തൃശൂർ: വോട്ട് ചെയ്യാൻ എത്തിയവരെയും വോട്ട് കഴിഞ്ഞ് പുറത്തു പോയവർക്കുമെതിരെ പോലീസിന്റെ ഭീഷണിയും ഫോട്ടോയെടുക്കലും. സ്ത്രീ വോട്ടർമാരുടെയടക്കം ഫോട്ടോയെടുത്തത് ചോദിക്കാനെത്തിയവർക്കെതിരേ തട്ടിക്കയറി നടപടിയെടുക്കുമെന്ന് ആക്രോശം. ഇന്നു രാവിലെ കരുവന്നൂർ സെന്റ് സെബാസ്റ്റ്യൻ ചർച്ച് വെസ്ക്ക ഹാൾ വോട്ടിംഗ് കേന്ദ്രത്തിൽ ഡ്യൂട്ടിയുണ്ടായിരുന്ന പോലീസാണ് വോട്ടർമാരെ ഭീഷണിപ്പെടുത്തി പോളിംഗ് അലങ്കോലമാക്കിയത്. വോട്ട് ചെയ്ത് പുറത്തു വന്നയാൾ കോന്പൗണ്ടിന് പുറത്ത് നിന്ന എണ്‍പത് വയസായ വയോധികനോട് സംസാരിച്ചതിന് പോലീസ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഫോട്ടോയെടുത്തതിനുശേഷം അഡ്രസ് എഴുതിയെടുത്തു. താൻ ചെയ്ത തെറ്റ് എന്താണെന്ന് ചോദിച്ച് ചെന്നവരോട് തനിക്കിഷ്ടമുള്ളത് ചെയ്യുമെന്നും നിങ്ങൾ അതൊന്നും അറിയേണ്ടെന്നായിരുന്നു പോലീസിന്റെ ആക്രോശം. വോട്ട് ചെയ്യാൻ വരുന്നവർക്കെതിരെ പോലീസ് നേടത്തിയ തേർവാഴ്ചക്കെതിരെ വോട്ടർമാർ പ്രതിഷേധിച്ചെങ്കിലും പോലീസ് വീണ്ടും അതേ നിലപാട് തന്നെ തുടർന്നു. പലരും വോട്ട് ചെയ്യാതെ തിരിച്ചു പോയതായും പറയുന്നു. വോട്ട് ചെയ്യാൻ വന്നവർക്കെതിരെ അനാവശ്യമായി പോലീസ് കേസെടുത്തതിനെതിരെ വ്യാപക…
Read MoreCategory: Thrissur
ബിജെപിയുടെ ചിഹ്നം എൽഡിഎഫിന്!പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനായി വിതരണം ചെയ്ത ബാലറ്റ് പേപ്പറിൽ ഗുരുതര അപാകത
മാള: പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനായി വിതരണം ചെയ്ത ബാലറ്റ് പേപ്പറിൽ ഗുരുതരമായ അപാകത. സ്ഥാനാർഥികളുടെ ചിഹ്നങ്ങൾ മാറിപ്പോയതാണു പ്രശ്നമായത്. കുഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് നാലിലാണു സംഭവം. എൽഡിഎഫ് സ്ഥാനാർഥിക്ക് അരിവാൾ ചുറ്റിക നക്ഷത്രത്തിനു പകരം താമരയും എൻഡിഎ സ്ഥാനാർഥിക്ക് താമരയ്ക്കു പകരം അരിവാൾ ചുറ്റിക നക്ഷത്രവുമാണു രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള കുഴൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ ഒരു അധ്യാപികയ്ക്കു കിട്ടിയ വോട്ടിംഗ് ബാലറ്റ് പേപ്പറിലാണ് ഈ അപാകത കണ്ടെത്തിയത്. ഇവർ ഈ വിവരം റിട്ടേണിംഗ് ഓഫീസറെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ ഇവിടെ വിതരണം ചെയ്ത ബാലറ്റുകൾ അധികൃതരെത്തി തിരിച്ചു വാങ്ങിയിട്ടുണ്ട്. സ്ഥാനാർഥികൾ വിഷയംകാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥിയായി ഇ. കേശവൻകുട്ടിയും എൽഡിഎഫ് സ്ഥാനാർഥിയായി ടി.ഐ. മോഹൻദാസും എൻഡിഎ സ്ഥാനാർഥിയായി സുലേജ് മാരിക്കലുമാണിവിടെ മത്സരിക്കുന്നത്.
