സ്വന്തം ലേഖകൻ തൃശൂർ: ലോകത്തെ ഇക്കിളി വാർത്തകളിലേക്ക് ചുരുക്കുന്ന കാലമാണിതെന്നും പൊടിപ്പും തൊങ്ങലും ഏച്ചുകെട്ടി വാർത്തകൾകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. സമൂഹത്തിലെ അപച്യുതികളെ മുതലാക്കുന്ന സ്ഥിതയാണ് ഇന്നുള്ളത്. എല്ലാറ്റിനേയും വിൽപനച്ചരക്കാക്കുന്ന കാലമാണിത്. മക്കളെ വളർത്തുന്നതുപോലും നിക്ഷേപമായി കാണുന്ന ഇക്കാലത്ത് മാധ്യമങ്ങൾ സത്യത്തിന്റെ പ്രഘോഷകരാകണമെന്നും അദ്ദേഹം പറഞ്ഞു. മേരിവിജയം സാഹിത്യോത്സവവും അവാർഡ് സമർപ്പണവും സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ പ്ലാനിംഗ് ബോർഡ് മെന്പർ സി.പി. ജോണ് ന്ധമാധ്യമങ്ങൾ വിൽപ്പനച്ചരക്കോ?’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. എത്ര കോപ്പിയുണ്ടെന്നുള്ളതോ എത്ര പ്രേക്ഷകരുണ്ടെന്നുള്ളതോ അല്ല മറിച്ച് ജനങ്ങൾക്ക് മാധ്യമങ്ങൾ നൽകുന്നത് നൻമയുടെ സന്ദേശമാണോ എന്നതാണ് പ്രധാനമെന്ന് സി.പി.ജോണ് അഭിപ്രായപ്പെട്ടു. അസത്യത്തെ സത്യമായി വ്യാഖ്യാനിക്കുന്ന പ്രവണതയാണ് മാധ്യമങ്ങൾക്കുള്ളത്. വെറുപ്പിന്റെയും കപടദേശീയതയുടേയും വിദ്വേഷ നിർമാണത്തിന്റെയും കേന്ദ്രങ്ങളായി മാധ്യമങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. റിപ്പബ്ലിക് ടിവി തന്നെ ഇതിനുദാഹരണമാണെന്ന്…
Read MoreCategory: Thrissur
ശാന്തിപുരത്തെ ബാർ ഹോട്ടലിനെതിരെ കേരള മദ്യ നിരോധനസമിതി അനിശ്ചിതകാല സമരം തുടങ്ങി
ശാന്തിപുരം: മദ്യശാലകളെ നിയന്ത്രിക്കാനുള്ള അധികാരം പഞ്ചായത്തുകൾക്ക് തിരികെ നൽകിയാൽ ശാന്തിപുരം പോലുള്ള പ്രദേശത്ത് ബാറുകൾ ഉണ്ടാവില്ലെന്ന് കേരള മദ്യ നിരോധനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ശാന്തിപുരം നിവാസികളുടെ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. മൊയ്തീൻ എടച്ചാലിൽ അധ്യക്ഷത വഹിച്ചു. സമരഭടൻമാരെ അഭിവാദ്യം ചെയ്തുകൊണ്ട് മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി സി.സി.സാജൻ, ടി.കെ.വിജയൻ മാസ്റ്റർ, സി.എസ്.രവീന്ദ്രൻ, ഗബ്രിയേൽ, എ.പി.രാധാകൃഷ്ണൻ, അബ്ദുൾ ഖാദർ ചെളിങ്ങാട്ട്, രാധിക, അബ്ബാസ് ചാമക്കാല, റെഷീദ് മാസ്റ്റർ, അമിറലി പതിയാശേരി, അഷറഫ് മാണികുന്നത്ത്, നജു ഇസ്മയിൽ, കെ.എം.ഷാനിർ, സുധി പൂകോട്, അമീർ പുതുപ്പുള്ളി, ബഷീർ വടക്കൻ, ബഷീർ കാട്ടകത്ത്, കെ.ആർ.നിധീഷ് കുമാർ, കെ.കെ.സഫറലിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.പ്രസിഡന്റ് റെഫീഖ് മുഹമ്മദ് സ്വാഗതവും സെക്രട്ടറി യു.എ.മുഹമ്മദാലി നന്ദിയും പറഞ്ഞു.
Read Moreസ്വത്തിനെച്ചൊല്ലിയുള്ള തർക്കം; അച്ഛൻ വലിച്ചെറിഞ്ഞ പിഞ്ചുകുഞ്ഞിന്റെ നില ഗുരുതരം
സ്വന്തം ലേഖകൻ ചേലക്കര: അച്ഛൻ വലിച്ചെറിഞ്ഞ പിഞ്ചുകുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ അച്ഛനെ പോലീസ് അറസ്റ്റു ചെയ്തു. പടിഞ്ഞാറെ പങ്ങാരപ്പിള്ളി അള്ളന്നൂർ രാജഗോപാല(40)നാണ് ഒരു വയസുള്ള മകളെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ശരീരത്തിൽ പരിക്കുകളും തലയിൽ രക്തസ്രാവവും ഉണ്ടായിരുന്നു. തറവാട് സ്വത്ത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടുകാരുമായുണ്ടായ തർക്കത്തിനിടെയാണ് ഒരു വയസുള്ള മകളെ രാജഗോപാലൻ റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലേക്ക് ഉടൻ കൊണ്ടുപോയി. രാജഗോപാലിന്റെ ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇയാളെ രാത്രിതന്നെ അറസ്റ്റു ചെയ്തു. ഇന്നലെ സഹോദരൻ ദിവാകരന്റെ മരണാന്തര ചടങ്ങുകൾക്ക് ശേഷം സ്വത്ത് ആവശ്യപ്പെട്ടുണ്ടായ വാക്കുതർക്കത്തിനിടെയാണ് ഇയാൾ മകളെ വീടിനു മുന്നിലുള്ള റോഡിലേക്കു വലിച്ചെറിഞ്ഞത്. ജോലിസംബന്ധമായി ബംഗളുരുവിലായിരുന്ന രാജഗോപാലൻ രണ്ടുവർഷം മുന്പാണ് പങ്ങാരപ്പിള്ളിയിലെത്തിയത്.…
Read Moreകേന്ദ്രമന്ത്രിയെ അപമാനിച്ച യതീഷ് ചന്ദ്രയെ തൃശൂരിൽ ചാർജെടുക്കാൻ അനുവദിക്കില്ലെന്ന് എ.എൻ. രാധാകൃഷ്ണൻ
പത്തനംതിട്ട: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ അപമാനിക്കാൻ ശ്രമിച്ച എസ്പി യതീഷ് ചന്ദ്രക്കെതിരേ സമരം ശക്തമാക്കുമെന്ന് ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ. യതീഷ് ചന്ദ്രയെ തൃശൂരിൽ ചാർജ് എടുക്കാൻ അനുവദിക്കില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു.
Read Moreജാഗ്രത പാലിക്കണം! ചെറിയ നോട്ടുകളുടെ കള്ളനോട്ടുകളും വ്യാപകം; പത്തുരൂപ പോലുള്ള ചെറിയ തുകകളുടെ കള്ളനോട്ടുകൾ സാധാരണ കാണാറില്ലെന്ന് പോലീസ്
സ്വന്തം ലേഖകൻ തൃശൂർ: ചെറിയ തുകകളുടെ കള്ളനോട്ടുകളും ജില്ലയിൽ വ്യാപകം. കഴിഞ്ഞ ദിവസം ചേർപ്പിനടുത്ത് കരുവന്നൂർ ചെറിയ പാലത്തിനു സമീപമുള്ള പച്ചക്കറികടയിൽ ലഭിച്ച പത്തുരൂപകളുടെ കള്ളനോട്ടുകൾ ഇത് തെളിയിക്കുന്നു. രണ്ടായിരത്തിന്േറയും അഞ്ഞൂറിന്േറതുമടക്കം വലിയ തുകകളുടെ കള്ളനോട്ടുകൾ നേരത്തെ തന്നെ വ്യാപകമായി പ്രചരിച്ചിരുന്നു. പത്തുരൂപ പോലുള്ള ചെറിയ തുകകളുടെ കള്ളനോട്ടുകൾ സാധാരണ കാണാറില്ലെന്ന് പോലീസ് പറയുന്നു. കളളനോട്ടടിക്കാരെ സംബന്ധിച്ച് വലിയ തുകയ്ക്കുള്ള കള്ളനോട്ടുകൾ അടിക്കുന്നതാണ് ലാഭകരമെന്നതുകൊണ്ടുതന്നെ ചെറിയ തുകയ്ക്കുള്ള കള്ളനോട്ടുകളടിക്കാൻ സാധാരണ അവർ മെനക്കെടാറില്ലെന്നാണ് പോലീസ് നിഗമനം. വലിയ തുകയ്ക്കുള്ളതായാലും ചെറിയ തുകയ്ക്കുള്ളതായാലും കള്ളനോട്ടടിക്കുന്ന ചിലവും അധ്വാനവുമെല്ലാം ഒന്നുതന്നെയാണെന്നതുകൊണ്ടു തന്നെ കള്ളനോട്ട് റാക്കറ്റുകൾ എപ്പോഴും വലിയ തുകയ്ക്കുള്ള കള്ളനോട്ടാണ് അടിച്ചുപുറത്തിറക്കാൻ താത്പര്യപ്പെടുകയത്രെ. എന്നാൽ പത്തുരൂപയുടെ കള്ളനോട്ടുകൾ വിപണിയിൽ പ്രചരിക്കുന്നുവെന്ന വ്യക്തമായ സൂചനകൾ പോലീസിനെയും കുഴക്കുന്നുണ്ട്. ചെറിയ തുകയുടെ കള്ളനോട്ടാണെങ്കിലുംവൻതോതിൽ വിപണിയിലെത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. വലിയ തുകയുടെ കള്ളനോട്ട് കയ്യിൽ…
Read Moreപട്ടാപകൽ വാതിൽ പൊളിച്ച് അകത്തുകയറിയിട്ടും ഒന്നും കിട്ടിയില്ല; വീടിന് തീവച്ച് കള്ളൻ മുങ്ങി; കത്തി നശിച്ചത് ലക്ഷങ്ങളുടെ വീട്ടുപകരണങ്ങൾ; ഞെട്ടലിൽ വടക്കാഞ്ചേരിക്കാർ
വടക്കാഞ്ചേരി: പട്ടാപകൽ മോഷ്ടാവിന്റെ വിളയാട്ടം വീട് അഗ്നിക്കിരയാക്കി. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി പറയുന്നു. കുന്നംകുളം റോഡിൽ കാഞ്ഞിരക്കോട് പാല ബസ് സ്റ്റോപ്പിനു മുൻവശം പുറവൂർ വീട്ടീൽ ഗിരിജാ വല്ലഭന്റെ വീടാണ് ഭാഗികമായി കത്തിനശിച്ചത്. പകൽ രണ്ടുമണിക്കുശേഷമാണ് സംഭവം നടന്നതെന്ന് കരുതുന്നു. ബംഗളൂരുവിൽ മകളുടെ ചികിത്സയ്ക്കായി പോയിരിക്കുകയായിരുന്നു ഗിരിജാ വല്ലഭനും കുടുംബവും. പകൽ രണ്ടുമണിവരെ കാവൽക്കാരൻ വീട്ടിലുണ്ടായിരുന്നു. ഇയാൾ പുറത്തുപോയതിന് ശേഷമാണ് കവർച്ചാ ശ്രമം നടന്നതെന്നാണ് സൂചന. വീടിന്റെ പിൻവാതിൽ കുത്തിതുറന്ന് അകത്തെ മുറികളിലുള്ള അലമാരകളിലെ വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. വീട്ടിൽ നിന്ന് ഒന്നും ലഭിക്കാതായ സാഹചര്യത്തിൽ കന്പ്യൂട്ടർ അടക്കം ഇരിക്കുന്ന മുറിയിൽ തീയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കന്പ്യൂട്ടർ, ടിവി, കട്ടിൽ അടക്കമുള്ള ഫർണീച്ചറുകളും കത്തി ചാന്പലായി. വടക്കാഞ്ചേരിചാവക്കാട് സംസ്ഥാന പാതയിൽ നിരവധി വാഹനങ്ങളും, തൊട്ടു തൊട്ട് വീടുകളുമുള്ള ഇവിടെ നടന്ന മോഷണശ്രമം സമീപവാസികളെ അന്പരപ്പുളവാക്കി. തീയാളി പടരുന്നത് കണ്ട…
Read Moreകിടുക്കി, തിമിർത്ത്, കലക്കി; ഡാവിഞ്ചി സുരേഷിന്റെ കരവിരുതിൽ മോഹൻലാലിന്റെ “ഒടിയൻ’; ഈ ഒടിയന്റെ പ്രത്യേകതകളിങ്ങനെ…
ശ്രീനാരായണപുരം: ഡാവിഞ്ചി സുരേഷിന്റെ കരവിരുതിൽ ഒന്നരയടിയിൽ മോഹൻലാലിന്റെ “ഒടിയൻ’ രൂപം. പുലിമുരുകന്റെ പോലെ ചരിത്രത്തിൽ ഇടം തേടാൻ ലക്ഷ്യമിടുന്ന മോഹൻ ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് പ്രശസ്ത കലാകാരനായ ഡാവിഞ്ചി സുരേഷ് ചെറിയ രൂപത്തിൽ ഒടിയൻ മാണിക്യനെ എം സീലിൽ നിർമിച്ചിരിക്കുന്നത്. തുണി ഒട്ടിച്ചുവച്ചാണ് വേഷവിധാനം ഒരുക്കിയത്. എം സീൽ വർക്കിനു പുറത്ത് അക്രിലിക് കളർ അടിച്ചാണ് ശിൽപ്പം പൂർത്തീകരിച്ചിട്ടുള്ളത്. തലയുടെ ഭാഗത്തു എം സീലിന് പുറമെ കുറച്ചു ഭാഗത്തു യഥാർഥ തലമുടി ഉപയോഗിച്ച് ഏറെ ഭംഗിയാക്കിയിട്ടുണ്ട്. ഇരുന്പിന്റെ തട്ട് നിർമിച്ച് അതിലാണു കുഞ്ഞ് ഒടിയനെ ഡാവിഞ്ചി ഒരുക്കിയിട്ടുള്ളത്. രണ്ടുദിവസം കൊണ്ടാണ് തന്റെ ഈ കലാസൃഷ്ടി പൂർത്തിയാക്കിയതെന്നു ഡാവിഞ്ചി സുരേഷ് പറഞ്ഞു. മോഹൻലാൽ ഫാൻസ് വെൽഫെയർ അസോ സിയേഷൻ താലൂക്ക് കമ്മിറ്റിക്കുവേണ്ടിയാണ് ശില്പം ഒരുക്കിയിട്ടുള്ളത്. കൊടുങ്ങല്ലൂരിലെ മോഹൻലാൽ ഫാൻസിനു വേണ്ടി മറ്റൊന്ന് കൂടി…
Read Moreതെരുവനായയുടെ ആക്രമണത്തിൽ എഴുപത്തിനാലുകാരി ഉൾപ്പെടെ ആറുപേർക്ക് പരിക്ക്; പ്രദേശത്ത് നായശല്യം കൂടുതലെന്ന് നാട്ടുകാർ
ഗുരുവായൂർ: തെരുവുനായക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ ആറുപേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുവള്ളിശേരി ക്ഷേത്രത്തിനു സമീപവും താമരയൂർ പള്ളിക്കു സമീപമാണ് ആക്രമണമുണ്ടായത്. രാവിലെ എട്ടോടെയാണ് സംഭവം. കൂളിയാട്ട് വീട്ടിൽ അഞ്ജലിയെ (17)വീടിനു സമീപത്തുവച്ചും ചായക്കടയിൽ ചായകുടിക്കാൻ വന്നപ്പോഴാണ് കാവീട് പെരിങ്ങാടൻ വിശ്വന് (62) തെരുവുനായയുടെ കടിയേറ്റത്. വാഴപ്പുള്ളി റോസി (74), തട്ടായിൽ രവീന്ദ്രൻ (63), കറുപ്പൻവീട്ടിൽ അബൂബക്കർ (65) എന്നിവരെ വീടിനു സമീപത്തുനിന്നാണ് തെരുവുനായ്കൾ ആക്രമിച്ചത്. നൂറംകുളങ്ങര മോഹനനെ (64) ഇന്നലെ രാത്രിയാണ് തെരുവുനായ ആക്രമിച്ചത്. പ്രദേശത്ത് തെരുവുനായ്ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
