ചാലക്കുടി ടൂറിസം; അതിരപ്പിള്ളിയിലെ യാത്രി നിവാസ്  നിർമാണത്തിന് പുതിയ എസ്റ്റിമേറ്റ്

ചാ​ല​ക്കു​ടി: മ​ണ്ഡ​ല​ത്തി​ലെ ടൂ​റി​സം പ്രോ​ജ​ക്ടു​ക​ളു​ടെ ഒ​രു അ​വ​ലോ​ക​ന​യോ​ഗം ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്നു. അ​തി​ര​പ്പി​ള്ളി യാ​ത്രി​നി​വാ​സ് നി​ർ​മാ​ണ​ത്തി​നാ​യി പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി. ആ​റു നി​ല​ക​ളി​ലാ​യി 25 സ്യൂ​ട്ട് റൂ​മു​ക​ൾ, ലി​ഫ്റ്റ്, ഫ​യ​ർ സ​ർ​വീ​സ് സൗ​ക​ര്യ​ങ്ങ​ളോ​ടെ ഒ​ന്പ​തു കോ​ടി രൂ​പ​യു​ടെ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റാ​ണ് ഇ​തി​നാ​യി സ​മ​ർ​പ്പി​ക്കു​ന്ന​ത്. അ​തി​ര​പ്പി​ള്ളി​യി​ൽ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ നി​ർ​മാ​ണ​ത്തി​നാ​യി വാ​ച്ച് ട​വ​ർ, മു​ക​ളി​ൽ ക​ട​മു​റി​ക​ൾ, ടോ​യ്‌ലെറ്റ് സൗ​ക​ര്യ​ങ്ങ​ൾ പു​തു​ക്കി ന​ൽ​കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. ചാ​ല​ക്കു​ടി​യി​ലെ ടേ​ക്ക് എ ​ബ്രേ​ക്ക് കെ​ട്ടി​ടം ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യ്ക്ക് കൈ​മാ​റു​ന്ന​തി​ന് യോ​ഗ​ത്തി​ൽ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. തു​ന്പൂ​ർ​മു​ഴി​യി​ലേ​യും ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ പാ​ർ​ക്കി​ന്‍റേയും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ടൂ​റി​സം ഡ​യ​റ​ക്ട​ർ ബാ​ല​കി​ര​ണ്‍ ഐ​എ​എ​സ്, ടൂ​റി​സം പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സ​നീ​ഷ്, ടൂ​റി​സം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​രാ​ജ്കു​മാ​ർ, അ​തി​ര​പ്പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്…