Read Moreവേണമെങ്കിൽ എഴുതി വച്ചോ! എന്റെ കഷണ്ടിക്കും യുഡിഎഫിന്റെ അധികാര മോഹത്തിനും മരുന്നില്ല; വി.എസ്. സുനിൽകുമാർ
തൃശൂർ: തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു ജില്ലയിൽ എത്ര സീറ്റു കിട്ടുമെന്നു കൃത്യമായി പറയാമെന്നും വേണമെങ്കിൽ എഴുതി വച്ചോയെന്നും ടി.എൻ. പ്രതാപൻ എംപി. കണക്കൊക്കെ എഴുതി കുടുക്കയിലിട്ടു വച്ചാൽ മതിയെന്നു മന്ത്രി വി.എസ്. സുനിൽകുമാർ. പ്രസ്ക്ലബിൽ തദ്ദേശപ്പോര് പരിപാടിയിലാണ് ഇരുവരും വെല്ലുവിളി നടത്തിയത്. കണക്കുകൾ നിരത്തി പറഞ്ഞ് ടി.എൻ. പ്രതാപൻ വിജയം അവകാശപ്പെട്ടപ്പോൾ അതൊന്നും നടക്കാൻ പോകുന്നില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്റെ കഷണ്ടിക്കും യുഡിഎഫിന്റെ അധികാര മോഹത്തിനും ഇതുവരെ മരുന്നു കണ്ടെത്തിയിട്ടില്ല. തൃശൂർ കോർപറേഷനിൽ 32 സീറ്റുമായി എൽഡിഎഫ് അധികാരത്തിൽ വരും. പ്രളയം, കോവിഡ് പ്രതിസന്ധികൾ സംസ്ഥാന സർക്കാർ കൈകാര്യം ചെയ്ത രീതികൾ എല്ലാം ജനങ്ങൾക്കു നല്ലവണ്ണം അറിയാം. കാർഷിക മേഖലയിലും ഉത്പാദന മേഖലയിലുമൊക്കെ വൻ വളർച്ചയാണുണ്ടായിരിക്കുന്നത്. ഇഡിയും കസ്റ്റംസുമാണ് കോണ്‍ഗ്രസിനിപ്പോൾ ഉൗർജം പകർന്നിരിക്കുന്നത്. ഇല്ലാത്ത കറുത്ത പൂച്ചയെ ഇരുട്ടിൽ തപ്പുകയാണ് ഇവർ ചെയ്യുന്നത്. ഇഡിയെ കാണിച്ച് തങ്ങളെ പേടിപ്പിക്കാമെന്ന്…
Read Moreവോട്ടു ചോദിച്ചാരും ഇവിടേക്ക് വന്നില്ലെങ്കിലും കണ്ണനും ലക്ഷ്മിയും വോട്ടു ചെയ്യും! പ്രാരാബ്ധങ്ങൾക്കു നടുവിൽ നിന്ന് പോളിംഗ് ബൂത്തിലേക്ക്…
സ്വന്തം ലേഖകൻ തിരുവില്വാമല: കണ്ണനും ലക്ഷ്മിയും പോകാനൊരുങ്ങിക്കഴിഞ്ഞു. വില്വമലയുടെ താഴ്വാരത്തു നിന്ന് അകലെയല്ലാത്ത എളനാട്ടിലേക്ക്. തിരുവില്വാമല പഞ്ചായത്തിലെ ഏഴാംവാർഡിൽ വില്‍വമലയുടേയും പൂതമലയുടേയും ഇടയിൽ സർക്കാർ അനുവദിച്ചു നൽകിയ വനഭൂമിയിൽ കഴിയുന്ന ആദിവാസി കുടുംബമാണ് കണ്ണന്റെയും ലക്ഷ്മിയുടേയും. രണ്ടു മക്കളാണ് ഇവർക്കുള്ളത്. ഈ വനഭൂമിയിൽ നേരത്തെ അഞ്ച് ആദിവാസി കുടുംബങ്ങളുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അവശേഷിക്കുന്നത് ഇവർ മാത്രം. മറ്റു നാലു കുടുംബങ്ങളും അവരുടെ നാട്ടിലേക്ക് തിരിച്ചുപോയി. അവരുടെ വീടുകൾ ഇപ്പോൾ കാടുപിടിച്ചു കിടക്കുന്നു. വല്ലപ്പോഴും