ഗതാഗത നിയന്ത്രണത്തിലെ ട്രയൽ റൺ; കുതിരാനെ കുരുക്കി വാഹനങ്ങളുടെ നീണ്ട നിര

വടക്ക​ഞ്ചേ​രി: പ​വ​ർ​ഗ്രി​ഡ് കോ​ർ​പ​റേ​ഷ​ന്‍റെ ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി​ലൈ​ൻ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ന​ട​പ്പി​ലാ​ക്കി​യ കു​തി​രാ​നി​ൽ വാ​ഹ​ന​ക്കു​രു​ക്കും. വ​ണ്‍​വേ ആ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ വി​ടു​ന്ന​ത്. പ​ല വാ​ഹ​ന​ങ്ങ​ളും പ​തി​ന​ഞ്ചോ ഇ​രു​പ​തോ മി​നി​റ്റു നേ​രം ഉൗ​ഴം​കാ​ത്തു കി​ട​ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ട്. ബ​സു​ക​ളും കാ​റു​ക​ളും ഉ​ൾ​പ്പെ​ടെ എ​ല്ലാ ചെ​റി​യ വാ​ഹ​ന​ങ്ങ​ളും കു​തി​രാ​ൻ ക്ഷേ​ത്രം​വ​ഴി ത​ന്നെ​യാ​ണ് വി​ടു​ന്ന​ത്. പാ​ല​ക്കാ​ടു​നി​ന്നും തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ ഇ​ട​തു തു​ര​ങ്ക​പ്പാ​ത​യി​ലൂ​ടെ ക​ട​ത്തി​വി​ട്ട​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു രാ​വി​ലെ കു​റ​ച്ചു മ​ണി​ക്കൂ​റു​ക​ൾ തു​ര​ങ്ക​പ്പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​വും നി​ർ​ത്തി​വ​ച്ചു. കു​തി​രാ​നി​ൽ വ​ൻ​സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ളോ​ടെ​യാ​ണ് പ​വ​ർ​ഗ്രി​ഡ് കോ​ർ​പ​റേ​ഷ​ൻ​റെ ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി​ലൈ​ൻ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി, മാ​ർ​ച്ചി​ൽ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി വാ​ഹ​ന​നി​യ​ന്ത്ര​ണ​ത്തോ​ടെ കു​തി​രാ​ൻ​കു​ന്നി​ലെ ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി​ലൈ​ൻ സ്ഥാ​പി​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ട്ര​യ​ൽ റ​ണ്ണി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ന​ല​ത്തെ​യും ഇ​ന്ന​ത്തെ​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം.

Read More

ആശങ്കപ്പെടേണ്ടന്ന് പറ‍യുമ്പോഴും ജില്ലയിൽ കൊറോണ നി​രീ​ക്ഷ​ണ​ത്തി​ൽ 56 പേ​ർ; നാ​ലു​പേ​ർ ആ​ശു​പ​ത്രി​യി​ൽ; വിദഗ്ദ്ധ സജ്ജീകരണങ്ങളുമായി മെഡിക്കൽ കോളജ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്പോ​ഴും ജി​ല്ല​യി​ൽ കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. തി​ങ്ക​ളാ​ഴ്ച 35 പേ​രാ​യി​രു​ന്നു തൃ​ശൂ​രി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ ചൊ​വ്വാ​ഴ്ച ഇ​വ​രു​ടെ എ​ണ്ണം 56 ആ​യി. ഇ​തി​ൽ നാ​ലു​പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലും ബാ​ക്കി 52 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഇ​ന്ന​ലെ 38 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ആ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​ല്ല. കോ​ഴി​ക്കോ​ട് 115 പേ​രും എ​റ​ണാ​കു​ള​ത്ത് 96 പേ​രും മ​ല​പ്പു​റ​ത്ത് 68 പേ​രും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. സം​സ്ഥാ​ന​ത്ത് ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്ന ഏ​ഴി​ൽ നാ​ലു​പേ​രും തൃ​ശൂ​രി​ലാ​ണ്. എ​റ​ണാ​കു​ള​ത്ത് ര​ണ്ടു​പേ​രും മ​ല​പ്പു​റ​ത്ത് ഒ​രാ​ളും ചി​കി​ത്സ​യി​ലു​ണ്ട്. കൊ​റോ​ണ ചി​കി​ത്സ​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജ് റെ​ഡി മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ ചി​കി​ത്സ​ക്കാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി. ആ​ശു​പ​ത്രി​യു​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ മു​ക​ൾ​നി​ല​യി​ൽ പ്ര​ത്യേ​ക ഐ​സൊ​ലേ​ഷ​ൻ…

Read More

വി​വാ​ഹം നാ​ളെ​യാ​ണ്! വ​യോ​ജ​നങ്ങ​ളാ​യ മാ​താ​പി​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹം തേ​ടി പ​ക​ൽ​വീ​ട്ടി​ൽ പ്ര​തി​ശ്രു​ത വ​ധു​വും വ​ര​നും

മേ​ലൂ​ർ:​വ​യോ​ജ​ങ്ങ​ളാ​യ മാ​താ​പി​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹം തേ​ടി പ​ക​ൽ​വീ​ട്ടി​ൽ പ്ര​തി​ശ്രു​ത​വ​ധു​വും​വ​ര​നുമെ​ത്തി.​ പാ​ല​ശേ​രി കി​ഴ​ക്കേ​പു​റ​ത്ത്കു​ടി വീ​ട്ടി​ൽ കെ.​പി.​ റോ​യി​യു​ടെ​യും രാ​ഖി​യു​ടെ​യും മ​ക​ൾ അ​വ​നി​യു​ടെ​യും പ​ത്ത​നം​തി​ട്ട ത​ല​ചി​റ സ​ൻ​ജീ​വ് ഭ​വ​ൻ വീ​ട്ടി​ൽ രാ​ജീ​വ് കു​മാ​റി​ന്‍റെ​യും ശ്രീ​ജ​യു​ടെ​യും മ​ക​ൻ നി​ധി​ൻ രാ​ജി​ന്‍റെയും വി​വാ​ഹം നാ​ളെ​യാ​ണ്.​ വ​ധു​വി​ന് പു​ട​വ കൊ​ടു​ക്ക​ൽ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ശേരി​യി​ലെ വ​ധു ഗൃ​ഹ​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​നു ശേ​ഷം വ​യോ​ജ​ങ്ങ​ളാ​യ മാ​താ​പി​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങാ​ൻ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം പൂ​ലാ​നി​യി​ലെ പ​ക​ൽ​വീ​ട്ടി​ൽ എ​ത്തു​ക​യാ​യി​രു​ന്നു ഇ​വ​ർ.​ പി.​കെ.​അ​ശോ​ക​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ആ​ഘോ​ഷ ച​ട​ങ്ങി​ൽ പ​ക​ൽ വീ​ട് അം​ഗ​ങ്ങ​ൾ പൂ​ച്ചെ​ണ്ടുന​ൽ​കി പ്ര​തി​ശ്രു​ത വ​ധു​വി​നെ​യും വ​ര​നെ​യും സ്വീ​ക​രി​ച്ചു.​ പു​ഷ്പ​ഗി​രി ഫാ​ത്തി​മ മാ​ത ഇ​ട​വ​ക വി​കാ​രി ഫാ.​സു​ഭാ​ഷ് മാ​ളി​യേ​ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ക​ൽ വീ​ട്ടി​ൽ നി​ന്നും തെര​ഞ്ഞെ​ടു​ത്ത 18 വ​യോ​ജ​ന​ങ്ങ​ൾ​ക്കും കു​ടാ​തെ പ​ക​ൽ​വീ​ടി​ന്‍റെ കെ​യ​ർ ടെ​യ് ക്ക​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ജി​ത​ക്കും പു​ട​വ ന​ൽ​കി അ​നു​ഗ്ര​ഹം തേ​ടി.​മേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ബാ​ബു,…

Read More

നാട്ടുകാരെ നായയെക്കൊണ്ട് കടിപ്പിക്കൽ വിനോദം ? ചോദിക്കാൻ ചെന്നവരെ വടിവാൾ വീശി ഭീഷണിപ്പെടുത്തി യുവാവും സംഘവും; ഒളരിക്കരയെ വിറപ്പിച്ച സംഘത്തെ കുടുക്കി പോലീസ്

