65 ലും ​യു​വ​ത്വം! സ്റ്റാ​ർ​ട്ട​റാ​യി മു​ൻ റെ​ക്കോ​ർ​ഡ് താ​രം ര​മേ​ഷ് ബാ​ബു

ഗു​രുവാ​യൂ​ർ: 65 വ​യ​സി​ലും യു​വാ​വി​ന്‍റെ പ്ര​സ​രി​പ്പോ​ടെ ര​മേ​ഷ് ബാ​ബു ട്രാ​ക്കി​ൽ സ​ജീ​വ​മാ​ണ്. ജി​ല്ലാ അ​ത്‌ല​റ്റി​ക് മീ​റ്റി​ൽ ഓ​ട്ട​മ​ത്സ​ര​ങ്ങ​ളി​ൽ സ്റ്റാ​ർ​ട്ട​റാ​യി ത​ന്‍റെ റെ​ക്കോ​ർ​ഡ് മ​റി​ക​ട​ക്കു​ന്ന പു​രു​ഷ മ​ത്സ​രാ​ർ​ഥി​യെ കാ​ത്തി​രി​ക്കു​ക​യാ​ണ് ര​മേ​ഷ് ബാ​ബു. വി​സി​ൽ വി​ളി​ച്ചും, മു​ക​ളി​ലേ​ക്ക് ഫ​യ​ർ ചെ​യ്തും ര​മേ​ഷ് ബാ​ബു സ്റ്റാ​ർ​ട്ട​റാ​യും, സം​ഘാ​ട​ന​ക​നാ​യും മു​ഴു​വ​ൻ സ​മ​യ കാ​യി​ക പ്രേ​മി. 1978ൽ ​പു​രു​ഷന്മാ​രു​ടെ 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ 10.98 സെ​ക്ക​ന്‍റി​ൽ ഫി​നി​ഷ് ചെ​യ്ത റെ​ക്കോ​ർ​ഡ് ഇ​ന്നും സ്വ​ന്തം പേ​രി​ൽ.​പി​ന്നീ​ട് കെഎ​സ്ഇബി​യു​ടെ താ​ര​മാ​യി. ആ​ൾ ഇ​ന്ത്യ അ​ത്‌ല​റ്റി​ക് മീ​റ്റി​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ചു വ​ർ​ഷം കെഎ​സ്ഇ​ബി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യി​ട്ടു​ണ്ട്. പ​ത്തു വ​ർ​ഷം മു​ൻ​പ് സീ​നി​യ​ർ സൂ​പ്ര​ണ്ടാ​യി വി​ര​മി​ച്ചു.​ തൃ​ശൂ​ർ ജി​ല്ലാ അ​ത്‌ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ അം​ഗ​മാ​യി ഇ​പ്പോ​ഴും കാ​യി​ക രം​ഗ​ത്ത് സ​ജീ​വം.

Read More

“140 മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ത്സ​രി​ക്കു​ന്ന​തു പ്ര​തി​പ​ക്ഷ നേ​താ​വ്’! മാ​ണി സി. ​കാ​പ്പ​ൻ യു​ഡി​എ​ഫി​ലേ​ക്കു വ​ന്നാ​ൽ സ്വാ​ഗ​തമെന്ന് രമേശ് ചെന്നിത്തല

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു 140 മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​തി​പ​ക്ഷ നേ​താ​വു​ത​ന്നെ​യാ​ണ് മ​ൽ​സ​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പൊ​ന്നാ​നി അ​ട​ക്ക​മു​ള്ള എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ൽ​സ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം സ​ര​സ​മാ​യി പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി​യാ​ണ് ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കു​ന്ന​ത്. എ​ന്നാ​ൽ മാ​ധ്യ​മ​ങ്ങ​ൾ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ധ്യ​താ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. ഓ​രോ എ​ഡിഷ​ൻ പേ​ജി​ലും സ്ഥാ​നാ​ർ​ഥിപ്പട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു​ണ്ട്. ആ ​പ​ട്ടി​ക​യി​ൽ പേ​രു വ​രാ​ത്ത​വ​രെ​ല്ലാം ഞ​ങ്ങ​ളെ വി​ളി​ച്ചു ചോ​ദി​ക്കു​ക​യാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ അ​തു തു​ട​ര​ട്ടെ. തെ​റ്റൊ​ന്നു​മി​ല്ല.എ​ൻ​സി​പി നേ​താ​വ് മാ​ണി സി. ​കാ​പ്പ​ൻ യു​ഡി​എ​ഫി​ലേ​ക്കു വ​ന്നാ​ൽ സ്വാ​ഗ​തം. അ​ങ്ങ​നെ പ​ല​രും എ​ൽ​ഡി​എ​ഫ് വി​ട്ട് യു​ഡി​എ​ഫി​ലേ​ക്കു വ​രും. യു​ഡി​എ​ഫി​നാ​ണ് പി​ന്തു​ണ​യെ​ന്നാ​ണ് ജ​ന​ങ്ങ​ൾ​ക്കു ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More

പ​തി​നൊ​ന്നു വ​ർ​ഷം..! സ്കൂ​ളി​ന്‍റെ ഓ​മ​ന​യാ​യി​രു​ന്ന കൃ​ഷ്ണ​പ​രു​ന്ത് സീ​ത ഓ​ർ​മയാ​യി; വി​ദ്യാ​ല​യം സ​ന്ദ​ർ​ശി​ച്ച പ്ര​മു​ഖ​രെ​ല്ലാം സീ​ത​യെ കൈയിലെ​ടു​ത്ത് താ​ലോ​ലി​ച്ചി​രു​ന്നു

കോ​ടാ​ലി: സ​ർ​ക്കാ​ർ എ​ൽപി സ്കൂ​ളി​ന്‍റെ ഓ​മ​ന​യാ​യി​രു​ന്ന കൃ​ഷ്ണ​പ​രു​ന്ത് സീ​ത ഓ​ർ​മയാ​യി. വ​ർ​ഷ​ങ്ങ​ളാ​യി കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും പി​ടിഎ ​അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് താ​ലോ​ലി​ച്ചു വ​ള​ർ​ത്തി​യി​രു​ന്ന സീ​ത​യു​ടെ വി​യോ​ഗം വി​ദ്യാ​ല​യ​ത്തെ ശോ​ക​മൂ​ക​മാ​ക്കി. പ​തി​നൊ​ന്നു വ​ർ​ഷം മു​ന്പ് നാ​ട്ടു​കാ​രി​ലൊ​രാ​ൾ വി​ദ്യാ​ല​യ​ത്തി​ന് സ​മ്മാ​നി​ച്ച​താ​ണ് സീ​ത​യെ. നേ​ര​ത്തെ ഈ ​വി​ദ്യാ​ല​യ​ത്തി​ൽ വ​ള​ർ​ത്തി​യി​രു​ന്ന പ​ഞ്ച​മി എ​ന്ന കൃ​ഷ്ണ പ​രു​ന്ത് ച​ത്തു പോ​യ​പ്പോ​ഴാ​ണ് പ​ക​ര​ക്കാ​രി​യാ​യി സീ​ത​യെ സ​മ്മാ​നി​ച്ച​ത്. അ​ന്ന​ത്തെ പ്ര​ധാ​ന​ധ്യാ​പ​ക​നും ദേ​ശീ​യ അ​ധ്യാ​പ​ക പു​ര​സ്കാ​ര ജേ​താ​വു​മാ​യ ഏ.​വൈ. മോ​ഹ​ൻ ദാ​സാ​ണ് സീ​ത​യെ​ന്നു പേ​രി​ട്ടു വ​ള​ർ​ത്തി​യ​ത്. വി​ദ്യാ​ല​യ​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് കൗ​തു​കക്കാഴ്ച​യാ​യി​രു​ന്നു സീ​ത. കു​ട്ടി​ക​ളോ​ടും അ​തി​ഥി​ക​ളോ​ടും പെ​ട്ടെ​ന്ന് ച​ങ്ങാ​ത്ത​ത്തി​ലാ​കുന്ന പ്ര​കൃ​ത​മാ​യി​രു​ന്നു ഇവളുടേ​ത്. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ വി​ദ്യാ​ല​യം സ​ന്ദ​ർ​ശി​ച്ച പ്ര​മു​ഖ​രെ​ല്ലാംത​ന്നെ സീ​ത​യെ കൈയിലെ​ടു​ത്ത് താ​ലോ​ലി​ച്ചി​രു​ന്നു. ര​ണ്ടുവ​ർ​ഷം മു​ന്പ് ഇ​വി​ടെ​യെ​ത്തി​യ കേ​ന്ദ്ര ധ​ന​കാ​ര്യ ക​മീ​ഷ​ൻ അം​ഗ​ങ്ങ​ൾ തി​ര​ക്കിനി​ട​യി​ലും സീ​ത​യെ കൈയി​ലെ​ടു​ത്ത് ഓ​മ​നി​ക്കാ​ൻ സ​മ​യം ക​ണ്ടെ​ത്തി. മ​ന്ത്രി തോ​മ​സ് ഐ​സ​ക്, മു​ൻ മ​ന്ത്രി കെ.​പി.​ മോ​ഹ​ന​ൻ തു​ട​ങ്ങി…

