അയ്യന്തോൾ: കളക്ടറേറ്റും കോടതികളുമടക്കമുള്ള നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സിവിൽ സ്റ്റേഷൻ സമുച്ചയത്തിലെ റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിലെ ജീവനക്കാരന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഓഫീസിലെ മറ്റു ജീവനക്കാരെ അടിയന്തിരമായി കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. നാട്ടിക സ്വദേശിയായ ഉദ്യോഗസ്ഥനാണ് കോവിഡ് പോസിറ്റീവ് ആയത്. പന്ത്രണ്ടു ദിവസമായി ക്വാറന്റൈനിലായിരുന്ന ഈ ഉദ്യോഗസ്ഥന് ക്വാറന്റൈൻ കാലാവധി കഴിയുന്നതിന് രണ്ടു ദിവസം മുൻപാണ് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല. നാട്ടിൽ നിന്നാണെന്നാണ് സൂചന. ഇതാദ്യമായാണ് സിവിൽ സ്റ്റേഷനിൽ രോഗം സ്ഥിരീകരിക്കുന്നത്. വിവിധ സർക്കാർ ഓഫീസുകളും കോടതികളും സ്ഥിതി ചെയ്യുന്നത് ഈ സമുച്ചയത്തിലാണ്. ഒന്നാം നിലയിൽ റൂറൽ എസ്പി ഓഫീസിനോടു ചേർന്നാണ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് പ്രവർത്തിക്കുന്നത്. ക്രൈംബ്രാഞ്ച്, വനിത സെൽ, പോലീസ് റെക്കോർഡ് റൂം, സർവേ സൂപ്രണ്ട് കാര്യാലയം, ആർടി ഓഫിസ് തുടങ്ങി വിവിധ ഓഫിസുകൾ ഇതിനടുത്തായും…
Read MoreCategory: Thrissur
അനങ്ങിയാൽ അറിയും നഗരം ഇനി ക്യാമറ കണ്ണിൽ; നഗരത്തിന്റെ വിവിധയിടങ്ങളിലായി സ്ഥാപിച്ചത് 300 ക്യാമറകൾ
തൃശൂർ: നഗരത്തിലെ ചലനങ്ങൾ മുഴുവൻ ഇനി ക്യാമറ കണ്ണിൽ. ഇതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായി മേയർ അജിത ജയരാജൻ പറഞ്ഞു. സ്വരാജ് റൗണ്ടിലും മറ്റു ജംഗ്ഷനുകളിലും ഇടവഴികളിലുമായി 300 ക്യാമറകളാണ് സ്ഥാപിക്കുക. അഞ്ചു കോടി രൂപ മുടക്കി കോർപറേഷന്റെ നേതൃത്വത്തിൽ പോലീസിന്റെ നിയന്ത്രണത്തിലാണ് ക്യാമറകൾ പ്രവർത്തിപ്പിക്കുന്നത്. ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ പ്രാഥമിക നടപടിയെന്ന നിലയിൽ കമ്മീഷണർ ഓഫീസിൽ സ്ക്രീൻ വയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഇന്നു തുടക്കമായി. 20 ലക്ഷം രൂപ മുടക്കിയാണ് ക്യാമറ സ്ക്രീൻ സ്ഥാപിക്കാനുള്ള സൗകര്യമൊരുക്കുന്നത്. 300 ക്യാമറകളുടെയും കാഴ്ചകൾ പോലീസ് കമ്മീഷണർ ഓഫീസിൽ വയ്ക്കുന്ന സ്ക്രീനിൽ തെളിയും. എന്തെങ്കിലും ട്രാഫിക് ലംഘനങ്ങളോ, അക്രമങ്ങളോ മറ്റു കാര്യങ്ങളോ നടക്കുന്നുണ്ടെങ്കിൽ ഇവിടെയിരുന്ന് തന്നെ കണ്ട് ബന്ധപ്പെട്ട പോലീസിനെ വിവരമറിയിക്കാനാകും. ഇതോടെ നഗരം കൂടുതൽ സുരക്ഷിതമാക്കാനാകുമെന്നാണ് കരുതുന്നത്. വിവിധ സംഭാവനകളും സ്പോണ്സർമാരെയും കണ്ടെത്തിയാണ് ക്യാമറ വയ്ക്കാൻ കോർപറേഷൻ അഞ്ചു കോടി രൂപ…
Read Moreഭിന്നശേഷിക്കാരുടെ സ്വപ്നം സഫലമാകുന്നു; തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ കൃത്രിമ അവയവ കേന്ദ്രം തുറക്കുന്നു
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: അഞ്ചുവർഷം മുന്‍പ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ കൃത്രിമ അവയവകേന്ദ്രം നാളെ വീണ്ടും ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഭിന്നശേഷിക്കാരുടെ സ്വപ്നം സഫലമാകുന്നു. അഞ്ചുവർഷമായി ഉപയോഗ ശൂന്യമായി കിടക്കുന്ന കെട്ടിടമാണിത്. ഈ കെട്ടിടത്തിൽ ആഴ്ചയിൽ രണ്ടു ദിവസം മെഡിക്കൽ ബോർഡ് യോഗം ചേരാറുണ്ട്. മുന്‍പു നഗരത്തിൽ മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തിക്കുന്ന സമയത്ത് ഒല്ലൂക്കര പഞ്ചായത്ത് കെട്ടിടത്തിൽ ആയിരുന്ന കൃത്രിമ അവയവകേന്ദ്രത്തിന്റെ ചുമതല മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിനായിരുന്നു. പിന്നീട് മെഡിക്കൽ കോളജ് മുളങ്കുന്നത്തുകാവിലേക്ക് മാറ്റിയപ്പോൾ കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചു. നിരന്തരമായ അഭ്യർഥനകളെ തുടർന്ന് ഫിസിക്കൽ മെഡിസിന്റെ കീഴിൽ കേന്ദ്രത്തെ കൊണ്ടുവന്നെങ്കിലും കാര്യമായ പ്രവർത്തനങ്ങളൊന്നുമുണ്ടായില്ല. കൃത്രിമ അവയവങ്ങൾ നിർമിക്കാനുള്ള യന്ത്രങ്ങൾ എത്താൻ വൈകിയതു പ്രധാന പ്രശ്നമായി. കിട്ടിയ പല ഉപകരണങ്ങളും ഉപയോഗിക്കാത്തതിനെ തുടർന്ന് തുരന്പെടുത്തു നശിക്കുകയും ചെയ്തു. ഉപകരണങ്ങൾ…
Read Moreനാലു കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ മുങ്ങി; പുലാക്കോട് സ്വദേശിയായ യുവതിയും യുവാവും അറസ്റ്റിൽ
പഴയന്നൂർ: പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കാമുകനോടൊപ്പം മുങ്ങിയ ചേലക്കര പുലാക്കോട് സ്വദേശിയായ യുവതി യെയും കാമുക നെയും ചേലക്കര പോലീസ് അറസ്റ്റുചെയ്തു. ഒരു വയസിനും പത്തു വയസിനും ഇടയിലുള്ള നാലു കുഞ്ഞുങ്ങളെ ഉപേക്ഷിച്ചാണു യുവതി കാമുകനോടൊപ്പം മുങ്ങിയത്. യുവതിയെ കാണാതായതിനെ തുടർന്ന് ചേലക്കര പോലീസിൽ പരാതി നൽകിയി രുന്നു. നാടുവിട്ട ഇരുവരെയും ആലപ്പുഴ എടത്വാ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു. ഇരുവരെയും എടത്വാ പോലീസ് ചേലക്കര പോലീസിനു കൈമാറി. ഇരുവർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.
