പ​ച്ച​ളി​പ്പു​റ​ത്ത്കാ​ണാ​താ​യ യു​വാ​വി​നെ  കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

മ​ണ്ണം​പേ​ട്ട : പ​ച്ച​ളി​പ്പു​റ​ത്ത് കാ​ണാ​താ​യ യു​വാ​വി​നെ വീ​ട്ടു​കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​റ​യ്ക്ക​ൽ മോ​ഹ​ന​ന്‍റെ മ​ക​ൻ രാ​ഹു​ൽ (18)നെ​യാ​ണ് കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് മു​ത​ൽ രാ​ഹു​ലി​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. രാ​ത്രി കി​ണ​റി​നു മു​ക​ളി​ൽ ഇ​ട്ടി​രു​ന്ന വ​ല നീ​ങ്ങി കി​ട​ക്കു​ന്ന​ത് ക​ണ്ട് പു​തു​ക്കാ​ട് പോ​ലീ​സി​ലും ഫ​യ​ർ ഫോ​ഴ്സി​ലും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ൽ രാ​ഹു​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പു​തു​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ മു​ര​ളീ​ധ​ര​ൻ, ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ ജോ​ളി​സ​ൻ, ഫ​യ​ർ​മാ​ൻ​മാ​രാ​യ ര​ഞ്ജി​ത്ത്, ഉ​ല്ലാ​സ്, ദി​നു​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് രാ​ഹു​ലി​നെ പു​റ​ത്ത് എ​ടു​ത്ത​ത്. മൃ​ത​ദേ​ഹം പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മാ​താ​വ് : ഗീ​ത, സ​ഹോ​ദ​രി : ഹ​രി​ത.

Read More

സി​വി​ൽ സ​പ്ലൈ​സ് ദുരിതാശ്വാസ കിറ്റിൽ ഭക്ഷിക്കാൻ സോപ്പ്, ചീപ്പ്, കണ്ണാടി; ചോദ്യം ചെയ്തയാൾക്ക് ഉദ്യോഗസ്ഥർ നൽകിയ മറുപടിയിങ്ങനെ…

ചാ​ല​ക്കു​ടി: പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​ർ​ക്ക് സി​വി​ൽ സ​പ്ലൈ​സ് മു​ഖേ​ന വി​ത​ര​ണം ചെ​യ്യു​ന്ന കി​റ്റി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കു പ​ക​രം സോ​പ്പ്, ചീ​പ്പ്, ക​ണ്ണാ​ടി. സി​വി​ൽ സ​പ്ലൈ​സി​ന്‍റെ ലാ​ഭം സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ കി​റ്റ് വാ​ങ്ങാ​ൻ ചെ​ന്ന​വ​ർ​ക്ക് ല​ഭി​ച്ച കി​റ്റി​ലാ​ണ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കു പ​ക​രം ലോ​ക്ക​ൽ മെ​യ്ഡ് സാ​ധ​ന​ങ്ങ​ൾ ല​ഭി​ച്ച​ത്. ഓ​രോ കി​റ്റി​ലും 500 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് ന​ൽ​കേ​ണ്ട​ത്. ചാ​ല​ക്കു​ടി സ്വ​ദേ​ശി സേ​തു​മാ​ധ​വ​ന് ല​ഭി​ച്ച കി​റ്റ് തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ പ​യ​റും, വെ​ളി​ച്ചെ​ണ്ണ​യും മാ​ത്രം. പി​ന്നെ ആ​വ​ശ്യ​മി​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ൾ. എ​ന്താ​ണി​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ 500 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ഉ​ണ്ടെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ന​ല്കാ​നാ​ണ് സ​ർ​ക്കാ​ർ പ​റ​ഞ്ഞി​രി​ക്കു​ന്ന​തെ​ന്ന് ഓ​ർ​മി​പ്പി​ച്ച​പ്പോ​ൾ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സ്റ്റോ​ക്ക് തീ​ർ​ന്നു പ​ക​രം സാ​ധ​ന​ങ്ങ​ളാ​ണ് കി​റ്റി​ലെ​ന്നാ​യി ലാ​ഭം മാ​ർ​ക്ക​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ. എ​ന്താ​യാ​ലും സേ​തു​മാ​ധ​വ​ൻ കി​റ്റ് തി​രി​കെ ന​ൽ​കി. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ണ്ടെ​ങ്കി​ൽ ത​ന്നാ​ൽ മ​തി​യെ​ന്ന് പ​റ​ഞ്ഞാ​ണ് കി​റ്റ് ന​ൽ​കി​യത്. എ​ന്നാ​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളാ​ണ് ന​ൽ​കി​യി​രു​ന്ന​തെ​ന്നും സ്റ്റോ​ക്ക് തീ​ർ​ന്ന​പ്പോ​ഴാ​ണ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കു പ​ക​രം മ​റ്റു സാ​ധ​ന​ങ്ങ​ൾ…

Read More

ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണ വി​പ​ണി ഹോ​ട്ട​ൽ മേ​ഖ​ല​യെ  ത​ക​ർ​ക്കുമെന്ന് കെ​എ​ച്ച്ആ​ർ​എ

തൃ​ശൂ​ർ: ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ ക​ന്പ​നി​ക​ൾ ഈ ​മേ​ഖ​ല​യി​ൽ ഹോ​ട്ട​ലു​ട​മ​യെ​യും ഉ​പ​ഭോ​ക്താ​വി​നേ​യും ആ​ക​ർ​ഷ​ക​മാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ നി​ര​ത്തി ചൂ​ഷ​ണം ചെ​യ്ത് ഭാ​വി​യി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ രം​ഗം കൈ​പ്പി​ടി​യി​ലൊ​തു​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ശ്ര​മ​മാ​ണെ​ന്ന് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​ർ ടൗ​ണ്‍ ക​മ്മ​റ്റി വാ​ർ​ഷി​ക പൊ​തു​യോ​ഗം വി​ല​യി​രു​ത്തി. വാ​ർ​ഷി​ക പൊ​തു​യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി. ​ബി​ജു​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. സു​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​ വഹിച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ഈ​ച്ച​ര​ത്ത് മു​ഖ്യാ​തി​ഥി​യാ​യി.രാ​വി​ലെ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ പ്ര​ദീ​പ്കു​മാ​ർ ന​യി​ച്ച ഹോ​ട്ട​ലു​ട​മ​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള ഭ​ക്ഷ്യ സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ന്നു. ചി​കി​ത്സാ ധ​ന​സ​ഹാ​യ ഫ​ണ്ട് ഏ​ങ്ങ​ണ്ടി​യൂ​ർ എം​ഐ മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട് സ്വീ​ക​രി​ച്ചു. സെ​ക്ര​ട്ട​റി എം. ​ര​ജ്ഞി​ത്ത്, പി.​ബി. പ്ര​മോ​ദ്, എം. ​ശ്രീ​കു​മാ​ർ, പി.​എ​സ്. ബാ​ബു​രാ​ജ്, എ​ൻ.​കെ.…

