രോ​ഗി​ക്കു പ്രാ​ണ​വാ​യു ന​ൽ​കാം…ഓക്സി​ജ​ൻസ്പോ​ണ്‍​സ​ർ ചെ​യ്യാം…തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ പു​തി​യ ചു​വ​ടു​വയ്​പ്പ്

സ്വ​ന്തം ലേ​ഖ​ക​ൻമു​ള​ങ്കു​ന്ന​ത്തു​കാ​വ്: കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ഇ​ത​ര രോ​ഗി​ക​ൾ​ക്കും ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​ന് പ്രാ​ണ​വാ​യു ഉ​റ​പ്പാ​ക്കു​ന്ന പു​തി​യ പ​ദ്ധ​തി​യാ​യ പ്രാ​ണാ എ​യ​ർ ഫോ​ർ കെ​യ​ർ ആ​ദ്യ​മാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സ​ജ്ജ​മാ​ക്കു​ന്നു. സ്പോ​ണ്‍​സ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഓ​ക്സി​ജ​ൻ യൂ​ണി​റ്റു​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്തു കൊ​ണ്ട് പു​തി​യ ജീ​വ​ൻ​ര​ക്ഷാ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പു മ​ന്ത്രി കെ.​കെ.​ശൈ​ല​ജ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​യ സ​മി​തി ത​ന്നെ ഇ​തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രൂ​പീ​ക​രി​ച്ചു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ രോ​ഗി​ക്ക് പ്രാ​ണ​വാ​യു ന​ൽ​കു​ന്ന​തി​ന് ഓ​ക്സി​ജ​ൻ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന​താ​ണ് പ​ദ്ധ​തി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ 600 ബെ​ഡു​ക​ളി​ലും ഓ​രോ ഓ​ക്സി​ജ​നും മ​റ്റ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും സ​ജ്ജ​മാ​ക്കു​ന്ന ഈ ​പ​ദ്ധ​തി എ​ല്ലാ രോ​ഗി​ക​ൾ​ക്കും ഗു​ണം കി​ട്ടു​ന്ന​താ​ണ്. കോ​വി​ഡ് അ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ളു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് കൈ​വ​രി​ക്കു​ന്ന നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലെ പു​തി​യ​താ​ണ് പ്രാ​ണ എ​യ​ർ ഫോ​ർ കെ​യ​ർ. കോ​വി​ഡ് രോ​ഗി​ക​ളെ പ്ലാ​സ്മ തെ​റാ​പ്പി വ​ഴി ര​ക്ഷ​പ്പെ​ടു​ത്തി​യും നി​ര​വ​ധി…

Read More

ആ ​മ​ക​ൻ എ​വി​ടെ പോ​യി…ദു​രൂ​ഹ​ത​ക​ൾ ബാ​ക്കി​യാ​ക്കി വി​ന​യ്കൃ​ഷ്ണ​ന്‍റെ തി​രോ​ധാ​നം

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ അ​മ്മ​യേ​യും മ​ക​നേ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​നു ശേ​ഷം കാ​ണാ​താ​യ മൂ​ത്ത മ​ക​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​രി​ങ്ങാ​ല​ക്കു​ട ന​ട​വ​ര​ന്പ് ക​ല്ലം​കു​ന്നി​ലാ​ണ് ക​രു​വാ​പ്പ​ടി കാ​വു​ങ്ങ​ൽ വീ​ട്ടി​ൽ ജ​യ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ച​ക്ക​ന്പ​ത്ത് രാ​ജി(54), ഇ​ള​യ മ​ക​ൻ വി​ജ​യ് കൃ​ഷ്ണ(26) എ​ന്നി​വ​രെ അ​മ്മ​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. രാ​ജി​യു​ടെ മൂ​ത്ത​മ​ക​ൻ വി​ന​യ്കൃ​ഷ്ണ​നെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. മ​ക​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ജ​യ​കൃ​ഷ്ണ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്നു. മ​ര​ടി​ലെ ഒ​രു ഫ്ളാ​റ്റി​ലാ​യി​രു​ന്നു വി​ന​യ്കൃ​ഷ്ണ​ൻ താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും എ​ന്നാ​ൽ ഫ്ളാ​റ്റും വാ​ഹ​ന​വു​മൊ​ക്കെ ഉ​പേ​ക്ഷി​ച്ച് ഇ​യാ​ൾ എ​വി​ടേ​ക്കോ പോ​യെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. രാ​ജി​യു​ടേ​യും വി​ജ​യ്കൃ​ഷ്ണ​ന്‍റെ​യും മ​ര​ണം ആ​ത്മ​ഹ​ത്യ ത​ന്നെ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ. വി​ന​യ്കൃ​ഷ്ണ​ന്‍റെ തി​രോ​ധാ​ന​വും ഇ​വ​രു​ടെ മ​ര​ണ​വു​മാ​യി എ​ന്തെ​ങ്കി​ലും ബ​ന്ധ​മു​ണ്ടോ എ​ന്ന കാ​ര്യം പോ​ലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​ല്ലെ​ന്നാ​ണ് നി​ഗ​മ​നം. എ​ന്തു കാ​ര​ണ​ത്താ​ലാ​ണ് വി​ന​യ്കൃ​ഷ്ണ​ൻ എ​ല്ലാ​വ​രി​ൽ നി​ന്നും മ​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​തെ​ന്നും പോ​ലീ​സ്…

