തൃശൂർ: പത്രത്തിലൂടെ കോവിഡ് പകരാനുള്ള സാധ്യത വളരെ കുറവാണെന്ന് വിദഗ്ധ ഡോക്ടർമാർതന്നെ വ്യക്തമാക്കിയിട്ടും ചിലർക്ക് ഇപ്പോഴും അനാവശ്യഭയം. അതീവ സുരക്ഷാ സന്നാഹത്തോടെ തയാറാക്കി വിതരണം ചെയ്യുന്ന പത്രങ്ങളിലൂടെ വൈറസ് വ്യാപനം ഉണ്ടാകില്ലെന്ന് ഡോക്ടർമാർ മാസങ്ങൾക്കുമുന്‍പുതന്നെ ഉറപ്പുനൽകിയിരുന്നതാണ്. രോഗികൾ തുമ്മുന്പോഴും ചുമയ്ക്കുന്പോഴും പുറത്തുവരുന്ന ചെറുകണങ്ങൾ നേരിട്ട് കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളിൽ എത്തുന്പോഴാണ് രോഗം പകരുന്നത്. വായുവിൽ ഈ കണങ്ങൾ അധികസമയം തങ്ങിനിൽക്കില്ല. എന്നാൽ തെറിച്ച് പല പ്രതലങ്ങളിൽ വീണ് പറ്റിക്കിടക്കാൻ സാധ്യതയുണ്ട്. പത്രം തയാറാക്കുന്ന ഓഫീസിലും അച്ചടിക്കുന്ന പ്രസിലും അതീവ സുരക്ഷാ മാർഗങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ഓഫീസിനും പ്രസിനും തമ്മിൽ നേരിട്ടു ബന്ധമില്ല. പ്രസിൽ ജീവനക്കാർ ഗ്ലൗസ്, മാസ്ക് എന്നിവ ധരിക്കുന്നുണ്ട്. സാനിറ്റൈസറും യഥാസമയം ഉപയോഗിക്കുന്നു. പ്രസ് അണുവിമുക്തമാണെന്ന് ഉറപ്പാക്കുന്നുമുണ്ട്. പത്രം വിതരണം ചെയ്യുന്നവരും സുരക്ഷാ ഉപാധികൾ ധരിക്കുന്നു. അതുകൊണ്ടുതന്നെ പത്രം പരമാവധി സുരക്ഷിതമാണെന്നുറപ്പ്. വൈറസ് പകരാതിരിക്കാനുള്ള സ്വാഭാവിക…
Read MoreCategory: Thrissur
ഒടുവിൽ ആ തോട് വൃത്തിയാക്കി… ഈ മഴക്കാലത്തു തടസമില്ലാതെ ഗിരിജ തോടൊഴുകും
തൃശൂർ: ഒടുവിൽ ആ തോട് വൃത്തിയാക്കി. ഒരു പതിറ്റാണ്ടിലേറെയായി എക്കലും കുളവാഴയും ചണ്ടിയും മാലിന്യങ്ങളും മൂടി ഒഴുക്കില്ലാതെ കിടന്നിരുന്ന ഗിരിജ തോട് പൂർണ്ണമായും വൃത്തിയാക്കി. കോവിലകത്തുംപാടം മുതൽ റെയിൽവേ ട്രാക്ക് വരെയുള്ള ഭാഗമാണ് വസന്ത് നഗർ, റോസ് ഗാർഡൻ, ഗ്രീൻ പാർക്ക്, ജ്യോതി നഗർ എന്നിവിടങ്ങളിലെ പ്രദേശവാസികളുടെ ഇടപെടൽ മൂലം അടിയന്തരമായി തുറന്നത്. അതോടൊപ്പം കോവിലകത്തുംപാടം റോഡിൽ നിന്നും ജില്ല സഹകരണ ബാങ്കിന്റെ വടക്കുവശത്തുകൂടി ഗിരിജാതോട്ടിലേയ്ക്കുള്ള ചാല് മണ്ണുമൂടികിടന്നിരുന്നതും തുറന്നു. ഇതോടെ കോവിലകത്തുംപാടത്തുനിന്നുമുള്ള വെള്ളത്തിന്റെ ഒരു ഭാഗം ഗിരിജത്തോട്ടിലൂടെ ഒഴുകുവാൻ വഴി തെളിഞ്ഞു. റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ദയാൽ ഗംഗാധരൻ, ശശികുമാർ, സതീഷ്, ചന്ദ്രൻ, പോൾ രാജ്, വേണുഗോപാലൻ, സന്തോഷ് മേച്ചേരി, ജയൻ തോമസ് എന്നിവർ ഡിവിഷൻ കൗണ്‍സിലർ ജോണ്‍ ഡാനിയലിന്റെ നേതൃത്വത്തിൽ മേയർ അജിത ജയരാജനും ഡിപിസി അംഗം വർഗീസ് കണ്ടംകുളത്തിയ്ക്കും നേരിട്ട് നിവേദനം നൽകിയതിനെ…
Read Moreആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ്; സ്വയം നിരീക്ഷണത്തിൽ പോയി മന്ത്രി സുനിൽ കുമാർ
തിരുവനന്തപുരം: കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. തൃശൂരിൽ കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക പങ്കെടുത്ത യോഗത്തിൽ മന്ത്രിയും ഉണ്ടായിരുന്നു. ഇത് പരിഗണിച്ചാണ് മന്ത്രി ഞായറാഴ്ച രാത്രി മുതൽ സ്വയം നിരീക്ഷണത്തിലേക്ക് മാറിയത്. മന്ത്രിയുടെ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ മേയ് 15ന് തൃശൂർ കോർപറേഷൻ ഓഫീസിലായിരുന്നു യോഗം ചേർന്നത്. ഈ യോഗത്തിൽ പങ്കെടുത്ത കോർപറേഷനിലെ ആരോഗ്യവിഭാഗം ഉയർന്ന ഉദ്യോഗസ്ഥയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെയാണ് മന്ത്രി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ ക്വാറന്റീനിൽ പ്രവേശിച്ചത്. തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും ക്വാറന്റീനിൽ പ്രവേശിച്ചു. കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം മെഡിക്കൽ ബോർഡ് നൽകുന്ന നിർദേശം അനുസരിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
Read Moreവിസ്തൃതമാർന്ന മുറികൾ, വസ്ത്രങ്ങൾ വയ്ക്കുന്ന അലമാരകൾ, വാഹനങ്ങളുടെ അകംഭാഗം..! ഒളിഞ്ഞിരിക്കുന്നവരെ തുരത്താൻ ഓസോണൈസർ
ഇരിങ്ങാലക്കുട: കോവിഡ്19 വൈറസിനെതിരെ ശക്തമായ അണുനശീകരണ സംവിധാനവുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനീയറിംഗ്. സന്പർക്കം മൂലമുണ്ടാകുന്ന രോഗവ്യാപനം വലിയ തോതിൽ കുറയ്ക്കുന്നതിനായി ഓസോണൈസർ എന്ന അണുനശീകരണ സംവിധാനമാണ് കോളജ് മുന്നോട്ടു വയ്ക്കുന്നത്. കോവിഡ് ഡിസ്ചാർജ് മുഖേന അന്തരീക്ഷത്തിലുള്ള