പൂരത്തിന് ശേഷമുള്ള മാലിന്യങ്ങൾ തൂ​ത്തു​വാ​രി കോ​ർ​പ​റേ​ഷ​ൻ; മാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ വീ​ണ്ടും ച​ർ​ച

തൃ​ശൂ​ർ: പൂ​ര​ത്തി​നു​ശേ​ഷം തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തെ മാ​ലി​ന്യ​ങ്ങ​ൾ ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽ ഇ​ന്നു രാ​വി​ലെ കോ​ർ​പ​റേ​ഷ​ൻ പൂ​ർ​ണ​മാ​യും തൂ​ത്തു​വാ​രി ചാ​ക്കി​ലാ​ക്കി. നൂ​റോ​ളം കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​രാ​ണ് മാ​ലി​ന്യം തൂ​ത്തു​വാ​രി​യ​ത്. സാ​ധാ​ര​ണ പൂ​ര​പ്പി​റ്റേ​ന്ന് കോ​ർ​പ​റേ​ഷ​ൻ മാ​ലി​ന്യം പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യാ​റു​ള്ള​താ​ണ്. എ​ന്നാ​ൽ മാ​ലി​ന്യം നീ​ക്കം ചെ​യ്ത് കു​ഴി​ച്ചു മൂ​ടാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ ചി​ല​യാ​ളു​ക​ൾ ത​ട​സ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് മാ​ലി​ന്യ നീ​ക്കം നി​ല​ച്ച​ത്. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് ചൂ​ണ്ടി​ക്കാ​ട്ടി​യ സ്ഥ​ല​ത്ത് കു​ഴി​യെ​ടു​ത്താ​ണ് മാ​ലി​ന്യം കു​ഴി​ച്ചു മൂ​ടാ​ൻ കോ​ർ​പ​റേ​ഷ​ൻ ത​യ്യാ​റെ​ടു​ത്ത​ത്. എ​ന്നാ​ൽ ചി​ല​ർ ത​ട​സ​പ്പെ​ടു​ത്തി​യ​തോ​ടെ കോ​ർ​പ​റേ​ഷ​ൻ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​ൽ നി​ന്ന് പി​ൻ​മാ​റി. ത​ങ്ങ​ൾ മാ​ലി​ന്യം നീ​ക്കി​ല്ലെ​ന്ന് കാ​ണി​ച്ച് ക​ള​ക്ട​ർ​ക്കും കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​നും മേ​യ​ർ ക​ത്തും ന​ൽ​കി. ഇ​തോ​ടെ​യാ​ണ് മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ ഇ​ട​പെ​ട്ട് കോ​ർ​പ​റേ​ഷ​ൻ മേ​യ​റു​മാ​യും മ​റ്റു ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന് മാ​ലി​ന്യം നീ​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ മാ​ലി​ന്യം ചാ​ക്കി​ലാ​ക്കി​യെ​ങ്കി​ലും പ്ലാ​സ്റ്റി​ക്…

Read More

വാർത്ത തുണയായി;  ക​ള​ക്ട​ർ ഒ​പ്പി​ട്ടു, ബാ​ല​ഭ​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കു ശ​മ്പളം കിട്ടി

തൃ​ശൂ​ർ: ക​ള​ക്ട​ർ ഒ​പ്പി​ടാ​തി​രു​ന്ന​തി​നെതു​ട​ർ​ന്ന് ബാ​ല​ഭ​വ​നി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ള​മി​ല്ലാ​ത്ത പൂ​ര​മാ​യിരുന്നു ഇ​ക്കു​റി. ഇ​ന്ന​ലെ ക​ള​ക്ട​ർ ഒ​പ്പി​ട്ട​തോ​ടെ ശ​ന്പ​ളം കൊ​ടു​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ളം കി​ട്ടാ​ത്ത​തി​ന്‍റെ വാ​ർ​ത്ത ഇ​ന്ന​ലെ രാഷ്‌ട്രദീ​പി​ക പ്രസിദ്ധീകരിച്ചിരുന്നു. എ​ക്സ്ക്യൂ​ട്ടീ​വ് യോ​ഗ തീ​രു​മാ​നത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫ​ണ്ടി​ൽനി​ന്നും തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഏ​ഴി​നു ചെ​യ​ർ​മാ​നാ​യ ജി​ല്ലാ ക​ള​ക്ട​ർ ടി.​വി അ​നു​പ​മ​യ്ക്കു ക​ത്തു നൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പൂ​ര​ത്തി​ര​ക്ക് ചൂ​ണ്ടി​ക്കാ​ട്ടി ഒ​പ്പി​ട്ടു ന​ൽ​കി​യി​രു​ന്നി​ല്ല. അ​വ​ധി​ക്കാ​ല ക്യാ​ന്പി​ൽ 1200 കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​ത്. ശ​ന്പ​ളം കി​ട്ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു വ​രാ​നു​ള്ള ത​യാറെ​ടു​പ്പി​ലാ​യി​രു​ന്നു ജീ​വ​ന​ക്കാ​ർ.

