സ്വന്തം ലേഖകൻ തൃശൂർ: കോടന്നൂർ പുള്ള് മേഖലയിൽ ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്പോൾ അധികം ദൂരെയല്ലാത്ത തൃശൂർ നഗരത്തിലും ഭീതി പടരുന്നു. തൃശൂർ നഗരത്തിലും സമീപത്തും ആഫ്രിക്കൻ ഒച്ചുകൾ പെരുകിയതിനെതുടർന്ന് ഏറെ പാടുപെട്ടാണ് പ്രതിരോധ-നശീകരണ പ്രവർത്തനങ്ങൾ വഴി ഇവയെ തുരത്തിയത്. 2017ൽ തൃശൂർ നഗരത്തിൽ ആഫ്രിക്കൻ ഒച്ചുകൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ചേർപ്പ്, കോടന്നൂർ, ശാസ്താംകടവ്, താണിക്കമുനയം മേഖലയിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. പ്രളയത്തിനു മുന്‍പേ തന്നെ ഇവയെ ഈ മേഖലയിൽ കണ്ടിരുന്നതായി പരിസരവാസികൾ പറയുന്നു. പ്രളയാനന്തരം ഒരു വർഷമാകുന്പോഴാണ് ഇവയുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിരിക്കുന്നത്. ഈ ഭാഗത്തെ പച്ചക്കറിത്തൈകളും വാഴയുമെല്ലാം ഇവയുടെ ആക്രമണത്താൽ നശിച്ചുതുടങ്ങിയതോടെ പ്രതിരോധ-നശീകരണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ പഞ്ചായത്ത് അധികൃതർ നടപടിയെടുത്തുതുടങ്ങി. പ്രദേശത്തെ വീടുകളുടെ അകത്തേക്ക് ഇവ കയറി ത്തുടങ്ങിയിട്ടില്ലെങ്കിലും വീടുകളുടെയെല്ലാം മതിലിൽ വൻതോതിലാണ് ഇവ പറ്റിപ്പിടിച്ചിരിക്കുന്നത്. സൂര്യാസ്തമനത്തിനുശേഷം ഒന്നോ രണ്ടോ മണിക്കൂറുകൾ…
Read MoreCategory: Thrissur
രണ്ടായിരത്തിന്റെ കള്ളനോട്ട് നല്കി ലോട്ടറി വില്പനക്കാരിയെ കബളിപ്പിച്ച് ലോട്ടറിയും പണവും തട്ടി; ചാലക്കുടിയിൽ നടന്ന സംഭവം ഇങ്ങനെ…
ചാലക്കുടി: 2000 രൂപയുടെ കള്ളനോട്ട് നല്കി ലോട്ടറി വില്പനക്കാരിയെ കബളിപ്പിച്ചു. ചാലക്കുടി സൗത്ത് ജംഗ്ഷനിൽ ലോട്ടറി വില്പനക്കാരിയായ തമിഴ്നാട് സ്വദേശിനി മലർകൊടിയെയാണ് കബളിപ്പിച്ചത്. ബൈക്കിൽ ഹെൽമറ്റ് വച്ച് വന്ന യുവാവ് 700 രൂപയുടെ ലോട്ടറി ടിക്കറ്റ് വാങ്ങി. 2000 രൂപയുട നോട്ട് നൽകി. കള്ളനോട്ടാണെന്ന് അറിയാതെ 1300 രൂപ ബാക്കി നൽകുകയും ചെയ്തു. ഇതിനുശേഷം നോട്ട് പരിശോധിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന് സംശയം തോന്നിയത്. അടുത്ത കടയിൽ നോട്ട് കൊണ്ടുകാണിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന് മനസിലായത്. ചാലക്കുടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read Moreഎക്സൈസിന്റെ കുറ്റസമ്മതം! പാലക്കാട്ടു നിന്നും കടത്തുന്നതു കള്ളല്ല, സ്പിരിറ്റ്; പലരും കുടുങ്ങി, ചിലര്‍ പഴുതുകളിലൂടെ ഊരിപ്പോയി