അവർ വന്നു നോക്കുമെന്ന് മാത്രം. കണ്ണനും ലക്ഷ്മിയും കാടിനു നടുവിൽ കുറച്ച് കൃഷിപണിയും പശുവളർത്തലുമൊക്കെയായാണ് കഴിയുന്നത്. കൂലിപ്പണിക്കും പോകും. നാല് നാടൻ പശുക്കളേയും ഇവർ വളർത്തുന്നുണ്ട്. കൃഷിയെല്ലാം മുള്ളൻപന്നിയും മയിലും പന്നിയും ചേർന്ന് നശിപ്പിക്കുന്നത് പതിവാണ്. അതിനാൽ വിളവൊന്നും കാര്യമായി കിട്ടാറില്ലെന്ന് കണ്ണൻ പറയുന്നു. സർക്കാർ വീടു വെച്ച് നൽകിയെങ്കിലും മറ്റ് സൗകര്യങ്ങളൊന്നും ചെയ്തിട്ടില്ല…
Read More70 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്തിട്ടും മതിയായില്ല! കൂടുതല്‍ പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി ശാരീരികമായി ഉപദ്രവം; യുവാവ് അറസ്റ്റിൽ
കുന്നംകുളം: കേച്ചേരി സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച് യുവതിക്ക് വിവാഹ സമ്മാനമായി സ്വന്തം വീട്ടുകാർ നൽകിയ 70 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്തും കൂടുതൽ പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. മലയാറ്റൂർ പനഞ്ചിക്കൽ വീട്ടിൽ അബിൽ പോളിനെയാണ് (33) കുന്നംകുളം എസ്എച്ച്ഒ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. 2017 ലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ പ്രതി കൂടുതൽ സ്ത്രീധന തുക ആവശ്യപ്പെട്ടു. മലയാറ്റൂരുള്ള ഭർതൃഗൃഹത്തിൽ വച്ചും യുവതിയുടെ വീട്ടിൽ വച്ചും യുവതിയെ ഭീഷണിപ്പെടുത്തുകയും നിരന്തരമായി ഉപദ്രവിക്കുകയും ചെയ്തിരുന്നതായി യുവതി പരാതിയിൽ പറയുന്നു. യുവതി പീഡന വിവരങ്ങൾ വീട്ടുകാരോട് പറഞ്ഞതിലൂടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് കുന്നംകുളം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ…
Read Moreമാന്യ വോട്ടർമാരെ… വോട്ട് ചെയ്യാൻ ബൂത്തിലെത്തുന്പോൾ…! അനൗണ്‍സ്മെന്റ് വാഹനങ്ങൾ എത്തി തുടങ്ങി; കൂടെ ആശ്വാസവും
