മുളംകുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളേജിനോടുള്ള എൽഡിഎഫ് സർക്കാരിന്റെ അവഗണനയ്ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആരംഭിക്കുന്ന പ്രക്ഷോഭത്തിന് മുന്നോടിയായി മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന ഭീമഹർജിയിലേക്കുള്ള ഒപ്പു ശേഖരണം തുടങ്ങി. ബെന്നി ബഹന്നാൻ എംപി ഒപ്പു ശേഖരണം ഉദ്ഘാടനം ചെയ്തു. രമ്യഹരിദാസ് എംപി, അനിൽ അക്കര എംഎൽഎ, ഡിസിസി വൈസ് പ്രസിഡന്റും മെഡിക്കൽ കോളജ് ഉപസമിതി ചെയർമാനുമായ രാജേന്ദ്രൻ അരങ്ങത്ത്, മുൻ എംഎൽഎ പി.എ.മാധവൻ, മുൻ ഡിസിസി പ്രസിഡന്റ് ഒ.അബ്ദുറഹ്മാൻകുട്ടി, ജനറൽ കണ്‍വീനർ കെ. അജിത്കുമാർ, ജോയിന്റ് കണ്‍വീനർമാരായ ജിജോ കുര്യൻ, ജിമ്മി ചൂണ്ടൽ തുടങ്ങിയവർ പങ്കെടുത്തു. യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ തുടങ്ങി വെച്ച പദ്ധതികളുടെ പൂർത്തീകരണമല്ലാതെ വേറൊരു പദ്ധതിയും തുടങ്ങാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ആശുപത്രി വികസന സമിതി യോഗം ചേരാറില്ലെന്നും ആവശ്യത്തിന ഡോക്ടർമാരും ജീവനക്കാരുമില്ലാത്തത് ആശുപത്രിയുടെ പ്രവർത്തനത്തെ താളം തെറ്റിക്കുകയാണെന്നും കാൻസർ ചികിത്സക്കുള്ള ലീനിയർ…
Read MoreCategory: Thrissur
കാൻ തൃശൂർ പദ്ധതി സർവേ അവസാനഘട്ടത്തിലേക്ക്; തൃശൂരിലെ രോഗികൾ 25,000.. ?
ഋഷി തൃശൂർ: തൃശൂർ ജില്ലയിൽ കാൻസർ രോഗത്തിന്റെ സംശയലക്ഷണങ്ങളോടെ അയ്യായിരത്തിലധികം പേർ. വരന്തരപ്പിള്ളി പഞ്ചായത്തിൽ ആയിരത്തിലധികം പേർക്കാണ് ഇത്തരത്തിൽ സംശയലക്ഷണങ്ങളുള്ളത്. തൃശൂർ ജില്ലയിലെ കാൻസർ ബാധിതരെ കണ്ടെത്താനായി ജില്ല ആരോഗ്യവകുപ്പ് ജില്ലയിലെ മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ നടത്തുന്ന കാൻ തൃശൂർ പദ്ധതിയുടെ ഭാഗമായുള്ള സർവേയിലാണ് കാൻസർ സംശയലക്ഷണമുള്ളവരുടെ എണ്ണം ലഭിച്ചിരിക്കുന്നത്. 35 ലക്ഷത്തിലധികം ജനസംഖ്യയുള്ള തൃശൂരിൽ ഇതിനകം 25 ലക്ഷത്തിലധികം പേരെ സർവേ നടത്തി വിവരങ്ങൾ ശേഖരിച്ചതിലാണ് ഇരുപത്തി അയ്യായിരത്തിലധികം പേർക്ക് കാൻസറിന്റെ സംശയലക്ഷണങ്ങളുള്ളത്.ഇവർക്ക് രോഗമുണ്ടോ എന്ന് സ്ഥിരീകരിക്കാനായുള്ള പരിശോധനകളും സ്ക്രീനിംഗും ഉടൻ ആരംഭിക്കും.ഭവനസന്ദർശനത്തിലൂടെയുള്ള സർവേ വഴി കാൻസറിന്റെ സംശയലക്ഷണങ്ങളുള്ളവരെ കണ്ടെത്തി അതിൽ രോഗമുള്ളവരെ വൈകാതെ തന്നെ ചികിത്സ നൽകാൻ തുടങ്ങുകയെന്നതാണ് കാൻ തൃശൂരിന്റെ ലക്ഷ്യം. ഇപ്പോൾ സംശയലക്ഷണങ്ങളുമായി സ്ഥിരീകരണ പരിശോധനക്കായി എത്തുന്നവരെ പല വിഭാഗങ്ങളായി തിരിച്ചാണ് രോഗസ്ഥിരീകരണം നടത്തുക.വായിൽ കാൻസറുള്ളവരെ കണ്ടെത്താൻ ഡെന്റിസ്റ്റുകളും ഗർഭാശയ…
Read Moreബുള്ളറ്റ് ഓടിച്ച് ടോവിനോയും സൂംബ ചുവടുവച്ച് ജയസൂര്യയും; ആവേശം വിതറി പോലീസ് സ്മൃതി ദിനാഘോഷം
തൃശൂർ: ബുള്ളറ്റോടിച്ച് ടൊവീനോയും സൂംബ ചുവടുവച്ച് ജയസൂര്യയും താരസാന്നിധ്യമായപ്പോൾ പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് സിറ്റി പോലീസ് നടത്തിയ റണ്‍ തൃശൂർ റണ്ണിനു ജനാരവം. പ്രായഭേദമില്ലാതെ ആയിരക്കണക്കിനു പേരാണു റണ്‍ തൃശൂരിൽ പങ്കെടുക്കാനെത്തിയത്. കൂട്ടയോട്ടം ജയസൂര്യ ഫ്ലാഗ് ഓഫ് ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്ര അധ്യക്ഷനായി. വാം അപ്പ് ചെയ്യാനായി സംഘടിപ്പിച്ച സുംബ നൃത്തത്തിൽ സിറ്റി പോലീസ് കമ്മീഷണറോടൊപ്പം ജയസൂര്യയും ചുവടുവച്ചു. സംഗീത സംവിധായകൻ രതീഷ് വേഗയും പങ്കെടുത്തു. ഇതോടനുബന്ധിച്ചു നടന്ന ബുള്ളറ്റ് റാലി നയിച്ചത് സിനിമാതാരം ടൊവീനോ ആണ്. അഞ്ചു കിലോമീറ്റർ ഓട്ടം നഗരം ചുറ്റി തേക്കിൻകാട് മൈതാനിയിൽ സമാപിച്ചു. പത്തു വയസുമുതൽ 94 വയസു വരെയുള്ളവർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു. തുടർന്ന് നടന്ന ഫിറ്റ്നസ് പ്രദർശനത്തിന് സിൻറോമയും സംഘവും നേതൃത്വം നൽകി. പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു പൊതുചടങ്ങും പരിപാടികളും. ഓട്ടമത്സരത്തിൽ വിജയികളായവർക്കു ചടങ്ങിൽ സർട്ടിഫിക്കറ്റും മെഡലും…
Read Moreചതിക്കുഴി! കാണാതാവുന്ന പെണ്‍കുട്ടികളെ കണ്ടെത്താൻ പ്രത്യേക സംഘം
തൃശൂർ: കാണാതാവുന്ന പെണ്‍കുട്ടികളെ കണ്ടെത്താൻ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പ്രത്യേക സംഘം രൂപീകരിച്ചതായി ഡിഐജി സുരേന്ദ്രൻ പറഞ്ഞു. ചതിക്കുഴികളിൽപെട്ടാണ് പല പെണ്‍കുട്ടികളും നാടുവിടുന്നത്. 25നും മുപ്പതിനും ഇടയിൽ പ്രായമുള്ള യുവതികളും കാണാതാവുന്നതു നിത്യസംഭവമായി മാറിയിരിക്കയാണ്. ഇത്തരം സന്ദർഭങ്ങളിൽ ഇവരെ എത്രയും വേഗം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്കാണ് പോലീസ് ശ്രദ്ധകൊടുത്തിരിക്കുന്നത്. എല്ലാ മാസവും ജില്ലാതല സംഘങ്ങൾ നടപടികൾ വിലയിരുത്തും. കുതിരാനിൽ മണ്ണിടിഞ്ഞുവെന്ന വ്യാജവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരേ നിയമ നടപടിയെടുക്കും. ഇതു സംബന്ധിച്ച അന്വേഷണം നടത്തിവരികയാണെന്നും ഡിഐജി പറഞ്ഞു.
Read Moreപാലിയേക്കര ടോളിൽ തർക്കം പതിവായി, പൊറുതിമുട്ടി യാത്രക്കാർ; തർക്കങ്ങൾ ഉടലെടുക്കുന്നത് ജീവനക്കാരുടെ മോശം പെരുമാറ്റത്തെ ചുറ്റിപ്പറ്റി
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ തർക്കം പതിവായതോടെ യാത്രികർ ദുരിതത്തിൽ. ടോൾപ്ലാസ ജീവനക്കാരുടെ മോശം പെരുമാറ്റത്തെ ചുറ്റിപ്പറ്റിയാണ് തർക്കങ്ങൾ ഉടലെടുക്കുന്നത്. ടോൾ തുടങ്ങിയ കാലംമുതൽക്കേ അനിഷ്ടസംഭവങ്ങളുടെ പെരുമഴയാണ്. പ്രശ്നങ്ങൾ തീരുന്നില്ലെന്നു മാത്രമല്ല പുതിയവയ്ക്കു തുടക്കമിടുകയും ചെയ്യുകയാണ് ഓരോ ദിവസവും. ഫാസ്ടാഗ് ട്രാക്കിൽ പോലും തർക്കങ്ങൾ പതിവായിട്ടുണ്ട്. റീഡിംഗ് മെഷീൻ ഉപയോഗിച്ച് നിമിഷങ്ങൾക്കം വാഹനങ്ങൾ കടത്തിവിടാമെങ്കിലും ഇവിടെയും തർക്കങ്ങൾ പതിവാണ്. ഇന്നലെ പുലർച്ചെ രണ്ടിനും ഫാസ് ടാഗ് ട്രാക്കിൽ തർക്കമുണ്ടായി. തൊടുപുഴയിലേക്കു പോകുകയായിരുന്ന സംഘം ഫാസ്ടാഗ് സംവിധാനമുള്ള തങ്ങളുടെ കാർ പാലിയേക്കരയിലെ ഫാസ്ടാഗ് ലെയ്നിലേക്കു കയറ്റി. ഇവരുടെ ഫാസ്ടാഗ് വാലിഡ് ആണെന്നു കാണിച്ചെങ്കിലും ഇവരുടെ മുന്നിലുണ്ടായിരുന്ന വാഹനത്തിന്റെ ഫാസ്ടാഗ് പ്രവർത്തിച്ചില്ല. അതോടെ ഇവർ ലെയ്നിൽ മുന്നോട്ടു പോകാനാകാതെ കുടുങ്ങി. മുന്നിലുണ്ടായിരുന്ന കാറുകാരൻ ഫാസ്ടാഗ് റീഡിംഗ് മെഷീൻ (ഹാൻഡ് സെൻസർ) ഉപയോഗിച്ച് റീഡ് ചെയ്യുവാൻ അഭ്യർത്ഥിച്ചെങ്കിലും ടോൾപ്ലാസയിലെ ജീവനക്കാർ അതിനു…
Read Moreമോഡലിംഗ് രംഗത്ത് അവസരങ്ങൾ വാഗ്ദാനം ചെയ്ത് പീഡനം: രണ്ടുപേർകൂടി അറസ്റ്റിൽ
ചാലക്കുടി: 19 വയസുകാരിയായ വിദ്യാർഥിനിയെ മോഡലിംഗ് രംഗത്ത് അവസരങ്ങൾ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേരെകൂടി തൃശൂർ റൂറൽ ഡിസിആർബി ഡിവൈഎസ്പി പി. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തു. പെരിന്തൽമണ്ണ തിരൂർകാട് സ്വദേശികളായ പൊന്നങ്ങാത്തൊടി വീട്ടിൽ ഷാഫി (27), തോണിക്കര വീട്ടിൽ ഷംസീർ (24) എന്നിവരാണ് അറസ്റ്റിലായത്. എസ്ഐ പി.സി. അനിൽകുമാർ, എഎസ്ഐ ജിനമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയി പൗലോസ്, പി.എം.മൂസ, സി.ഒ. തോമസ്, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, പി.എൻ. ഷീബ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Read Moreടോൾ പ്ലാസക്ക് സമാന്തരമായുള്ള റോഡ് തകർന്നു; നന്നാക്കാത്തത് ടോൾ കന്പനിയെ സഹായിക്കാനെന്ന് ആക്ഷേപം
