അ​ന​ങ്ങി​യാ​ൽ അ​റി​യും ന​ഗ​രം ഇ​നി ക്യാ​മ​റ ക​ണ്ണി​ൽ; നഗരത്തിന്‍റെ വിവിധയിടങ്ങളിലായി സ്ഥാപിച്ചത് 300 ക്യാ​മ​റ​കൾ


തൃ​ശൂ​ർ: ന​ഗ​ര​ത്തി​ലെ ച​ല​ന​ങ്ങ​ൾ മു​ഴു​വ​ൻ ഇ​നി ക്യാ​മ​റ ക​ണ്ണി​ൽ. ഇ​തി​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. സ്വ​രാ​ജ് റൗ​ണ്ടി​ലും മ​റ്റു ജം​ഗ്ഷ​നു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലു​മാ​യി 300 ക്യാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ക്കു​ക.

അ​ഞ്ചു കോ​ടി രൂ​പ മു​ട​ക്കി കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ക്യാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ പ്രാ​ഥ​മി​ക ന​ട​പ​ടി​യെ​ന്ന നി​ല​യി​ൽ ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ൽ സ്ക്രീ​ൻ വ​യ്ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​യി.

20 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് ക്യാ​മ​റ സ്ക്രീ​ൻ സ്ഥാ​പി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. 300 ക്യാ​മ​റ​ക​ളു​ടെ​യും കാ​ഴ്ച​ക​ൾ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ൽ വ​യ്ക്കു​ന്ന സ്ക്രീ​നി​ൽ തെ​ളി​യും.

എ​ന്തെ​ങ്കി​ലും ട്രാ​ഫി​ക് ലം​ഘ​ന​ങ്ങ​ളോ, അ​ക്ര​മ​ങ്ങ​ളോ മ​റ്റു കാ​ര്യ​ങ്ങ​ളോ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഇ​വി​ടെ​യി​രു​ന്ന് ത​ന്നെ ക​ണ്ട് ബ​ന്ധ​പ്പെ​ട്ട പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കാ​നാ​കും.

ഇ​തോ​ടെ ന​ഗ​രം കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വി​വി​ധ സം​ഭാ​വ​ന​ക​ളും സ്പോ​ണ്‍​സ​ർ​മാ​രെ​യും ക​ണ്ടെ​ത്തി​യാ​ണ് ക്യാ​മ​റ വ​യ്ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ അ​ഞ്ചു കോ​ടി രൂ​പ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ക്യാ​മ​റ​ക​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ സ്ഥാ​പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യ​താ​യും മേ​യ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment