ആ​ഘോ​ഷം കാ​രു​ണ്യ​ത്തി​ന് വ​ഴി​മാ​റി; ക​ട​യു​ടെ  25-ാം വാ​ർ​ഷി​കാ​ഘോ​ഷം  140 വൃ​ക്ക​രോ​ഗി​ക​ളെ സ​ഹാ​യി​ച്ചു​കൊ​ണ്ട് എം.​ടി.​ടെ​ന്നി വ്യത്യസ്തനാകുന്നതിങ്ങനെ

ഏ.​ജെ.​വി​ൻ​സ​ൻ വാ​ടാ​ന​പ്പ​ള്ളി: ആ​ഘോ​ഷം കാ​രു​ണ്യ​ത്തി​ന് വ​ഴി​മാ​റു​ക​യാ​ണ്; ന​ൻ​മ​നി​റ​ഞ്ഞ മ​ന​സു​ക​ൾ ഇ​വി​ടെ​യി​പ്പോ​ഴു​മു​ണ്ടെ​ന്ന് ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ട്. കൊ​ട്ടു​പാ​ട്ടും വ​ന്പി​ച്ച ഓ​ഫ​റു​ക​ളും പ​ര​സ്യ​ങ്ങ​ളു​മൊ​ക്കെ​യാ​യി പ​ണം വീ​ശി​യെ​റി​ഞ്ഞ് ആ​ഘോ​ഷം ന​ട​ത്തു​ന്ന​തി​ന് പ​ക​രം ത​ന്‍റെ ക​ട​യു​ടെ 25-ാം വാ​ർ​ഷി​ക​ത്തി​ൽ 140 വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് ഡ​യ​ലൈ​സ​ർ കി​റ്റ് സൗ​ജ​ന​മാ​യി ന​ൽ​കി സ​ഹാ​യി​ച്ചു​കൊ​ണ്ട് ഒ​രു യു​വ വ്യാ​പാ​രി മാ​തൃ​ക​യാ​വു​ക​യാ​ണ്. ത​ന്‍റെ വ്യാ​പാ​ര​സ്ഥാ​പ​നം 25 വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ അ​തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ അ​ർ​ത്ഥ​വ​ത്താ​യി എ​ന്തെ​ങ്കി​ലും ചെ​യ്തു​കൊ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന വാ​ടാ​ന​പ്പ​ള്ളി​യി​ലെ പ്ര​മു​ഖ സ്റ്റേ​ഷ​ന​റി ക​ട​യാ​യ ജ​ന​ത ഫാ​ൻ​സി ഉ​ട​മ എം.​ടി.​ടെ​ന്നി​യു​ടെ ചി​ന്ത ചെ​ന്നെ​ത്തി​യ​ത് വൃ​ക്ക​രോ​ഗ​ത്താ​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കി​ട​യി​ലാ​ണ്. വാ​ടാ​ന​പ്പ​ള്ളി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വി​യേ​ഴ്സ് പ​ള്ളി​യി​ലെ മു​ൻ വി​കാ​രി കൂ​ടി​യാ​യി​രു​ന്ന കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ഫാ.​ഡേ​വീ​സ് ചി​റ​മ്മ​ലി​ന്‍റെ പ്ര​ഭാ​ഷ​ണ​മാ​ണ് ടെ​ന്നി​യ്ക്ക് വൃ​ക്ക​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ പ്ര​ചോ​ദ​ന​മാ​യ​ത്. പ​ത്തു വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് ക​ട​യു​ടെ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ഹാ​യം ന​ൽ​കാ​മെ​ന്നാ​ണ് ടെ​ന്നി ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ൽ ആ​ദ്യ​ദി​വ​സം ത​ന്നെ പ​ത്തു​വൃ​ക്ക​രോ​ഗി​ക​ൾ ടെ​ന്നി​യു​ടെ സ​ഹാ​യം…

Read More

രാ​ജാ​ജി​ക്കു സ്വ​ന്ത​മാ​യി വീ​ടി​ല്ല, മാറിമാറി താമസിച്ചത് 39 വാടക വീടുകളിൽ; 20 ല​ക്ഷ​ത്തി​ന്‍റെ ക​ട​ബാ​ധ്യ​ത; കൈയിലുള്ളത്  അയ്യായിരം രൂപമാത്രം

