സ്വന്തം ലേഖകൻ തൃശൂർ: വിശപ്പും ഭക്ഷണവും തമ്മിലാണു പ്രണയമെന്നു തിരിച്ചറിഞ്ഞ അവർ അവരെ ഒന്നിപ്പിച്ചു. തൃശൂർ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജിലെ സോൾ ആൻഡ് ബ്ലഡ് സെൽ കൂട്ടായ്മയാണു ലോകം മുഴുവൻ പ്രണയദിനം ആഘോഷിക്കുന്പോൾ തൃശൂർ നഗരത്തിലെ വിശന്നിരിക്കുന്നവർക്ക് ആഹാരം വിളന്പി അവരെ സന്തോഷിപ്പിച്ചത്. ഇരുനൂറോളം പൊതിച്ചോറുകളാണ് തൃശൂർ നഗരത്തിലും പരിസരങ്ങളിലും ഇവർ വിതരണം ചെയ്തത്. കൂട്ടായ്മയിലെ വോളന്റിയർമാർ തന്നെ കോളജിലെ വിദ്യാർഥികളുടെ വീടുകളിൽ നിന്ന് പൊതിച്ചോറുകൾ ശേഖരിച്ച് നഗരത്തിലെത്തി വിതരണം നടത്തുകയായിരുന്നു.
Read MoreCategory: Thrissur
കാത്തിരിപ്പായിരുന്നു, പതിറ്റാണ്ടുകൾ..! ഒടുവിൽ അതു യാഥാർഥ്യമായി; മനസുനിറഞ്ഞ് കാർത്തു അമ്മ…
തൃശൂർ: വർഷങ്ങൾനീണ്ട കാത്തിരിപ്പിനൊടുവിൽ വാർധക്യം സമ്മാനിച്ച ചുളിവുവീണ മുഖങ്ങളിൽ ചിരിവിരിഞ്ഞു. സ്വന്തമായുള്ള ഭൂമിയുടെ പട്ടയം ലഭിച്ചതിന്റെ ചാരിതാർഥ്യത്താലു ള്ള പുഞ്ചിരി. കാത്തിരിപ്പായിരുന്നു, പതിറ്റാണ്ടുകൾ… ആ ഗവണ്മെന്റ് ഫയലുകളിൽ നിന്നു പുറത്തുകടക്കാൻ അഴിക്കുന്തോറും മുറുകുന്ന കുരുക്കുകൾ, ഒടുവിൽ അതു യാഥാർഥ്യമായി. പട്ടയം ലഭിച്ചവരിൽ 87 കാരിയായ ചിറ്റിലപ്പിള്ളി സ്വദേശി പാറുക്കുട്ടിയമ്മയുണ്ട്, മരോട്ടിച്ചാൽ സ്വദേശി 76 വയസുകാരിയായ കാർത്തു അമ്മയുണ്ട് അതുപോലെ വാർധക്യംപോലും തളർത്താത്ത നിരവധി പേരുണ്ട്. എല്ലാവരുടെയും മുഖങ്ങളിൽ നിശ്ചയദാർഢ്യം ജയിച്ച ഭാവമായിരുന്നു ടൗണ്ഹാളിൽ നിന്നു മടങ്ങുന്പോൾ. ടൗണ്ഹാളിൽ സംഘടിപ്പിച്ച പട്ടയവിതരണ ചടങ്ങിലാണു നിരവധിപേരുടെ പട്ടയം ലഭിക്കാനുള്ള കാത്തിരിപ്പിനു വിരാമമായത്. കാർത്തു അമ്മയുടെ കാത്തിരിപ്പിന് അവരുടെ വയസോളം പ്രായമുണ്ട്. വനമേഖലയായ വല്ലൂർ സ്വദേശിയും പരേതനായ നാരായണന്റെ ഭാര്യയുമായ തത്തംപിള്ളി വീട്ടിൽ കാർത്തുവാണു ചീഫ് വിപ്പ് കെ.രാജനി ൽ നിന്നു ആദ്യത്തെ പട്ടയം കൈപ്പറ്റിയത്. 30 സെന്റ് ഭൂമിയുടെ പട്ടയമാണു…
Read Moreജയലളിതയുടെ 73-ാം ജന്മദിനത്തിൽ 123 യുവതികൾക്ക് മംഗല്യഭാഗ്യം; വിവാഹം അവരവരുടെ മതാചാരപ്രകാരം; ആശംസകൾ അറിയിക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെ ആയിരങ്ങൾ