എം.വി. വസന്ത് തൃശൂർ: അന്തർജില്ലാ പെർമിറ്റിലൂടെ പാലക്കാട്ടു നിന്നും കടത്തുന്നതു കള്ളല്ല, സ്പിരിറ്റെന്നു സമ്മതിച്ച് എക്സൈസ്. ഉത്തരവിറക്കിയോ, നടപടിയെടുത്തോ അല്ല എക്സൈസിന്റെ കുറ്റസമ്മതം. പുതിയതായി രൂപീകരിക്കാനൊരുങ്ങുന്ന ടോഡി ബോർഡുമായി ബന്ധപ്പെട്ട ചർച്ചകളിലാണ് പലയിടത്തും എക്സൈസ് അധികൃതർ ഇക്കാര്യം സമ്മതിക്കുന്നത്. പാലക്കാട്ടെ കിഴക്കൻ മേഖലയിൽ നിന്നാണ് മറ്റു ജില്ലകളിലേക്കു പെർമിറ്റ് പ്രകാരം കള്ളെത്തിക്കുന്നത്. ഇവിടത്തെ ഉത്പാദനം പ്രതിദിനം 20,000 ലിറ്ററാണെന്നാണ് എക്സൈസിന്റെ ഒറിജിനൽ കണക്ക്. വകുപ്പ് നേരിട്ട് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലാണിത്. എന്നാൽ ചിറ്റൂർ മേഖലയിൽ നിന്നും കടന്നുപോകുന്നതാകട്ടെ 970 പെർമിറ്റുകളിലായി രണ്ടുലക്ഷം ലിറ്ററോളം കള്ളും. ഈ അധിക കള്ളിന്റെ ഉറവിടമോ, സത്യാവസ്ഥയോ കണ്ടെത്താൻ വകുപ്പിനു കഴിയുന്നില്ലെന്നാണ് യാഥാർഥ്യം. വ്യാജകള്ള് കണ്ടെത്താൻ സംവിധാനമില്ലെന്ന കാരണം പറഞ്ഞു തടിയൂരുകയാണ് എക്സൈസ്. പരിശോധനയ്ക്കായെടുത്ത സാന്പിളുകളുടെ ഫലം ഇപ്പോഴും കാക്കനാട്ടെ റീജിയണൽ ലബോറട്ടിയിലെ ഫയലുകളിൽ ഉറങ്ങുകയാണ്. ഇത് പുറത്തു കൊണ്ടുവരാനോ നടപടിയെടുക്കാനോ എക്സൈസ്…
Read Moreഎല്ലാം ഹൈക്കോടതിയിൽ സമർപ്പിപ്പൂ..! ദേവപ്രശ്നത്തിൽ ഒന്നിലേറെ ഭക്തർക്കുവേണ്ടി നടത്താം; പക്ഷേ, ക്ഷേത്രത്തില്‍ എല്ലാ ദിവസവും ഉദയാസ്തമനപൂജ നടത്താനാവില്ലെന്നു ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ ദിവസവും ഉദയാസ്തമനപൂജ നടത്താനാവില്ലെന്നും ആചാരാനുഷ്ഠാനങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നത് പ്രതിഷ്ഠയുടെ ദേവചൈതന്യത്തെ ബാധിക്കുമെന്നും വ്യക്തമാക്കി ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. എല്ലാ ദിവസവും ഉദയാസ്തമന പൂജ നടത്തുന്നതുമായി ബന്ധപ്പെട്ട് സദാശിവ സുബ്രഹ്മണ്യന് നല്കിയ ഹര്‍ജിയിലാണ് തന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തന്ത്രിയെന്ന നിലയില്‍ ആചാരങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ കഴിയില്ല. ദേവപ്രശ്നത്തില്‍ ഒന്നിലേറെ ഭക്തര്‍ക്കുവേണ്ടി ഒരുമിച്ച് ഉദയാസ്തമന പൂജ നടത്താനാവുമെങ്കിലും തന്ത്രിയുടെയും തന്ത്രി കുടുംബത്തിന്റെയും ക്ഷേത്ര പാരമ്പര്യക്കാരുടെയും അനുമതിയോടെ വേണമെന്ന് വ്യക്തമാക്കിയിരുന്നു. ഒന്നിലേറെ ഭക്തര്‍ക്കു വേണ്ടി ഒരു ദിവസം തന്നെ ഉദയാസ്തമന പൂജ നടത്താമെന്ന് ദേവസ്വം കമ്മിറ്റി മുമ്പ് അനുവദിച്ചപ്പോള്‍ ദേവസ്വം കമ്മീഷണര്‍ ഇടപെട്ടിരുന്നു. തന്ത്രിയുടെ ഉപദേശ പ്രകാരമേ ഇതു പാടുള്ളൂവെന്നു പറഞ്ഞിരുന്നു.
Read Moreകരുവന്നൂർ പുത്തൻതോട് ബണ്ട് ഇടിയുന്നു; പ്രദേശവാസികൾ ഭീതിയിൽ; അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് കൗൺസിർ
കരുവന്നൂർ: പുത്തൻതോട് പാലത്തിന് സമീപത്തെ തറക്കൽ അന്പലത്തിനു അരികിലൂടെ മൂർക്കനാട്ടേക്ക് പോകുന്ന കെഎൽഡിസി ബണ്ട് റോഡ് തകർന്ന് പുഴയിലേയ്ക്ക് വീണു. ബണ്ടിനുസമീപം നിന്നിരുന്ന മരമടക്കം കടപുഴകിയാണ് പുഴയിലേയ്ക്ക് വീണത്. കഴിഞ്ഞ പ്രളയസമയത്തും ഇവിടെ വ്യാപകമായി ബണ്ട് ഇടിഞ്ഞിരുന്നു. എന്നാൽ നാളിതുവരെ നവീകരണ പ്രവർത്തനങ്ങൾ ഒന്നും പ്രദേശത്ത് നടന്നിട്ടില്ല. പുത്തൻതോട് മുതൽ ചെമ്മണ്ട വരെയുള്ള ബണ്ടാണിത്. കനാലിന്റെ രണ്ടുവശത്തെ ബണ്ടുകളും ഇതേ അവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം വീടുകളും ബണ്ടിന് സമീപമുണ്ട്. സംഭവത്തിൽ എംഎൽഎ അടിയന്തിരമായി ഇടപെടണമെന്ന് കൗണ്‍സിലർമാരായ സിന്ധു ബൈജൻ, അൽഫോണ്‍സാ തോമസ് എന്നിവർ കൗണ്‍സിൽ യോഗത്തിലും, ബിജെപി ടൗണ്‍ പ്രസിഡന്റ് ടി.കെ. ഷാജൂട്ടൻ, മോഹനൻ തിരുമേനി, റെനീഷ്, മണികണ്ഠൻ എന്നിവരും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Read Moreടി.എൻ. പ്രതാപൻ തന്നെ പ്രസിഡന്റ്; അനിൽ അക്കരയോടു വിശദീകരണം തേടാനൊരുങ്ങി കെപിസിസി
തൃശൂർ: അനിൽ അക്കര എംഎൽഎയുടെ പരസ്യ പ്രസ്താവനക്കെതിരേ വിശദീകരണം തേടാനൊരുങ്ങി കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേയാണ് ഇന്നലെ പരസ്യപ്രസ്താവനയും ഫേസ്ബുക്ക് പോസ്റ്റുമായി എംഎൽഎ രംഗത്തെത്തിയത്. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയാണ് കെപിസിസി വിശദീകരണം തേടാനൊരുങ്ങുന്നത്. രാജിവച്ചെങ്കിലും ഡിസിസി പ്രസിഡന്റായി ടി.എൻ. പ്രതാപൻ എംപി തുടരുമെന്നും കെപിസിസി വൃത്തങ്ങൾ വ്യക്തമാക്കി.
