തൃശൂർ: മൊബൈൽ ഫോണ് ടവറുകളുടെ റേഡിയേഷൻ അളവ് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ കാലാകാലങ്ങളിൽ പരിശോധിച്ച് പ്രദേശവാസികളുടെ ആരോഗ്യത്തിനു ഹാനികരമല്ലെന്ന് ഉറപ്പാക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കുന്നംകുളം നഗരസഭയിലെ നാലാംവാർഡിൽ സ്ഥാപിച്ചിരുന്ന റിലയൻസ് ജിയോ ഇൻഫോകോം കന്പനിയുടെ ടവറിൽനിന്നുള്ള റേഡിയേഷൻ അളവ് പരിശോധിക്കാനാണ് കമ്മീഷൻ ജുഡീഷൽ അംഗം പി. മോഹൻദാസ് ജില്ലാ കളക്ടർക്കു നിർദേശം നൽകിയത്. കുന്നംകുളം ബഥനി കോണ്വെന്റ് സ്കൂളിനു പിൻവശം മൊബൈൽ ടവർ നിർമിക്കുന്നതിനെതിരെ പൊതുപ്രവർത്തകരായ സലിം, അജിത്കുമാർ, സി.എ. ശശിധരരാജ എന്നിവർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിയിൽ കമ്മീഷൻ ജില്ലാ കളക്ടറിൽനിന്നു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ടവറിന്റെ റേഡിയേഷൻ പരിധി 0.0127 ആണെന്നും ഇക്കാര്യം കേന്ദ്ര സർക്കാരിനു കീഴിലുള്ള സ്ഥാപനമായ ടേം സെൽ അസിസ്റ്റന്റ് ഡയറക്ടർ ഉറപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സൂര്യപ്രകാശത്തിൽനിന്നുള്ള റേഡിയേഷനേക്കാൾ കുറവാണ് ടവറിൽനിന്നുളള റേഡിയേഷനെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഇതുസംബന്ധിച്ച് ഹൈക്കോടതിവിധിയുള്ളതിനാൽ…
Read MoreCategory: Thrissur
ഈ തീയ്ക്കു മുന്നിൽ പതറി ഫയർഫോഴ്സ്; പരാതി നൽകിയിട്ടും രക്ഷയില്ല; പതിവുതെറ്റിക്കാതെ ഫയർഫോഴ്സ് ഓഫീസിലേക്കുള്ള പെൺകുട്ടിയുടെ പ്രണയാഭ്യർഥനയും കൊഞ്ചലും തുടർന്നുകൊണ്ടേയിരിക്കുന്നു
സ്വന്തം ലേഖകൻ തൃശൂർ: ഫയർഫോഴ്സിനെ വട്ടം കറക്കുന്ന കൊടുങ്ങല്ലൂർ കോൾ തുടരുന്നു. ഫയർഫോഴ്സിന്റെ 101 എന്ന നന്പറിലേക്ക് കഴിഞ്ഞ അഞ്ചാറുമാസമായി കൊടുങ്ങല്ലൂരിൽ നിന്നും ഒരു പെണ്കുട്ടി രാപ്പകൽ വ്യത്യാസമില്ലാതെ വിളിച്ച് പ്രണയാഭ്യർഥനയും മറ്റും നടത്തുന്ന ഫോണ് കോൾ സംബന്ധിച്ച് തൃശൂർ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. നേരത്തെ പോലീസിൽ നൽകിയ പരാതിയിൽ നടപടിയില്ലാത്തതിനെ തുടർന്നാണ് കമ്മീഷണർക്ക് പരാതി നൽകിയത്. കൊടുങ്ങല്ലൂർ പോലീസുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കാനാണ് ഇപ്പോഴത്തെ തീരുമാനമെന്നറിയുന്നു. തൃശൂർ ഫയർ ആൻറ് റസ്ക്യൂ സ്റ്റേഷനിലേക്ക് അഞ്ചാറുമാസമായി വന്നുകൊണ്ടേയിരിക്കുന്ന ഫോണ് കോൾ കൊടുങ്ങല്ലൂരിൽ നിന്നാണെന്ന് മനസിലാക്കിയ അഗ്നിശമന സേനാംഗങ്ങൾ പെണ്കുട്ടിയുടെ വീട്ടിൽ വിളിച്ച് താക്കീത് നൽകിയിരുന്നു. അതോടെ പെണ്കുട്ടി നന്പർ മാറ്റി പുതിയൊരു നന്പറിൽനിന്ന് വിളിക്കാൻ തുടങ്ങി. രാവിലെ എട്ടുമുതൽ വിളി തുടങ്ങുമെന്നും രാത്രിയിലും പാതിരാത്രിയിലും വരെ വിളിവരാറുണ്ടെന്നും പത്രമാധ്യമങ്ങളിൽ വാർത്ത…