Read More

എ​സ്എ​ൻ ജം​ഗ്ഷ​നി​ലെ പ്ര​തി​മാ വി​വാ​ദം പുതിയ തലത്തിലേക്ക്മൂ​ന്നു പ്ര​തി​മ​ക​ൾ സ്ഥാ​പി​ക്കു​മോ ‍?

തൃ​പ്പൂ​ണി​ത്തു​റ: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ പ്ര​തി​മ സ്ഥാ​പ​നം സം​ബ​ന്ധി​ച്ച ത​ർ​ക്ക സ്ഥ​ല​മാ​യ തൃ​പ്പൂ​ണി​ത്തു​റ എ​സ്എ​ൻ ജം​ഗ്ഷ​നി​ൽ ശ്രീ​നാ​രാ​യ​ണ​ഗു​രു പ്ര​തി​മ സ്ഥാ​പ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ത​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പീ​ത പ​താ​ക ഉ​യ​ർ​ത്തി. ഇ​വി​ടെ പ്ര​തി​മാ സ്ഥാ​പ​ന​ത്തി​നു തു​ട​ക്കം കു​റി​ച്ചു ആ​ലു​വ അ​ദ്വൈ​താ​ശ്ര​മം സ്വാ​മി ശി​വ​സ്വ​രൂ​പാ​ന​ന്ദ 10 ന് ​ത​റ​ക്ക​ല്ലി​ടു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കാ​വ​നാ​ൽ പ​റ​ഞ്ഞു. എ​സ്എ​ൻ​ഡി​പി ന​ട​മ ശാ​ഖ​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന ഇ​വി​ടെ ക​ണ​യ​ന്നൂ​ർ യൂ​ണി​യ​ന്‍റെ കീ​ഴി​ലു​ള്ള ശാ​ഖ​ക​ളു​ടെ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റൊ​രു ഗു​രു​പ്ര​തി​മാ നി​ർ​മാ​ണ​ത്തി​ന് ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്നു. മെ​ട്രോ നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​സ്എ​ൻ ജം​ഗ്ഷ​നി​ൽ നി​ന്നി​രു​ന്ന 45 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഗു​രു​പ്ര​തി​മ നീ​ക്കം ചെ​യ്ത് ജി​ല്ലാ ക​ള​ക്ട്രേ​റ്റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. അ​വ​കാ​ശ ത​ർ​ക്കം മൂ​ലം ഇ​ത് ക​ള​ക്ട​റു​ടെ ക​സ്റ്റ​ഡി​യി​ൽ ആ​ണ്. പ്ര​തി​മാ സ്ഥാ​പ​ന ക​മ്മി​റ്റി​യും എ​സ്എ​ൻ​ഡി​പി​യും ഇ​രു​വ​ശ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ഓ​രോ ഗു​രു​വി​നെ സ്ഥാ​പി​ക്കു​ന്ന​തോ​ടെ വി​ഷ​യം എ​സ്എ​ൻ​ഡി​പി​യു​ടെ സം​സ്ഥാ​ന നേ​തൃ​ത​ല​ത്തി​ൽ ച​ർ​ച്ചാ വി​ഷ​യ​മാ​യി​ട്ടു​ണ്ട്.…

Read More

30 സെ​ക്ക​ൻഡിൽ 55 പു​ഷ് അ​പ്പ്! കോ​വി​ഡ് വ്യാ​പ​നം മൂ​ലം ജിം​നേ​ഷ്യ​ങ്ങ​ൾ അ​ട​ച്ച​തോ​ടെ ഒരു കൗതുകത്തിന് പുഷ്അപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു; ഒടുവില്‍…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മു​പ്പ​തു സെ​ക്ക​ൻഡിനു​ള്ളി​ൽ 55 പു​ഷ് അ​പ്പ് എ​ടു​ത്ത് മി​സ്റ്റ​ർ സൗ​ത്ത് ഇ​ന്ത്യ എം.​വി​നോ​ദ് യുആ​ർഎ​ഫ് ഏ​ഷ്യ​ൻ റി ക്കാർഡ് സ്വ​ന്ത​മാ​ക്കി. പാ​ല​ക്കാ​ട് പു​ത്ത​നൂ​ർ സ്വ​ദേ​ശി​യാ​യ വി​നോ​ദ് തൃ​ശൂ​രി​ലെ ആ​ർഎ​സ് ഫി​റ്റ്ന​സി​ലെ ട്രെ​യി​ന​റാ​ണ്. 2019 ലെ ​മി​സ്റ്റ​ർ സൗ​ത്ത് ഇ​ന്ത്യ​യാ​യ വി​നോ​ദ് കോ​വി​ഡ് വ്യാ​പ​നം മൂ​ലം ജിം​നേ​ഷ്യ​ങ്ങ​ൾ അ​ട​ച്ച​തോ​ടെ പ​രി​ശീ​ല​നം വീ​ട്ടി​ലേ​ക്കു മാ​റ്റി​യ​തി​നെ തു​ട​ർ​ന്ന് ഒ​രു കൗ​തു​ക​ത്തി​നാ​ണു പു​ഷ്അ​പ്പിൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത്. തു​ട​ർ​ന്നു നി​ര​ന്ത​ര​ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് യൂ​ണി​വേ​ഴ്സ​ൽ റി ക്കാർഡ് ഫോ​റ​ത്തി​ന്‍റെ മോ​സ്റ്റ് പു​ഷ്അ​പ്പ് ഇ​ൻ തേ​ർ​ട്ടി സെ​ക്ക​ൻഡ്സ് കാ​റ്റ​ഗ​റി​യി​ൽ റിക്കാർഡ് നേ​ടി​യ​ത്. നി​ല​വി​ലെ ഏ​ഷ്യ​ൻ റിക്കാർ ഡാ​യ 52 പു​ഷ് അ​പ്പിന്‍റെ റിക്കാ ർഡാ​ണ് വി​നോ​ദ് മ​റിക​ട​ന്ന​ത്.ദ​ക്ഷ് ഇ​വ​ന്‍റ്സി​ന്‍റെ യൂട്യൂ​ബ് ചാ​ന​ൽ വ​ഴി നി​ര​വ​ധി പേ​ർ വി​നോ​ദി​ന്‍റെ പ്ര​ക​ട​നം വീ​ക്ഷി​ച്ചു. തൃ​ശൂ​ർ ദ​ക്ഷ് വെ​ർ​ച്വ​ൽ ഇ​വ​ന്‍റ് സ്റ്റുഡി​യോ​വി​ൽ ന​ട​ന്ന റി ക്കാർഡ്് അ​റ്റം​പ്റ്റി​ന്‍റെ…