ഒ​ള​രി​ക്ക​ര: നാ​ട്ടു​കാ​രെ വ​ള​ർ​ത്തു​നാ​യ​യെ വി​ട്ട് ക​ടി​പ്പി​ക്ക​ൽ ഹോ​ബി​യാ​ക്കി​യ യു​വാ​വി​നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. ഒ​ള​രി എ​ൽ​ത്തു​രു​ത്ത് ബാ​റി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ത​ടി​മി​ല്ലു​ട​മ​യാ​യ ബി​സി​ന​സു​കാ​ര​നാ​യ യു​വാ​വാ​ണ് ക​ഞ്ചാ​വ് ല​ഹ​രി​യി​ൽ ത​ന്‍റെ ഹോ​ബി​ക്കൊ​ടു​വി​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഏ​റെ സാ​ഹ​സി​ക​മാ​യാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് ല​ഹ​രി​യി​ൽ വ​ള​ർ​ത്തു നാ​യ​യെ വി​ട്ട് നാ​ട്ടു​കാ​രെ ക​ടി​പ്പി​ക്ക​ലാ​യി​രു​ന്നു ഇ​യാ​ളു​ടെ പ​ണി. ബാ​റി​ൽ നി​ന്നും മ​ദ്യ​പി​ച്ചി​റ​ങ്ങു​ന്ന​വ​ർ​ക്കാ​ണ് കൂ​ടു​ത​ലും ക​ടി​യേ​റ്റി​രു​ന്ന​ത്. ചി​ല​ർ ചി​കി​ത്സ തേ​ടു​ക​യും പ​ല​രും കാ​ര്യ​മാ​ക്കാ​തെ പോ​വു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് നാ​ലു​പേ​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഈ ​നാ​യ ക​ടി​ച്ച​ത്. ഇ​തോ​ടെ സ​ഹി​കെ​ട്ട നാ​ട്ടു​കാ​രും വ​ഴി​യാ​ത്രി​ക​രും ഇ​യാ​ളു​ടെ വീ​ടി​നു മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി. ഇ​തു​ക​ണ്ട​പ്പോ​ൾ യു​വാ​വും സ​ഹാ​യി​ക​ളും വ​ടി​വാ​ൾ വീ​ശി​യും ക​ല്ലും കു​പ്പി​യും നാ​ട്ടു​കാ​ർ​ക്ക് നേ​രെ​യെ​റി​ഞ്ഞും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്ത് നാ​ലു​വ​ണ്ടി​ക​ളി​ലാ​യി എ​ത്തി​യ പോ​ലീ​സു​കാ​ർ​ക്കും ആ​ദ്യം ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം…

Read More

പാ​ൽ കൊ​ടു​ക്കു​ന്ന​തു​കൊ​ണ്ട് ര​ണ്ടു കാ​ര്യ​ങ്ങ​ളും ന​ട​ക്കും! അജിത വിജയന്‍ കോര്‍പറേഷനില്‍ എത്തിയിരുന്നത് ദിവസവും രാവിലെ വീടുകളില്‍ പാലെത്തിച്ചശേഷം; പടിയിറങ്ങിയതു പാല്‍ക്കാരി മേയര്‍