Read More

നി​ത്യ​വ​ഴി​പാ​ട് എ​ന്ന നി​ല​യ​ലി​ൽ പ​തി​വി​ല്ല..! ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ പ​റ​ നി​റ​യ്ക്ക​ൽ  വ​ഴി​പാ​ട് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് തന്ത്രി; വഴിപാട് ചർച്ചകൾക്ക് ശേഷമെന്ന് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ പു​തി​യ​താ​യി പ​റ​നി​റ​യ്ക്ക​ൽ വ​ഴി​പാ​ട് ആ​രം​ഭി​ച്ചു. എ​ന്നാ​ൽ, വ​ഴി​പാ​ട് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​ന്ത്രി ചേ​ന്നാ​സ് നാ​രാ​യ​ണ​ൻ ന​ന്പൂ​ത​രി​പ്പാ​ട് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ക്കു ക​ത്തു ന​ൽ​കി. ക്ഷേ​ത്ര​ത്തി​ൽ പ​റ​നി​റ​യ്ക്ക​ൽ ഇ​തു​വ​രെ നി​ത്യ​വ​ഴി​പാ​ട​ല്ലാ​ത്ത​തി​നാ​ൽ പു​തി​യ​താ​യി തു​ട​ങ്ങു​ന്ന​തി​നു മു​ൻ​പ് കൂ​ടു​ത​ൽ ആ​ലോ​ച​ന ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നാ​ണ് ത​ന്ത്രി​യു​ടെ അ​ഭി​പ്രാ​യം. ഉ​ത്സ​വ​ത്തി​ന്‍റെ ആ​റാ​ട്ട് ദി​വ​സം രാ​ത്രി ക്ഷേ​ത്ര​കൊ​ടി​മ​ര​ത്തി​നു സ​മീ​പം പ​റ​നി​റ​യ്ക്ക​ൽ ന​ട​ത്താ​റു​ണ്ട്.ഉ​ത്സ​വ പ​ള്ളി​വേ​ട്ട, ആ​റാ​ട്ട് ദി​വ​സ​ങ്ങ​ളി​ൽ ഭ​ഗ​വാ​ൻ പു​റ​ത്തേ​ക്കെ​ഴു​ന്നു​ന്പോ​ൾ ഭ​ക്ത​ർ പു​റ​ത്ത് പ​റ​വ​ച്ച് എ​തി​രേ​ൽ​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, നി​ത്യ​വ​ഴി​പാ​ട് എ​ന്ന നി​ല​യ​ലി​ൽ പ​തി​വി​ല്ല. പു​തി​യാ​താ​യി പ​റ നി​റ​യ്ക്ക​ൽ വ​ഴി​പാ​ട് ആ​രം​ഭി​ക്കു​ന്ന വി​വ​രം ത​ന്ത്രി അ​റി​ഞ്ഞി​ട്ടി​ല്ല. ഇ​തി​ന്‍റെ അ​ടി​സ്ഥ​ന​ത്തി​ലാ​ണ് ത​ന്ത്രി ഇ​ന്ന​ലെ ക​ത്തു ന​ൽ​കി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ഭ​ഗ​വ​തി​യു​ടെ ക​ല​ശ​ച്ച​ട​ങ്ങി​നി​ടെ ത​ന്ത്രി ചെ​യ​ർ​മാ​നോ​ട് മാ​റി നി​ൽ​ക്കാ​ൻ പ​റ​ഞ്ഞ​തും തു​ട​ർ​ന്ന് ചെ​യ​ർ​മാ​ൻ ത​ന്ത്രി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യ​തും വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. ആ ​വി​വാ​ദം അ​വ​സാ​നി​ക്കു​ന്പോ​ഴേ​ക്കാ​ണ് പു​തി​യ വ​ഴി​പാ​ടി​ന്‍റെ പേ​രി​ൽ വീ​ണ്ടും ത​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി…

Read More

തീയ​തി പ​റ​ഞ്ഞാ​ൽ ദി​വ​സം പറഞ്ഞ് ഞെട്ടിച്ച് ആന്‍റണി;  തന്‍റെ മുന്നിൽ എംബിഎക്കാർക്കും പരാജയം  ല​ക്ഷ്യം. ഗി​ന്ന​സ് റി​ക്കാ​ർ​ഡ്