Read More

എം.പി. വിൻസെന്‍റ് ഡിസിസി പ്രസിഡന്‍റ്! വേറിട്ട സമരമുറകളിലൂടെ വളര്‍ന്ന ക്ലാസ് ലീഡര്‍; ഒ​ന്ന​ര വ​ർ​ഷം വൈ​കി​യ നി​യ​മ​നം പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ക്കാ​ൻ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സ്കൂ​ളി​ൽ കെഎസ്‌യുവി​ന്‍റെ പ​ഴ​യ ക്ലാ​സ് ലീ​ഡ​ർ 41 വ​ർ​ഷ​ത്തി​നു​ശേ​ഷം കോ​ണ്‍​ഗ്ര​സി​ന്‍റെ തൃ​ശൂ​ർ ജി​ല്ലാ അ​ധ്യ​ക്ഷസ്ഥാ​ന​ത്ത്. ര​ണ്ടുവ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷ​മാ​ണു നി​യ​മ​നം. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു ര​ണ്ടുമാ​സം മാ​ത്രം ശേ​ഷി​ച്ചി​രി​ക്കേ​യാ​ണ് ഒ​ന്ന​രവ​ർ​ഷ​മാ​യി ഒ​ഴി​ഞ്ഞു​കി​ട​ന്ന ഡി​സി​സി പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്തേ​ക്ക് നി​യ​മ​നം ന​ട​ക്കു​ന്ന​ത്. ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കാ​ൻ ഒ​രു​ങ്ങി​യ​പ്പോ​ഴേ പ്ര​സി​ഡ​ന്‍റുസ്ഥാ​നം ഒ​ഴി​ഞ്ഞു. ആ​റുമാ​സ​മാ​യി ര​ണ്ടു​പേ​ർ​ക്കു പ്ര​സി​ഡ​ന്‍റുസ്ഥാ​നം വീ​തി​ച്ചു ന​ൽ​കി​യി​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ത​നാ​യ വി​ൻ​സെ​ന്‍റ് പോ​സ്റ്റ​റൊ​ട്ടി​ച്ചും ജാ​ഥ ന​യി​ച്ചും വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി പ്ര​ചാ​ര​ണം ന​യി​ച്ചും പ​ടി​പ​ടി​യാ​യാ​ണ് നേ​തൃ​നി​ര​യി​ലെ​ത്തി​യ​ത്. തു​ട​ക്കംമു​ത​ലേ ഐ ​ഗ്രൂ​പ്പി​ൽ പ്ര​വ​ർ​ത്തി​ച്ച വി​ൻ​സെ​ന്‍റ് ഇ​ട​ക്കാ​ല​ത്ത് ഐ ​ഗ്രൂ​പ്പി​ന്‍റെ തി​രു​ത്ത​ൽ​വാ​ദി പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി. ഐ ​ഗ്രൂപ്പ് നേ​താ​വാ​ണെ​ങ്കി​ലും ഗ്രൂ​പ്പുഭേ​ദ​മി​ല്ലാ​തെ എ​ല്ലാ​വ​രേ​യും കൂ​ട്ടി​യി​ണ​ക്കി ക​ർ​മ​നി​ര​ത​രാ​ക്കു​ക​യും ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ക​യും ചെ​യ്യു​ന്ന നേ​താ​വാ​ണ് വി​ൻ​സെ​ന്‍റ്. വേ​റി​ട്ട​തും ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​തു​മാ​യ സ​മ​ര​മു​റ​ക​ളാ​ണ് വി​ൻ​സെ​ന്‍റി​നെ എ​ന്നും ശ്ര​ദ്ധേ​യ​നാ​ക്കി​യ​ത്.1978 ൽ ​പ​ഠി​ച്ചി​രു​ന്ന ചെ​ങ്ങാ​ലൂ​ർ സെ​ന്‍റ് മേ​രീ​സ്…

Read More

ബുക്കിംഗ് തുടങ്ങി..! ഓ​ണം ക​ഴി​യ​ട്ടെ, കാ​ണാം തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ട്

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഓ​ണ​മൊ​ന്നു ക​ഴി​യ​ട്ടെ, എ​ന്നി​ട്ടു വേ​ണം തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക് ക​ട​ക്കാ​ൻ. കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് പ്ര​ച​ര​ണം എ​ങ്ങ​നെ ന​ട​ത്ത​ണ​മെ​ന്ന് ത​ല പു​ക​ഞ്ഞാ​ലോ​ചി​ക്കു​ക​യാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ. ജ​ന​ങ്ങ​ളും പ്ര​ച​ര​ണ​ത്തി​ന്‍റെ തോ​ത് എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ്. പ​ല പാ​ർ​ട്ടി​ക​ളും മ​തി​ലു​ക​ളും റോ​ഡു​ക​ളു​മൊ​ക്കെ പേ​രെ​ഴു​താ​ൻ ബു​ക്കിം​ഗ് ന​ട​ത്തി​ക്ക​ഴി​ഞ്ഞു. ആ​ളു​ക​ളെ നേ​രി​ട്ട് കാ​ണാ​ൻ വീ​ട്ടി​ലെ​ത്താ​ൻ ത​ട​സ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ റോ​ഡും മ​തി​ലു​ക​ളും കൈ​യ​ട​ക്കി സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രു​ക​ളെ​ഴു​തി പി​ടി​പ്പി​ക്കാ​നാ​ണ് ആ​ദ്യ നീ​ക്കം ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി ബൂ​ത്ത് ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു ക​ഴി​ഞ്ഞു. മാ​സ്ക്കി​ട്ട് ന​ട​ത്തു​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യു​ടെ പി​ടി​പ്പു​കേ​ടു​ക​ൾ എ​ല്ലാം തു​റ​ന്നു കാ​ട്ടാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ. സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ മു​ഖം ന​ഷ്ട​മാ​കാ​തി​രി​ക്കാ​ൻ ഇ​തി​ന​കം ത​ന്നെ ല​ഘു​ലേ​ഖ​ക​ളു​മാ​യി സി​പി​എം വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങി ക​ഴി​ഞ്ഞു. കാ​ര്യ​മാ​യ പൊ​തു യോ​ഗ​ങ്ങ​ളൊ​ന്നും ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ല​ഘു​ലേ​ഖ​ക​ളി​ലൂ​ടെ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് പ്ര​ധാ​ന രാഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ൾ…