Read More

പ​രി​ശീ​ല​ക​രി​ല്ല, പാ​രമ്പര്യവും! ഡോ​ണ​ ഒരു​ക്കു​ന്നു നിറ​ക്കൂ​ട്ടു​ക​ൾ

വി.​യു. അ​ജീ​ഷ് തൃ​ശൂ​ർ: ചെ​റു​പ്പം മു​ത​ലേ ക​ണ്ടു​വ​ള​ർ​ന്ന​തു കാ​ക്കി​യാ​ണെ​ങ്കി​ലും ഡോ​ണ ത​ന്‍റെ ചി​ത്ര​ക​ല്പ​ന​ക​ളി​ൽ നി​റം കൊ​ടു​ത്ത​തു വ​ർ​ണ​ക്കൂ​ട്ടു​ക​ൾ​ക്ക്. തൃ​ശൂ​ർ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന ലാ​ൽ​കു​മാ​റി​ന്‍റെ​യും ദീ​പ ലാ​ൽ​കു​മാ​റി​ന്‍റെ​യും മ​ക​ളാ​യ ഡോ​ണ ലാ​ൽ​കു​മാ​റാ​ണ് മ്യൂ​റ​ൽ പെ​യി​ന്‍റിം​ഗ്, ഡൂ​ഡി​ൽ ആ​ർ​ട്ട് എ​ന്നി​വ​യി​ലൂ​ടെ ശ്ര​ദ്ധ നേ​ടു​ന്ന ക​ലാ​കാ​രി. പൂ​ന്പാ​റ്റ​യും ആ​ന​യും, ദൈ​വ​മു​ഖ​ങ്ങ​ളും ക​ഥ​ക​ളി​യു​മെ​ല്ലാം ഈ ​ക​ലാ​കാ​രി​യു​ടെ ചി​ത്ര​ശേ​ഖ​ര​ത്തി​ലു​ണ്ട്. ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചി​ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും അ​വ​യി​ൽ പു​തി​യ സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തു​ക​യു​മാ​ണ് ഡോ​ണ ചെ​യ്യു​ന്ന​ത്. കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജി​ൽ ബി​ടെ​ക് വി​ദ്യാ​ർ​ഥി​യാ​യ ഡോ​ണ മൂ​ന്നു​വ​യ​സി​ൽ ചി​ത്ര​ര​ച​ന പ​ഠി​ക്കാ​ൻ പോ​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ല​സ്ടു കാ​ല​ത്താ​ണ് ചി​ത്ര​ക​ല​യി​ലേ​ക്കു കൂ​ടു​ത​ൽ അ​ടു​ത്ത​തെ​ന്നു പ​റ​യു​ന്നു. ചി​ത്ര​ര​ച​ന​യ്ക്കു പു​റ​മേ സു​ഹൃ​ത്തു​ക​ളെ ഫാ​ഷ​ൻ ഡി​സൈ​നിം​ഗി​ലും ഗ്രാ​ഫി​ക് ഡി​സൈ​നിം​ഗി​ലും സ​ഹാ​യി​ക്കാ​നും ഡോ​ണ സ​മ​യം ക​ണ്ടെ​ത്തു​ന്നു. എം​ബി​ബി​എ​സ് പ​ഠ​ന​ത്തി​നു എ​ൻ​ട്ര​ൻ​സ് എ​ഴു​തി വി​ജ​യി​ച്ച ഡോ​ണ​യ്ക്കു ബം​ഗ​ളൂ​രു​വി​ലാ​ണ് സീ​റ്റു ല​ഭി​ച്ച​തെ​ന്നും അ​തി​നാ​ൽ അ​ത് ഒ​ഴി​വാ​ക്കി​യെ​ന്നും അ​ച്ഛ​ൻ…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? കാ​ന​യി​ല്ല, “കാറ്റുകൊള്ളാൻ’ മാത്രം ഒരു കലുങ്ക് നിർമാണം; പിന്നാലെ പരാതി