Read More

സ​ത്യം ഇ​താ​ണ്..! ആ ​വൃ​ദ്ധ​യു​ടെ കാ​ലി​ൽ ആ​ണി കു​ത്തി​ക്ക​യ​റി​യ​തൊ​ന്നു​മ​ല്ല; സോഷ്യൽ മീഡിയയിൽ വൈറലായ ന​ന്മ നി​റ​ഞ്ഞ  ​പോ​ലീ​സു​കാ​ര​ൻ ആ ​ക​ഥ പ​റ​യു​ന്നു 

സ്വ​ന്തം ലേ​ഖ​ക​ൻ പ​ഴ​യ​ന്നൂ​ർ: ന​മ്മ​ടെ വീ​ട്ടി​ൽ അ​മ്മ​യു​ടെ കാ​ൽ മു​റി​ഞ്ഞാ​ൽ ന​മ്മ​ൾ പ്ലാ​സ്റ്റ​ർ ഒ​ട്ടി​ച്ചു​കൊ​ടു​ക്കും പോ​ലെ ഞാ​ൻ അ​വ​രു​ടെ കാ​ലി​ലെ മു​റി​വി​ൽ പ്ലാ​സ്റ്റ​റൊ​ട്ടി​ച്ചെ​ന്നു മാ​ത്രം – സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ പോ​ലീ​സു​കാ​ര​ൻ വൃ​ദ്ധ​യു​ടെ കാ​ലി​ലെ മു​റി​വി​ൽ പ്ലാ​സ്റ്റ​ർ ഒ​ട്ടി​ക്കു​ന്ന ചി​ത്ര​ത്തി​ലെ ഹീ​റോ എ​എ​സ്ഐ എ.​എ.​ബെ​ന്നി ആ ​ചി​ത്ര​നി​മി​ഷ​ത്തി​നു പി​ന്നി​ലെ ക​ഥ പ​റ​ഞ്ഞു. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ല​രും പ​റ​യും പോ​ലെ ആ​ണി​കൊ​ണ്ട് മു​റി​ഞ്ഞ​തോ​ട ക​ന്പി​കു​ത്തി​ക്ക​യ​റി​യ​തോ ഒ​ന്നു​മ​ല്ല സ​ത്യ​ത്തി​ൽ സം​ഭ​വി​ച്ച​തെ​ന്നും സ്റ്റേ​ഷ​നി​ൽ ഇ​ട​ക്കി​ടെ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും മ​റ്റും പെ​റു​ക്കാ​നെ​ത്തു​ന്ന വൃ​ദ്ധ​യു​ടെ കാ​ലി​ൽ നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന മു​റി​വി​ൽ പ്ലാ​സ്റ്റ​ർ വെ​ച്ചു​കൊ​ടു​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും പ​ഴ​യ​ന്നൂ​ർ സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​യും പി​ആ​ർ​ഒ​യു​മാ​യ ബെ​ന്നി വെ​ളി​പ്പെ​ടു​ത്തി. കാ​ലി​ൽ മു​റി​വ് നേ​ര​ത്തെ​യു​ണ്ടാ​യ​താ​ണെ​ന്നും അ​തു​ക​ണ്ട​പ്പോ​ൾ അ​തി​ൽ പൊ​ടി​യും മ​ണ്ണും ആ​കാ​തി​രി​ക്കാ​ൻ വേ​ണ്ടി അ​ടു​ത്ത ക​ട​യി​ൽ നി​ന്നും ഒ​രു പ്ലാ​സ്റ്റ​ർ വാ​ങ്ങി​യൊ​ട്ടി​ച്ചു​കൊ​ടു​ത്തു​വെ​ന്ന് മാ​ത്രം. ആ ​നി​മി​ഷം സു​ഹൃ​ത്തു​ക്ക​ളി​ലൊ​രാ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി എ​ഫ്ബി​യി​ലും മ​റ്റും ഇ​ട്ട​തോ​ടെ…

