ഇരിങ്ങാലക്കുട: താലൂക്ക് ആശുപത്രിയിലേക്കുള്ള ജലവിതരണത്തിന്റെ ലൈനിൽ കേടുപാടുകൾ സംഭവിച്ചതോടെ ജനറൽ ആശുപത്രിയിൽ കുടിവെള്ളത്തിനും പ്രാഥമിക ആവശ്യത്തിനും രോഗികൾ നെട്ടോട്ടമോടുന്നു. കുട്ടികളുടെ തുണിയും മറ്റും കഴുകാനായി വെള്ളം അത്യാവശ്യം വേണ്ട പ്രസവവാർഡിലും വിവിധ അസുഖങ്ങൾമൂലം ദുരിതമനുഭവിക്കുന്ന സ്ത്രീകളടക്കമുള്ള മറ്റു രോഗികളുടെ വാർഡുകളിലുമാണ് കൂടുതൽ ബുദ്ധിമുട്ടനുഭവപ്പെടുന്നത്. ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം നഗരസഭാ ചെയർപേഴ്സനു പരാതി നൽകി. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളായ രോഗികളാണ് ഇതിൽ ഏറെ ബുദ്ധിമുട്ടുന്നത്. കാലിന് മുറിവേറ്റവരും നടക്കാൻ കഴിയാത്ത രോഗികളുടെയും സ്ഥിതി പരിതാപകരമാണ്. കിണറ്റിൽനിന്നും ബക്കറ്റുകളിലും മറ്റും വെള്ളമെടുത്ത് സൂക്ഷിച്ചുവെച്ചെങ്കിലും അത് ഇത്രയും രോഗികൾക്ക് പോരെന്ന് ഇവർതന്നെ പറയുന്നു. വെള്ളം ലഭ്യമാക്കേണ്ട കാര്യത്തിൽ ആശുപത്രി അധികൃതർ വേണ്ട ശുഷ്കാന്തി കാണിക്കുന്നില്ലെന്നും രോഗികൾ ആരോപിച്ചു. വാട്ടർ അഥോറിറ്റി നേരിട്ടാണ് ആശുപത്രിയിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പൈപ്പുപൊട്ടി വെള്ളം പാഴാകുന്പോഴും കുടിവെള്ളം യഥാവിധി വിതരണം ചെയ്യാൻ…
Read MoreCategory: Thrissur
ശബരിമല തീർഥാടനം; അയൽ സംസ്ഥാനങ്ങളോട് കേരളം കൂടുതൽ പോലീസിനെ ആവശ്യപ്പെട്ടു
സ്വന്തം ലേഖകൻ തൃശൂർ: ശബരിമല തീർഥാടനകാലത്ത് കൂടുതൽ പോലീസിനെ നൽകണമെന്ന് അന്യസംസ്ഥാനങ്ങളോട് കേരളപോലീസിന്റെ അഭ്യർഥന. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന സാമൂഹ്യവിരുദ്ധരെ തിരിച്ചറിയുന്നതിനുമായി കൂടുതൽ പോലീസിനെ നൽകണമെന്ന് സംസ്ഥാനങ്ങളോട് കേരള പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. വനിതപോലീസുകാരടക്കമുള്ളവരെ ശബരിമല ഡ്യൂട്ടിക്ക് നൽകാമെന്ന് പല അയൽസംസ്ഥാനങ്ങളും സമ്മതിച്ചിട്ടുമുണ്ട്. ഉത്സവകാലത്ത് ശബരിമലയിലും പരിസരങ്ങളിലുമായി അയ്യായിരം പോലീസുകാരെയാണ് നിയമിക്കുന്നത്. ഇതിനായി സന്നിധാനം, പന്പ, നിലയ്ക്കൽ, വടശേരിക്കര എന്നീ പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരുടെ എണ്ണം വർധിപ്പിക്കും. സന്നിധാനത്തും പരിസരങ്ങളിലും കൂടുതൽ നിരീക്ഷണക്യാമറകൾ സ്ഥാപിക്കാനും ഡിജിപി ലോക്നാഥ് ബെഹ്റയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളും മുൻകരുതലുകളും ചർച്ച ചെയ്യാനായി പോലീസ് ആസ്ഥാനത്ത് നടന്ന ഉന്നതലയോഗത്തിലാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്.സംസ്ഥാന പോലീസിന്റെ വെർച്വൽ ക്യൂ സംവിധാനം ഇത്തവണ കെഎസ്ആർടിസി സോഫ്റ്റ് വെയറുമായി ബന്ധിപ്പിക്കും. ഈ സംവിധാനത്തിലൂടെ തീർഥാടകർ ദർശനത്തിന് എത്തുന്ന…
Read Moreഎറിയാടിന്റെ പെരുമയുമായി അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് “ഓത്ത് ’
എറിയാട്: എറിയാടിന്റെ പെരുമയുടെ അടിക്കുറിപ്പുമായി ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ’ഓത്ത് ’ ചലച്ചിത്രം. എറിയാട് സ്വദേശിയും പ്രസിദ്ധ നാടക പ്രവർത്തകനുമായ പി.കെ.ബിജു രചനയും സംവിധാനവും നിർവ്വഹിച്ച സിനിമയാണ് ’ഓത്ത് . ആഷിഖ് അബുവിന്റെ ’മായാനദി’, സൗബിന്റെ ’പറവ ’, ജയരാജിന്റെ ’ഭയാനകം’, ബി.അജിത്കുമാറിന്റെ ’ഈട’ എന്നീ ചിത്രങ്ങൾക്കൊപ്പമാണ് പി.കെ.ബിജുവിന്റെ ’ഓത്ത്’ ലിസ്റ്റിൽ ഇടംപിടിച്ചതെന്നത് ശ്രദ്ധേയമാണ്. ബുദ്ധിമാന്ദ്യമുള്ള ഒരു മകനും അവന്റെ വൃദ്ധനായ ബാപ്പയും നേരിടുന്ന ദുരിത ജീവിതവും, അവരുടെ ജീവിതത്തിൽ ആകസ്മികമായി സംഭവിക്കുന്ന ദുരന്തത്തിനുശേഷം ഉണ്ടാകുന്ന മനുഷ്യ ജീവിതാവസ്ഥകളുമാണ് ഈ സിനിമയുടെ ഇതിവൃത്തം.സംവിധായകനായ പി.കെ.ബിജു തന്നെയാണ് പ്രധാന കഥാപാത്രമായ ബുദ്ധിമാന്ദ്യമുള്ള മകനെ അവതരിപ്പിക്കുന്നത്. ഷാജിക്ക ഷാജി എന്നറിയപ്പെടുന്ന ഷാജഹാൻ ആണ് വൃദ്ധപിതാവായി വേഷമിടുന്നത്. ശ്രീനി കൊടുങ്ങല്ലൂർ, നവാസ് പുന്നക്കൽ, സിദ്ദീഖ് കാക്കു, നിസാർ പേബസാർ, സത്യൻ പടന്ന, പ്രമോദ് വോൾക്കാനോ, പ്രീതി പിണറായി, നെസ്മൽ, റഫീഖ്,…
Read Moreയു ട്യൂബ് ട്യൂട്ടോറിയൽ; എടിഎം കൗണ്ടറുകൾക്കും ഉപയോക്താക്കൾക്കും ഭീഷണി; പിൻ നമ്പർ ഹാക്കിംഗും യൂ ട്യൂബിലുണ്ട് !!