തൃ​ശൂ​ർ: തൃ​ശൂ​ർ ലോ​ക​്സ​ഭാ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി രാ​ജാ​ജി മാ​ത്യു തോ​മ​സി​നു സ്വ​ന്ത​മാ​യി ഒ​രു തു​ണ്ടു ഭൂ​മി​യു​മി​ല്ല, വീ​ടു​മി​ല്ല. 20 ല​ക്ഷം ക​ട​ബാ​ധ്യ​ത​യു​ള്ള​താ​യും നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ൽ പ​റ​യു​ന്നു. സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ല. 30,296 രൂ​പ ബാ​ങ്കി​ൽ നി​ക്ഷേ​പ​മാ​യു​ണ്ട്. 5,000 രൂ​പ പ​ണ​മാ​യി കൈ​യി​ലു​ണ്ട്. ഭാ​ര്യ ശാ​ന്ത​യു​ടെ പേ​രി​ൽ 28 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 28 സെ​ന്‍റ് ഭൂ​മി​യും ഒ​രു പ​വ​ൻ സ്വ​ർ​ണ​വു​മു​ണ്ട്. മ​ക​ൾ ധു​ന മ​രി​യ ഭാ​ർ​ഗ​വി​ക്ക് ഒ​രു പ​വ​ൻ സ്വ​ർ​ണ​വു​മു​ണ്ട്. ഇ​തി​ന് 22,400 രൂ​പ വീ​തം വി​ല ക​ണ​ക്കാ​ക്കു​ന്നു. ഭാ​ര്യ​യു​ടെ കൈ​വ​ശം 3,000 രൂ​പ​യും മ​ക​ളു​ടെ കൈ​വ​ശം 1,000 രൂ​പ​യും പ​ണ​മാ​യു​ണ്ട്. രാ​ജാ​ജി​യു​ടെ പേ​രി​ൽ കേ​സു​ക​ൾ നി​ല​വി​ലി​ല്ല. രാ​ജാ​ജി​യു​ടെ സ​ഹോ​ദ​രി ഷീ​ല​യു​ടെ പേ​രി​ലു​ള്ള ക​ണ്ണാ​റ​യി​ലെ വീ​ട്ടി​ലാ​ണ് താ​മ​സം. ഈ ​സ്ഥ​ലം ഈ​ടു ന​ൽ​കി​യാ​ണ് സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ​നി​ന്നു വാ​യ്പ​യെ​ടു​ത്തി​ട്ടു​ള്ള​ത്. 39 വാ​ട​ക​വീ​ടു​ക​ളി​ൽ മാ​റിമാ​റി താ​മ​സി​ച്ചി​ട്ടു​ണ്ട്.

Read More

സിനമാകഥ പോലെ ഒരു മാസ് എൻട്രിയുമായി സുരേഷ് ഗോപി ഇന്ന് തൃശൂരിലെത്തും; വൈകിയതിന്‍റെ ക്ഷീണം താരപരിവേഷം കൊണ്ടുമാറ്റാമെന്ന വിശ്വാസത്തിൽ ബിജെപി

തൃ​ശൂ​ർ: അ​ല്ലെ​ങ്കി​ലും സി​നി​മ തു​ട​ങ്ങി ഉ​ട​നെ​യൊ​ന്നും നാ​യ​ക​ന്‍റെ എ​ൻ​ട്രി​യു​ണ്ടാ​വി​ല്ല. ഏ​റ്റ​വും നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ എ​തി​രാ​ളി​ക​ൾ ക​രു​ത്താ​ർ​ജ്ജി​ച്ചു തു​ട​ങ്ങു​ന്പോ​ൾ ഒ​രു നാ​യ​ക​നെ കി​ട്ടി​യി​രു​ന്നെ​ങ്കി​ലെ​ന്ന് ആ​ളു​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്പോ​ഴാ​ണ് നാ​യ​ക​ന്‍റെ മാ​സ് എ​ൻ​ട്രി​യു​ണ്ടാ​കാ​റു​ള്ള​ത്. എ​ത്ര​യോ സു​രേ​ഷ് ഗോ​പി സി​നി​മ​ക​ളി​ൽ ക​ണ്ടി​ട്ടു​ള്ള കി​ടി​ല​ൻ ഇ​ൻ​ട്രാ​ഡ​ക്ഷ​ൻ സീ​നു​ക​ളു​ടെ ആ​വ​ർ​ത്ത​ന​മാ​ണ് തൃ​ശൂ​ർ ലോ​ക്സ​ഭ സീ​റ്റി​ൽ ബിജെപി​യു​ടെ സ്ഥാ​നാ​ർ​ഥിയാ​യി അദ്ദേഹത്തിന്‍റെ വ​ര​വ്. എ​ല്ലാ​വ​രാ​ലും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട തൃ​ശൂ​ർ സീ​റ്റി​ന് ഇ​നി ര​ക്ഷ​ക​നാ​ര് എ​ന്ന് പാ​ർ​ട്ടി​ക്കാ​ർ ആ​കാം​ക്ഷ​യോ​ടെ​യും വേ​വ​ലാ​തി​യോ​ടെ​യും ഉ​റ്റു​നോ​ക്കി​യി​രി​ക്കു​ന്പോ​ഴാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ല്ലാം വീ​ണ്ടെ​ടു​ക്കാ​ൻ ശ​ക്ത​ന്‍റെ മ​ണ്ണി​ലേ​ക്ക് മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട ആക്‌ഷൻ​ഹീ​റോ​യെ​ത്തു​ന്ന​ത്. വൈ​കി​യെ​ത്തി​യ​തി​ന്‍റെ ക്ഷീ​ണം സു​രേ​ഷ്ഗോ​പി​യു​ടെ താ​ര​പ​രി​വേ​ഷം കൊ​ണ്ടും ജ​ന​കീ​യ ഇ​ട​പെ​ട​ൽ കൊ​ണ്ടും ര​ണ്ടു ദി​വ​സ​ത്തി​ന​കം നി​ക​ത്തി​യെ​ടു​ക്കാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ബിജെപി നേ​തൃ​ത്വം. രാ​ഷ​ട്രീ​യ നേ​താ​വെ​ന്ന​തി​നേ​ക്കാ​ൾ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കി​ഷ്ട​മു​ള്ള പ​രി​വേ​ഷ​ത്തി​ൽ പ്ര​ച​ര​ണ​ത്തി​ന് മു​ൻ​തൂ​ക്കം ന​ൽ​കാ​നാ​ണ് പാ​ർ​ട്ടി നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. വൈ​കി​യ​വേ​ള​യി​ൽ ജ​ന​ങ്ങ​ളെ കൈയിലെ​ടു​ക്കു​ക​യെ​ന്ന​താ​ണ് പ്ര​ധാ​ന​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​യു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ നാ​ളെ നാ​മ​നി​ർ​ദ്ദേ​ശ​ പ​ത്രി​ക​സ​മ​ർ​പ്പണ​ത്തി​ന് മു​ന്നോ​ടി​യാ​യി…

Read More

ഈ ​ക​വി​ത​ക​ൾ​ക്കും പ്രി​യ​നാം നി​ൻ ഓ​ർ​മ​ക​ൾ​ക്കും മ​ര​ണ​മി​ല്ല..; ഭ​ർ​ത്താ​വി​ന്‍റെ ശ്രാ​ദ്ധ​ദി​ന​ത്തി​ൽ ഭാ​ര്യ​യു​ടെ ക​വി​ത​ക​ളു​ടെ പ്ര​കാ​ശ​നം