തൃശൂർ: കോവിഡിന്റെ നിശബ്ദതയെ കീറിമുറിച്ച് അനൗണ്‍സ്മെന്റ് വാഹനങ്ങൾ ഇതാ എത്തി തുടങ്ങി. മാന്യ വോട്ടർമാരെ…. വോട്ട് ചെയ്യാൻ ബൂത്തിലെത്തുന്പോൾ…… അഭ്യർഥിക്കുകയാണ്, അപേക്ഷിക്കുകയാണ്. എട്ടു മാസത്തിലധികമായി മിണ്ടാതെ ഇരുന്ന ശബ്ദ സംവിധാനങ്ങൾ വോട്ടെടുപ്പെത്തിയതോടെയാണ് ചെറിയ ഉണർവിലെത്തിയിരിക്കുന്നത്. വോട്ടെടുപ്പ് ദിവസം അടുത്തതോടെ വാർഡുകളിൽ പ്രചരണ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിത്തുടങ്ങി. സ്ഥാനാർഥികൾക്കുവേണ്ടി വോട്ട് ചോദിച്ചുള്ള പാട്ടുകളും അനൗണ്സ്മെന്റുകളുമായാണ് വാഹനങ്ങൾ നിരത്തിലിറങ്ങി തുടങ്ങിയിരിക്കുന്നത്. കോവിഡ് എത്തിയതോടെ മാസങ്ങളായി ജീവിക്കാൻ വഴിയില്ലാതെ ജീവിതം തള്ളിനീക്കിയവർക്ക് തെരഞ്ഞെടുപ്പ് എത്തിയതോടെയാണ് ആശ്വാസമായിരിക്കുന്നത്. ജില്ലയിൽ അയ്യായിരത്തിലേറെ ജീവനക്കാരാണ് ശബ്ദ, വെളിച്ച മേഖലയിൽ പ്രവർത്തിക്കുന്നത്. 1200 ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. എല്ലാ സ്ഥാപനങ്ങളിലും ശബ്ദ, വെളിച്ച സംവിധാനങ്ങൾ പൊടി പിടിച്ചിരിക്കയാണ്. തെരഞ്ഞെടുപ്പിന്റെ അനൗണ്‍സ്മെന്റ് തുടങ്ങിയതോടെയാണ് ഇതെല്ലാം പൊടി തട്ടിയെടുക്കുകയാണ്. വാർഡ്, ബ്ലോക്ക്, ജില്ല പഞ്ചായത്ത് ഡിവിഷനുകളിലേക്ക് വേണ്ടി പാർട്ടിക്കാർ പല സ്ഥലത്തും ഒരു വാഹനമാണ് ഏർപ്പെടുത്തുന്നത്.…
Read Moreസ്വകാര്യ ലാബുകളിൽ കോവിഡ് രോഗികളുടെ വ്യാജ മേൽവിലാസങ്ങൾ; ഫോണ്‍ നന്പറുകൾക്ക് 12 അക്കങ്ങൾ!! നടപടിയുമായി ആരോഗ്യവകുപ്പ്
സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് പരിശോധനയ്ക്ക് അനുമതി ലഭിച്ച ജില്ലയിലെ പല സ്വകാര്യ മെഡിക്കൽ ലാബുകളും പരിശോധനക്കെത്തിയവരുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാതെ ടെസ്റ്റുകൾ നടത്തിയതിനെതിരെ ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും രംഗത്ത്. ഇത്തര്ത്തിൽ കൃത്യമായ വിവരശേഖരണം നടത്താതെ കോവിഡ് പരിശോധന നടത്തിയ ലാബുകളുടെ കോവിഡ് ടെസ്റ്റ് ലൈസൻസ് റദ്ദാക്കാൻ ജില്ല കളക്ടർ നിർദ്ദേശം നൽകിക്കഴിഞ്ഞു. ആരോഗ്യവകുപ്പിനാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്. ജില്ലയിലെ ലാബുകളിൽ ആരോഗ്യവകുപ്പ് ഇതുസംബന്ധിച്ച പരിശോധനകളും നടപടികളും ആരംഭിച്ചു. ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയ ലാബുകളിൽ ചിലത് അടച്ചിടാൻ നിർദ്ദേശം നൽകുമെന്നാണ് സൂചന. കോവിഡ് പോസിറ്റീവ് രോഗികളെ സംബന്ധിച്ച് മേൽവിലാസമടക്കം ശരിയായ വിവരങ്ങൾ ശേഖരിക്കാതെയാണ് പല ലാബുകളും ടെസ്റ്റുകൾ നടത്തിയിരിക്കുന്നത്. രജിസ്റ്ററിൽ പേരും സ്ഥലവും മാത്രമാണ് പലയിടത്തും രേഖപ്പെടുത്തിയത്. ചില ലാബുകളിൽ രജിസ്റ്ററിൽ രേഖപ്പെടുത്തിയ മൊബൈൽ നന്പറുകൾക്ക് പന്ത്രണ്ട് അക്കം വരെയുണ്ട്!! പരിശോധനക്കെത്തിയവർ സ്വന്തം ഐഡിന്റിറ്റി മറച്ചുവെച്ച് തെറ്റായ…
