ഒടിയനെ തുരത്താൻ മൂന്ന് വകുപ്പുകൾ..! മ​ഞ്ജു വാ​ര്യ​രു​ടെ പ​രാ​തി​യി​ൽ ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രെ പോ​ലീ​സ് കേസ്

തൃ​ശ്ശൂ​ർ: ന​ടി മ​ഞ്ജു വാ​ര്യ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​വി​ധാ​യ​ക​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. തൃ​ശ്ശൂ​ര്‍ ഈ​സ്റ്റ് പോ​ലീ​സാ​ണ് മ​ഞ്ജു​വി​ന്‍റെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. തൃ​ശ്ശൂ​ര്‍ ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് എ​സി​പി സി.​ഡി.​ശ്രീ​നി​വാ​സ​നാ​കും പ​രാ​തി അ​ന്വേ​ഷി​ക്കു​ക. സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ക, ഗൂ​ഢ ഉ​ദ്ദേ​ശ​ത്തോ​ടെ പി​ന്തു​ട​രു​ക തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ അ​നു​സ​രി​ച്ചാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​ന്ന മു​റ​യ്ക്ക് മ​ഞ്ജു​വി​ൽ നി​ന്നും ശ്രീ​കു​മാ​ർ മോ​നോ​നി​ൽ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ക്കും.​ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ ത​ന്നെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​മോ​യെ​ന്ന് ഭ​യ​മു​ണ്ടെ​ന്നു​മാ​ണ് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യെ നേ​രി​ല്‍ ക​ണ്ടു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ മ​ഞ്ജു​വാ​ര്യ​ര്‍ ആ​രോ​പി​ച്ച​ത്. ത​ന്നെ നി​ര​ന്ത​രം അ​പ​മാ​നി​ക്കു​ന്ന ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ ത​നി​ക്കൊ​പ്പ​മു​ള്ള​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും മ​ഞ്ജു പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി താ​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​ന് കൈ​മാ​റി​യ ലെ​റ്റ​ര്‍ ഹെ​ഡും രേ​ഖ​ക​ളും ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ​രാ​തി​യി​ലു​ണ്ട്. മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി…

Read More

പ്ര​ള​യം ത​ള​ർ​ത്തി​യ ക​ല്ലൂ​ർ പ​ള്ളം കോ​ള​നി​ക്ക്  ആ​ശ്വാ​സ​മാ​യി സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം; ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​ത് ഒ​ന്ന​ര വ​ർ​ഷ​ത്തെ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ

പു​തു​ക്കാ​ട്: പ്ര​ള​യം ത​ക​ർ​ത്ത തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലൂ​ർ പ​ള്ളം കോ​ള​നി നി​വാ​സി​ക​ൾ​ക്ക് ഒ​ന്ന​ര വ​ർ​ഷ​ത്തി​ന് ശേ​ഷം സ​ർ​ക്കാ​രി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി. കോ​ള​നി​യി​ലെ 20 പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്കും പൊ​തു​വി​ഭാ​ഗ​ത്തി​ലെ എ​ട്ട് കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​ണ് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ക. വീ​ട് താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യ നാ​ല് കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​ന്നേ​ക്കാ​ൽ ല​ക്ഷം രൂ​പ​വീ​തം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 30 ശ​ത​മാ​നം​വ​രെ ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക് 60,000 രൂ​പ വീ​ത​വും 15 ശ​ത​മാ​നം വ​രെ ത​ക​രാ​റു​ണ്ടാ​യ​വ​ർ​ക്ക് 10,000 രൂ​പ വീ​ത​വും സ​ർ​ക്കാ​ർ ന​ൽ​കും. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ മ​ണ​ലി​പ്പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​ള്ളം കോ​ള​നി വെ​ള്ള​ത്തി​ലാ​യ​ത്. അ​ന്ന് 15 വീ​ടു​ക​ൾ താ​മ​സ യോ​ഗ്യ​മ​ല്ലാ​താ​യി​രു​ന്നു. നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​യി. ധ​ന​സ​ഹാ​യം ല​ഭി​ക്കാ​ൻ വൈ​കി​യ​തോ​ടെ കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ർ ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ സ്വ​യം ചെ​യ്ത​ത് ന​ഷ്ട​പ​രി​ഹാ​ര തു​ക കു​റ​ഞ്ഞു പോ​കാ​ൻ കാ​ര​ണ​മാ​യെ​ന്ന് പ​റ​യു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഒ​രു​വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. താ​മ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വീ​ടു​ക​ളെ​ക്കു​റി​ച്ച് പ​ട്ടി​ക​ജാ​തി…

Read More

‘മരട് ‘ ഇഫക്ട് തൃശൂരിലേക്കും; അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ  പ​ട്ടി​ക ത​യ്യാ​റാ​ക്കു​ന്ന

തൃ​ശൂ​ർ: മ​ര​ട് ഇ​ഫ​ക്ട് തൃ​ശൂ​രി​ലേ​ക്കും. തൃ​ശൂ​ർ ജി​ല്ല​യി​ൽ തീ​ര​ദേ​ശ​പ​രി​പാ​ല​ന നി​യ​മ ലം​ഘ​നം ന​ട​ന്നി​ട്ടു​ള്ള എ​ല്ലാ നി​ർ​മ്മാ​ണ​പ്ര​വൃ​ത്തി​ക​ളു​ടെ​യും പ​ട്ടി​ക ത​യ്യാ​റാ​ക്കു​ന്നു. അ​ന​ധി​കൃ​ത നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ആ​ദ്യ പ​ട്ടി​ക ഈ ​മാ​സം 31 ന് ​സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും. സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ഈ ​ന​ട​പ​ടി. ജി​ല്ലാ​ത​ല​ത്തി​ൽ രൂ​പീ​ക​രി​ച്ച തീ​ര​ദേ​ശ ജി​ല്ലാ​ത​ല ക​മ്മി​റ്റി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ബാ​ധ​ക​മാ​യ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ ത​യ്യാ​റാ​ക്കു​ന്ന ലി​സ്റ്റ് പ്ര​കാ​ര​മാ​ണ് ആ​ദ്യ​ത്തെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ക​ല​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ രാ​വി​ലെ ന​ട​ക്കു​ന്ന തീ​ര​ദേ​ശ​പ​രി​പാ​ല​ന ജി​ല്ലാ​ത​ല ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളോ​ട് മു​ഴു​വ​ൻ പ​ട്ടി​ക​യും ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ പ​ട്ടി​ക സ​മ​ർ​പ്പി​ച്ച​തി​ന് ശേ​ഷം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടു കൂ​ടി ര​ണ്ടാ​മ​ത്തെ റി​പ്പോ​ർ​ട്ടും ഡി​സം​ബ​ർ 20ന് ​മൂ​ന്നാ​മ​ത്തെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടും സ​ർ​ക്കാ​രി​ലേ​ക്ക് സ​മ​ർ​പ്പി​ക്കും. സു​പ്രീം കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് സി.​ആ​ർ.​ഇ​സെ​ഡ് നോ​ട്ടി​ഫി​ക്കേ​ഷ​ന്‍റെ ലം​ഘ​നം…

Read More

കു​തി​രാ​ൻ ടാ​റിം​ഗ് മ​ഴ മാ​റി​യാൽ ഉ​ട​ൻ; ടി.​എ​ൻ. പ്ര​താ​പ​ൻ എം​പിക്കു നാഷണൽ ഹൈവേ അഥോറിറ്റി ചെ​യ​ർ​മാ​ന്‍റെ ഉറപ്പ്

തൃ​ശൂ​ർ: മ​ഴ​മാ​റു​ന്ന മു​റ​യ്ക്കു കു​തി​രാ​നി​ലെ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ നാ​ഗേ​ന്ദ്ര​നാ​ഥ് സി​ൻ​ഹ. കു​തി​രാ​ൻ ദേ​ശീ​യ​പാ​ത​യു​ടെ ശോ​ച്യാ​വ​സ്ഥ ബോ​ധി​പ്പി​ക്കാ​നെ​ത്തി​യ ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി​ക്കാ​ണ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ ഉ​റ​പ്പു ന​ൽ​കി​യ​ത്. കു​തി​രാ​ൻ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ര​ണ്ടു​കോ​ടി എ​ണ്‍​പ​തു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി പു​തി​യ ക​ന്പ​നി​യു​മാ​യി ക​രാ​റി​ലേ​ർ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും നാ​ഗേ​ന്ദ്ര​നാ​ഥ് സി​ൻ​ഹ എം​പി​യെ അ​റി​യി​ച്ചു. ദേ​ശീ​യ​പാ​ത 544ലെ ​മ​ണ്ണു​ത്തി – വ​ട​ക്കാ​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്ത​ണ​മെ​ന്നും, പാ​ർ​ല​മെ​ന്‍റി​ൽ കേ​ന്ദ്ര​മ​ന്ത്രി ന​ൽ​കി​യ ഉ​റ​പ്പ് പാ​ലി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നെ ഡ​ൽ​ഹി​യി​ൽ സ​ന്ദ​ർ​ശി​ച്ച​ത്. ചെ​യ​ർ​മാ​ൻ അ​ടി​യ​ന്ത​ര​മാ​യി കു​തി​രാ​നി​ലെ സ്ഥി​തി​ഗ​തി​ക​ൾ നേ​രി​ട്ടു വി​ല​യി​രു​ത്ത​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു. മ​ഴ മാ​റി​യാ​ലു​ട​ൻ ടാ​റിം​ഗ് തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സും അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച ടാ​റിം​ഗ് തു​ട​ങ്ങി​യെ​ങ്കി​ലും മ​ഴ​മൂ​ലം മാ​റ്റി​വ​യ്ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നു…

Read More

കൊരട്ടി ബൈ​ക്ക് മോ​ഷ​ണം: ഒരാൾകൂടി കസ്റ്റഡിയിൽ; കൂ​ടു​ത​ൽ പേ​ർ കു​ടു​ങ്ങും

ചാ​ല​ക്കു​ടി: ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ മൂ​ന്നു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ക​ന​ക​മ​ല ഇ​രി​ങ്ങാ​ന്പി​ള്ളി അ​ഖി​ൽ (22), കൊ​ന്ന​ക്കു​ഴി കു​ന്നു​മ്മ​ൽ ബാ​ലു (19), മു​നി​പ്പാ​റ തെ​ങ്ങു​വി​ള അ​ജി​ത് (23) എ​ന്നി​വ​രെ​യാ​ണ് ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​ആ​ർ. സ​ന്തോ​ഷും പാ​ർ​ട്ടി​യും ചേ​ർ​ന്ന് അ​റ​സ്റ്റു ചെ​യ്ത​ത്. എ​ലി​ഞ്ഞി​പ്ര സ്വ​ദേ​ശി​യാ​യ ഒ​രു യു​വാ​വി​നെ കൂ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. മോ​ഷ​ണം പോ​യ ഒ​രു ബു​ള്ള​റ്റും പി​ടി​കൂ​ടി. കൊ​ര​ട്ടി തി​രു​നാ​ളി​ന് കൊ​ര​ട്ടി പ​ള്ളി​ക്കു സ​മീ​പ​ത്തു​നി​ന്നും മോ​ഷ​ണം​പോ​യ ഒ​രു ബൈ​ക്ക് ക​ണ്ടെ​ടു​ത്തു. ചാ​ല​ക്കു​ടി മേ​ഖ​ല​യി​ൽ അ​ടു​ത്തി​ടെ ഉ​ണ്ടാ​യ ബൈ​ക്ക് മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം കു​റ​ച്ചു​നാ​ളാ​യി പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​പി. വി​ജ​യ​കു​മാ​ര​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ന​ട​ത്തി​യ പ്ര​ത്യേ​ക രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗി​നി​ട​യി​ലാ​ണ് ഇ​വ​ർ പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്. ചാ​ല​ക്കു​ടി, കൊ​ട​ക​ര മേ​ൽ​പാ​ല​ങ്ങ​ൾ​ക്ക് അ​ടി​യി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന ബൈ​ക്കു​ക​ൾ മോ​ഷ​ണം പോ​കു​ന്ന​ത് ത​ട​യു​വാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​ച്ച​പ്പോ​ഴാ​ണ് പി​ടി​യി​ലാ​യ യു​വാ​ക്ക​ളും…

Read More

കാ​റി​ടി​ച്ച​യാ​ൾ വീട്ടിൽ കിടന്ന് മരിച്ച സംഭവം; പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​തെ തിടുക്കത്തിൽ  സം​സ്ക​രി​ച്ചതിൽ ദുരൂഹത;  നാട്ടുകാരുടെ പരാതിയിൽ  മൃ​ത​ദേ​ഹം ഇ​ന്ന് പു​റ​ത്തെ​ടു​ക്കും