പുതുക്കാട് : പാലിയേക്കര ടോൾ പ്ലാസയുടെ സമാന്തരപാതയായ മണലി മടവാക്കര റോഡ് തകർന്നു. എറണാകുളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് ടോൾ ഒഴിവാക്കി പോകാനുള്ള റോഡാണ് കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായത്. മണലി പുഴയോരത്തുകൂടി പോകുന്ന രണ്ട് കിലോമീറ്ററിലേറെ ദൂരമുള്ള റോഡ് പലയിടങ്ങളിലും താഴ്ന്ന നിലയിലാണ്. കുഴികളിൽ വെള്ളവും ചെളിയും നിറഞ്ഞ് കാൽനട പോലും ദുഷ്ക്കരമായ അവസ്ഥയിലാണ്. നെൻമണിക്കര പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ് സഞ്ചാരയോഗ്യമാക്കുന്നതിൽ പഞ്ചായത്ത് അനാസ്ഥ തുടരുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. റോഡ് നന്നാക്കാത്തത് ടോൾ കന്പനിയെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഒരു വർഷത്തിലേറെയായി തകർന്നുകിടക്കുന്ന റോഡിന്റെ അറ്റകുറ്റപണികൾ നടത്താനായി നിരവധി തവണ പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച വന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ലക്ഷങ്ങൾ ചിലവ് വരുന്ന പദ്ധതിയായതിനാൽ റോഡ് നിർമ്മാണത്തിന് പഞ്ചായത്തിന് ഫണ്ട് വകയിരുത്താൻ കഴിയാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് പറയുന്നു. പുഴയോരമായതിനാൽ സാധാരണ ടാറിംഗ് നടത്തിയാൽ മാസങ്ങൾക്കുള്ളിൽ…
Read Moreപോലീസ് സ്മൃതിദിനത്തിന് താരനിര; ജയസൂര്യയും ടൊവീനൊയും തൃശൂരിൽ
തൃശൂർ : പോലീസ് സ്മൃതി ദിനത്തിന്റെ ഭാഗമായി തൃശൂർ സിറ്റി പോലീസ് നടത്തുന്ന റണ്‍ തൃശൂർ റണ്‍ സിനിമാതാരം ജയസൂര്യ ഉദ്ഘാടനം ചെയ്യും. 1959 ഇന്ത്യ-ചൈന തർക്കത്തിൽ ലഡാക്ക് അതിർത്തിയിൽ കാണാതായ 10 പോലീസുകാരുടെ സ്മരണാർത്ഥമാണ് പോലീസ് സ്മൃതി ദിനമായി ഒക്ടോബർ 21 ന് രാജ്യമെങ്ങും ആചരിക്കുന്നത്. സ്മൃതി ദിന ഭാഗമായി ഞായറാഴ്ച രാവിലെ ആറിന് സിറ്റിപോലീസ് ഓഫീസ് പരിസരത്തുനിന്നാരംഭിക്കുന്ന അഞ്ച് കിലോമീറ്റർ കൂട്ടയോട്ടം ജയസൂര്യ ഫ്ളാഗ് ഓഫ് ചെയ്യും. ആയിരം പോലീസുകാരും രണ്ടായിരം പൊതുജനങ്ങളും പങ്കെടുക്കും. രാവിലെ 11 ന് പോലീസ് ബുള്ളറ്റ് റാലി സിനിമാതാരം ടൊവിനോ തോമസ് ഫ്ളാഗ് ഓഫ് ചെയ്യും. യൂണിഫോം ധരിച്ച് പോലീസുകാർ മാത്രം പങ്കെടുക്കുന്ന റാലിയിൽ സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്രയും ടൊവീനൊക്കൊപ്പം പങ്കുചേരും. 200 ബുള്ളറ്റിലാണ് യാത്ര. കമ്മീഷണർ ഓഫീസ് പരിസരത്തുനിന്നാരംഭിച്ച് നഗരം ചുറ്റി മണ്ണുത്തി, പാലിയേക്കര…
Read Moreജയിലോ,മൊബൈൽ ഷോപ്പോ…?വിയ്യൂർ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു
വിയ്യൂർ: ഇത് ജയിലോ അതോ മൊബൈൽ ഫോണ്‍ ഷോപ്പോ…..ചോദ്യം വിയ്യൂർ സെൻട്രൽ ജയിലിനെക്കുറിച്ചാണ്. വീണ്ടും വീണ്ടും വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽഫോണുകൾ പിടിച്ചെടുത്തുകൊണ്ടിരിക്കുന്പോൾ ഉയരുന്ന ചോദ്യം ഇതാണ്. മൊബൈൽ ഫോണ്‍ മാത്രമല്ല ഇന്നലെ ജയിലിൽ നിന്ന് പുകയില ഉത്പന്നങ്ങളും ലഹരി വസ്തുക്കളും പിടിച്ചെടുത്തു. ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് മൊബൈൽഫോണുകളും ലഹരി വസ്തുക്കളും കണ്ടെടുത്തത്. ഡി ബ്ളോക്കിൽ നിന്നും അഞ്ചും ബി ബ്ളോക്കിൽ നിന്ന് ഒരു ഫോണുമാണ് കണ്ടെടുത്തത്. മണ്ണിൽ കുഴിച്ചിട്ട നിലയിലായിരുന്നു. മൊബൈൽ ബാറ്ററികളും നിരോധിത ലഹരി വസ്തുവായ് ഹാൻസും, ബീഡികളും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പൂജപ്പുര ജയിലിൽ നടത്തിയ പരിശോധനയിൽ പി.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസിലെ പ്രതിയിൽ നിന്നും കഞ്ചാവ് കണ്ടെടുത്തിരുന്നു.വിയ്യൂർ ജയിലിലെ ബി ബ്ളോക്കിൽ ദീപക് എന്ന തടവുകാരനിൽ നിന്നും വ്യാഴാഴ്ച മൊബൈൽ ഫോണ്‍…
Read Moreരാഷ്ട്രദീപിക വാർത്ത ഫലം കണ്ടു ; ചിരിയുടെ തന്പുരാന്റെ സ്മാരകം മലയാളത്തിന്റെ അക്ഷരത്തറവാടിന്
സ്വന്തം ലേഖകൻ തിരുവില്വാമല: വി.കെ.എൻ സ്മാരകം കേരള സാഹിത്യ അക്കാദമിക്ക് കൈമാറും. വി.കെ.എന്നിന്റെ പ്രതിമ സ്ഥാപിക്കാനും ആർട് ഗാലറിയടക്കമുള്ള പ്രവർത്തനങ്ങൾ സ്മാരകത്തിൽ നടത്താനും അവഗണിക്കപ്പെട്ടു കിടക്കുന്ന സ്മാരകം പൂർണ തോതിൽ പുനരുജ്ജീവിപ്പിക്കാനും യു.ആർ.പ്രദീപ് എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. വി.കെ.എൻ സ്മാരകം അവഗണന നേരിടുന്ന വാർത്ത രാഷ്ട്രദീപിക റിപ്പോർട്ടു ചെയ്തിരുന്നു.തുടർന്നാണ് യു.ആർ.പ്രദീപ് എംഎൽഎ മുൻകയ്യെടുത്ത് സാഹിത്യ അക്കാദമിയുടേയും പഞ്ചായത്തിന്റെയും നാട്ടുകാരുടേയും സംയുക്ത യോഗം വിളിച്ചു ചേർത്തത്. യോഗത്തിൽ വി.കെ.എൻ സ്മാരക സമിതി രൂപീകരിച്ചു. അക്കാദമി പ്രസിഡന്റ് വൈശാഖൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.മണി, ജില്ല പഞ്ചായത്തംഗം ദീപ എസ് നായർ, പി.നാരായണൻകുട്ടി, എൻ.രാംകുമാർ, വി.ആർ.ദാസ്, കെ.ആർ.മനോജ്കുമാർ, കെ.ജയപ്രകാശ് കുമാർ, കെ.പി.ഉമാശങ്കർ, പഞ്ചായത്ത് അസി.സെക്രട്ടറി ദേവരാജൻ എന്നിവർ സംസാരിച്ചു. എം.ആർ.മണി പ്രസിഡന്റായും എൻ.രാംകുമാർ വൈസ് പ്രസിഡന്റായും കെ.ആർ.മനോജ്കുമാർ സെക്രട്ടറിയായും സമിതിയും രൂപീകരിച്ചു.
Read More