വ​ര​ന്ത​ര​പ്പി​ള്ളി: ന​ന്തി​പു​ലം – വ​ര​ന്ത​ര​പ്പി​ള്ളി റോ​ഡി​ൽ കാ​ന​ നിർമിക്കാതെ ന​ട​ക്കു​ന്ന ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​നെ​തി​രെ പ​രാ​തി. വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് ഒ​രു ഭാ​ഗ​ത്ത് കാ​ന നി​ർ​മി​ക്കാ​തെ ക​ലു​ങ്ക് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി ന​വീ​ക​രി​ക്കു​ന്ന റോ​ഡി​ലാ​ണ് അ​ശാ​സ്ത്രീ​യ​മാ​യ ക​ലു​ങ്ക് നി​ർ​മാ​ണം. വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കു​ന്ന ഈ ​ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ന നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ക​ലു​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ ഉ​യ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന വെ​ള്ളം ഒ​ഴു​ക്കി​ക​ള​യാ​ൻ ഇ​ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​കും. നി​ല​വി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​ന്പി​ൽ ചെ​റി​യ കാ​ന തീ​ർ​ത്താ​ണ് വെ​ള്ളം ഒ​ഴു​ക്കി​ക​ള​യു​ന്ന​ത്. വ​ര​ന്ത​ര​പ്പി​ള്ളി റിം​ഗ് റോ​ഡി​ലും കാ​ന തീ​ർ​ത്ത് പ്ര​ധാ​ന റോ​ഡി​ലെ കാ​ന​യു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ൽ മാ​ത്ര​മാ​ണ് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യൂ​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​കാ​ന​യി​ല്ലാ​തെ ക​ലു​ങ്ക് നി​ർ​മി​ച്ചാ​ൽ വെ​ള്ളം കെ​ട്ടി നി​ന്ന് റോ​ഡ് ത​ക​രാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്. ക​ലു​ങ്ക് നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മു​ന്പാ​യി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ കാ​ന നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്…

Read More

തൃ​ശൂ​രി​ൽ ര​ണ്ടു വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ നാ​ലു മ​ര​ണം; സാരമായ പരുക്കുകളോടെ ഒരാൾ ആശുപത്രിയിൽ

  തൃ​ശൂ​ർ: ജി​ല്ല​യി​ൽ ര​ണ്ടി​ട​ത്തു​ണ്ടാ​യ വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ നാ​ലു​പേ​ർ മ​രി​ച്ചു. പു​ത്തൂ​രി​ലും കു​ന്ന​ത്ത​ങ്ങാ​ടി​യി​ലു​മാ​ണ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ​ത്. പു​ത്തൂ​രി​ൽ കൊ​ങ്ങ​ൻ​പാ​റ​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചാ​ണ് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ച​ത്. പു​ത്തൂ​ർ കു​രി​ശും​മൂ​ല വാ​ഴ​ക്കാ​ല​യി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മ​ക​ൻ രാ​ഹു​ൽ കൃ​ഷ്ണ (അ​പ്പു – 23), കൊ​ഴു​ക്കു​ള്ളി ചീ​ക്കോ​വ് ത​ച്ചാ​ടി​യി​ൽ ജ​യ​ൻ മ​ക​ൻ ജി​തി​ൻ (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തൃ​ശൂ​ർ ഭാ​ഗ​ത്തു നി​ന്നും വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന രാ​ഹു​ലി​ന്‍റെ ബൈ​ക്കും വെ​ട്ടു​കാ​ട് നി​ന്നു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ജി​തി​ന്‍റെ ബൈ​ക്കും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. രാ​ഹു​ലി​ന്‍റെ ബൈ​ക്കി​നു പി​ന്നി​ലു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നും പ​രി​ക്കു​ണ്ട്. രാ​ഹു​ലി​ന്‍റെ മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ജി​തി​ന്‍റെ മൃ​ത​ദേ​ഹം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ്. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. കു​ന്ന​ത്ത​ങ്ങാ​ടി​യി​ൽ ബൈ​ക്കി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നും ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും മ​രി​ച്ചു. കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നാ​യ കു​ന്ന​ത്ത​ങ്ങാ​ടി സ്വ​ദേ​ശി ചാ​ലി​ശ്ശേ​രി പോ​ൾ മ​ക​ൻ ഫ്രാ​ൻ​സി​സ് (48) ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ത​ളി​ക്കു​ളം…