കോയന്പത്തൂർ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനത്തോടനുബന്ധിച്ച് നിർധനരായ 123 യുവതികളുടെ വിവാഹം നടത്തി. പേരൂർ ചെട്ടി പാളയത്തിൽ നടന്ന വിവാഹ ചടങ്ങിൽ മുഖ്യമന്ത്രി ഇടപ്പാടി പഴനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീർ സെൽവം എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് വിവാഹത്തിന് സാക്ഷ്യം വഹിച്ചു. സംസ്ഥാന ഗ്രാമവികസന മന്ത്രി എസ്.പി.വേലു മണി അധ്യക്ഷത വഹിച്ചു. ഓരോ മതസ്ഥർക്കും അവരവരുടെ ആചാരപ്രകാരം വിവാഹം നടത്തി. തുടർന്ന് വിവാഹ സമ്മാനമായി കട്ടിൽ,മെത്ത,അലമാര,സ്യൂട്ട്കെയ്സ്,ഗ്യാസ് സ്റ്റൗ, നിലവിളക്ക്,സിൽവർ കുടം, കുക്കർ ഉൾപ്പെടെയുള്ള പാചക സാമഗ്രികൾ വിവാഹ സമ്മാനമായി നൽകി. തൊണ്ടാമുത്തൂർ മണ്ഡലത്തിലുൾപ്പെട്ട എല്ലാ ഗ്രാമങ്ങളിൽ നിന്നുമായി ആയിരക്കണക്കിനാളുകൾ വിവാഹ ചടങ്ങിൽ പങ്കെടുത്ത് നവദന്പതികൾക്ക് ആശംസകളറിയിച്ചു.മുഖ്യമന്ത്രി ജയലളിതയുടെ 73-ാം ജന്മദിനത്തോടനുബന്ധിച്ച് 73 നിർധന യുവതികൾക്ക് സൗജന്യ വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ വിവാഹത്തിനായി ബുക്ക് ചെയ്തവരുടെ എണ്ണം വർധിച്ചതിനാൽ 73 ജോടികൾക്കു പകരമായി 123 ജോഡികൾക്കു വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.…
Read Moreമേലൂർ കുറുപ്പത്ത് നിറയെ കായകളുമായി രുദ്രാക്ഷ മരം..! കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിലും താരമായിരുന്നു ഈ രുദ്രാക്ഷ മരം; വിശേഷങ്ങള് ഇങ്ങനെ…
ലിക്സൺ വർഗീസ് മേലൂർ: കുറുപ്പത്ത് നിറയെ കായകളുമായി രുദ്രാക്ഷമരം. മേലൂർ കുറുപ്പത്ത് കുറ്റിപ്പുഴക്കാരൻ സന്തോഷിന്റെ വീട്ടുവളപ്പിൽ മാനം മുട്ടെ ഉയരത്തിൽ വളർന്ന് നിറയെ കായ്ച്ചു കിടക്കുകയാണു രുദ്രാക്ഷം . 4,5 മുഖങ്ങളുള്ള രുദ്രാക്ഷങ്ങളാണു കൂടുതലും. ഹിമാലയത്തിലും നേപ്പാളിലും തണുപ്പുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വളരെയധികം കണ്ടു വരുന്ന രുദ്രാക്ഷം കേരളത്തിൽ വളരെ ചുരുക്കമാണ്. പലയിടങ്ങളിലും മരങ്ങൾ വച്ചു പിടിപ്പിക്കുന്നുണ്ടെങ്കിലും കായ ഉണ്ടാകാറില്ലത്രെ. എന്നാൽ, സന്തോഷിന്റെ വീട്ടിൽ നിറയെ കായകളാണ് മരത്തിലുള്ളത്. മകന്റെ താല്പര്യത്തിന് ആസാമിൽ നിന്നും