Read More

ക​ല്യാ​ണം​വി​ളി മാ​റി; ക്ഷ​ണ​ക്ക​ത്തും മാ​റി;കോ​വി​ഡ് കാ​ല​ത്തെ ക​ല്യാ​ണ​ങ്ങ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് ഭാ​യ്…

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: നാ​ടൊ​ട്ടു​ക്ക് ചു​റ്റി​ക്ക​റ​ങ്ങി​യു​ള്ള ക​ല്യാ​ണം​വി​ളി, മാ​സ​ങ്ങ​ൾ​ക്ക് മു​ന്നേ തു​ട​ങ്ങു​ന്ന ക​ല്യാ​ണ ഒ​രു​ക്ക​ങ്ങ​ൾ, ടെ​ൻ​ഷ​ന​ടി​ച്ച് ഉ​റ​ങ്ങാ​തെ ന​ട​ത്തി​യ ക​ല്യാ​ണ ആ​ഘോ​ഷ​ങ്ങ​ൾ കോ​വി​ഡ് കാ​ല​ത്ത് ഓ​ർ​മ മാ​ത്രം. ക​ല്യാ​ണ​ങ്ങ​ൾ കോ​വി​ഡ് കാ​ല​ത്ത് ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ടി​മു​ടി​യു​ള്ള മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ക​ല്യാ​ണ​ങ്ങ​ൾ ഓ​രോ​ന്നും ന​ട​ക്കു​ന്ന​ത്. ക​ല്യാ​ണം വി​ളി​യ​ട​ക്കം മാ​റി. പോ​യി ക​ണ്ട് ക്ഷ​ണ​ക്ക​ത്ത് കൊ​ടു​ത്തു​ള്ള ക​ല്യാ​ണം വി​ളി നി​ന്നു. അ​ടു​ത്ത ബ​ന്ധു​ക്ക​ളെ പോ​ലും അ​ത്ത​ര​ത്തി​ൽ നേ​രി​ൽ ചെ​ന്നു​ള്ള ക്ഷ​ണ​മി​ല്ല. നേ​രി​ട്ടു വ​ന്ന് ക്ഷ​ണി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പ​മോ പ​രാ​തി​യോ ആ​ർ​ക്കു​മി​ല്ല​താ​നും. ക്ഷ​ണ​ക്ക​ത്ത് അ​ഥ​വാ ഇ​ൻ​വി​റ്റേ​ഷ​ൻ ഓ​ണ്‍​ലൈ​നി​ലൂ​ടെ​യാ​ണ് അ​യ​ക്കു​ന്ന​ത്. ക​ല്യാ​ണ​ത്തി​ന് വ​രാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണെ​ന്ന​റി​യാം എ​ന്ന മു​ഖ​വു​ര​യോ​ടെ​യാ​ണ് ഓ​ണ്‍​ലൈ​ൻ ക​ല്യാ​ണ​ക്ക​ത്ത് തു​ട​ങ്ങു​ന്ന​ത്. വ​ര​ണം എ​ന്ന് ക​ല്യാ​ണ​ക്കു​റി​മാ​ന​ത്തി​ൽ പ​റ​യു​ന്നി​ല്ല. വ​രാ​തെ ത​ന്നെ വ​ധൂ​വ​ര​ൻ​മാ​രെ വീ​ട്ടി​ലി​രു​ന്ന് ആ​ശം​സി​ക്ക​ണ​മെ​ന്നേ ക്ഷ​ണ​ക്ക​ത്തി​ൽ പ​റ​യു​ന്നു​ള്ളു. ക​ല്യാ​ണം ഓ​ണ്‍​ലൈ​നി​ൽ യൂ​ട്യൂ​ബ് ചാ​ന​ൽ​വ​ഴി ലൈ​വാ​യി കാ​ണാ​നു​ള്ള ലി​ങ്ക് ക്ഷ​ണ​ക്ക​ത്തി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ നേ​രെ ക​ല്യാ​ണ​ക്കാ​ഴ്ച​ക​ളു​ള്ള…