സ്വന്തം ലേഖകൻ തൃശൂർ: എടിഎം കൗണ്ടർ തകർക്കാൻ മാത്രമല്ല ഉപയോക്താക്കളുടെ എടിഎം കാർഡ് പിൻ നന്പർ ഹാക്ക് ചെയ്യുന്നതിനുള്ള വിദ്യകളും യൂ ട്യൂബ് ട്യൂട്ടോറിയൽ വീഡിയോകളിൽ സുലഭം. കഴിഞ്ഞ ദിവസം തൃശൂർ കിഴക്കുംപാട്ടുകരയിൽ എടിഎം കൗണ്ടർ തകർക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവർ യൂ ട്യൂബ് ട്യൂട്ടോറിയലിലെ വീഡിയോ കണ്ടാണ് മോഷണത്തിനെത്തിയതെന്ന് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. യൂ ട്യൂബിൽ അപ് ലോഡ് ചെയ്തിട്ടുള്ള വീഡിയോകളിൽ എടിഎം കവർച്ചകൾ എങ്ങിനെ നടത്താമെന്നതിനെക്കുറിച്ചും നടത്തിയിട്ടുള്ള കവർച്ചകളെക്കുറിച്ചുമെല്ലാം വിശദീകരണങ്ങളുണ്ട്. ഇത് പല മോഷണങ്ങൾക്കും സഹായകമാകുന്നുണ്ടെന്ന് വ്യക്തം. പിൻ നന്പറുകൾ എങ്ങിനെ ഹാക്ക് ചെയ്യാമെന്നും ഇതിലൂടെ വിശദമാക്കുന്നുണ്ട്. എടിഎം മോഷണങ്ങൾ നടത്താനിറങ്ങുന്നവർ ഇത്തരം വീഡിയോകൾ തുടർച്ചയായി കണ്ട് പഠിച്ചാണ് മോഷണങ്ങൾ ആസൂത്രണം ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. ഇത്തരം ട്യൂട്ടോറിയൽ വീഡിയോകൾ ബ്ലോക്ക ്ചെയ്തില്ലെങ്കിൽ യൂ ട്യൂബ് വഴി മോഷണത്തിന്റെ പുതിയ വിദ്യകൾ പഠിച്ച് മോഷ്ടാക്കൾ വിലസുമെന്ന്…
Read Moreകോൾമേഖലയിൽ തുന്പി-പക്ഷി സർവേ ; പച്ചക്കണ്ണൻ ചേരാച്ചിറകനും ചെന്നീലിക്കാളിയും കോൾപാടത്ത്
തൃശൂർ: തൃശൂർ-പൊന്നാനി മേഖലയിൽ നടത്തിയ തുന്പി സർവേയിൽ 31 ഇനം തുന്പികളെ കണ്ടെത്തി. അത്യപൂർവമായ പച്ചക്കണ്ണൻ ചേരാച്ചിറകൻ തുന്പിയുൾപ്പെടെയുള്ള ഇനങ്ങളെയാണ് ഗവേഷകർ കണ്ടെത്തിയത്. തൊമ്മാന മുതൽ ബിയ്യം കായൽ വരെയുള്ള വിവിധ കോൾപാടശേഖരങ്ങളിൽ ഞായറാഴ്ച നടന്ന സർവേയിൽ 10 ടീമുകളായി 70ഓളം പക്ഷി-തുന്പി നിരീക്ഷകർ പങ്കെടുത്തു. മേഖലയിൽ പക്ഷി സർവേകൾ നടത്താറുണ്ടെങ്കിലും ആദ്യമായാണ് തുന്പികൾക്കായി ഒരു സർവേ നടത്തുന്നത്. സർവേ നടത്തിയ എല്ലാ സ്ഥലങ്ങളിലും ദേശാടന തുന്പിയായ തുലാത്തുന്പിയുടെ വലിയ കൂട്ടങ്ങളെ കണ്ടെത്തി. മകുടിവാലൻ തുന്പി, പാണ്ടൻ വയൽതെയ്യൻ, ചെന്പൻ തുന്പി, ഓണത്തുന്പി, വയൽത്തുന്പി എന്നീ കല്ലൻ തുന്പികളെയും ധാരാളമായി കണ്ടതായി ഗവേഷണം രേഖപ്പെടുത്തുന്നു. സൂചിത്തുന്പികളുടെ എണ്ണം വളരെ കുറവാണ്. മലിനജലത്തിൽ മുട്ടയിട്ടു വളരുന്ന ചങ്ങാതിത്തുന്പിയുടെ വൻതോതിലുള്ള സാന്നിധ്യം കോൾപാടത്തെ അനിയന്ത്രിതമായ മലിനീകരണത്തിന്റെ സൂചനയായി കണക്കാക്കുന്നു. തുന്പിഗവേഷകരായ ജീവൻ ജോസ്, റെയ്സൻ തുന്പൂർ, മുഹമ്മദ് ഷെറീഫ്, സുജിത്ത്…