എട്ടുവർഷം മുന്പാണ് തൈ വീട്ടിൽ എത്തിച്ചത്. നനച്ചും പരിപാലിച്ചും വന്ന രുദ്രാക്ഷമരം നാലാം വർഷത്തിൽ പൂക്കുകയും കായ ഉണ്ടാവുകയും ചെയ്തു. ഇത്തവണ വളരെ കൂടുതൽ കായ ഉണ്ടായിട്ടുണ്ടെന്നു വീട്ടുകാർ പറഞ്ഞു. പാകമായി നിലത്ത് വീഴുന്ന കായ്കൾക്കു നീല നിറവും ചെറുനാരങ്ങയുടെ വലുപ്പവുമുണ്ട്. പുറംന്തോട് നീക്കം ചെയ്ത് വൃത്തിയാക്കിയെടുക്കാൻ പ്രയാസമാണെന്നും തൊലി നീക്കം…
Read Moreനാളെ സ്നേഹത്തിന്റെ നാളിൽ ആരും വിശന്നിരിക്കരുത്…! സ്നേഹ ഊണുമായി നാളെ അവരെത്തും
സ്വന്തം ലേഖകൻ തൃശൂർ: നാളെ സ്നേഹത്തിന്റെ നാളിൽ ആരും വിശന്നിരിക്കരുതെന്ന വേറിട്ട ചിന്തയുമായി തൃശൂർ കോഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളിലെ സോൾ ആൻഡ് ബ്ലഡ് സെൽ കൂട്ടായ്മ സ്്നേഹ ഉൗണുമായി വാലന്റൈൻസ് ഡേയിൽ നഗരത്തിലെത്തും. ഇത്തവണത്തെ സ്നേഹം ഒരു പൊതിച്ചോറിലൂടെയാകട്ടെയെന്നാണ് ഈ കൂട്ടായ്മയിലെ വിദ്യാർഥികൾ ആഹ്വാനം ചെയ്തിരിക്കുന്നത്. സംഗീതം പൊഴിക്കുന്ന വാലന്റൈൻസ് കാർഡിനേക്കാളും വാടിപ്പോകുന്ന പനിനീർപൂക്കളേക്കാളും വിശക്കുന്ന ഒരു വയറിന് ഒരു പിടി അന്നം കൊടുക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ സ്നേഹമെന്ന് ഈ കുട്ടികൾ കാണിച്ചു തരികയാണ്. കോളജിലെ വിദ്യാർഥികൾ അവരുടെ വീടുകളിൽ തയ്യാറാക്കിയ ഭക്ഷണപ്പൊതികളാണ് നാളെ വാലന്ൈറൻസ് ദിനത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിലും പരിസരങ്ങളിലും തെരുവിലും മറ്റും കഴിയുന്നവർക്കായി നൽകുക. 200 പൊതിച്ചോറുകളാണ് ഇത്തരത്തിൽ തയ്യാറാക്കി വിതരണം ചെയ്യുക. കൂട്ടായ്മയിലെ വോളണ്ടിയർമാർ വിദ്യാർഥികളുടെ വീടുകളിൽ നിന്നും പൊതിച്ചോറുകൾ ശേഖരിച്ച് നഗരത്തിലെത്തി അത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്…
Read Moreകളക്ടർ പറഞ്ഞാൽ വെള്ളം തരാം..! കൃഷി വരണ്ടുണങ്ങി വെള്ളത്തിനായി മുറവിളി കൂട്ടുന്ന കർഷകരോട് ജലസേചന വകുപ്പിന്റെ ഈ വാക്കുകൾ ഇങ്ങനെ…
വി.യു. അജീഷ് ലക്ഷങ്ങൾ മുടക്കി കൃഷിയിറക്കിയിട്ട് ഇനിയെന്തു ചെയ്യുമെന്ന ആശങ്കയിലാണ് കർഷകർ. ജലസേചന വകുപ്പിനെ ആശ്രയിച്ചിട്ടു കാര്യമില്ല, മഴ തന്നെ കനിയണം എന്നതാണ് അവസ്ഥ. വലതുകര കനാൽ കടന്നുപോകുന്ന പട്ടിക്കാട് പാണഞ്ചേരി മുതൽ കോലഴി, മുളങ്കുന്നത്തുകാവ് മേഖലയിലാണ് കാർഷികമേഖലയിൽ വെള്ളം ലഭിക്കാതെ ആയിരക്കണക്കിനു കാർഷിക വിളകൾ ഉണക്കുഭീഷണി നേരിടുന്നുണ്ട്. ഇടതുകര കനാലിലൂടെ വെള്ളമെത്തുന്ന കല്ലൂർ, ആന്പല്ലൂർ മേഖലയിലെ കർഷകരുടെ സ്ഥിതിയും വ്യത്യസ്തമല്ല, 12 കിലോമീറ്റർ ദൂരമുള്ള കോലഴി മേഖലയിലേക്കു വെള്ളമെത്താൻ ഏകദേശം 12 ലക്ഷം ലിറ്റർ വെള്ളം ആവശ്യമാണ്. ഇങ്ങനെ വെള്ളം അനുവദിച്ചാൽ കുടിവെള്ള വിതരണം പ്രതിസന്ധിയിലാകും. കഴിഞ്ഞ നവംബർ മുതൽ ജനുവരി 26 വരെ മുണ്ടകൻ കൃഷിക്കായി വെള്ളം നല്കിയിരുന്നു. ഇനി മാർച്ചിൽ പുഞ്ചക്കൃഷിക്കു വെള്ളം വിതരണം ചെയ്യുമെന്നും ഇപ്പോൾ കുടിവെള്ള വിതരണത്തിനായി വെള്ളം നല്കുന്നുണ്ടെന്നുമാണ് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പറുന്നത്. കഴിഞ്ഞ ജനുവരിയിൽ മഴലഭിച്ചെങ്കിലും…
Read Moreകള്ളക്കേസാണെന്നു ബോധ്യപ്പെട്ടു! കോടതി കുറ്റമുക്തനാക്കിയ കോണ്ഗ്രസ് നേതാവ് എം.ആർ. രാമദാസിനെ കെപിസിസി തിരിച്ചെടുത്തു, സജീവമാകുമെന്ന് രാമദാസ്
സ്വന്തം ലേഖകൻ തൃശൂർ: കോടതി കുറ്റമുക്തനാക്കിയ കോണ്ഗ്രസ് നേതാവ് എം.ആർ. രാമദാസിനെ കെപിസിസി തിരിച്ചെടുത്തു. കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന രാമദാസിനെ 2016 മാർച്ചു മാസത്തോടെ സസ്പെൻഡു ചെയ്തതായിരുന്നു. അഞ്ചു വർഷത്തോളം പുറത്തുനിന്നശേഷമാണ് തിരിച്ചുവരവ്. കള്ളക്കേസാണെന്നു ബോധ്യപ്പെട്ടതോടെയാണു കോടതി കഴിഞ്ഞ വർഷം ജൂലൈയിൽ രാമദാസിനെ വെറുതെവിട്ടത്. കോടതി ഉത്തരവു വന്ന് ആറു മാസത്തിനുശേഷമാണ് കെപിസിസി രാമദാസിനെ പാർട്ടിയിൽ തിരിച്ചെടുത്തത്. രാമദാസിനെതിരായ നടപടികൾ അവസാനിപ്പിക്കാൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പിള്ളി രാമചന്ദ്രൻ നിർദേശിച്ചതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി അഡ്വ: കെ.പി. അനിൽകുമാർ രാമദാസിനെ അറിയിച്ചു. പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് രാമദാസ്തന്നെ നേരത്തെ പാർട്ടി നേതൃത്വത്തെ സമീപിച്ചിരുന്നു. ഒരു നടപടിയും ഇല്ലാതായപ്പോൾ വാർത്താസമ്മേളനം നടത്തുകയും ചെയ്തു. അയ്യന്തോൾ പഞ്ചിക്കലിലെ ഫ്ളാറ്റിൽ ഷൊർണൂർ സ്വദേശി സതീശനെ കൊലപ്പെടുത്തിയ കേസിലാണു രാമദാസ് കുടുങ്ങിയത്. കേസിലെ അഞ്ചു പ്രതികളെയാണു കോടതി ശിക്ഷിച്ചത്. കോണ്ഗ്രസ്…