Read More

ഇവിടെ എത്തുമ്പോള്‍ സൂക്ഷിക്കണേ..! വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള വ​ര​ക​ളോ റി​ഫ്ല​ക്ട​റു​ക​ളോ ഇല്ല; ഹമ്പില്‍ ബൈ​ക്കു ചാ​ടി അ​പ​ക​ട പ​രമ്പര; കൈ​യും കാ​ലും ഒ​ടി​ഞ്ഞ് യാ​ത്ര​ക്കാ​ർ

തൃ​ശൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ മു​ല്ല​ക്ക​ര​യി​ലെ ഹ​ന്പ് അ​പ​ക​ട​ക്കെ​ണി​യാ​യി. റോ​ഡി​ൽ ഹ​ന്പു​ണ്ടെ​ന്നു തി​രി​ച്ച​റി​യാ​നു​ള്ള വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള വ​ര​ക​ളോ റി​ഫ്ല​ക്ട​റു​ക​ളോ സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ ഇ​വി​ടെ പ​ക​ൽ​പോ​ലും അ​പ​ക​ടം പ​തി​വാ​യി. രാ​ത്രി​യി​ലാ​ണു ഹ​ന്പ് തി​രി​ച്ച​റി​യാ​തെ കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന​ത്. ബൈ​ക്കു യാ​ത്ര​ക്കാ​രാ​ണു ഹ​ന്പി​നു മു​ക​ളി​ലൂ​ടെ ചാടി മ​റി​ഞ്ഞു​വീ​ണ് പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ടു​ന്ന​ത്. നാ​ലു ദി​വ​സ​ത്തി​ന​കം അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ര​ണ്ടു പേ​രാ​ണു ഇ​രുകൈ​യും ഒ​ടി​ഞ്ഞ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​ത്. ദേ​ശീ​യ​പാ​ത അ​ഥോറി​റ്റി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള വീ​ഴ്ച​യാ​ണ് അ​പ​ക​ട കാ​ര​ണം. എ​ന്നി​ട്ടും പോ​ലീ​സ് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്കെ​തി​രേ കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണു യാ​ത്ര​ക്കാ​രു​ടേ​യും നാ​ട്ടു​കാ​രു​ടേ​യും പ​രാ​തി. മ​ണ്ണു​ത്തി – വ​ട​ക്ക​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ൽ മു​ല്ല​ക്ക​ര ഡോ​ണ്‍​ബോ​സ്കോ സ്കൂ​ളി​ന്‍റെ മു​ൻ​വ​ശ​ത്തെ സ​ർ​വീ​സ് റോ​ഡി​ലാ​ണ് ഈ​യി​ടെ ഹ​ന്പ് നി​ർ​മി​ച്ച​ത്. റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്തി കു​റ​ച്ചു​ഭാ​ഗം റീ ​ടാ​റിം​ഗ് ന​ട​ത്തി​യ​ശേ​ഷം ഒ​രു മാ​സം ക​ഴി​ഞ്ഞാ​ണ് ഹ​ന്പു​ക​ൾ സ്ഥാ​പി​ച്ച​ത.് മു​ള​യം പ​ച്ചേ​രി വീ​ട്ടി​ൽ രാ​ജേ​ഷ് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് ഹ​ന്പി​ൽ ചാ​ടി പിറ​കി​ൽ ഇ​രു​ന്ന…

Read More

തട്ടിപ്പ് നടത്താനുള്ള ഓരോരോ തന്ത്രങ്ങളേ..! ഊമ​യാ​യി അ​ഭി​ന​യി​ച്ചു തട്ടിപ്പ്; മു​രു​ക​ൻ ഒടുവില്‍ കുടുങ്ങി

തൃ​ശൂ​ർ: ഉൗ​മ​യാ​യി അ​ഭി​ന​യി​ച്ചു പ​ണ​വും സ്വ​ർ​ണ​വും ക​വ​രു​ന്ന​യാ​ളെ ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് വേ​ലൂ​ർ ശ​ങ്ക​ര​പു​രം സ്വ​ദേ​ശി​യാ​യ മു​രു​ക​ൻ(49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​പ​ര സ്ഥാ​പ​ന​ങ്ങ​ൾ, ബാ​ങ്കു​ക​ൾ, ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഊമയും ബ​ധി​ര​നു​മാ​യി അ​ഭി​ന​യി​ച്ച് പ​ണ​വും സ്വ​ർ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​രു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. ഡ​ഫ് ആ​ൻ​ഡ് ഡം​പ് അ​സോ​സി​യേ​ഷ​ന്‍റെ സീ​ലോ​ടുകൂ​ടി​യ ലെ​റ്റ​ർ​പാ​ഡു​മാ​യാ​ണ് ഇ​യാ​ൾ സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തു​ക. പ​ണം, സ്വ​ർ​ണം, മൊ​ബൈ​ൽ ഫോ​ണ്‍ എ​ന്നി​വ​യു​ടെ മു​ക​ളി​ൽ ലെ​റ്റ​ർ​പാ​ഡ് വ​ച്ച് തി​രി​ച്ചെ​ടു​ക്കു​ന്പോ​ൾ ഇ​വ കൈ​ക്ക​ലാ​ക്കു​ക​യാ​ണു രീ​തി. 2020 ഫെ​ബ്രു​വ​രി​യി​ൽ കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് ഗു​രു​വാ​യൂ​ർ ശാ​ഖ​യി​ലെ ഓ​ഫീ​സി​ൽ പ​ണ​യ​ത്തി​ൽ വ​ച്ചി​രു​ന്ന 11 പ​വ​ൻ സ്വ​ർ​ണം അ​ട​ക്കം കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും സ​മാ​ന രീ​തി​യി​ൽ നി​ര​വ​ധി ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യ​താ​യി മു​രു​ക​ൻ പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഈ​സ്റ്റ് സി​ഐ ലാ​ൽ​കു​മാ​ർ, എ​സ് ഐ സി​നോ​ജ്, സൈ​ബ​ർ സെ​ൽ എ​സ്ഐ ഫീ​സ്റ്റോ മി​ഥു​ൻ, ഷാ​ഡോ പോ​ലീ​സ്…

Read More

ക​ട്ട​റി​ൽ ക​ണ്ട പാ​ടു​ക​ൾ ര​ക്ത​ക്ക​റ​യാ​ണോ തു​രു​മ്പാണോ? ആ​നീ​സ് കൊ​ല​ക്കേ​സി​ൽ ക​ട്ട​റി​ന്‍റെ രാ​സ​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി​ല്ല

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട കോ​ന്പാ​റ ആ​നീ​സ് കൊ​ല​ക്കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വാ​കു​മെ​ന്നു ക​രു​തു​ന്ന ക​ട്ട​റി​ന്‍റെ രാ​സ​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി​ല്ല. ക​ട്ട​റി​ൽ ക​ണ്ട പാ​ടു​ക​ൾ ര​ക്ത​ക്ക​റ​യാ​ണോ തു​രു​ന്പാ​ണോ എ​ന്ന​ത​ട​ക്ക​മു​ള്ള ശാ​സ്ത്രീ​യ പ​രി​ശോ​ധ​യാ​ണ് തൃ​ശൂ​ർ രാ​മ​വ​ർ​മ​പു​രം കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി​യി​ലെ ലാ​ബി​ൽ ന​ട​ത്തു​ന്ന​ത്. ക​ട്ട​റി​ലേ​തു ര​ക്ത​ക്ക​റ​യാ​ണെ​ങ്കി​ൽ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് അ​ത് പ്ര​ധാ​ന​പ്പെ​ട്ട തെ​ളി​വും തു​ന്പു​മാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. ക​ട്ട​റി​ൽ തു​രു​ന്പെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത​യും അ​ന്വേ​ഷ​ണ​സം​ഘം ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. ര​ക്ത​ക്ക​റ​യാ​ണെ​ങ്കി​ൽ ഡി​എ​ൻ എ വേ​ർ​തി​രി​ച്ചെ​ടു​ക്കാ​നു​ള്ള​ത്ര അ​ള​വ് ക​ട്ട​റി​ലു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. ര​ക്ത​ക്ക​റ ആ​നീ​സി​ന്‍റെ ത​ന്നെ​യാ​ണോ എ​ന്ന​തും പ​രി​ശോ​ധി​ച്ച് സ്ഥി​രീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ക​ട്ട​റി​ൽ വി​ര​ല​ട​യാ​ള​ങ്ങ​ൾ എ​ന്തെ​ങ്കി​ലു​മു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കും. കഴിഞ്ഞമാസം പ​കു​തി​യോ​ടെ​യാ​ണ് ആ​നീ​സി​ന്‍റെ വീ​ടി​നു അ​ന്പ​തു മീ​റ്റ​ർ മാ​റി ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന്‍റെ പ​റ​ന്പി​ൽ നി​ന്നും ക​ട്ട​ർ ക​ണ്ടെ​ത്തി​യ​ത്. ആ​നീ​സി​ന്‍റെ വ​ള​ക​ൾ മു​റി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​ത് ഈ ​ക​ട്ട​റാ​ണോ എ​ന്ന സം​ശ​യ​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു​ള്ള​ത്. ക​ട്ട​റി​ന്‍റെ രാ​സ​പ​രി​ശോ​ധ​ന എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ഇ​പ്പോ​ൾ കേ​സ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച്…