Read Moreഭരണഘടനയെ ലംഘിക്കാൻ ആചാരങ്ങൾക്കാവില്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്
തൃശൂർ: ഭരണഘടനയെ ലംഘിക്കാനോ വെല്ലുവിളിക്കാനോ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും ആവില്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്. പ്രളയത്തിൽ വീടു തകർന്നും മറ്റു നാശങ്ങളുണ്ടായും കഷ്ടപ്പെടുന്ന വിദ്യാർഥികളെ സഹായിക്കാൻ കേരളവർമ കോളജ് സംഘടിപ്പിച്ച ചിത്രത്തോണിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചുള്ളിക്കാട്. മനുഷ്യരെ ഒരുമിച്ചു ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഭരണഘടന. പ്രളയത്തിൽ രക്ഷപ്രവർത്തനം നടത്തിയ ചെറുപ്പക്കാർ ജാതി മത ലിംഗ വർഗ ഭേദം നോക്കാതെ മഹത്തായ ദൗത്യമാണ് നിർവഹിച്ചത്. ജാതി മത ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നവർ അതോർക്കണം. ചുള്ളിക്കാട് പറഞ്ഞു. പ്രിൻസിപ്പൽ ഡോ.കെ. കൃഷ്ണകുമാരി അദ്ധ്യക്ഷയായി. ചിത്രകാരി എൻ.ബി. ലതാദേവി, മൈൻഡ് സ്കേപ് പ്രസിഡന്റ് ഡോ.എൻ.ആർ. ഗ്രാമ പ്രകാശ്, ദീപ നിശാന്ത്, ഡോ. പി.കെ. രാജേന്ദ്രൻ, പൂർവവിദ്യാർഥി നേതാക്കളായ കെ.ആർ. ബീന, പുഷ്പാംഗദൻ, യൂണിയൻ സെക്രട്ടറി സൗരവ് രാജ് എന്നിവർ സംസാരിച്ചു. ചിത്രകലാ കൂട്ടായ്മയായ ’മൈൻഡ് സ്കേപ്പ്’, പൂർവ വിദ്യാർത്ഥി…
Read Moreഓൺലൈനിൽ പഞ്ചാരിമേളം മുറുകുന്നു; കടൽകടന്നും പഠിതാക്കൾ
കൊടകര: സാങ്കേതിക വിദ്യയുടെ സാധ്യതകൾ മേളപരിശീലനരംഗത്തും സമർഥമായി ഉപയോഗപ്പെടുത്തുകയാണ് വാദ്യകലാകാരനായ കൊടകര ഉണ്ണിയും വിദേശത്തുള്ള ലുള്ള ഒരു കൂട്ടം ചെറുപ്പക്കാരും. കൊടകരയിലെ വീട്ടിലെ സ്വീകരണ മുറിയിൽ നിന്നുയരുന്ന കോൽപ്പെരുക്കങ്ങൾ കടലിനക്കരെയിരുന്ന് തൽസമയം കണ്ടും കേട്ടും ഒപ്പം ചെണ്ടയിൽ താളമിട്ടും ഇവർ അഭ്യസിക്കുന്നു. മലയാളത്തിന്റെ തനതുവാദ്യകലകളിലൊന്നായ പഞ്ചാരിമേളമാണ് ഓസ്ട്രേലിയയിലെ മെൽബണിലും കാനഡയിലെ ടൊറന്റോയിലുമിരുന്ന് മേളപ്രേമികൾ വെബ് കാമറയുടെ സഹായത്തോടെ അഭ്യസിക്കുന്നത്. മെൽബണിലെ മലയാളികളുടെ കൂട്ടായ്മയായ ഉത്സവ് എന്ന സംഘടനയിലെ അംഗങ്ങളും മേളക്കന്പമുള്ളവരുമായ 13 ചെറുപ്പക്കാരാണ് ഓണ്‍ലൈൻ വഴി പഞ്ചാരിമേളം അഭ്യസിക്കുന്നത്. റേഡിയോഗ്രാഫറായ തൃശൂർ സ്വദേശി വിനീത്, ചേർപ്പിൽ നിന്നുള്ള നെൽസൻ ജോർജ് ദാസ്, എൻജിനീയറായ തൃശൂർ സ്വദേശി ഉദയ്, ഡ്രൈവറായ പത്തനംതിട്ടക്കാരൻ രാജേഷ്, ബെന്നി കൊരട്ടി, തോമസ് കോട്ടയം, നെൽസൻ ദേവസി അങ്കമാലി, ജോർജ് ഒലിയപ്പുറം കോതമംഗലം എന്നിവരോടൊപ്പം ബാംഗ്ലൂർ സ്വദേശിയായ ഹരീന്ദ്രൻകൃഷ്ണ തുടങ്ങിയവരാണ് ഇങ്ങനെ ഓണ്‍ലൈനിൽ മേളം…
Read Moreഉയരമുള്ള “പുര’ കത്തിയാൽ കത്തിതീരും.. !! തീകെടുത്താൻ സൗകര്യങ്ങളില്ലാത്ത കെട്ടിടങ്ങൾക്കെതിരെ ഫയർ ഫോഴ്സ്
സ്വന്തം ലേഖകൻ തൃശൂർ: ജില്ലയിലെ ഉയരംകൂടിയ പല കെട്ടിടങ്ങളിലും അഗ്നിബാധയുണ്ടായാൽ തീകെടുത്താനുള്ള സൗകര്യങ്ങളില്ല. അത്യാഹിതങ്ങളുണ്ടായാൽ വൻദുരന്തങ്ങളുണ്ടാകാനുള്ള സാധ്യതയാണ് പല ബഹുനിലകെട്ടിടങ്ങളിലുമുള്ളത്. ജില്ല ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ കെ.എം.അഷറഫലിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഫയർ സ്റ്റേഷൻ ഓഫീസുകളുടെ പരിധിയിയിലുള്ള ഉയരം കൂടിയ കെട്ടിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പലയിടത്തും അഗ്നിസുരക്ഷസംവിധാനങ്ങളില്ലെന്ന് കണ്ടെത്തിയത്. ഈ സംവിധാനം ഏർപ്പെടുത്താൻ ഓപ്പറേഷൻ അഗ്നി സുരക്ഷ പദ്ധതി കർശനമായി നടപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു.തൃശൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്നംകുളം, കൊടുങ്ങല്ലൂർ, ഗുരുവായൂർ എന്നിവിടങ്ങളിലാണ് ജില്ലാ ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ കെ.എം. അഷറഫലിയുടെ നേതൃത്വത്തിൽ വിവിധ കെട്ടിടങ്ങളിൽ പരിശോധന നടത്തിയത്. പല കെട്ടിടങ്ങളിലും അഗ്നിശമന ഉപകരണങ്ങൾ കേടുവന്ന നിലയിലാണ്. ഫയർസേഫ്റ്റി ഉപകരണങ്ങളുടെ പന്പുകൾ പ്രവർത്തന ക്ഷമമല്ലാത്തവയും വാൽവുകൾ ലീക്കുള്ളവയുമാണെന്നും കണ്ടെത്തി. ഫയർ എസ്കേപ്പ് ഏരിയകൾ പലയിടത്തും അടച്ച നിലയിലാണ്. കേടുവന്ന…