Read More

എ​ച്ച് വ​ണ്‍ എ​ൻ വ​ണ്‍ പ​ട​രു​ന്നു ; ജില്ലയിൽ 41പേർക്ക് പനി സ്ഥിരീകരിച്ചു;  ജാ​ഗ്ര​ത​യോ​ടെ തൃ​ശൂർ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് എ​ച്ച് വ​ണ്‍ എ​ൻ വ​ണ്‍ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തൃ​ശൂ​രി​ലും ആ​രോ​ഗ്യ​വ​കു​പ്പ് അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു. തൃ​ശൂ​ർ ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം ന​വം​ബ​ർ 21വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 41 പേ​ർ​ക്ക് എ​ച്ച് വ​ണ്‍ എ​ൻ വ​ണ്‍ സ്ഥി​രീ​ക​രി​ക്കു​ക​യും മൂ​ന്നു​പേ​ർ മ​ര​ണ​മ​ട​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ജി​ല്ല​യി​ൽ 114 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​ഞ്ചു​പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ഈ ​മാ​സം തു​ട​ക്ക​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ ദീ​പാ​വ​ലി സ​മ​യ​ത്ത് എ​ച്ച് വ​ണ്‍ എ​ൻ വ​ണ്‍ പ​ട​ർ​ന്നു​പി​ടി​ച്ച സ​മ​യ​ത്തും കേ​ര​ള​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​ത​പു​ല​ർ​ത്തി​യി​രു​ന്നു. തൃ​ശൂ​രി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കും വൈ​റ​ൽ പ​നി​യും എ​ച്ച് വ​ണ്‍ എ​ൻ വ​ണ്‍ അ​ട​ക്ക​മു​ള്ള പ​ക​ർ​ച്ച വ്യാ​ധി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ലാ​സു​ക​ൾ ന​ൽ​കു​ന്നു​ണ്ട്. ഇ​തി​ന് തു​ട​ക്ക​മി​ട്ടു ക​ഴി​ഞ്ഞ​താ​യി ഡി.​എം.​ഒ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ സ്ഥി​തി​ഗ​തി​ക​ൾ ഇ​പ്പോ​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും കൈ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ന്നും മ​രു​ന്നു​ക​ൾ ആ​വ​ശ്യ​ത്തി​ന് എ​ല്ലാ​യി​ട​ത്തും…

Read More

തൃശൂർ, പാലക്കാട് ജില്ലകളിൽ വീ​ടു​ക​ളി​ലേ​ക്ക് ഗ്യാസ് പൈ​പ്പി​ലൂ​ടെ; പദ്ധതി യാഥാർഥ്യമാകാൻ എട്ടുവർഷം;  സി​എ​ൻ​ജി പ​ന്പു​ക​ളും ജില്ലകളിൽ സജീവമാകും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വീ​ടു​ക​ളി​ലേ​ക്കു പൈ​പ്പു​ലൈ​ൻ മു​ഖേ​ന പാ​ച​ക​വാ​ത​ക​വും, വാ​ഹ​ന​ങ്ങ​ൾ​ക്കു പെ​ട്രോ​ളി​നും ഡീ​സ​ലി​നും പ​ക​ര​മു​ള്ള പ്ര​കൃ​തി​വാ​ത​ക (സി​എ​ൻ​ജി) പ​ന്പു​ക​ളും തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലേ​ക്കും. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കാ​ൻ എ​ട്ടു​വ​ർ​ഷം കാ​ത്തി​രി​ക്ക​ണം. സി​റ്റി ഗ്യാ​സി​ന്‍റെ മ​ല​ബാ​ർ മേ​ഖ​ലാ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഇ​ന്നു 2.30 നു ​ന​ട​ക്കും. തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ സി.​എ​ൻ. ജ​യ​ദേ​വ​ൻ എം​പി, കെ. ​രാ​ജ​ൻ എം​എ​ൽ​എ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് ഉ​ദ്ഘാ​ട​നം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് മു​ഖേ​ന​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക. കേ​ന്ദ്ര ശാ​സ്ത്ര​സാ​ങ്കേ​തി​ക മ​ന്ത്രി ഡോ. ​ഹ​ർ​ഷ് വ​ർ​ധ​ൻ, പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ എ​ന്നി​വ​രും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ പ​ങ്കെ​ടു​ക്കും. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട്, പോ​ണ്ടി​ച്ചേ​രി​യു​ടെ ഭാ​ഗ​മാ​യ മാ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സി​റ്റി ഗ്യാ​സ് പ​ദ്ധ​തി തു​ട​ങ്ങു​ന്ന​ത്. 17.26 ല​ക്ഷം ഗാ​ർ​ഹി​ക ക​ണ​ക‌്ഷ​നു​ക​ൾ ന​ല്കാ​നാ​ണു പ​ദ്ധ​തി. ഇ​തി​നു പു​റ​മേ, അ​റു​നൂ​റു പ​ന്പു​ക​ളും…