Read Moreലോക് ഡൗണ്‍ നാളുകളിൽ വാടക ഇളവുമായി തൃശൂർ കോർപറേഷൻ
തൃശൂർ: ലോക്ക് ഡൗണ്‍ കാലത്ത് അടച്ചിട്ടിരുന്ന കോർപറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ വ്യാപാരികൾക്കു വാടക ഇളവു നൽകുന്നതു സംബന്ധിച്ചു നാളെ ചേരുന്ന കൗണ്‍സിൽ യോഗത്തിൽ തീരുമാനമെടുക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിർദേശം അനുസരിച്ചാണു വിഷയം കൗണ്‍സിൽ യോഗത്തിൽ അജൻഡയായി ചേർത്തിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലയളവിൽ തുറക്കാൻ അനുവാദമില്ലാതിരുന്ന സ്ഥാപനങ്ങളെ മാത്രമേ വാടക ഇളവിനു പരിഗണിക്കൂ, വാടക ഇളവിന് അപേക്ഷിക്കുന്ന വ്യക്തി തന്റെ സ്ഥാപനം ഈ കാലയളവിൽ അടഞ്ഞുകിടന്നതായുള്ള സത്യവാങ്മൂലം അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം, ലൈസൻസികളിൽ നിന്നു ലഭിക്കുന്ന അപേക്ഷകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി റിപ്പോർട്ട് നൽകും. നിബന്ധനകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തി മാത്രമായിരിക്കും വാടക ഇളവ് അനുവദിക്കുക. വാടക പൂർണമായി ഒഴിവാക്കേണ്ടതുണ്ടോ, ഭാഗികമായി കുറച്ചാൽ മതിയോയെന്നും നാളത്തെ യോഗത്തിൽ ചർച്ചയുണ്ടാകും. കോർപറേഷൻ കെട്ടിടങ്ങളിലെ വാടക ഒഴിവാക്കിത്തരണമെന്ന് ലോക് ഡൗണ്‍ നാളുകൾ മുതൽ വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. വ്യാപാരി സംഘടനകളും ഈ ആവശ്യം ഉന്നയിച്ചിരുന്നു.…
Read Moreക്രമസമാധാന പാലനത്തിനു വികസിത രാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്ന ഇന്റലിജന്റ് റോബോട്ടിക് സംവിധാനം! ഒരാഴ്ച കഴിഞ്ഞു; റെഡ്ബട്ടണ്‍ അമർത്താൻ ആരുമെത്തിയില്ല
തൃശൂർ: സിറ്റി പോലീസ് കോർപറേഷൻ ഓഫീസിനു സമീപം എംഒ റോഡ് ജംഗ്ഷനിൽ സ്ഥാപിച്ച റെഡ് ബട്ടണ്‍ ഇനിയും “ഉദ്ഘാടനം’ ചെയ്തില്ല. റെഡ്ബട്ടണ്‍ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം ഒരാഴ്ച മുന്‍പ് നടന്നെങ്കിലും ഇതുവരെ ആരും ഉപയോഗിച്ചിട്ടില്ല. ക്രമസമാധാന പാലനത്തിനു വികസിത രാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്ന ഇന്റലിജന്റ് റോബോട്ടിക് സംവിധാനമാണ് തൃശൂരിൽ സ്ഥാപിച്ചിരിക്കുന്നത്. റെഡ്ബട്ടണ്‍ ടെർമിനലുകളിൽ കൈവിരലുകളമർത്തിയാൽ സഹായമാവശ്യപ്പെടുന്നയാൾ നിൽക്കുന്ന സ്ഥലവും പരിസരങ്ങളിലെ ചിത്രങ്ങളും പോലീസ് കണ്ട്രോൾ റൂമിൽ ദൃശ്യമാവും. പിന്നീടു ഹോട്ട് ലൈൻ ടെലിഫോണിലൂടെ കണ്ട്രോൾ റൂമിലെ പോലീസുദ്യോഗസ്ഥരുമായി നേരിട്ടു സംസാരിക്കാനും കഴിയും. പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാലാണ് റെഡ്ബട്ടണ്‍ ആരും ഉപയോഗിക്കാത്തതെന്നാണ് പോലീസിന്റെ വിശദീകരണം.
Read Moreസ്വന്തം വീട് ക്വാറന്റൈന് നൽകി ഓട്ടോഡ്രൈവറും കുടുംബവും; വീട് ഒഴിഞ്ഞുനൽകിയത് ഗൾഫിൽനിന്ന് എത്തിയ യുവാവിന്
പുതുക്കാട് : ഗൾഫിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാതെ വലഞ്ഞ യുവാവിന് സ്വന്തം വീട് ഒഴിഞ്ഞു നൽകി ഓട്ടോ ഡ്രൈവറും കുടുംബവും വേറിട്ട മാതൃകയായി. നെന്മണിക്കര പട്ടിയക്കാരൻ ഡേവിസാണ് നന്മയുള്ള വൃത്തിയുമായി മുന്നോട്ടുവന്നത്. ഭാര്യയും രണ്ട് പെണ്മക്കളും അടങ്ങുന്ന ഡേവീസിന്റെ കുടുംബം യുവാവിനായി വീട് ഒഴിഞ്ഞു നൽകുകയായിരുന്നു. സമീപവാസിയായ യുവാവ് രണ്ടുദിവസം മുൻപാണ് ഗൾഫിൽ നിന്നെത്തിയത്. യുവാവ് വരുമെന്നറിഞ്ഞതുമുതൽ ഇയാളുടെ കുടുംബം മറ്റൊരു വീടിനായി അലഞ്ഞെങ്കിലും തരപ്പെട്ടില്ല. ആരോഗ്യ പ്രവർത്തകയായ സഹോദരിയും, അവരുടെ രണ്ടു കുട്ടികളും, അമ്മയും, സഹോദരനും, തൃശൂർ മാർക്കറ്റിൽ യൂണിയൻകാരനായ പിതാവുമാണ് യുവാവിന്റെ വീട്ടിലുള്ളത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ ആർക്കും പുറത്തിറങ്ങാനും ജോലിക്ക് പോകാനും കഴിയില്ലെന്നറിഞ്ഞതോടെയാണ് ഈ കുടുംബം മറ്റൊരു വീട് തേടിയത്.ഇവരുടെ അവസ്ഥ തിരിച്ചറിഞ്ഞ ഡേവീസ് തന്റെ വീട് നൽകാമെന്ന് യുവാവിന്റെ കുടുംബത്തെ അറിയിക്കുകയായിരുന്നു. ഭാര്യ മിനിയും മക്കളായ ക്രിസ്റ്റീനയും സ്നേഹയും പൂർണ…
Read Moreഅപ്രതീക്ഷിതമായി എത്തുന്ന പ്രളയത്തെ മുൻകൂട്ടി അറിയാം! ഫ്ളഡ് അലർട്ട് ഉപകരണത്തിന്റെ പേറ്റന്റ് എം.ടെക് വിദ്യാർഥിനിയായ മലയാളിക്ക്
തൃശൂർ: അപ്രതീക്ഷിതമായി എത്തുന്ന പ്രളയത്തെ മുൻകൂട്ടി അറിയാൻ കണ്ടുപിടിച്ച ഫ്ളഡ് അലർട്ട് ഉപകരണത്തിന്റെ പേറ്റന്റ് മലയാളി വിദ്യാർഥിനിക്ക്.. എം.ടെക് വിദ്യാർഥിനിയും തൃശൂർ മണികണ്ഠേശ്വരം സ്വദേശിയുമായ സൽമ മോൾ ആണ് ഇതിന് അവകാശിയായത്. കേരള സ്റ്റേറ്റ് കൗണ്‍സിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോണ്‍മെന്റ് ആണ് പേറ്റന്റ് അനുവദിച്ചത്. ഫ്ളഡ് അലർട്ട് സിസ്റ്റം എന്ന് പേരിട്ട ഈ സംവിധാനമുപയോഗിച്ച് അപ്രതീക്ഷിതമായി എത്തുന്ന പ്രളയത്തെ കുറിച്ച് ജനങ്ങൾക്ക് നേരത്തെ അറിയാൻ സാധിക്കും. കൂടാതെ ഈ വിവരം ബന്ധപ്പെട്ട അധികാരികളിലേക്ക് എത്തിക്കാനും ഇതിൽ സംവിധാനമുണ്ട്. പെട്ടെന്ന് വെള്ളം കയറുന്ന പ്രദേശങ്ങളിൽ ആണ് ഇതിന്റെ പ്രധാന ഭാഗമായ ട്രാൻസ്മിറ്റർ സ്ഥാപിക്കേണ്ടതെന്നും വെള്ളം ഉയരുന്നതിനനുസരിച്ച് ട്രാൻസ്മിറ്ററിൽ സ്ഥാപിച്ചിരിക്കുന്ന സെൻസർ മൂലം വീടുകളിലോ മറ്റു പ്രദേശങ്ങളിലോ സ്ഥാപിച്ചിരിക്കുന്ന ഇതിന്റെ റിസീവറിൽ അപകട സൂചനയായി അലാറം അടിക്കുമെന്നും സൽമ മോൾ വിശദീകരിക്കുന്നു. ഇതിലെ വാർണിംഗ് ബട്ടണ്‍ അമർത്തുന്നതോടെ…
