മ​ണ്ണു​ത്തി- വ​ട​ക്കഞ്ചേ​രി ദേ​ശീ​യ​പാ​ത നി​ർ​മാ​ണം; എ​ൻ​എ​ച്ച് അഥോറി​റ്റി​ക്കും പി​ഴ​വ്; കേ​ന്ദ്ര​മ​ന്ത്രി​ക്ക് കത്തെഴുതി സുധീരൻ

തൃ​ശൂ​ർ: മ​ണ്ണു​ത്തി- വ​ട​ക്കഞ്ചേ​രി ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ൽ ക​രാ​റു​കാ​ർ ന​ട​ത്തു​ന്ന അ​ലം​ഭാ​വ​ത്തി​നും സു​ര​ക്ഷാ വീ​ഴ്ച​ക​ൾ​ക്കും ദേ​ശീ​യ​പാ​ത അഥോറി​റ്റി അ​ധി​കൃ​ത​ർ​കൂ​ടി ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്ന് ആ​രോ​പി​ച്ച് വി.​എം. സു​ധീ​ര​ൻ കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്കു ക​ത്ത​യ​ച്ചു. ക​രാ​ർ ക​ന്പ​നി​യു​ടെ സാ​ന്പ​ത്തി​ക ക്ലേശ​ങ്ങ​ളെ സ​ഹാ​നു​ഭൂ​തി​യോ​ടെ നോ​ക്കി​ക്കാ​ണു​ന്ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നേ​യും സു​ധീ​ര​ൻ ക​ത്തി​ൽ വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി​യെ​ടു​ക്ക​ണം. 2012 ഫെ​ബ്രു​വ​രി​ക്കുമു​ന്പേ 88 ശ​ത​മാ​നം ഭൂ​മി കൈ​മാ​റി​യി​ട്ടും പ​ണി​യി​ൽ പു​രോ​ഗ​തി വ​രു​ത്താ​തി​രു​ന്ന​തു ക​രാ​റു​കാ​രു​ട വീ​ഴ്ച​യാ​ണ്. ക​രാ​ർ ലം​ഘി​ച്ച ക​ന്പ​നി​യെ അ​യോ​ഗ്യ​രാ​യി പ്ര​ഖ്യാ​പി​ച്ച് പ​ണി പെ​ട്ടെ​ന്നു തീ​ർ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണു സ്വീ​ക​ര​ക്കേ​ണ്ട​ത്: സു​ധീ​ര​ൻ ക​ത്തി​ൽ പ​റ​ഞ്ഞു.

Read More

 സ്കൂൾ വി​ദ്യാ​ർ​ഥി​നി​ക​ളെ ലൈം​ഗിക ചൂ​ഷ​ണം ചെയ്ത  പ്ര​തിക്കായി വലവിരിച്ച് പോലീസ്;കടയിലെത്തുന്ന കുട്ടികളെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം

പ​ട്ടാ​ന്പി: 59 സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഇ​യാ​ൾ ജി​ല്ല വി​ട്ട​താ​യാ​ണ് സൂ​ച​ന. ഒ​രു യു.​പി സ്കൂളി​ലെ 59 വി​ദ്യാ​ർ​ഥി​നി​ക​ളെ ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ സ്കൂ​ളി​ന് സ​മീ​പം ബേ​ക്ക​റി​ക​ട ന​ട​ത്തു​ന്ന ക​ക്കാ​ട്ടി​രി സ്വ​ദേ​ശി പൂ​ലേ​രി വ​ള​പ്പി​ൽ കൃ​ഷ്ണ​നെ​തി​രെ​യാ​ണ് (57)പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. കേ​സെ​ടു​ത്ത​തോ​ടെ​യാ​ണ് ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യ​ത്. ഇ​യാ​ൾ​ക്കാ​യി ക​ക്കാ​ട്ടി​രി​യി​ലെ വീ​ട്ടി​ലും എ​റ​ണാ​കു​ള​ത്തെ ബ​ന്ധു വീ​ട്ടി​ലും മ​റ്റും ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല​ന്ന് തൃ​ത്താ​ല എ​സ്ഐ അ​നീ​ഷും, എ​എ​സ്ഐ പി. ​മാ​രി​മു​ത്തു​വും പ​റ​ഞ്ഞു. വ​ലി​യ ബ​ന്ധു​ബ​ല​മോ സു​ഹൃ​ത്തു​ക്ക​ളോ സാ​ന്പ​ത്തി​ക​ചു​റ്റു​പാ​ടോ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​യാ​ൾ അ​ധി​കം ദൂ​രേ​ക്ക് പോ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും ഉ​ട​ൻ പി​ടി​യി​ലാ​വു​മെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ട​യി​ൽ മി​ഠാ​യി​യും മ​റ്റും വാ​ങ്ങാ​നെ​ത്തു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ഇ​യാ​ൾ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു വ​ന്നി​രു​ന്ന​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ഒ​രു കു​ട്ടി ചൂ​ഷ​ണ​ശ്ര​മം പു​റ​ത്തു പ​റ​ഞ്ഞ​ത്.…

Read More

പു​തു​ക്കാ​ട് ച​ര​ക്കു​ലോ​റി​യും, ഗ്യാ​സ് സി​ലി​ണ്ട​റു​മാ​യി വ​ന്ന ലോ​റി​യും  കൂ​ട്ടി​യി​ടി​ച്ച്  ഒരുമരണം;  ഒഴിവായത് വൻദുരന്തം

പു​തു​ക്കാ​ട് (തൃ​ശൂ​ർ): കു​റു​മാ​ലി​യി​ൽ ച​ര​ക്കു​ലോ​റി​യും, ഗ്യാ​സ് സി​ലി​ണ്ട​റു​മാ​യി വ​ന്ന ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ മ​രി​ച്ചു. ഗ്യാ​സ് സി​ലി​ണ്ട​ർ ക​യ​റ്റി​വ​ന്ന ലോ​റി​യി​ലെ ഡ്രൈ​വ​ർ ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി കു​ന്ന​ത്ത് വീ​ട്ടി​ൽ തോ​മ​സി​ന്‍റെ മ​ക​ൻ സ​ജി (50) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു​രാ​വി​ലെ 8.30നാ​ണ് അ​പ​ക​ടം. കു​റു​മാ​ലി​യി​ൽ യു ​ടേ​ണ്‍ തി​രി​യു​ക​യാ​യി​രു​ന്ന ച​ര​ക്ക് ലോ​റി​യു​ടെ പു​റ​കി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ ക​യ​റ്റി​വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. ലോ​റി വെ​ട്ടിപ്പൊ​ളി​ച്ചാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. ഡ്രൈ​വ​റെ ഉ​ട​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗ്യാ​സ് സി​ലി​ണ്ട​ർ ക​യ​റ്റി​വ​ന്ന ലോ​റി​യി​ൽ എ​ല്ലാ സി​ലി​ണ്ട​റും കാ​ലി ആ​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ചാ​ല​ക്കു​ടി ഭാ​ഗ​ത്ത് നി​ന്നു തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഗ്യാ​സ് സി​ലി​ണ്ട​ർ ക​യ​റ്റി​യ ലോ​റി. പു​തു​ക്കാ​ട് പോ​ലീ​സും ഫ​യ​ർ ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

Read More

ചാ​ല​ക്കു​ടി ട്രാം​വെ പൈ​തൃ​ക മ്യൂ​സി​യം; സ​ർ​ക്കാ​ർ  ന​ട​പ​ടി​ക​ൾ അ​നി​ശ്ചി​താ​വ​സ്ഥ​യി​ൽ