Read Moreമുന്നണികളുടെ പ്രകടനപത്രികയിൽ വാഗ്ദാനമൊരു ചാക്ക്..! വികസനം വാരിക്കോരി നൽകുമെന്ന വാഗ്ദാനങ്ങളോടെ രാഷ്ട്രീയ കക്ഷികളുടെ പ്രകടന പത്രികകളിറങ്ങി
ഇരിങ്ങാലക്കുട: വികസനം വാരിക്കോരി നൽകുമെന്ന വാഗ്ദാനങ്ങളോടെ രാഷ്ട്രീയ കക്ഷികളുടെ പ്രകടന പത്രികകളിറങ്ങി. ജനറൽ ആശുപത്രി, മാലിന്യം നിർമാജനം, മാർക്കറ്റ് നവീകരണം, കുടിവെള്ള വിതരണം, തളിയക്കോണം സ്റ്റേഡിയം നവീകരണം തുടങ്ങിയവയെല്ലാം മൂന്നു മുന്നണികളുടെയും പ്രകടന പത്രികയിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. അറവുശാല പുതിയ ഭരണ സമിതി വന്നാലുടൻ തുടങ്ങുമെന്നു ഇടതു – വലതു മുന്നണികൾ പറയുന്പോൾ അറവുശാല ഇപ്പോൾ പ്രവർത്തിക്കുന്ന ജനവാസ കേന്ദ്രത്തിൽ നിന്നും മാറ്റുമെന്നാണു ബിജെപി പറയുന്നത്. മൂന്നുമുന്നണികളുടെയും പ്രധാനപ്പെട്ട വാഗ്ദാനങ്ങൾ… യുഡിഎഫ്: – ഇരിങ്ങാലക്കുട കേന്ദ്രമായി പുതിയ ജില്ല രൂപീകരിക്കാൻ സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്തും, നഗരസഭയിൽ സൗജന്യ വൈഫൈ, നഗരസഭാ മാർക്കറ്റുകൾ നവീകരിക്കും, കരുവന്നൂർ, മാപ്രാണം, ഠാണാ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പബ്ലിക് കംഫർട്ട് സ്റ്റേഷനുകൾ, മഹാത്മ പാർക്കിൽ ക്ലാസിക്കൽ കലകളുടെയും ചിത്രകലാ പ്രദർശനങ്ങളുക്കുമായി ഒരു സ്ഥിരം വേദി, നഗരസഭാ ലൈബ്രറി ആൻഡ് റീഡിംഗ് റൂം സായാഹ്നങ്ങളിൽ…
Read Moreഎന്റെ പൊന്നേ അതു മാത്രം ഓർമിപ്പിക്കല്ലേ..! ഇവിടെ കോണ്‍ഗ്രസുകാർ പറയുന്നു; പ്ലീസ്… ‘കൈപ്പത്തിക്ക് വോട്ട് ചെയ്യരുത്…’
സ്വന്തം ലേഖകൻ തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മറ്റൊരു സ്ഥലത്തും ഇല്ലാത്ത വോട്ടുപിടുത്തമാണ് ഇവിടെ കോണ്‍ഗ്രസുകാരുടേത്. എല്ലാവരും കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചിരുന്ന കോണ്‍ഗ്രസുകാരിപ്പോൾ ദയവു ചെയ്ത് കൈപ്പത്തിക്ക് കുത്തല്ലേയെന്ന് ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ്. കൈപ്പത്തി