തൃ​ശൂ​ർ: മേ​യ​റാ​യി​ട്ടും ദി​വ​സ​വും രാ​വി​ലെ വീ​ടു​ക​ളി​ൽ പാ​ലെ​ത്തി​ച്ച​തി​നു​ശേ​ഷ​മാ​ണ് അ​ജി​ത വി​ജ​യ​ൻ കോ​ർ​പ​റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്ന​ത്. മേ​യ​റാ​കു​ന്ന​തി​നു മു​ന്പും കൗ​ണ്‍​സിലറും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മൊ​ക്കെ ആ​യി​രി​ക്കു​ന്പോ​ഴും ദി​വ​സ​വും ചെ​യ്യു​ന്ന തൊ​ഴി​ൽ ഉ​പേ​ക്ഷി​ക്കാ​ൻ അ​ജി​ത ത​യാ​റാ​യി​രു​ന്നി​ല്ല. മേ​യ​ർസ്ഥാ​ന​വും കൗ​ണ്‍​സി​ലർസ്ഥാ​ന​വു​മൊ​ക്കെ വ​രും,പോ​കും. എ​ന്നാ​ൽ സ്ഥി​ര​മാ​യി ഒ​രു ജോ​ലിചെ​യ്ത് ജീ​വി​ക്കാ​നു​ള്ള പ​ണ​മു​ണ്ടാ​ക്കി​യ​തി​നു​ശേ​ഷം സേ​വ​നപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന സ​ന്തോ​ഷം ഒ​ന്നു വേ​റെത​ന്നെ​യാ​ണെ​ന്ന് അ​ജി​ത പ​റ​യു​ന്നു. ഭ​ർ​ത്താ​വി​ന്‍റെ പേ​രി​ലാ​ണ് മി​ൽ​മ​ പാൽ ഏ​ജ​ൻ​സി. ഭ​ർ​ത്താ​വി​നെ സ​ഹാ​യി​ക്കാ​നാ​ണ് അ​ജി​ത​യും സ്കൂ​ട്ട​റിൽ നേ​രം വെ​ളു​ക്കു​ന്ന​തി​നു​മു​ന്പ് വീ​ടു​ക​ളി​ൽ പാ​ലെ​ത്തി​ക്കു​ന്ന​ത്. പാ​ൽ കൊ​ടു​ക്കു​ന്ന​തു​കൊ​ണ്ട് ര​ണ്ടു കാ​ര്യ​ങ്ങ​ളും ന​ട​ക്കും. എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ വീ​ട്ടു​കാ​ർ​ക്കു നേ​രി​ട്ടുത​ന്നെ പ​റ​യാ​നു​ള്ള ഒ​രു അ​വ​സ​ര​മാ​ണ്. കൂ​ടാ​തെ പു​ല​ർ​ച്ചെ പോ​കു​ന്ന​തി​നാ​ൽ വ​ഴി വി​ള​ക്കു​ക​ൾ ക​ത്തു​ന്നു​ണ്ടോ​യെ​ന്ന് ആ​രും പ​രാ​തി പ​റ​യാ​തെത​ന്നെ ക​ണ്ടെ​ത്താ​നും ക​ഴി​യും. ഒ​ട്ടേ​റെ വി​ക​സ​ന​പ്ര​വൃ​ത്തി​ക​ൾ​ക്കു തു​ട​ക്ക​മി​ടാ​നും പൂ​ർ​ത്തീ​ക​രി​ക്കാ​നും ക​ഴി​ഞ്ഞെ​ന്ന ചാ​രി​താ​ർ​ഥ്യ​ത്തോ​ടെ​യാ​ണ് അ​ധി​കാ​ര​മൊ​ഴി​യു​ന്ന​തെ​ന്ന് അ​ജി​ത​ വി​ജ​യ​ൻ പ​റ​ഞ്ഞു.

Read More

ദേ​ശീ​യ​പാ​ത കോ​ട​തി ജം​ഗ്ഷ​നി​ലെ അടിപ്പാത നിർമാണം സ്തംഭിച്ചത് പ്ര​തി​ഷേധമെന്ന് ബെന്നി ബഹ്നാൻ എം പി

ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത കോ​ട​തി ജം​ഗ്്ഷ​നി​ൽ നി​ർ​മി​ക്കു​ന്ന അ​ടി​പ്പാ​ത നി​ർ​മാ​ണം സ്തം​ഭി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ചാ​ല​ക്കു​ടി​യി​ൽ മു​നി​സി​പ്പ​ൽ ജം​ഗ്്ഷ​നി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട്ട​ധ​ർ​ണ ന​ട​ത്തി. ബെ​ന്നി ബെ​ഹ​ന്നാ​ൻ എം​പി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. 2018ൽ ​മാ​ർ​ച്ചി​ൽ ആ​രം​ഭി​ച്ച പ​ണി ര​ണ്ടു​വ​ർ​ഷ​ക്കാ​ല​മാ​യി സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. എ​സ്റ്റി​മേ​റ്റ് രി​വൈ​സ് ചെ​യ്യാ​ത്ത​താ​ണ് നി​ർ​മാ​ണം സ്തം​ഭി​ക്കാ​ൻ കാ​ര​ണ​മെ​ന്നു ബെ​ന്നി ബെ​ഹ​ന്നാ​ൻ എം​പി പ​റ​ഞ്ഞു. 14 കോ​ടി രൂ​പ​യാ​യി​രു​ന്ന എ​സ്റ്റി​മേ​റ്റ് 24 കോ​ടി രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക​യും ത​ട​സ​ങ്ങ​ൾ നീ​ങ്ങി​യ​താ​യി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി എ​ന്നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നു എം​പി പ​റ​ഞ്ഞു. എ​ട്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണി ആ​രം​ഭി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ട്ടു​ദി​വ​സ​ത്തി​ന​കം പ​ണി ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ആ​രം​ഭി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റി​ൽ ഈ ​വി​ഷ​യം താ​ൻ ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​മെ​ന്നും പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും എം​പി അ​റി​യി​ച്ചു. ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള സി​ഗ്ന​ൽ ജം​ഗ്്ഷ​നി​ൽ മാ​ൻ​ഹോ​ൾ കൂ​ടി നി​ർ​മി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ…

