തൃശൂർ: സ്വകാര്യ ആശുപത്രിയിൽ ജോലി നൽകാമെന്നു പറഞ്ഞ് പുതുക്കാട് സ്വദേശിനിയും നഴ്സുമായ യുവതിയിൽനിന്നും 60,000 രൂപ തട്ടിയെടുത്തു. തൃശൂരിലെ സ്വകാര്യ ആശുപത്രിയുടെ പേരും ലോഗോയും ദുരുപയോഗം ചെയ്താണ് ഓണ്‍ലൈൻ തട്ടിപ്പുകാർ പണം തട്ടിയത്. ജോലി ശരിയാക്കിനൽകുന്ന ഏജൻസി എന്ന നിലയിലാണ് യുവതിയെ ഫോണിലൂടെ ആദ്യം ബന്ധപ്പെട്ടത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയു കെയർസ്റ്റാഫ് നഴ്സിന്റെ ഒഴിവുകൾ ഉണ്ടെന്നും ആശുപത്രി തങ്ങളുടെ ഏജൻസിയെയാണ് ജോലിക്കാരെ തെരഞ്ഞെടുക്കാൻ ഏൽപ്പിച്ചിട്ടുള്ളതെന്നും ഓണ്‍ലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. രജിസ്ട്രേഷന് ആവശ്യപ്പെട്ടതു ചെറിയ തുകയായതിനാൽ ഓണ്‍ലൈൻ ബാങ്കിംഗ് വഴി നൽകി. പിറ്റേന്നു ഫോണിലൂടെ ഇന്റർവ്യൂവും ജോലി അഭിരുചി പരീക്ഷയും നടത്തി വിശ്വാസം നേടി. ഇതിന്റെ ചെലവിലേക്ക് 10,000 രൂപ കൂടി ആവശ്യപ്പെട്ടു. അതും ഓണ്‍ലൈൻ വഴി അടച്ചു. ഇതിനകം പെണ്‍കുട്ടി വിദ്യാഭ്യാസ യോഗ്യതയും തൊഴിൽപരിചയവും തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സ്ഥാപനം നൽകിയ ഇ-മെയിൽ വിലാസത്തിൽ…
Read MoreCategory: Thrissur
മനുഷ്യാവകാശം ലംഘിച്ചു; ക്വാറന്റൈൻ നിർദേശിച്ചതു പൂർണമായും രാഷ്ട്രീയപ്രേരിതമാ ണെന്ന്കാട്ടി അനിൽ അക്കര കമ്മീഷനു ഹർജി നൽകി
തൃശൂർ: ക്വാറന്റൈൻ വിഷയത്തിൽ നിയമസഭാംഗമെന്ന നിലയിലും പൗരനെന്ന നിലയിലും തന്റെ മനുഷ്യാവകാശങ്ങൾ ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി അനിൽ അക്കര എംഎൽഎ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു ഹർജി നൽകി. ക്വാറന്റൈൻ നിർദേശിച്ചതു പൂർണമായും രാഷ്ട്രീയപ്രേരിതമാണ്. ഒരു ഘട്ടത്തിലും കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സന്പർക്കത്തിലായിട്ടില്ല. താനടക്കമുള്ള ജനപ്രതിനിധികളുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നും എംഎൽഎ ഹർജിയിൽ വ്യക്തമാക്കി. പാലക്കാട് മെഡിക്കൽ ബോർഡിന്റെ തീരുമാനം തൃശൂർ ഡിഎംഒ അറിയിച്ചതനുസരിച്ച് വടക്കാഞ്ചേരിയിലെ ഓഫീസിൽ ക്വാറന്റൈനിലാണ്. തന്നോടൊപ്പം വാളയാർ സന്ദർശിച്ച എംപിമാരായ ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ് എന്നിവരെയും ക്വാറന്റൈനിലാക്കിയിരിക്കയാണ്. അതേസമയം, മന്ത്രി എ.സി. മൊയ്തീനെ ക്വാറന്റൈനിലാക്കിയില്ലെന്നും അനിൽ അക്കര ഹർജിയിൽ ചൂണ്ടിക്കാട്ടി.
Read Moreക്വാറന്റൈനിലായ ഗർഭിണിയെ തടഞ്ഞു നാട്ടുകാർ; ഒടുവിൽ പോലീസ് എത്തിയപ്പോൾ നാട്ടുകാർ പറഞ്ഞതിങ്ങനെ…
ചാലക്കുടി: ബംഗളുരുവിൽ നിന്നെത്തിയ ഗർഭിണിയായ യുവതിയെ വീട്ടിൽ ക്വറന്റൈനിലാക്കാൻ എത്തിയവരെ നാട്ടുകാർ തടഞ്ഞു. ഒടുവിൽ പോലീസ് ഇടപ്പെട്ടു നാട്ടുകാരെ സംഗതി ബോധ്യപ്പെടുത്തിയതോടെ കലുഷിത രംഗത്തിന് അവസാനമായി. കിഴക്കേ പോട്ടയിലാണു സംഭവം. ബാംഗളുരുവിൽ നിന്നെത്തിയ യുവതിയെ പ്രാഥമിക പരിശോധനയ്ക്കുശേഷം വീട്ടിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ എത്തിയതായിരുന്നു. എന്നാൽ കോവിഡ് ഭീതിയിൽ കഴിയുന്ന നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങി. നാട്ടുകാരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതായപ്പോൾ പോലീസ് ഇടപ്പെട്ടാണു യുവതിയെ വീട്ടിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്. മറ്റൊരു വാർഡിൽ ഇവർക്കു വീടുള്ളപ്പോഴാണു യുവതിയെ അവിടെ താമസിക്കാതെ ഇവിടേയ്ക്കു കൊണ്ടുവന്നുവെന്നാരോപിച്ചാണു നാട്ടുകാർ ഇവരെ തടഞ്ഞത്. എന്നാൽ ആ വീട്ടിൽ ധാരാളം അംഗങ്ങളുള്ളതിനാൽ ആളൊഴിഞ്ഞ ഇവരുടെ ബന്ധുവീടായ ഇവിടേക്ക് അവരെ ആരോഗ്യവകുപ്പ് ഇടപ്പെട്ടാണു കൊണ്ടുവന്നത്. പഴയ വീടിന്റെ സമീപത്തു കഴിഞ്ഞ ദിവസം മാലദ്വീപിൽ നിന്നെത്തിയ ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതാണ് എട്ടുമാസം ഗർഭിണിയായ യുവതിയെ…
Read Moreചാലക്കുടി ടൗണിൽ പരസ്യമായി മദ്യവില്പന; നാടറിഞ്ഞു, “അറിയേണ്ടവർ’ മാത്രം അറിഞ്ഞില്ല
‘ചാലക്കുടി: കാറിൽ മദ്യംകൊണ്ടുവന്നു ടൗണിൽ പരസ്യമായി വിൽപ്പന. ഇന്നലെ തൃശൂരിൽ നിന്നും നിറയെ മദ്യവുമായി വന്ന കാർ ഓരോ സെന്ററുകളിലും നിറുത്തിയാണു മദ്യവിൽപ്പന നടത്തിയത്. തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന മദ്യമാണു വൻ വിലയ്ക്കു വിൽപന നടത്തിയത്. തമിഴ്നാട്ടിൽ മാത്രം വില്പന നടത്താവു എന്ന് മദ്യകുപ്പിയുടെ ലേബലിൽ ഉണ്ട്. 280 രൂപ വിലയുള്ള ഒരു പൈന്റ് കുപ്പിക്കു 1500 രൂപയ്ക്കാണു വില്പന നടത്തിയത്. എന്നിട്ടും മദ്യം വാങ്ങാൻ ഓരോ സെന്ററിലും വലിയ തിരക്കായിരുന്നു. കാറിനകത്തു മദ്യം കെയ്സുകളിൽ നിന്നും പൊട്ടിച്ചു കൂട്ടിയിട്ടിരിക്കുകയായിരുന്നു. ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലും കറങ്ങിയാണു മദ്യവിൽപന നടത്തിയത്. തമിഴ്നാട്ടിൽ നിന്നും പച്ചക്കറി ലോറിയിൽ ഒളിച്ചുകടത്തിക്കൊണ്ടുവരുന്ന മദ്യം തൃശൂരിൽ വച്ചു കാറിലേക്കു മാറ്റി കയറ്റിയാണ് ഓരോ സെന്ററിലേക്കും മദ്യവിൽപ്പനയ്ക്കായി കൊണ്ടുപോയത്. പല സെന്ററുകളിലും മദ്യം വിൽപ്പനയ്ക്കായി വരുന്നതായി അറിഞ്ഞു മദ്യപന്മാർ റോഡിൽ കാത്തുനിന്നിരുന്നു. മദ്യം കൊണ്ടുവരുന്നത് ഇവർ…
Read Moreകത്തികാണിച്ച് ഭയപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനം: പ്രതി പിടിയിൽ
ചാവക്കാട്: പ്രായപൂർത്തിയാവാത്ത സ്കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കള്ളുഷാപ്പിൽനിന്ന് സാഹസികമായി പിടികൂടി. തിരുവത്ര പുത്തൻകടപ്പുറം കാളിടകയിൽ റഷീദിനെ (അണ്ണാച്ചി റഷീദ്-39) എസ്എച്ച്ഒ അനിൽ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ചാവക്കാട് പോലീസ് ചാട്ടുകുളത്തെ കള്ളുഷാപ്പിൽനിന്നാണ് അറസ്റ്റുചെയ്തത്. മാസ്ക് ധരിച്ച് നടന്നിരുന്ന പ്രതി കള്ളുഷാപ്പിൽ ഉണ്ടെന്ന വിവരമറിഞ്ഞാണു പോലീസ് എത്തിയത്. ലഹരി ഉപയോഗത്തിന് അടിമയായ പ്രതി കത്തികാണിച്ച് ഭയപ്പെടുത്തിയാണു കുട്ടിയെ പീഡിപ്പിച്ചത്. എസ്ഐമാരായ കെ.പി.ആനന്ദ്, യു.കെ. ഷാജഹാൻ, കശ്യപൻ, എഎസ്ഐ സുനു, സിപിഒമാരായ വിപിൻ, ശരത്, മിഥുൻ, സതീഷ്, ജോഷി എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഏനാമ്മാവ് റെഗുലേറ്റർ! 7 കോടി രൂപ ഏട്ടിലെ പശുവായി; റെഗുലേറ്ററിലെ 15 ഷട്ടറുകളും തകരാറിൽ; കുണ്ടുവാറ തോടിന്റെ വാലറ്റം കാണാനില്ല
സ്വന്തം ലേഖകൻ തൃശൂർ: പതിനഞ്ചു ഷട്ടറുകളും തകരാറിലായ ഏനാമ്മാവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ അറ്റുകറ്റപ്പണി ഇത്തവണയും ഇല്ല. ഷട്ടറുകൾ നന്നാക്കാൻ അനുവദിച്ച ഏഴുകോടി രൂപ ഏട്ടിലെ പശുവായി. ഭരണാനുമതി ലഭിച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജലസേചന വകുപ്പിനു കഴിഞ്ഞില്ല. ഈ മഴക്കാലത്തിനു മുന്‍പു പണികൾ നടത്താനാവില്ല. ഏനാമ്മാവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ തകരാറിലായിട്ടു വർഷങ്ങളായി. മൂന്നു ഷട്ടറുകൾ തുറക്കാനും അടയ്ക്കാനുമാവില്ല. എല്ലാ ഷട്ടറുകൾക്കും ഇടയിലെ വിടവുകളിലൂടെ വെള്ളം ധാരാളമായി ഇരുവശത്തേക്കും ഒഴുകും. ഈ ദുരവസ്ഥ ഒഴിവാക്കാൻ ഷട്ടറുകൾ നവീകരിക്കാൻ കഴിഞ്ഞ വർഷക്കാലത്തുതന്നെ തീരുമാനിച്ചതായിരുന്നു. കായലിൽനിന്ന് ഉപ്പുവെള്ളം കയറാതിരിക്കാനും വർഷക്കാലത്ത് അമിതമായി ലഭിക്കുന്ന വെള്ളം കായലിലേക്ക് ഒഴുക്കിക്കളയാനുമാണ് കോടികൾ ചെലവിട്ടു വർഷങ്ങൾക്കു മുന്‍പു ഏനാമ്മാവ് റെഗുലേറ്റർ നിർമിച്ചത്. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതുമൂലം വർഷങ്ങളായി റെഗുലേറ്ററും ഷട്ടറുകളും നോക്കുകുത്തിയായി. നീരൊഴുക്കു നിയന്ത്രിക്കാൻ നർമിച്ച ഏനാമ്മാവ് റെഗുലേറ്റർ കം ബ്രിഡ്ജ് ഇപ്പോൾ…
Read Moreകോവിഡ് കാരണം ജീവിതം വഴിമുട്ടി! ലോക്ക് ഡൗണ്‍ തുടങ്ങുന്നതിനു മുമ്പുവരെ സ്വകാര്യബസിലെ കണ്ടക്ടറും ഡ്രൈവറും; ഇപ്പോള്‍…
തിരുവില്വാമല: ലോക്ക് ഡൗണ്‍ തുടങ്ങുന്നതിനു മുന്‍പുവരെ സ്വകാര്യബസിലെ കണ്ടക്ടറും ഡ്രൈവറുമായിരുന്നു ഷാനവാസും സന്തോഷും. പൊതുഗതാഗതം നിലച്ചതോടെ ജീവിതം വഴിമുട്ടി, വരുമാനം നിലച്ചപ്പോൾ ഓട്ടം തുടരാൻ പിന്നെ ഒന്നും ആലോചിച്ചില്ല. രണ്ടുപേരും വഴിയോര കച്ചവടക്കാരായി. ഷാനവാസ് ചേലക്കര അന്തിമഹാകാളൻകാവ് സ്വദേശിയാണ്. ഭാര്യയും വിദ്യാർഥികളായ മൂന്നു മക്കളും അമ്മയും മുത്തച്ഛനുമടക്കം ഏഴംഗ കുടുംബത്തിന്റെ ഏക ആശ്രയമാണ് ഷാന വാസ്. ലോക്ക് ഡൗണ്‍ രണ്ടാംഘട്ടം പ്രഖ്യാപിച്ചതും പൊതുഗതാഗതം ഉടനുണ്ടാവില്ലെന്നും തിരിച്ചറിവും പിന്നെ ഒന്നും ആലോചിക്കേണ്ടിവന്നില്ല. സിനിമാകഥപോലെ കൂട്ടുകാരനും ബസിലെ ഡ്രൈവറുമായ സന്തോഷുമായി ചേർന്ന് തിരുവില്വാമല എസ്.എം. കല്യാണമണ്ഡപത്തിനു സമീപം തായമ്മ ടെക്സ്റ്റയിൽസിനു മുന്നിൽ റോഡരികിൽ പച്ചക്കറി കച്ചവടം തുടങ്ങി. സന്തോഷിനു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. രണ്ടു കുടുംബങ്ങളിലെ 11 പേർ ഈ കച്ചവടംകൊണ്ടാണ് ലോക്ക് ഡൗണ്‍ കാലത്ത് ഉപജീവനം കഴിക്കുന്നത്. കച്ചവടത്തിൽ നേരത്തെ പരിചയമൊന്നുമില്ല രണ്ടുപേർക്കും. വർഷങ്ങളായി ചെയ്യുന്ന തൊഴിൽ നഷ്ടപ്പെട്ട്…
Read Moreബസിൽ നിന്നുള്ള യാത്ര അനുവദിക്കില്ലെന്ന നിബന്ധനയെല്ലാം കാറ്റിൽപറന്നു! അകലം പാലിക്കാതെ ആനവണ്ടിയിൽ ആളുകൾ
സ്വന്തം ലേഖകൻ തൃശൂർ: ജില്ലയിലെ സർക്കാർ ജീവനക്കാർക്കുള്ള പ്രത്യേക കെഎസ്ആർടിസി ബസ് സർവീസുകളിൽ കോവിഡ് നിബന്ധനകൾ പാലിക്കാതെ യാത്ര. പതിവുപോലെ ബസിൽ ആളുകളെ കുത്തിനിറച്ചുകൊണ്ടുപോകുന്നപോലെയാണ് പലയിടത്തു നിന്നും ജീവനക്കാരെ ബസിൽ കയറ്റിയത്. യാതൊരു വിധത്തിലുള്ള സാമൂഹിക അകലവും പാലിക്കാതെയാണ് ബസുകളിൽ യാത്രക്കാരെ കയറ്റിയത്. പലരും സീറ്റു കിട്ടാതെ നിൽക്കുന്ന സ്ഥിതിയായിരുന്നു. ബസിൽ നിന്നുള്ള യാത്ര അനുവദിക്കില്ലെന്ന നിബന്ധനയെല്ലാം കാറ്റിൽപറന്നു. തൃശൂരിനുപുറമെ കൊടുങ്ങല്ലൂർ, ചാലക്കുടി, ഗുരുവായൂർ, മാള എന്നീ ഡിപ്പോകളിൽനിന്നും സർവീസുകൾ ഉണ്ടായിരുന്നു. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായാണ് സർവീസ് നടത്തിയത്. മൂന്നുപേർക്കുള്ള സീറ്റിൽ രണ്ടുപേരും, രണ്ടുപേർക്കുള്ള സീറ്റിൽ ഒരാളും ഇരിക്കാനായിരുന്നു നിർദേശമെങ്കിലും അതും പലപ്പോഴും പാലിക്കപ്പെട്ടില്ല.കളക്ടറേറ്റിലേക്കും സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലേക്കും തൃശൂർ മെഡിക്കൽ കോളജിലേക്കും മറ്റുമുള്ള നിരവധി ജീവനക്കാർ ബസുകളിലുണ്ടായിരുന്നു.