സ്വ​ന്തം​ ലേ​ഖ​ക​ൻ തൃ​ശൂ​ർ: ര​ണ്ടാ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു​ള്ള ഒ​രു തീയ​തി പ​റ​ഞ്ഞാ​ൽ ദി​വ​സം പ​റ​യാ​മോ. ക​ഴി​യു​മെ​ന്നു തെ​ളി​യി​ക്കു​ന്ന ഒ​രാ​ളു​ണ്ട് തൃ​ശൂ​രി​ൽ. ഏ​തു വ​ർ​ഷ​ത്തി​ലെ​യാ​യാ​ലും തീയ​തി പ​റ​ഞ്ഞോ​ളൂ, ദി​വ​സം ഏ​താ​ണെ​ന്നു സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ തൃ​ശൂ​ർ വ​ല്ല​ച്ചി​റ സ്വ​ദേ​ശി ആ​ന്‍റ​ണി വ​ള്ളൂ​പ്പാ​റ​ പറയും. ര​ണ്ടാ​യി​രം വ​ർ​ഷം മു​ന്പി​ലേ​ക്കോ ര​ണ്ടാ​യി​രം വ​ർ​ഷം പി​ന്നി​ലേ​ക്കോ, ഏ​തു തീയ​തി പ​റ​ഞ്ഞാ​ലും ദി​വ​സം ഏ​താ​ണെ​ന്നു വ്യ​ക്ത​മാ​യി പ​റ​ഞ്ഞു ത​രും. യേ​ശു ജ​നി​ച്ച ദി​വ​സം എ​ല്ലാ​വ​ർ​ക്കും അ​റി​യാം, പ​ക്ഷേ, ദി​വ​സം ചോ​ദി​ച്ചാ​ൽ കു​ടു​ങ്ങും. എ​ന്നാ​ൽ ആ​ന്‍റ​ണി ചേ​ട്ട​ൻ ദി​വ​സം കൃ​ത്യ​മാ​യി പ​റ​യും. യേ​ശു ജ​നി​ച്ച​ത് ഒ​രു ഞാ​യ​റാ​ഴ്ച​യാ​ണെ​ന്ന്. വ​ലി​യ ക​ണ​ക്ക​പ്പി​ള്ള​യൊ​ന്നു​മ​ല്ല, കാ​ര്യ​മാ​യ പ​ഠി​പ്പു​മി​ല്ല. ജോ​ലി സെ​ക്യൂ​രി​റ്റി​യാ​ണ്. ചെ​ന്പൂ​ക്കാ​വി​ലാണ് ജോ​ലി. പ​ത്താം ക്ലാ​സ് പ​ഠി​പ്പു മാ​ത്ര​മേ​യു​ള്ളൂ. എ​ന്നി​ട്ടും എ​ങ്ങ​നെ സാ​ധി​ക്കു​ന്നു​വെ​ന്നു ചോ​ദി​ച്ചാ​ൽ ആ​ന്‍റ​ണി ചി​രി​ച്ചു​കൊ​ണ്ടു പ​റ​യും. വെ​റു​തെ​യി​രി​ക്കു​ന്പോ​ൾ ക​ല​ണ്ട​ർ തീയ​തി​യും ദി​വ​സ​ങ്ങ​ളു​മൊ​ക്കെ ഒ​ത്തുനോ​ക്കി പ​ഠി​ച്ചുനോ​ക്കി​യ​താ. അ​ത്ര ത​ന്നെ. ഇ​പ്പോ​ൾ എ​ത്ര…

Read More

ക​ര​ഞ്ഞ കു​ഞ്ഞി​നു മാ​ർ​പാ​പ്പ​യു​ടെ സ്നേ​ഹ​ചും​ബ​നം​;  അ​​​പൂ​​​ർ​​​വ അ​​​നു​​​ഗ്ര​​​ഹം ലഭിച്ച അഗാത്തയെ അറിയാം…

തൃ​​​ശൂ​​​ർ: വ​​​ത്തി​​​ക്കാ​​​നി​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് സ്ക്വ​​​യ​​​റി​​​ലെ പേ​​​പ്പ​​​ൽ ഓ​​​ഡി​​​യ​​​ൻ​​​സി​​​ൽ മാ​​​ർ​​​പാ​​​പ്പ​​​യെ കാ​​​ണാ​​​ൻ കാ​​​ത്തു​​​നി​​​ന്നു ക​​​ര​​​ഞ്ഞ കു​​​ഞ്ഞി​​​നെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ആ​​​ശ്ലേ​​​ഷി​​​ച്ചു ചും​​​ബി​​​ച്ചു. കു​​​രി​​​യ​​​ച്ചി​​​റ​​​യി​​​ലെ ആ​​​ന്‍റ​​​ണി ചി​​​റ​​​മ്മ​​​ലി​​​ന്‍റെ മ​​​ക​​​ൾ ഡോ. ​​​ജ​​​സ്റ്റി ആ​​​ന്‍റ​​​ണി ചി​​​റ​​​മ്മ​​​ലി​​​ന്‍റെ​​യും കാ​​​ഞ്ഞി​​​ര​​​പ്പള്ളി ഒ​​​റ്റ​​​പ്ലാ​​​ക്ക​​​ൽ ഡൊ​​​മി​​​നി​​​ക്കി​​​ന്‍റെ​​യും മ​​​ക​​​ൾ അ​​​ഗാ​​​ത്ത​​​യ്ക്കാ​​​ണ് ഈ ​​​അ​​​പൂ​​​ർ​​​വ അ​​​നു​​​ഗ്ര​​​ഹം ല​​​ഭി​​​ച്ച​​​ത്. മാ​​​ർ​​​പാ​​​പ്പ​​​യെ കാ​​​ണാ​​​ൻ ജ​​​ന​​​ക്കൂ​​​ട്ട​​​ത്തി​​​ൽ ദീ​​​ർ​​​ഘ​​​സ​​​മ​​​യം കാ​​​ത്തു​​​നി​​​ന്ന ഇ​​​വ​​​ർ​​​ക്ക​​​രി​​​കി​​​ലൂ​​​ടെ​​​യാ​​​ണ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ വാ​​​ഹ​​​നം ക​​​ട​​​ന്നു​​​പോ​​​യ​​​ത്. വാ​​​ഹ​​​നം അ​​​രി​​​കി​​​ലെ​​​ത്തു​​​മ്പോ​​​ൾ അ​​​ഗാ​​​ത്ത ക​​​ര​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ട്ട ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ വാ​​​ഹ​​​നം നി​​​ർ​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നോ​​​ടു കു​​​ഞ്ഞി​​​നെ അ​​​രി​​​കി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. നി​​​മി​​​ഷ​​​ങ്ങ​​​ൾ​​​ക്ക​​​കം കു​​​ഞ്ഞ് മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് അ​​​രി​​​കി​​​ലെ​​​ത്തി. കു​​​ഞ്ഞി​​​നെ ആ​​​ശ്ലേ​​​ഷി​​​ച്ചു ചും​​​ബി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഡോ. ​​​ജ​​​സ്റ്റി​​​യും ഡൊ​​​മി​​​നി​​​ക്കും ബം​​​ഗ​​​ളൂ​​​രു​​​വി​​​ലാ​​​ണു താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്.

Read More

മ​ല​യോ​ര ഹൈ​വേ​യ്ക്കു റെ​ഡ് സി​ഗ്ന​ൽ; സ​ർ​ക്കാ​രി​നെ​തി​രേ നാ​ട്ടു​കാ​ർ സ​മ​ര​ത്തി​ന്; 50 കോ​ടി അ​ധി​ക​ച്ചെ​ല​വ്, പ​ദ്ധ​തി വൈ​കു​മെ​ന്നും സ​ർ​ക്കാ​ർ

തൃ​ശൂ​ർ: മ​ല​യോ​ര​ങ്ങ​ളി​ലൂ​ടെ മ​ല​യോ​ര ഹൈ​വേ നി​ർ​മി​ക്കാ​ൻ അ​ന്പ​തു കോ​ടി രൂ​പ​യു​ടെ അ​ധി​ക​ച്ചെ​ല​വു വ​രു​മെ​ന്നു വാ​ദി​ച്ച സ​ർ​ക്കാ​ർ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ വൈ​കു​മെ​ന്നും ഹൈ​ക്കോ​ട​തി​യി​ൽ. സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രേ നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ​ത്തി​ന്. മ​ല​യോ​ര ഹൈ​വേ പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യും തു​ട​ർ​ന്ന് പീ​ച്ചി റോ​ഡി​ലൂ​ടെ​യു​മാ​ക്കി റൂ​ട്ട് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത്, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ കെ.​പി. എ​ൽ​ദോ​സ്, സാ​ലി ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ കൊ​ടു​ത്ത ഹ​ർ​ജി​യി​ലാ​ണ് സ​ർ​ക്കാ​ർ ഈ ​നി​ല​പാ​ടെ​ടു​ത്ത​ത്. പാ​ണ​ഞ്ചേ​രി​യി​ൽ റൂ​ട്ട് മാ​റ്റി​യാ​ൽ 50 കോ​ടി അ​ധി​ക​ച്ചെ​ല​വ് വ​രു​മെ​ന്നും കാ​ല​താ​മ​സം വ​രു​മെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ടെ​ടു​ത്ത​ത്. മ​ല​യോ​ര ഹൈ​വേ​യു​ടെ സ​ർവേ ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച് 10 വ​ർ​ഷ​മാ​യി​ട്ടും ഇ​തു​വ​രെ അ​തി​ർ​ത്തി നി​ർ​ണ​യി​ക്കാ​നോ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നോ ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഇ​ത്ര​യും കാ​ല​താ​മ​സം വ​ന്നി​ട്ടും റൂ​ട്ട് മാ​റ്റം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ വൈ​കു​മെ​ന്ന വി​ചി​ത്ര​വാ​ദ​മാ​ണ് സ​ർ​ക്കാ​ർ ഉ​ന്ന​യി​ച്ച​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലൂ​ടെ റൂ​ട്ട്…

Read More

തി​രു​വ​ന​ന്ത​പു​ര​ത്ത് വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​ർ​ന്ന​ത് തൃ​ശൂ​രി​ലെ ഗു​ണ്ടകൾ: പ്ര​തി​ക​ൾ വലയിലായതായി സൂചന

തൃ​ശൂ​ർ: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ സ്വ​ർ​ണ​വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​ർ​ന്ന​ത് തൃ​ശൂ​രി​ലെ ഗു​ണ്ടാ സം​ഘ​മാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. നാ​ലം​ഗ സം​ഘ​മാ​ണ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ശ്രീ​വ​രാ​ഹ​ത്തി​ന് സ​മീ​പ​ത്തുവ​ച്ച് ബി​ജു​ എന്നയാളെ ആ​ക്ര​മി​ച്ച് ഒ​ന്ന​ര കി​ലോ​യോ​ളം സ്വ​ർ​ണം ക​വ​ർ​ന്ന​ത്. ഗു​ണ്ടാ​സം​ഘ​ത്തെ പോ​ലീ​സ് തൃ​ശൂ​രി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​വെ​ന്നാ​ണ് സൂ​ച​ന. ഉ​ട​ൻ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. ക്വ​ട്ടേ​ഷ​നെ​ടു​ത്ത് സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​ണെ​ന്ന് പ​റ​യു​ന്നു. പ്ര​തി​ക​ളെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്താ​ലേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​രൂ. കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. റെ​ന്‍റ് എ ​കാ​റെ​ടു​ത്ത് ഉ​യ​ർ​ന്ന വാ​ട​ക​യ്ക്ക് മ​റി​ച്ചു ന​ൽ​കു​ന്ന സം​ഘ​ത്തി​ൽ നി​ന്നാ​ണ് സം​ഘം കാ​ർ ത​ര​പ്പെ​ടു​ത്തി​യ​ത്. കാ​റു​ട​മ​യി​ൽനി​ന്ന് വാ​ഹ​നം വാ​ട​ക​യ്ക്കെ​ടു​ത്ത സോ​മ​ൻ എ​ന്ന​യാ​ളെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് സം​ഘ​ത്തെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. ക​വ​ർ​ച്ച​യ്ക്കു ശേ​ഷം നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഉ​പേ​ക്ഷി​ച്ച വാ​ഹ​ന​ത്തി​ൽ നി​ന്ന് സം​ഘ​ത്തി​ന്‍റെ വി​ര​ല​ട​യാ​ളം ശേ​ഖ​രി​ച്ചി​രു​ന്നു. ഫോ​ട്ടോ​യും നേ​ര​ത്തെ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​തി​നാ​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​ൻ…

Read More

കെ-ടെറ്റ് പരീക്ഷ ; പ്രൊ​ബേ​ഷ​നും ഇ​ൻ​ക്രി​മെ​ന്‍റും ത​ട​ഞ്ഞ് സർക്കാർ; അ​ധ്യാ​പ​ക​ർ ആ​ശ​ങ്ക​യി​ൽ

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: അ​ധ്യാ​പ​ക​രു​ടെ യോ​ഗ്യ​ത നി​ർ​ണ​യ പ​രീ​ക്ഷ​യാ​യ കേ​ര​ള ടീ​ച്ച​ർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്(​കെ-​ടെ​റ്റ്) പാ​സാ​കാ​ത്ത അ​ധ്യാ​പ​ക​രു​ടെ പ്രൊ​ബേ​ഷ​നും ഇ​ൻ​ക്രി​മെ​ന്‍റും ത​ട​ഞ്ഞു​വ​യ്ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യ​തോ​ടെ ക​ട​ന്പ ക​ട​ക്കാ​നാ​കാ​തെ നൂ​റു​ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യി. സം​സ്ഥാ​ന​ത്ത് 2012ൽ ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ർ​ദ്ദേ​ശി​ക്കു​ന്ന യോ​ഗ്യ​ത നി​ർ​ണ​യ പ​രീ​ക്ഷ പാ​സാ​കാ​നു​ള്ള സ​മ​യ​പ​രി​ധി 2019 മാ​ർ​ച്ച് 31 ആ​യി​രു​ന്നു. ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് കെ-​ടെ​റ്റ് നേ​ടു​ന്ന​തി​ന് ഒ​രു വ​ർ​ഷം കൂ​ടി ഇ​ള​വ് അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ തു​ട​രു​ന്ന അ​ധ്യാ​പ​ക​രു​ടെ കാ​ര്യ​ത്തി​ൽ ക​ർ​ശ​ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രു​ടെ യോ​ഗ്യ​ത​നി​ർ​ണ​യ പ​രീ​ക്ഷ​യാ​യ സെ​റ്റ് പാ​സാ​കാ​ൻ അ​ന്പ​ത് ശ​ത​മാ​നം മാ​ർ്ക്ക് മ​തി​യെ​ന്നി​രി​ക്കേ കെ-​ടെ​റ്റ് പാ​സാ​ക​ൻ അ​റു​പ​ത് ശ​ത​മാ​നം മാ​ർ​ക്കാ​ണ് വേ​ണ്ട​ത്. ഇ​ത് വി​ജ​യ​ശ​ത​മാ​നം കു​റ​യ്ക്കാ​നും അ​ധ്യാ​പ​ക​രെ മ​ന​പ്പൂ​ർ​വം തോ​ൽ​പ്പി​ക്കാ​നു​മാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. 2012 മു​ത​ൽ 2017 വ​രെ​യു​ള്ള അ​ഞ്ചു…

Read More

സുഹൃത്തിന്‍റെ പിറന്നാളാഘോഷം മുട്ടയെറിഞ്ഞ് ആഘോഷിച്ച് കുട്ടികൾ;  മുട്ടയേറ് യാത്രക്കാരിലേക്കും നീണ്ടു; പഴയന്നൂർ ബസ് സ്റ്റാന്‍റിലെ ആഘോഷത്തിന് സമാപനം പോലീസ് സ്റ്റേഷനിലും