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യി​ൽ ആ​ദ്യ​കാ​ല​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ലോ​ക പ്ര​സി​ദ്ധ​മാ​യ ട്രാം​വെ​യു​ടെ ച​രി​ത്ര അ​വ​ശേ​ഷി​പ്പു​ക​ളു​ടെ പൈ​തൃ​ക മ്യൂ​സി​യം സ്ഥാ​പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. 2014-ലാ​ണ് ട്രാം​വെ മ്യൂ​സി​യം സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. മ്യൂ​സ​യ​ത്തി​നു​വേ​ണ്ടി ബി.​ഡി. ദേ​വ​സി എം​എ​ൽ​എ ചെ​യ​ർ​മാ​നാ​യി ഒ​രു സ​മി​തി രൂ​പീ​ക​രി​ക്കു​ക​യും മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കേ​ണ്ട വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഇ​വ ശേ​ഖ​രി​ക്കു​ന്ന​തി​ന് അ​വ​ലം​ഭി​ക്കേ​ണ്ട മാ​ർ​ഗ​ങ്ങ​ൾ, ആ​വ​ശ്യ​മാ​യ മ​നു​ഷ്യ വി​ഭ​വ​ശേ​ഷി എ​ന്നി​വ സം​ബ​ന്ധി​ച്ച് സാ​ധ്യ​ത പ​ഠ​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മ്യൂ​സി​യം സ​ജീ​ക​രി​ക്കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​വും ക​ണ്ടെ​ത്താ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.പി​ന്നീ​ട് 2016 ഡി​സം​ബ​ർ 23-ന് ​ഇ​തു​സം​ബ​ന്ധി​ച്ച് വീ​ണ്ടും ആ​ലോ​ച​ന​യോ​ഗം ന​ട​ന്നു. സം​സ്ഥാ​ന മ്യൂ​സി​യം, പു​രാ​വ​സ്തു തു​റ​മു​ഖ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. മൂ​ന്നു​മാ​സ​ത്തി​ന​കം ട്രാം​വെ മ്യൂ​സി​യം നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ഡി​പി​ആ​ർ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കു​വാ​ൻ മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം ഇ​റി​ഗേ​ഷ​ൻ, വ​നം, പൊ​തു​മ​രാ​മ​ത്ത്, ടൂ​റി​സം തു​ട​ങ്ങി​യ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ യോ​ഗം വി​ളി​ച്ച് മ്യൂ​സി​യം നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ…

Read More

കുട്ടികളെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം മുങ്ങിയ യുവതിയെ പോലീസ് പൊക്കി; അവിവാഹിതയാണെന്നാണ് യുവതി കാമുകനോട് പറഞ്ഞിരുന്നത്

പ​ഴ​യ​ന്നൂ​ർ: കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് ഫേ​സ് ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട കാ​മു​ക​നോ​ടൊ​പ്പം പോ​യ യു​വ​തി​യെ പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.കു​ന്പ​ള​ക്കോ​ട് സ്വദേശിനിയെ​യാ​ണ് ബാ​ല​നീ​തി നിയമപ്ര​കാ​രം അ​റ​സ്റ്റു ചെ​യ്ത​ത്. പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ യുവതിയെ റി​മാ​ൻ​ഡ് ചെ​യ്തു. പത്തും ഏ​ഴും വ​യ​സു​ള്ള കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ യുവതി ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. 23കാ​രി​യാ​യ അ​വി​വാ​ഹി​ത​യാ​ണെ​ന്നാ​ണ് ഇയാളെ അറിയിച്ചത്. പരിചയം പിന്നീടു പ്രണയ മായി. വീ​ട്ടു​കാ​ർ വി​വാ​ഹം ആ​ലോ​ചി​ക്കു​ന്നതിനാൽ എ​ത്ര​യും വേ​ഗം വി​വാ​ഹം ന​ട​ത്ത​ണ​മെ​ന്നും യുവതി കാ​മു​ക​നോ​ടു പ​റ​ഞ്ഞ​ത്രേ. അ​ത​നു​സ​രി​ച്ച് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് യു​വ​തി കാ​മു​ക​നോ​ടൊ​പ്പം ക​ണ്ണൂ​രി​ലേ​ക്ക് പോ​യ​ത്. യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് ഭ​ർ​തൃ​വീ​ട്ടു​കാ​ർ പ​ഴ​യ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വ​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.

Read More

വെയിലും മഴയുമേറ്റ്…! വ​ട​ക്കാ​ഞ്ചേ​രി എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പേരു ചേർക്കാൻ ഉദ്യോഗാർഥികൾ മണിക്കൂറുകൾ കാത്തുനില്ക്കണം

വ​ട​ക്കാ​ഞ്ചേ​രി: ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പേ​രു ചേ​ർ​ക്കാ​നെ​ത്തു​ന്ന ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ ക​ടു​ത്ത വെ​യി​ലും, പെ​രു​മ​ഴ​യും കൊ​ണ്ട് മ​ണി​ക്കൂ​റു​ക​ളോ​ളം​റോ​ഡി​ൽ കാ​ത്തു നി​ൽ​ക്കു​ന്ന​താ​യി ആ​ക്ഷേ​പം.​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​ക്സ്ചേ​ഞ്ചി​നു മു​ൻ​പി​ൽ നി​ന്നും ആ​രം​ഭി​ച്ച ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ വ​രി ഒ​രു കി​ലോ​മീ​റ്റ​ർ വ​രെ നീ​ണ്ടി​രു​ന്നു.​ ഇ​തി​നെ തു​ട​ർ​ന്ന് ക്യൂ​വി​ൽ നി​ന്നി​രു​ന്ന പ​ല​രും ത​ല​ക​റ​ങ്ങി വീ​ണ സം​ഭ​വ​വും ​ഉ​ണ്ടാ​യി.​എ​ന്നാ​ൽ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ കോ​ടി​ക​ൾ മു​ട​ക്കി സ​ർ​ക്കാ​ർ പ​ണി​തീ​ർ​ത്ത ഓ​ഫീ​സ് സ​മു​ച്ച​യ​ത്തി​ൽ ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​നു സ്ഥ​ലം അ​നു​വ​ദി​ച്ച ി​രു​ന്ന​താ​ണ്. സ​ർ​ക്കാ​രി​നെ കൊ​ണ്ടു പ്ര​ത്യേ​ക ഉ​ത്ത​ര​വും ഇ​റ​ക്കി​യി​രു​ന്നു. എ​ന്നി​ട്ടും എ​ക്സ്ചേ​ഞ്ച് മാ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ ഓ​ഫീ​സാ​യി ഇ​പ്പോ​ൾ​മാ​റ്റി​യ​ത്. എ​ക്സ്ചേ​ഞ്ചു​ക​ളി​ലെ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ തി​ര​ക്കു​മൂ​ലം അ​വ​ധി ദി​ന​ങ്ങ​ളാ​യ ഇ​ന്നും നാ​ളെ​യും എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ൾ​ക്ക് സ​ർ​ക്കാ​ർ അ​വ​ധി ന​ൽ​കി​യി​ട്ടി​ല്ല.

Read More

 മ​ണ്ണു​ത്തി -വ​ട​ക്ക​ഞ്ചേ​രി  ആ​റു​വ​രി​പ്പാത; പ്രതിസന്ധി പരിപരിഹരിക്കാൻ കേ​ന്ദ്രം ഇടപെടും; കു​തി​രാ​നി​ലെ ഒ​രു തു​ര​ങ്കം എ​ത്ര​യും വേ​ഗം തു​റ​ക്കും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മ​ണ്ണു​ത്തി -വ​ട​ക്ക​ഞ്ചേ​രി ആ​റു​വ​രി ദേ​ശീ​യ​പാ​ത​യു​ടേ​യും കു​തി​രാ​നി​ലെ തു​ര​ങ്ക​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ വൈ​കു​ന്ന​തി​നു കാ​ര​ണം ക​രാ​ർ ക​ന്പ​നി​യു​ടെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണെ​ന്നും പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ടു​മെ​ന്നും കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. തു​ര​ങ്ക​ങ്ങ​ൾ​ക്കു സു​ര​ക്ഷാ​സൗ​ക​ര്യം ഒ​രു​ക്കാ​ൻ ആ​വ​ശ്യ​മാ​യ വ​ന​ഭൂ​മി വി​ട്ടു​കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. അ​തു പൂ​ർ​ത്തി​യാ​ക്കി​യാ​ൽ കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി വ​കു​പ്പി​ന്‍റെ അ​നു​മ​തി നേ​ടി​യെ​ടു​ക്കും. പ​ണി പൂ​ർ​ത്തി​യാ​യ ഒ​രു തു​ര​ങ്കം എ​ത്ര​യും​വേ​ഗം ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ക്കാ​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു ന​ൽ​കി. തു​ര​ങ്കം സു​ര​ക്ഷി​ത​മാ​ക്കാ​ൻ തു​ര​ങ്ക​ത്തി​നു സ​മീ​പ​ത്തു​ള്ള 1.8 ഹെ​ക്ട​ർ വ​ന​ഭൂ​മി വി​ട്ടു​കി​ട്ട​ണ​മെ​ന്നു ക​രാ​റു​കാ​ർ ക​ഴി​ഞ്ഞ​വ​ർ​ഷം സ​ർ​ക്കാ​രി​ന് അ​പേ​ക്ഷ ന​ൽ​കി​യ​താ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ലെ​ന്നു കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി മു​ൻ​കൈ​യെ​ടു​ത്ത് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഡ​ൽ​ഹി​യി​ലെ ഓ​ഫീ​സി​ൽ വി​ളി​ച്ചു​കൂ​ട്ടി​യ യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം. കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ, എം​പി​മാ​രാ​യ ര​മ്യ ഹ​രി​ദാ​സ്,…

Read More

“സൗ​മ്യ’മാർ ഏതു നിമിഷവും..! എ​റ​ണാ​കു​ളം-​ഷൊ​ർ​ണൂ​ർ പാ​സ​ഞ്ച​ർ ട്രെ​യിൻ പഴയപടി;  ഭ​യ​ന്നു വി​റ​ച്ച്  സ്ത്രീ ​യാ​ത്ര​ക്കാ​ർ

തൃ​ശൂ​ർ: വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് സൗ​മ്യ​യെ ട്രെ​യി​നി​ൽ നി​ന്ന് ത​ള്ളി​യി​ട്ട് പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ഇ​നി​യും ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന തീ​രു​മാ​ന​ങ്ങ​ൾ ഇ​ല്ലാ​താ​കു​ന്നു. ഏ​തു നി​മി​ഷ​വും സൗ​മ്യ​മാ​ർ എ​റ​ണാ​കു​ളം-​ഷൊ​ർ​ണൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നി​ൽ ഉ​ണ്ടാ​കാ​മെ​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് ഭ​യ​ത്തോ​ടെ സ്ത്രീ ​യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. എ​റ​ണാ​കു​ളം-​ഷൊ​ർ​ണൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നി​ന്‍റെ വൈ​കി​യോ​ട്ടം മൂ​ലം സ്ത്രീ ​യാ​ത്ര​ക്കാ​ർ തൃ​ശൂ​രി​ൽ നി​ന്ന് സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലെ​ത്താ​ൻ മ​റ്റു വ​ഴി​ക​ൾ തേ​ടേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. എ​റ​ണാ​കു​ള​ത്തു നി​ന്ന് വൈ​കീ​ട്ട് 5.35ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ ക്ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും പി​ടി​ച്ചി​ട്ട​തി​നെ തു​ട​ർ​ന്ന് പാ​തി​രാ​ത്രി​ക്കാ​ണ് ഷൊ​ർ​ണൂ​രി​ലെ​ത്തു​ന്ന​ത്. രാ​ത്രി 9.40ന് ​ഷൊ​ർ​ണൂ​രി​ലെ​ത്തേ​ണ്ട ട്രെ​യി​ൻ ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​രി​ലെ​ത്തി​യ​ത് ഒ​ന്പ​ത​ര​യ്ക്കാ​ണ്. അ​ഞ്ചു സ്ഥ​ല​ങ്ങ​ളി​ലാ​ണ് മ​റ്റു ട്രെ​യി​നു​ക​ൾ ക​ട​ത്തി​വി​ടു​ന്ന​തി​നാ​യി പി​ടി​ച്ചി​ട്ട​ത്. ഇ​തോ​ടെ രാ​ത്രി ഏ​ഴി​ന് തൃ​ശൂ​രി​ലെ​ത്തേ​ണ്ട ട്രെ​യി​നാ​ണ് ര​ണ്ട​ര മ​ണി​ക്കൂ​റി​ല​ധി​കം വൈ​കി​യെ​ത്തി​യ​ത്. എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്യു​ന്ന നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രു​ടെ ആ​ശ്ര​യ​മാ​ണ് ട്രെ​യി​ൻ. എ​ന്നാ​ൽ വൈ​കി​യോ​ടു​ന്ന​തി​നാ​ൽ പ​ല​പ്പോ​ഴും മ​ര​ണ​ഭീ​തി​യി​ലാ​ണ് സ്ത്രീ ​യാ​ത്ര​ക്കാ​ർ…

Read More

കു​ന്നം​കു​ള​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ പീ​ഡ​ന​മി​ല്ല, പ​രി​പാ​ല​നം മാത്രം;  അറിയാം ആ നന്മകളെക്കുറിച്ച്

