അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി; കേന്ദ്രീയ വിദ്യാലയങ്ങൾ ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾക്കും അവധി ബാധകം

കൊച്ചി: അഞ്ച് ജില്ലകളിലെ പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. തൃശൂർ, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് അവധി. ഈ ജില്ലകളിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതും സ്കൂളുകളിൽ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാന്പുകളായി പ്രവർത്തിക്കുന്നതുമാണ് അവധി നൽകാൻ കാരണം. കേന്ദ്രീയ വിദ്യാലയങ്ങൾ ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും. ആരോഗ്യവിദ്യാഭ്യാസ കാര്യാലയം ചൊവ്വാ, ബുധൻ ദിവസങ്ങളിൽ നടത്താനിരുന്ന പാരാമെഡിക്കൽ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Read More

ജ​ല​നി​ര​പ്പ് താ​ഴ്ന്ന് പെ​രി​ങ്ങ​ൽ​ക്കു​ത്ത്; ചാലക്കുടിയിൽ പ്രളയഭീഷണി ഒഴിയുന്നു

ചാലക്കുടി: മ​ഴ കു​റ​ഞ്ഞ​തോ​ടെ ആ​ശ്വാ​സ​മാ​യി പെരി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കും കു​റ​ഞ്ഞു. ജ​ല​നി​ര​പ്പ് താ​ഴ്ന്ന് ഡാ​മി​ന്‍റെ ഏ​ഴ് ക്ര​സ്റ്റ് ഗേ​റ്റു​ക​ളി​ലൂ​ടെ​യും ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്ക് ജ​ലം ഒ​ഴു​കിയി​രു​ന്ന​ത് നി​ല​ച്ചു. നി​ല​വി​ൽ ഡാ​മി​ന്‍റെ നാ​ല് സ്ലൂ​യി​സ് ഗേ​റ്റു​ക​ളി​ൽ ര​ണ്ടെ​ണ്ണ​ത്തി​ലൂ​ടെ മാ​ത്ര​മാ​ണ് ജ​ലം പു​ഴ​യി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റിന് ഡാ​മി​ൽ സം​ഭ​ര​ണ ശേ​ഷി​യു​ടെ 58.6 ശ​ത​മാ​നം മാ​ത്രം ജ​ല​മാ​ണു​ള്ള​ത്. ഡാ​മി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ജ​ല​നി​ര​പ്പ് 418.95 മീ​റ്റ​റാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണു ക്ര​സ്റ്റ് ഗേ​റ്റു​ക​ളി​ലൂ​ടെ​യു​ള്ള ജ​ല​മൊ​ഴു​ക്ക് നി​ല​ച്ച​ത്. ഡാ​മി​ന്‍റെ ഏ​ഴ് ക്ര​സ്റ്റ് ഗേ​റ്റു​ക​ളും ഏ​റ്റ​വും താ​ഴ​ത്തെ നി​ല​യി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ഡാ​മി​ൽ സം​ഭ​രി​ക്ക​പ്പെ​ടാ​തെ അ​തേ അ​ള​വി​ൽ ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്ക് ഒ​ഴു​കി​പ്പോ​കാൻ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി​രു​ന്നു ഇ​ത്. ഡാ​മി​ലേ​ക്ക് വൃ​ഷ്ടി പ്ര​ദേ​ശ​ത്തു നി​ന്നു​ള്ള നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ര​ണ്ടു ദി​വ​സം മു​ന്പ​ത്തെ അ​പേ​ക്ഷി​ച്ച് നാ​ലി​ലൊ​ന്ന് മാ​ത്ര​മാ​ണ് നീ​രൊ​ഴു​ക്ക്. 267.68 ക്യൂ​മെ​ക്സ് ജ​ല​മാ​ണ് ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കെ​ങ്കി​ൽ…

Read More

 കാനം രാജേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കടുത്ത ശ്വാസ തടസത്തെതുടർന്നാണ് ചികിത്‌സതേടിയത്

തൃ​ശൂ​ർ: ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ്വാ​സം ത​ട​സം കൂ​ടി​യ​തി​നാ​ൽ സി​സി​യു​വി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. തൃ​ശൂ​രി​ലെ​ത്തി​യ കാ​നം രാ​ജേ​ന്ദ്ര​നെ ഇ​ന്നു രാ​വി​ലെ​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ, ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് തു​ട​ങ്ങി​യ​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി കാ​നത്തെ സ​ന്ദ​ർ​ശി​ച്ചു.