ഓക്സിജനെ വിഘടിപ്പിച്ച് ഓസോണ്‍ ഉണ്ടാക്കുന്ന സാങ്കേതിക വിദ്യയാണു ഓസോണൈസറിന്റെ പ്രവർത്തന തത്ത്വം. അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് അണുനശീകരണം നടത്താൻ കഴിയാത്തിടങ്ങളിലാണു ഓസോണൈസർ ഉപകാരപ്രദമാകുന്നത്. ശക്തമായ അണുനാശിനിയായ ഓസോണ്‍ വാതക രൂപത്തിലായതിനാൽ എല്ലായിടങ്ങളും പടർന്നെത്തി അണുനശീകരണം നടത്താൻ ഓസോണൈസറിനു സാധിക്കും. വിസ്തൃതമാർന്ന മുറികൾ, വസ്ത്രങ്ങൾ വയ്ക്കുന്ന അലമാരകൾ, വാഹനങ്ങളുടെ അകംഭാഗം എന്നിവ അണുവിമുക്തമാക്കാൻ ഈ സംവിധാനം ഉപയോഗിക്കാം. ഓസോണ്‍ ഉത്പാദനം നടക്കുന്ന വേളയിൽ ഈ ഉപകരണത്തിനടുത്തു പോവാതിരിക്കാനും സമയബന്ധിതമായി അണുനശീകരണം നടത്താനുമായി വ്യക്തമായ ടൈമർ സംവിധാനം ഓസോണൈസറിൽ ലഭ്യമാണ്. കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം അധ്യാപകനായ രാഹുൽ…
Read Moreആപ്പ് പൊല്ലാപ്പായി, ഹോട്ടലുടമയെ പോലീസ് പിടികൂടി; 13 ലിറ്റർ വിദേശ നിർമിത മദ്യം കണ്ടെടുത്തു
മേലൂർ: ആപ്പ് പൊല്ലാപ്പായി, ഹോട്ടലുടമയെ പോലീസ് പിടികൂടി. മേലൂർ അടിച്ചിലിയിൽ ബിവറേജ് ഒൗട്ട്ലെറ്റിന് എതിർവശം പ്രവർത്തിക്കുന്ന ദേവൂസ് ഹോട്ടലിൽ നിന്നാണ് 13 ലിറ്റർ വിദേശ നിർമിത മദ്യം കണ്ടെടുത്തത്. ഹോട്ടലുടമ ചലിപ്പറന്പിൽ സുരേന്ദ്രനെ (55) കൊരട്ടി പോലീസ് പിടികൂടി. ആപ്പ് ഉപയോഗിച്ച് സുരേദ്രൻ മദ്യം വാങ്ങുകയും ശേഷം ഹോട്ടലിൽ സൂക്ഷിച്ച് ആവശ്യക്കാർക്ക് 390 രൂപയുടെ കുപ്പിക്ക് 450 രൂപ ഈടാക്കിയാണ് വില്പന നടത്തിയത്. ആപ്പ് ഉപയോഗിക്കാൻ അറിയാത്ത മുതിർന്നവർക്ക് മദ്യം ലഭ്യമല്ലാത്ത കാരണത്താലാണ് കൂടിയ വലയ്ക്കു വിറ്റിരുന്നതെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു. ഇയാളിൽ നിന്നും 33,140 രൂപയും പിടികൂടിയിട്ടുണ്ട്. കൊരട്ടി പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മദ്യം പിടികൂടിയത്. കൊരട്ടി സിഐ ബി.കെ. അരുണിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എസ്ഐ രാമു ബാലചന്ദ്ര ബോസ്, എഎസ്ഐ പ്രദീപ്, തന്പി, സീനിയർ സിപിഒ രഞ്ജിത്ത്, സിപിഒമാരായ…
Read Moreതൃശൂരിലെ അങ്ങാടികൾ അടച്ചിട്ട് ശുചീകരണം; അടച്ചിടലിനെതിരേ വ്യാപാരികൾ
തൃശൂർ: ജയ്ഹിന്ദ് മാർക്കറ്റ്, അരിയങ്ങാടി, നായരങ്ങാടി എന്നിവിടങ്ങളിൽ കടകൾ അടച്ചിട്ട് ശുചീകരണം. കോർപറേഷൻ ശുചീകരണ വകുപ്പിലെ ജീവനക്കാരും വ്യാപാരികളും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. മാലിന്യങ്ങളെല്ലാം നീക്കം ചെയ്ത് കുമ്മായപ്പൊടിയും ബ്ലീച്ചിംഗ് പൗഡറും വിതറിയാണു ശുചീകരണം നടത്തിയത്. കടകന്പോളങ്ങളെല്ലാം അടച്ചിട്ടതിനാൽ ഈ അങ്ങാടികളും റോഡുകളുമെല്ലാം വിജനമായി. എല്ലാ ശനിയാഴ്ചയും ഈ അങ്ങാടിയിൽ കടകളടച്ചിട്ട് ശുചീകരണം നടത്തുമെന്ന കോർപറേഷൻ നിലപാടിൽ വ്യാപാരികൾ അതൃപ്തി പ്രകടിപ്പിച്ചു. എല്ലാ ദിവസവും രാവിലെ ഒന്പതിനു മുന്‍പു പൂർത്തിയേക്കേണ്ട ശുചീകരണം കടകളടചിച്ചു നടത്തുന്നതിന് ഒരു ന്യായീകരണവുമില്ലെന്നു വ്യാപാരികൾ പറഞ്ഞു. തൃശൂരിലെ വ്യാപാര മേഖലയെ നിർജീവമാക്കാനുള്ള ഗൂഡാലോചന ഇതിനു പിറകിലുണ്ടെന്നു സംശയിക്കണമെന്നും അവർ ആരോപിച്ചു. ശനിയാഴ്ചകളിൽ പതിവിൽ കൂടുതൽ വ്യാപാരം നടക്കുന്ന ദിവസമാണ്. കോവിഡ്, ലോക് ഡൗണ്‍ പ്രതിസന്ധികൾക്കിടയിൽ സ്ഥാപനങ്ങൾ അടച്ചിടുന്നതു കൂടുതൽ പ്രതിസന്ധിക്ക് ഇടയാക്കുമെന്നും വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു.
Read Moreമാലിന്യത്തിന്റെ പേരിൽ പൊലൂഷൻ ബോർഡ് തൃശൂർ കോർപറേഷനു ചുമത്തിയ പിഴ റദ്ദാക്കി ഹൈക്കോടതി
തൃശൂർ: മാലിന്യ സംസ്കരണത്തിന്റെ പേരിൽ കേരള പൊലൂഷൻ ബോർഡ് ചുമത്തിയ പിഴ ഹൈക്കോടതി റദ്ദാക്കി. 1920 മുതൽ 2012 വരെ ലാലൂരിൽ ഇട്ടിരുന്ന ഖരമാലിന്യം ബയോമൈനിംഗ് ചെയതില്ലെന്നും പുതിയ കേന്ദ്രം ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണു തൃശൂർ കോർപറേഷന് 4.56 കോടി രൂപ പിഴ ചുമത്തിയത്. തൃശൂർ കോർപറേഷൻ ഈ രംഗത്ത് നടത്തിയ പ്രവർത്തനങ്ങൾ കേരള ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയതോടെയാണു പൊലൂഷൻ ബോർഡ് ചുമത്തിയ 4.56 കോടി രൂപ അടയ്ക്കാനുള്ള വിധി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവർ റദ്ദാക്കിയത്. 2015-ൽ അധികാരത്തിൽ വന്ന കൗണ്‍സിൽ പ്രധാനപ്പെട്ട പരിഗണനയാണു മാലിന്യ സംസ്കരണത്തിനു നൽകിയത്. ഇതിന്റെ ഭാഗമായി ഉറവിടത്തിൽതന്നെ മാലിന്യം സംസ്കരിക്കുക എന്ന പുതിയ നയം രൂപീകരിക്കുകയും അതിനായി നടപടികൾ സ്വീകരിക്കുകയും ചെയ്തതായി കോർപറേഷൻ അറിയിച്ചു. പിഴ ചുമത്തിയതു കോർപറേഷന്റെ പോരായ്മയായി പലരും വ്യാഖ്യാനിച്ചിരുന്നു. എന്നാൽ…
