സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്ത് മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാനിരിക്കെ വിദ്യാർഥികൾക്ക് സുരക്ഷിത യാത്ര ഉറപ്പുവരുത്താൻ പോലീസ് കർശന നടപടികളുമായി രംഗത്ത്. സ്കൂൾ വിദ്യാർഥികളുടെ വാഹനാപകടങ്ങൾ ഒഴിവാക്കാൻ പോലീസ് ഈ അധ്യയന വർഷം കർശന നടപടികളാണ് കൈക്കൊള്ളുന്നത്. സ്കൂൾ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ സംസ്ഥാനത്തെ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും ഡിജിപി ലോക്നാഥ് ബെഹ്റ നേരിട്ട് നിർദ്ദേശം നൽകിക്കഴിഞ്ഞു. സ്കൂളുകളുടെ സ്വന്തം വാഹനമായാലും രക്ഷിതാക്കൾ നേരിട്ട് ഏർപ്പെടുത്തുന്ന സ്വകാര്യ വാഹനമായാലും കുട്ടികളെ വണ്ടികളിൽ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ഒരു കാരണവശാലും അനുവദിക്കരുതെന്ന പ്രധാന നിർദ്ദേശമാണ് ഡിജിപി സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയിൽ പെട്ടാൽ അതാത് സ്റ്റേഷൻ ഓഫീസർമാരോട് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇത്തരം വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കുന്നതിന് മോട്ടോർവാഹന വകുപ്പുമായി ചേർന്ന് നിയമനടപടി കൈക്കൊള്ളണമെന്നും ഡിജിപി…
Read MoreCategory: Thrissur
രഞ്ജിത്ത് കൊലപാതകം: സുഹൃത്ത് അറസ്റ്റിൽ; തെരഞ്ഞടുപ്പ് ഫലം ടിവിയിൽ കാണുമ്പോഴുണ്ടായ തർക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി
പുന്നയൂർക്കുളം: വ്യാഴാഴ്ച പരൂർ വാക്കെത്തി റോഡിൽ മുരിയൻതടം പാടത്തിനടുത്തുള്ള സ്വകാര്യ ക്വാർട്ടേഴ്സിൽ വാക്കുതർക്കത്തെതുടർന്നു യുവാവ് കുത്തേറ്റുമരിച്ച സംഭവത്തിൽ സുഹൃത്തും ആറ്റുപുറം ബിഎംഎസ് യൂണിയനിലെ പ്രവർത്തകനുമായ അഞ്ഞൂര് പേരോത്ത് വീട്ടിൽ സിജു (32)നെ വടക്കേക്കാട് പോലീസ് അറസ്റ്റുചെയ്തു. വടക്കേക്കാട് കപ്ലേങ്ങാട് ക്ഷേത്രത്തിനു സമീപം തണ്ടേങ്ങാട്ടിൽ രാജന്റെ മകൻ രഞ്ജിത്ത് (31) ആണ് മരിച്ചത്. സംഭവത്തിനുശേഷം സിജു അടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വടക്കേക്കാട് സിഐ വി.രാജേഷ്കുമാർ, എസ്ഐ കെ.പ്രദീപ്കുമാർ, എഎസ്ഐ അനിൽ മാത്യു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. സിജുവിനോടൊപ്പം കസ്റ്റഡിയിലെടുത്ത മറ്റു രണ്ടുപേരെ പോലീസ് വിട്ടയച്ചു.സിജുവിനെ പ്രതിയാക്കി മറ്റുള്ളവരെ വിട്ടയച്ച പോലീസ് നടപടിയിൽ ദുരൂഹതയുണ്ടെന്നു രഞ്ജിത്തിന്റെ ബന്ധുക്കൾ പറഞ്ഞു. രഞ്ജിത്ത് കായംകുളത്തു പപ്പടക്കന്പനി തൊഴിലാളിയാണ്. കുറച്ചുദിവസമായി നാട്ടിൽ വന്നിട്ട്. പ്രതി സിജു രഞ്ജിത്തിന്റെ അടുത്ത കൂട്ടുകാരനാണ്. തെരഞ്ഞെടുപ്പുഫലം അറിയുന്നതിനായി സിജു താമസിക്കുന്ന ക്വാർട്ടേഴ്സിൽ കൂട്ടുകാരായ ആറംഗ സംഘം…