കു​ന്നം​കു​ളം: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യാ​തെ സം​സ്ക​രി​ച്ച സം​ഭ​വ​ത്തി​ൽ മൃ​ത​ദേ​ഹം ഇ​ന്ന് പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യും. ആ​ർ​ഡി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യാ​കും പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​ക. പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്താ​തെ സം​സ്ക​രി​ച്ച​തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് കു​ന്നം​കു​ള​ത്തി​ന​ടു​ത്ത് അ​ടു​പ്പു​ട്ടി​യി​ൽ തൈ​ക്കാ​ട്ടി​ൽ പ​ര​മേ​ശ്വ​ര​നെ (60) കാ​റി​ടി​ച്ച​ത്. അ​ടു​പ്പു​ട്ടി സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ചേ​ർ​ന്ന് ഇ​യാ​ളെ ആ​ദ്യം തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ​ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ൽ സ​ഹാ​യ​ത്തി​ന് നി​ൽ​ക്കാ​ൻ ആ​രും ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​ർ പ​ര​മേ​ശ്വ​ര​നെ അ​ടു​പ്പു​ട്ടി​യി​ലു​ള്ള വീ​ട്ടി​ലേ​ക്കു ത​ന്നെ തി​രി​ച്ചു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​യാ​ൾ വീ​ട്ടി​ൽ വ​ച്ചു മ​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ധി​കം ആ​ളു​ക​ളെ അ​റി​യി​ക്കാ​തെ ഒ​രു​മ​ണി​ക്കൂ​റി​ന​കം മൃ​ത​ദേ​ഹം അ​ടു​പ്പു​ട്ടി​യി​ലെ എ​സ്എ​ൻ​ഡി​പി‌​യു​ടെ ശ്മ​ശാ​ന​ത്തി​ൽ…

Read More

വീടിന്‍റെ ബാത്ത് റൂമിയിൽ കയറി പെ​ട്രോ​ൾ ഒ​ഴി​ച്ച് യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം; ഗുരുതരമായി പെള്ളലേറ്റ യുവാവ് ആശുപത്രിയിൽ

ചി​റ്റൂ​ർ: ദേ​ഹ​ത്തു പെ​ടോ​ളൊ​ഴി​ച്ച് യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ​ശ്ര​മം. പൊ​ള്ള​ലേ​റ്റ് അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ യു​വാ​വി​നെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ട്ട​ഞ്ചേ​രി പ​ടി​ഞ്ഞാ​റേ​ക്കോ​ട് ഗോ​പാ​ല​ന്‍റെ മ​ക​ൻ ര​മേ​ശ് (42ഃ ആ​ണ് ആ​ത്മ​ഹ​ത്യ​ശ്ര​മം ന​ട​ത്തി​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ച​ര​യ്ക്ക് വീ​ടി​ന്‍റെ ബാ​ത്ത് റൂ​മി​ൽ വച്ചാ​ണ് സം​ഭ​വം ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന വീ​ട്ടു​കാ​ർ ര​മേ​ശി​ന്‍റെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് യു​വാ​വി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. യു​വാ​വി​ന് അ​റു​പ​തു ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ൽ പൊ ​ള്ള​ലേ​റ്റി​ട്ടു​ള്ള​താ​യി ഡോ​ക്ട​ർ അ​റി​യി​ച്ചു. പു​തു​ന​ഗ​രം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. യു​വാ​വി​നെ പി​ന്നീ​ട് കൂ​ടു​ത​ൽ ചി​കി​ത്സാ​ർ​ഥം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Read More

കുതിരാൻ കുരുക്ക് ; ന​വം​ബ​ർ ഒ​ന്നു മു​ത​ൽ ബ​സു​ക​ൾ  സ​ർ​വീ​സ് നി​ർ​ത്തി​വയ്ക്കുമെന്ന് ബസ് ഉടമകൾ