Read Moreതൃശൂർ, പാലക്കാട് ജില്ലകളിലെ സിറ്റി ഗ്യാസ് വിതരണ പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ, പാലക്കാട് അടക്കം മലബാറിലെ ഏഴു ജില്ലകളിൽ സിറ്റി ഗ്യാസ് വിതരണ പദ്ധതിക്കു (സിജിസി) പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ തറക്കല്ലിട്ടു. ഡൽഹിയിൽ നടന്ന ചടങ്ങ് തൃശൂർ തേക്കിൻകാട് മൈതാനിയിലെ സദസിനു മുന്നിൽ ഓണ്ലൈനിലൂടെ സംപ്രേഷണം ചെയ്തായിരുന്നു ഉദ്ഘാടനം. സി.എൻ. ജയദേവൻ എംപി അധ്യക്ഷനായി. ഇന്ത്യൻ ഓയിൽ കോർപറേഷൻ കേരള ഹെഡ് പി.എസ്. മോനി, ജനറൽ മാനേജർ പ്രസന്നകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ കെ. രഘു എന്നിവർ സന്നിഹിതരായിരുന്നു.ന്യൂഡൽഹിയിലെ ചടങ്ങിൽ പ്രധാനമന്ത്രി 129 ജില്ലകളിലെ നിർമാണോദ്ഘാടനം നിർവഹിച്ചു. 50 ഭൂമിശാസ്ത്ര മേഖലകളിൽ ഉൾപ്പെടുന്ന 14 സംസ്ഥാനങ്ങളിലെ 124 ജില്ലകളിലേക്കുള്ള പത്താമത് സിജിഡി ലേലം അവതരിപ്പിക്കുകയും ചെയ്തു. കേരളത്തിൽ 17.27 ലക്ഷം വീടുകളിലേക്കും ഹോട്ടലുകളിലേക്കും ഫാക്ടറികളിലേക്കും പൈപ്പുലൈൻ വഴി പാചകവാതകം എത്തിക്കുന്ന പദ്ധതിയാണിത്. 597 പ്രകൃതിവാതക പമ്പുകളും തുടങ്ങും. മൂന്നുമുതൽ എട്ടുവരെ…
Read Moreആഡംബര കാറിൽ അങ്കമാലിക്ക് കടത്തുകയായിരുന്ന 350 ലിറ്റർ സ്പിരിറ്റ് പിടികൂടി
ചാലക്കുടി: ആഡംബര കാറിൽ കടത്തികൊണ്ടുപോകുകയായിരുന്ന 350 ലിറ്റർ സ്പിരിറ്റ് പോലീസ് പിടികൂടി. കാർ ഓടിച്ചിരുന്ന വരന്തരപ്പിള്ളി സ്വദേശി തുണ്ടിക്കട അനിലിനെ (30) എസ്ഐ ജയേഷ് ബാലനും സംഘവും ചേർന്ന് അറസ്റ്റുചെയ്തു. കാറിൽ നിന്നും 35 ലിറ്റർ വീതം കൊള്ളുന്ന 10 കന്നാസ് സ്പിരിറ്റ് പോലീസ് പിടിച്ചെടുത്തു. അങ്കമാലിയിൽ നിന്നും വെള്ളാങ്കല്ലൂരിലേക്ക് കൊണ്ടുപോകുകായിരുന്നു സ്പിരിറ്റ്. അങ്കമാലിയിൽ വച്ച് വെള്ളാങ്കല്ലൂരിൽ എത്തിക്കാൻ നിർദേശം ലഭിച്ചതനുസരിച്ച് സ്പിരിറ്റ് എൽപ്പിച്ച് കൊടുക്കുക മാത്രമാണ് തന്റെ കടമയെന്ന് അനിൽ പോലീസിനോട് പറഞ്ഞു. അങ്കമാലിയിൽ നിന്നും സ്പിരിറ്റ് കൊടുത്തുവിട്ട ആൾ തന്ന മൊബൈൽ ഫോണിൽ വെള്ളാങ്കല്ലൂരിൽ എത്തുന്പോൾ നിർദേശം ലഭിക്കുമെന്നും അതനുസരിച്ച് സ്പിരിറ്റ് കയറ്റിയ കാർ കൈമാറാനായിരുന്നു തനിക്ക് നിർദേശമെന്ന് അനിൽ പറഞ്ഞതായി പോലീസ് പറഞ്ഞു. ഇന്നുരാവിലെ പത്തുമണിയോടെ മുനിസിപ്പൽ സിഗ്നൽ ജംഗ്ഷനിൽവച്ചാണ് പോലീസ് സ്പിരിറ്റുമായി കാർ പിടിച്ചെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ നിർദേശത്തെ തുടർന്നാണ്…
Read More