Read Moreലക്ഷ്യം കൈവിട്ട് ഹൈവേ പോലീസ്! കുരുക്കഴിക്കാൻ സമയമില്ല, പ്രധാനജോലി പണപ്പിരിവ്
സ്വന്തംലേഖകൻ തൃശൂർ: വാഹനയാത്രക്കാർക്ക് ആശ്വാസമാകാൻ തുടങ്ങിയ ഹൈവേ പോലീസ് സംവിധാനം ശത്രുക്കളായി മാറിയിരിക്കയാണെന്ന് ആക്ഷേപം ഉയരുന്നു. മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ കാലത്താണ് ദേശീയ പാതകളിൽ വാഹന യാത്രക്കാരെ സഹായിക്കുന്നതിനായി ഹൈവേ പോലീസ് എന്ന സംവിധാനം കൊണ്ടുവന്നത്. അന്ന് ഡിജിപിയായിരുന്ന കെ.ജെ.ജോസഫിന്റെ ആശയമായിരുന്നു പുതിയ സംവിധാനം. ദേശീയപാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ സഹായിക്കുക, ഗതാഗത കുരുക്ക് ഇല്ലാതാക്കുക, യാത്രക്കാരുടെ ആവശ്യങ്ങളിൽ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഹൈവേ പോലീസിനെ രംഗത്തിറക്കിയത്. ഇതിനാണ് രാത്രിയും പകലുമായി 24 മണിക്കൂറും ഹൈവേ പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. ലോക്കൽ പോലീസിനെ പലപ്പോഴും ദേശീയപാതയിലെ ഗതാഗതകുരുക്കഴിക്കാനും മറ്റു സഹായങ്ങൾക്കും ലഭിക്കാത്ത സാഹചര്യമുള്ളതുകൊണ്ടാണ് ഹൈവേ പോലീസെന്ന ആശയം പ്രാവർത്തികമാക്കിയത്. തൃശൂർ രാമവർമപുരം പോലീസ് അക്കാദമിയിൽ ഹൈവേ പോലീസിന്റെ ഉദ്ഘാടനം നടത്തിയപ്പോൾ ജനങ്ങൾക്ക് ഏറെ ആശ്വാസവും സഹായകവുമാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഹൈവേ പോലീസ് വാഹന യാത്രക്കാരുടെ ശത്രുക്കളായി മാറിയിരിക്കയാണ്.…
Read Moreപ്ലാസ്റ്റിക് നിർമാർജനത്തിന് പുതുമാതൃക! റബർപാൽ ശേഖരണത്തിനു കുടിവെള്ള ബോട്ടിലുകൾ
കൊടകര: റബർപാൽ ശേഖരണത്തിന് തോട്ടങ്ങളിൽ ഒഴിഞ്ഞ കുടിവെള്ള ബോട്ടിലുകൾ. ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ റബർ പാൽ സംഭരണത്തിന് സമർത്ഥമായി ഉപയോഗപ്പെടുത്തുകയാണ് മലയോരത്തെ റബർ കർഷകർ. പരന്പരാഗതമായി ഉപയോഗിച്ചു വരുന്ന ചിരട്ടകൾക്കു പകരമാണ് കുപ്പികൾ റബർ മരങ്ങളിൽ ഉപയോഗിക്കുന്നത്. ടാപ്പിംഗിനു ശേഷം മരങ്ങളിൽ നിന്ന് ഒഴുകുന്ന റബർ പാൽ ചിരട്ടകളിലേക്ക് ശേഖരിക്കുന്ന രീതിയാണ് കാലങ്ങളായി തോട്ടങ്ങളിലുള്ളത്. ആദ്യ കാലത്ത് ചിരട്ടകളും പിന്നീട് ചിരട്ടയുടെ ആകൃതിയിലുള്ള ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളുമാണ് ഇതിനായി ഉപയോഗിച്ചുവന്നിരുകുന്നത്. റബർ മരങ്ങളിൽ ചുറ്റുന്ന കന്പിയിലാണ് ഇവ ഉറപ്പിക്കാറുള്ളത്. ഈ സന്പ്രദായത്തിനു പകരമായിട്ടാണ് ഇപ്പോൽ പല കർഷകരും പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കുന്നത്. കുപ്പികളുടെ അടിവശം മുറിച്ച ശേഷം റബർ മരത്തിൽ തലകീഴായി ഉറപ്പിച്ചുവെക്കും. ടാപ്പിംഗ് നടത്തികഴിയുന്പോൾ പാൽ ഈ കുപ്പികളിൽ വീണു നിറയും. ചിരട്ടയേക്കാൾ എന്തുകൊണ്ട ും സൗകര്യപ്രദമാണ് പുതിയ സന്പദായമെന്ന് കർഷകർ പറയുന്നു. മഴക്കാലത്താണ്…
Read Moreകണക്കുകൾ പിഴച്ചു ! വോട്ടു ചോർന്നതു രാജാജിയുടെ; സിപിഎം – സിപിഐ തർക്കം മുറുകും
തൃശൂർ: സുരേഷ് ഗോപി ബിജെപി സ്ഥാനാർഥിയായി തൃശൂരിലെത്തിയപ്പോൾ വാസ്തവത്തിൽ സന്തോഷിച്ചതു ഇടതുമുന്നണി സ്ഥാനാർഥി രാജാജി മാത്യു തോമസായിരുന്നു. മുൻ അനുഭവങ്ങൾവച്ച് കോണ്ഗ്രസ് വോട്ടുകളും നിഷ്പക്ഷ വോട്ടുകളും ബിജെപിക്കു പോകുമെന്ന വിശ്വാസമായിരുന്നു കാരണം. ഈ അനുഭവം മുന്നിൽകണ്ടാണ് കോണ്ഗ്രസിലെ ടി.എൻ. പ്രതാപനും താൻ ജയിക്കുമോയെന്നു കെപിസിസി യോഗത്തിൽ സംശയം പ്രകടിപ്പിച്ചത്. അഥവാ ജയിച്ചാൽതന്നെ 25,000 വോട്ടുകൾ മാത്രമേ ഭൂരിപക്ഷം കിട്ടൂവെന്നാണു പ്രതാപൻ തന്നെ പറഞ്ഞത്. ഇടതുവോട്ടുകൾ ചോരില്ലെന്ന വിശ്വാസത്തിൽ രാജാജിയും കൂട്ടരും വിജയപ്രതീക്ഷയിലായിരുന്നു. എന്നാൽ, പുറത്തുവന്ന ഫലം ഇരു പാർട്ടികളെയും ഞെട്ടിച്ചു. വോട്ടുചോർന്നതു രാജാജിയുടേതുമാത്രം. പ്രതീക്ഷിക്കാത്ത ലീഡ് കിട്ടിയതോടെ പ്രതാപനും അത്ഭുതം. ഇടതിന്റെ ഉറച്ച വോട്ടുകൾ ചോർന്നതു പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ വീണ്ടും തലപൊക്കാൻ കാരണമാകും. സിറ്റിംഗ് എംപിയായിരുന്ന സി.എൻ. ജയദേവനെ വെട്ടി മറ്റൊരാളെ സ്ഥാനാർഥിയാക്കുന്നതിലെ തർക്കം പാർട്ടിയിലുണ്ടായിരുന്നു. വാട്സാപ്പ് സന്ദേശങ്ങൾ വഴി സി.എൻ. ജയദേവനെ പാർട്ടിക്കുള്ളിൽ അപകീർത്തിപ്പെടുത്തിയെന്ന ആക്ഷേപമാണ്…
Read Moreവിവരാവകാശ അപേക്ഷയിൽ രേഖകൾ നൽകാൻ വൈകി; കോർപറേഷൻ ഒല്ലൂക്കര സോണൽ സെക്രട്ടറിക്ക് പിഴ
തൃശൂർ: വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിലെ മറുപടി നൽകാൻ വൈകിയതിന് കോർപറേഷൻ ഒല്ലൂക്കര സോണൽ ഓഫീസിലെ സെക്രട്ടറി പി.എസ്.ശ്രീദേവിക്ക് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം.പോൾ രണ്ടായിരം രൂപ പിഴ ശിക്ഷ വിധിച്ചു. മുല്ലക്കര കടവി വീട്ടിൽ ഷീബയുടെ ഭർത്താവ് ജോസ് മരണപ്പെട്ടതിനെ തുടർന്ന് വിധവ പെൻഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ നേർകാഴ്ച സമിതി സെക്രട്ടറി പി.