ഏ.​ജെ.​ വി​ൻ​സ​ൻ കാ​ഞ്ഞാ​ണി (തൃശൂർ): പ്രി​യ​ത​മ​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് ബ​ലി​ത​ർ​പ​ണം ന​ട​ത്താ​ൻ സ​ജി​നി മ​ണി​ക​ണ്ഠ​ൻ ക​യ്യി​ലെ​ടു​ക്കു​ന്ന​ത് ബ​ലി​ച്ചോ​ർ മാ​ത്ര​മ​ല്ല; ഒ​രു ക​വി​താ​സ​മാ​ഹാ​രം കൂ​ടി​യാ​ണ്. ഈ ​ക​വി​ത​ക​ൾ​ക്കും പ്രി​യ​നാം നി​ൻ ഓ​ർ​മ​ക​ൾ​ക്കും മ​ര​ണ​മി​ല്ലെ​ന്ന് മ​ന​സി​ൽ ഉ​രു​വി​ട്ട് സ​ജി​നി ഭ​ർ​ത്താ​വ് മ​ണി​ക​ണ്ഠ​ന്‍റെ ഒ​ന്നാം ശ്രാ​ദ്ധ​ദി​ന​മാ​യ നാ​ലി​ന് പ്ര​ണ​യാ​ർ​ദ്രം എ​ന്ന ക​വി​താ​സ​മാ​ഹാ​രം അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ പ്രി​യ​പ്പെ​ട്ട​വ​ന് സ​മ​ർ​പ്പി​ക്കും. പ്ര​ണ​യം വാ​ക്കി​ലും പ്ര​വൃ​ത്തി​യി​ലും നി​റ​ച്ച് ആ ​സ്നേ​ഹം കൊ​തി​തീ​രും വ​രെ അ​നു​ഭ​വി​ക്കുംമു​ന്പ് വി​ധി ത​ട്ടി​യെ​ടു​ത്ത ഭ​ർ​ത്താ​വി​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് മു​ന്നി​ലാ​ണ് സ​ജി​നി പ്ര​ണ​യാ​ർ​ദ്രം സ​മ​ർ​പ്പി​ക്കു​ന്ന​ത്. കാ​ഞ്ഞാ​ണി സെ​ന്‍റ​റി​ലെ അ​ന്തി​ക്കാ​ട് റോ​ഡി​ൽ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന സ​ജി​നി​യു​ടെ ഭ​ർ​ത്താ​വ് മ​ണി​ക​ണ്ഠ​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് മ​രി​ച്ച​ത്. 20 ക​വി​ത​ക​ളു​ൾ​ക്കൊ​ള്ളു​ന്ന സ​മാ​ഹാ​ര​മാ​ണ് പ്ര​ണ​യാ​ർ​ദ്രം. മ​ണി​ക​ണ്ഠ​ൻ മ​രി​ച്ച് ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ​ജി​നി എ​ഴു​തി​യ സു​മം​ഗ​ലി, തി​രു​ത്ത്, അ​ണ​യാ​ത്ത പ്ര​ണ​യം എ​ന്ന ക​വി​ത​ക​ളും ഈ ​സ​മാ​ഹാ​ര​ത്തി​ലു​ണ്ട്. ഹോ​ട്ട​ലി​ലെ തി​ക്കും​തി​ര​ക്കു​മൊ​ഴി​യു​ന്ന നേ​ര​ത്താ​യി​രു​ന്നു ക​വി​ത​ക​ൾ കു​റി​ച്ചി​രു​ന്ന​തെ​ന്ന് സ​ജി​നി​ പറയുന്നു.…

Read More

രാ​ഹു​ൽ ഗാ​ന്ധി​യെ പേ​രെ​ടു​ത്തുപ​റ​യാ​തെ പി​ണ​റാ​യി വി​ജ​യ​ൻ, പേ​രുപ​റ​ഞ്ഞ് വി​മ​ർ​ശി​ച്ച് കാ​നം രാ​ജേ​ന്ദ്ര​ൻ