Read More

കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ സ​മ്മാ​നി​ക്കു​ന്ന​തു ശ​ല്യം ഒ​ഴി​വാ​ക്കാ​നെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് ക​ണ്ണ​ന്താ​നം

തൃ​ശൂ​ർ: കു​ട്ടി​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​തു പ​ഠ​ന​ത്തി​ൽ ഗു​ണം ചെ​യ്യു​ന്നു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു കേ​ന്ദ്ര മ​ന്ത്രി അ​ൽ​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം. ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ മൊ​ബൈ​ൽ ഫോ​ണ്‍ പോ​ലു​ള്ള​വ കു​ട്ടി​ക​ൾ​ക്കു സ​മ്മാ​നി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നി​ൽ ദേ​ശീ​യ-​സം​സ്ഥാ​ന​ത​ല ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ആ​ദ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചെ​യ​ർ​മാ​ൻ ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ അ​ധ്യ​ക്ഷ​നാ​യി. പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ സു​ജാ​ത മേ​നോ​ൻ, അ​നി​ല എം. ​ജ​യ​ച​ന്ദ്ര​ൻ, കൊ​ച്ചി കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഇ. ​രാ​മ​ൻ​കു​ട്ടി വാ​ര്യർ, സെ​ക്ര​ട്ട​റി കെ.​പി. അ​ച്യു​ത​ൻ, ഡോ. ​സി.​വി. ശ്രീ​ജി​ത് കു​മാ​ർ, പോ​ൾ മാ​ട​ശേരി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

മെ​ക്കാ​നി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വെ​ബ്സൈ​റ്റ് “മെ​ക്ക്4​യു’ ; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന​തെ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ൽ ലഭ്യമാക്കുന്ന രീതിയിലാണ് സൈറ്റ്

തൃ​ശൂ​ർ: മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മാ​ത്ര​മാ​യി വെ​ബ്സൈ​റ്റ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന​തെ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ൽ ല​ഭ്യ​മാ​കു​ന്ന വി​ധ​ത്തി​ൽ രൂ​പ ക​ൽ​പ​ന ചെ​യ്ത മെ​ക്ക് 4യു ​എ​ന്ന വെ​ബ്സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സി​ല​ബ​സ്, സ്റ്റ​ഡി മെ​റ്റീ​രി​യ​ൽ​സ്, മു​ൻ​കാ​ല ചോ​ദ്യ​പേ​പ്പ​റു​ക​ൾ, ഇ-​ബു​ക്ക​സ്, ല​ക്ച​റ​ർ വീ​ഡി​യോ, ക്ലാ​സ് നോ​ട്ടു​ക​ൾ, പ്ര​സ​ന്േ‍​റ​ഷ​ൻ എ​ന്നി​വ​യാ​ണ് ഉ​ൾ്പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ പ്രോ​ജ​ക്ടു​ക​ളും നൂ​ത​ന ആ​ശ​യ​ങ്ങ​ളും മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​തി​നാ​യി റോ​യ​ൽ മെ​ക്ക് സോ​ണ്‍ എ​ന്ന പ്ര​ത്യേ​ക കാ​റ്റ​ഗ​റി​യും ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​രാ​യ നൈ​സ് മേ​നാ​ച്ചേ​രി, ക്രി​സ്റ്റി വാ​ഴ​പ്പ​ള്ളി, ഒ.​പു.​സു​കേ​ഷ്, വി.​കെ.​മ​നോ​ജ്കു​മാ​ർ, പ്ര​വീ​ണ്‍ രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തി​യ സം​രം​ഭം. വി​ദ്യാ​ർ​ഥി​ക​ളാ​യ എം.​ശ്രീ​നാ​ഥ്, എ​സ്.​സം​ഗീ​ത്, ശ്രീ​രാ​ഗ് ന​ന്പ്യാ​ർ, വി​ഷ്ണു തി​ല​ക്, പി.​എം.​മ​നോ​ജ്, ഇ്മ്മാ​നു​വേ​ൽ വി​ൽ​സ​ൻ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വെ​ബ്സൈ​റ്റ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Read More