Read Moreഐസിഎംആര്‍ സംഘം ഇന്ന് തൃശൂരില്‍; പത്തിടങ്ങളില്‍ നിന്നായി 400 സാമ്പിളുകള്‍ ശേഖരിക്കും
സ്വന്തം ലേഖകന്‍ തൃശൂര്‍: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന ഐസിഎംആര്‍ സംഘം ഇന്ന് തൃശൂരിലെത്തും. കോവിഡ് സമൂഹവ്യാപനമുണ്ടായോ എന്ന് കണ്ടെത്താനാണ് സംഘം സംസ്ഥാനത്തെത്തിയിരിക്കുന്നത്. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് സംഘം പരിശോധന നടത്തുന്നത്. പാലക്കാട്ടെ പരിശോധനയ്ക്ക് ശേഷമാണ് സംഘം തൃശൂരിലെത്തുന്നത്. ഇന്ത്യയില്‍ കോവിഡ് കേസ് ആദ്യം സ്ഥിരീകരിച്ച സ്ഥലമെന്ന നിലയില്‍ തൃശൂരിന് പ്രത്യേക പരിഗണനയുണ്ട്. തൃശൂര്‍ ജില്ലയില്‍ ഇന്ന് വൈകുന്നേരത്തോടെ സംഘമെത്തും. നാളെ മുതല്‍ പര്യടനം തുടങ്ങും. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുള്‍പ്പടെ പത്തിടങ്ങളില്‍ നിന്നായി 400 പേരുടെ സ്രവം പരിശോധനക്കായി എടുക്കും. ഒരിടത്തു നിന്ന് 40 പേരുടെ സ്രവമാണ് ശേഖരിക്കുക. രണ്ടു ദിവസം കൊണ്ട് സ്രവം ശേഖരിക്കാനാണ് പദ്ധതി. ഐസിഎംആറിന്റെ കംപ്യൂട്ടർ സംവിധാനമാണ് ഏതെല്ലാം സ്ഥലങ്ങളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിക്കണമെന്ന് നിശ്ചയിക്കുന്നത്. രോഗബാധ സംബന്ധിച്ച എല്ലാ വിവരങ്ങളും, രോഗം ബാധിച്ചവരുടെ വിശദാംശങ്ങളും, രോഗബാധയുണ്ടായ…
Read More“ഉംപുൻ’ 20ന് തീരം തൊടും; കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ല; ഒമ്പത് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്നുണ്ടായ “ഉംപുൻ’ ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ ഇന്ത്യൻ തീരം തൊടും. ഇപ്പോൾത്തന്നെ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ മാറിയ ഉംപുൻ വടക്ക്-പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 89 കിലോമീറ്റർ മുതൽ 117 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചാരം തുടരുകയാണ്. അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും പിന്നീട് ദിശയിൽ വ്യതിയാനം സംഭവിച്ച് ബുധനാഴ്ചയോടെ ഉച്ചയോടെ പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്തേക്ക് എത്തുമെന്നുമാണ് നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ല. അതേസമയം ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനംമൂലം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിൽ 11 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ്…
Read More