റേറ്റിനകത്തെ നൂറടി പുഴയിലെ ചെക്ക് ഡാമിനകത്ത് പിടിയാന വെള്ളത്തിൽ ഇറങ്ങി കരയ്ക്കു കയറാതെ നിന്ന കാട്ടാന ചരിഞ്ഞു.ബുധനാഴ്ച്ച രാത്രി 10.30 ഓടെ കരയ്ക്കുകയറിയെങ്കിലും ഇന്നലെ രാവിലെ നിൽപ്പ് ഉറപ്പിച്ച സ്ഥലത്തിന് അല്പം മാറി നിന്നുവെങ്കിലും പിന്നീട് ചരിഞ്ഞ നിലയിൽ കാണപ്പെടുകയായിരുന്നു. ജെസിബി ഉപയോഗിച്ച് വടം കെട്ടി ചരിഞ്ഞ ആനയുടെ ജഡം കരയ്ക്ക് കയറ്റി കാവൽ ഏർപ്പെടുത്തി. ആനയുടെ ജഡം കരയ്ക്ക് കയറ്റാൻ വൈകിയതിനാൽ പോസ്റ്റുമോർട്ടം ഇന്നത്തേക്കു മാറ്റിയതായി നെന്മാറ വനം ഡിഎഫ്ഒ ആർ. ശിവപ്രസാദ് അറിയിച്ചു. വയനാട്ടിൽ നിന്നും വനം വകുപ്പ് വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ ഇന്നു നടക്കുന്ന പോസ്റ്റ്മോർട്ടം പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാവൂ എന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കൃഷ്ണദാസ് പറഞ്ഞു.ഡെപ്യൂട്ടി വനം റേഞ്ച് ഓഫീസർ വിനോദിന്റെ നേതൃത്വത്തിൽ ചരിഞ്ഞ ആനയ്ക്ക് കാവൽ ഏർപ്പെടുത്തി. വനം ഫ്ളയിങ് സ്ക്വാഡ്…
Read More