വ​ട​ക്ക​ഞ്ചേ​രി: വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​നാ​കാ​ത്ത​വി​ധം കു​തി​രാ​നി​ലും മ​റ്റും റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ കു​തി​രാ​ൻ വ​ഴി​യു​ള്ള തൃ​ശൂ​ർ – പാ​ല​ക്കാ​ട് റൂ​ട്ടി​ലെ മു​ഴു​വ​ൻ ബ​സു​ക​ളും സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന ബ​സു​ട​മ​ക​ളു​ടെ​യും തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ​യും സം​യു​ക്ത യോ​ഗം തീ​രു​മാ​നി​ച്ചു. തൃ​ശൂ​ർ- പാ​ല​ക്കാ​ട്, തൃ​ശൂ​ർ- ഗോ​വി​ന്ദാ​പു​രം, തൃ​ശൂ​ർ-​കൊ​ഴി​ഞ്ഞാ​ന്പാ​റ തു​ട​ങ്ങി​യ റൂ​ട്ടു​ക​ളി​ലെ ഇ​രു​ന്നൂ​റോ​ളം സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്കു സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കു​ന്ന​ത്. നാ​ഷ​ണ​ൽ ഹൈ​വേ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി വ​ട​ക്ക​ഞ്ചേ​രി- മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ല. കു​ഴി​ക​ൾ നി​റ​ഞ്ഞു വാ​ഹ​ന​ങ്ങ​ൾ ഓ​ട്ടം നി​ർ​ത്തു​ന്പോ​ൾ ത​ട്ടി​ക്കൂ​ട്ട് ഓ​ട്ട​യ​ട​യ്ക്ക​ൽ ന​ട​ത്തു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണ് തു​ട​രു​ന്ന​ത്. ഇ​തു വാ​ഹ​ന​ക്കു​രു​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും വാ​ഹ​ന​ങ്ങ​ളു​ടെ കേ​ടു​പാ​ടു​ക​ൾ​ക്കും വ​ഴി​വ യ്ക്കു​ക​യാ​ണ്. ഇ​തു മൂ​ലം വ​ലി​യ ന​ഷ്ട​മാ​ണ് വ​രു​ത്തി വ​യ്ക്കു​ന്ന​ത്. കു​തി​രാ​നി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ളു​ന്ന വാ​ഹ​ന​ക്കു​രു​ക്ക് ഉ​ണ്ടാ​കു​ന്പോ​ൾ ബ​സു​ക​ൾ സൈ​ഡി​ലൂ​ടെ ക​യ​റി​പ്പോ​കും. എ​ന്നാ​ൽ ഇ​തി​നു വ​ലി​യ തു​ക​യാ​ണ് പി​ഴ​യാ​യി…

Read More

ക്രി​സ്മ​സി​നു തൃ​ശൂ​രി​ൽ വ​രു​ന്നൂ, നൈ​റ്റ് ഷോ​പ്പിം​ഗ് കാ​ർ​ണി​വ​ൽ; കൈകോർക്കാൻ വിവിധ സർക്കാർ വകുപ്പുകളും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: തൃ​ശൂ​ർ ന​ഗ​ര​ത്തി​ലും വ​രു​ന്നൂ, നി​ശാ വാ​ണി​ജ്യോ​ത്സ​വം. ക്രി​സ്മ​സ്, ന​വ​വ​ൽ​സ​ര സീ​സ​ണാ​യ ഡി​സം​ബ​ർ 15 മു​ത​ൽ ജ​നു​വ​രി 15 വ​രെ ഒ​രു മാ​സ​മാ​ണ് നൈ​റ്റ് ഷോ​പ്പിം​ഗ് കാ​ർ​ണി​വ​ൽ ഒ​രു​ക്കു​ന്ന​ത്. തൃ​ശൂ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സി​ന്‍റേയും തൃ​ശൂ​രി​ലെ വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന​ക​ളു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് രാ​ത്രി 11 വ​രെയും ക​ട​ക​ൾ തു​റ​ന്നു​വ​ച്ച് വ്യാ​പാ​രം ന​ട​ത്താ​നു​ള്ള പ​ദ്ധ​തി ഒ​രു​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലും ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന വാ​ണി​ജ്യ ക​വാ​ട​ങ്ങ​ളാ​യ കി​ഴ​ക്കേ​കോ​ട്ട, പ​ടി​ഞ്ഞാ​റേ​കോ​ട്ട, പൂ​ങ്കു​ന്നം, ശ​ക്ത​ൻ മാ​ർ​ക്ക​റ്റ്, കൊ​ക്കാ​ലെ, വ​ഞ്ചി​ക്കു​ളം, പാ​ട്ടു​രാ​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ൾ​വ​രെ​യു​മാ​ണ് നൈ​റ്റ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ക​ട​ക​ളും പ​രി​സ​ര​ങ്ങ​ളും കൂ​ടു​ത​ൽ ശു​ചി​യാ​ക്കി​യും അ​ല​ങ്ക​രി​ച്ചും മ​നോ​ഹ​ര​മാ​ക്കും. ദീ​പാ​ല​ങ്കാ​ര​ങ്ങ​ളും ഉ​ണ്ടാ​കും. റോ​ഡു​ക​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ര​വേ​ൽ​ക്കു​ന്ന ക​മാ​ന​ങ്ങ​ൾ ഉ​യ​ർ​ത്തും. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി വി​വി​ധ​യി​നം മ​ത്സ​ര​ങ്ങ​ളും സ​മ്മാ​ന​പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കും. ചി​ത്ര​ര​ച​ന, ക​ഥ, ക​വി​ത, സം​ഗീ​തം, നൃ​ത്തം, ഷൗ​ട്ടൗ​ട്ട് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലും മ​ത്സര​ങ്ങ​ൾ ഒ​രു​ക്കും. റോ​ഡ് ഷോ​യും…

