തൃശൂര്‍: വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിക്കെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍.പ്രതാപന് എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറിനും സഹമന്ത്രി വി. മുരളീധരനും കത്തയച്ചു. ഇന്ത്യ അന്താരാഷ്ട്ര ടെര്‍മിനലുകള്‍ തുറന്നാല്‍ ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് പല രാജ്യങ്ങളും പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ നാട്ടിലേക്ക് വരണം എന്നാഗ്രഹിക്കുന്ന പ്രവാസികളെ എത്ര ബുദ്ധിമുട്ടിയാണെങ്കിലും കൊണ്ടുവരണം. വുഹാനില്‍നിന്ന് വിദ്യാര്‍ഥികള്‍ അടക്കമുള്ള സംഘത്തെ ഇന്ത്യയില്‍ എത്തിച്ചപ്പോള്‍ ചെയ്തതുപോലെ പ്രത്യേക ക്വാറന്റൈന്, ഐസൊലേഷന്‍ സംവിധാനങ്ങള്‍ തയാറാക്കുകയും മറ്റു മുന്‍കരുതലുകള്‍ എടുക്കുകയുമാവാം. പ്രവാസികള്‍ രാജ്യത്തിന് നല്കിയ സംഭാവനകള്‍ക്ക് തിരിച്ചെന്തെങ്കിലും ചെയ്യാനുള്ള സന്ദര്‍ഭമായെങ്കിലും ഇതിനെ കാണണമെന്നും ടി.എന്‍. പ്രതാപന് എംപി കത്തില്‍ സൂചിപ്പിക്കുന്നു. യൂറോപ്പിലും ഏഷ്യയുടെ തെക്കുകിഴക്കന്‍ ഭാഗങ്ങളിലും അമേരിക്കന്‍ വന്‍കരകളിലുമെല്ലാം നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരുണ്ട്. അവിടുത്തെ ഭരണാധികാരികളുമായി നയതന്ത്രപരമായ ഇടപെടലുകള്‍ നടത്താനും കേന്ദ്രസര്‍ക്കാര്‍ മുതിരണമെന്നും ടി.എന്‍. പ്രതാപന് ആവശ്യപ്പെട്ടു.
Read MoreCategory: Thrissur
ആദ്യ ശമ്പളം വാങ്ങി ഉമ്മയുടെ കൈയിൽ എത്തിക്കുംമുമ്പ്; മുളങ്കുന്നത്തുകാവിൽ എഫ്സിഐയില്‍ നിന്നും അരി കയറ്റിവന്ന ലോറിയിൽ ബൈക്കിടിച്ച് നഴ്സിന് ദാരുണ അന്ത്യം
മുളങ്കുന്നത്തുകാവ്: ആദ്യ ശമ്പളം വാങ്ങി മെഡിക്കല്‍ കോളജിലേക്ക് ബൈക്കില്‍ വരികയായിരുന്ന നേഴ്സ് ലോറിയിടിച്ച് മരിച്ചു. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ നേഴ്സായ ചേറ്റുവ തൊട്ടാപ്പ് മാട് ആനാംകടവില്‍ വീട്ടില്‍ അബ്ദുവിന്റെ മകന് ആഷിഫ്(23) ആണ് മരിച്ചത്. തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ പഠനത്തിന് ശേഷം അവിടെ തന്നെ ബോണ്ട് പ്രകാരം ജോലി ചെയ്തു വരുന്നതിനിടെ കഴിഞ്ഞ മാസമാണ് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ആരോഗ്യവകുപ്പിന്റെ ആര്‍എസ്ബിവൈയില്‍ ജോലി ലഭിച്ചത്. അവിടെനിന്ന് ഒരു മാസത്തെ ശമ്പളം വാങ്ങി മെഡിക്കല്‍ കോളേജിലെ ക്വാര്‍ട്ടേഴ്സിലേക്ക് വരുമ്പോള്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വെളപ്പായ പാടം കഴിഞ്ഞുള്ള കയറ്റത്ത് വെച്ചായിരുന്നു അപകടം. മുളങ്കുന്നത്തുകാവ് എഫ്സിഐയില്‍ നിന്നും അരി കയറ്റി വന്നിരുന്ന ലോറിയാണ് ബൈക്കിലിടിച്ചത്. അപകടസ്ഥലത്തു വച്ചുതന്നെ മരണം സംഭവിച്ചു. പോലീസെത്തിയാണ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയത്. ആഷിഫിനന്റെ അമ്മ ഷമീറ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് പ്രിന്സിപ്പൽ് ഓഫീസിലെ ജീവനക്കാരിയാണ്. ഗവ.നേഴ്സിംഗ്…