Read More

മ​ഴ നി​ല​യ്ക്കു​ന്നി​ല്ല; നഗരത്തിൽ തിരക്കൊഴിയുന്നു; ബ​സു​ക​ൾ കു​റ​വ്; കയ്പമംഗലത്ത് ജനപ്രതിനിധികൾ ക്യാന്പുകൾ സന്ദർശിച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഇ​ന്നു​രാ​വി​ലെ ഏ​ഴു​മ​ണി​വ​രെ ഏ​റെ​ക്കു​റെ തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ​യാ​യി​രു​ന്നു തൃ​ശൂ​രി​ൽ. എ​ന്നാ​ൽ അ​തു ക​ഴി​ഞ്ഞ് അ​ൽ​പ​സ​മ​യ​ത്തി​ന​കം മ​ഴ ചാ​റി​ത്തു​ട​ങ്ങി. പി​ന്നെ മ​ഴ പ​തി​യെ​പ്പ​തി​യെ ശ​ക്ത​പ്പെ​ട്ടു. അ​പ്പോ​ഴേ​ക്കും ന​ഗ​ര​ത്തി​നു ചു​റ്റു​മു​ള്ള ഇ​ട​ങ്ങ​ളി​ലെ​ല്ലാം ക​ഴി​ഞ്ഞ പ്ര​ള​യ​ത്തെ ഓ​ർ​മി​പ്പി​ക്കു​മാ​റ് വെ​ള്ളം നി​റ​ഞ്ഞു​ക​ഴി​ഞ്ഞി​രു​ന്നു.പു​ഴ​യ്ക്ക​ൽ പാ​ട​ത്ത് വെ​ള്ളം നി​റ​ഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു. ഒ​രു ഭാ​ഗ​ത്താ​ണ് വെ​ള്ള​ക്കെ​ട്ട് കൂ​ടു​ത​ലാ​യു​ള്ള​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രോ​ട് സൂ​ക്ഷി​ച്ചു പോ​ക​ണ​മെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ടാ​യി​രു​ന്നു. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ ക​ട​ന്നു​വ​ന്നു.പാ​ടം നി​റ​ഞ്ഞ് വെ​ള്ളം റോ​ഡി​ലേ​ക്ക് ക​യ​റി​യി​രു​ന്നു. ചൂ​ണ്ട​ൽ ഭാ​ഗ​ത്തെ​ത്തു​ന്പോ​ഴേ​ക്കും റോ​ഡും പാ​ട​വു​മെ​ല്ലാം ഒ​രു​പോ​ലെ​യാ​യി​രു​ന്നു. മു​ന്നോ​ട്ട് ബൈ​ക്കി​ൽ അ​ധി​കം പോ​കേ​ണ്ടെ​ന്ന് വ​ഴി​യി​ൽ നി​ന്നി​രു​ന്ന​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും മു​ന്ന​റി​യി​പ്പ് ത​ന്നു. വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് പെ​ട്ട​ന്ന് കൂ​ടു​മെ​ന്നും ബൈ​ക്കു​ക​ൾ തെ​ന്നി​പ്പോ​കാ​ൻ ഇ​ട​യു​ണ്ടെ​ന്നു​മാ​യി​രു​ന്നു മു​ന്ന​റി​യി​പ്പ്. അ​തി​നാ​ൽ മു​ന്നോ​ട്ടു​പോ​കാ​നാ​തെ മ​ട​ങ്ങി. തി​രി​ച്ച് വി​യ്യൂ​രി​ലെ​ത്തു​ന്പോ​ൾ പാ​ല​ത്തി​ന് അ​ധി​കം താ​ഴെ​യ​ല്ലാ​തെ വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് പോ​കു​ന്ന​ത് ക​ണ്ടു. മ​ഴ ക​ന​ത്താ​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ പോ​ലെ വി​യ്യൂ​ർ പാ​ലം…

Read More

ഡാ​മു​ക​ൾ നി​റ​യ​ല്ലേ…വെ​ള്ളം പെ​ട്ട​ന്ന് ഉ​യ​രാ​ത്ത​ത് ആ​ശ്വാ​സ​മാ​കു​ന്നു ; ത​ൽ​ക്കാ​ലം ഡാം ​തു​റ​ക്കു​മെ​ന്ന ഭീ​തി വേ​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ 

