സ്വന്തം ലേഖകൻ തൃശൂർ: ടൂറിസ്റ്റു ബസുകളിലും അന്തർ സംസ്ഥാന ബസ് സർവീസുകളിലും യാത്രക്കാർക്കു ദുരനുഭവങ്ങളുണ്ട ാകുന്പോൾ കൈയോടെ പരാതിപ്പെടാൻ മൊബൈൽ ആപ് വരുന്നു. സംസ്ഥാന മോട്ടോർ വാഹന വകുപ്പാണ് മൊബൈൽ ആപ് തയാറാക്കുന്നത്. ഒരു മാസത്തിനകം ഈ മൊബൈൽ ആപ് പ്രവർത്തനസജ്ജമാക്കാൻ കഴിയുമന്നാണു കരുതുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കല്ലട ബസ് യാത്രക്കാരെ ജീവനക്കാർ മർദിച്ച സംഭവം വിവാദമായ സാഹചര്യത്തിൽ കഴിഞ്ഞ മാസമാണ് മോട്ടോർ വാഹനവകുപ്പ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ബസ് കേടായതിനെത്തുർന്ന് സർവീസ് നിർത്തിവച്ച് യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടതു ചോദ്യം ചെയ്തതിനാണ് ജീവനക്കാർ മർദിച്ചത്. ബസ് ജീവനക്കാർ മോശമായ പെരുമാറുകയോ വാഹനത്തിൽ നിയമവിരുദ്ധമായവ കടത്തിക്കൊണ്ട ുവരുന്നതു ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ മോട്ടാർ വാഹന വകുപ്പിനെ വിവരം അറിയിക്കാൻ ഈ മൊബൈൽ ആപിൽ സംവിധനമുണ്ട ാകും. 24 മണിക്കൂറും സൂക്ഷമമായി നിരീക്ഷിക്കാനും പ്രതികരിക്കാനും കഴിയാവുന്ന വിധത്തിലാണ് മൊബൈൽ ആപ് തയറാക്കുന്നത്.…
Read MoreCategory: Thrissur
ഠഠഠ വട്ടത്തിൽ എല്ലാം കിട്ടണനാട് തൃശിവപേരൂർ..! ഇന്ന് മ്മടെ തൃശൂരിന്റെ പിറന്നാൾ… ദാ പിടിച്ചോ ഒരു തൃശൂർ പാട്ട്…
സ്വന്തം ലേഖകൻ തൃശൂർ: ഇന്ന് മ്മടെ തൃശൂരിന്റെ പിറന്നാളല്ലേ…സപ്തതിയാഘോഷം…ന്നാ ദാ പിടിച്ചോ ഒരു തൃശൂർ പാട്ട്.. ഠ വട്ടത്തിലുള്ള തൃശൂർ സ്വരാജ് റൗണ്ടിനെ കുറിച്ച് തുടങ്ങുന്ന പാട്ട് തൃശൂർ അവിണിശേരി സ്വദേശി എടത്തേടത്ത് അപ്പുട്ടിയെന്ന യുവഗാനരചയിതാവാണ് എഴുതിയിരിക്കുന്നത്. റിലീസ് ചെയ്യാനിരിക്കുന്ന ജീവ സംവിധാനം ചെയ്ത ശക്തൻ മാർക്കറ്റ് എന്ന സിനിമയുടെ ടൈറ്റിൽ സോംഗ് ആയാണ് തൃശൂരിനെകുറിച്ചുള്ള ഈ പാട്ട് ഒരുക്കിയിരിക്കുന്നത്. ഠഠഠ വട്ടത്തിൽ എല്ലാം കിട്ടണനാട് തൃശിവപേരൂർ നമ്മുടെ തൃശിവപേരൂർ… എന്നാണ് ഗാനത്തിന്റെ തുടക്കം. വട്ടത്തിലങ്ങനെ വിലസുന്ന സ്വരാജ് റൗണ്ടിനെ ചെണ്ട വട്ടത്തോടും തിമിലവട്ടത്തോടും മദ്ദളവട്ടത്തോടുംം ചെണ്ട ുമല്ലി പൂവട്ടത്തോടും അപ്പുട്ടി ഉപമിക്കുന്നുണ്ട്. വടക്കുന്നാഥനും പുത്തൻപള്ളിയും അരിയങ്ങാടിയും വെള്ളയപ്പത്തെരുവും അഞ്ചുവിളക്കും വടക്കേചിറയും വഞ്ചിക്കുളവും കോർപറേഷൻ ഓഫീസിൽ നിന്ന് മുഴങ്ങുന്ന സൈറണും തേക്കിൻകാട് മൈതാനത്തെ ചീട്ടുകളിക്കൂട്ടവും എല്ലാം ഈ ഗാനത്തിലൂടെ തൃശൂരിന്റെ കാഴ്ചകളായി നിറയുന്നു. മലയാള അക്ഷരമാലയിലെ വ്യഞ്ജനാക്ഷരത്തിൽപെടുന്ന…