Read Moreജനവിരുദ്ധ പ്രവർത്തനങ്ങൾ മൂലം സിപിഎം ജനങ്ങൾക്കിടയിൽ ഒറ്റപ്പെട്ടുവെന്ന് കെപിഎ മജീദ്
തൃശൂർ: മാതൃസംഘടനയുടെയും പോഷക സംഘടനകളുടെയും ജനവിരുദ്ധ പ്രവർത്തനങ്ങൾ മൂലം ഓരോ ദിവസം കഴിയുന്തോറും ജനങ്ങൾ സിപിഎമ്മിനെ വെറുത്തുകൊണ്ടിരിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്.മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സംഗമം ടൗണ്‍ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കേറ്റ മുറിവാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനു കനത്ത തോൽവിയുണ്ടാക്കിയത്. തോൽവിയിൽനിന്ന് പാഠം പഠിക്കാതെ ജനങ്ങളുടെയിടയിൽ സിപിഎം കൂടുതൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എ മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിൻ കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ അഡ്വക്കറ്റ് എൻ. ഷംസുദ്ദീൻ എംഎൽഎ, പി.എം.എ. സലാം, സി.എച്ച്. റഷീദ്, കെ.എസ്. ഹംസ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.പി. കമറുദ്ദീൻ, എം.പി. കുഞ്ഞിക്കോയ തങ്ങൾ, ജില്ലാ ജില്ലാ ജനറൽ സെക്രട്ടറി പി.എം.…
Read Moreതൃശൂർ ഡിസിസിക്കും പ്രസിഡന്റ് വേണ്ടേ? മുല്ലപ്പള്ളിക്കെതിരേ അനിൽ അക്കര എംഎൽ
തൃശൂർ: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ രൂക്ഷ വിമർശനവുമായി എംഎൽഎയും കോണ്‍ഗ്രസ് നേതാവുമായ അനിൽ അക്കര. മുല്ലപ്പള്ളിക്ക് ഫേസ്ബുക്കിൽ പ്രതികരിക്കാമെങ്കിൽ തങ്ങൾക്കുമാകാമെന്ന് അനിൽ അക്കര പറഞ്ഞു. മുല്ലപ്പള്ളിയെപ്പോലെ താനും എഐസിസി അംഗമാണ്. രമ്യ ഹരിദാസിന്റെ കാർ വിവാദത്തിൽ മുല്ലപ്പള്ളിയുടെ നിലപാട് സൈബർ സഖാക്കൾക്ക ു ലൈക്കടിച്ച പോലെയുള്ള നടപടിയാണ്. കെപിസിസി യോഗത്തിൽ എംഎൽഎമാരെ ക്ഷണിക്കാറില്ല. തൃശൂരിൽ ഡിസിസി പ്രസിഡന്റ് ഇല്ലാത്തത് പാർട്ടിയെ തളർത്തിയെന്നും അനിൽ അക്കര തൃശൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഡിസിസി പ്രസിഡന്റിനെ നിയമിക്കാത്തതിന്റെ ഉത്തരവാദിത്തം മുല്ലപ്പള്ളി രാമചന്ദ്രൻ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂർ ഡിസിസിക്ക് പ്രസിഡന്റില്ല, ഞങ്ങൾക്കും വേണ്ടേ ഒരു പ്രസിഡന്റ്. മാസങ്ങൾ കഴിഞ്ഞു. ഒരു ചുമതലക്കാരെനെങ്കിലും വേണ്ടേ..? ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് കെപിസിസി പ്രസിഡന്റാണ് എന്നായിരുന്നു അനിൽ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്. ടി.എൻ. പ്രതാപനായിരുന്നു തൃശൂർ ഡിസിസി പ്രസിഡന്റ്. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽനിന്ന്…