Read More

തൃശൂർ മെഡിക്കൽ കോളജിൽ യു​വ​തി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി; ആ​ക്ഷേ​പം ന്യൂ​റോ​ള​ജി വ​കു​പ്പി​നെ​തി​രെ

തൃ​ശൂ​ർ: ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ യു​വ​തി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. പെ​രി​ഞ്ഞ​നെ ചെ​ട്ടി​പ്പ​റ​ന്പി​ൽ ലെ​നി​ൻ ഭാ​ര്യ ജെ​സി ലെ​നി​നാ​ണ് ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി​ക്കും ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കാ​ലി​ന് ത​ള​ർ​ച്ച ബാ​ധി​ച്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജെ​സി ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ചി​ട്ടും രോ​ഗം ഭേ​ദ​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​യ​ത്. ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലാ​ണ് ജെ​സി ചി​കി​ത്സ തേ​ടി​യ​ത്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പ്ര​ധാ​നി​യാ​ണ് ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ഭ്രാ​ന്താ​ശു​പ​ത്രി​യി​ൽ ചി​കി​ത്സി​ക്കാ​നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​നും പ​റ​ഞ്ഞ​തെ​ന്നും ജെ​സി പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​റ്റൊ​രു ഡോ​ക്ട​ർ ത​ന്‍റെ ഭ​ർ​ത്താ​വി​നോ​ട് വീ​ട്ടി​ൽ വ​ന്നു കാ​ണ​ണ​മെ​ന്ന് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ട​താ​യും ജെ​സി പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഒ​രു കാ​ര​ണ​വ​ശാ​ലും തു​ട​ർ​ചി​കി​ത്സ ഇ​വി​ടെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ ന്യൂ​റോ​ള​ജി വ​കു​പ്പി​ലെ പ്ര​ധാ​നി​ക്കെ​തി​രെ​യും ഡോ​ക്ട​ർ​ക്കെ​തി​രെ​യും ചി​കി​ത്സ നി​ഷേ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജെ​സി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Read More

കൊറോണ വൈറസ്; ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ തൃ​ശൂ​രി​ൽ 35 പേ​രും പാ​ല​ക്കാ​ട് 24 പേ​രും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ലോ​ക​വ്യാ​പ​ക​മാ​യി ഭീ​തി പ​ര​ത്തു​ന്ന കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൃ​ശൂ​രി​ൽ 35 പേ​രും പാ​ല​ക്കാ​ട് 24 പേ​രും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലെ​ത്തി​യ​വ​രാ​ണ​വ​ർ. തൃ​ശൂ​രി​ൽ ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ​വ​രെ 436 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ അ​ഞ്ചു​പേ​ർ ആ​ശു​പ​ത്രി​യി​ലു​മാ​ണ്. മ​റ്റു​ള്ള​വ​രെ​ല്ലാം വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സം​ശ​യ​ല​ക്ഷ​ണ​ങ്ങ​ളു​ള​ള​വ​രു​ടെ സാ​ന്പി​ളു​ക​ളെ​ടു​ത്ത് പൂ​നെ​യി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ട തൃ​ശൂ​രി​ലെ ഉ​ൾ​പ്പെ​ട​യു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​യ്ക്ക് വ​ക​യി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രോ​ട് മി​ണ്ട​രു​തെ​ന്ന് വി​ല​ക്ക് കൊ​റോ​ണ വൈ​റ​സ് സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​ക​രു​തെ​ന്ന് സം​സ്ഥാ​ന​ത്തെ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്ക് ക​ർ​ശ​ന​നി​ർ​ദ്ദേ​ശം. കേ​ര​ള​ത്തി​ലെ മി​ക്ക ജി​ല്ല​ക​ളി​ലും കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ള്ള ഇ​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ങ്കി​ലും കൊ​റോ​ണ വൈ​റ​സ് ബാ​ധ സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​രു​തെ​ന്ന് ഡി​എം​ഒ​മാ​ർ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് രേ​ഖാ​മൂ​ലം നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ…

Read More

ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; മൂന്നിന ആവശ്യങ്ങളുന്നയിച്ച് രണ്ട് ദിവസം നീളുന്ന സമരവുമായി ബാങ്ക് ജീവനക്കാർ

തൃ​ശൂ​ർ: ഈ ​മാ​സം 31, ഫെ​ബ്രു​വ​രി ഒ​ന്ന് തീ​യ​തി​ക​ളി​ലാ​യി ര​ണ്ടു​ദി​വ​സം ന​ട​ത്തു​ന്ന ബാ​ങ്ക് സ​മ​ര​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​ല്ലെ​ന്ന് ഓ​ൾ ഇ​ന്ത്യ നാ​ഷ​ണ​ലൈ​സ്ഡ് ബാ​ങ്ക് ഓ​ഫീ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ക, ബാ​ങ്ക് ല​യ​നം ഒ​ഴി​വാ​ക്കു​ക, പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​ര​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബാ​ങ്ക് ല​യ​നം ബാ​ങ്കു​ക​ളു​ടെ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​ണെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ല​യ​നം മൂ​ലം ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ മ​റ്റെ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പി​ന്നാ​ന്പു​റ​ത്തേ​ക്കു ത​ള്ളി​വി​ടും. ഇ​തു ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജേ​ക്ക​ബ് ടി.​ചി​റ്റേ​ട്ടു​കു​ളം, മാ​ർ​ക്ക് ഏ​ലി​യാ​സ്, വി.​സി.​സാ​ലി​ഹ്, പി.​എം.​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, എ.​ആ​ർ.​രാ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

കു​തി​രാ​നി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; പാ​ല​ക്കാ​ട്ടേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ടും;നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയൊക്കെ

തൃ​ശൂ​ർ: കു​തി​രാ​ൻ ദേ​ശീ​യ​പാ​ത​യി​ൽ ര​ണ്ടു ദി​വ​സ​ത്തേ​ക്ക് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. പ​വ​ർ​ഗ്രി​ഡ് കോ​ർ​പ​റേ​ഷ​ന്‍റെ ഭൂ​ഗ​ർ​ഭ കേ​ബി​ളി​ടു​ന്ന​തി​ന്‍റെ ട്ര​യ​ൽ റ​ൺ ന​ട​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ അ​ഞ്ചു മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു​വ​രെ​യാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്നു​ള​ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ബാ​ധ​മ​ക​മ​ല്ല. എ​റ​ണാ​കു​ളം-​തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് കു​തി​രാ​ൻ വ​ഴി പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് നി​യ​ന്ത്ര​ണം. 12 ട​ണ്ണി​ന് മു​ക​ളി​ലേ​ക്കു​ള്ള ആ​റ് ച​ക്ര​വാ​ഹ​ന​ങ്ങ​ൾ, കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ആം​ബു​ല​ൻ​സ് പോ​ലു​ള​ള അ​ടി​യ​ന്തി​ര വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല. എ​റ​ണാ​കു​ളം, അ​ങ്ക​മാ​ലി ഭാ​ഗ​ത്ത് നി​ന്ന് തൃ​ശൂ​ർ ടൗ​ൺ വ​ഴി കോ​ഴി​ക്കോ​ട്, ഷൊ​ർ​ണൂ​ർ, ഒ​റ്റ​പ്പാ​ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ങ്ങ​ളെ​യും നി​യ​ന്ത്ര​ണം ബാ​ധി​ക്കി​ല്ല.

Read More