Read Moreരാജകീയപ്രൗഡിയോടെ പഴമയുടെ കരുത്തുമായി ചാലിശേരിയിൽ അംബാസിഡർ കാർ സംഗമം
കന്നംകുളം: ഇന്ത്യയുടെ പൈതൃക വാഹനവും റോഡുകളിലെ താരരാജാവായമായിരുന്ന അംബാസിഡർ കാറുകളുടെ സംഗമം ശ്രദ്ധേയമായി. മേയ് ദിനത്തിൽ ചാലിശേരി മുലയം പറന്പത്ത് ക്ഷേത്ര മൈതാനത്താണ് അംബാസിഡർ കാർ ഫാൻസ് കേരള എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സംസ്ഥാനതല അംബാസിഡർ കാർ സംഗമം നടന്നത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം തുടങ്ങിയ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ കോയന്പത്തൂരിൽ നിന്നുമായി അന്പതോളം കാറുകൾ സംഗമത്തിൽ പങ്കെടുത്തു. 1961 വർഷകാലയളവ് മുതൽ 2008 വർഷം വരെയുള്ള കാറാണ് പൂരാവേശ കാഴ്ചയിൽ മൈതാനത്ത് നിരന്നത്. കന്പനികൾ നിർമാണം അവസാനിപ്പിച്ചെങ്കിലും വർഷങ്ങൾ പഴക്കമുള്ള കാറുകൾ നിരത്തുകളിൽ നിന്ന് അന്യം നിന്ന് പോയിട്ടില്ല എന്ന സന്ദേശം നൽകി വാഹന റാലിയും നടത്തി. പഴയ താരരാജവായ അംബാസിഡർ കാർ ഉപയോഗിക്കുന്നവർ ന്യൂജനറേഷൻ യുവാക്കളാണെന്നുള്ളത് ശ്രദ്ധേയമായി. സംഗമത്തിൽ ഇന്ത്യയിലെ…
Read Moreപൂരം സ്പെഷൽ റെയ്ഡ് ; നഗരത്തിലെ 32 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചു
തൃശൂർ: പൂരത്തിന് മുന്നോടിയായി നഗരത്തിലെ ഹോട്ടലുകളിൽ കോർപറേഷൻ ഹെൽത്ത് വിഭാഗം നടത്തിയ റെയ്ഡിൽ 32 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. പല പ്രമുഖ ഹോട്ടലുകളിലും പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തി. ഇവ പിടിച്ചെടുത്ത് കോർപറേഷൻ ഓഫീസിനുമുന്പിൽ പ്രദർശിപ്പിച്ചു. പഴകിയ കോഴി, ബീഫ്, ആട് തുടങ്ങിയ കറികളാണ് പ്രധാനമായും പിടിച്ചെടുത്തത്. ചിലവാകാത്ത കറികൾ ഫ്രീസറുകളിൽ വച്ച് വീണ്ടും വിളന്പുന്നതായി കണ്ടെത്തി. കോർപറേഷൻ ഹെൽത്ത് സൂപ്രണ്ട് മാധവന്റെ നേതൃത്വത്തിൽ അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞാണ് നഗരത്തിലെ ഹോട്ടലുകളിൽ റെയ്ഡ് നടത്തിയത്. ഒട്ടുമിക്ക ഹോട്ടലുകളിലെ ഫ്രിഡ്ജുകളിലും ഫ്രീസറുകളിലും പഴക്കം ചെന്ന കറികളും മറ്റു ഭക്ഷ്യവസ്തുക്കളുമാണ് കണ്ടെത്തിയതെന്ന് ഹെൽത്ത് ഇൻസ്പെക്ടർമാർ പറഞ്ഞു. ഇവ രാവിലെ വീണ്ടും ചൂടാക്കി കസ്റ്റമേഴ്സിന് നൽകി വരികയാണ് ചെയ്യുന്നത്. പൂരത്തിന് ഹോട്ടലുകളിൽ ഇത്തരത്തിലുള്ള ഭക്ഷണം വിതരണം ചെയ്യുന്നത് ഒഴിവാക്കാനാണ് കർശന നടപടിയെടുക്കുന്നത്.