തൃ​ശൂ​ർ: എ​ല്ലാ​വ​ർ​ഷ​വും ഡാ​മു​ക​ൾ നി​റ​യാ​ൻ കാ​ത്തി​രു​ന്ന​വ​ർ ഇ​പ്പോ​ൾ പേ​ടി​യോ​ടെ​യാ​ണ് ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് എ​ത്ര​യാ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഡാ​മു​ക​ൾ കൂ​ടി നി​റ​ഞ്ഞാ​ൽ വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന​തോ​ടെ മു​ങ്ങി​ചാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് എ​ത്തു​മെ​ന്ന ഭീ​തി​യാ​ണ് പ​ല​ർ​ക്കും. എ​ന്നാ​ൽ ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഡാ​മു​ക​ളൊ​ക്കെ അ​ത്ര​പെ​ട്ട​ന്ന് നി​റ​യി​ല്ലെ​ന്ന​ത് ആ​ശ്വാ​സം ന​ൽ​കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സ​മ​യം ഡാ​മു​ക​ൾ നി​റ​യു​ക​യും മ​ഴ​യോ​ടൊ​പ്പം തു​റ​ന്നു​വി​ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ളെ​ല്ലാം കൈ​വി​ട്ട​ത്. മ​ഴ​വെ​ള്ള​വും ഡാ​മു​ക​ളി​ലെ വെ​ള്ള​വും കൂ​ടി​യെ​ത്തി​യ​തോ​ടെ നി​ല​യി​ല്ലാ​ക​യ​ത്തി​ല​ക​പ്പെ​ട്ട പോ​ലെ​യാ​യി​രു​ന്നു ഒ​ട്ടു മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും. കൂ​ടാ​തെ കൃ​ഷി നാ​ശ​വും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ച​ത്തൊ​ടു​ങ്ങു​ന്ന സം​ഭ​വ​വും എ​ല്ലാ​വ​ർ​ക്കും നോ​ക്കി നി​ൽ​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. മ​ഴ​വെ​ള്ളം മാ​ത്ര​മാ​യാ​ൽ പ​ര​മാ​വ​ധി കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പീ​ച്ചി ഡാ​മി​ൽ മു​ൻ വ​ർ​ഷ​ത്തെ വെ​ള്ള​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ പ​കു​തി വെ​ള്ളം പോ​ലും എ​ത്തി​യി​ട്ടി​ല്ല. മ​ഴ കൂ​ടി​യ​തി​നാ​ൽ നീ​രൊ​ഴു​ക്ക് കൂ​ടു​ന്നു​ണ്ടെ​ങ്കി​ലും ഡാ​മി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി വി​സ്തൃ​ത​മാ​യ​തി​നാ​ൽ ജ​ല​നി​ര​പ്പ് അ​ത്ര​പെ​ട്ട​ന്ന്…

Read More

എൺപത്  വയസുള്ള വൃ​ദ്ധ​യെ പീ​ഡി​പ്പി​ച്ച യുവാവിന് പ​ത്തു​വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും

ഇ​രി​ങ്ങാ​ല​ക്കു​ട: 80 വ​യ​സു​ള്ള മാ​ന​സി​ക​രോ​ഗി​യാ​യ വൃ​ദ്ധ​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പ്ര​തി​യെ പ​ത്തു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കു​ന്ന​തി​നും ഇ​രി​ങ്ങാ​ല​ക്കു​ട അ​ഡീ​ഷ​ണ​ൽ അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് ജ​ഡ്ജ് ജോ​മോ​ൻ ജോ​ണ്‍ ശി​ക്ഷ വി​ധി​ച്ചു. കോ​ട​ശേ​രി വി​ല്ലേ​ജ് നാ​യ​ര​ങ്ങാ​ടി കു​റ്റി​ക്കാ​ട​ൻ ജോ​ജു (35) എ​ന്ന​യാ​ളെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 2013 ജ​നു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​യു​ടെ ബ​ന്ധു​വും മാ​ന​സി​ക​രോ​ഗി​യു​മാ​യ വൃ​ദ്ധ​യെ വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത അ​വ​സ​ര​ത്തി​ൽ പ്ര​തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വൃ​ദ്ധ​യു​ടെ നി​ല​വി​ളി കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി വൃ​ദ്ധ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ദൃ​ക്സാ​ക്ഷി​ക​ളു​ടെ​യും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി​യെ പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം ഒ​രു​വ​ർ​ഷം ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ചാ​ല​ക്കു​ടി എ​സ്ഐ വി.​ടി. ഷാ​ജ​ൻ ആ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Read More