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സ്പോ​ർ​ട്സ് ഹബ്  രൂപീകരിക്കുമെന്ന് മ​ന്ത്രി മൊ​യ്തീ​ൻ

തൃ​ശൂ​ർ: കാ​യി​ക​മേ​ഖ​ല​യു​ടെ സ​മ​ഗ്രവ​ള​ർ​ച്ച ല​ക്ഷ്യ​മാ​ക്കി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള ഏ​കോ​പി​പ്പി​ച്ച് സ്പോ​ർ​ട്സ് ഹ​ബ് രൂ​പീ​ക​രി​ക്കു​മെ​ന്നു മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ പ​റ​ഞ്ഞു. കൈ​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗ്രാ​മാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കാ​യി​ക വ​ള​ർ​ച്ച​യും മി​ക​ച്ച മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​യു​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള അ​ത്യാ​ധു​നി​ക വേ​ദി​ക​ളു​മാ​ണ് സ്പോ​ർ​ട്സ് ഹ​ബ്ബി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെന്നും മ​ന്ത്രി പ​റ​ഞ്ഞു.കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​യും എ​രു​മ​പ്പെ​ട്ടി, കൈ​പ്പ​റ​ന്പ്, ക​ണ്ടാ​ണ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് സ്പോ​ർ​ട്സ് ഹബ്. നി​ല​വി​ലു​ള്ള സ്റ്റേ​ഡി​യ​ത്തി​ന്‍റെ രൂ​പ​ക​ല്പന​യി​ൽ മാ​റ്റം വ​രു​ത്താ​തെ ആ​ധു​നി​ക സാ​ങ്കേ​തി​കരീ​തി​യി​ലൂ​ടെ പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് പ​ദ്ധ​തി​യിലൂടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.കൈ​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നു 1.94 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​റു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സു​രേ​ഷ് ബാ​ബു, കൈ​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഓ​മ​ന ര​മ​ണ​ൻ, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബോ​ർ​ഡ്…

Read More

കാ​റ്റുവന്നു വിളിച്ചാൽ വൈദ്യുതി ഇറങ്ങിപോകും മൂ​ഴി​ക്ക​ക്ക​ട​വിനെ ഇ​രു​ട്ടി​ലാ​ക്കി; കെഎസ്ഇബിയുടെ പുറകെ നടന്ന് മടുത്ത് നാട്ടുകാർ

പ​രി​യാ​രം: കാ​റ്റൊ​ന്നു വീ​ശി​യാ​ൽ മൂ​ഴി​ക്ക​ക​ട​വ് ഇ​രു​ട്ടി​ലാ​കും. പി​ന്നെ ചി​ല​പ്പോ​ൾ ദി​വ​സ​ങ്ങ​ൾ ക​ഴി​യ​ണം വൈ​ദ്യു​തി എ​ത്താ​ൻ. വൈ​ദ്യു​തി ഓ​ഫീ​സി​ൽ വി​ളി​ച്ചാ​ൽ ഫോ​ണ്‍ കി​ട്ടി​ല്ല. ഫോ​ണ്‍ എ​ടു​ത്താ​ലും ജീ​വ​ന​ക്കാ​ർ പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ് പ​തി​വ്. നി​ല​വി​ൽ ക​ടു​ങ്ങാ​ട് ഇ​ല​വ​ൻ കെ.​വി ട്രാ​ൻ​സ്ഫോ​മ​ർ വ​ഴി​യാ​ണ് മൂ​ഴി​ക്ക​ട​വി​ൽ വൈ​ദ്യു​തി എ​ത്തു​ന്ന​ത്. പ​രി​യാ​രം പ​ള്ളി​യു​ടെ അ​ടു​ത്തു​ള്ള കൊ​ല്ലാ​റ ട്രാ​ൻ​സ്ഫോ​മ​റി​ൽ നി​ന്നും മൂ​ഴി​ക്ക​ക​ട​വ് ട്രാ​ൻ​സ്ഫോ​മ​റി​ലേ​ക്ക് 10 പോ​സ്റ്റ് മാ​റ്റി​യാ​ൽ 11 കെ.​വി. ലൈ​ൻ മൂ​ഴി​ക്ക​ക​ട​വി​ലേ​ക്ക് കി​ട്ടും. ക​ടു​ങ്ങാ​ട് ഇ​ല​വ​ൻ കെ.​വി ട്രാ​ൻ​സ്ഫോ​മ​റി​ൽ​നി​ന്നും പാ​ടം വ​ഴി​യാ​ണ് ലൈ​ൻ പോ​കു​ന്ന​ത്. ഇ​തി​നാ​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ചാ​ൽ ജീ​വ​ന​ക്കാ​ർ വ​രി​ല്ല. നാ​ട്ടു​കാ​ർ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും കെഎ​സ്ഇ​ബി അ​ധി​കൃ​ത​ർ​ക്കും നി​വേ​ദ​നം ന​ല്കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ല.