Read Moreപ്രളയം: പാവപ്പെട്ടവർ ഇപ്പോഴും പെരുവഴിയിൽ; സഹായം വൈകിക്കുന്നത് തെരഞ്ഞെടുപ്പിന്റെ പേരിൽ
സ്വന്തംലേഖകൻ തൃശൂർ: പ്രളയവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം വീടും സ്ഥലവുമൊക്കെ നഷ്ടപ്പെട്ട് സർക്കാരിന്റെ കനിവുകാത്ത് വാടക വീടുകളിലും ബന്ധുവീടുകളിലുമൊക്കെ കഴിയുന്നുവർ ഇപ്പോഴും പെരുവഴിയിൽ. നൂറുകണക്കിന് കുടുംബങ്ങളാണ് ഇപ്പോഴും സ്വന്തമായി വീടു വയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ഒന്പതു മാസമായി താമസിക്കുന്ന വീടിന്റെ വാടക പോലും കൊടുക്കാൻ കഴിയാതെ നിരവധി പേരാണ് കഷ്ടത്തിലായിരിക്കുന്നത്. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സർക്കാർ സഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും നൽകിയിട്ടില്ല. വീടിനും സ്ഥലത്തിനും പണം നൽകാമെന്ന് പറഞ്ഞ് പലരും സ്ഥലം അന്വേഷിച്ച് വാങ്ങാൻ അഡ്വാൻസ് കൊടുക്കാൻ തുടങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥരുടെ വിലക്ക് വന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഇപ്പോൾ പണം അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു നിർദ്ദേശം. സ്ഥലം നഷ്ടപ്പെട്ടവർക്ക് ആറു ലക്ഷം രൂപ വരെ പാസാക്കി തരാമെന്നു പറഞ്ഞാണ് പലരും സ്ഥലം വാങ്ങാൻ നെട്ടോട്ടമോടിയത്. എത്രയും വേഗം സ്ഥലം വാങ്ങാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടതോടെയാണ് വീടും സ്ഥലവും നഷ്ടപ്പെട്ടവർ ഓടി നടന്ന്…
Read Moreതൃശൂരിൽ ഗതാഗത കുരുക്ക് മുറുകുന്നു; സർവീസ് നിർത്താനൊരുങ്ങി ബസുടമകൾ
തൃശൂർ: തൃശൂർ-കുന്നംകുളം-ഗുരുവായൂർ-പറപ്പൂർ-അടാട്ട് ഭാഗത്തേക്ക് പോകുന്ന ബസുകൾ ഗതാഗതകുരുക്കിൽ പെടുന്നതിനാൽ ട്രിപ്പുകൾ മുടക്കേണ്ട സാഹചര്യമാണെന്ന് തൃശൂർ ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. കെഎസ്ആർടിസി, ദിവാൻജിമൂല, ശോഭാ സിറ്റി, കേച്ചേരി തുടങ്ങിയ ഭാഗങ്ങളിൽ രൂക്ഷമായ ഗതാഗതകുരുക്കാണ് ഉള്ളത്. ഇതുമൂലം അനുവദിച്ച സമയത്തിനുള്ളിൽ ട്രിപ്പുകൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണ്. ഡീസലിന്റെ അധിക ഉപയോഗം മൂലം പത്തു ലിറ്റർ മുതൽ 15 ലിറ്റർ വരെ പ്രതിദിനം ഡീസൽ ഉപയോഗം ഉയരുകയാണ്. ഇത് ബസ് സർവീസിനെ കടുത്ത സാന്പത്തിക കടക്കെണിയിലേക്ക് തള്ളി വിടുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. ജീവനക്കാർക്ക് സമയത്തിന് വെള്ളവും ഭക്ഷണവും കഴിക്കുന്നതിനോ പ്രാഥമിക കൃത്യനിർവഹണത്തിനോ സാധിക്കുന്നില്ല. തെരഞ്ഞെടുപ്പിനുശേഷം പൂരത്തിന്റെ വരവും ചെറുവാഹനങ്ങളുടെ വരവ് കൂടുന്നതും ബസ് സർവീസിനെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. പോലീസിന്റെ ശക്തമായ ഇടപെടലുണ്ടായിട്ടും ഗതാഗത കുരുക്കിന് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. പൂരത്തിന് മുന്പ് അടിയന്തിരമായി ഇടപെട്ട്…
Read Moreകൂടൽമാണിക്യം ക്ഷേത്രം ഗോപുരകവാട നിർമാണം അനിശ്ചിതത്വത്തിൽ
ഇരിങ്ങാലക്കുട: ബസ് സ്റ്റാൻഡിനു സമീപം നടക്കുന്ന കൂടൽമാണിക്യം ക്ഷേത്ര ഗോപുര കവാടത്തിന്റെ നിർമാണം അനിശ്ചിതത്വത്തിൽ. കവാടം നിർമിച്ച് സമർപ്പണം നടത്താമെന്നേറ്റിരുന്ന വ്യക്തി ദേവസ്വവുമായി ഉണ്ടാക്കിയിരുന്ന കരാറിൽനിന്ന് പിന്മാറിയിരുന്നു. ഇതിനു പിന്നാലെ കവാട നിർമാണത്തിനായി ലക്ഷങ്ങൾ പിരിച്ചെന്നാരോപിച്ച് ഭക്തജനങ്ങളിൽ ചിലർ കോടതിയെ സമീപിച്ചതോടെ നിർമാണം പ്രതിസന്ധിയിലായി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണു സ്റ്റാൻഡിനു സമീപം ഗോപുരകവാടം നിർമിക്കാൻ ദേവസ്വം തീരുമാനിച്ചത്. ഇതിനുള്ള അനുമതിയും സർക്കാരിൽനിന്നു ലഭിച്ചിരുന്നു. ഇതിനായി ഒരു ഭക്തൻ മുന്നോട്ടുവന്നതോടെ ദേവസ്വം അതിനു അനുമതി നൽകുകയായിരുന്നു. എന്നാൽ ദ്രുതഗതിയിലാരംഭിച്ച കവാടത്തിന്റെ നിർമാണപ്രവൃത്തികൾ പിന്നീട് പലതവണ തടസപ്പെട്ടു. പുതിയ ഭരണസമിതി വന്നതിനുശേഷം കവാടത്തിന്റെ നിർമാണം പൂർത്തിയാക്കാൻ 2018 മാർച്ച് 31 വരെ ദേവസ്വം സമയം നൽകിയെങ്കിലും പൂർത്തിയാക്കാൻ സാധിച്ചില്ല. തുടർന്ന് കവാടത്തിന്റെ നിർമാണപ്രവൃത്തികൾ ഏറ്റെടുക്കുകയാണെന്നു കാണിച്ച് ദേവസ്വം ഇയാൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച് ഇയാൾ 2019 മാർച്ച്…
Read Moreചാലക്കുടി കോടതി സമുച്ചയം 10 കോടി രൂപ ചെലവിൽ അഞ്ചുനില കെട്ടിടത്തിൽ