Read Moreപാലിയേക്കര ടോൾ പ്ലാസയിൽ ഇതുവരെ പിരിച്ചത് 698 കോടി; ടോൾപിരിക്കാനുള്ള അനുമതി 2028 ജൂൺ വരെ
തൃശൂർ: മണ്ണുത്തി – ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കരയിലെ ടോൾപ്ലാസയിൽ കഴിഞ്ഞ മാസംവരെ പിരിച്ചെടുത്തത്. 698.14 കോടി രൂപ. റോഡ് നിർമാണത്തിനു കരാറുകാർ ചെലവാക്കിയത്. 721.17 കോടി രൂപയായിരുന്നു. 2028 ജൂണ്‍ 21 വരെ ടോൾ പിരിക്കാനാണ് കരാറുകാർക്ക് അനുമതി നൽകിയിട്ടുള്ളത്. കോണ്‍ഗ്രസ് തൃശൂർ ജില്ലാ സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്തിനു ദേശീയപാത അഥോറിറ്റി വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഈ വിവരം. കഴിഞ്ഞ സാന്പത്തിക വർഷം 115.63 കോടി രൂപയാണ് ടോൾതുകയായി പിരിച്ചെടുത്തത്. ഈ വർഷം മേയ്മാസംവരെ 20.43 കോടി രൂപ പിരിച്ചെടുത്തു. കരാറനുസരിച്ച് ഇനിയും പണികൾ പൂർത്തിയാക്കാനുണ്ട്. പുതുക്കാട് അടിപ്പാതക്കരികിൽ സർവീസ് റോഡും അഴുക്കുചാലും നിർമിക്കാനുണ്ട്: പ്രോജക്ട് ഡയറക്ടർ നൽകിയ മറുപടിയിൽ പറയുന്നു.
Read Moreവിജയന്റെ പോലീസ് സ്റ്റേഷനുകൾ ഉരുട്ടിക്കൊല കേന്ദ്രങ്ങളായിമാറുന്നുവെന്ന് ചെന്നിത്തല
സ്വന്തം ലേഖകൻ തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് സ്റ്റേഷനുകൾ ഉരുട്ടിക്കൊലപാതക കേന്ദ്രങ്ങളായി മാറിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ബെന്നി ബഹനാൻ, ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ് എന്നിവർക്കു യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ടൗണ്‍ഹാളിൽ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുഭരണത്തിനു കീഴിൽ ജനവിരുദ്ധതയാണ് നടപ്പാക്കുന്നത്. ജനങ്ങൾക്കുവേണ്ടിയുള്ള ഭരണമല്ല, പാർട്ടിക്കാർക്കുവേണ്ടിയുള്ള ഭരണമാണു നടക്കുന്നത്. പിണറായി സർക്കാരിന് ഇനി 450 ദിവസംകൂടിയേ ഭരിക്കാനാകൂ. ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ട ഭരണമാണിത്. വർഗീയതയും കപടദേശീയതയും പ്രചരിപ്പിച്ചാണ് നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയത്. ഇതെല്ലാം കാപട്യമാണെന്നു ജനം തിരിച്ചറിയും. രാഹുൽഗാന്ധി എഐസിസി അധ്യക്ഷസ്ഥാനത്തു തുടരണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. ഇപ്പോഴത്തേതിനേക്കാൾ വലിയ പ്രതിസന്ധി ഘട്ടങ്ങൾ കോണ്‍ഗ്രസ് നേരിട്ടിട്ടുണ്ട്്. രാജ്യത്തെ ജനാധിപത്യത്തിലേക്കു നയിക്കാൻ കോണ്‍ഗ്രസിനു നേതൃത്വം നൽകാൻ രാഹുൽഗാന്ധിതന്നെ ഉണ്ടാകണം. ലോക്സഭയിലേക്കു യുഡിഎഫ് നേടിയ വിജയവും ആഘോഷവും അടുത്തവർഷം തദ്ദേശ…
Read Moreഏതു കാലാവസ്ഥയെ അതിജീവിക്കും, എന്തും തിന്നും! ആഫ്രിക്കൻ ഒച്ചുകളെ സൂക്ഷിക്കണം!
അത്ര നിസാരരല്ല ആഫ്രിക്കൻ ഒച്ചുകൾ. കിഴക്കന്‍ ആഫ്രിക്കയുടെ തീരപ്രദേശങ്ങളില്‍ കണ്ടിരുന്ന ഇവ ഇന്ത്യയില്‍ ആദ്യമായെത്തിയത് 1847ല്‍ പശ്ചിമബംഗാളിലാണ്. കേരളത്തിലെത്തിയത് 1970ലാണ്. പാലക്കാട്ടായിരുന്നു ഇത്. ഇപ്പോള്‍ കേരളത്തിലെ മിക്ക ജില്ലകളിലും ആഫ്രിക്കന്‍ ഒച്ചുകളുടെ സാന്നിധ്യമുണ്ട്. ആഫ്രിക്കൻ ഒച്ചുകളുടെ ആയുസ് ആറുമുതൽ 10 വയസു വരെയാണ്. 20 ഗ്രാം മുതല്‍ 250 ഗ്രാം വരെ തൂക്കം വയ്ക്കും. ചൂടും തണുപ്പും ഏറുമ്പോള്‍ മണ്ണിനടിയില്‍ ദീര്‍ഘകാലം കഴിയും. മഴക്കാലത്ത് പുറത്തിറങ്ങും. ഇണചേരല്‍ കഴിഞ്ഞാല്‍ എട്ടുമുതല്‍ 20വരെ ദിവസത്തിനുള്ളില്‍ മുട്ടയിടും. 100 മുതല്‍ 500വരെ മുട്ടകളാണ് ഒരുതവണ ഇടുക, ഒരുവര്‍ഷത്തില്‍ 1200 മുട്ടകള്‍ വരെ. 15 ദിവസത്തിനുള്ളില്‍ മുട്ടകള്‍ വിരിയും. ആറുമാസത്തനുള്ളില്‍ പ്രായപൂര്‍ത്തിയാകും. ഏതു കാലാവസ്ഥയെ അതിജീവിക്കാനും എന്തും തിന്നാനുമുള്ള കഴിവാണ് പ്രത്യേകത.
Read Moreആലത്തൂരിൽ പാട്ടുംപാടി ജയിച്ച പെങ്ങളൂട്ടി! സ്വീകരണത്തിൽ താരമായി രമ്യ ഹരിദാസ്
തൃശൂർ: ജില്ലയിലെ എംപിമാർക്കൊരുക്കിയ സ്വീകരണത്തിൽ താരമായത് ആലത്തൂരിൽ പാട്ടുംപാടി ജയിച്ച പെങ്ങളൂട്ടി രമ്യ ഹരിദാസ്. സ്വാഗതപ്രസംഗം നടക്കുന്പോൾ വേദിയിലെത്തിയ രമ്യയെ നിറഞ്ഞ കൈയടികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. സ്വാഗത പ്രസംഗകൻ പേരു പറഞ്ഞപ്പോൾ മറ്റ് രണ്ട് എംപിമാരെക്കാളും കൈയടി കിട്ടിയതും രമ്യയ്ക്കായിരുന്നു. ഓരോ തവണ രമ്യയുടെ പേര് പരാമർശിച്ചപ്പോഴും സദസ് കരഘോഷത്താൽ മുങ്ങി. ഇന്ത്യൻ പാർലമെന്റിലെ യുവവിസ്മയം എന്നായിരുന്നു രമ്യയെ വി.എം. സുധീരൻ വിശേഷിപ്പിച്ചത്. യുഡിഎഫ് സ്ഥാനാർഥിപ്പട്ടികയിലെ ഏറ്റവും നല്ല ചോയ്സ് ആയിരുന്നു രമ്യയെന്നു പലരും തന്നോടു പറഞ്ഞതായുള്ള രമേശ് ചെന്നിത്തലയുടെ വാക്കുകളും പ്രവർത്തകരെ ആവേശം കൊള്ളിച്ചു. ആലത്തൂരിലെ ചരിത്രവിജയത്തിനു ശേഷം പ്രവർത്തകർക്കിടയിൽ രമ്യയുടെ താരപരിവേഷം ഇരട്ടിച്ചുവെന്നു വ്യക്തമാക്കുന്ന രംഗങ്ങളാണ് ടൗണ്‍ഹാളിൽ കണ്ടത്.