വ​ല​പ്പാ​ട് ( തൃ​ശൂ​ർ ):വ​യ​നാ​ട് ലോ​ക​സ​ഭ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന രാ​ഹു​ൽ ഗാ​ന്ധി​യെ പേ​രെ​ടു​ത്ത് പ​റ​യാ​തെ പി​ണ​റാ​യി വി​ജ​യ​ൻ. അ​തേ സ​മ​യം രാ​ഹു​ൽ ഗാ​ന്ധി​യെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞ് വി​മ​ർ​ശി​ച്ച് കാ​നം രാ​ജേ​ന്ദ്ര​ൻ.ബി​ജെ​പി​യെ എ​തി​ർ​ക്കു​ന്ന​വ​രെ കോ​ണ്‍​ഗ്ര​സ് തു​ര​ങ്കം വെ​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കു​റ്റ​പ്പെ​ടു​ത്തി. അ​തി​നി​ട​യാ​ക്കു​ന്ന നി​ല​പാ​ടാ​ണ് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് പി​ണ​റാ​യി ആ​രോ​പി​ച്ചു.​ കോ​ണ്‍​ഗ്ര​സി​നും ബി​ജെ​പി​ക്കും ഒ​രേ സാ​ന്പ​ത്തി​ക ന​യ​ത്തി​ലു​ൾ​പ്പ​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളാ​ണെ​ന്ന് പി​ണ​റാ​യി കു​റ്റ​പ്പെ​ടു​ത്തി.​വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ വ​രും മാ​സ​ങ്ങ​ളി​ൽ ഇ​ത് ന​ട​പ്പാ​ക്കു​മെ​ന്നും പി​ണ​റാ​യി അ​വ​കാ​ശ​പ്പെ​ട്ടു. സു​ര​ക്ഷി​ത സീ​റ്റെ​ന്ന് പ​റ​ഞ്ഞ് രാ​ഹു​ൽ ഗാ​ന്ധി​യെ വ​യ​നാ​ട് മ​ത്സ​രി​പ്പി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ അ​തി മ​ണ്ട ത്ത​ര​വും വി​വ​ര​മി​ല്ലാ​യ്മ​യു​മാ​ണെ​ന്ന് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കാ​നം രാ​ജേ​ന്ദ്ര​ൻ ക​ളി​യാ​ക്കി.​ എ​ൽ ഡി ​എ​ഫ് വി​ജ​യി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ൽ എ​ൽഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ത​ന്നെ വി​ജ​യി​ക്കും.​കേ​ര​ള​ത്തി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫ് ച​ല​ന​മു​ണ്ട ാക്കാ​നാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യെ കൊ​ണ്ട ുവ​രു​ന്ന​തെ​ന്നാ​ണ് യുഡിഎ​ഫ് ന്യാ​യം.​അ​ങ്ങ​നെ​യെ​ങ്കി​ൽ…

Read More

ക​ഞ്ചാ​വ് വി​ല്പ​ന​യ്ക്കെ​ത്തി​യ ബി​രു​ദ​വി​ദ്യാ​ർ​ഥി പി​ടി​യി​ൽ; കഞ്ചാവ് എത്തിച്ചിരുന്നത് സേലത്ത്നിന്നെന്നും യുവാവ്

ചാ​ല​ക്കു​ടി/കൊരട്ടി: കാ​ടു​കു​റ്റി​യി​ൽ ക​ഞ്ചാ​വ് വി​ല്പ​ന​യ്ക്കെ​ത്തി​യ ബി​രു​ദ​വി​ദ്യാ​ർ​ഥി പോ​ലീ​സ് പി​ടി​യി​ലാ​യി. പു​ത്ത​ൻ​വേ​ലി​ക്ക​ര തു​രു​ത്തി​പ്പു​റം കൈ​ത​ത്ത​റ പു​ത്ത​ൻ​വീ​ട്ടി​ൽ അ​ബി​ൻ ജോ​സ​ഫി(20)​നെ​യാ​ണ് ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി കെ.​ലാ​ൽ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. കാ​ടു​കു​റ്റി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണ​പ്പെ​ട്ട യു​വാ​വി​നെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ജി​ൻ​സി​ന്‍റെ പോ​ക്ക​റ്റി​ൽ​നി​ന്നും ക​ഞ്ചാ​വ് പൊ​തിക​ൾ ക​ണ്ടെ​ത്തി​യ​ത്. ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലാ​ണ് പ​ഠി​ച്ചി​രു​ന്ന​തെ​ന്നും സേ​ല​ത്തി​ന​ടു​ത്ത് ഒ​ക്കി​യാ​പെ​ട്ടി​യി​ൽ​നി​ന്നു​മാ​ണ് ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​തെ​ന്നും പോ​ലീ​സി​ൽ സ​മ്മ​തി​ച്ചു. കി​ലോ​യ്ക്ക് 7000 രൂ​പ​യ്ക്ക് വാ​ങ്ങു​ന്ന ക​ഞ്ചാ​വ് ചെ​റു​പൊ​തി​ക​ളാ​ക്കി 500 രൂ​പ​യ്ക്കാ​ണ് വി​ൽ​ക്കു​ന്ന​തെ​ന്നും യു​വാ​വ് പ​റ​ഞ്ഞു. കാ​ടു​കു​റ്റി​യി​ൽ ഇ​ട​പാ​ടു​കാ​രെ കാ​ത്തു​നി​ൽ​ക്കു​ന്പോ​ഴാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പോ​ലീ​സ് സം​ഘം മ​ഫ്തി​യി​ൽ ഈ ​പ്ര​ദേ​ശ​ത്ത് ര​ഹ​സ്യ​നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. കൊ​ര​ട്ടി എ​സ്ഐ ബി.​ബി​നോ​യി, ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ജി​നു​മോ​ൻ ത​ച്ചേ​ത്ത്, സ​തീ​ശ​ൻ മ​ട​പ്പാ​ട്ടി​ൽ, റോ​യി പൗ​ലോ​സ്, പി.​എം.​മൂ​സ, വി.​യു.​സി​ൽ​ജൊ, എ.​യു.​റെ​ജി, പി.​ജെ.​തോ​മ​സ് കൊ​ര​ട്ടി സ്റ്റേ​ഷ​നി​ലെ വ​നി​താ സീ​നി​യ​ർ സി​പി​ഒ…