Read More

ശബരിമല വിഷയം! കലിപ്പ് ആനവണ്ടിയോട്, നഷ്ടം ഒന്നേകാല്‍ കോടി

തൃ​​​​ശൂ​​​​ർ: ശ​​​​ബ​​​​രി​​​​മ​​​​ല വി​​​​ഷ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സു​​​​ക​​​​ൾ​​​​ക്കു നേ​​​​രെ​​​​യു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നു​​​​ണ്ടാ​​​​യ ന​​​​ഷ്ടം ഒ​​​​ന്നേ​​​​കാ​​​​ൽ കോ​​​​ടി​​​രൂ​​​പ. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ന്ന അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ന​​​​വ​​​​ണ്ടി​​​​യോ​​​​ടു ക​​​​ലി​​​​പ്പു തീ​​​​ർ​​​​ത്ത​​​​പ്പോ​​​​ഴാ​​​​ണ് 1.25 കോ​​​​ടി​​​​യു​​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​​ത്. കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി സി​​​​എം​​​​ഡി​​​​യാ​​​​ണ് ന​​​​ഷ്ട​​​​ത്തി​​​​ന്‍റെ ക​​​​ണ​​​​ക്ക് അ​​​​റി​​​​യി​​​​ച്ച​​​​ത്. ബ​​​​സു​​​​ക​​​​ൾ​​​​ക്കു നേ​​​​രെ​​​​യു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട​​​​വ​​​​രെ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന​​​​തി​​​​നും ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നും ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഡി​​​​ജി​​​​പി ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​മാ​​​​ർ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​മാ​​​​ർ കൈ​​​​ക്കൊ​​​​ണ്ട ന​​​​ട​​​​പ​​​​ടി ഒ​​​​രു മാ​​​​സ​​​​ത്തി​​​​ന​​​​കം സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യെ അ​​​​റി​​​​യി​​​​ക്ക​​​​ണം. പൊ​​​​തു​​​​മു​​​​ത​​​​ൽ ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ അ​​​​ക്ര​​​​മ​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ക​​​​യോ അ​​​​ക്ര​​​​മ​​​​ത്തി​​​​നു പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്കു ജാ​​​​മ്യം ന​​​​ല്കു​​​​മ്പോ​​​​ൾ ന​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട വ​​​​സ്തു​​​​വ​​​​ക​​​​ക​​​​ളു​​​​ടെ മൂ​​​​ല്യ​​​​ത്തി​​​​നു തു​​​​ല്യ​​​​മാ​​​​യ തു​​​​ക കെ​​​​ട്ടി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ർ​​​​മാ​​​​ർ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ല്ക​​​​ണ​​​​മെ​​​​ന്നു പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ലി​​​​നോ​​​​ടും ഡി​​​​ജി​​​​പി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

Read More