തൃശൂർ: സുഹൃത്ത് കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ ചിയാരം സ്വദേശിനി നീതുവിന് നിറകണ്ണുകളോടെ നാടിന്റെ വിട. ഇന്നലെ കൊല്ലപ്പെട്ട നീതുവിന്റെ മൃതദേഹം ഇന്ന് രാവിലെ പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കരിച്ചു. ചിയാരത്തെ വീട്ടിലേക്ക് പോസ്റ്റുമോർട്ടം കഴിഞ്ഞ് മൃതദേഹം കൊണ്ടുവരുന്പോഴേക്കും നാടാകെ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. ചേതനയറ്റ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ അമ്മൂമ്മയേയും അമ്മാവൻമാരേയും ബന്ധുക്കളേയും ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. ഇന്നലെ രാവിലെയാണ് വീട്ടിലെ കുളിമുറിയിൽ വെച്ച് നീതുവിനെ വടക്കേക്കാട് സ്വദേശി നിതീഷ് കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ച പ്രതിയുടെ അറസ്റ്റ് ഇന്നലെ വൈകീട്ട് പോലീസ് രേഖപ്പെടുത്തി. പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. അമ്മൂമ്മയേയും അമ്മാവൻമാരേയും തൃശൂർ: ചിയാരത്ത് ബിടെക് വിദ്യാർഥിനിയെ കുത്തിയും തീകൊളുത്തിയും കൊലപ്പെടുത്തിയ കേസിലെ പ്രതി നിതീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read MoreCategory: Thrissur
എന്തിന് നീതുവിനെ കൊന്നു… നാട്ടിൽ പരക്കുന്ന കഥകളും അഭ്യൂഹങ്ങളും ഇങ്ങനെയെക്കൊ…
തൃശൂർ: നീതുവിനെ എന്തിന് നിതീഷ് കൊന്നുവെന്ന ചോദ്യത്തിന് ഉത്തരങ്ങളും സംശയങ്ങളും പലതാണ്.വിവാഹാഭ്യർഥന നിരസിച്ചുവെന്നും പ്രണയാഭ്യർഥന തള്ളിക്കളഞ്ഞെന്നുമൊക്കെ പറയുന്നുണ്ടെങ്കിലും പലതിലും അവ്യക്തതകൾ ബാക്കിയാണ്. കൊല്ലപ്പെട്ട നീതുവും പ്രതി നിതീഷുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ . മുന്നുവർഷത്തോളമായി ഇവർ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തെക്കുറിച്ച് വീട്ടുകാർക്ക് അറിയാമായിരുന്നുവെന്നും പറയുന്നു. വിവാഹത്തിലേക്ക് എത്താനിരുന്ന ബന്ധമാണ് ഇവരുടേതെന്നാണ് സൂചനകൾ. എന്നാൽ പൊടുന്നനെ ഇവരുടെ ബന്ധത്തിൽ എന്താണ് വിള്ളലുണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല. നീതു മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സംശയത്താലാണ് നിതീഷ് കൃത്യം നടത്തിയതെന്നും അഭ്യൂഹമുണ്ട്. പഠിച്ച് നല്ല നിലയിലെത്തണമെന്ന ആഗ്രഹമുണ്ടായിരുന്ന കുട്ടിയാണ് നീതുവെന്ന് അധ്യാപകർ പറയുന്നു. അമ്മയുടേയും അച്ഛന്റെയും ലാളനകിട്ടാതെ വളർന്ന നീതുവിന് എല്ലാം അമ്മാവൻമാരും അമ്മൂമ്മയുമായിരുന്നു. ഇതിനിടെയാണ് നീതു നിതീഷുമായി പരിചയത്തിലാകുന്നത്. എം.