ചാലക്കുടി: ചാലക്കുടിയിൽ കോടതി സമുച്ചയം നിർമിക്കാൻ നടപടി ആരംഭിച്ചു. ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി സ്ഥിതി ചെയ്തിരുന്ന സ്ഥലത്തുതന്നെയാണ് കോടതി സമുച്ചയം നിർമിക്കുന്നത്. 10 കോടി രൂപ ചെലവിൽ അഞ്ച് നിലകളിലായിട്ടാണ് കോടതി സമുച്ചയം നിർമിക്കുന്നതിന് അനുമതി ലഭിച്ചിരിക്കുന്നത്. മൂന്നുനിലകെട്ടിടം നിർമിക്കുന്നതിനുള്ള പ്ലാനാണ് ആദ്യം തയാറാക്കിയിരുന്നത്. എന്നാൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിൽ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാക്കണമെന്ന സുപ്രീം കോടതി നിർദേശത്തെത്തുടർന്നാണ് അഞ്ച് നിലകളിലായി സമുച്ചയം നിർമിക്കുന്നത്. ആദ്യം ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തീയാക്കുമെന്നു കരുതിയാണ് നിലവിലുള്ള കോടതി കെട്ടിടം പൊളിച്ചത്. അപ്പോഴാണ് സുപ്രീം കോടതിയുടെ പുതിയ നിർദേശം വന്നത്. പുതിയ പ്ലാൻ തയാറാക്കിയപ്പോൾ ദേശീയപത ആറുവരിയാക്കുന്പോൾ കോടതിയുടെ സ്ഥലവും ഉൾപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ ജില്ലാ ഭരണകൂടം ദേശീയപാത വികസനം കോടതി സമുച്ചയ നിർമാണത്തെ ബാധിക്കുകയില്ലെന്ന് ഉറപ്പ് നൽകിയതോടെയാണ് കെട്ടിട നിർമാണം ആരംഭിക്കാൻ നടപടികൾ ആരംഭിച്ചത്. ഇപ്പോൾ മുനിസിപ്പൽ ലൈബ്രററി…
Read Moreഗുരുവായൂരിൽ വൈശാഖ പുണ്യമാസാചരണത്തിന് ഞായറാഴ്ച തുടക്കം; ജൂൺ 3ന് സമാപനം
ഗുരുവായൂർ; ഗുരുവായൂർ ക്ഷേത്രത്തൽ വൈശാഖ പുണ്യമാസാചരണത്തിന് ഞായറാഴ്ച തുടക്കമാവും.മേട മാസത്തിലെ പ്രഥമ മുതൽ ഇടവ മാസത്തിലെ അമാവസി വരെയുള്ള ഒരു ചന്ദ്രമാസക്കാലമാണ് വൈശാഖ പുണ്യമാസാചരണം.ഈസമയത്ത് ക്ഷേത്രത്തിൽ വൻ ഭക്തജനതിരക്കാണനുഭവപ്പെടുക. ദാനധർമ്മാതികൾക്കും ദർശനത്തിനും വിശേഷപെട്ട മാസമാണ്.ബലരാമ ജയന്തിയായ അക്ഷയ തൃതീയ,ശ്രീ ശങ്കര ജയന്തി,ബുദ്ധ പൗർണമി,നരസിംഹ ജയന്തി,ദത്താത്രേയ ജയന്തി എന്നിവ വൈശാഖ മാസത്തിലെ വിശേഷ ദിവസങ്ങളാണ്.ബലരാമയന്തിയായ അക്ഷയ തൃതീയ ഏഴിനാണ്. ശ്രീ ശങ്കര ജയന്തി ഒന്പതിനും.വൈശാഖ മാസത്തിൽ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ പൊന്നടുക്കം മണികണ്ഠൻ നന്പൂതിരി,പ്രൊഫ.മാധവപ്പള്ളി കേശവൻ നന്പൂതിരി,തട്ടയൂർ കൃഷ്ണൻ നന്പൂതിരി,വെണ്മണി കൃഷ്ണൻ നന്പൂതിരി,തോട്ടം ശ്യാമൻ നന്പൂതിരി താമരക്കുളം നാരായണൻ നന്പൂതിരി,ആഞ്ഞം മധുസൂദനൻ നന്പൂതിരി എന്നിവർ ആചാര്യന്മാരായി നാല് സപ്താഹങ്ങൾ നടക്കും.ദിവസവും വൈകിട്ട് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഭക്തി പ്രഭാഷണവും ഉണ്ടാകും.ജൂണ് മൂന്നിനാണ് വൈശാഖമാസ സമാപനം.
