ഉല്ലാസയാത്രയില്ല; തു​ക ഓ​ണ്‍​ലൈ​ൻ പ​ഠ​നത്തിന് നല്കി ക​ന​ക​മ​ല സ്റ്റാ​ർസ്

കൊ​ട​ക​ര: വി​ദേ​ശ​ത്തേ​ക്കു ഉ​ല്ലാ​സ യാ​ത്ര പോ​കാ​ൻ സ്വ​രൂ​പി​ച്ച തു​ക നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഓ​ണ്‍ ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കാ​ൻ വി​നി​യോ​ഗി​ച്ച് ക​ന​ക​മ​ല സ്റ്റാ​ർസ് ക്ല​ബ് മാ​തൃ​ക​യാ​യി. ഒ​ന്ന​ര​ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് ക്ല​ബ് നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടി​വി​യും സ്മാ​ർ​ട്ട് ഫോ​ണു​ക​ളും വാ​ങ്ങി ന​ൽ​കി​യ​ത്. 2019 ന​വം​ബർ ​മു​ത​ൽ മാ​സം തോ​റും ആ​യി​രം രൂ​പ വീ​തം ഓ​രോ അം​ഗ​വും സ്വരൂപി ച്ചാണ് 2021 ൽ ദു​ബാ​യ് യാ​ത്ര പ്ലാ​ൻ ചെ​യ്തി​രു​ന്ന​ത്. ഈ യാ​ത്ര ഉ​പേ​ക്ഷി​ച്ചാ​ണ് 20 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ടെ​ലി​വി​ഷ​ൻ സെ​റ്റു​ക​ളും സ്മാ​ർ​ട്ട് ഫോ​ണു​ക​ളും വാ​ങ്ങി​യ​ത്.ക​ന​ക​മ​ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബെ​ന്നി ബ​ഹ​നാ​ൻ എം​പി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ക​ള​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ട​ക​ര പ​ഞ്ച​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. പ്ര​സാ​ദ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ക​ന​ക​മ​ല തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ.​ജോ​യി ത​റ​യ്ക്ക​ൽ, ഷോ​ജ​ൻ ഡി. ​വി​ത​യ​ത്തി​ൽ, ബി​ജു ചു​ള്ളി, ബൈ​ജു അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ…

Read More

അധികൃതർക്കറിയാമെങ്കിലും ഓർമിപ്പിക്കുകയാണ്… കാൻസർ ചികിത്സാ യന്ത്രം ഇ​പ്പോ​ഴും, പെ​ട്ടി​ക്കു​ള്ളി​ൽ ത​ന്നെ​യാ​ണ് കേ​ട്ടോ…

സ്വ​ന്തം ലേ​ഖ​ക​ൻ മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ​ക്ക് അ​റി​യാ​ത്ത കാ​ര്യ​മൊ​ന്നു​മ​ല്ലെ​ങ്കി​ലും ഒ​രു വ​ട്ടം കൂ​ടി ഓ​ർ​മി​പ്പി​ക്കു​ക​യാ​ണ് – കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി കൊ​ണ്ടു​വ​ന്ന ആ​ധു​നി​ക ലീ​നി​യ​ർ ആ​ക്സി​ലേ​റ്റ​ർ മെ​ഷി​ൻ ഇ​പ്പോ​ഴും പെ​ട്ടി​ക്കു​ള്ളി​ൽ ത​ന്നെ​യാ​ണ്. പെ​ട്ടി​ക്കു​ള്ളി​ൽ നി​ന്ന് ഇ​തൊ​ന്നെ​ടു​ത്ത് എ​ന്നാ​ണ് രോ​ഗി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കും വി​ധം സ്ഥാ​പി​ക്കു​ക​യെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ആ​ർ​ക്കു​മി​ല്ല. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത് നി​ര​വ​ധി കാ​ൻ​സ​ർ രോ​ഗി​ക​ളാ​ണ്. ഇ​വി​ടെ​യു​ള്ള കാ​ല​പ്പ​ഴ​ക്കം ചെ​ന്ന റേ​ഡി​യേ​ഷ​ൻ യ​ന്ത്രം ക​ണ്ടം ചെ​യ്യേ​ണ്ട കാ​ല​മാ​യെ​ങ്കി​ലും ഇ​പ്പോ​ഴും ചു​മ​ച്ചും കി​ത​ച്ചും പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. മു​ൻ​പ് ഇ​രു​നൂ​റോ​ളം പേ​ർ​ക്ക് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ റേ​ഡി​യേ​ഷ​ൻ ചി​കി​ത്സ ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ൽ ഇ​പ്പോ​ൾ അ​റു​പ​തോ​ളം പേ​ർ​ക്കേ ഇ​പ്പോ​ൾ റേ​ഡി​യേ​ഷ​ൻ ന​ട​ത്താ​ൻ സാ​ധി​ക്കു​ന്നു​ള്ളു. ഇ​വി​ടെ​യെ​ത്തു​ന്ന കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ ദു​രി​ത​വും ക​ഷ്ട​പ്പാ​ടു​ക​ളും വേ​ദ​ന​ക​ളും ആ​ർ​ക്കും ഒ​രു വി​ഷ​യ​മേ അ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. പാ​ല​ക്കാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ നി​ന്നും ചി​കി​ത്സ തേ​ടി തൃ​ശൂ​ർ…

Read More

നാളെ വായനാദിനം ; പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ നി​ന്നു പു​സ്ത​ക​മെ​ടു​ക്കാം , പ​ക്ഷേ പ​ബ്ലി​ക് റീ​ഡിം​ഗ് ഇ​ല്ല

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഒ​രു വാ​യ​നാ​ദി​നം കൂ​ടി ക​ട​ന്നെ​ത്തു​ന്പോ​ൾ തൃ​ശൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി​യും സ​ജീ​വം. മെം​ബ​ർ​ഷി​പ്പ് ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​യി പ്ര​വേ​ശ​നം ഇ​പ്പോ​ൾ പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. പു​സ്ത​കം എ​ടു​ത്തു​കൊ​ണ്ടു​പോ​കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ലൈ​ബ്ര​റി​യി​ലി​രു​ന്ന് വാ​യി​ക്കു​ന്ന​തി​ന് അ​നു​മ​തി​യി​ല്ല. മെം​ബ​ർ​ഷി​പ്പി​ല്ലാ​ത്ത പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​ത്ര​ങ്ങ​ളും മ​റ്റും വാ​യി​ക്കു​ന്നി​ന് സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്ന പ​ബ്ലി​ക് റീ​ഡിം​ഗ് റൂം ​ഇ​പ്പോ​ൾ അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ലോ​ക്ഡൗ​ണ്‍ ഇ​ള​വു വ​ന്ന​തി​ന് ശേ​ഷം ഇ​ക്ക​ഴി​ഞ്ഞ ഒ​ന്നാം തി​യ​തി​യാ​ണ് ലൈ​ബ്ര​റി തു​റ​ന്ന​ത്. സാ​ധാ​ര​ണ ഗ​തി​യി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് ലൈ​ബ്ര​റി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​നം. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​ണ് ലൈ​ബ്ര​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ലോ​ക്ഡൗ​ണ്‍ കാ​ല​ത്തും ജീ​വ​ന​ക്കാ​ർ ലൈ​ബ്ര​റി​യി​ലെ​ത്തി പു​സ്ത​ക​ങ്ങ​ൾ ഒ​തു​ക്കി വെ​ക്കു​ക​യും മ​റ്റും ചെ​യ്തി​രു​ന്ന​തി​നാ​ൽ പു​സ്ത​ക​ങ്ങ​ൾ​ക്ക് യാ​തൊ​രു നാ​ശ​ന​ഷ്ട​വും സം​ഭ​വി​ച്ചി​ട്ടി​ല്ല.

Read More

സ്വ​കാ​ര്യ​ബ​സ് തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​ത്തി​ൽ; മു​ഖ്യ​മ​ന്ത്രി​ക്ക് ല​ക്ഷം ക​ത്ത്’

ചാ​വ​ക്കാ​ട്: സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ൾ, പ​രി​ഹാ​രം തേ​ടി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത്. ലോ​ക്ക് ഡൗ​ണ്‍ 100 ദി​വ​സ​മാ​യി​ട്ടും സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ​ബ​സ് തൊ​ഴി​ലാ​ളി​ക​ളെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​പ്പെ​ട്ടാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് 20ന് ​ല​ക്ഷം ക​ത്ത് അ​യ​യ്ക്കു​ന്ന​ത്. ബ​സ് തൊ​ഴി​ലാ​ളി​ക​ളും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​രു ല​ക്ഷം ക​ത്താ​ണ് അ​യ​യ്ക്കു​ന്ന​തെ​ന്ന് സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ ഒ.​വി.​സ​ജീ​വ​ൻ, കെ.​എം.​ബാ​ബു, കെ.​കെ.​മു​ബാ​റ​ക്, പി.​എം.​ഉ​സ്മാ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ൽ 12,600 സ്വ​കാ​ര്യ​ബ​സു​ക​ളാ​ണ് നി​ശ്ച​ല​മാ​യ​ത്. അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളും കൂ​ടി ര​ണ്ടു ല​ക്ഷ​ത്തോ​ളം വ​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. എ​ല്ലാ മേ​ഖ​ല​യി​ലും സ​ഹാ​യം എ​ത്തി​യ​പ്പോ​ൾ ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് സ​ഹാ​യം ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. സ്വ​കാ​ര്യ​ബ​സ് തൊ​ഴി​ലാ​ളി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​മ​ല്ല. സ​ർ​ക്കാ​ർ ബ​സ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ച അ​ടി​യ​ന്ത​ര സ​ഹാ​യം തൊ​ഴി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ല​ഭി​ക്ക​ണം-​നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ജീ​വ​ന​ക്കാ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ക​മ്പനി ​യു​ടെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വം; ജീ​വ​ന​ക്കാ​ർ​ക്കാ​യി ചാ​ർ​ട്ടേ​ർ​ഡ് വി​മാ​നമൊരുക്കി ജോയ്ആലുക്കാസ് ഗ്രൂപ്പ്

ദു​ബാ​യ്: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ ജോ​യ്ആ​ലു​ക്കാ​സ് ഒ​രു​ക്കി​യ ചാ​ർ​ട്ടേ​ർ​ഡ് വി​മാ​നം കൊ​ച്ചി​യി​ലി​റ​ങ്ങി. ദു​ബാ​യി​യി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന സ​ർ​വീ​സി​ന് അ​നു​മ​തി ല​ഭി​ച്ച​ത്. ഷാ​ർ​ജ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ൽ 25 കു​ട്ടി​ക​ളും ആ​റു ന​വ​ജാ​ത ശി​ശു​ക്ക​ളു​മ​ട​ക്കം 174 പേ​ർ നാ​ട്ടി​ലെ​ത്തി. സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്തി സുരക്ഷാ കി​റ്റു​ക​ളും ന​ൽ​കി​യ ശേ​ഷ​മാ​ണ് വി​മാ​നം പു​റ​പ്പെ​ട്ട​ത്. മു​ഴു​ൻ​പേ​രു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ലം അ​നു​കൂ​ല​മാ​യി​രു​ന്നു. ജോ​യ്ആ​ലു​ക്കാ​സ് ഗ്രൂ​പ്പി​ന്‍റെ ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് യു​എ​ഇ​യി​ൽ എ​ത്തി​യ ജീ​വ​ന​ക്കാ​ർ, നാ​ട്ടി​ൽ​നി​ന്ന് സ​ന്ദ​ർ​ശ​ക​വി​സ​യി​ൽ എ​ത്തി​യ മാ​താ​പി​താ​ക്ക​ൾ, മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കു​കൂ​ടി വേ​ണ്ടി​യാ​ണ് പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. ജീ​വ​ന​ക്കാ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ക​ന്പ​നി​യു​ടെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചാ​ർ​ട്ടേ​ർ​ഡ് വി​മാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് ജോ​യ്ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ജോ​യ് ആ​ലു​ക്കാ​സ് പ​റ​ഞ്ഞു.

Read More

സം​വി​ധാ​യ​ക​ൻ സ​ച്ചി​യു​ടെ നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു; 48 മു​ത​ൽ 72 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ, ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പറയുന്നതിങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ സ​ച്ചി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ സി.​സി.​യു​വി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​ണ് സ​ച്ചി​ദാ​ന​ന്ദ​ൻ എ​ന്ന സ​ച്ചി. 48 മു​ത​ൽ 72 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് സ​ച്ചി​യെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​ടു​പ്പെ​ല്ല് മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്കി​ടെ​യാ​ണ് സ​ച്ചി​ക്ക് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹം നി​ല​ച്ച​തോ​ടെ സ്ഥി​തി ഗു​രു​ത​ര​മാ​വു​ക​യാ​യി​രു​ന്നു.