Read More

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വി​ച്ച യു​വ​തി​ക്ക് കോ​വി​ഡ്; ലേ​ബ​ർ റൂ​മും ഗൈ​ന​ക്കോ​ള​ജി ഒ​പി​യും ഒ​ന്നാം വാ​ർ​ഡും അ​ട​ച്ചു

​മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വി​ച്ച യു​വ​തി​ക്ക് കോ​വി​ഡ്. ഇ​തേ തു​ട​ർ​ന്ന് ലേ​ബ​ർ റൂ​മും ഒ​ന്നാം വാ​ർ​ഡും ഗൈ​ന​ക്കോ​ള​ജി ഒ​പി​യും അ​ട​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണ് യു​വ​തി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ശ​സ്ത്ര​ക്രി​യ​ക്ക് മു​ൻ​പു ത​ന്നെ യു​വ​തി ലേ​ബ​ർ റൂ​മി​ൽ വെ​ച്ച് പ്ര​സ​വി​ച്ചു. തു​ട​ർ​ന്ന് യു​വ​തി​ക്ക് ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ യു​വ​തി​യെ കോ​വി​ഡ് വാ​ർ​ഡി​ലേ​ക്കും കു​ഞ്ഞി​നെ നി​രീ​ക്ഷ​ണ മു​റി​യി​ലേ​ക്കും മാ​റ്റി. പി​ന്നീ​ടാ​ണ് ലേ​ബ​ർ റൂ​മും ഒ​ന്നാം വാ​ർ​ഡും അ​ട​ച്ച് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളേ​യും കൂ​ട്ടി​രി​പ്പു​കാ​രേ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യും ചെ​യ്തു. ഡോ​ക്ട​ർ​മാ​ര​ട​ക്കം പ​ത്തോ​ളം ജീ​വ​ന​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കു​ന്ന​തോ​ടെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

Read More

ഇരുപതിൽ ഒന്പതുകോടി തട്ടിയാൽ ആ കെട്ടിടം എന്തിനുകൊള്ളാം‍?ലൈഫ് മിഷൻ ഫ്ളാറ്റ് തട്ടിപ്പിൽ ലോകായുക്തയ്ക്ക് പരാതി നൽകുമെന്ന് രമേശ് ചെന്നിത്തല

വ​ട​ക്കാ​ഞ്ചേ​രി: 20 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യി​ൽ ലൈ​ഫ്മി​ഷ​ൻ നി​ർ​മിക്കു​ന്ന ഫ്ലാ​റ്റി​ൽ ഒന്പതു കോ​ടി രൂ​പ അ​ഴി​മ​തി ന​ട​ത്തി​യാ​ൽ പി​ന്നെ ആ ​കെ​ട്ടി​ടം എ​ന്തി​ന് കൊ​ള്ളാ​മെ​ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ​ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ആ​ദ്യം മന്ത്രി എ.​സി.​ മൊ​യ്തീ​ൻ ഇ​ൻ​ഷ്വറൻസ് ചെ​യ്ത് ന​ൽ​ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​ ച​ര​ൽ​പ​റ​ന്പി​ൽ നി​ർ​മ്മി​ക്കു​ന്ന ലൈ​ഫ്മി​ഷ​ൻ ഫ്ലാ​റ്റ് സ​ന്ദ​ർ​ശി​ച്ച്, ഡിസിസിയു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ആ​രം​ഭി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ത്യാ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​യി​ൽ മു​ഖ്യ​മ​ന്ത്രി 50 ഗ്ലാ​സ് വെ​ള്ള​മാ​ണ് കു​ടി​ച്ച​ത്. സ​ഭ​യി​ൽ യുഡിഎ​ഫ് എംഎ​ൽഎ​മാരുടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് പി​ണ​റാ​യി​ക്ക് മ​റു​പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ച​ർ​ച്ച​യി​ൽ 90 മി​നി​റ്റാ​ണ് യുഡിഎ​ഫി​ന്‍റെ എംഎ​ൽഎമാ​ർ​ക്ക് കി​ട്ടി​യ​ത്.​ മു​ഖ്യ​മ​ന്ത്രി​ക്ക് എ​ത്രസ​മ​യം വേ​ണ​മെ​ങ്കി​ലും സം​സാ​രി​ക്കാം, ആ​രും ചോ​ദി​ക്കാ​നി​ല്ലെ​ന്നാ​ണ് സ​ത്യം. അ​ദ്ദേ​ഹ​ത്തെ സ്പീ​ക്ക​ർ​ക്കു വ​രെ പേ​ടി​യാ​ണ്. സ്പീ​ക്ക​റെ നീ​ക്കാ​ൻ യുഡിഎഫ് സ​ഭ​യി​ൽ…