ബി.എ ബിരുദധാരിയായ നിതീഷ് കൊച്ചിയിലെ സ്വകാര്യ കന്പനിയിൽ ഉദ്യോഗസ്ഥനാണ്. ഇന്നലെ പുലർച്ചെ നീതുവിന്റെ വീട്ടിലെത്തിയ ഇയാൾ നീതുവുമായി സംസാരിച്ചിരുന്നുവെന്നും തുടർന്നാണ് വാക്കേറ്റത്തിനൊടുവിൽ കൊലപാകതം…
Read Moreസുരേഷ്ഗോപിക്ക് 10.66 കോടിയുടെ ആസ്തി; . തിരുനെൽവേലിയിൽ 82.4 ഏക്കർ കൃഷിഭൂമി; ഭാര്യയുടെ പേരിൽ ഇന്നോവയും കാരവനും; സ്വത്ത് വിവരങ്ങൾ ഇങ്ങനെ നീളുന്നു
തൃശൂർ: തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്കുള്ളതു 10.66 കോടി രൂപയുടെ ആസ്തി. 2.92 കോടിയുടെ ജംഗമവസ്തുക്കളും 1.16 കോടി രൂപ വില വരുന്ന അഞ്ചു വാഹനങ്ങളും സുരേഷ് ഗോപിയുടെ പേരിലുണ്ട്. ഭാര്യയുടെ പേരിൽ 19 ലക്ഷം രൂപ മൂല്യമുള്ള രണ്ടു വാഹനങ്ങൾ വേറെയുമുണ്ട്. സുരേഷ് ഗോപിക്കു 55 ലക്ഷം രൂപയുടെ കടബാധ്യതകളാണുള്ളത്. ഭാര്യക്ക് അഞ്ചു ലക്ഷം രൂപയുടെ കടബാധ്യതയുമുണ്ട്. പണമായി 25,000 രൂപ കൈവശമുള്ളതായും നാമനിർദേശപത്രികയോടൊപ്പമുള്ള സ്വത്തുവിവരത്തിൽ വ്യക്തമാക്കുന്നു. വ്യാജരേഖ ചമച്ച് പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതിനെതിരെയുള്ള കേസും സുരേഷ്ഗോപിക്കെതിരേ ഉണ്ട്. ഇതിൽ കുറ്റപത്രം നൽകിയിട്ടില്ല. തിരുനെൽവേലിയിൽ 82.4 ഏക്കർ കൃഷിഭൂമിയുണ്ട്. ഭാര്യയുടെ പേരിൽ 43 ഏക്കർ ഭൂമിയുമുണ്ട്. 2016, 2009 മോഡലിൽ രണ്ട് ഔഡി കാറുകളും ടാറ്റാ സഫാരിയും കാരവനും ഇന്നോവയുമാണ് സുരേഷ് ഗോപിക്കുളളത്. ഭാര്യയുടെ പേരിൽ ഇന്നോവയും കാരവനുമുണ്ട്.
Read Moreപ്രണയനിരാസങ്ങൾക്ക് മരണഗന്ധം…പ്രണയം നിരസിക്കുന്ന പെണ്കുട്ടിയുടെ മേൽ നിഷ്ഠുരമായി വധശിക്ഷ നടപ്പാക്കുന്ന ആരാച്ചാർമാരായി ചെറുപ്പക്കാർ; ഭയത്തോടെ രക്ഷിതാക്കൾ