Read Moreകാലവർഷം മടിച്ചുനില്‍ക്കുന്നു; കാർഷിക മേഖലയ്ക്ക് കനത്ത പ്രഹരം
വടക്കഞ്ചേരി: മിഥുനം പകുതിയായിട്ടും കാലവർഷം മടിച്ചുനില്ക്കുന്നത് വരുംമാസങ്ങളിൽ കാർഷിക മേഖലയ്ക്ക് കനത്ത പ്രഹരമാകുമെന്ന് വിലയിരുത്തൽ. പ്ലാസ്റ്റിക് ഇട്ട് റബർതോട്ടങ്ങളിൽ ടാപ്പിംഗ് ആരംഭിക്കേണ്ട സമയമാണെങ്കിലും മഴപെയ്ത് തണുപ്പാകാത്തതിനാൽ പാൽ ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കർഷകർ പറയുന്നു. മഴയില്ലാത്തതിനാൽ റബർ റീപ്ലാന്റ് ചെയ്ത കർഷകരും ഏറെ വിഷമത്തിലാണ്. നടീൽ കഴിഞ്ഞ റബർതൈകൾക്ക് ഇപ്പോൾ മഴ ലഭിച്ചില്ലെങ്കിൽ തൈകൾ വാടും.പച്ചക്കറി കൃഷിയും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. തൈ ഉത്പാദനകേന്ദ്രങ്ങളിൽനിന്നും തൈകളുടെ വിതരണം നടന്നിട്ടില്ല. പച്ചക്കറിതൈകളെല്ലാം വലുതായി മൂപ്പെത്തി തുടങ്ങി. മഴയില്ലാത്തതിനാൽ വില്പനയ്ക്ക് എത്തിച്ചിട്ടുള്ള പച്ചക്കറി തൈകൾ ആരും വാങ്ങുന്നില്ലെന്ന് കൃഷിഭവനു കീഴിൽ വടക്കഞ്ചേരി ടൗണിൽ പ്രവർത്തിക്കുന്ന ഇക്കോ ഷോപ്പ് അധികൃതർ പറഞ്ഞു. നെൽകൃഷിയും വലിയ പ്രതിസന്ധിയിലാണ്. മഴയില്ലാത്തതിനാൽ കളപെരുകി അത് നീക്കം ചെയ്യാൻ തന്നെ വലിയ തുക മുടക്കേണ്ട ഗതികേടിലാണ് കർഷകർ. പാടങ്ങളിൽ വെള്ളമായിട്ടില്ല. ഒന്നാംവിള പൊടിവിത നടത്താതെ രണ്ടാംവിള നടീൽ…
Read Moreനർമത്തിന്റെ മർമം അറിഞ്ഞാൽ ജീവിതം ആസ്വാദ്യകരമാകും: ഇന്നസെന്റ് പറയുന്നു…
ഇരിങ്ങാലക്കുട: നർമ്മത്തിന്റെ മർമം അറിഞ്ഞ് ആസ്വദിക്കാൻ കഴിഞ്ഞാൽ ജീവിത വൈഷമ്യങ്ങളെ തരണം ചെയ്യാനുള്ള ഏറ്റവും ശക്തമായ ആയുധമായിരിക്കും അതെന്ന് ടി.വി. ഇന്നസെന്റ് അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ പല പ്രതിസന്ധി ഘട്ടങ്ങളിലും നർമ്മമാണ് ജീവിതത്തിന് കരുത്തത് നൽകിയതെന്ന് അദ്ദേഹം കൂട്ടി ചേർത്തു. വിഷൻ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ടൗണ്‍ ഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ കലാസംഗമം ഉദ്ഘാടനം ചെയത്് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദുരിതമയമായ മാനുഷിക ജീവിതത്തിൽ നർമ്മം ഒരു മരുന്നായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വനിത ഫെഡ് അധ്യക്ഷ അഡ്വ. കെ.ആർ. വിജയ അധ്യക്ഷത വഹിച്ചു. ക്യാരിക്കേച്ചറിസ്റ്റും, സിനിമാ നടനുമായ ജയരാജ് വാര്യർ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചയാത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല ബാബു, ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലർ അന്പിളി ജയൻ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൻമാരായ…