മ​ഴയ്ക്കിടെ മോഷണം! 20,000 രൂ​പ നഷ്ടപ്പെട്ടു; നി​ലം തൊ​ടാ​തെ ഫ​യ​ർ​ഫോ​ഴ്സ്

ചാ​വ​ക്കാ​ട്: തി​രു​വ​ത്രി​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. 20,000 രൂ​പ ന​ഷ്ട​പ്പെ​ട്ടു. തി​രു​വ​ത്ര കു​മാ​ർ യു​പി സ്കൂ​ളി​ന് സ​മീ​പം തേ​ർ​ളി ജ​നാ​ർ​ദ​ന്‍റെ വീ​ട്ടി​ൽ​നി​ന്നു​മാ​ണ് മോ​ഷ​ണം.വീ​ടി​ന്‍റെ പു​റ​ത്തെ മു​റി കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം ക​വ​ർ​ന്നു. വീ​ട്ടു​കാ​ർ അ​ക​ത്തെ മു​റി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്പോ​ഴാ​യി​രു​ന്നു മോ​ഷ​ണം. മ​ഴ​കാ​ര​ണം ശ​ബ്ദം കേ​ട്ടി​ല്ല. രാ​വി​ലെ​യാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. നി​ലം തൊ​ടാ​തെ ഫ​യ​ർ​ഫോ​ഴ്സ് തൃ​ശൂ​ർ: മ​ഴ തു​ട​രു​ന്ന​തോ​ടെ വെ​ള്ളം പൊ​ങ്ങി കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​രെ ര​ക്ഷി​ക്കാ​നും റോ​ഡി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും മ​ര​ങ്ങ​ൾ വീ​ണ​ത് മു​റി​ച്ചു മാ​റ്റു​ന്ന​തി​നു​മാ​യി ഇ​ന്ന​ലെ മു​ത​ൽ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ക​യാ​ണ്. ഏ​ഴ് യൂ​ണി​റ്റു​ക​ളും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​രി​ക​യാ​ണ്. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ​തോ​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ലും റോ​ഡ് ഗ​താ​ഗ​ത​വും വൈ​ദ്യു​തി ബ​ന്ധ​വും നി​ല​ച്ചു. ഒ​രി​ട​ത്തു​നി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്ക് പാ​ഞ്ഞെ​ത്തി​യാ​ണ് റോ​ഡ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​ൻ ഓ​ടു​ന്ന​ത്. എ​ല്ലാ സേ​നാം​ഗ​ങ്ങ​ളും വി​ശ്ര​മ​മി​ല്ലാ​തെ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Read More

ചാലക്കുടി പുഴ കരകവിഞ്ഞു! പുഴയോരത്തെ വീടുകളിൽ വെള്ളം കയറി; ബസ് സർവീസുകൾ നിർത്തി; ജനം ഭീതിയിൽ

ചാ​ല​ക്കു​ടി: പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി. ഇ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പു​ഴ​യോ​ര​ത്തു​ള്ള ആ​ളു​ക​ൾ വീ​ടു​ക​ളി​ൽ നി​ന്നും സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഒ​ഴി​ഞ്ഞു​പോ​കു​ക​യാ​ണ്. വെ​ട്ടു​ക​ട​വ് പ്ര​ദേ​ശ​ത്ത് നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ ചാ​ല​ക്കു​ടി പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി വെ​ട്ടു​ക​ട​വ് പ്ര​ദേ​ശ​ത്തേ​ക്കെ​ത്തി​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് ആ​ളു​ക​ൾ രാ​ത്രി​യോ​ടെ ത​ന്നെ വീ​ടു​ക​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​പോ​യി. വെ​ട്ടു​ക​ട​വ് പാ​ല​ത്തി​ന​ട​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷ​മു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ വ​ന്ന​ടി​ഞ്ഞ മ​ര​ങ്ങ​ൾ ത​ട​സം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. പു​ഴ​യി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ മ​ര​ക്കൂ​ട്ട​ങ്ങ​ൾ പാ​ല​ത്തി​ന​ട​യി​ൽ പൊ​ന്തി​വ​ന്ന​തി​നാ​ൽ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ചാ​ല​ക്കു​ടി സി​ഐ ജെ. ​മാ​ത്യു, ഫ​യ​ർ​ഫോ​ഴ്സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ര​ങ്ങ​ൾ മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ഫ​ല​മാ​യി. വെ​ട്ടു​ക​ട​വ് ഭാ​ഗ​ത്ത് വെ​ള്ള​മു​യ​ർ​ന്ന​ത് കാ​ണാ​ൻ വ​ൻ ജ​ന​ത്തി​ര​ക്കാ​ണ്. ഇ​നി​യും വെ​ള്ളം പു​ഴ​യി​ൽ ഉ​യ​രു​മെ​ന്ന ഭീ​തി​യി​ലാ​ണ് ജ​ന​ങ്ങ​ൾ. ചാ​ല​ക്കു​ടി കൂ​ട​പ്പു​ഴ ഭാ​ഗ​ത്തും, അ​തി​ര​പ്പി​ള്ളി റോ​ഡി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ർ​ക്ക്ഷോ​പ്പ്…

Read More

പ്ര​ള​യം ഭ​യ​ന്ന് ജ​നം പ​ലാ​യ​നം തു​ട​ങ്ങി! പു​ല​ർ​ച്ചെ മൂ​ന്നി​ന് വി​ളി​ച്ചു​ണ​ർ​ത്തി ചാ​ല​ക്കു​ടി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം; പ​ത്തു ബോ​ട്ടു​മാ​യി 25 നീ​ന്ത​ൽ വി​ദ​ഗ്ധ​ർ തൃ​ശൂ​രി​ലെ​ത്തി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പ്ര​ള​യ​ത്തി​ന് സ​മാ​ന​മാ​യ സ്ഥി​തി​യി​ലേ​ക്ക് തൃ​ശൂ​ർ ജി​ല്ല​യി​ൽ മ​ഴ​യും കാ​റ്റും ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പ​ല​യി​ട​ത്തു നി​ന്നും പ​ലാ​യ​നം തു​ട​ങ്ങി. ക​ന​ത്ത മ​ഴ​യും ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തും പ്ര​ള​യ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ൾ. ഇ​ന്ന​ലെ രാ​ത്രി​യും ഇ​ന്നു രാ​വി​ലെ​യും ജി​ല്ല​യി​ൽ മ​ഴ ക​ന​ക്കു​ക​യാ​ണ്.ജി​ല്ല​യി​ലെ ചെ​റു​തും വ​ലു​തു​മാ​യ ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ പ​ല​യി​ട​ത്തും തു​റ​ന്നി​ട്ടു​ണ്ട്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ആ​ള​പാ​യ​ങ്ങ​ൾ എ​വി​ടെ​യും റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടി​ല്ല. പ​റ​ന്പി​ക്കു​ളം ഗ്രൂ​പ്പ് ഡാ​മു​ക​ളി​ലൊ​ന്നാ​യ തൂ​ണ​ക്ക​ട​വ് ഡാ​മി​ൽ നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്കു വെ​ള​ളം കൊ​ണ്ടു​പോ​കു​ന്ന ക​നാ​ൽ ത​ക​ർ​ന്ന​തി​നാ​ൽ തൂ​ണ​ക്ക​ട​വി​ൽ നി​ന്നും പെ​രി​ങ്ങ​ൽ​കു​ത്തി​ലേ​ക്കു വെ​ള്ളം ഒ​ഴു​ക്കി​ത്തു​ട​ങ്ങി. ഏ​ക​ദേ​ശം 400 ക്യൂ​ബി​ക് മീ​റ്റ​ർ വെ​ള്ള​മാ​ണ് പെ​രി​ങ്ങ​ൽ​കു​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഇ​തി​നാ​ൽ ചാ​ല​ക്കു​ടി പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് നി​ല​വി​ലു​ള്ള​തി​ൽ നി​ന്ന് ഒ​ര​ടി​യോ​ളം ഉ​യ​രാ​ൻ ഇ​ട​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ മ​ല​യോ​ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു. തു​ന്പൂ​ർ​മൂ​ഴി, അ​തി​ര​പ്പി​ള്ളി,…

Read More

എ​ട്ടാ​മ​ത്തെ കു​ഞ്ഞും സി​സേ​റി​യ​നി​ലൂ​ടെ; ച​രി​ത്രം പി​റ​ന്ന​തു കു​ഴി​ക്കാ​ട്ടു​ശേ​രി​യി​ൽ

തൃ​​​ശൂ​​​ർ: ര​​​ണ്ടു പ്ര​​​സ​​​വ​​​ശ​​​സ്ത്ര​​​ക്രി​​​യ (സി​​​സേ​​​റി​​​യ​​​ൻ) ക​​​ഴി​​​ഞ്ഞാ​​​ൽ മൂ​​​ന്നാ​​​മ​​​തൊ​​​രു കു​​​ഞ്ഞി​​​നെ​​​ക്കു​​​റി​​​ച്ച് ചി​​​ന്തി​​​ക്കാ​​​ൻ​​​പോ​​​ലും ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന​​​വ​​​രെ ഞെ​​​ട്ടി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ നെ​​​ട്ടൂ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ദ​​​ന്പ​​​തി​​​ക​​​ളും ഡോ. ​​​ഫി​​​ന്‍റോ ഫ്രാ​​​ൻ​​​സീ​​​സും. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ട​​​ര​​​യ്ക്ക് തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി മ​​​റി​​​യം ത്രേ​​​സ്യ ഹോ​​​സ്പി​​​റ്റ​​​ലി​​​ൽ സി​​​സേ​​​റി​​​യ​​​നി​​​ലൂ​​​ടെ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ എ​​​ട്ടാ​​​മ​​​ത്തെ കു​​​ഞ്ഞി​​​നെ പു​​​റ​​​ത്തെ​​​ടു​​​ത്തു. നെ​​​ട്ടൂ​​​ർ പ​​​ള്ളി​​​പ്പ​​​റ​​​ന്പി​​​ൽ മാ​​​ർ​​​ട്ടി​​​ൻ ന്യൂ​​​ന​​​സി​​​നും ലി​​​ന​​​റ്റി​​​നു​​​മാ​​​ണ് പെ​​​ണ്‍​കു​​​ഞ്ഞു പി​​​റ​​​ന്ന​​​ത്. എ​​​ട്ടു പ്ര​​​സ​​​വ​​​വും സി​​​സേ​​​റി​​​യ​​​നാ​​​യി​​​രു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ൽ​​​ത​​​ന്നെ ഇ​​​താ​​​ദ്യ​​​മാ​​​ണ്. മാ​​​ർ​​​ട്ടി​​​ൻ – ലി​​​ന​​​റ്റ് ദന്പതിക ൾക്കു മ​​​ക്ക​​​ളാ​​​യി മൂ​​​ന്നു പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളും അ​​​ഞ്ച് ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളും. മൂ​​​ത്ത​​​വ​​​ൾ ഗ്രേ​​​സ് അ​​​നീ​​​റ്റ പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ്. “ആ​​​ദ്യ നാ​​​ലു പ്ര​​​സ​​​വ​​​ങ്ങ​​​ൾ എ​​​റ​​​ണാ​​​കു​​​ള​​​ത്താ​​​യി​​​രു​​​ന്നു. അ​​​ഞ്ചാ​​​മ​​​ത്തെ കു​​​ഞ്ഞി​​​നെ ഗ​​​ർ​​​ഭം ധ​​​രി​​​ച്ച​​​തോ​​​ടെ ഡോ​​​ക്ട​​​ർ​​​മാ​​​രെ​​​ല്ലാം കൈ​​​യൊ​​​ഴി​​​ഞ്ഞു. അ​​​ങ്ങ​​​നെ​​​യാ​​​ണ് കി​​​ട​​​ങ്ങൂ​​​ർ ലി​​​റ്റി​​​ൽ ലൂ​​​ർ​​​ദ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ. ​​​സി​​​സ്റ്റ​​​ർ മാ​​​ഴ്സ​​​ലി​​​റ്റി​​​ന്‍റെ അ​​​രി​​​കി​​​ലെ​​​ത്തു​​​ന്ന​​​ത്. അ​​​ഞ്ചും ആ​​​റും സി​​​സേ​​​റി​​​യ​​​ൻ അ​​​വി​​​ടെ​​​യാ​​​യി​​​രു​​​ന്നു. ഏ​​​ഴാ​​​മ​​​ത്തെ കു​​​ഞ്ഞി​​​നെ ഗ​​​ർ​​​ഭം ധ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്പോ​​​ഴാ​​​ണ് മാ​​​ഴ്സ​​​ല​​​മ്മ മ​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ങ്ങ​​​നെ​​​യാ​​​ണ്…

Read More