Read More

ക്വാറന്‍റൈൻ വാസികളുടെ സവാരി ഗിരി ഗിരി; ചാലക്കുടി താലൂക്ക് ആശുപത്രി കാന്‍റീൻ പൂട്ടി

ചാ​ല​ക്കു​ടി: കോ​വി​ഡ് ആ​ശു​പ​ത്രി ആ​ക്കി​യ​തോ​ടെ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി കാ​ലി​യാ​യി. കി​ട​ക്കാ​ൻ പോ​ലും സ്ഥ​ല​മി​ല്ലാ​തെ രോ​ഗി​ക​ൾ തി​ങ്ങി നി​റ​ഞ്ഞി​രു​ന്ന ആ​ശു​പ​ത്രി വാ​ർ​ഡു​ക​ൾ ശൂ​ന്യ​മാ​ണ്. ഒ​പി​യി​ൽ എ​ത്തു​ന്ന​ത് വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​ർ മാ​ത്രം. ആ​ശു​പ​ത്രി കാ​ന്‍റീ​നും അ​ട​ച്ചു. കോ​വി​ഡ് രോ​ഗി​ക​ളി​ൽ ഒ​രാ​ൾ ആ​ശു​പ​ത്രി കാ​ന്‍റീ​നി​ൽ വ​ന്ന് ചാ​യ കു​ടി​ച്ച​താ​യി പ​റ​യു​ന്നു. വാ​ർ​ഡി​ൽ നി​ന്നും ടെ​സ്റ്റി​നു പു​റ​ത്തു ക​ട​ത്തി​യ​പ്പോ​ഴാ​ണ് രോ​ഗി ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ ക​ണ്ണു വെ​ട്ടി​ച്ച് കാ​ന്‍റീ​നി​ലെ​ത്തി ചാ​യ കു​ടി​ച്ച​തെ​ന്നു പ​റ​യു​ന്നു. ഇ​ത​റ​ഞ്ഞ​തോ​ടെ​യാ​ണ് കാ​ന്‍റീ​ൻ അ​ട​ച്ചു​പൂ​ട്ടി​യ​ത്. വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ പു​റ​ത്തി​റ​ങ്ങി സ​ഞ്ചാ​രം ന​ട​ത്തു​ന്ന​തു നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​ള്ള ഒ​രു ബാ​ർ​ബ​ർ ഷോ​പ്പി​ൽ ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന ഒ​രാ​ൾ മു​ടി​വെ​ട്ടാ​നെ​ത്തി. സം​ശ​യം തോ​ന്നി​യ ബാ​ർ​ബ​ർ ഷോ​പ്പ് ഉ​ട​മ മു​ടി​വെ​ട്ടാ​ൻ വി​സ​മ്മ​തി​ച്ചു. ബാ​ർ​ബ​ർ ഷോ​പ്പ് അ​ട​ച്ചി​ടു​ക​യും ചെ​യ്തു. രാ​ത്രി സ​മ​യ​ത്ത് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന ചി​ല​ർ സ​വാ​രി​ക്കി​റ​ങ്ങു​ന്ന​താ​യും നാ​ട്ടു​കാ​ർ​ക്ക് പ​രാ​തി​യു​ണ്ട്.

Read More

ക്വ​ട്ടേ​ഷ​ൻ സംഘങ്ങളും മോഷ്ടാക്കളും ഉപേക്ഷിക്കുന്ന ബൈ​ക്കു​ക​ളു​ടെ ശ​വ​പ്പ​റമ്പായി സൗ​ത്ത് ജം​ഗ്ഷ​നി​ലെ മേ​ൽ​പ്പാ​ലം