സ്വന്തം ലേഖകൻ തൃശൂർ: രക്തപങ്കിലമാവുകയാണോ പ്രണയങ്ങൾ…പ്രണയനിരാസങ്ങൾക്ക് ഇപ്പോൾ മരണത്തിന്റെ ഗന്ധമാണ്. എപ്പോഴോ തോന്നിയൊരിഷ്ടം എത്ര പെട്ടന്നാണ് കൊലക്കത്തിയിലേക്കും അഗ്നിനാളങ്ങളിലേക്കും മാറുന്നത്. കേരളത്തിൽ പ്രണയത്തിന്റെ ക്രൂരമായ മുഖമാണ് ഇപ്പോൾ തൃശൂരിലും, തിരുവല്ല കുന്പനാടുമൊക്കെ കണ്ടത്… പ്രണയാഭ്യർഥന നിരസിക്കുന്പോൾ പെണ്കുട്ടികളെ കത്തിമുനയിലും പെട്രോളിലും തീനാളങ്ങളാലും ഇല്ലാതാക്കുന്ന ചെറുപ്പക്കാർ കൂടിവരികയാണോ എന്നാണ് ബാക്കിയാകുന്ന ആശങ്ക. വാലന്റൈൻസ് ഡേ ആഘോഷമായി കൊണ്ടാടുന്ന പ്രണയസിനിമകൾ പലതുമിറങ്ങുന്ന കേരളത്തിൽ പ്രണയം നിരസിക്കപ്പെടുന്നതിന്റെ പേരിൽ പെണ്കുട്ടികളുടെ ജീവനുകൾ ഇല്ലാതാകുന്നത് അതീവഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. പ്രണയം നിരസിച്ചാലുടൻ ആ പെണ്കുട്ടിയുടെ മേൽ നിഷ്ഠുരമായി വധശിക്ഷ നടപ്പാക്കുന്ന ആരാച്ചാർമാരായി ചെറുപ്പക്കാരിൽ ചിലർ മാറുന്പോൾ പ്രായമായ പെണ്കുട്ടികളെ കോളജിലും മറ്റും അയയ്ക്കാൻവരെ രക്ഷിതാക്കൾ ഭയപ്പെടുകയാണ്. പ്രണയം നിരസിക്കപ്പെടുന്പോൾ താടിയും മുടിയും വളർത്തി വിഷാദഭാവത്തിൽ നടക്കുന്ന ദേവദാസുമാരുടെ കാലം കഴിഞ്ഞെന്നും, ക്രൗര്യം ഒളിപ്പിച്ചുവച്ച പ്രണയമാണ് പുതിയ തലമുറയിൽ പലർക്കുമെന്നും തൃശൂർ ചിയ്യാരത്തേയും തിരുവല്ല കുന്പനാട്ടിലേയും…
Read Moreതെരഞ്ഞെടുപ്പിനുശേഷം രാഹുൽ ഗാന്ധിക്കു കൈപൊക്കേണ്ടി വരുമോ? എം.എ. ബേബി കണക്കുകൂട്ടി പറഞ്ഞതിങ്ങനെ…
തൃശൂർ: തെരഞ്ഞെടുപ്പു കഴിഞ്ഞാൽ രാഹുൽ ഗാന്ധിക്കു കൈപൊക്കേണ്ടിവരുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. തെരഞ്ഞെടുപ്പിനുശേഷം കോണ്ഗ്രസുമായി സഹകരിക്കേണ്ടി വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിൽ ബിജെപി ഇതര സർക്കാർ വരുമെന്നാണ് പ്രതീക്ഷ. എന്നാൽ, രാഹുൽ തന്നെ പ്രധാനമന്ത്രിയാകണമെന്നില്ല. ബിജെപിയെ പുറത്താക്കി മതേതര സർക്കാർ രൂപീകരിക്കാൻ വേറെയും ബദലുകളുണ്ടാകും. ഇതിന് എത്രത്തോളം വിട്ടുവീഴ്ച ചെയ്യാനും സിപിഎം തയാറാകും. തെരഞ്ഞെടുപ്പിൽ കേരളത്തിൽ മോദിക്കെതിരേ അല്ല പിണറായിക്കെതിരെയാണ് കോണ്ഗ്രസ് നേതാക്കളുടെ പ്രസംഗമെന്നും ബേബി കുറ്റപ്പെടുത്തി. അനായാസം ബോർഡ് മാറ്റിവയ്ക്കാവുന്ന രീതിയിലാണ് കോണ്ഗ്രസ് നേതാക്കൾ. എന്നാണ് ബിജെപിയാകുന്നതെന്നു നോക്കിയാൽ മതി. സിപിഎമ്മിനു ബംഗാളിലും മറ്റും തകർച്ച വന്നിട്ടുണ്ടെങ്കിലും അവിടെ തിരിച്ചുവരും. പലർക്കും പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യമുണ്ടായതിനാലാണ് അവിടെ സിപിഎം നേതാക്കൾക്കു പാർട്ടി വിടേണ്ടിവന്നിട്ടുള്ളതെന്നും ബേബി പറഞ്ഞു.