Read Moreഇപ്പോഴത്തെ മീൻ വില്പന കഞ്ചാവ് കച്ചവടം പോലെയാണ്; പോലീസിനെ കണ്ടാൽ പരക്കം പായണം; കോവിഡ് കാലത്തെ മീൻകച്ചവടം ഇങ്ങനെയൊക്കെ…
ചാവക്കാട്: പൂയ്… മീൻകാരന്റെ വിളി കേട്ട് വീട്ടിനു പുറത്തിറങ്ങുന്പോഴേക്കും മീൻകാരന്റെ ബൈക്ക് പാഞ്ഞുപോയി. തൊണ്ടകീറി വിളിച്ചപ്പോൾ തിരിച്ചു വന്നു. ഭാര്യയോടൊപ്പം പുറത്തുവന്ന കുടുംബനാഥൻ ചോദിച്ചു നിങ്ങൾ മീൻ വില്‍ക്കാനാണോ അതോ ബൈക്ക് ഓട്ടമത്സരത്തിനാണോ. മീന്റെ വിളികേട്ട് പുറത്തുവരുന്പോഴേക്കും പാഞ്ഞുപോയാൽ എങ്ങനെ മീൻ വാങ്ങും? എന്റെ പൊന്നുചേട്ടാ പോലീസിനെ പേടിച്ചാണ് പായുന്നത് അവർ കണ്ടാൽ മീനിൽ മണ്ണെണ്ണ ഒഴിക്കും. “ഇമ്മടെ കടപ്പുറത്തുണ്ടായ ചാളയാണ് അതൊന്നും പറഞ്ഞാൽ പോലീസിനു മനസിലാവില്ല’ ഞങ്ങളെ പോലെയുള്ള പാവങ്ങളുടെ നെഞ്ചത്ത് കുതിര കയറും. ഞങ്ങൾക്കും ജീവിക്കേണ്ട കുടീല് ഉപ്പയും ഉമ്മയും ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അവർക്ക് വിശപ്പിനു കൊടുക്കാൻ എന്റെ കൈക്കൊണ്ട് കിട്ടണം. മീൻ തൂക്കുന്നതിനിടയിൽ തന്റെ പ്രയാസം എണ്ണിയെണ്ണി പറയുന്ന തിരുവത്ര മുഹമ്മദിന്റെ വാക്കുകളിൽ പ്രതിഷേധ സ്വരം. ഒപ്പം കണ്ണുനീരിന്റെ നനവും. ഇപ്പോഴത്തെ മീൻകച്ചവടം കഞ്ചാവ് വിൽക്കുന്ന പോലെയാണ് ഒളിച്ചു പതുങ്ങിയും വേണം.…
Read Moreപ്രദേശവാസികളുടെ ഉറക്കം കെടുത്തി പത്തുകുളങ്ങരയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
ച്ചു കോടാലി: സോളാർ വൈദ്യുത വേലിക്കും വനപാലകരുടെ രാത്രി കാല പട്രോളിംഗിനും മറ്റത്തൂരിലെ മലയോര കാർഷിക ഗ്രാമങ്ങളിലെ കാട്ടാന ശല്യം കുറക്കാനായിട്ടില്ല. കഴിഞ്ഞ രാത്രിയിലും ഇവിടെ കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു. ഈ മേഖലയിൽ പതിവായി കാട്ടാനകളിറങ്ങുന്നത് പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. ഇഞ്ചക്കുണ്ടിനു സമീപമുള്ള പത്തുകുളങ്ങരയിലാണ് ബുധനാഴ്ച രാത്രി കാട്ടാനകളിറങ്ങി തെങ്ങുകളടക്കമുള്ള കാർഷിക വിളകൾ നശിപ്പിച്ചത്. പത്തുകുളങ്ങര പല്ലിക്കാട്ടിൽ ഉണ്ണീൻകുട്ടി, കുന്നക്കാടൻ മുഹമ്മദലി എന്നിവരുടെ പറന്പുകളിലാണ് കാട്ടാനകൾ നാശം വിതച്ചത്. ഉണ്ണീൻകുട്ടിയുടെ പറന്പിലെ നാലുതെങ്ങുകളും മുഹമ്മദലിയുടെ മൂന്നുതെങ്ങുകളും കാട്ടാനകൾ മറിച്ചിട്ടു. ഏതാനും കവുങ്ങുകളും ഒടിച്ചു നശിപ്പിച്ചിട്ടുണ്ട്. പണിയെടുത്തുണ്ടാക്കുന്നതെല്ലാം കാട്ടാനകളും കാട്ടുപന്നികളും നശിപ്പിക്കുന്നതിൽ നിരാശരാണ് ഈ മേഖലയിലെ കർഷകർ. വന്യജീവികൾ കാടിറങ്ങുന്നത് തടയാൻ ഫലപ്രദമായ നടപടികളുണ്ടാകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
Read More