പോക്കറ്റിലിട്ട് എല്ലാ കോണ്‍ഗ്രസുകാരും ഇപ്പോൾ ഓട്ടോറിക്ഷയിലാണ്. കൈപ്പത്തിയെ കുറിച്ച് ചോദിച്ചാൽ ഇവിടുത്തെ കോണ്‍ഗ്രസുകാർ പറയും, എന്റെ പൊന്നേ അതു മാത്രം ഓർമിപ്പിക്കല്ലേ. പാണഞ്ചേരി പഞ്ചായത്തിൽ പീച്ചി ഡാമിന് സമീപമുള്ള 15-ാം വാർഡായ വിലങ്ങന്നൂരിലാണ് കോണ്‍ഗ്രസുകാർക്ക് ഈ ഗതികേട് വന്നിരിക്കുന്നത്. എല്ലാം കോണ്‍ഗ്രസ് നേതാക്കൾ വരുത്തി വച്ചതു തന്നെയെന്നതാണ് മറ്റൊരു കൗതുകം. വിലങ്ങന്നൂർ വാർഡിലെ ആദ്യത്തെ ഒൗദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷിനെയാണ്. എന്നാൽ ആ വാർഡിലെ ഒരു കോണ്‍ഗ്രസ് പ്രവർത്തകനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം നിരാകരിച്ചാണ് ഡിസിസി നേതൃത്വം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനെ ഒൗദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. നാമനിർദ്ദേശ…
Read Moreമാഷ് പൂരമായിരുന്നു, മതസൗഹാർദത്തിന്റെ പൂമരം! മാധവൻകുട്ടി മാഷിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി വി.എസ്. സുനില്‍കുമാര്‍
മാധവൻകൂട്ടി മാഷ് ഇല്ലാതെ തൃശൂർ പൂരമില്ലായിരുന്നു. പൂരത്തിന്റെ മാത്രമല്ല, മതസൗഹാർദത്തിന്റെകൂടി ആൾരൂപമായിരുന്നു അദ്ദേഹം. ഉള്ളു നിറയെ ന·യും സ്നേഹവും കാരുണ്യവും കൊണ്ടു നടന്ന മനുഷ്യൻ. തിരുവന്പാടി ദേവസ്വത്തിന്റെ പ്രസിഡന്റ് എന്നതിലുപരി പ്രഫ. എം. മാധവൻകുട്ടി തൃശൂർ നഗരത്തിലെ പൊതുകാര്യ പ്രസക്തനായ ഒരു കാരണവർ കൂടിയായിരുന്നു. ഏതു കാര്യവും സ്വതഃസിദ്ധമായ ത·യത്വത്തോടും ചിട്ടയോടും കൂടി അതിന്റെ പൂർണതയിൽ ചെയ്തു വിജയിപ്പിക്കാൻ മാഷിനുള്ള കഴിവ് പ്രത്യേകം എടുത്തു പറയേണ്ടതാണ്. വിവിധ വിഷയങ്ങളെ സംബന്ധിച്ച് ആഴത്തിലുള്ള അറിവുണ്ട്. ആ അറിവുകളെ ഫലപ്രദമായി വിനിയോഗിക്കാനുള്ള കഴിവുമുണ്ട്. അതാണു മാധവൻകുട്ടി മാഷിനെ വ്യത്യസ്തനാക്കിയത്. ചേർപ്പിലും പിന്നീട് കയ്പമംഗലത്തും എംഎൽഎ ആയിരുന്ന കാലത്തും മാഷുമായി അടുപ്പവും സ്നേഹവും ഉണ്ടായിരുന്നു. എന്നാൽ, തൃശൂർ എംഎൽഎ ആയി വന്നതിനു ശേഷമാണ് അദ്ദേഹത്തോടൊള്ള ആത്മബന്ധം കൂടുതൽ ദൃഢമായത്. ആ ബന്ധം പിന്നീട് വളർന്ന് വേർപിരിക്കാനാവാത്ത കുടുംബബന്ധമായി മാറി. തൃശൂർ പൂരവും…
Read More