Read More

മു​പ്ലി​പു​ഴ വ​റ്റി; കാ​രി​ക്ക​ട​വ് ആ​ദി​വാ​സി കോ​ള​നി കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന്‍റെ പി​ടി​യി​

കൊ​ട​ക​ര: വ​ന​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന മു​പ്ലി പു​ഴ വ​റ്റി​വ​ര​ണ്ട​തോ​ടെ മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​രി​ക്ക​ട​വ് ആ​ദി​വാ​സി കോ​ള​നി​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി. പു​ഴ​യി​ൽ കു​ഴി​യു​ണ്ടാ​ക്കി അ​തി​ൽ നി​ന്ന് തെ​ക്കി​യെ​ടു​ക്കു​ന്ന വെ​ള്ള​വും ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ജ​ന​മൈ​ത്രി പോ​ലി​സ് വാ​ഹ​ന​ത്തി​ൽ എ​ത്തി​കൊ​ടു​ക്കു​ന്ന വെ​ള്ള​വു​മാ​ണ് കോ​ള​നി​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​ശ്ര​യം. മ​ല​യ​ർ വി​ഭാ​ഗ​ക്കാ​രാ​യ 16 കു​ടും​ബ​ങ്ങ​ളാ​ണ് കാ​രി​ക്ക​ട​വ് ആ​ദി​വാ​സി കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന​ത്. കു​റു​മാ​ലി പു​ഴ​യു​ടെ കൈ​വ​ഴി​യാ​യ മു​പ്ലി​പു​ഴ​യോ​ര​ത്താ​ണ് കോ​ള​നി സ്ഥി​തി ചെ​യ്യു​ന്ന​ത്. മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്കു​കി​ഴ​ക്കേ കോ​ണി​ലു​ള്ള ചൊ​ക്ക​ന വാ​ർ​ഡി​ൽ​പെ​ട്ട ഈ ​കോ​ള​നി​യി​ൽ വേ​ന​ൽ​മാ​സ​ങ്ങ​ളാ​യാ​ൽ ശു​ദ്ധ​ജ​ലം കി​ട്ടാ​ക്ക​നി​യാ​ണ് . വേ​ന​ലാ​രം​ഭ​ത്തോ​ടെ പു​ഴ​യും കോ​ള​നി​യി​ലു​ള്ള കി​ണ​റു​ക​ളും വ​റ്റി​പോ​കും. പി​ന്നെ പു​ഴ​യി​ൽ കു​ഴി​യു​ണ്ടാ​ക്കി അ​തി​ൽ നി​ന്ന് കോ​രി​യെ​ടു​ക്കു​ന്ന വെ​ള്ള​മാ​ണ് ഇ​വ​ർ ഉ​പ​യോ​ഗി​ക്കാ​റു​ള്ള​ത്. കാ​രി​ക്ക​ട​വ് കോ​ള​നി​ക്കാ​രു​ടെ ദു​രി​തം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ര​ണ്ടു​വ​ർ​ഷം മു​ന്പ് ജ​ന​മൈ​ത്രി പോ​ലി​സ് പു​തി​യൊ​രു പ​ദ്ധ​തി ഇ​വി​ടെ ന​ട​പ്പാ​ക്കി​യി​രു​ന്നു. ജി​ല്ല പോ​ലി​സി​ന്‍റെ കീ​ഴി​ലു​ള്ള മെ​ഴ്സി​കോ​പ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു കോ​ള​നി​യി​ലെ ജ​ല​ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ പ​ദ്ധ​തി…