Read Moreപാഠപുസ്തക വിതരണ തിരക്കിൽ കുടുംബശ്രീ; ഒരു ദിവസം ഒരു ലക്ഷം പാഠപുസ്തകങ്ങൾ വിതരണം ചെയ്യും
സ്വന്തം ലേഖകൻ തൃശൂർ: സ്കൂൾ പാഠപുസ്തകങ്ങൾ തരംതിരിക്കുന്ന ജോലി സമയബന്ധിതമായി പൂർത്തിയാക്കാൻ ഒരുങ്ങി കുടുംബശ്രീ. ജില്ലയിൽ ഒരു ദിവസം ഒരുലക്ഷം പാഠപുസ്തകങ്ങൾ തരംതിരിച്ച് സ്കൂൾ സൊസൈറ്റികൾക്ക് എത്തിച്ചു നൽകാനുള്ള കഠിനാധ്വാനത്തിലാണ് കുടുംബശ്രീ. ഒന്നാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്കുള്ള ഓണ്‍ലൈൻ പഠന ക്ലാസുകൾ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ മാസം 30നകം ഒരുലക്ഷം പാഠപുസ്തകങ്ങൾ വിതരണം ചെയ്യാൻ തയ്യാറാവുകയാണ് കുടുംബശ്രീ പ്രവർത്തകർ. തൃശൂർ ജില്ലയിലെ പാഠപുസ്തക ഹബ്ബുകളായ ഗവണ്മെന്റ് എൻജിനീയറിങ് കോളജ്, വെളിയന്നൂർ ബുക്ക് ഡിപ്പോ എന്നിവിടങ്ങളിൽ എത്തിച്ചിരിക്കുന്ന പുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികൾക്ക് തരം തിരിച്ചു നൽകുന്ന പ്രവർത്തനമാണ് നടക്കുന്നത്. പുതുതലമുറയെ അറിവിന്റെ വഴിയിലേക്ക് നയിക്കാൻ കുടുംബശ്രീയുടെ അധ്വാനവും കൂട്ടിച്ചേർത്ത് 14 കുടുംബശ്രീ പ്രവർത്തകരാണ് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെ ഈ ജോലിയിൽ അണിനിരക്കുന്നത്. ഈ മാസം ഒന്നുമുതൽ പുതിയ പുസ്തകങ്ങളുടെ തരംതിരിക്കൽ തുടങ്ങി. നാലാം തിയതി മുതലാണ്…
Read Moreനിലയില്ലാ വെള്ളത്തിൽ മലർന്നു കിടന്നും ഇരുന്നും അനന്തൻ സ്വാമി; കരയിൽ ശ്വാസമടക്കി നാട്ടുകാരും കാണികളും
സ്വന്തം ലേഖകൻ തൃശൂർ: നിലയില്ലാ വെള്ളത്തിൽ മലർന്നു കിടക്കാം, മുങ്ങിപ്പോകാതെ. കിടക്കുക മാത്രമല്ല, ഇരിക്കുകയും ചെയ്യാം. ഏതാനും നിമിഷമല്ല, മണിക്കൂറുകളോളം. വെള്ളത്തിൽ കിടക്കുകയും ഇരിക്കുകയുമെല്ലാം ചെയ്യണമെങ്കിൽ പി.എസ്. അനന്തനാരായണനേപ്പോലെ ജലയോഗ അഭ്യസിക്കണം. മൂന്നു പതിറ്റാണ്ടുകളായി ജലയോഗ വിദ്യകളിലൂടെ പ്രശസ്തനായ അനന്തനാരായണൻ ഇത്തവണ തെക്കേമഠം പടിഞ്ഞാറേച്ചിറയിലാണ് ജലയോഗ നടത്തിയത്. യോഗദിനത്തിന്റെ തലേന്ന് യോഗദിനത്തിന്റെ പ്രചാരണമെന്ന നിലയിലാണ് ഇദ്ദേഹം ജലയോഗ അഭ്യാസം ഒരുക്കുന്നത്. കഴിഞ്ഞ വർഷം വടക്കേച്ചിറയിലാണു ജലയോഗ നടത്തിയത്. അതിനു മുന്‍പുള്ള വർഷങ്ങളിൽ പൂങ്കുന്നം ശ്രീരാമസ്വാമി ക്ഷേത്രക്കുളത്തിലായിരുന്നു ജലയോഗ. മത്സ്യാസനം, വൃഷവാസനം, താണ്ഡവാസനം, താടാസനം, പർവ്വതാസനം, ജലശയനം എന്നിങ്ങനെ ജലയോഗയുടെ ഓരോ ഘട്ടത്തിലൂടെയും കടന്നുപോയപ്പോൾ കാണികൾ ശ്വാസംപിടിച്ചാണ് കണ്ടുനിന്നത്. നഗരത്തിലെ തിരക്കേറിയ ജയ്ഹിന്ദ് മാർക്കറ്റിൽ ന്ധശ്രീരാമദത്ത ജനറൽ സ്റ്റോഴ്സ്’എന്ന പേരിൽ പലചരക്കു കച്ചവടം നടത്തുന്ന പി.എസ്. അനന്തനാരായണൻ എന്ന അനന്തൻ സ്വാമി കുട്ടിക്കാലത്തേ അഭ്യസിച്ചതാണ് യോഗ.
Read Moreഅവഗണനയുടെ സാക്ഷ്യം…. ഇതു ലോറിത്താവളം, ബസുകൾ പുറത്ത്; ചാലക്കുടി നോർത്ത് ബസ് സ്റ്റാൻഡ് ലോറികൾ കൈയടക്കിയപ്പോൾ
ചാലക്കുടി: നോർത്ത് ബസ് സ്റ്റാൻഡ് നഗരസഭ ലോറി സ്റ്റാൻഡാക്കി മാറ്റിയോ? നോർത്ത് ബസ് സ്റ്റാൻഡ് കാണുന്നവർ ഇപ്പോൾ ഉയർത്തുന്ന ചോദ്യമിതാണ്. നഗരസഭ നോർത്ത് ബസ് സ്റ്റാൻഡ് ഇന്നു വരും നാളെ വരും എന്നു പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 2010ൽ നിർമാണം ആരംഭിച്ച ബസ് സ്റ്റാൻഡ് മാറി മാറി വന്ന ഭരണക്കാർ രണ്ടുവട്ടം ഉദ്ഘാടനം ചെയ്തതായിരുന്നു. എന്നിട്ടും ബസുകൾ മാത്രം ഇവിടേക്ക് കയറിയിട്ടില്ല. 2010ൽ ഇടതുമുന്നണി നഗരസഭ ഭരിക്കുന്പോൾ അന്നത്തെ തദ്ദേശഭരണ മന്ത്രി പാലൊളി മുഹമ്മദ്കുട്ടിയായിരുന്നു ആദ്യത്തെ ഉദ്ഘാടകൻ. ബസ് സ്റ്റാൻഡിന് നിയമപരമായി വേണ്ട സ്ഥലം ഇല്ലാത്തതിനാൽ ആർടിഎ അംഗീകാരം ലഭിക്കാത്തതിനാൽ തുറക്കാനായില്ല. വർഷങ്ങളായി അനാഥമായികിടന്ന ബസ് സ്റ്റാൻഡ് യുഡിഎഫ് ഭരണം വന്നപ്പോൾ സർക്കാർ ഉത്തരവിന്റെ ബലത്തിൽ കുറേ പണികൾകൂടി നടത്തി. അന്നത്തെ സഹകരണമന്ത്രി സി.എൻ.ബാലകൃഷ്ണൻ രണ്ടാംവട്ടം ഉദ്ഘാടനം ചെയ്തു. എന്നിട്ടും ബസുകൾ കയറിയില്ല. ബസ് ജീവനക്കാർക്ക് സമ്മാനങ്ങൾ…
Read More