Read Moreകോവിഡ് 19: ആശ്വാസം, പുതിയ പോസറ്റീവ് കേസുകളില്ല; തൃശൂരിൽ ജില്ലയില്‍ 15193 പേര് നിരീക്ഷണത്തില്‍
തൃശൂര്‍: പുതിയ പോസിറ്റീവ് കേസുളൊന്നും ജില്ലയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തില്ലെന്നതിനു പുറമെ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ പരിശോധനാ ഫലം നെഗറ്റീവായതും കോവിഡ് ഭീതിയില്‍ കഴിയുന്ന തൃശൂരിന് ആശ്വാസം പകര്‍ന്നു. ചികിത്സയില്‍ കഴിയുന്നവരുടെ തുടര്‍ച്ചയായ രണ്ടാം ഫലവും നെഗറ്റീവായാല്‍ മാത്രമേ ഇവരെ രോഗമുക്തരായി കണക്കാക്കി ഡിസ്ചാര്‍ജ് ചെയ്യുകയുള്ളു. ജില്ലയില്‍ വീടുകളില്‍ 15,169 പേരും ആശുപത്രികളില്‍ 24 പേരും ഉള്‍പ്പെടെ ആകെ 15,193 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ 46 പേരെ പുതുതായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു. നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറു പേരെ വിടുതല്‍ ചെയ്തു. ഇന്നലെ 17 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 889 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 872 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 17 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 257 ഫോണ്‍കോളുകള്‍ ജില്ലാ കണ്ട്രോള് സെല്ലില്‍ ലഭിച്ചു. 136…
Read Moreഭാരതപ്പുഴയിലെ ജലക്ഷാമം; എംഎൽഎ മുഖ്യമന്ത്രിക്ക് കത്തെഴുതി; മലമ്പുഴ ഡാം തുറക്കാന്‍ നടപടിയായി
തൃശൂര്‍ : വേനല്‍ കടുത്തതോടെ ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ജല ക്ഷാമം അനുഭവപെടുന്നത് കണക്കിലെടുത്ത് മലമ്പുഴ ഡാം തുറന്നുവിടുന്നതിനു നടപടിയായതായി യു. ആര്. പ്രദീപ് എംഎല്‍എ അറിയിച്ചു. കേരളാ വാട്ടര്‍ അഥോറിറ്റിയുടെ പമ്പ് ഹൗസുകള്‍ക്ക് യഥേഷ്ടം വെള്ളം പമ്പ്ചെയ്യുന്നതിനായി ഡാം തുറന്നു വിടുന്നതിനു നടപടി സ്വീകരിക്കണം എന്നു കാണിച്ച് എഎൽഎ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കിയിരുന്നു. ഈ കത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനു വേണ്ടി ജലവിഭവ വകുപ്പു അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദ്ദശിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ മലമ്പുഴ ഡാം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആവശ്യമായ നടപടി സ്വീകരിച്ചു. ചേലക്കര നിയോജകമണ്ഡലത്തിലെ വാട്ടര്‍ അഥോറിറ്റിയുടെ പൈങ്കുളം, തൊഴുപാടം എന്നി പമ്പ് ഹൗസുകള്‍ക്ക് വെള്ളം പമ്പ് ചെയ്യുന്നതിനു ഭാരതപ്പുഴയില്‍ ആവശ്യമായ നീരൊഴുക്കും ജല ലഭ്യതയും ഇല്ലാത്തതിനാല്‍ മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലെ ആയിരകണക്കിന് കുടുംബങ്ങള്‍ ശുദ്ധ ജല ക്ഷാമത്തിന്റെ…
Read Moreമുന്നൂറും കടന്ന് മത്തി, 127ൽ എത്തി കോഴി; ഈസ്റ്ററിനോടനുബന്ധിച്ച് മത്സ്യ, മാംസ മാര്‍ക്കറ്റുകളില്‍ വന്‍ തിരക്ക്; പച്ചക്കറി വിലപഴയപടിതന്നെ…
തൃശൂര്‍: ഈസ്റ്ററിനോടനുബന്ധിച്ച് മല്‍സ്യ, മാംസം മാര്‍ക്കറ്റുകളില്‍ വന്‍ തിരക്ക്. ലോക് ഡൗണ്‍ ആരംഭിച്ചതു മുതല്‍ അടച്ചിട്ടിരുന്ന തൃശൂര്‍ ശക്തന് തമ്പുരാന് നഗറിലെ മല്‍സ്യ മാര്‍ക്കറ്റ് ഇന്നാണ് തുറന്നത്. ബീഫ് കച്ചവട കേന്ദ്രങ്ങളിലും വന്‍ തിരക്കായിരുന്നു. മിക്കയിടത്തും നീണ്ട ക്യൂ തന്നെ പ്രത്യക്ഷപ്പെട്ടു. മല്‍സ്യ മാര്‍ക്കറ്റില്‍ മത്തി പോലുള്ള ചെറിയ മല്‍സ്യങ്ങള്‍ വളരെ കുറവായിരുന്നു. ഏട്ട, ചൂര എന്നീ കടല്മല്സ്യങ്ങളും വാള, പിരാന, കട്ള, ചെമ്മീന്‍ തുടങ്ങിയ വളര്‍ത്തു മല്‍സ്യങ്ങളുമാണ് വിപണിയിലു ണ്ടായിരുന്നത്. മല്‍സ്യത്തിനു വന്‍ വിലയാണ്. മത്തിക്കു കിലോയ്ക്ക് മുന്നൂറു രൂപയായി. മറ്റിനങ്ങളുടെ വില: ഏട്ട -300, വാള -250, വറ്റ -350, ചെമ്മീന്‍ -250, ചൂര -200, ഫിലോപ്പി -140. മല്‍സ്യബന്ധനവും മല്‍സ്യ വിപണിയും ലോക് ഡൗണില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെയാണ് ഒഴിവാക്കിയത്. മല്‍സ്യബന്ധനം പുനരാരംഭിച്ചതോടെ ഇന്നു മുതല്‍ കൂടുതല്‍ മല്‍സ്യം വിപണിയില്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.…
Read Moreതൃശൂർ അരിമ്പൂരിൽ കൊയ്ത്തു തൊഴിലാളികളെ പോലീസ് മര്‍ദിച്ചതായി പരാതി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
സ്വന്തം ലേഖകന്‍ തൃശൂര്‍: തൃശൂര്‍ അരിമ്പൂരില്‍ കൊയ്ത്തു തൊഴിലാളികളെ പോലീസ് അകാരണമായി മര്‍ദിച്ചതായി പരാതി. അരിമ്പൂരിലെ പാടശേഖരങ്ങളില്‍ കൊയ്ത്തിനെത്തിച്ച കൊയ്ത്തുമെതിയന്ത്രങ്ങളുടെ ഡ്രൈവര്‍മാരെയാണ് ഇന്നലെ രാത്രി അരിമ്പൂരില്‍ വച്ച് പോലീസ് മര്‍ദ്ദിച്ചതായി പരാതിയുള്ളത്. പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ഇന്ന് കൊയ്ത്തിനറങ്ങാതെ തൊഴിലാളികള്‍ സമരം നടത്തി. മന്ത്രി എ.സി.മൊയ്തീനും ഗവ. ചീഫ് വിപ് കെ.