ഹൈടെക് ചാരായം വാറ്റ്! ഒടുവില്‍ ഷാജി കുടുങ്ങി; ഈ രീതി പഠിച്ചത് കോട്ടയത്ത് ടൈല്‍സ് പണിക്കായി എത്തിയപ്പോള്‍…

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഐ​സ്ബ്ലോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് പു​തി​യ രീ​തി​യി​ൽ ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ യു​വാ​വ് പി​ടി​യി​ൽ. തി​രൂ​ർ ആ​ലും​കു​ന്ന് വേ​ള​ശേ​രി വീ​ട്ടി​ൽ ഷാ​ജി​യാ​ണ് പി​ടി​യി​ലാ​യ​ത്.

തൃ​ശൂ​ർ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീഷ​ണ​ർ വി.​എ. സ​ലീ​മി​നു ല​ഭി​ച്ച ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി. ​ജി​ജു ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.

ആ​ളൊ​ഴി​ഞ്ഞ റ​ബ​ർതോ​ട്ട​ത്തി​ന​രി​കെ കു​റ്റി​ക്കാ​ടു​ക​ൾ​ക്കി​ട​യി​ലായി​രു​ന്നു ചാ​രാ​യം വാ​റ്റ്. ഇ​വി​ടെ നി​ന്ന് 22.400 ലി​റ്റ​ർ ചാ​രാ​യ​വും 100 ലി​റ്റ​ർ വാ​ഷും പി​ടി​കൂ​ടി.

ചാ​രാ​യം വാ​റ്റു​ന്പോ​ൾ ഇ​ട​യ്ക്കി​ടെ വെ​ള്ളം മാ​റ്റു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് ഐ​സ് ബ്ലോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. കോ​ട്ട​യ​ത്തു ടൈ​ൽ​സ് വ​ർ​ക്കു​ക​ൾ ചെ​യ്തുകൊ​ണ്ടി​രു​ന്ന പ്ര​തി അ​വി​ടെവ​ച്ചാ​ണ് ഈ ​രീ​തി പ​ഠി​ച്ച​തെ​ന്നു പ​റ​യു​ന്നു.

പ്രിവ​ന്‍റി​വ് ഓ​ഫീ​സ​ർ​മാ​രാ​യ ജീ​ൻ സൈ​മ​ണ്‍, ടി.​എ​സ്. സു​രേ​ഷ് കു​മാ​ർ, സി.​എ. സു​രേ​ഷ്, ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​വി. രാ​ജേ​ഷ്, ഡി​ക്സ​ണ്‍, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​കെ. സെ​ൽ​വി, ടി.​സി. അ​നീ​ഷ് എ​ന്നി​വ​രും എ​ക്സൈ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment