തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം തുടരുമെന്നു തൃശൂർ ജില്ലാ കളക്ടർ. ക്ഷേത്രത്തിനു പുറത്തുനിന്നു തൊഴാൻ ഭക്തജനങ്ങൾക്ക് സൗകര്യമൊരുക്കുമെന്നു ജില്ലാ കളക്ടർ അറിയിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് കളക്ടർ എസ്. ഷാനവാസ് വ്യക്തമാക്കി. കോവിഡ് കാലത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം അതേപോലെ തുടരും. പുറത്തുനിന്നുതൊഴാൻ സൗകര്യം ഏർപ്പെടുത്തുന്നതു സംബന്ധിച്ച ചർച്ച നടന്നതല്ലാതെ ഇപ്പോഴത്തെ സാഹചര്യത്തിൽ അതു നടപ്പിലാക്കാൻ തീരുമാനമെടുത്തിട്ടില്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഗുരുവായൂർ ക്ഷേത്രത്തിന് പുറത്തുനിന്ന് നടപ്പുരയിൽനിന്നു തൊഴാൻ അനുവാദമില്ല. നാലു നടപ്പുരകളുടെയും കവാടങ്ങൾ അടച്ചിട്ടു പോലീസ് കാവലിലാണ്. ഇത് തുടരുമെന്നും കളക്ടർ അറിയിച്ചു.
Read MoreCategory: Thrissur
ക്വാറന്റൈൻ കേന്ദ്രങ്ങളിൽ മതിയായ സൗകര്യമില്ല; വിദേശ മലയാളികളോടു സർക്കാരിനു കടുത്ത അവഗണനയെന്ന് ടി.എൻ. പ്രതാപൻ
തൃശൂർ: കോവിഡ് ഭീതിയിൽ വിദേശത്തുനിന്നും തിരിച്ചെത്തിയ മലയാളികളോടു കടുത്ത അവഗണനയാണ് സംസ്ഥാന സർക്കാർ പുലർത്തുന്നതെന്നു ടി.എൻ. പ്രതാപൻ എംപി ആരോപിച്ചു. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ മതിയായ സൗകര്യമൊരുക്കുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെട്ടു. ഡിവൈൻ ധ്യാനകേന്ദ്രത്തിലേക്കു നെടുന്പാശേരി വിമാനത്താവളത്തിൽനിന്നും ആളുകളെ എത്തിച്ചതു മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെയാണ്. ദുബായിൽനിന്നും നെടുന്പാശേരിയിൽ പതിനൊന്നിനു രാത്രി വൈകി എത്തിയ ആളുകളെ ഡിവൈൻ കേന്ദ്രത്തിൽ എത്തിച്ചശേഷം ഒരു ഉദ്യോഗസ്ഥരും തിരിഞ്ഞുനോക്കിയില്ല. വിദേശത്തുനിന്നും തിരിച്ചെത്തുന്ന പ്രവാസികൾക്കു ബിഎസ്എൻഎല്ലിന്റെ സിം കാർഡ് നൽകുമെന്ന ഏക വാഗ്ദാനം പോലും നിറവേറ്റാൻ സർക്കാരിനു കഴിഞ്ഞില്ല. പോട്ടയിലെ ക്വാറന്റൈൻ കേന്ദ്രത്തിലെ ഒരു പ്രവാസിക്കു ചാവക്കാട് താലൂക്കിൽപെട്ട വീട്ടിൽ നിന്നും മൊബൈൽ സിം എത്തിക്കണമെന്നാണ് അധികൃതർ ആവശ്യപ്പെട്ടതെന്നും ഇതു നീതികരിക്കാനാവില്ലെന്നും എംപി പ്രസ്താവനയിൽ പറഞ്ഞു.
Read Moreലോക്ക് ഡൗണിൽ അടുക്കള വാറ്റ് കേന്ദ്രമാക്കി; രഹസ്യവാറ്റ് നാട്ടുകാർ പോലീസിനെ അറിയിച്ചു; ഏഴ് ലിറ്ററുമായി രണ്ടു പേർ പിടിയിൽ
കൊരട്ടി: വീടിന്റെ അടുക്കള വ്യാജചാരായ നിർമ്മാണ കേന്ദ്രമാക്കി ചാരായ നിർമാണവും വിപണനവും നടത്തിവന്ന രണ്ടു പേർ പിടിയിൽ. കാതിക്കുടം സ്വദേശികളായ ആത്രപ്പിളളി വീട്ടിൽ വിനോജ് (35), ഗോപുരൻ വീട്ടിൽ ഷെന്നി ജോസഫ് (41)എന്നിവരെയാണ് കൊരട്ടി സിഐ ബി. കെ. അരുണും സംഘവും പിടികൂടിയത്. കാതിക്കുടത്തെ വിനോജിന്റെ വീടിനു പുറകിലെ അടുക്കളയിൽ ചാരായ നിർമാണം നടത്തുന്നുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് എഎസ്ഐ മുരുകേഷ് കടവത്തിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. പ്രതികളിൽ നിന്നും ഏഴ് ലിറ്റർ മദ്യവും 200 ലിറ്റർ വാഷും പോലീസ് കണ്ടെത്തി. ലോക്ക് ഡൗണ്‍ ആരംഭിച്ചതു മുതൽ കാതിക്കുടത്തും പരിസരങ്ങളിലും ചാരായ നിർമാണം നടക്കുന്നുണ്ടെന്നു വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് പരിസരങ്ങളിൽ രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടർന്ന് കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ ചാരായ നിർമാണം, വിതരണം, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ…
Read Moreകള്ളുഷാപ്പുകൾ തുറന്നു, മിന്നൽ വേഗത്തിൽ അടച്ചു; തൃശൂരുകാരെ നിരാശരാക്കിയ സംഭവം ഇങ്ങനെ…
സ്വന്തം ലേഖകൻ തൃശൂർ: കള്ളുഷാപ്പുകൾ തുറന്നു, മിന്നൽവേഗത്തിൽ അടച്ചു. രാവിലെ എട്ടരയോടെ തുറന്ന ഷാപ്പുകളിൽ അളന്ന കള്ള് ഒരു മണിക്കൂറിനകം വിറ്റുതീർന്നു. അതിനാലാണ് ഷാപ്പുകൾ അടച്ചത്. രാവിലെ കള്ളു വാങ്ങാൻ കുപ്പികളുമായി എത്തിയ പലർക്കും നിരാശരായി മടങ്ങേണ്ടിവന്നു. അതതു പ്രദേശത്തെ ചെത്തുതൊഴിലാളികൾ അളന്ന കള്ളു മാത്രമാണു ഷാപ്പിലൂടെ വിറ്റത്. ഇതര സ്ഥലങ്ങളിൽനിന്നു സംഭരിച്ചതും തയാറാക്കിയതുമായ കള്ള് ഷാപ്പുകളിൽ എത്തിയില്ല. അതിനാലാണ് കള്ളിന് ഇത്രയും കടുത്ത ക്ഷാമം അനുഭവപ്പെട്ടത്. കള്ളുഷാപ്പുകളിൽ കോവിഡ് സുരക്ഷാ നിർദേശങ്ങൾ പാലിച്ചുകൊണ്ടാണ് കള്ളു വിൽപന നടന്നത്. ഇതേസമയം, സംസ്ഥാനത്തെ 4,100 കള്ളുഷാപ്പുകളിൽ പകുതിപോലും ഇന്നലെ തുറന്നില്ല. ആവശ്യത്തിനു കള്ളു കിട്ടാതിരുന്നതിനാലാണ് ഷാപ്പുകൾ തുറക്കാതിരുന്നത്. തൃശൂർ ജില്ലയിലെ 655 ഷാപ്പുകളിൽ 289 കള്ളുഷാപ്പുകൾ മാത്രമാണു തുറന്നത്. തൃശൂർ, അന്തിക്കാട്, ചേർപ്പ് മേഖലകളിലെ ഷാപ്പുകൾ തുറന്നില്ല. ഈ ഷാപ്പുകളിലെ ചെത്തുകാർ ഷാപ്പുകളിൽ കള്ള് അളക്കാൻ എത്തിയില്ല കള്ളിനായി…
Read Moreകോമ്പാറ ആനീസ് കൊലക്കേസ്; ആറാംമാസത്തിലും അജ്ഞാതനായി കൊലയാളി; എന്തെങ്കിലുമൊരു തുമ്പിനായി പെടാപ്പാട് പെട്ട് അന്വേഷണ സംഘം
സ്വന്തം ലേഖകൻ തൃശൂർ: ആറു മാസമായി… ഇരിങ്ങാലക്കുട കോന്പാറ ആനീസ് കൊലക്കേസിലെ അജ്ഞാതനായ കൊലയാളി ഇപ്പോഴും മറഞ്ഞിരിക്കുന്നു. അന്വേഷണസംഘത്തിന്റെ സർവശ്രമങ്ങളേയും അതിജീവിച്ച് ആറുമാസത്തിനുശേഷവും കൊലയാളി എവിടെയോ വിലസുന്നു. 2019 നവംബർ 14നു കൊല്ലപ്പെട്ട ആനീസിന്റെ ഘാതകൻ അല്ലെങ്കിൽ ഘാതകർ ആരെന്നോ കൊലനടത്തിയത് എന്തിനുവേണ്ടിയെന്നോ ഉള്ള ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. ഇരിങ്ങാലക്കുട ഈസ്റ്റ് കോന്പാറയിൽ അറവുശാലയ്ക്കു സമീപം പരേതനായ മാംസവ്യാപാരി കൂനൻ പോൾസന്റെ ഭാര്യ ആനീസിനെ വീട്ടിലെ ഡ്രോയിംഗ് റൂമിനോടു ചേർന്നുള്ള മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആനീസ് ധരിച്ചിരുന്ന സ്വർണവളകൾ മോഷണം പോയിരുന്നു. എന്നാൽ വീട്ടിലുണ്ടായിരുന്ന പണമോ മറ്റ് ആഭരണങ്ങളോ നഷ്ടപ്പെട്ടിരുന്നില്ല. മോഷണമായിരുന്നു കൊലയ്ക്കു പിന്നിലെന്നു സംശയിക്കാമെങ്കിലും വീട്ടിലെ മറ്റുള്ള ആഭരണങ്ങളോ പണമോ നഷ്ടമാകാതിരുന്നതു ദുരൂഹമായി. കൊലപാതകം നടന്ന വീടിനോടു ചേർന്നുള്ള വീട്ടിൽ ക്യാന്പു ചെയ്ത് അന്നുമുതൽ പോലീസ് സംഘം വിശദമായ അന്വേഷണം നടത്തിവരികയാണെങ്കിലും വ്യക്തമോ അവ്യക്തമോ…
Read Moreആറുപേരുടെ പണിയെടുക്കും, ഈ മുച്ചക്ര ടിപ്പർ! തൊഴിലാളിക്ഷാമം നേരിടാൻ മുച്ചക്ര ടിപ്പർ എത്തി
തൃശൂർ: വൈറസ് രോഗവ്യാ പനത്തിന്റെ പശ്ചാത്തലത്തി ലുണ്ടായ രൂക്ഷമായ തൊഴിലാളിക്ഷാമം നേരിടാൻ മുച്ചക്ര ടിപ്പർ എത്തി. തോട്ടങ്ങൾ, നിർമാണ സൈറ്റുകൾ എന്നിവിടങ്ങളിൽ അഞ്ഞൂറു കിലോഗ്രാംവരെ ഭാരം കയറ്റാവുന്ന വിധത്തിലുള്ള വാഹനം നിർമിച്ചിരിക്കുന്നതു റെഡ്ലാൻഡ്സ് മോട്ടോഴ്സാണ്. ഏതാണ്ട് ആറുപേർ ചെയ്യുന്ന ജോലി ഈ വാഹനമുപയോഗിച്ചു ചെയ്യാം. ഓട്ടോയുടെ മാതൃകയിൽ രൂപകല്പനചെയ്തിട്ടുള്ള വാഹനത്തിന്റെ പിൻവശത്തു ഹൈഡ്രോളിക് ടിപ്പറാണ്. അര ലിറ്റർ ഡീസൽകൊണ്ട് ഒരു മണിക്കൂർ ഓടും. ടാറിടാത്ത പ്രതലങ്ങളിലും ഓടിക്കാം. ചെറിയ ടയറുകളാണ്. റിവേഴ്സ് ഗിയർ, ഓട്ടോ സ്റ്റാർട്ട് സൗകര്യങ്ങളുണ്ട്. ഒന്നരലക്ഷം രൂപ വിലവരുന്ന ഈ ടിപ്പർ ഓടിക്കാൻ ലൈസൻസ് ആവശ്യമില്ല. തെങ്ങിൻതോപ്പിലും റബർതോട്ടത്തിലും ഒരു വർഷത്തെ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയശേഷമാണ് വാഹനം വിപണിയിലെത്തിക്കുന്നത്. നിർമാണ സൈറ്റുകളിൽ സിമന്റ്, ഇഷ്ടിക തുടങ്ങിയവ ലിഫ്റ്റുകളിലും മറ്റും എത്തിക്കുന്നതിന് ഈ മുച്ചക്ര ടിപ്പർ ഏറെ പ്രയോജനകരമാകും. കോവിഡിന്റെ സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ…
Read Moreക്വാറന്റൈൻ ലംഘിച്ച ‘ധീരരോട്…’ പോലീസാടാ പറയുന്നേ… അകത്ത് ഇരിക്കടാ !! മുരിങ്ങൂരിലെ ക്വാറന്റൈനിലുള്ളത് 76 പേർ
മുരിങ്ങൂർ: ക്വാറന്റൈനിൽ കഴിയുന്നവർ മുറിക്ക് പുറത്തിറങ്ങിയതോടെ മൈക്കിലൂടെ ബോധവത്കരണം നടത്തി പോലീസ്. മുരിങ്ങൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന ചിലരാണ് മുറികൾക്കു പുറത്തിറങ്ങിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊരട്ടി സിഐ ബി.കെ. അരുണിന്റെയും, എസ്ഐ സി.ഒ.ജോഷിയുടെയും നേതൃത്വത്തിൽ മൈക്കിലൂടെ ബോധവത്കരണം നടത്തി. നിരീക്ഷണത്തിൽ കഴിയുന്നവരാരും തന്നെ മുറികൾക്ക് പുറത്ത് ഇറങ്ങരുതെന്നും അത്യാവശ്യകാര്യങ്ങൾക്ക് സന്നദ്ധത പ്രവർത്തകരുമായി ഫോണിൽ ബന്ധപ്പെടണമെന്നുമായിരുന്നു നിർദ്ദേശം. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. നിലവിൽ മുരിങ്ങൂരിലെ ക്വാറന്റൈയിനിൽ കഴിയുന്നവരുടെ എണ്ണം 76 ആയി. മുരിങ്ങൂർ ഡിവൈൻ ഇംഗ്ലിഷ് ക്യാന്പസിലെ നിരീക്ഷണ കേന്ദ്രത്തിന്റെ തുടക്കത്തിൽ ജില്ലയിലെ 25 പേരെയാണ് പാർപ്പിച്ചിരുന്നത്. പുതുതായി 51 പേരെ കൂടി കേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവർക്കുള്ള ഭക്ഷണത്തിന്റെയും മറ്റും ചുമതല മേലൂർ പഞ്ചായത്തിനെയാണ് ഏല്പിച്ചിരിക്കുന്നത്. ഭക്ഷണത്തിനായുള്ള പുതിയ അടുക്കളയും ആരംഭിച്ചിട്ടുണ്ട്. നീരിക്ഷണത്തിലുള്ളവരെ സഹായിക്കുന്നതിനു നിലവിലുള്ള മൂന്ന് സന്നദ്ധ പ്രവർത്തകർക്ക്…
Read Moreഗള്‍ഫില്‍ രണ്ട് കുന്നംകുളം സ്വദേശികള്‍ കോവിഡ് ബാധിച്ച് മരിച്ചു
സ്വന്തം ലേഖകന്‍ തൃശൂര്‍: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കുന്നംകുളം സ്വദേശികള്‍ മരിച്ചു. കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശി പുത്തന്‍കുളങ്ങര കൊച്ചുണ്ണി മകന് അശോക് കുമാര്‍ (53), കുന്നംകുളം കടവല്ലൂര്‍ പട്ടിയാമ്പുള്ളി ബാലന് ഭാസി(60) എന്നിവരാണ് മരിച്ചത്. അശോക് കുമാര്‍ ദുബായിലും ബാലന് ഭാസി ദമാമിലുമാണ് മരിച്ചത്. അശോക് കുമാര്‍ ഏറെ വര്‍ഷങ്ങളായി ദുബായിയില്‍ വര്‍ക് ഷോപ് ജീവനക്കാരനായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അവസാനമായി നാട്ടില്‍ വന്നുപോയത്. ഇത്തവണ നാട്ടിലേക്ക് വരാനിരിക്കുമ്പോഴാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. സംസ്കാരം ദുബായിയില്‍ നടത്തും. ഭാര്യ: വിജിത. മക്കള്‍: ധനഞ്ജയ്, മഹീന്ദ്രന്. കഴിഞ്ഞ 29 വര്‍ഷമായി സൗദിയില്‍ പ്രവാസിയാണ് ബാലന് ഭാസി. ദമാം സ്വീറ്റ്സ് ബേക്കറിയില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ മൂന്നുദിവസമായി ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ബാലന് ഭാസിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Read Moreവിപുലമായ സൗകര്യങ്ങളും മുന്‍കരുതലുകളുമായി തൃശൂർ; ട്രെയിനിലെത്തുന്നവരെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ക്രീന്‍ ചെയ്യും; സ്റ്റേഷനിൽ നിന്ന് കെഎസ്ആർടിസി സർവീസ്
സ്വന്തം ലേഖകന്‍ തൃശൂര്‍: ട്രെയിനുകളില്‍ എത്തുന്നവരെ സ്ക്രീന്‍ ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഏർപ്പെടുത്തി. ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ തൃശൂരിലേക്ക് ആദ്യമെത്തുന്ന ട്രെയിനില്‍ ഇരുനൂറോളം യാത്രക്കാരുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഡോക്ടര്‍മാരടങ്ങുന്ന നാലു സംഘമായിരിക്കും ഇവരെ സ്ക്രീന്‍ ചെയ്യുക. രീരത്തില്‍ സ്പര്‍ശിക്കാതെ ശരീരോഷ്മാവ് അളക്കുകയാണ് ഇവര്‍ ചെയ്യുക. പനിയില്ലെങ്കില്‍ യാത്രക്കാരെ വീടുകളിലേക്ക് പോകാന്‍ അനുവദിക്കും. അതേസമയം കോവിഡ്19 ജാഗ്രതാ പോര്‍ട്ടലില്‍ പാസിന് അപേക്ഷിക്കാതെ വരുന്ന ട്രെയിന്‍ യാത്രക്കാര്‍ 14 ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ പോകേണ്ടിവരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി ഉത്തരവിറങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ ടിക്കറ്റ് എടുക്കുന്നവര്‍ പാസിനുവേണ്ടി ‘കോവിഡ്19 ജാഗ്രത’ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. മറ്റു മാര്‍ഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കി റെയില്‍മാര്‍ഗം വരുന്നു എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കേണ്ടതാണ്. കേരളത്തിലിറങ്ങുന്ന…
Read Moreഅബുദാബിയിലെ കോവിഡ് വൈറസിന് ജനിതകമാറ്റമുണ്ടോ?
സ്വന്തം ലേഖകൻ തൃശൂർ: മറ്റു രാഷ്ട്രങ്ങളിൽനിന്ന് വ്യത്യസ്തമായി അബുദാബിയടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ പടർന്നുപിടിച്ച കോവിഡ് വൈറസിന് വ്യത്യാസങ്ങൾ എന്തെങ്കിലുമുണ്ടോ എന്ന അന്വേഷണത്തിലാണ് വൈദ്യശാസ്ത്ര രംഗം. വൈറസിന് ജനിതകമാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. അബുദാബിയിലും ഗൾഫിലും മരണനിരക്ക് വർധിക്കുന്നത് വൈറസിന്റെ തീവ്രത കൊണ്ടാണോ അതോ ചികിത്സാപോരായ്മ കൊണ്ടാണോ എന്ന് വ്യക്തമല്ല. അതുകൊണ്ടുതന്നെ ഗൾഫിൽ നിന്നു വന്നവരിൽ കാണുന്ന കോവിഡ് വൈറസിനെ കൂടുതൽ വിശദമായി, സസൂക്ഷ്മം പരിശോധിക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഗൾഫിൽനിന്നു തിരിച്ചെത്തിയ പ്രവാസികൾക്കാണ് ഇപ്പോൾ തൃശൂരിൽ കോവിഡ് പോസിറ്റീവായിരിക്കുന്നത്. ഗൾഫിൽ നടത്തിയ പരിശോധനയിൽ ഇവർക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലത്രെ. തിരിച്ചെത്തുന്പോൾ നെഗറ്റീവ് ആയിരിക്കുകയും പിന്നീട് പോസിറ്റീവ് ആകുകയും ചെയ്യുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വിദേശരാജ്യങ്ങളിലെ പരിശോധനകളുടെ കൃത്യതയെയാണ് ഇത് ചോദ്യം ചെയ്യുന്നത്. വൈറസ് ശരീരത്തിൽ കയറി ഏഴു ദിവസത്തിന് ശേഷമെ പരിശോധനയിൽ കാണാനാകൂവെന്ന സാങ്കേതികത്വം പറഞ്ഞ് വിദേശ പരിശോധകർക്ക് കൈകഴുകാമെങ്കിലും കേരളം…
Read More