ബി.സതീഷ് വിവരാവകാശ നിയമ പ്രകാരം ചില രേഖകൾ ആവശ്യപ്പെട്ടപ്പോൾ ചില വിവരങ്ങൾ നൽകുകയും ചില രേഖകൾ നൽകാതിരിക്കുകയും ചെയ്തു. തുടർന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന് അപ്പീൽ സമർപ്പിച്ചതോടെ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ഫയൽ കണ്ടെത്തി. സ്റ്റാഫിന്റെ അഭാവം, ജോലി ഭാരം, പരിചയക്കുറവ് തുടങ്ങിയ കാരണങ്ങളാലാണ് മറുപടി നൽകാൻ വൈകിയതെന്ന ഉദ്യോഗസ്ഥയുടെ വിശദീകരണം അംഗീകരിക്കാൻ കഴിയില്ലെന്ന കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി. വിവരങ്ങൾ സമയബന്ധിതമായി നൽകാത്തത് കുറ്റകരമായ അനാസ്ഥയാണെന്നും പിഴ തുക…
Read Moreതൃശൂർക്കാർ എന്നെയങ്ങ് എടുത്തു; പൂരം ക്ലൈമാക്സ്പോലെ തന്നെ അവസാനം പ്രതാപനെ മിന്നിച്ചു
പ്രത്യേക ലേഖകൻ തൃശൂർ: സിനിമാതാരത്തെ ഇറക്കി ത്രികോണ മത്സരത്തോളം കടുത്ത പോരാട്ടം നടന്ന തൃശൂരിൽ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എൻ. പ്രതാപന്റെ വിജയത്തിനു താരപ്പൊലിമയേക്കാൾ പ്രതാപം.ബിജെപി ഇറക്കിയ താരം സുരേഷ് ഗോപിയുടെ പ്രചാരണ സമ്മേളനങ്ങളിൽ തിങ്ങിനിറഞ്ഞ സ്ത്രീകൾ അടക്കമുള്ള ആൾക്കൂട്ടം വോട്ടായില്ല. അവർ താരത്തോടൊപ്പം സെൽഫിയെടുത്തെങ്കിലും വോട്ടു കുത്തിയില്ല. താരത്തിനു ചുറ്റുമുള്ള ആൾക്കൂട്ടം പ്രതാപനെപ്പോലും ആശങ്കയിലാക്കിയതായിരുന്നു. അതുകൊണ്ടാണ് കെപിസിസി യോഗത്തിൽ അക്കാര്യം സൂചിപ്പിച്ചത്. ശബരിമല വിഷയം പ്രസംഗിച്ചു വിവാദമാക്കിയും ഹിന്ദുവികാരം ഇളക്കിമറിച്ചുമാണ് സുരേഷ് ഗോപി തൃശൂരിൽ പ്രചാരണത്തിനു തുടക്കമിട്ടത്. “തൃശൂരിനെ ഞാനിങ്ങെടുക്ക്വാ’ യെന്നു പ്രഖ്യാപിച്ചും ബിജെപി പ്രവർത്തകരുടെ വസതികളിൽനിന്ന് ഉൗണു കഴിച്ചും മുന്നേറി. പക്ഷേ, തൃശൂർ കോണ്ഗ്രസിന്റെ നായകൻ പ്രതാപനോടൊപ്പം നിൽക്കാനാണ് ഇഷ്ടപ്പെട്ടത്. “തൃശൂരിനെ ആർക്കും കൊണ്ടുപോകാനാവില്ല, തൃശൂർക്കാർ എന്നെയങ്ങ് എടുത്തെ’ന്നാണു പ്രതാപന്റെ പ്രതികരണം. സിനിമാതാരമായ സുരേഷ് ഗോപിയെ ഇറക്കി ത്രികോണ മത്സരത്തിനുള്ള ബിജെപിയുടെ ശ്രമം വേണ്ടത്ര…
Read Moreഅത്യാധുനിക കിച്ചൻ, സ്വന്തമായി ടിവി ചാനൽ; വിയ്യൂർ ജയിൽ ഹൈടെക്കാകുന്നു
വിയ്യൂർ: വിയ്യൂർ ജയിൽ ഹൈടെക്കാകുന്നു. അത്യാധുനിക സംവിധാനത്തോടെ സ്റ്റീം കുക്കിംഗ് കിച്ചൻ, ഭക്ഷണം വിതരണം ചെയ്യാൻ ഇലക്്ട്രിക് ട്രോളി, അണുവിമുക്തമായ കുടിവെള്ളം ലഭ്യമാക്കാൻ ആർഒ പ്ലാന്റ്, ഒരേ സമയം 30 കിലോ വസ്ത്രങ്ങൾ കഴുകുവാനും ഉണക്കുവാനുമുള്ള പവർ ലോണ്ട്രി തുടങ്ങിയവയുടെ ഉദ്ഘാടനം ജയിൽ ഡിജിപി ആർ.ശ്രീലേഖ ഉദ്ഘാടനം ചെയ്തു. കൂടാതെ ജയിലിന് സ്വന്തമായുള്ള അന്തേവാസികളുടെ മ്യൂസിക് ബാന്റായ ഫ്രീഡം മെലഡി, റേഡിയോ, ഫിലിം ക്ലബ് എന്നിവയ്ക്കു പുറമേ ഫ്രീഡം ചാനലും ആരംഭിക്കും. ഇതിന്റെ ലോഗോയുടെ പ്രകാശനവും ഡിജിപി നിർവഹിച്ചു. തടവുകാരെ ഭീകരജീവികളായാണ് പൊതുജനം കാണുന്നത്. ഇതിനു മാറ്റം വരുത്തുന്ന രീതിയിലുള്ള സാമൂഹ്യ പ്രവർത്തനങ്ങളാണ് തടവുകാർ ചെയ്യുന്നതെന്ന് ഡിജിപി പറഞ്ഞു. ഇന്ത്യയിൽ ആദ്യമായാണ് ജയിലിൽ മാത്രമായി ടി.വി.ചാനൽ ആരംഭിക്കുന്നത്. അവതാരകരും ഗായകരുമായി അന്തേവാസികളാണ്. ഇഷ്ട ഗാനങ്ങൾ, തടവുകാർ നിർമിക്കുന്ന ഹ്രസ്വ ചിത്രങ്ങൾ, കോമഡി ഷോ, മിമിക്രി, ഡാൻസുകൾ എന്നിവയും…
Read Moreസ്വന്തം വോട്ടുപോലും ചെയ്യാതെ തൃശൂർ എടുക്കാനുള്ള സുരേഷ് ഗോപിയുടെ മോഹത്തിന് വോട്ടർമാർ നൽകിയ പണി പ്രതാപനിലൂടെയോ?
തൃശൂർ: തൃശൂരിൽ ബിജെപി സ്ഥാനാർഥിയും എംപിയുമായ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത്. യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപനാണ് ഇവിടെ ലീഡ് ചെയ്യുന്നത്. പ്രതാപന് ഇപ്പോൾ 3000-ൽ ഏറെ വോട്ടുകളുടെ ലീഡുണ്ട്. എൽഡിഎഫിന്റെ രാജാജി മാത്യു തോമസ് രണ്ടാം സ്ഥാനത്തുണ്ട്.
Read Moreഎല്ലാ ദിവസവും പരസഹായം ചെയ്തു; 365 ദിവസവും മുടങ്ങാതെ തിരുക്കര്മങ്ങളില് പങ്കെടുത്തു! 89 കുട്ടികള്ക്കു സൈക്കിള് സമ്മാനമായി നല്കി വൈദികന്
അരണാട്ടുകര: എല്ലാ ദിവസവും പരസഹായം ചെയ്ത 89 കുട്ടികൾക്കും സൈക്കിൾ സമ്മാനം. സെന്റ് തോമസ് ഇടവകയിലെ 89 കുട്ടികൾക്കാണ് സൈക്കിളുകൾ സമ്മാനിച്ചത്. ഈ കുട്ടികൾ 365 ദിവസവും മുടങ്ങാതെ പള്ളിയിൽ തിരുക്കർമങ്ങളിൽ പങ്കെടുത്തു. ഓരോ ദിവസവും എന്തെങ്കിലും തരത്തിൽ മറ്റുള്ളവരെ സഹായിക്കണമെന്നായിരുന്നു കുട്ടികൾക്കു നൽകിയ നിർദേശം. ഓരോരുത്തരും ചെയ്ത സഹായങ്ങൾ ദിവസവും രക്ഷിതാക്കളും വൈദികനും സാക്ഷ്യപ്പെടുത്തിയിരുന്നു. ഇങ്ങനെ സന്പൂർണമായി നിർദേശം പാലിച്ച കുട്ടികൾക്കാണ് സൈക്കിൾ സമ്മാനിച്ചത്. അഞ്ചു ലക്ഷം രൂപ ചെലവിട്ടാണ് സൈക്കിളുകൾ വാങ്ങിയത്. സൈക്കിൾ വിതരണോദ്ഘാടനം സാഗർ രൂപത മുൻ അധ്യക്ഷൻ മാർ ആന്റണി ചിറയത്ത് നിർവഹിച്ചു. വികാരി ഫാ. ബാബു പാണാട്ടുപറന്പിലിന്റെ ആശയമായിരുന്നു നടപ്പാക്കിയത്. കുട്ടികൾക്കിടയിൽ മനുഷ്യത്വം വളർത്താനായിരുന്നു പദ്ധതി. വിദ്യാർഥികൾ ആവേശത്തോടെ പങ്കെടുത്തു പരസഹായ സന്നദ്ധത തെളിയിച്ചു.
Read More