പ​ഴ​യ​ന്നൂ​ർ: സ​ഹ​പാ​ഠി​ക്കു​നേ​രെ മു​ട്ട​യെ​റി​ഞ്ഞ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ത്തി​യ പി​റ​ന്നാ​ൾ ആ​ഘോ​ഷം അ​തി​രു​ക​ട​ന്ന​പ്പോ​ൾ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ പി​ടി​ച്ച് പോ​ലീ​സി​ലേ​ൽ​പി​ച്ചു. പ​ഴ​യ​ന്നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇന്നലെ വൈ​കി​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​യ നാ​ല​ഞ്ചു​പേ​ർ ചേ​ർ​ന്നാ​ണ് കൂ​ട്ടു​കാ​ര​നു നേ​രെ മു​ട്ട​യെ​റി​ഞ്ഞ് ആ​ഘോ​ഷ​മാ​ക്കി​യ​ത്. ഒ​ടു​വി​ൽ മു​ട്ട​ക​ൾ അ​ടു​ത്തു​നി​ന്ന യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്തും സ്റ്റാ​ൻ​ഡി​ലെ ടാ​ക്സി കാ​റു​ക​ളി​ലും ചെ​ന്നു പ​തി​ച്ച​തോ​ടെ​യാ​ണ് ഡ്രൈ​വ​ർ​മാ​ർ ഇ​ട​പെ​ട്ട​ത്. പി​ന്നീ​ട് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴും ഓ​രോ​രു​ത്ത​രു​ടെ കൈ​യി​ൽ നാ​ല​ഞ്ച് മു​ട്ട​ക​ൾ അ​ട​ങ്ങി​യ ക​വ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. പോ​ലീ​സ് ഇ​വ​രെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. പി​ന്നീ​ട് ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു.

Read More

കൈക്കൂലി നൽകാത്തതിനാൽ ബില്ല് പാസാകുന്നില്ല;  ആത്മഹത്യയ്ക്കൊരുങ്ങി സർക്കാർ കോൺട്രാക്ടറായ കരാറുകാരൻ

തൃ​ശൂ​ർ: കൈ​ക്കൂ​ലി ന​ൽ​കാ​ത്ത​തി​നാ​ൽ പ​ണി ചെ​യ്തതി​ന്‍റെ ബി​ല്ല് പാ​സാ​ക്കാ​ത്ത​തു മൂ​ലം ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട ഗ​തി​കേ​ടി​ലാ​ണെ​ന്നു ക​രാ​റു​കാ​ര​ൻ. സ​ർ​ക്കാ​ർ കോ​ണ്‍​ട്രാ​ക്ട​റാ​യ പെ​രി​ങ്ങോ​ട്ടു​ക​ര സ്വ​ദേ​ശി കെ.​വി.​അ​നി​ൽ​കു​മാ​റാ​ണ് താ​ൻ ആ​ത്മ​ഹ​ത്യ​യി​ലൂ​ടെ വ​ക്കി​ലാ​ണെ​ന്നു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. 2016ൽ ​തൃ​ശൂ​ർ-​പെ​രു​ന്പു​ഴ ക​നാ​ലി​ലെ ച​ണ്ടിവാ​രി​യ പ​ണി​ക്ക് 4,20,000 രൂ​പ​യാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്. പെ​രു​ന്പു​ഴ ക​നാ​ലി​ലെ 56,000 സ്ക്വ​യ​ർ മീ​റ്റ​ർ സ്ഥ​ല​ത്തെ ച​ണ്ടി വാ​രാ​നാ​ണ് മൂ​ന്നുമാ​സ കാ​ലാ​വ​ധി​യു​ള്ള ക​രാ​ർ ന​ൽ​കി​യി​രു​ന്ന​ത്. മു​ണ്ട​ക​ൻ കൃ​ഷി​ക്കാ​യി അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള​തി​നാ​ൽ ഒ​രു മാ​സം കൊ​ണ്ടുത​ന്നെ പ​റ​ഞ്ഞ​തി​ലും കൂ​ടു​ത​ൽ സ്ഥ​ല​ത്തെ ച​ണ്ടിവാ​രി പ​ണി തീ​ർ​ത്തി​രു​ന്നു. തു​ട​ർ​ന്ന് ബി​ല്ല് പാ​സാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് തൃ​ശൂ​ർ ഇ​റി​ഗേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ പ​ത്തുശ​ത​മാ​നം കൈ​ക്കൂ​ലി ന​ൽ​കാ​തെ പ​ണം ത​രി​ല്ലെ​ന്നു പ​റ​ഞ്ഞ​ത്. കൈ​ക്കൂ​ലി ന​ൽ​കി​ല്ലെ​ന്നു പ​റ​ഞ്ഞ​തോ​ടെ ക​രാ​റി​ലി​ല്ലാ​ത്ത പ​ണി ചെ​യ്ത​തി​നാ​ൽ ബി​ല്ല് ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞു. ക​നാ​ലി​ന്‍റെ ഇ​രു​ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് ച​ണ്ടിനീ​ക്കേ​ണ്ട​തെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, എ​ത്ര വീ​തി​യി​ലാ​ണെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ല. ജ​ലാ​ശ​യ​ത്തി​ൽ പൊ​ങ്ങി​ക്കിട​ക്കു​ന്ന ച​ണ്ടി, കു​ള​വാ​ഴ…

Read More

ബികോം വിദ്യാർഥികൾ വെട്ടിൽ; വൈ​കി​ വന്ന പ​രീ​ക്ഷാ​ഫ​ല​ത്തി​ൽ ഇം​ഗ്ലീഷി​ൽ കൂ​ട്ട​ത്തോ​ൽ​വി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ബികോം അ​ഞ്ചാം സെ​മ​സ്റ്റ​റി​നു പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ല​മെ​ത്തി​യ​തു ക​ഴി​ഞ്ഞ​യാ​ഴ്ച. റി​സ​ൾട്ട് വ​ന്ന​പ്പോ​ൾ ഇംഗ്ലീഷ് പ​രീ​ക്ഷ​യി​ൽ കൂ​ട്ട​ത്തോ​ൽ​വി. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി വി​ദൂ​ര വി​ദ്യാ​ഭ്യാ​സ സ​ന്പ്ര​ദാ​യ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ബി​കോം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​പ്പോ​ൾ വെ​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. തൃ​ശൂ​രി​ലെ ചി​ല സെ​ന്‍റ​റു​ക​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ റീ​ഡിം​ഗ് ഓ​ണ്‍ ക​ണ്ടം​പറ​റി ക​ൾ​ച്ച​ർ എ​ന്ന ഇം​ഗ്ലീഷ് പേ​പ്പ​റി​ലാ​ണ് കൂ​ട്ട​ത്തോ​ൽ​വി​യു​ണ്ടാ​യി​ട്ടു​ള്ള​ത്. ഭൂ​രി​പ​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒ​റ്റ​യ​ക്ക മാ​ർ​ക്കു ന​ല്കി​യാ​ണ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഇ​രു​ട്ട​ടി. മ​റ്റു ജി​ല്ല​ക​ളി​ലും അ​തേ അ​വ​സ്ഥാ​വി​ശേ​ഷ​മു​ണ്ട്. ഇ​പ്പോ​ൾ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം പ​ഠി​ക്കു​ന്ന ഈ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മ​റ്റു വി​ഷ​യ​ങ്ങ​ൾ​ക്കു മി​ക​ച്ച മാ​ർ​ക്കു​മു​ണ്ട്. ഈ ​പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​ർ​ക്ക് ഇ​നി പ​രീ​ക്ഷ​യെ​ഴു​താ​ൻ സാ​ധി​ക്കു​ക ഇ​പ്പോ​ൾ ര​ണ്ടാംവ​ർ​ഷം പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്കൊ​പ്പ​മാ​ണ്. അ​തി​ന്‍റെ ഫ​ലം വ​രു​വാ​ൻ കു​റ​ഞ്ഞ​ത് ഒ​രു​വ​ർ​ഷ​മെ​ങ്കി​ലു​മെ​ടു​ക്കും. പ​രീ​ക്ഷാ​ഫ​ലം വൈ​കി​യാ​ൽ തു​ട​ർ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ഒ​ന്നു​മു​ത​ൽ ര​ണ്ടു​വ​ർ​ഷം വ​രെ ന​ഷ്ട​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്.…

Read More