ചാലക്കുടി: ബൈ​ക്കു​ക​ളു​ടെ ശ​വ​പ്പ​റ​ന്പാ​യി സൗ​ത്ത് ജം​ഗ്ഷ​നി​ലെ മേ​ൽ​പ്പാ​ലം. മേ​ൽ​പ്പാ​ല​ത്തി​നു താ​ഴെ നി​ര​വ​ധി ബൈ​ക്കു​ക​ളാ​ണ് ഉ​ട​മ​ക​ളാ​രെ​ന്ന​റി​യാ​തെ കി​ട​ന്നു ന​ശി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി മേ​ൽ​പാ​ല​ത്തി​നു താ​ഴെ കി​ട​ക്കു​ന്ന ബൈ​ക്കു​ക​ൾ പ​ല​തും ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​തെ തു​രു​ന്പെ​ടു​ത്തു ന​ശി​ച്ചു​കൊ​ണ്ടി​രി​ക്ക​യാ​ണ്. ബൈ​ക്ക് മോ​ഷ്ടാ​ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​ണ് മേ​ൽ​പ്പാ​ലം. രാ​വി​ലെ ജോ​ലി​ക്കു പോ​കു​ന്ന​വ​ർ ഇ​വി​ടെ വ​ച്ചു പോ​കു​ന്ന ബൈ​ക്കു​ക​ൾ തി​രി​ച്ചു വ​രു​ന്പോ​ഴേ​ക്കും അ​പ്ര​ത്യ​ക്ഷ​മാ​യി ക​ഴി​ഞ്ഞി​രി​ക്കും. ഇ​വി​ടെ നി​ന്ന് ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി​യ കു​ട്ടി മോ​ഷ്ടാ​ക്ക​ള​ട​ക്കം നി​ര​വ​ധി പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ഇ​വി​ടെ നി​ന്ന് മോ​ഷ്ടി​ക്കു​ന്ന ബൈ​ക്കു​ക​ൾ മാ​ല മോ​ഷ​ണം, ക്വ​ട്ടേ​ഷ​ൻ പ​ണി​ക​ൾ എ​ന്നി​വ​ക്ക് ഉ​പ​യോ​ഗി​ച്ച ശേ​ഷം ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് പ​തി​വ്. ഇ​തു​പോ​ലെ മ​റ്റ് പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും മോ​ഷ​ണം ന​ട​ത്തി​യ ബൈ​ക്കു​ക​ൾ ല​ക്ഷ്യം നേ​ടി​യ​ശേ​ഷം മേ​ൽ​പ്പാ​ല​ത്തി​നു ശേ​ഷം ത​ള്ളു​ക​യും ചെ​യ്യും. ഇ​ത്ത​ര​ത്തി​ലു​ള്ള ബൈ​ക്കു​ക​ളാ​ണ് ഇ​വി​ടെ തു​രു​ന്പെ​ടു​ത്ത് ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത് ആ​രു​ടേ​താ​ണെ​ന്നോ ഒ​ന്നും ആ​രും അ​ന്വേ​ഷി​ക്കു​ന്നു​മി​ല്ല.

Read More

മ​ഴ​യെ​ത്തും മു​ൻ​പേ… ക​രു​ത​ലി​ൻ മേ​ൽ​ക്കൂ​ര ഉ​യ​രു​ന്നു; വി​സ്മ​യ ഹാ​പ്പി​യാ​ണ്