Read More

അരനൂറ്റാണ്ട് പിന്നിടുമ്പോഴും പട്ടയമോഹങ്ങൾ ഇപ്പോഴും ബാക്കി; ഓരോ ഇലക്ഷൻ വരുമ്പോഴും നാ​യാ​ട്ടു​കു​ണ്ടുകാർ‌ക്ക് ചോദിക്കാനുള്ള ഒന്നു മാത്രം; പട്ടയം തരുമോ?

കൊ​ട​ക​ര: തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​മാ​യാ​ൽ മ​റ്റ​ത്തൂ​രി​ലെ മ​ല​യോ​ര​ഗ്രാ​മ​മാ​യ നാ​യാ​ട്ടു​കു​ണ്ടി​ലെ ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​ണി​ക​ളു​ടെ മു​ന്നി​ൽ വ​യ്ക്കാ​നു​ള്ള​ത് പ​ട്ട​യം വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്. ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പു വ​രു​ന്പോ​ഴും ഇ​വ​ർ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ക്കും. 2019ലെ ​ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തും നാ​യാ​ട്ടു​കു​ണ്ടു​കാ​ർ​ക്ക് ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള​ത് പ​ട്ട​യം ത​ന്നെ​യാ​ണ്. മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വ​ട​ക്കു​കി​ഴ​ക്കേ കോ​ണി​ലാ​ണ് മ​ല​യോ​ര​ഗ്ര​മ​മാ​യ നാ​യാ​ട്ടു​കു​ണ്ട് സ്ഥി​തി​ചെ​യ്യു​ന്ന​ത്. വെ​ള്ളി​ക്കു​ള​ങ്ങ​ര​യി​ൽ നി​ന്നും നാ​ലു​കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ ഇ​വി​ടെ​യെ​ത്താം. തോ​ട്ടം തൊ​ഴി​ലാ​ളി​കു​ടം​ബ​ങ്ങ​ൾ​ക്ക് ഭൂ​രി​പ​ക്ഷ​മു​ള്ള നാ​യാ​ട്ടു​കു​ണ്ടി​ൽ ഇ​രു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​വ​രി​ൽ മി​ക്ക​വ​രും 45 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഇ​വി​ടെ താ​മ​സി​ച്ചു വ​രു​ന്ന​വ​രാ​ണ്. ആ​ർ​ക്കും ത​ന്നെ ഇ​തു​വ​രെ പ​ട്ട​യം ല​ഭി​ച്ചി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് വി​വി​ധ മു​ന്ന​ണി​ക​ൾ പ​ട്ട​യം ല​ഭ്യ​മാ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്യാ​റു​ണ്ടെ​ങ്കി​ലും പി​ന്നീ​ട് ഇ​ക്കാ​ര്യം വി​സ്മ​രി​ക്കു​ക​യാ​ണ് പ​തി​വെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു നേ​ര​ത്തെ സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡു​ക​ൾ പോ​ലും ഈ ​ഗ്രാ​മ​ത്തി​ലേ​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് വെ​ള്ളി​ക്കു​ള​ങ്ങ​ര​യി​ൽ നി​ന്ന് നാ​യാ​ട്ടു​കു​ണ്ടി​ലേ​ക്ക് ടാ​റിം​ഗ് റോ​ഡു നി​ർ​മി​ക്കു​ക​യും വൈ​കാ​തെ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ഠ​ക്…

Read More

വി​വാ​ഹവേദിയിൽനിന്ന് വോട്ടഭ്യർഥിച്ച് കൗ​ണ്‍​സി​ല​ർ  കെ.​കെ ശ്രീ​ജി​ത്തും വ​ധു അ​ശ്വ​തി​യും 