Read Moreഒടിഞ്ഞ കാലുമായി കാളക്കൂറ്റൻ തേക്കിൻകാട് ചുറ്റി; ഒടുവിൽ ഫയർഫോഴ്സെത്തി കുരുക്കി
സ്വന്തം ലേഖകൻ തൃശൂർ: ഒടിഞ്ഞ കാൽ ചികിത്സക്കാനെത്തിയ വെറ്ററിനറി ഡോക്ടർമാർക്ക് പിടികൊടുക്കാതെ കാളക്കൂറ്റൻ ഏറെ നേരം ഒടിഞ്ഞകാലുമായി തേക്കിൻകാട് മൈതാനം ചുറ്റി. ഒടുവിൽ ഫയർഫോഴ്സെത്തി കാളക്കൂറ്റനു പിന്നാലെ ഓടി ഏറെ പാടുപെട്ട് വടമിട്ട് കാളക്കൂറ്റനെ കുരുക്കി. ഇന്നുരാവിലെ തൃശൂർ സ്വരാജ് റൗണ്ടിൽ ജോസ് തീയറ്ററിനു സമീപമാണ് രണ്ടുവയസുള്ള കാളക്കൂറ്റൻ ഒടിഞ്ഞ കാലുമായി കിടന്നിരുന്നത്. കാളക്കൂറ്റനു സമീപം മറ്റു രണ്ടു കന്നുകാലികൾ കൂട്ടുനിന്നിരുന്നു. രണ്ടു ദിവസം മുന്‍പ് നഗരത്തിലെ സ്ലാബിനകത്ത് വീണാണ് കാളക്കൂറ്റന്റെ കാലൊടിഞ്ഞത്. ഒടിഞ്ഞ കാലുമായി നഗരത്തിൽ അലയുകയായിരുന്ന കാളക്കൂറ്റൻ ഇന്നുരാവിലെ നഗരത്തിൽ ജോസ് തീയറ്ററിനു സമീപം കിടക്കുന്ന വിവരം ഓട്ടോഡ്രൈവർ ബിനീഷിന്റെ ശ്രദ്ധയിൽ പെടുകയും ബിനീഷ് ഇക്കാര്യം കോർപറേഷൻ ഹെൽത്ത് ഡിപ്പാർട്ടുമെന്റിനെ അറിയിക്കുകയും ചെയ്തു. കൂർക്കഞ്ചേരി അറവുശാലയിലെ വെറ്ററിനറി ഡോക്ടർ വന്ന് പരിശോധിച്ചപ്പോഴാണ് കാൽ ഒടിഞ്ഞതായി കണ്ടെത്തിയത്. കാളക്കൂറ്റനെ മയക്കി ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന് ഡോക്ടർ…
Read Moreസര്‍ക്കാരിന്റേതു ശബരിമലയെ തകര്‍ക്കാനുള്ള നീക്കം; സംഘർഷങ്ങളുണ്ടായതിന്റെ ഉത്തരവാദി പോലീസെന്ന് എഎൻ രാധാകൃഷ്ണൻ
തൃശൂര്‍: സര്‍ക്കാരിന്റേത് ശബരിമലയെ തകര്‍ക്കാനുള്ള നീക്കമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. തൃശൂര്‍ വൃന്ദാവന്‍ ഹോട്ടലില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ സംഘര്‍ഷങ്ങളുണ്ടായതിന്റെ ഉത്തവാദി പോലീസാണ്. സുപ്രീം കോടതിയുടെ യുവതീപ്രവേശന വിധിക്കുശേഷം വിശ്വാസികളായ ഒരു സ്ത്രീപോലും എത്തിയില്ല. ശബരിമല വിഷയത്തില്‍ ഭക്തര്‍ സംയമനം പാലിച്ചെന്നും തിരുപ്പതി മോഡല്‍ ക്ഷേത്രദര്‍ശനം ശബരിമലയില്‍ അസാധ്യമാണെന്നും രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. പത്രസമ്മേളനത്തില്‍ ബി. ഗോപാലകൃഷ്ണന്, ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷ് എന്നിവരും പങ്കെടുത്തു.
Read More