Read More

ഒടുവിൽ സോണി പറയുന്നു; മേ​​​ള​​​ങ്ങ​​​ളു​​​ടെ സി​​​നി​​​മ​​​യി​​​ലെ ചെ​​​റി​​​യ ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു മാ​​​ത്രം പ​​​ക​​​ർ​​​പ്പ​​​വ​​​കാ​​​ശമെന്ന്

തൃ​​​ശൂ​​​ർ: തൃ​​​ശൂ​​​ർ പൂ​​​ര​​​ത്തി​​​ന്‍റെ മേ​​​ള​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു സോ​​​ണി മ്യൂ​​​സി​​​ക്സി​​​ന്‍റെ തെ​​​ന്നി​​​ന്ത്യ​​​ൻ മേ​​​ധാ​​​വി അ​​​ശോ​​​ക് പ​​​ർ​​​വാ​​​ണി. റ​​​സൂ​​​ൽ പൂ​​​ക്കു​​​ട്ടി ശ​​​ബ്ദ​​​സം​​​വി​​​ധാ​​​നം ചെ​​​യ്തു റി​​​ക്കാ​​​ർ​​​ഡു ചെ​​​യ്ത ദ ​​​സൗ​​​ണ്ട് സ്റ്റോ​​​റി എ​​​ന്ന സി​​​നി​​​മ​​​യി​​​ലെ ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​ണു പ​​​ക​​​ർ​​​പ്പ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം നി​​​യ​​​ന്ത്ര​​​ണ​​​മു​​​ള്ള​​​ത്. കു​​​ട്ട​​​ൻ​​​മാ​​​രാ​​​രു​​​ടെ ര​​​ണ്ട​​​ര​​​മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ഇ​​​ല​​​ഞ്ഞി​​​ത്ത​​​റ​​​മേ​​​ള​​​ത്തി​​​ന്‍റെ വ​​​ള​​​രെ ചെ​​​റി​​​യ ഭാ​​​ഗം​ മാ​​​ത്ര​​​മേ സി​​​നി​​​മ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ളൂ. അ​​​ഞ്ചു മി​​​നി​​​റ്റ് 42 സെ​​​ക്ക​​​ൻ​​​ഡ് മാ​​​ത്രം. ഈ ​​​ഭാ​​​ഗ​​​ത്തി​​​നു പ​​​ക​​​ർ​​​പ്പ​​​വ​​​കാ​​​ശ നി​​​യ​​​മം ബാ​​​ധ​​​ക​​​മാ​​​ണ്. പെ​​​രു​​​വ​​​നം സ​​​തീ​​​ശ​​​ൻ മാ​​​രാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ​​​ഞ്ചാ​​​രി​​​മേ​​​ളം ഏ​​​ഴു മി​​​നി​​​റ്റ് 54 സെ​​​ക്ക​​​ൻ​​​ഡും കോ​​​ങ്ങാ​​​ട് മ​​​ധു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ​​​ഞ്ച​​​വാ​​​ദ്യം ഏ​​​ഴു മി​​​നി​​​റ്റ് അ​​​ഞ്ചു സെ​​​ക്ക​​​ൻ​​​ഡു​​​മാ​​​ണ് സി​​​നി​​​മ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഈ ​​​ഭാ​​​ഗ​​​ങ്ങ​​​ൾ കോ​​​പ്പി​​​ചെ​​​യ്ത് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു മാ​​​ത്ര​​​മാ​​​ണു ത​​​ട​​​സ​​​മെ​​​ന്നാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം.