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വി​ല്വാ​മ​ല: മ​ഴ​യെ​ത്തും മു​ൻ​പേ നാ​ലു ചു​മ​രു​ക​ൾ​ക്ക് മീ​തെ ക​രു​ത​ലി​ൻ മേ​ൽ​ക്കൂ​ര ഉ​യ​ർ​ന്നു തു​ട​ങ്ങി. വി​സ്മ​യ ഹാ​പ്പി​യാ​ണി​പ്പോ​ൾ. അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ട് എ​ന്ന വ​ർ​ഷ​ങ്ങ​ളു​ടെ സ്വ​പ്നം തി​രു​വി​ല്വാ​മ​ല ക​ണി​യാ​ർ​കോ​ട് പ​ള്ളി​പ്പെ​റ്റ അ​പ്പു​നാ​യ​രു​ടേ​യും ഭാ​ര്യ ഉ​ഷാ​കു​മാ​രി​യു​ടേ​യും മ​ക്ക​ളു​ടേ​യും ത​ല​യ്ക്കു മു​ക​ളി​ൽ ഇ​പ്പോ​ൾ യാ​ഥാ​ർ​ത്ഥ്യ​മാ​വു​ക​യാ​ണ്. അ​യ​ൽ​വീ​ട്ടി​ലെ ടെ​റ​സി​ൽ അ​ച്ഛ​നു​മ​മ്മ​യ്ക്കു​മൊ​പ്പം രാ​ത്രി ഉ​റ​ങ്ങേ​ണ്ടി വ​ന്ന വി​സ്മ​യ​യു​ടെ ക​ഥ​യ​റി​ഞ്ഞ സു​മ​ന​സു​ക​ൾ വി​സ്മ​യ​യു​ടെ ചു​മ​രു​ക​ൾ മാ​ത്ര​മു​ള്ള വീ​ടി​ന് മേ​ൽ​ക്കൂ​ര പ​ണി​തു ന​ൽ​കു​ന്ന പ്ര​വൃ​ത്തി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. തി​രു​വി​ല്വാ​മ​ല ല​യ​ണ്‍​സ് ക്ല​ബ്, വി​ല്വാ​ദ്രി പാ​ന്പാ​ടി ല​യ​ണ്‍​സ് ക്ല​ബ്, വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യാ​യ കൈ​കോ​ർ​ത്ത് തി​രു​വി​ല്വാ​മ​ല എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മേ​ൽ​ക്കൂ​ര​യും വാ​തി​ലും ജ​ന​ലും നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്. വൈ​ദ്യു​തി ക​ണ​ക്ഷ​നും എ​ടു​ത്തു ന​ൽ​കു​ന്നു​ണ്ട്. വി​സ്മ​യ​യു​ടെ ദു​രി​ത​ക​ഥ രാ​ഷ്ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ടു ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് സ​ഹാ​യ​ഹ​സ്ത​ങ്ങ​ളു​മാ​യി സം​ഘ​ട​ക​ൾ വീ​ടെ​ന്ന് വി​ളി​ക്കാ​ൻ ക​ഴി​യാ​ത്ത ഈ ​നാ​ലു ചു​മ​രു​ക​ൾ​ക്കു​ള്ളി​ലേ​ക്കെ​ത്തി​യ​തും അ​തി​നെ ഒ​രു വീ​ടാ​ക്കി മാ​റ്റു​ന്ന​തും.

Read More

കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തി​ൽ കു​റ​വ്; തൃശൂരിൽ നിയന്ത്രണങ്ങളിൽ ഇളവ്; മാ​ർ​ക്ക​റ്റു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി​ത്തു​ട​ങ്ങി

തൃ​ശൂ​ർ: കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തി​ൽ കു​റ​വ് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​തീ​വ്ര​ബാ​ധി​ത മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന വ​ട​ക്കേ​കാ​ട്, അ​ടാ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ് വാ​ർ​ഡു​ക​ളി​ലും ജി​ല്ല ക​ള​ക്ട​ർ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ ഡി​വി​ഷ​നു​ക​ളും ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ​യും അ​ട​ക്ക​മു​ള്ള​വ ക​ണ്ടെ​യ്ൻമെ​ന്‍റ് മേ​ഖ​ല​ക​ളാ​യി തു​ട​രും. വ​ട​ക്കേ​കാ​ട്, അ​ടാ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളെ പൂ​ർ​ണ​മാ​യും തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, നാ​ല്, ആ​റ്, 11, 12, 13, 14 വാ​ർ​ഡു​ക​ളെ​യു​മാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. ബാ​ക്കി​യു​ള്ള വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ​ൻ​മെ​ന്‍റ് മേ​ഖ​ല​ക​ളാ​യി തു​ട​രും. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്ന് മു​ത​ൽ 10 വ​രെ​യു​ള്ള വാ​ർ​ഡു​ക​ളും 32 മു​ത​ൽ 41 വ​രെ​യു​ള്ള വാ​ർ​ഡു​ക​ൾ, മ​ണ​ത്ത​ല, ഗു​രു​വാ​യൂ​ർ വി​ല്ലേ​ജു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭാ വാ​ർ​ഡു​ക​ൾ, കോ​ർ​പ​റേ​ഷ​നി​ലെ 24 മു​ത​ൽ 34 വ​രെ​യു​ള്ള​വ​യും 41 ആം ​ഡി​വി​ഷ​നും ഏ​ങ്ങ​ണ്ടി​യൂ​ർ, അ​വ​ണൂ​ർ, ചേ​ർ​പ്പ്, വാ​ടാ​ന​പ്പി​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും.

Read More