രാജനുമടക്കമുള്ളവര് സ്ഥലത്തെത്തി ജില്ലയിലെ ഉന്നത പോലീസ് മേധാവികളുടെ സാന്നിധ്യത്തില്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ സമരത്തില്‍നിന്ന് പിന്മാറുകയും കൊയ്ത്തിനിറങ്ങുകയും ചെയ്തു. പാടത്തേക്ക് ബൈക്കില്‍ വരികയായിരുന്ന തൊഴിലാളികളെ പൊലീസ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. കുമരേശന്‍, ശക്തി, വെങ്കിടേഷ് എന്നിവരെയാണ് പോലീസ് മര്‍ദ്ദിച്ചതെന്ന് പറയുന്നു. ഇന്നുരാവിലെ കൊയ്ത്തിനിറങ്ങാതെ തൊഴിലാളികള്‍ സമരം തുടങ്ങിയതോടെ മന്ത്രിയും പോലീസും കളക്ടറുമെല്ലാം അരിമ്പൂരിലെത്തി. ആരോപണവിധേയരായ പോലീസുകാര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാമെന്നും തൊഴിലാളികളുടെ മൊഴി രേഖപ്പെടുത്താമെന്നും മറ്റുമുള്ള മന്ത്രിയുടെയും കളക്ടറുടേയും പോലീസ് മേധാവികളുടേയും ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ്…
Read Moreകോവിഡ് 19; പുതിയ അസുഖബാധിതയും സുഖപ്പെടുന്നു; തൃശൂരിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
സ്വന്തം ലേഖകന്‍ തൃശൂര്‍: ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കോവിഡ് പോസിറ്റീവ് കേസ് ആയ പുതിയ അസുഖബാധിതയും സുഖപ്പെട്ടു വരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും ജില്ല ആരോഗ്യവകുപ്പ് വ്യക്തമാക്കി. നേരത്തെ കോവിഡ് സ്ഥിരീകരിച്ചയാളുടെ മകളെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചത്. ഈ പെണ്‍കുട്ടിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. സ്രവപരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. വീട്ടില്‍ ക്വാറന്റൈനിലായിരുന്ന മറ്റെല്ലാവരുടേയും പരിശോധനാ ഫലം നെഗറ്റീവാണ്. പോസിറ്റീവ് കേസുകളില്ലാതെ ആശ്വാസത്തിന്റെ അഞ്ചാം നാളില്നിന്ന് ആറാം നാളിലേക്ക് കടക്കുന്നതിനിടെയാണ് തൃശൂരില്‍ വീണ്ടും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തത്. അസുഖം മാറി മൂന്നുപേര്‍ ഡിസ്ചാര്ജായതിന്റെ സന്തോഷത്തിനിടെയാണ് ഒരു കേസ് പോസിറ്റീവായത്. വീടുകളില്‍ 15,680 പേരും ആശുപത്രികളില്‍ 36 പേരും ഉള്‍പ്പെടെ ആകെ 15,716 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ 925 പേരെ പുതുതായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു.…
Read Moreപോസിറ്റീവ് കേസുകളില്ലാതെആശ്വാസത്തിന്റെ ആറാം നാളിലേക്ക് തൃശൂർ; മൂന്നുപേരെ ഡിസ്ചാര്‍ജ് ചെയ്യും
സ്വന്തം ലേഖകന്‍ തൃശൂര്‍: പോസിറ്റീവ് കേസുകളില്ലാതെ തൃശൂര്‍ ആശ്വാസത്തിന്റെ ആറാം നാളിലേക്ക് കടക്കുമ്പോള്‍ രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ഇന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജാകും. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്നുപേരാണ് ഇന്ന് വിടുതല്‍ കിട്ടി വീടുകളിലേക്ക് മടങ്ങുന്നത്. വീടുകളില്‍ 14,996 പേരും ആശുപത്രികളില്‍ 37 പേരും ഉള്‍പ്പെടെ ആകെ 15,033 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ 340 പേരെ പുതുതായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു. നിരീക്ഷണ കാലഘട്ടം പൂര്‍ത്തിയാക്കി പട്ടികയില്‍നിന്ന് ഒഴിവാക്കിയത് 28 പേരെയാണ്. അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴു പേരെ വിടുതല്‍ ചെയ്തു. ഇന്നലെ 19 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 844 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 816 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 28 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 187 ഫോണ്‍കോളുകള്‍ ജില്ലാ കണ്ട്രോള് സെല്ലില്‍ ലഭിച്ചു. ഇന്നലെ 202…
Read Moreപൂച്ചയുടെ അറുത്ത് മാറ്റിയ തല അനില്‍ അക്കര എംഎല്‍എയുടെ വീട്ടില്‍;സംഭവത്തിൽ എംഎൽഎയുടെ വിശദീകരണം ഇങ്ങനെ
തൃശൂര്‍: അനില്‍ അക്കര എംഎല്‍എയുടെ തൃശൂര്‍ അടാട്ടുള്ള വീട്ടില്‍ പൂച്ചയുടെ അറുത്ത് മാറ്റിയ തല. വീട്ടിലെ തൊഴുത്തില്‍ പശുക്കള്‍ക്ക് ഭക്ഷണം നല്കുന്ന പാത്രത്തില്‍ നിന്നാണ് പൂച്ചയുടെ തല കണ്ടെത്തിയത്. വീടിന് മുന്പില് പുലര്‍ച്ചെ ഒരാള്‍ നില്‍ക്കുന്നത് കണ്ടതായി അയല്‍വാസികള്‍ പറഞ്ഞതായി എംഎല്‍എ അറിയിച്ചു. ആളുകളെ പേടിപ്പെടുത്താന്‍ ആസൂത്രിതമായി ചെയ്തതാണിതെന്ന് എംഎല്‍എ ആരോപിച്ചു. സംഭവത്തില്‍ പേരാമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreലംഘനങ്ങൾക്കു കുറവില്ല… പോലിസ് സ്റ്റേഷൻ പരിസരത്തു വാഹനങ്ങൾ നിറയുന്നു
കൊടകര: ലോക്ക് ഡൗണ്‍ നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങൾ പോലിസിനു തലവേദനയായി മാറുകയാണ്. പോലിസ് സ്റ്റേഷൻ കോന്പൗണ്ടുകളും പരിസരവും പിടിച്ചെടുത്ത വാഹനങ്ങൾ കൊണ്ട് നിറഞ്ഞു. കൊടകര പൊലീസ് സ്റ്റേഷൻ കോന്പൗണ്ടിൽ നൂറിലേറെ വാഹനങ്ങളാണു ലോക്ക് ഡൗൺ നിർദേശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു സൂക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇതേവരെ 113 കേസുകൾ രജിസ്റ്റർ ചെയ്തു. പിടികൂടിയവയിൽ ഏറെയും ബൈക്കുകളാണ്. നാലു കാറുകളും ഒരു ഓട്ടോറിക്ഷയും അടക്കം നൂറിലധികം വാഹനങ്ങളാണ് ഇവിടെ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളത്. വെള്ളിക്കുളങ്ങര സ്റ്റേഷൻ പരിധിയിലും ഇതു തന്നെയാണ് സ്ഥിതി. 90 ഓളം വാഹനങ്ങൾ പിടികൂടിയതിൽ രണ്ടു ഓട്ടോറിക്ഷകളൊഴികെ ബാക്കിയെല്ലാം ഇരുചക്ര വാഹനങ്ങളാണ്. ലോക്ക് ഡൗണ്‍ നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറങ്ങിയതിനു 85 പേർക്കെതിരെയാണ് ഇവിടെ കേസെടുത്തത്. ആളൂർ സ്റ്റേഷനിൽ 80 ഓളം വാഹനങ്ങളാണ് ഇത്തരത്തിൽ കസ്റ്റഡിയിലുള്ളത്.
Read More