Read Moreമാനസിക സമ്മർദവും പിരിമുറുക്കവും കുറയ്ക്കും; കാണാം, വാങ്ങാം… ഇന്ത്യൻ ഈത്തപ്പഴം
തൃശൂർ: ഇനി ഒരുമാസം കൂടി മാത്രം. ആർക്കും വാങ്ങാം തേനൂറും രാജസ്ഥാൻ ഈത്തപ്പഴം. ജൂണ്‍, ജൂലൈ മാസമാണ് സ്വാദിഷ്ടവും പോഷകസമൃദ്ധവുമായ ഈ ഇന്ത്യൻ ഈത്തപ്പഴത്തിന്റെ സീസണ്. തൃശൂരിൽ ആവശ്യക്കാരേറി വരുന്നതിനാൽ വർഷം തോറുമുള്ള വരവും കൂടിയിട്ടുണ്ട്. മാനസിക സമ്മർദവും പിരിമുറുക്കവും കുറയ്ക്കുമെന്നു ഉപയോക്താക്കൾ പറയുന്നു. രണ്ടോ മൂന്നോ ഈത്തപ്പഴം ദിവസവും കഴിച്ചാൽ ഫോസ്ഫറസിന്റെ കുറവ് പരിഹരിക്കാനാവുമത്രെ. ഇത് വൃക്കകളുടെ ശരിയായ പ്രവർത്തനത്തിന് അത്യുത്തമവുമാണ്. എന്നാൽ വിദേശത്തു നിന്നും കൊണ്ടുവരുന്ന വരുന്ന ഈത്തപ്പഴത്തിനെക്കാൾ രുചികരവും ശരീരത്തിനെ കൂടുതൽ ചാലകശക്തിയും ദഹനവും നല്‍കുന്നതാണ് ഈ ഇന്ത്യൻ ഈത്തപ്പഴമെന്നു അനുഭവസ്ഥർ പറയുന്നു. പഴുത്ത പച്ചകലർപ്പുള്ള ഇത്തരം ഈത്തപഴത്തിനെ 180 രൂപയാണ് വില ഈടാക്കുന്നത്. സാധാരണ നോന്പുകാലത്താണ് വില്പനക്കായി കേരളത്തിലെത്താറുള്ളത്. ഇത്തവണ നോന്പുകഴിഞ്ഞിട്ടും ആവശ്യക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല.
Read Moreനീർമരുതുകളുടെ സ്മൃതിവനത്തിൽ ലോഹിയുടെ ഓർമകളുമായി സിനിമാ മേഖലയിലെ സഹപ്രവർത്തകർ
തൃശൂർ: നീർമരുതുകളുടെ സ്മൃതിവനത്തിൽ ലോഹിതദാസ് സ്മരണ പുതുക്കി സിനിമാ മേഖലയിലെ സഹപ്രവർത്തകർ. മുല്ലക്കര കൈലാസനാഥ സ്കൂളിനോടു ചേർന്ന സ്മൃതി വനത്തിലാണ് സംവിധായകൻ ലോഹിതദാസിന്റെ പത്താം ചരമവാർഷിക ദിനാചരണം നടന്നത്. നീർമരുതിൻ തൈ നട്ട് സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്തു. സിനിമാലോകത്ത് ജീവിയ്ക്കുന്ന നക്ഷത്രവൃക്ഷ സ്മൃതിവനം ലോഹിതദാസിനു മാത്രമാണുള്ളതെന്നും മണ്മറഞ്ഞിട്ടും മലമുകളിൽ വളരുന്ന നീർമരുതുകൾ അദ്ദേഹത്തോടുള്ള ആദരവുകളാണെന്നും അദ്ദേഹം പറഞ്ഞു. നടൻ ജയരാജ് വാര്യർ ആമുഖപ്രഭാഷണം നടത്തി. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. ഓയിസ്ക ഇന്റർനാഷണൽ പ്രസിഡന്റ് ഡോ. കെ.എസ്. രജിതൻ അധ്യക്ഷത വഹിച്ചു.സിനിമാ സംവിധായകരായ വിനോദ് ഗുരുവായൂർ, മാധവ് രാംദാസ്, കണ്ണൻ പെരുമടിയൂർ, ഷോഗണ് രാജു, കെ.ജെ. ജോണി, ജോബി, ജയ്മോൻ അന്തിക്കാട്, രവി താണിക്കൽ, സുരേഷ് വാര്യർ എന്നിവർ പ്രസംഗിച്ചു. ഓയിസ്ക ഇന്റർനാഷണലും കൈലാസനാഥ സ്കൂളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
Read More