ചാ​വ​ക്കാ​ട് മി​ന്ന​ൽ ചു​ഴ​ലി​ക്കാ​റ്റ്; വീ​ടു​കൾക്ക് വ്യാപക നാശം, ​വൃ​ക്ഷ​ങ്ങ​ൾ കടപുഴകി


ചാ​വ​ക്കാ​ട്: മി​ന്ന​ൽ ചു​ഴ​ലി തീ​ര​മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. രാ​ത്രി​യും ഇ​ന്നു പു​ല​ർ​ച്ചെ​യു​മാ​യി ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ ഫ​ല​വൃ​ക്ഷ​ങ്ങ​ൾ നി​ലം​പ​തി​ച്ചു. വൈ​ദ്യു​തി​കാ​ൽ ഒ​ടി​ഞ്ഞു​വീ​ണു. ക​ട​ക​ൾ​ക്കും വീ​ടു​ക​ൾ​ക്കും നാ​ശം സം​ഭ​വി​ച്ചു.

ഒ​രു​മ​ന​യൂ​ർ വി​ല്യം​സി​ൽ 11 കെ.​വി ക​ട​ന്നു​പോ​കു​ന്ന വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണു. തി​രു​വ​ത്ര​യി​ൽ കൂ​റ്റ​ൻ പ്ലാ​വ് റോ​ഡി​ലേ​ക്ക് വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. എ​ട​ക്ക​ഴി​യൂ​രി​ൽ കാ​ജ ക​ന്പ​നി​ക്കു സ​മീ​പം ചെ​ക്ക​ന്‍റ​ക​ത്ത് ശ്രീ​നി​വാ​സ​ന്‍റെ വീ​ട്ടി​ലെ തെ​ങ്ങു വീ​ണു.

ഇ​ര​ട്ട​പ്പു​ഴ കോ​ള​നി​പ്പ​ടി​യി​ൽ മ​ഹ​ർ​ഹ​ബ ചി​ക്ക​ൻ ക​ട​യു​ടെ മേ​ൽ​ക്കൂ​ര പ​റ​ന്നു​പോ​യി സ​മീ​പ​ത്ത് നി​ലം​പ​തി​ച്ചു. പ​ഞ്ചാ​ര​മു​ക്ക്, ചാ​വ​ക്കാ​ട്, വ​ട​ക്കെ ബൈ​പാ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ തെ​ങ്ങ് വീ​ണു.

തി​രു​വ​ത്ര ചെ​ങ്കോ​ട്ട, അ​ന്പ​ല​ത്ത് വീ​ട്ടി​ൽ ന​ബീ​സു, ഹ​സ​ൻ​പു​ര​ക്ക​ൽ അ​ബ്ദു​ൽ റ​ഹ്മാ​ൻ, കേ​ര​ന്‍റ​ക​ത്ത് ബ​ൾ​ക്കീ​സ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ ഓ​ടു​ക​ൾ പ​റ​ന്നു​പോ​യി. ഭീ​തി​പ​ര​ത്തി​യ മി​ന്ന​ൽ ചു​ഴ​ലി​ക്കാ​റ്റ് തീ​ര​മേ​ഖ​ല​യി​ൽ പു​ല​ർ​ച്ചെ ഒ​ന്ന​ര​യ്ക്കു​ശേ​ഷ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

മ​ഴ​വെ​ള്ളം അ​ക​ത്തേ​ക്കു വീ​ണ​പ്പോ​ൾ വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്നു. അ​പ്പോ​ഴാ​ണ് കാ​റ്റി​ൽ ഓ​ടു​ക​ൾ പ​റ​ന്ന​വി​വ​രം അ​റി​യു​ന്ന​ത്. പി​ന്നെ ഉ​റ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല.

മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് നാ​ട​ൻ വ​ള്ള​ക്കാ​ർ ക​ട​ലി​ൽ പോ​യി​ല്ല. ക​ട​ൽ വീ​ണ്ടും ക്ഷോ​ഭി​ക്കാ​ൻ തു​ട​ങ്ങി. കാ​റ്റ്, മ​ഴ, ക​ട​ലേ​റ്റം തീ​ര​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്.

Related posts

Leave a Comment