കു​ന്നം​കു​ളം: പോ​ലീ​സ് ക​സ്റ്റ​ഡി പീ​ഡ​നം വാ​ർ​ത്ത​യാ​കു​ന്പോ​ൾ, കു​ന്നം​കു​ളം പോ​ലീ​സും വാ​ർ​ത്ത​യി​ൽ നി​റ​യു​ക​യാ​ണ്, ഇ​ത് പ്ര​തി​ക​ളെ പീ​ഡി​പ്പി​ച്ച​തി​ന​ല്ല, ക​സ്റ്റ​ഡി​യി​ലു​ള്ള ഭൂ​മി​യെ പ​രി​പാ​ലി​ച്ചാ​ണ് ജ​ന​ശ്ര​ദ്ധ നേ​ടു​ന്ന​ത്. സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്ന് വെ​റു​തെ കി​ട​ന്നി​രു​ന്ന 20 സെ​ന്‍റ് സ്ഥ​ല​ത്ത് കു​ന്നം​കു​ളം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ച്ച​ക്ക​റി​ക​ളും, ചെ​ണ്ട​മ​ല്ലി പൂ ​കൃ​ഷി​യും ആ​രം​ഭി​ച്ചാ​ണ് പോ​ലീ​സ് പ്ര​കൃ​തി നീ​തി പാ​ലി​ക്കു​ന്ന​ത്. കു​ന്നം​കു​ളം സി​ഐ കെ.​ജി.​സു​രേ​ഷ് മു​ൻ​കൈ​യെ​ടു​ത്ത് കൃ​ഷി വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സ്റ്റേ​ഷ​ൻ വ​ള​പ്പ് ഹ​രി​താ​ഭ​മാ​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി പൂ ​കൃ​ഷി​യു​ടെ വ്യാ​പ​ന​മാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കൃ​ഷി ആ​രം​ഭി​ക്കാ​ൻ പ്രേ​ര​ണ​യാ​യ​തെ​ന്ന് സി​ഐ സു​രേ​ഷ് പ​റ​ഞ്ഞു. തു​ട​ർ​ച്ച​യാ​യി നാ​ല് വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പ​ച്ച​ക്ക​റി പൂ ​കൃ​ഷി​യി​റ​ക്കു​ന്ന​ത്. കൃ​ഷി സ്ഥ​ലം മ​ൾ​ച്ചിം​ഗ് ഷീ​റ്റ്പൊ​തി​ഞ്ഞ് ഡ്രി​പ്പ് വാ​ട്ട​ർ സം​വി​ധാ​നം ഉ​ൾ​പ്പെ​ടെ ഏ​ർ​പ്പെ​ടു​ത്തി​യാ​ണ്കൃ​ഷി ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മു​റ്റ​ത്തും അ​രി​കു​ക​ളി​ലും ഗ്രോ ​ബാ​ഗി​ലാ​ണ് പ​ച്ച​ക്ക​റി​കൃ​ഷി ന​ട​ത്തു​ന്ന​ത്. ചൂ​ണ്ട​ൽ കൃ​ഷി​ഭ​വ​നി​ലെ ക​ർ​ഷ​ക​മി​ത്ര…

Read More

ബസില്‍ യുവതിയോട് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍

ചാ​ല​ക്കു​ടി: സ്വ​കാ​ര്യ ബ​സി​ൽ വ​ച്ച് യു​വ​തി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം കാ​ണി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പേ​രാ​ന്പ്ര സ്വ​ദേ​ശി ക​ള​രി​ക്ക​ൽ ഗി​രീ​ഷ്(38)​നെ​യാ​ണ് സി​ഐ ജെ.​മാ​ത്യു അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ള​യി​ൽ നി​ന്ന് വ​ന്ന സ്വ​കാ​ര്യ ബ​സി​ൽ വ​ച്ചാ​ണ് യു​വ​തി​യെ ലൈം​ഗീക​മാ​യി അ​തി​ക്ര​മം കാ​ണി​ച്ച​ത്. യു​വാ​വി​ന്‍റെ ശ​ല്യം സ​ഹി​ക്ക​വ​യ്യാ​താ​യ​പ്പോ​ൾ യു​വ​തി ബ​ഹ​ളം വ​യ്ക്കു​ക​യും തു​ട​ർ​ന്ന് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

Read More