Read More

പൂ​രം റെ​യി​ൽ​വേ​യ്ക്കും ആ​ഘോ​ഷ​മാ​യി; 17 ല​ക്ഷം രൂ​പ​യു​ടെ വ​രു​മാ​നം

തൃ​ശൂ​ർ: പൂ​രം പെ​യ്തി​റ​ങ്ങി​യ​പ്പോ​ൾ തൃ​ശൂ​ർ റെ​യി​ൽ​വേ​യ്ക്കും ആ​ഘോ​ഷ​മാ​യി. പൂ​ര ദി​ന​ങ്ങ​ളി​ൽ 17,26,428 രൂ​പ​യാ​ണ് റെ​യി​ൽ​വേയ്​ക്കു ല​ഭി​ച്ച വ​രു​മാ​നം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 3,81,061 രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​ന​മാ​ണ് ഇ​ക്കു​റി പൂ​ര​ത്തി​നു ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വ​രു​മാ​നം 13,45,367 രൂ​പ​യാ​യി​രു​ന്നു. 25,845 യാ​ത്ര​ക്കാ​ർ 15,482 ടി​ക്ക​റ്റു​ക​ളാ​ണ് എ​ടു​ത്ത​ത്. ടി​ക്ക​റ്റ് കൗ​ണ്ട​റി​ലൂ​ടെ 21,519 യാ​ത്ര​ക്കാ​ർ 12,852 ടി​ക്ക​റ്റു​ക​ളാ​ണ് എ​ടു​ത്ത​ത്. ഓ​ട്ടോ​മാ​റ്റി​ക് ടി​ക്ക​റ്റ് വെ​ൻ​ഡി​ംഗ് മെ​ഷി​നു​ക​ളി​ലൂ​ടെ 3,736 യാ​ത്ര​ക്കാ​ർ 2,512 ടി​ക്ക​റ്റു​ക​ൾ എ​ടു​ത്തു. മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ 236 യാ​ത്ര​ക്കാ​ർ 228 ടി​ക്ക​റ്റു​ക​ളും എ​ടു​ത്തു. സാ​ധാ​ര​ണ നി​ല​യി​ൽ ശ​രാ​ശ​രി 7900 ടി​ക്ക​റ്റും 8.89 ല​ക്ഷം വ​രു​മാ​ന​വും ല​ഭി​ക്കു​ന്നി​ട​ത്താ​ണ് കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭി​ച്ച​ത്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മൂ​ലം സ്ക്വാ​ഡ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ടി​ക്ക​റ്റ് പ​രി​ശോ​ധ​ന കൂ​ടി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​തു റി​ക്കാ​ർ​ഡ് നേ​ട്ട​മാ​യി മാ​റു​മാ​യി​രു​ന്നു​വെ​ന്നു റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Read More

ദീപ നിശാന്തിന്‍റെ കവിത മോഷണ വിവാദം; യു​ജി​സി​ക്ക് 31ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ശ്രീ​കേ​ര​ള​വ​ർ​മ കോ​ള​ജി​ലെ അ​ധ്യാ​പി​ക ദീ​പ​നി​ശാ​ന്ത് ക​വി​ത മോ​ഷ്ടി​ച്ചെ​ന്ന വി​വാ​ദ​സം​ഭ​വ​ത്തി​ൽ യു​ജി​സി​ക്ക് ഈ ​മാ​സം 31നം ​കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ റി​പ്പോ​ർ​ട്ട് ന​ൽ​കും. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന​തി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് യു​ജി​സി പ്രി​ൻ​സി​പ്പാ​ളി​നോ​ട് നോ​ട്ടീ​സ് മു​ഖാ​ന്തി​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സ്റ്റാ​ഫ് കൗ​ണ്‍​സി​ലി​ന്‍റെ യോ​ഗം നാ​ളെ ചേ​രു​മെ​ന്ന് പ്രി​ൻ​സി​പ്പാ​ൾ ഈ​ശ്വ​രി പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രു​ടേ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ക്രോ​ഡീ​ക​രി​ച്ച ശേ​ഷ​മാ​യി​രി​ക്കും യു​ജി​സി​ക്ക് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കും. ദീ​പ​നി​ശാ​ന്തി​ന്‍റെ വി​ശ​ദീ​ക​ര​ണ​വും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​തു റി​പ്പോ​ർ​ട്ടി​നൊ​പ്പം ചേ​ർ​ക്കു​മെ​ന്നും പ്രി​ൻ​സി​പ്പാ​ൾ പ​റ​ഞ്ഞു. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന കോ​ള​ജാ​യ​തി​നാ​ൽ ബോ​ർ​ഡി​ന്‍റെ അ​ഭി​പ്രാ​യ​വും റി​പ്പോ​ർ​ട്ട് സ​മ​ർ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രാ​യും. ക​വി​താ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ള​ജി​ന് ഇ​തു​വ​രെ​യും പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പ്രി​ൻ​സി​പ്പാ​ൾ പ​റ​ഞ്ഞു. കോ​ള​ജ്ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ റി​പ്പോ​ർ​ട്ടും സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് യു​ജി​സി നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലൊ​രു വി​ശ​ദ​മാ​യ…

Read More

സം​സ്ഥാ​ന സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ചെ​മ്പൂ​ച്ചി​റ സ്കൂ​ളി​ൽ; മു​ഖ്യ​മ​ന്ത്രി  ഉ​ദ്ഘാ​ട​നം ചെ​യ്യും

