തൃശൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നു. വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. ഇന്നു പുലർച്ചെ രണ്ടരയോടെ വീശിയ അതിശക്തമായ കാറ്റിൽ തൃശൂർ നഗരത്തിലും സമീപപ്രദേശങ്ങളിലും വൻമരങ്ങളടക്കം കടപുഴകി വീണ് ഗതാഗതം തടസപ്പെടുകയും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പുതൂർക്കര, പുല്ലഴി, അയ്യന്തോൾ, പൂങ്കുന്നം എന്നിവിടങ്ങളിൽ മരങ്ങൾ വീണു. ചെറുതും വലുതുമായ മരങ്ങൾ വീടുകളുടെ മുകളിലേക്കും റോഡുകളിലേക്കും വൈദ്യുതി പോസ്റ്റിനു മുകളിലേക്കുമാണ് മറിഞ്ഞു വീണത്. നാശനഷ്ടങ്ങളുണ്ടെങ്കിലും ആളപായങ്ങളില്ല. പൂങ്കുന്നം എ.കെ.ജി.നഗറിൽ വീടിനു മേൽക്കൂരയിലെ ഷീറ്റ് പറന്ന് നൂറ്റന്പതോളം മീറ്ററോളം മാറി മറ്റൊരു വീടിന്റെ ടെറസിലെ വാട്ടർ ടാങ്കിനു മുകളിൽ ചെന്നുവീണ ടാങ്ക് തകർന്നു. മറ്റൊരു വീടിന്റെ ഓടുകൾ പറന്നുപോയി. വീടിനകത്ത് കിടന്നുറങ്ങിയവർ പുറത്തേക്ക് ഇറങ്ങിയോടി. പുതൂർക്കരയിൽ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ വർഷങ്ങൾ പഴക്കമുള്ള ആൽമരം കടപുഴകി വീണ് മതിൽ തകർന്നു. പുതൂർക്കര ദേശീയ വായനശാലയുടെ മേൽക്കൂര കാറ്റിൽ പറന്നുപോയി. അയ്യന്തോൾ-പൂങ്കുന്നം മേഖലയിൽ…
Read MoreCategory: Thrissur
ഗുരുവായൂർ ക്ഷേത്രത്തിൽ നെയ്പായസം ഇനി പേപ്പർ കണ്ടെയ്നറിൽ നൽകില്ല ‘
ഗുരുവായൂർ: ക്ഷേത്രത്തിൽ ഏതാനും മാസം മുന്പ് പുതിയതായി ആരംഭിച്ച പേപ്പർ കണ്ടെയ്നറിലാക്കി നൽകിയിരുന്ന നെയ്പായസം വഴിപാട് നിർത്തലാക്കി. 250 ഗ്രാമിന് 90 രൂപയ്ക്കാണ് കണ്ടെയ്നർ നെയ്പായസം നൽകിയിരുന്നത്. കണ്ടെയ്നറിൽ കൊണ്ടുപോകുന്ന പായസം ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന പരാതികളുയർന്നതോടെയാണ് വഴിപാട് നിർത്തലാക്കാൻ തീരുമാനിച്ചത്. കണ്ടെയ്നറുകൾ പൊട്ടി പായസം പുറത്തേക്കു പോകുന്നതായും പരാതിയുണ്ട്. മഴക്കാലമായതോടെയാണ് പരാതികൾ ഉയർന്നത്. പായസം തയ്റാക്കുന്നതിന് ഒരുകിലോ അരിക്ക് 750 ഗ്രാം നെയ്യാണ് ആദ്യം ഉപയോഗിച്ചിരുന്നത്. പിന്നീടത് ഒരു കിലോക്ക് ഒരു കിലോ നെയ് എന്ന നിലയിൽ ഉപയോഗിച്ചുതുടങ്ങി. ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു പുതിയ വഴിപാട് ആരംഭിച്ചത്. ദൂര സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് ഇത് ഉപകാരമായിരുന്നു. ഇനി മുതൽ നെയ്പായസം വഴിപാട് ശീട്ടാക്കുന്നവർക്ക് മുൻകാലങ്ങളിൽ നൽകിയിരുന്നതു പോലെ നെയ്പായസം നൽകും. അര ലിറ്ററിനു 170 രൂപയാണ് നിരക്ക്. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകളിലോ പാത്രങ്ങളിലോ…
Read Moreപഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ മോഷണം; പതിനായിരം രൂപ നഷ്ടപ്പെട്ടതായി ശിവദാസ്
ആന്പല്ലൂർ: വില്ലേജ് കോർട്ട് റോഡിൽ വനിതാ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ മോഷണം. പതിനായിരം രൂപ നഷ്ടപ്പെട്ടു. ശങ്കരത്ത് ശിവദാസന്റെ വീട്ടിലാണ് മോഷണം നടന്നത്. ശിവദാസന്റെ ഭാര്യ നന്ദിനി അളഗപ്പനഗർ പഞ്ചായത്ത് 17-ാം വാർഡ് അംഗമാണ്. ഇന്നു പുലർച്ചെയായിരിക്കാം മോഷണം നടന്നതെന്ന് വീട്ടുകാർ പറയുന്നു. വീടിന്റെ തുറന്ന് കിടന്നിരുന്ന ജനാലയ്ക്ക് സമീപം മേശയുടെ മുകളിൽ വച്ചിരുന്ന ഡയറിയിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. ജനാലയ്ക്ക് സമീപത്തേയ്ക്ക് മേശ വലിച്ചിട്ട ശേഷമാണ് ഡയറി എടുത്തിട്ടുള്ളത്. പണം എടുത്ത ശേഷം ഡയറി ജനാലയിൽ വച്ചിരുന്നു. മേശയ്ക്ക് മുകളിൽ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം താഴെ വലിച്ചിട്ട നിലയിലാണ്. മേശയ്ക്ക് മുകളിൽ മറ്റൊരു ബാഗിൽ ഉണ്ടായിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ല. ശിവദാസന്റെ മകൻ അഖിലിന്റേതാണ് നഷ്ടപ്പെട്ട പണം. പുതുക്കാട് പോലീസിൽ പരാതി നൽകി.
Read Moreതട്ടിക്കൊണ്ടു പോയ യുവ സംവിധായകനെ കണ്ടെത്തി; മർദനമേറ്റ നിഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ…
തൃശൂർ: ഭാര്യയോടൊപ്പം സഞ്ചരിക്കുന്നതിനിടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയ യുവ സംവിധായകനും നടനുമായ നിഷാദ് ഹസനെ കണ്ടെത്തി. കൊടകരയിൽ നിന്നാണ് നിഷാദിനെ കണ്ടെത്തിയത്. മർദ്ദനമേറ്റ പരിക്കുകൾ ഉള്ളതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ട്. ഇന്നലെ പുലർച്ചെയാണ് ഭാര്യയോടൊപ്പം കാറിൽ ഗുരുവായൂർക്കു പോകുന്നതിനിടെ ചിറ്റിലപ്പിള്ളി മുള്ളൂർക്കായലിനു സമീപത്തുവച്ച് കാറിലെത്തിയ സംഘം അക്രമിച്ചു തട്ടിക്കൊണ്ടു പോയത്. മുഖം മറച്ച സംഘമാണ് അക്രമിച്ചതെന്നായിരുന്നു നിഷാദിന്റെ ഭാര്യ പൊലീസിന് മൊഴി നൽകിയത്. മുൻ നിർമാതാവുമായുള്ള തർക്കമാണ് പിന്നിലെന്നും ആരോപണമുണ്ടായിരുന്നു. നിഷാദ് നായകനായി സംവിധാനം ചെയ്ത പുതിയ സിനിമ വിപ്ലവം ജയിക്കാനുള്ളതാണ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഇതിന്റെ വഴിപാടുകളുമായി ബന്ധപ്പെട്ട് ഗുരുവായൂർക്കു പോവുന്പോഴായിരുന്നു ആക്രമണം. തട്ടിക്കൊണ്ടു പോവൽ സിനിമയുടെ പബ്ലിസിറ്റിക്കു വേണ്ടിയുള്ള തിരക്കഥയാണെന്നും ആക്ഷേപം ഉയർന്നിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പരാതിയുടെ നിജസ്ഥിതിയും പരിശോധിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
Read Moreഗുരുവായൂർ മേഖലയിൽ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം; വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വീണ് വൈദ്യുതി ബന്ധം തകരാറിലായി
ഗുരുവായൂർ: ഇന്നലെ രാത്രി 10.30 ന് ഗുരുവായൂർ മേഖലയിലുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം.ലിറ്റിൽ ഫ്ളവർ കോളജിലെ കോണ്വെന്റുകളിലെ മരങ്ങൾ കടപുഴകി. കൃഷിയും നശിച്ചു. ഇവിടെ മാവുകൾ, പ്ലാവുകൾ, തെങ്ങ് എന്നിവയാണ് കടപുഴകിയത്. കുലച്ച 50 ലേറെ വാഴകൾ, ചോളം തുടങ്ങിയ കൃഷികളും നശിച്ചു. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണതോടെ വൈദ്യുതിയും തടസപെട്ടു. താമരയൂർ ദേവസ്വം ക്വോർട്ടേഴ്സിലെ വലിയ ആൽ കടപുഴകി. ആലിന് ചുവട്ടിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ ആലിന്റെ വേരിൽ കുടുങ്ങി മുകളിലേക്ക് ഉയർന്നു. ക്രെയിൻ കൊണ്ടു വന്നാണ് കാർ ഇറക്കിയത് ക്വോർട്ടേഴ്സിലെ മുകളിൽ തടത്തു നിന്ന ആൽ മുറിച്ച് നീക്കി തുടങ്ങി. ക്വോർട്ടേഴ്സുകളുടെ മുകളിലുണ്ടായിരുന്ന ഷീറ്റുകൾ പറന്നു പോയി.താമരയുർ കൊളാടി പറന്പിലെ വീടുകളിലെ മരങ്ങൾ വീഴുകയും കൃഷി നശിക്കുകയും ചെയ്തു. അഞ്ചു മിനിറ്റോളം ചുഴലി നീണ്ടുനിന്നു. ചൊവ്വൂരിൽ മേൽക്കുര തകർന്നു കുന്നംകുളം: ഇന്നലെ…
Read Moreഎല്ലാവരും പറയുന്നു… ഇതു നേരത്തെ ചെയ്യാമായിരുന്നില്ലേ ; കച്ചേരി വളപ്പിലെ വെള്ളക്കെട്ടിനെതിരേ പരാതി നൽകി ബാർ അസോസിയേഷൻ
ഇരിങ്ങാലക്കുട: ഇതു നേരത്തെ ചെയ്യാമായിരുന്നില്ലേ…, വെറുതെ വിവാദം ഉണ്ടാക്കാൻ.. എന്നു തോന്നും വാർത്ത വായിച്ചാൽ. കൂടൽമാണിക്യം ദേവസ്വത്തിന്റെ അധീനതയിലുള്ള കച്ചേരി വളപ്പിലെ വെള്ളക്കെട്ട് വിഷയമാണ് മേൽപ്പറഞ്ഞ വാർത്തയ്ക്കാധാരം. വെള്ളക്കെട്ട് രൂക്ഷമായപ്പോൾ കോടതി അധികൃതരും ബാർ അസോസിയേഷനും ആർഡിഒ യ്ക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച ആർഡിഒ സി. ലതിക വിഷയത്തിൽ ഉടൻ പരിഹാരം കാണണമെന്ന് ദേവസ്വം അധികൃതരോട് നിർദേശിക്കുകയായിരുന്നു. സ്ഥലത്തെത്തിയ നഗരസഭ അധികൃതരുടെ സഹകരണത്തോടെ കച്ചേരി വളപ്പിൽ നിന്നും മെയിൻ റോഡിലുള്ള പൊതുകാനയിലേക്ക് ചാൽ കീറാനും ഇതുവഴി അധികജലം ഒഴുക്കി വിടാനും നിറഞ്ഞുകവിഞ്ഞ മഴക്കുഴിയിൽ നിന്നുള്ള വെള്ളവും കാനയിലേക്ക് തിരിച്ചുവിടാനുമാണ് തീരുമാനമായത്. നിർമാണപ്രവർത്തനങ്ങൾ ഇന്നത്തോടെ പൂർത്തിയാകുമെന്ന് കരുതുന്നു. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്ഥിതി ചെയ്യുന്ന കച്ചേരി വളപ്പിലെ വെള്ളക്കെട്ടിനെ ചൊല്ലി ഒരുമാസം മുന്പാണ് അഭിഭാഷകരും ദേവസ്വം അധികൃതരും തമ്മിൽ തർക്കമായത്. കച്ചേരി വളപ്പിൽ…
Read Moreറോഡിൽ കുഴികളുണ്ട്, സീബ്രലൈനില്ല…!അകമലയിൽ അപകടങ്ങൾ പതിവാകുന്നു; റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി ക്ഷേത്രം ഭാരവാഹികൾ
വടക്കാഞ്ചേരി: തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ വടക്കാഞ്ചേരിക്കടുത്ത് അകമലയിൽ റോഡ് തകർന്നു കിടക്കുന്നത് അപകടങ്ങൾക്കിടയാക്കുന്നു. അകമല ശ്രീ ധർമശാസ്താക്ഷേത്രത്തിന് സമീപം റോഡിന്റെ സ്ഥിതി അതീവ ശോചനീയമാണ്. ക്ഷേത്രത്തിന് മുൻവശം തോട്ടുപാലത്തിന് സമീപത്തായി റോഡിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇതിൽ വീണ് ഇരുചക്രവാഹനയാത്രികർക്ക് അപകടം പറ്റുന്നത് പതിവായിട്ടുണ്ട്. കുഴികളുടെ വലുപ്പം ദിവസം തോറും വർധിക്കുന്നത് കൂടുതൽ അപകടങ്ങൾക്കിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ക്ഷേത്രത്തിന് മുന്നിൽ സീബ്രാലൈൻ വരച്ചിരുന്നതും മാഞ്ഞുപോയിരിക്കുകയാണ്. ക്ഷേത്രത്തിലേക്ക് വരുന്ന നിരവധി ഭക്തജനങ്ങൾക്ക് റോഡ് മുറിച്ചു കടക്കുന്നതിന് സീബ്രലൈൻ ഏറെ സഹായമായിരുന്നു. തൃശൂർ-ഷൊർണൂർ റൂട്ടിൽ നിന്നും തൃശൂർ-തിരുവില്വാമല റൂട്ടിൽ നിന്നും വരുന്ന സ്വകാര്യബസുകളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകുന്നത്. സീബ്രലൈനില്ലാത്തത് മൂലം പ്രായമായവരടക്കമുള്ള കാൽനടയാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. റോഡിലെ കുഴികൾ നികത്തി സീബ്രലൈൻ വരച്ച് അപകടങ്ങൾ ഒഴിവാക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് അധികാരികൾക്ക് ക്ഷേത്രം ഭാരവാഹികൾ പരാതി നൽകിയിട്ടുണ്ട്.
Read Moreടിക് ടോക് മരണക്കളിയാകുന്നു..! ടിക് – ടോകിൽ സാഹസിക വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ കഴുത്തിൽ ഷാൾ കുരുങ്ങി പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
കൊടുങ്ങല്ലൂർ: ടിക് – ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ കഴുത്തിൽ ഷാൾ കുരുങ്ങി പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. കൊടുങ്ങല്ലൂർ മേത്തല പറന്പിക്കുളങ്ങര ക്ഷേത്രത്തിന് സമീപം കാര്യേഴത്ത് കിഷോറിന്റേയും, ഗുരുശ്രീ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ശ്രീജയുടെയും ഏകമകനായ അദ്വൈത് (15) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് വീട്ടിലായിരുന്നു സംഭവം. അച്ഛനും അമ്മയും പുറത്ത് പോയ സമയത്ത് ടിക് ടോകിൽ സാഹസികരംഗം ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടയിൽ അപകടം സംഭവിച്ചതാണെന്നാണ് സൂചന. രാത്രി ഏഴരയോടെ മാതാപിതാക്കൾ മടങ്ങിയെത്തിയപ്പോൾ കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൊബൈൽ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കണ്ടെത്തിയത്. മൊബൈൽ ഫോണ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Read Moreഅത്യാസന്ന നിലയിൽ മെഡിക്കൽ കോളജിനകത്തെ റോഡ്; അത്യാസന്ന നിലയിലെത്തുന്ന രോഗിയുടെ കാര്യം ഗോവിന്ദ…
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: അത്യാസന്ന നിലയിലാണ്. രക്ഷപ്പെടാൻ സാധ്യത വളരെ വളരെ കുറവാണ്. കാണേണ്ടവർക്ക് വന്നു കാണാം……. പറഞ്ഞുവന്നത് ഏതെങ്കിലും രോഗിയുടെ കാര്യമല്ല. രോഗികളേക്കാൾ അത്യാസന്ന നിലയിൽ കിടക്കുന്ന തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിക്കകത്തെ റോഡിന്റെ കാര്യമാണ്. ആശുപത്രിക്ക് പുറത്തുള്ള തകർന്ന റോഡുകളേക്കാൾ ഗുരുതരവസ്ഥയാണ് അകത്തെ റോഡുകളുടെ കാര്യം. ആശുപത്രി ജീവനക്കാരുടേയും രോഗികളെയും കൊണ്ടുവരുന്നവരുടേയും വണ്ടികൾ മാത്രമേ ഇതിനകത്തുകൂടി പോകുന്നുള്ളുവെങ്കിലും അതു തന്നെ നൂറുണക്കിന് വാഹനങ്ങൾ വരും.കാൽനടയായി ഇതിലൂടെ പോകുന്നവർ വളരെ സൂക്ഷിച്ചാണ് നടന്നുപോകുന്നത്. അല്ലാത്ത പക്ഷം നേരെ ഓർത്തോ സർജനെ കാണേണ്ട സ്ഥിതിയാണ്. ആശുപത്രിയിലെ അഞ്ച് നീതി മെഡിക്കൽ ഷോപ്പ്, കാന്റീൻ, സ്റ്റേഷനറി കട, അത്യഹിത വിഭാഗം എന്നിവിടങ്ങളിലേക്കുള്ള വഴിയാണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. രണ്ടു വർഷത്തോളമായി ഈ സ്ഥിതിയാണ്. അത്യാഹിത വിഭാഗത്തിലേക്കുള്ള വാഹനങ്ങൾ ഇതുവഴിയാണ് കടന്നുവരുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ അമിത വേഗത്തിൽ പോകാൻ സാധിക്കില്ലെന്നതിന് പുറമെ…
Read Moreഏയ്… യെല്ലോ ടാക്സി… വ്യാഴാഴ്ച മുതൽ ഔദ്യോഗികമായി സർവീസ് തുടങ്ങും; 99 രൂപയ്ക്ക് മൂന്നുകിലോമീറ്റർ സഞ്ചരിക്കാം
തൃശൂർ: എവിടെ നിന്നു കൈകാണിച്ചാലും നിർത്തും ഈ യെല്ലോ ടാക്സി. 99 രൂപയ്ക്ക് മൂന്നു കിലോമീറ്റർ സഞ്ചരിക്കാം. തൊഴിലാളി കൂട്ടായ്മയിൽ ടാക്സി സർവീസിന്റെ പുതിയ രൂപം തൃശൂരിലേക്കും. പരീക്ഷണഓട്ടം തുടങ്ങിയെങ്കിലും ഈമാസം എട്ടുമുതൽ ഒൗദ്യോഗികമായി സർവീസ് തുടങ്ങുകയാണ് യെല്ലോ ടാക്സികൾ. ജില്ലയിൽ തൃശൂർ, ചാലക്കുടി, വടക്കാഞ്ചേരി, ചാവക്കാട്, ഗുരുവായൂർ, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, വരന്തരപ്പിള്ളി, കുന്നംകുളം, തൃപ്രയാർ, വാടാനപ്പള്ളി, കാഞ്ഞാണി, പാവറട്ടി, പുതുക്കാട്, മണ്ണുത്തി, പട്ടിക്കാട് എന്നിവിടങ്ങളിൽ നേരിട്ട് ഇത്തരം ടാക്സികളുടെ സേവനം ലഭ്യമാകും. കൊച്ചിയിൽ വിജയകരമായ പദ്ധതിയാണ് ജില്ലയിലും നടപ്പാക്കാൻ ഒരുകൂട്ടം ഡ്രൈവർമാർ ഒരുങ്ങുന്നത്. യെല്ലോ കാബ്സ് ഡ്രൈവേഴ്സ് സൊസൈറ്റി കേരളയുടെ കീഴിലാണ് ഈ സംരംഭം. സർക്കാർ ഉത്തരവു പ്രകാരമുള്ള താരിഫ് അനുസരിച്ചാണ് ടാക്സിയുടെ പ്രവർത്തനം. ഓണ്ലൈൻ ടാക്സി സർവീസ് നടത്തുന്ന അന്പതു ശതമാനം ഡ്രൈവർമാരും അന്പതു ശതമാനം പരന്പരാഗത ഡ്രൈവർമാരുമാണ് ഈ സംരംഭത്തിൽ അംഗമായിട്ടുള്ളത്. പോലീസ്…
Read More