Read Moreഫയർസ്റ്റേഷനിലേക്ക് രാത്രിയെന്നോ പകലെന്നോയില്ലാതെ വിളിച്ച് പെൺകുട്ടിയുടെ പ്രണയാർദ്രമായ കിളിക്കൊഞ്ചൽ; താക്കീത് നൽകിയിട്ടും വീട്ടുകാരെ അറിയിച്ചിട്ടും രക്ഷയില്ല; പെൺകുട്ടി വിളിച്ചുകൊണ്ടേ യിരിക്കുന്നു; നിവൃത്തിയില്ലാതെ കളക്ടറെ കാണാനൊരുങ്ങി ജീവനക്കാർ
തൃശൂർ: രാത്രിയിൽ തൃശൂർ ഫയർ സ്റ്റേഷനിലേക്ക് വന്ന ഫോണ് കോൾ ആശങ്കയോടെയാണ് അഗ്നിശമനസേനാംഗങ്ങൾ എടുത്തത്. എവിടെയോ എന്തോ അത്യാഹിതം സംഭവിച്ചിരിക്കാമെന്ന ധാരണയിൽ ഫോണെടുത്തപ്പോൾ മറുതലയ്ക്കൽ നിന്ന് കേട്ടത് ഒരു കിളിമൊഴി. പ്രണയം വഴിഞ്ഞൊഴുകുന്ന ഡയലോഗുകളാണ് പിന്നെ മറുതലയ്ക്കൽ നിന്ന് പ്രവഹിച്ചത്. കോൾ തെറ്റി വന്നതാണെന്നാണ് അഗ്നിശമനസേനാംഗങ്ങൾ കരുതിയത്. അവർ കോൾ കട്ടു ചെയ്തു. പിറ്റേന്നും അതിനടുത്ത ദിവസവും പിന്നെ കുറേ ദിവസങ്ങളായും ഈ കോൾ തൃശൂർ ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷനിലേക്ക് വന്നുകൊണ്ടേയിരിക്കുന്നു. കൊടുങ്ങല്ലൂരിൽ നിന്നാണ് വിൽവരുന്നതെന്ന്മനസിലാക്കിയ അഗ്നിശമന സേനാംഗങ്ങൾ പെണ്കുട്ടിയുടെ വീട്ടിൽ വിളിച്ച് താക്കീത് നൽകി. അതോടെ പെണ്കുട്ടി നന്പർ മാറ്റി. പുതിയൊരു നന്പറിൽ നിന്ന് വിളി ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു. ശരിക്കുപറഞ്ഞാൽ അഞ്ചാറുമാസമായി ഈ വിളി കാരണം പൊറുതി മുട്ടിയിരിക്കുകയാണ് തൃശൂർ ഫയർ സ്റ്റേഷനിലുള്ളവർ. രാവിലെ എട്ടുമുതൽ വിളി തുടങ്ങുമെന്നും രാത്രിയിലും പാതിരാത്രിയിലും വരെ വിളിവരാറുണ്ടെന്നും…
Read More