Read Moreമത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞു; തിരയിൽപ്പെട്ട തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു; നാലു ലക്ഷം രൂപയുടെ നഷ്ടം
ചാവക്കാട്: മത്സ്യബന്ധനത്തിനിടയിൽ വള്ളം മറിഞ്ഞു; തിരമാലയിൽ അകപ്പെട്ട നാലു തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.മലപ്പുറം താനൂർ സ്വദേശികളായ മരയ്ക്കാരകത്ത് റാഫി (33), അഞ്ചടിക്കൽ അർഷാദ് (23), പരീക്കടവത്ത് കുഞ്ഞിമരക്കാർ (65), സാവനാജിപുരക്കൽ അബ്ദുൽ ഖാദർ (52) എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നു രാവിലെ ഏഴരയോടെ പഞ്ചവടി കടപ്പുറത്താണ് സംഭവം. എടക്കഴിയൂർ പഞ്ചവടി കടപ്പുറത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം തിരമാലയിൽ അകപ്പെടുകയായിരുന്നു. തുടർന്ന് വള്ളം മറിഞ്ഞപ്പോൾ തൊഴിലാളികൾ കടലിലേക്ക് തെറിച്ചുവീണു. തീരക്കടലിൽവച്ചായിരുന്നു അപകടം. തൊഴിലാളികൾ നീന്തി കരയ്ക്ക് കയറി. ഒരു എൻജിനും മൂന്നു കെട്ട് വലകളും നഷ്ടപ്പെട്ടു. നാലു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. കേടുവന്ന മറ്റൊരു എൻജിനും വള്ളവും കരയ്ക്കെത്തിച്ചു.
Read Moreമണ്ണുത്തി-എറണാകുളം ദേശീയപാതയിലെ 44 കാമറകളിൽ 41 കാമറകൾ പ്രവർത്തന രഹിതം;അമിത വേഗത്തിന് പിഴയായി ഈടാക്കിയത് 37 കോടി രൂപ
തൃശൂർ: മണ്ണുത്തി-എറണാകുളം നാലുവരി പാതയിൽ ട്രാഫിക് നിയമലംഘനം കണ്ടുപിടിക്കുന്നതിനായി സ്ഥാപിച്ച 44 കാമറകളിൽ 41 കാമറകളും പ്രവർത്തന രഹിതമായി. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെൽട്രോണാണ് 2013ൽ ക്യാമറകൾ സ്ഥാപിച്ചത്. എറണാകുളം ജില്ലയിൽ വൈറ്റില മുതൽ കറുകുറ്റി വരെ സ്ഥാപിച്ച 21 കാമറകളിൽ കുണ്ടന്നൂരിൽ മാത്രമാണ് രണ്ട് ക്യാമറകൾ പ്രവർത്തിക്കുന്നത്. തൃശൂർജില്ലയിൽ കൊരട്ടി മുതൽ മണ്ണുത്തി വരെ സ്ഥാപിച്ച 23 കാമറകളിൽ ആന്പല്ലൂരിലെ കാമറ മാത്രമാണ് പ്രവർത്തിക്കുന്നത്. കാമറകൾ സ്ഥാപിച്ചതു മുതൽ തന്നെ പല കാമറകളും പ്രവർത്തന രഹിതമായി തുടങ്ങിയിരുന്നു. തൃശൂരിലെ മനുഷ്യാവകാശ സംഘന നേർകാഴ്ച സെക്രട്ടറി പി.ബി.സതീഷിന് മധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ കാര്യാലയത്തിൽ നിന്നും ലഭിച്ച വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് വിവരങ്ങൾ നൽകിയത്. 2016 ഫെബ്രുവരി ഏഴു മുതൽ 2019 ജൂണ്‍ 17 വരെ മൂന്നര വർഷത്തിനിടെ ട്രാഫിക് ലംഘനം നടത്തിയ 9,28,815 വാഹനങ്ങളാണ് കാമറയിൽ…
Read More