കൊ​ട​ക​ര: ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ജൂ​ണ്‍ മൂ​ന്നി​ന് മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​ന്പു​ച്ചി​റ സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ട്ട ചെ​ന്പു​ച്ചി​റ സ്കൂ​ൾ പാ​ഠ്യ പാ​ഠ്യേ​ത​ര മേ​ഖ​ല​ക​ളി​ൽ മി​ക​വു​ള്ള വി​ദ്യാ​ല​യ​മാ​ണ്. ഇ​ത്ത​വ​ണ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യം ഈ ​വി​ദ്യാ​ല​യം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. പ്ര​വേ​ശ​നോ​ത്സ​വം നാ​ടി​ന്‍റെ ഉ​ത്സ​വ​മാ​ക്കി മാ​റ്റാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് സ്കൂ​ൾ പി​ടി​എ​യും നാ​ട്ടു​കാ​രും.​പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ല​യ​ത്തി​ൽ ആ​ലോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.​തൃ​ശൂ​ർ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​ര​വി​ന്ദാ​ക്ഷ​ൻ​ഡ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്കെ പ്രോ​ഗ്രാം ഓ​ഫീ​സ​ർ പ്ര​കാ​ശ് ബാ​ബു, ഡി.​പി.​ഒ. ബി​ന്ദു പ​ര​മേ​ശ്വ​ര​ൻ, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ല കോ ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് സി​ദ്ധി​ഖ്, കൊ​ട​ക​ര ബി​പി​ഒ കെ.​ന​ന്ദ​കു​മാ​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ടി.​വി.​ഗോ​പി, പ്ര​ധാ​ന​ധ്യാ​പി​ക പി.​പി.​ടെ​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​ധു തൈ​ശു​വ​ള​പ്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.…

Read More

ചാലക്കുടിയിൽ അനധികൃത പാർക്കിംഗ്; പിടികൂടാൻ ട്രാ​ഫി​ക് ക​മ്മി​റ്റി

ചാ​ല​ക്കു​ടി: ന​ഗ​ര​ത്തി​ൽ എ​വി​ടെ​യും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്. മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലും പാ​ർ​ക്കിം​ഗ്. സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കു മാ​ത്രം പ്ര​വേ​ശി​ക്കാ​നു​ള്ള ബ​സ് സ്റ്റാ​ൻ​ഡ് ഇ​ന്ന് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് സ്ഥ​ല​മാ​യി മാ​റി​.ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് രാ​വി​ലെ മു​ത​ൽ കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ക​യാ​ണ്. ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും ബ​സു​ക​ളു​ടെ പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ലാ​ണ് ഈ ​അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്. പോ​ലീ​സ് ഇ​ട​യ്ക്കി​ടെ പാ​ക്ക് ചെ​യ്യു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ങ്കി​ലും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​ന് ഒ​രു കു​റ​വു​മി​ല്ല. ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഇ​തു ത​ന്നെ​യാ​ണ് സ്ഥി​തി. എ​വി​ടെ​യെ​ങ്കി​ലും ഒ​രു ഒ​ഴി​ഞ്ഞ സ്ഥ​ലം ക​ണ്ടാ​ൽ അ​വി​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ക​യാ​ണ്. രാ​വി​ലെ റോ​ഡ​രു​കി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ രാ​ത്രി​യി​ലാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത്. ജോ​ലി​ക്കു പോ​കു​ന്ന​വ​രും ദീ​ർ​ഘ​ദൂ​ര യാ​ത്ര പോ​കു​ന്ന​വ​രും ടൗ​ണി​ലേ​ക്ക് സ്വ​ന്തം കാ​റി​ൽ വ​ന്ന് റോ​ഡ​രു​കി​ൽ കാ​ർ പാ​ർ​ക്ക് ചെ​യ്ത് ബ​സി​ലും ട്രെ​യി​നി​ലും യാ​ത്ര പോ​കു​ക​യാ​ണ്. ടൗ​ണി​ലെ ഗ​താ​ഗ​ത​ത്തി​ര​ക്ക്…

Read More

കാ​ടു​കാ​ത്ത​വ​ർ ഇ​നി നാ​ടു കാ​ക്കും; കേ​ര​ള പോ​ലീ​സി​ന് ഇ​ത് പു​തു​ച​രി​ത്രം

സ്വ​ന്തം ലേ​ഖ​ക​ൻ മു​ളങ്കു​ന്ന​ത്തു​കാ​വ്: കാ​ടു കാ​ത്ത​വ​ർ ഇ​നി നാ​ടും കാ​ക്കും. ഇ​ന്നു​രാ​വി​ലെ രാ​മ​വ​ർ​മ​പു​രം കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ് ച​രി​ത്ര​ത്തി​ലേ​ക്കാ​ണ് ചു​വ​ടു​വെ​ച്ച​ത്. ഇ​താ​ദ്യാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ്ധ​തി പ്ര​കാ​രം മ​ല​പ്പു​റം, വ​യ​നാ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ വ​ന​മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള അ​ഭ്യ​സ്ത​വി​ദ്യ​രാ​യ ചെ​റു​പ്പ​ക്കാ​ർ​ക്ക് പ്ര​ത്യേ​ക റി​ക്രൂ​ട്ട്മെ​ന്‍റ് മു​ഖാ​ന്തി​രം കേ​ര​ള പോ​ലീ​സി​ൽ നി​യ​മ​നം ന​ൽ​കി​യ​വ​രു​ടെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡാ​ണ് ഇ​ന്ന് ന​ട​ന്ന​ത്. 24 പെ​ണ്‍​കു​ട്ടി​ക​ള​ട​ക്കം 74 പേ​രാ​ണ് ഇ​ന്ന് സേ​ന​യു​ടെ ഭാ​ഗ​മാ​യ​ത്. അ​ട്ട​പ്പാ​ടി​യി​ൽ ആ​ൾ​ക്കൂ​ട്ട മ​ർ​ദ്ദ​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മ​ധു​വി​ന്‍റെ സ​ഹോ​ദ​രി ച​ന്ദ്രി​ക​യും ഇ​തി​ലു​ണ്ട്.മ​ല​പ്പു​റം, വ​യ​നാ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ വ​ന​മേ​ഖ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി പോ​ലീ​സി​ന് ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ പു​തി​യ സേ​നാം​ഗ​ങ്ങ​ളു​ടെ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു. ര​ണ്ടു ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ക്കാ​രും ര​ണ്ട് പേ​ർ ബി​രു​ദ​വും ബി​എ​ഡും ഉ​ള്ള​വ​രും ഏ​ഴു​പേ​ർ ബി​രു​ദ​ധാ​രി​ക​ളു​മാ​ണ്. ഒ​രാ​ൾ​ക്ക്…

Read More

വ്യാജ ചെക്ക് കേസിൽ  ഇരുപത് വർഷത്തിന് ശേഷം പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ

​വെ​ള്ളി​ക്കു​ള​ങ്ങ​ര: 20 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം പി​ടി​കി​ട്ടാ​പ്പു​ള്ളി പി​ടി​യി​ൽ 1995 കോ​ടാ​ലി സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റി​ൽ നി​ന്നും പ​ണം ക​ടം വാ​ങ്ങി വ്യാ​ജ ചെ​ക്ക് ന​ൽ​കി ക​ബ​ളി​പ്പി​ച്ച കേ​സി​ൽ ചാ​ല​ക്കു​ടി മ​ജി​സ്ട്രേ​റ്റ് കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച മാ​ന്പ്ര സ്വ​ദേ​ശി സ​ഹാ​യി പ​റ​ന്പി​ൽ ഷാ​ജ​ഹാ​നെ ( 42) വെ​ള്ളി​ക്കു​ള​ങ്ങ​ര സ​ബ്ഇ​ൻ​സ്പെ​ക്ട​ർ ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്തു. പ​ല കേ​സു​ക​ളി​ലും ഉ​ൾ​പ്പെ​ട്ട കോ​ട​തി​യി​ൽ​നി​ന്ന് ജാ​മ്യ​മെ​ടു​ത്തു മു​ങ്ങി ന​ട​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​നാ​യി ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി ലാ​ൽ​ജി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം രൂ​പീ​ക​രി​ച്ച സ്ക്വാ​ഡ് ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ക​ർ​ണാ​ട​ക​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലെ​ത്തി​പ്പോ​ൾ പോ​ലീ​സ് എ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു ക​ട്ട​പ്പ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക​ള്ള​നോ​ട്ട് കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു. സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​സാ​ദ് കാ​തി​ക്കു​ടം, കൃ​ഷ്ണ​നു​ണ്ണി, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​നു, ഷി​ന്‍റോ എ​ന്നി​വ​രും അ​ന്വേ​ഷ​സം​ഘ​ത്തി​ലു​ണ്ട ായി​രു​ന്നു.

Read More