ഇ​രി​ങ്ങാ​ല​ക്കു​ട: വിവാഹദിനം ന​ഗ​ര​സ​ഭ 29-ാം വാ​ർ​ഡ് കൗ​ണ്‍​സി​ല​റാ​യ കെ.​കെ ശ്രീ​ജി​ത്തും വ​ധു അ​ശ്വ​തി​യും രാ​ജാ​ജി മാ​ത്യു തോ​മാ​സി​ന് വോ​ട്ട​ഭ്യ​ർ​ത്ഥ​ന​യു​മാ​യി എത്തിയത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൗ​തു​ക​മാ​യി. കാ​ട്ടൂ​ർ എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ വ​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. വി​വാ​ഹ​ശേ​ഷം സ​ത്കാ​ര​ത്തി​നാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ ഹാ​ളി​ൽ എ​ത്തു​ന്ന​തി​ന് മു​ന്പാ​യി​രു​ന്നു ഇ​വ​ർ സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​ത്തി​റ​ങ്ങി​യ​ത്. ഇ​ട​തുപ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി നേ​താ​ക്ക​ളാ​യ പി.​മ​ണി , ടി.എ​സ്.സ​ജീ​വ​ൻ മാ​സ്റ്റ​ർ, കെ.ജി.മോ​ഹ​ന​ൻ മാ​സ്റ്റ​ർ, വി.എ. അ​നീ​ഷ് എ​ന്നി​വ​രും പ്ര​വ​ർ​ത്ത​ക​രും ന​വ​ദ​ന്പ​തി​ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Read More

തൃ​ശൂ​ർ വ​ര​ന്ത​ര​പ്പി​ള്ളി ക​ല്ലൂ​ർ റൂ​ട്ടി​ലെ ബ​സ് സ​മ​രം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക്; ക​ള​ക്ട​ർ ച​ർ​ച്ച ന​ട​ത്തും

പു​തു​ക്കാ​ട്: പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ൽ ബ​സു​ക​ൾ​ക്ക് പ്ര​ത്യേ​ക ട്രാ​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തു​ന്ന സ​മ​രം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു.തൃ​ശൂ​ർ വ​ര​ന്ത​ര​പ്പി​ള്ളി ക​ല്ലൂ​ർ റൂ​ട്ടി​ലെ ബ​സു​ക​ളാ​ണ് മൂ​ന്ന് ദി​വ​സ​മാ​യി പ​ണി​മു​ട​ക്കു​ന്ന​ത്. സ​മ​ര​ക്കാ​രും ടോ​ൾ പ്ലാ​സ അ​ധി​കൃ​ത​രു​മാ​യും ക​ള​ക്ട​ർ ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും. ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ബ​സു​ട​മ​ക​ളു​മാ​യി പു​തു​ക്കാ​ട് പോ​ലീ​സ് ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും തീ​രു​മാ​ന​മാ​കാ​തെ പി​രി​യു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ടോ​ൾ ക​ന്പ​നി അ​ധി​കൃ​ത​ർ ച​ർ​ച്ച​യി​ൽ നി​ന്ന് വി​ട്ടു​നി​ന്നി​രു​ന്നു. ഞാ​യ​റാ​ഴ്ച​ത്തെ ച​ർ​ച്ച​യി​ൽ നി​ല​വി​ലു​ള്ള പോ​ലെ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്ന പോ​ലീ​സി​ന്‍റെ ആ​വ​ശ്യം ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അം​ഗീ​ക​രി​ച്ചി​ല്ല. ഇ​തോ​ടെ സ​മ​രം സ​മ​രം തു​ട​രു​ക​യാ​യി​രു​ന്നു. ട്രാ​ക്ക് അ​നു​വ​ദി​ച്ചു കി​ട്ടു​ന്ന​തു​വ​രെ സ​മ​രം തു​ട​രാ​നാ​ണ് തീ​രൂ​മാ​ന​മെ​ന്ന് ബ​സ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ ദേ​ശീ​യ​പാ​ത അഥോറി​റ്റി​യു​ടെ നി​ർ​ദേ​ശ​മി​ല്ലാ​തെ ബ​സു​ക​ൾ​ക്ക് മാ​ത്ര​മാ​യി ട്രാ​ക്ക് അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ടോ​ൾ ക​ന്പ​നി. ദേ​ശീ​യ​പാ​ത അഥോറി​റ്റി​യു​ടെ ഉ​ത്ത​ര​വു​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ത്ത ടോ​ൾ…

Read More