Read Moreതെരുവുവിളക്കുകളില്ല; അപകടങ്ങൾ പതിവായി അങ്കമാലി – മണ്ണുത്തി ദേശീയപാത
കൊടകര: അങ്കമാലി – മണ്ണുത്തി നാലുവരി പാതയാക്കി ടോൾ പിരിവു തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ദേശീയപാതയിലെ പോരായ്മകളും പ്രശ്നങ്ങളും ഇപ്പോഴും സുഗമമായ യാത്രയ്ക്കു തടസമാകുന്നു.വഴി വിളക്കുകൾ അറ്റകുറ്റപണി നടത്താത്തതിനാൽ നിരന്തരമെന്നോണം അപകടങ്ങൾ വർധിക്കുകയാണ്. സർവീസ് റോഡുകളുടേയും കാനകളുടേയും നിർമാണമടക്കം ഒട്ടേറെ പണികൾ ഇപ്പോഴും ബാക്കിയാണ്. കൊടകര മേഖലയിലെ കൊളത്തൂർ മുതൽ പേരാന്പ്ര വരെ പലയിടങ്ങളിലും സർവീസ് റോഡുകൾ ഇപ്പോഴും അപൂർണമാണ്. സർവീസ് റോഡുകളുടെ നിർമാണത്തിനായി കലുങ്കുകൾ നിർമിക്കാനെടുത്ത കുഴികൾ യാത്രക്കാർക്ക് മരണക്കെണിയായി മാറി. കൊളത്തൂർ സെന്റർ മുതൽ ഉളുന്പത്തുകുന്ന് വരെയുള്ള ഭാഗത്ത് ഇതുവരെ സർവീസ് റോഡുകൾ നിർമിച്ചിട്ടില്ല. കൊളത്തൂർ മേഖലയിൽ പതിവായി അപകടങ്ങൾ നടക്കുന്നതിന്റെ പ്രധാന കാരണവും തുതന്നെയാണ്. അനധികൃത യൂടേണുകളും അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്. ഉളുന്പത്തുകുന്ന് അടക്കം പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള അനധികൃത യൂടേണുകളുണ്ട്. സർവ്വീസ് റോഡുകളുള്ള ഭാഗത്ത് അവക്ക് കുറുകെ ചെറിയ തോടുകൾ കടന്നുപോകുന്ന ഭാഗങ്ങളിലെല്ലാം…
Read Moreചിയ്യാരത്തെ നാട്ടുകാർ രാവിലെ ഉണർന്നത് ഞെട്ടിക്കുന്ന ആവാർത്ത കേട്ട്; അമ്മയില്ലാത്ത ദുഖം അറിയിക്കാതെ വളർത്തിയ കൊച്ചുകളുടെ മരണം താങ്ങാനാവാതെ മുത്തശ്ശി
തൃശൂർ: ചിയ്യാരം ഇന്നുണർന്നത് ഞെട്ടിക്കുന്ന വാർത്ത കേട്ട്. നീതുവെന്ന പെണ്കുട്ടിയെ കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയെന്ന് ക്രൂരമായ വാർത്ത കേട്ട് ഞെട്ടാത്തവരില്ല. അമ്മ നേരത്തെ മരിച്ചുപോയ നീതു പഠിച്ച വലിയ ആളാകണമെന്ന സ്വപനങ്ങളോടെ മുന്നോട്ടുപോകുന്പോഴായിരുന്നു അഗ്നിശലഭമായി നീതു ഈ ഭൂമിയിൽ നിന്നു തന്നെ പാറിപ്പറന്നുപോയത്. രാവിലെ കോളജിൽ പോകാനായി പതിവായി എഴുനേറ്റ് അടുക്കളപ്പണി ചെയ്യാറുള്ള നീതു ഇന്നും അതിനായി എഴുനേറ്റപ്പോഴാണ് കൊല്ലപ്പെട്ടത്. വീടിനെക്കുറിച്ചും രീതികളെക്കുറിച്ചും നന്നായി അറിയാവുന്ന പ്രതി നേരത്തെ തന്നെ കൃത്യം നടത്താനായി വീട്ടിലെത്തിയിരുന്നതായാണ് സൂചന. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് തെളിവെടുപ്പിനും മറ്റും കൊണ്ടുപോയി. ചിയ്യാരം നിവാസികളായ നാട്ടൂകാർ പ്രതിക്കു നേരെ കയ്യേറ്റം നടത്താനിടയുള്ളതിനാൽ കനത്ത പോലീസ് സന്നാഹത്തോടെയാണ് പ്രതിയെ കൊണ്ടുപോയത്. മകൾ മരിച്ച ശേഷം പേരക്കുട്ടിയെ പൊന്നുപോലെ വളർത്തിക്കൊണ്ടുവന്ന അമ്മൂമയ്ക്ക് സംഭവിച്ച കാര്യങ്ങൾ ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. നീതു പതിവുപോലെ ഉണർന്നെഴുനേറ്റ് അടുക്കളയിലേക്ക്…
Read Moreപൊടിശല്യംമൂലം ശ്വാസംമുട്ട്; ക്രഷറിയിലേക്കുള്ള ലോറികൾ തടഞ്ഞു നാട്ടുകാർ
തിരുവില്വാമല: മലേശമംഗലത്ത് നാളുകളായി തുരുന്ന കുടിവെള്ളക്ഷാമത്തിനും ജനങ്ങൾക്ക് ഭീഷണിയായി ക്രഷറിൽനിന്ന് അമിതഭാരം കയറ്റി പോകുന്ന വാഹനങ്ങൾ നിയന്ത്രിക്കാത്തതിലും പ്രതിഷേധിച്ച് ലോക്സഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ച നാട്ടുകാർ ഒടുവിൽ സഹികെട്ട് ഇന്നുരാവിലെ ലോറികൾ തടഞ്ഞിട്ടു. നിരവധി സ്ത്രീകളും കുട്ടികളും റോഡിൽ നിരന്നു നിന്നാണ് ലോറികൾ തടഞ്ഞത്. അമിതഭാരം കയറ്റി പോകുന്ന വാഹനങ്ങൾ മൂലം റോഡരുകിലുള്ള മിക്ക വീടുകളുടെ മതിലും മുറ്റവും വിണ്ടുകീറിയിട്ടുണ്ട്. ചില വീടുകളുടെ ചുമരും വിണ്ടിട്ടുണ്ട്. പൊടിശല്യം മൂലം നിരവധിയാളുകൾ രോഗികളായിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. ഈരയിൽ പുതുപറന്പിൽ ലില്ലിക്കുട്ടി സേവ്യറിന്റെ വീട്ടുമുറ്റത്തെ കിണറിനോട് ചേർന്ന മതിൽ ഒരു ഭാഗം കഴിഞ്ഞദിവസം ഇടിഞ്ഞുവീണു.ബൈപാസ് സർജറി കഴിഞ്ഞ ലില്ലിക്കുട്ടിയും ഭർത്താവ് സേവ്യറുമാണ് വീട്ടിൽ താമസിക്കുന്നത്. സേവ്യറിനും പൊടിശല്യംമൂലം ശ്വാസമുട്ട് അനുഭവപ്പെടുന്നുണ്ട്. വീട്ടിലെ കിണറിൽ വെള്ളമുണ്ടെങ്കിലും പൊടിവീണ് ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് അവർ പറഞ്ഞു. സമീപത്തെ കിണറുകളെല്ലാം പൊടിവീണ് മലിനമായി. വീതികുറഞ്ഞ റോഡിലൂടെ…
Read Moreഹരിതാഭമാക്കാൻ ജില്ലാ കളക്ടറുടെ വേറിട്ടവഴി; ഒപ്പിടാൻ പേപ്പർ പേന, സ്ഥാനാർഥികൾക്ക് വൃക്ഷത്ത
തൃശൂർ: ഹരിതവൽക്കരണത്തിന് വാക്കുകളല്ല, പ്രവർത്തികളാണ് വേണ്ടതെന്ന് തെളിയിക്കുകയാണ് തൃശൂർ ജില്ലാ കളക്ടർ ടി.വി.അനുപമ. ജില്ലാഭരണകൂട മേധാവിയായി ചുമതലയേറ്റ അന്നു മുതൽ തൃശൂരിനെ ഹരിത മേഖലയാക്കുകയെന്ന ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന കളക്ടർ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ അത് പ്രാവർത്തികമാക്കുകയാണ്. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് രഹിത ഇലക്ഷൻ എന്ന മുദ്രവാക്യം ഉയർത്തി വ്യാപകമായ ബോധവൽക്കരണമാണ് നടത്തുന്നത്. നിരവധി പരിപാടികളും ഇതിന്റെ ഭാഗമായി ജില്ലാ കളക്ടർ എന്ന രീതിയിൽ മുൻകൈയെടുത്ത് പ്രവർത്തിക്കുകയും ചെയ്യുന്നു.താൻ ഇരിക്കുന്ന ഓഫിസും ആ രീതിയിൽ സംരക്ഷിച്ച് ഇവർ മാതൃകയാകുകയാണ്. ദിവസവും നൂറുകണക്കിന് ഫയലുകളിൽ ഒപ്പ് വെയക്കുന്ന പേന പോലും പേപ്പർ കൊണ്ട് ഉണ്ടക്കിയതാണ്. ഉന്നത ഉദ്യോഗസ്ഥരൊക്കെ വിലപിടിപ്പുള്ള പേനകൾ ഉപയോഗിക്കുന്പോൾ വ്യത്യസ്ഥമായി പേപ്പർ പേന ഉപയോഗിച്ചാണ് ഫയലുകളിൽ ഒപ്പിട്ട് എല്ലാവർക്കും മാതൃകയാകുകയാണ്. കൂടാതെ നാമനിർദേശ പത്രിക നൽകാൻ വന്ന രാഷട്രിയ പാർട്ടി സ്ഥാനാർഥികളെയും സ്വതന്ത്രസ്ഥാനാർഥികളെക്കൊണ്ടും സിവിൽ സ്റ്റേഷൻ പരിസരത്ത്…
Read Moreപത്രിക സമർപ്പണത്തിനു മുന്പ് കണ്ണന്റെ അനുഗ്രഹം വാങ്ങാൻ സുരേഷ് ഗോപി എത്തി
ഗുരുവായൂർ; നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് മുന്പ് കണ്ണന്റെ അനുഗ്രം തേടി ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ഗുരുവായൂരിലെത്തി. രാവിലെ ശീവേലിക്ക് ശേഷം ദർശനം നടത്തിയ സുരേഷ് ഗോപി സോപാനത്തിൽ നെയ്യും കാണിക്കയും സമർപ്പിച്ച് തൊഴുതു. പ്രസാദം സ്വീകരിച്ചശേഷം ഉപദേവന്മാരേയും തൊഴുത് പുറത്തു കടന്നു.തുടർന്ന് എൻഡിഎയുടെ നേതൃത്വത്തിൽ ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുത്തു. കിഴക്കേനടയിൽ ട്രാഫിക് ഐലന്റിന് സമീപം എത്തിയ സുരോഷ് ഗോപിയെ നൂറ് കണക്കിന് പ്രവർത്തകർ സ്വീകരിച്ച് മഞ്ജുളാൽ പരിസരത്തേക്ക് ആനയിച്ചു. മഞ്ജുളാൽ പരിസരത്ത് എത്തിയ സുരേഷ് ഗോപിയെ വനിതാ പ്രവർത്തകർ ആരതിയുഴിഞ്ഞു. രഞ്ഞെടുപ്പിൽ കെട്ടിവയ്ക്കുന്നതിന് തളിക്കുളം പഞ്ചായത്തിലെ മത്സ്യ തൊഴിലാളികൾ സ്വരൂപിച്ച തുക തളിക്കുളം പഞ്ചായത്ത് ബിജെപി പ്രസിഡന്റ് ഭഗീഷ് പൂരാടൻ സുരേഷ് ഗോപിക്ക് കൈമാറി. ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്,ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് കെ.വി.സദാനന്ദൻ, നേതാക്കളായ കെ.ആർ.അനീഷ്, പി.എം.ഗോപിനാഥൻ, ഷിജിൽ ചുള്ളിപറന്പിൽ, കെ.ജി.രാധാകൃഷ്ണൻ എന്നിവർ സ്വീകരണത്തിന്…
Read More