Read More

പു​ലി പു​ല്ലു തി​ന്നി​ല്ലാ​യി​രി​ക്കാം…​പ​ക്ഷേ; അ​യ്യ​ന്തോ​ളി​ലെ പു​ലി​ക​ൾ പ​ച്ച​ക്ക​റി തീ​റ്റി​ക്കും; ന​ല്ല അ​സ​ൽ ജൈ​വ​പ​ച്ച​ക്ക​റി

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: പു​ലി പു​ല്ലു തി​ന്നി​ല്ലാ​യി​രി​ക്കാം, പ​ക്ഷേ അ​യ്യ​ന്തോ​ളി​ലെ പു​ലി​ക​ൾ പ​ച്ച​ക്ക​റി തീ​റ്റി​ക്കും, ന​ല്ല അ​സ്‌​സ​ൽ ജൈ​വ പ​ച്ച​ക്ക​റി. നാ​ലോ​ണ​നാ​ളി​ൽ ന​ഗ​രം കീ​ഴ​ട​ക്കാ​റു​ള്ള അ​യ്യ​ന്തോ​ൾ ദേ​ശം പു​ലി​ക്ക​ളി സം​ഘാ​ട​ക​സ​മി​തി​യു​ടെ കൃ​ഷി ര​ണ്ടു വ​ർ​ഷം മു​ൻ​പ് തു​ട​ങ്ങി​യ​താ​ണ്. അ​തി​പ്പോ​ൾ നാ​ട്ടു​ച​ന്ത​യു​ടെ രൂ​പ​ഭാ​വ​ങ്ങ​ളി​ലേ​ക്ക് പ​ട​ർ​ന്നു പ​ന്ത​ലി​ച്ചി​രി​ക്കു​ന്നു. നാ​ട്ടി​ലും വി​ദേ​ശ​ത്തും താ​മ​സി​ക്കു​ന്ന​വ​രു​ടെ നാ​ട്ടി​ൽ നോ​ക്കി ന​ട​ത്താ​ൻ ആ​ളി​ല്ലാ​തെ കി​ട​ന്നി​രു​ന്ന സ്ഥ​ല​ങ്ങ​ൾ പു​ലി​ക്ക​ളി സം​ഘ​ത്തി​ന് കൃ​ഷി​ക്കാ​യി ന​ൽ​കി​ക്കൊ​ണ്ട് നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തു​ട​ക്ക​മി​ട്ട കൃ​ഷി​യാ​ണ് ഇ​പ്പോ​ൾ വി​പ​ണി​യി​ലേ​ക്ക് ഉ​ത്പ​ന്ന​ങ്ങ​ളാ​യി എ​ത്തു​ന്ന​ത്. നാ​ട്ടി​ലു​ള്ള​വ​ർ​ക്ക് വി​ഷ​മി​ല്ലാ​ത്ത ന​ല്ല പ​ച്ച​ക്ക​റി ന​ൽ​കാ​മെ​ന്ന് പു​ലി​ക​ൾ ന​ൽ​കി​യ ഉ​റ​പ്പ് പാ​ലി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ര​ണ്ടു വ​ർ​ഷം മു​ൻ​പ് ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് തു​ട​ങ്ങി​യ ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി​യാ​ണ് ഇ​ന്ന് നാ​ട്ടു​ച​ന്ത​യി​ലെ​ത്തി നി​ൽ​ക്കു​ന്ന​ത്. കൃ​ഷി വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ട്ടു​ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10ന് ​കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ക്കും. മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Read More