മൊ​ബൈ​ൽ ഫോ​ണ്‍ ട​വ​ർ റേ​ഡി​യേ​ഷ​ൻ: ട്രാ​യ് വി​ല​യി​രു​ത്ത​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തൃ​ശൂ​ർ: മൊ​ബൈ​ൽ ഫോ​ണ്‍ ട​വ​റു​ക​ളു​ടെ റേ​ഡി​യേ​ഷ​ൻ അ​ള​വ് ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ കാ​ലാ​കാ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധി​ച്ച് പ്ര​ദേ​ശവാ​സി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​ര​മ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​യി​ലെ നാ​ലാം​വാ​ർ​ഡി​ൽ സ്ഥാ​പി​ച്ചി​രു​ന്ന റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം ക​ന്പ​നി​യു​ടെ ട​വ​റി​ൽനി​ന്നു​ള്ള റേ​ഡി​യേ​ഷ​ൻ അ​ള​വ് പ​രി​ശോ​ധി​ക്കാ​നാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷൽ അം​ഗം പി. ​മോ​ഹൻദാ​സ് ജി​ല്ലാ ക​ള​ക്ടർ​ക്കു നി​ർ​ദേശം ന​ൽ​കി​യ​ത്.

കു​ന്നം​കു​ളം ബ​ഥ​നി കോ​ണ്‍​വെ​ന്‍റ് സ്കൂ​ളി​നു പി​ൻ​വ​ശം മൊ​ബൈ​ൽ ട​വ​ർ നി​ർ​മി​ക്കു​ന്ന​തി​നെ​തി​രെ പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ സ​ലിം, അ​ജി​ത്കു​മാ​ർ, സി.​എ. ശ​ശി​ധ​ര​രാ​ജ എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. പ​രാ​തി​യി​ൽ ക​മ്മീ​ഷ​ൻ ജി​ല്ലാ ക​ള​ക്ട​റി​ൽനി​ന്നു റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ട​വ​റി​ന്‍റെ റേ​ഡി​യേ​ഷ​ൻ പ​രി​ധി 0.0127 ആ​ണെ​ന്നും ഇ​ക്കാ​ര്യം കേ​ന്ദ്ര സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള സ്ഥാ​പ​ന​മാ​യ ടേം ​സെ​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽനി​ന്നു​ള്ള റേ​ഡി​യേ​ഷ​നേ​ക്കാ​ൾ കു​റ​വാ​ണ് ട​വ​റി​ൽനി​ന്നു​ള​ള റേ​ഡി​യേ​ഷ​നെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തുസം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തിവി​ധി​യു​ള്ള​തി​നാ​ൽ പ​രാ​തി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ല. എ​ന്നാ​ൽ റേ​ഡി​യേ​ഷ​ൻ തോ​ത് കാ​ലാ​കാ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts