ഗുരുവായൂർ: നഗരസഭ ഭരണാധികാരികൾക്കു യൂണിയനുകളോടുള്ള വിധേയത്വം കാരണം ഗുരുവായൂരിൽ പ്രീ പെയ്ഡ് ഓട്ടോ സംവിധാനം ഇഴയുന്നു. ഒരു വിഭാഗം ഓട്ടോറിക്ഷകളാകട്ടെ അഞ്ചു മിനിറ്റ് നടക്കാനുള്ള ദൂരത്തിനു 50 രൂപ വരെ ഈടാക്കുന്നതായും ആരോപണം. ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ പ്രീ പെയ്ഡ് ഓട്ടോ സംവിധാനം തുടങ്ങുന്നതിനു എല്ലാ അനുമതികളും ലഭിച്ചിട്ടും നഗരസഭക്കു തൊഴിലാളി യൂണിയനകളോടുള്ള വിധേയത്വമാണ് പ്രീ പെയ്ഡ് സംവിധാനം അട്ടിമറിക്കപ്പെടുന്നത്. ഇതുമൂലം ഗുരുവായൂരിലെത്തുന്ന തീർഥാടകരും യാത്രക്കാരുമാണ് ഒരു വിഭാഗം ഓട്ടോറിക്ഷക്കാരുടെ ചൂഷണത്തിനു ഇരയാകുന്നത്. ഏതാനും ദിവസം മുന്പ് രാവിലെ 8.30ന്റെ ട്രെയിനിൽ ഗുരുവായൂരിലെത്തിയ യാത്രക്കാരി റെയിൽവേസ്റ്റേഷനിൽ നിന്നും ക്ഷേത്രനടയിലേക്കു ഓട്ടോയുടെ കൂലി ആരാഞ്ഞു. ഇവരോട് 50 രൂപയാണ് ആവശ്യപ്പെട്ടത്. എത്ര ദൂരമുണ്ടെന്ന് അറിയാൻ ഗൂഗിൾ പരിശോധിച്ച യാത്രക്കാരി അഞ്ച് മിനിറ്റ് ദൂരത്തിനു 50 രൂപയോ എന്ന് ചോദിച്ച് ഓട്ടോയാത്ര വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ട്രെയിൻ എത്തുന്ന സമയം റെയിൽവേ…
Read MoreCategory: Thrissur
പാലിയേക്കര ടോൾപ്ലാസയിൽ യാത്രക്കാരനെ ജീവനക്കാർ മർദിച്ചു; രണ്ടുപേർ കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ പാലിയേക്കര: ടോൾപ്ലാസയിൽ സംഘർഷം. യാത്രക്കാരനായ യുവാവിനെ ടോൾപ്ലാസ ജീവനക്കാരായ നാലുപേർ ചേർന്ന് മർദ്ദിച്ചതായി പരാതി. സംഭവത്തെ തുടർന്ന് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ടോൾ പ്ലാസ ഉപരോധിച്ചു. ഇന്നുച്ചയ്ക്ക് പതിനൊന്നരയോടെയാണ് സംഭവങ്ങൾ. അളഗപ്പനഗർ മഞ്ഞളി മെബിനെ(30)യാണ് ടോൾപ്ലാസ ജീവനക്കാരായ നാലുപേർ ചേർന്ന് മർദ്ദിച്ചതെന്നാണ് പരാതി. ടോൾപ്ലാസയിൽ വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. ആന്പല്ലൂർ ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മെബിനും ഭാര്യയും സഞ്ചരിച്ചിരുന്ന ബൊലേറെ ജീപ്പ് മറ്റു വാഹനങ്ങളെ മറികടന്ന് മുന്നോട്ടു കടന്നുവന്നപ്പോൾ ടോൾപ്ലാസ ജീവനക്കാർ വണ്ടി തടയുകയും ജീപ്പിന്റെ മിറർ തല്ലിപ്പൊട്ടിക്കുകയും ചെയ്തത്രെ. ഇത് ചോദ്യം ചെയ്യാൻ മെബിൻ ഇറങ്ങിയപ്പോഴാണ് നാലുപേർ ചേർന്ന് ഇയാളെ മർദ്ദിച്ചത്. മർദ്ദനം കണ്ട് മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും അടുത്തെത്തി മെബിനെ രക്ഷപ്പെടുത്തുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ മെബിൻ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ…
Read Moreഗുരുവായൂരിൽ ഇന്നലെ നടന്നതു 177 വിവാഹങ്ങൾ; 45 ലക്ഷത്തിന്റെ വഴിപാടുകൾ; നഗരം ഉച്ചവരെ ഗതാഗതക്കുരുക്കിൽ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ വലിയ വിവാഹത്തിരക്ക് അനുഭവപ്പെട്ടു. വിവാഹത്തിരക്കേറിയിതും റോഡുകളിൽ നിർമാണ പ്രവർത്തി നടക്കുന്നതും കാരണം നഗരം ഉച്ചവരെ ഗതാഗതക്കുരുക്കിൽപെട്ടു.177 വിവാഹങ്ങളും 697 ചോറൂണ് വഴിപാടുമാണ് ഇന്നലെ ക്ഷേത്രസന്നിധിയിൽ നടന്നത്. ഇടവമാസത്തിലെ മുഹൂർത്തം കൂടുതലുള്ള ഞായറാഴ്ചയിൽ ക്ഷേത്രപരിസരം വിവാഹ പാർട്ടിക്കാരെക്കൊണ്ട ് നിറഞ്ഞു. രാവിലെ മുതൽ 12വരെ മൂന്നു മണ്ഡപങ്ങളിലുമായാണ് വിവാഹങ്ങൾ നടന്നത്. വിവാഹ മണ്ഡപത്തിനു സമീപത്തേക്ക് പ്രവേശിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ വധൂവരന്മാർക്ക് തിരക്ക് കൂടാതെ മണ്ഡപത്തിലേക്കെത്താനായി. ദർശനത്തിനും വൻ ഭക്തജനത്തിരക്കാണനുഭവപ്പെട്ടത്. പുലർച്ചെ മുതൽ ദർശനത്തിനു നീണ്ട വരിയാണുണ്ടായിരുന്നത്. കാന നിർമാണത്തിന്റെ ഭാഗമായുള്ള നിർമാണങ്ങൾ നടക്കുന്നതിനാൽ ഒൗട്ടർ റിംഗ് റോഡ് പൂർണമായും ഗതാഗതക്കുരുക്കിലായി. ഉച്ചവരെ കിഴക്കേനട മുതൽ പടിഞ്ഞാറെ നടവരെയും മമ്മിയൂർ ജംഗ്ഷനിലും ഗതാഗതക്കുരുക്കനുഭവപെട്ടു. എന്നാൽ വണ്വെ സംവിധാനം ഏർപ്പെടുത്തിയ ഇന്നർ റിംഗ് റോഡിൽ ഇന്നലെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടില്ല. അമൃത് പദ്ധതിയുടെ കാന പണി നടക്കുന്നതിനാൽ…
Read Moreഅവൾ ഇനിയും ഫുൾ എപ്ലസ് വാങ്ങട്ടെ; സംസാരശേഷിയില്ലാത്തതും സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കുന്ന ആൻമരിയയ്ക്ക് യുഎസ് മലയാളി കുടുംബത്തിന്റെ സഹായഹസ്തം
കാടുകുറ്റി: സംസാരശേഷിയും കേൾവിശക്തിയുമില്ലാതെ ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷക്ക് മുഴുവൻ വിഷയങ്ങൾക്കും എപ്ലസോടെ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ ആൻമരിയ ക്രിസ്റ്റിക്ക് തുടർപഠനത്തിന് ആവശ്യമായ സാന്പത്തിക സഹായം നൽകാൻ സന്നദ്ധത അറിയിച്ച് അമേരിക്കയിൽ നിന്നൊരു മലയാളി കുടുംബം. “മൗനം പടരുന്ന വീട്ടിൽ എ പ്ലസ് ആഹ്ലാദം, ആൻമരിയ ക്രിസ്റ്റിന്റെ നേട്ടത്തിന് വജ്രത്തിളക്കം’ എന്ന ശീർഷകത്തിൽ ഈ കുട്ടിയെയും കുടുംബത്തിന്റെ സാന്പത്തിക പരാധീനതകളെ കുറിച്ചും കഴിഞ്ഞയാഴ്ച ദീപികയിൽ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി. പേർ വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഈ കുടുംബം കുട്ടിയുടെ പ്ലസ് ടുവിനും തുടർന്നുള്ള ഉപരിപഠനത്തിനും ആവശ്യമായ മുഴുവൻ ചെലവുകളും വഹിക്കാനുള്ള സന്നദ്ധതയാണ് അറിയിച്ചിരിക്കുന്നത്. യൂണിഫോം, പുസ്തകങ്ങൾ, ഹോസ്റ്റൽ ഫീസ്, സ്കൂൾ ഫീസ് അടക്കമുള്ള മുഴുവൻ ചെലവുകളും നൽകും. കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ വൈന്തല പാളയംപറന്പ് കൂടരപ്പിള്ളി ക്രിസ്റ്റിൻ ജോണിന്റെയും ടെസിയുടെയും മകളാണ് ആൻമരിയ. മാതാപിതാക്കൾക്കും ഏക സഹോദരനായ അതുലിനും സംസാരശേഷിയോ കേൾവിശക്തിയോ…
Read Moreപത്തുലക്ഷം രൂപ അടച്ച് കോൽക്കത്ത സ്വദേശിയായ ഭക്തൻ ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി. കോൽക്കത്ത സ്വദേശിയായ ഭക്തൻ ആർ.ജി. ബൻസാലാണ് ദേവസ്വത്തിൽ പത്തുലക്ഷം രൂപ അടച്ചതിനുശേഷം നടയിരുത്തിയത്. ഇന്നുരാവിലെ ശീവേലിക്കുശേഷമായിരുന്നു ചടങ്ങ്. ഗുരുവായൂർ ദേവസ്വത്തിന്റെ കൊന്പൻ കൃഷ്ണനാരായണനെയാണ് നടയിരുത്തിയത്. രാവിലെ ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ അരിമാവ് അണിഞ്ഞതിനുശേഷം അണിഞ്ഞതിനുമുകളിൽ വെള്ളയും കരിന്പടവും വച്ചതിനുശേഷം ആനയ്ക്ക് മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നന്പൂതിരി കളഭം ചാർത്തി. തുടർന്ന് ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നന്പൂതിരിപ്പാട് ആനയെ നടയിരുത്തുന്നതിന് അവകാശികളായ മാതേംപാട്ട് തറവാട്ടിലെ അംഗം എന്നിവർ ചേർന്ന് തോട്ടിയും കോലും കൈമാറിയാണ് ചടങ്ങ് നിർവഹിച്ചത്. ദേവസ്വം ഭരണസമിതിയംഗം കെ.കെ. രാമചന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ, ക്ഷേത്രം ഡിഎ പി. ശങ്കുണ്ണിരാജ്, ജീവധനം മാനേജർ എ.കെ. രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നിരവധി വർഷങ്ങളായി ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ നടയിരുത്തുന്നത് നിർത്തിവച്ചിരിക്കുകയാണ്. തൃശൂരിലെ വ്യവസായിയായ ഗോപു നന്തിലത്ത് അടുത്തകാലത്ത് ഒരു…
Read Moreശക്തമായ കാറ്റും മഴയും; പുതുക്കാട് മേഖലയിൽ പരക്കെ നാശം; ചെങ്ങാലൂരിൽ തെങ്ങുവീണ് വീട് തകർന്നു
പുതുക്കാട് : വെള്ളിയാഴ്ച രാത്രി പെയ്ത മഴയിലും കാറ്റിലും മേഖലയിൽ പരക്കെ നാശനഷ്ടം.ചെങ്ങാലൂരിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. രണ്ടാംകല്ല് എടത്തൂട്ട് ശങ്കരൻകുട്ടിയുടെ ഓട് വീട് ആണ് തകർന്നത്. ഇന്നലെ ഒന്പതു മണിയോടെയായിരുന്നു സംഭവം. തെങ്ങ് വീണ് അടുക്കളയുടെ ഭാഗം പൂർണമായും തകർന്നു. വീട്ടിൽ ശങ്കരൻകുട്ടിയും ഭാര്യയും മകളും കൊച്ചുമകളും ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വേലൂപ്പാടം പൗണ്ടിൽ മിന്നലിൽ അന്പലവൻ ഫൈസൽ, അരീപ്പുറം മൊയ്തീൻ എന്നിവരുടെ വ്യാപാര സ്ഥാപനങ്ങളിലെ ഇലക്ട്രിക് സാമഗ്രികളും സ്വിച്ച് ബോർഡുകളും കത്തിനശിച്ചു. കെട്ടിടത്തോട് ചേർന്ന് നിന്നിരുന്ന കുണ്ടുകുളം ദേവസിയുടെ തെങ്ങിനും തീ പിടിച്ചു. വിവിധയിടങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി ബന്ധം താറുമാറിലായി.
Read Moreപൂരം കഴിഞ്ഞാൽ രണ്ടുദിവസം പനിയായി കിടക്കുമെന്ന പഴമൊഴി ശരിയായി; പൂരം കഴിഞ്ഞപ്പോൾ കമ്മീഷണർക്ക് പനി
തൃശൂർ: പൂരം ഭംഗിയായി നടത്താൻ അഹോരാത്രം കഷ്ടപ്പെട്ട തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പൂരം കഴിഞ്ഞപ്പോൾ പനി. രാപ്പകലില്ലാതെ പൂരത്തിന്റെ സുഗമമായ നടത്തിപ്പിനായി ഓടിനടന്ന സിറ്റി പോലീസ് കമ്മീഷണർ എച്ച്.യതീഷ്ചന്ദ്ര പനി മൂലം വിശ്രമത്തിലാണ്. പൂരം ശരിക്കും കൊള്ളുന്നവർ പൂരം കഴിഞ്ഞാൽ രണ്ടുദിവസം പനിയായി കിടക്കുമെന്ന് തൃശൂരിൽ പറയാറുണ്ട്. വെയിൽ വകവയ്ക്കാതെ പൂരത്തിന് എല്ലായിടത്തും സജീവസാന്നിധ്യമായ കമ്മീഷണർ ഏവരുടേയും അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. കളക്ടർക്കൊപ്പം പൂരപ്പറന്പിൽ രാത്രിയിലും എത്തി ക്രമസമാധാന സജ്ജീകരണങ്ങൾ വിലയിരുത്തിയ കമ്മീഷണറുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പനിയാണെങ്കിലും ഉടൻതന്നെ അദ്ദേഹം ഓഫീസിലെത്തും. തൃശൂർ പൂരത്തിന് പിന്നാലെയെത്തിയിരിക്കുന്ന കൗണ്ടിംഗ് പൂരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ടതിനാൽ കമ്മീഷണർ റെസ്റ്റെടുക്കാതെ ഡ്യൂട്ടിക്കെത്തുമെന്നാണ് പറയുന്നത്.
Read Moreകാലവർഷം പടിവാതിൽക്കൽ; റോഡരികിലെ വലിയ പഞ്ഞിമരം അപകടഭീഷണിയാകുന്നു
കൊടകര: പൊതുമരാമത്ത് വകുപ്പിനു കീഴിലെ കൊടകര - വെള്ളിക്കുളങ്ങര റോഡരികിൽ അപകട ഭീഷണിയായി നിൽക്കുന്ന മരം മുറിച്ചുനീക്കാൻ നടപടി വൈകുന്നു.മെക്കാഡം ടാറിംഗ് പൂർത്തിയാക്കിയ റോഡിന്റെ ഓരം ചേർന്ന് കുഴിക്കാണി വളവിനു സമീപത്താണ് പഞ്ഞിമരം വളർന്ന് നിൽക്കുന്നത്. ഈ മരം വെട്ടി നീക്കണമെന്ന് വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെട്ടുവരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തിനുനിന്ന് ഇതിനാവശ്യമായ നടപടി കൈക്കാള്ളാൻ നീക്കമുണ്ടായിട്ടില്ല. നൂറുകണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന റോഡരികിലുള്ള ഈ മരം കാറ്റിൽ ഒടിഞ്ഞുവീണാൽ വലിയ ദുരന്തത്തിനു കാരണമാകും. അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്ന മരങ്ങൾ മഴക്കാലത്തിനു മുന്പേ വെട്ടിനീക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകുന്ന അധികൃതർ പൊതുസ്ഥലത്ത് നിൽക്കുന്ന അപകടഭീഷണിയുള്ള മരങ്ങളുടെ കാര്യത്തിൽ നിസംഗത പുലർത്തുകയാണെന്ന് ആക്ഷേപമുണ്ട്. കാലവർഷം പടിവാതിൽക്കലെത്തി നിൽക്കേ അപകടസാധ്യത കണക്കിലെടുത്ത് പഞ്ഞിമരം മുറിച്ചുനീക്കാൻ അടിയന്തിര നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Read Moreചാലക്കുടിയിൽ വനിതാഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ
ചാലക്കുടി: ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. മോതിരക്കണ്ണി സ്വദേശികളായ വട്ടോലി ജോഷി (42), കരിപ്പായി ജെയ്സൻ (47), പരിയാരം കാച്ചപ്പിള്ളി ബേബി (49) എന്നിവരെയാണ് സിഐ ജെ.മാത്യു, എസ് ഐ കെ.വി.സുധീഷ് കുമാർ എന്നിവർ ചേർന്ന് അറസ്റ്റുചെയ്തത്. പരിയാരം പഞ്ചായത്ത് ഓഫീസിനു മുൻവശം പ്രവർത്തിക്കുന്ന ഗവ. ആയുർവേദാശുപത്രിയിൽ കയറി ബഹളം വയ്ക്കുകയും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ അസഭ്യം പറയുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മേയ് പതിനൊന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയിലായിരുന്ന ഒന്നാംപ്രതി ജോഷി ആശുപത്രിയുടെ പരിശോധനാസമയം കഴിഞ്ഞ് തനിക്ക് മരുന്നു വാങ്ങിക്കണമെന്നു പറഞ്ഞ് വരുകയും ഡോക്ടറെ കണ്ട് മരുന്ന് എഴുതിക്കുകയും ചെയ്തശേഷം തന്റെ സുഹൃത്തുക്കളായ മറ്റു രണ്ടുപേരുംകൂടി വരാനുണ്ടെന്നു പറഞ്ഞ് അവരെ ചികിത്സിച്ചിട്ട് പോയാൽ മതിയെന്നു പറഞ്ഞ് ആശുപത്രിയിൽ ബഹളം ഉണ്ടാക്കുകയും ഡോക്ടറെ തടഞ്ഞുവയ്ക്കുകയും ചെയ്തു. ഈ…
Read Moreഎങ്ങിനെയെണ്ണാം… എങ്ങിനെയെണ്ണണം..; അവർ പഠിച്ചു തുടങ്ങി; ഇനി ആറുനാൾ കൂടി
സ്വന്തം ലേഖകൻ തൃശൂർ: കൗണ്ടിംഗ് പൂരത്തിന് ഇനി ആറുനാൾ മാത്രം അവശേഷിക്കെ എങ്ങിനെ വോട്ടെണ്ണണമെന്ന് കൗണ്ടിംഗ് ഉദ്യോഗസ്ഥരെ പഠിപ്പിച്ചു തുടങ്ങി. തൃശൂർ ലോക്സഭ മണ്ഡലത്തിൽ വോട്ടെണ്ണലിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള പരിശീലനം തൃശൂർ സിവിൽ സ്റ്റേഷനിലെ പ്ലാനിംഗ് ഓഫീസ് കോണ്ഫറൻസ് ഹാളിൽ ആരംഭിച്ചു. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന നാല് ഘട്ടങ്ങളിലായുള്ള പരിശീലനമാണ് നൽകുന്നത്. 350ൽ അധികം ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. മൂന്നു ഘട്ടങ്ങളിൽ രണ്ടു നിയോജകമണ്ഡലത്തിലുള്ളവർക്കും അവസാനഘട്ടത്തിൽ ഒരു നിയോജകമണ്ഡലത്തിലുള്ള വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്കുമാണ് പരിശീലനം നൽകുക. വോട്ടെണ്ണൽ കേന്ദ്രത്തിൽ ചുമതലയുള്ള മൈക്രോ ഒബ്സർവർ, കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവർക്കാണ് പരിശീലനം നൽകുന്നത്.ആകെയുള്ള ഉദ്യോഗസ്ഥരിൽ മൂന്നിലൊന്ന് മൈക്രോ ഒബ്സർവർമാരാണ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷിനിൽ വോട്ടെണ്ണൽ നടത്തേണ്ട വിധം, എന്തെല്ലാം ചെയ്യാം, എന്തെല്ലാം ചെയ്യാൻ പാടില്ല, പൊതുവായ വിവരങ്ങൾ എന്നിവയെല്ലാം പരിശീലനത്തിലുണ്ട്. ഡമ്മി മെഷിനുകൾ ഉപയോഗിച്ച് പ്രാക്ടിക്കൽ ട്രെയിനിംഗും…
Read More