Read More

കണ്ണുള്ളവർ കണ്ണാടി തകർത്തു! കോ​ൺ​വെ​ക്സ് മി​റ​ർ, കണ്ണാടിയില്ലാ​തെ നോ​ക്കു​കു​ത്തി​യാ​യി; ഇവിടെ അപകടം പലവിധം

ചാ​ല​ക്കു​ടി: അ​പ​ക​ട​ങ്ങ​ളൊ​ഴി​വാ​ക്കാ​ൻ റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ച കോ​ൺ​വെ​ക്സ് മി​റ​ർ, കണ്ണാടിയില്ലാ​തെ നോ​ക്കു​കു​ത്തി​യാ​യി മാ​റി. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യാ​യ അ​തി​ര​പ്പി​ള്ളി​യി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ൽ എ​ലി​ഞ്ഞി​പ്ര​യി​ലാ​ണ് ക​ണ്ണാ​ടി ന​ഷ്ട​പ്പെ​ട്ട കോ​ൺ​വെ​ക്സ് മി​റ​ർ നി​ല​കൊ​ള്ളു​ന്ന​ത്. തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്ന് പോ​ട്ട – പ​ന​ന്പി​ള്ളി കോ​ള​ജു​കൂ​ടി വ​രു​ന്ന റോ​ഡും, ചാ​ല​ക്കു​ടി ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന റോ​ഡും സ​ന്ധി​ക്കു​ന്ന ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ട​ങ്ങ​ളൊ​ഴി​വാ​ക്കാ​ൻ കോ​ൺ​വെ​ക്സ് മി​റ​ർ സ്ഥാ​പി​ച്ചി​രു​ന്ന​ത്. ഇ​രു​ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ള്ള അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​പ്പോ​ഴാ​ണ് ഇ​വി​ടെ ര​ണ്ടു​ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​രു​വ​ശ​ത്തു​നി​ന്നും വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​തു കാ​ണാ​ൻ കോ​ൺ​വെ​ക്സ് ലെ​ൻ​സ് ഉ​പ​ക​രി​ച്ചി​രു​ന്നു. ഇ​തി​നാ​ൽ ഇ​വി​ടെ അ​പ​ട​ങ്ങ​ളും കു​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ഏ​താ​നും സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ൾ കോ​ൺ​വെ​ക്സ് മി​റ​ർ ക​ല്ലെ​റി​ഞ്ഞു ത​ക​ർ​ത്തു. ഇ​തോ​ടെ ഇ​വി​ടെ അ​ക​ട​ങ്ങ​ളും വീ​ണ്ടും സം​ഭ​വി​ച്ചു​തു​ട​ങ്ങി. അ​തി​ര​പ്പി​ള്ളി​യി​ലേ​ക്കു പോ​കു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കേ​റി​യ റോ​ഡി​ൽ അ​തി​വേ​ഗ​ത​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​ത്. ബൈ​ക്കു​ക​ളി​ൽ പാ​ഞ്ഞു​പോ​കു​ന്ന യു​വാ​ക്ക​ൾ നാ​ട്ടു​കാ​രി​ൽ ഭീ​തി പ​ര​ത്തു​ന്നു​ണ്ട്. കാ​ൽ​ന​ട​ക്കാ​ർ ജീ​വ​ൻ…

Read More