Read Moreമന്ത്രി മണി നേരിട്ടെത്തി..! 12 വർഷമായി ഇരുട്ടിൽ കഴിഞ്ഞിരുന്നഅമ്മയ്ക്കും മകൾക്കും വെളിച്ചമായി
ചാലക്കുടി: ഫ്ലാറ്റിനു വേണ്ടി കിടപ്പാടം വിറ്റുകിട്ടിയ പണം സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിക്ഷേപിച്ചു വഞ്ചിതരായ വൃദ്ധയും മകളും താമസിച്ച സ്ഥാപനത്തിൽ പണമടയ്ക്കാത്തതിനാൽ വിച്ഛേദിച്ച വൈദ്യുതിക്കു മന്ത്രി നേരിട്ടെത്തി കണക്ഷൻ നല്കി. ഇതോടെ 12 വർഷമായി സ്വകാര്യപണമിടപാടു സ്ഥാപനത്തിന്റെ കെട്ടിടത്തിൽ ഇരുട്ടിൽ കഴിഞ്ഞിരുന്ന അമ്മയും മകളും വെളിച്ചമെത്തിയതിന്റെ ആഹ്ലാദം മന്ത്രിയുമായി പങ്കിട്ടു. ചാലക്കുടി സ്വദേശി 77 കാരി ഇളയേടത്ത് വനജയും മകൾ വിജിയുമാണ് ഇരുട്ടിൽ കഴിഞ്ഞിരുന്നത്. ഇരിങ്ങാലക്കുടയിൽ നടന്ന അദാലത്തിൽ മന്ത്രി എ.സി. മൊയ്തീന്റെ അടുത്തു ദുരിതാവസ്ഥ വിവരിച്ചതിനെത്തുടർന്നാണു വൈദ്യുതി ലഭ്യമാക്കാൻ നടപടി ഉണ്ടായത്. 15 വർഷം മുന്പു ചാലക്കുടിയിലെ വീടും സ്ഥലവും വിറ്റുകിട്ടിയതും കുടുംബസ്വത്തായി കിട്ടിയ 65 ലക്ഷം രൂപയും ഫ്ലാറ്റ് വാങ്ങാൻ ചാലക്കുടിയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിക്ഷേപിച്ചു. എന്നാൽ, സ്ഥാപന ഉടമ ബാധ്യതയിലായതിനാൽ സ്ഥാപനം പൂട്ടി സ്ഥലംവിട്ടു. ഇതോടെ ഇവർ വഴിയാധാരമായി. കയറിക്കിടക്കാൻ ഇടമില്ലാതായതോടെ…
Read Moreആ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യണം..! കലാഭവൻ കബീറിന്റെ മരണ കാരണം മാനസിക സമ്മർദമെന്ന് സഹോദരങ്ങൾ; ആരോപണം അടിസ്ഥാന രഹിതമെന്ന് ഉദ്യോഗസ്ഥ
ഇരിങ്ങാലക്കുട: മിമിക്രി കലാകാരനും ബിൽഡറുമായ കരൂപ്പടന്ന സ്വദേശി കബീറിന്റെ മരണത്തിനു പിന്നിൽ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥയും ബിൽഡറായ ഭർത്താവും ചേർന്നു സൃഷ്ടിച്ച മാനസിക സമ്മർദമാണെന്ന ആരോപണവുമായി കബീറിന്റെ സഹോദരങ്ങൾ. ഇരുവരും കബീറിന്റെ കെട്ടിട നിർമാണങ്ങൾക്കു തടസങ്ങൾ ഉണ്ടാക്കുകയായിരുന്നുവെന്നു സഹോദരങ്ങളായ സഗീർ അബ്ദുൾ കരീം, അഡ്വ. കെ.എ. അക്ബർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. കബീറിന്റെ നിർമാണ പ്രവർത്തനങ്ങൾ തന്നെ എൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്യോഗസ്ഥയുടെ ഭർത്താവ് കബീറിനെ സമീപിച്ചിരുന്നത്. കരാർ നല്കാഞ്ഞതിനെത്തുടർന്ന് 26ൽ പരം വിവരാവകാശ അപേക്ഷകൾ നൽകിയും നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി കെട്ടിടങ്ങളുടെ നന്പറിംഗും കംപ്ലീഷൻ സർട്ടിഫിക്കറ്റും വൈകിപ്പിച്ച് കബീറിനെ ബുദ്ധിമുട്ടിക്കുകയായിരുന്നു. നിർമാണ പ്രവർത്തനങ്ങൾ ദീർഘിപ്പിക്കുന്നത് ഒഴിവാക്കാൻ ഉദ്യോഗസ്ഥയുടെ ഭർത്താവ് ആവശ്യപ്പെട്ടത് അനുസരിച്ചു കബീർ പണം നല്കിയിട്ടുണ്ടെന്നും സഹോദരങ്ങൾ വെളിപ്പെടുത്തി. മരണത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യണമെന്നും കബീറിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും…
Read Moreനാലാം ദിവസവും തൃശൂരിലെ പൈപ്പിൽ ശൂൂൂ (കാറ്റു മാത്രം)! വീട്ടുകാരും ഫ്ളാറ്റുകളിൽ താമസിക്കുന്നവരും ഹോട്ടലുകളും പൊറുതിമുട്ടി
സ്വന്തം ലേഖകൻ തൃശൂർ: നഗരത്തിൽ കുടിവെള്ള പൈപ്പുകൾ തുറന്നാൽ കാറ്റു മാത്രം. ഒരു തുള്ളിവെള്ളംപോലും വരാതായിട്ടു നാലു ദിവസമായി. വെള്ളമില്ലാതെ വീട്ടുകാരും ഫ്ളാറ്റുകളിൽ താമസിക്കുന്നവരും ഹോട്ടലുകളും സ്ഥാപനങ്ങളുമെല്ലാം പൊറുതിമുട്ടി. പീച്ചിയിൽ പുതുതായി നിർമിച്ച ജലശുദ്ധീകരണ പ്ലാന്റുമായി പൈപ്പുലൈനുകൾ ബന്ധിപ്പിക്കുന്ന പണികൾ പൂർത്തിയാക്കാനാണ് മൂന്നു ദിവസം കുടിവെള്ള വിതരണം നിർത്തിവച്ചത്. പണി പൂർത്തിയാക്കി ഇന്ന് ഉച്ചയോടെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്നാണ് ജല അഥോറിറ്റി അധികൃതർ പറയുന്നത്. നഗരത്തിലെ വിവിധ ഡിവിഷനുകളിൽ കൗണ്സിലർമാരുടെ നേതൃത്വത്തിൽ ടാങ്കർ ലോറികളിൽ കുടിവെള്ളം വിതരണം ചെയ്യേണ്ടിവന്നു. അറ്റകുറ്റപ്പണികൾക്കായി തിങ്കളാഴ്ച മുതൽ മൂന്നു ദിവസം കുടിവെള്ള വിതരണം നിർത്തിവയ്ക്കുമെന്ന് വാട്ടർ അഥോറിറ്റി നേരത്തെ അറിയിച്ചിരുന്നു. ഇതു മനസിലാക്കി സംഭരിച്ചുവച്ച കുടിവെള്ളം രണ്ടാം ദിവസംതന്നെ തീർന്നു. ഇന്നലെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്നായിരുന്നു അവർ അവകാശപ്പെട്ടതെങ്കിലും ഇന്നും വിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല. തൃശൂർ കോർപറേഷൻ പരിധിയിൽ മാത്രമല്ല, സമീപ പഞ്ചായത്തുകളിലും…
Read More