Read More

കനത്തമഴയിൽ വെ​ള്ളപ്പൊക്കം; തൃ​ശൂ​രി​ൽ നി​ന്നു പു​റ​പ്പെ​ട്ട ട്രെ​യി​നു​ക​ൾ പി​ടി​ച്ചി​ട്ടു

തൃ​ശൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ എ​റ​ണാ​കു​ളം ഭാ​ഗ​ത്തെ സ്റ്റേ​ഷ​നും റെ​യി​ൽ​വേ ട്രാ​ക്കും മു​ങ്ങി​യ​തി​നാ​ൽ തൃ​ശൂ​രി​ൽ നി​ന്ന് രാ​വി​ലെ ക​ട​ന്നു പോ​യ ട്രെ​യി​നു​ക​ൾ പ​ല സ്റ്റേ​ഷ​നു​ക​ളി​ലാ​യി പി​ടി​ച്ചി​ട്ടു. രാ​വി​ലെ ആ​റി​ന് ക​ട​ന്നു പോ​യ ഐ​ല​ന്‍റ് എ​ക്സ്പ്ര​സും പി​ന്നീ​ട് വ​ന്ന പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളും പി​ടി​ച്ചി​ട്ടു. കേ​ര​ള എ​ക്സ്പ്ര​സ് ചാ​ല​ക്കു​ടി​യി​ൽ പി​ടി​ച്ചി​ട്ടെ​ങ്കി​ലും എ​റ​ണാ​കു​ളം നോ​ർ​ത്തി​ലൂ​ടെ ക​ട​ത്തി​വി​ടാ​നാ​യി വേ​ഗ​ത കു​റ​ച്ചാ​ണ് ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ള്ളം ക​യ​റി​യ​തി​നാ​ൽ തൃ​ശൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ട്ട ട്രെ​യി​നു​ക​ൾ​ക്ക് ഇ​വി​ടേ​ക്ക് എ​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. മൂ​ന്നു മ​ണി​ക്കൂ​റെ​ങ്കി​ലും ട്രെ​യി​നു​ക​ൾ വൈ​കു​മെ​ന്നാ​ണ് റെ​യി​ൽ​വേ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഗു​രു​വാ​യൂ​ർ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ ചാ​ല​ക്കു​ടി​യി​ലും പു​ന​ലൂ​ർ പാ​സ​ഞ്ച​ർ ആ​ലു​വ​യി​ലു​മാ​ണ് പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്‍റ​ർ​സി​റ്റി എ​റ​ണാ​കു​ളം ടൗ​ണി​ൽ പി​ടി​ച്ചി​ട്ടി​രി​ക്ക​യാ​ണ്. ഈ ​ട്രെ​യി​നു​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് തി​രി​ച്ചു പോ​രു​ന്ന​തി​നാ​യി ഇ​തു​വ​ഴി തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ നി​ർ​ത്തി കൊ​ടു​ക്ക​ണ​മെ​ന്ന് റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Read More